മാർച്ച് മാസം കാശിനാവശ്യം ഒരുപാടുള്ള സമയം. തപ്പിയിട്ട് ആകെ ഉള്ളത് ഒരു എസ് ബി ഐ ലിഫെ പോളിസി നാലു കൊല്ലം മുമ്പ് - അതും ഒരു ലോൺ എടൂക്കേണ്ടി വന്നപ്പോൾ അവർ ബലമായി പിടിപ്പിച്ചത്- എടൂത്തത് . മൂന്നു കൊല്ലം അടച്ചു കഴിഞ്ഞാൽ ആ കാശു തിരികെ കിട്ടുമല്ലൊ.
അ ങ്ങനെ 36,000 രൂപ മൂന്നു കൊല്ലമായി അടച്ചു . നാലു കൊല്ലം കഴിഞ്ഞപ്പോൾ അത് വളർന്ന് 32000 രൂപ ആയി.
അതെങ്കിൽ അത് മാർച്ചവസാനത്തിനു മുമ്പ് കിട്ടാൻ ഒരു ദിവസം അവധി എടുത്ത് നൂറു കിലോമീറ്റർ ദൂരെ ഉള്ള അവരുടെ ആപ്പീസിൽ കൊണ്ടുപോയി അടച്ചു.
ബാക്കി കഥകൾ മുകളിലുള്ള പടങ്ങൾ പറയും.
ഒരേ ചെക് എത്ര നമ്പരുകളിൽ സ്പീഡ് പോസ്റ്റിൽ അയയ്ക്കാം എന്നു കണ്ടോ?
അപ്പോൾ അനംഗാരി അടിവസ്ത്രം മോഷ്ടിക്കുന്ന പോസ്റ്റിൽ എഴുതിയത് ശരിയാണൊ പോസ്റ്റാണൊ വേറെ എവിടെ എങ്കിലുമാണൊ തകരാറ്?
ഇതിൽ സ്പീഡ് പോസ്റ്റിനെ ഞാൻ അവിശ്വസിച്ചിരുന്നെങ്കിലോ?
നാണമില്ലാത്ത മറ്റൊരു കാര്യം - ഇന്നു എനിക്കു ബോംബെയിൽ നിന്നും മെയിൽ അയച്ചവൾക്ക് , അവൾ സ്പീഡ് പോസ്റ്റിൽ എന്റെ മേല് വിലാസത്തിൽ അയച്ചു എന്നു പറയുന്ന സാധനം ഇന്നലെ റായ് പൂരിലെ ഓഫീസിൽ നിന്നും എന്റെ സുഹൃത്തിന്റെ കയ്യിൽ ലഭിച്ചു എന്നതാണ്.
അപ്പോൽ ഇനി നിങ്ങളിലാർക്കെങ്കിലും പണം എവിടെ നിക്ഷേപിക്കണം എന്നു ഒരു സംശയം വന്നാൽ ആദ്യം ഓർക്കുക SBI Life പിന്നെ അതിനെ പറ്റി യാതൊരു വിഷമവും വേണ്ട Just forget it that's all
മാർച് 31 ആം തീയതി തയ്യാറാക്കിയ ചെക് അവർ എത്ര ശുഷ്കാന്തിയോടു കൂടിയായിരിക്കണം ഏപ്രിൽ പതിനാലാം തീയതി പോസ്റ്റ് ചെയ്യുന്നത് എനിക്കു സന്തോഷം സഹിക്കാൻ പറ്റുന്നില്ല