പുനര്‍ജ്ജന്മത്തെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതായി എവിടെയോ വായിച്ച ഒരു കാര്യം എന്റെ രീതിയില്‍ പറയട്ടെ -
"നിങ്ങള്‍ ഒരു അഞ്ചു കുന്നിക്കുരു കയ്യില്‍ എടുക്കുക. എന്നിട്ട് അവ മുകളിലേക്ക് എറിയുക. അവ താഴെ വരച്ച ഒരു വൃത്തത്തിനുള്ളില്‍ വീഴത്തക്ക വണ്ണം വേണം എറിയാന്‍.
അവ താഴെ പതിക്കുന്നത് ഏതെങ്കിലും ഒരു രൂപം (pattern) സൃഷ്ടിച്ചുകൊണ്ടായിരിക്കുമല്ലൊ.
അത് പകര്‍ത്തിവയ്ക്കുക. വീണ്ടും അവ പെറുക്കി എടുത്തിട്ട് മുകളിലേക്ക് എറിയുക.
വീണ്ടും ഒരു pattern ഉണ്ടാകും.
ഇതു തുടര്‍ന്നുകൊണ്ടെ ഇരിക്കുക.
ആ വൃത്തത്തിനുള്ളില്‍ അത്രയും കുന്നിക്കുരുക്കള്‍ക്ക് സൃഷ്ടിക്കാവുന്ന എല്ലാ സാധ്യതകളും തീര്‍ന്നു കഴിഞ്ഞാല്‍ അവയ്ക്കു മുന്‍പുണ്ടായിരുന്ന ഏതെങ്കിലും ഒരു pattern പുനര്‍ന്നിര്‍മ്മിച്ചല്ലേ ഒക്കൂ ?
( അതോ അതിനും എതിര്‍പ്പുണ്ടോ? )
ഇനി ഈ പ്രപഞ്ചത്തിന്റെ കാര്യം ഊര്‍ജ്ജതന്ത്രവും രസതന്ത്രവും മറ്റും വിശദീകരിക്കുന്ന രീതി നോക്കുക.
ശരീരം എന്നത് കുറെ ഏറെ രാസവസ്തുക്കളുടെ ഒരു സമവായം ആണ്.
യുക്തിവാദികളുടെ അഭിപ്രായത്തില്‍ ശരീരം നശിക്കുന്നതോടു കൂടി നശിക്കുന്ന ജീവന്‍ അല്ലാതെ മറ്റൊന്നും ഇല്ല.
ഊര്‍ജ്ജതന്ത്ര പ്രകാരം വസ്തു പുതിയതായി ഉണ്ടാകുന്നും നശിക്കുന്നും ഇല്ല രൂപാന്തരം സംഭവിക്കുന്നതേ ഉള്ളൂ - അതായത് മാറിമറിഞ്ഞു കൊണ്ടിരിക്കുന്നതേ ഉള്ളു.
എങ്കില്‍
ഇന്നു കാണുന്ന ഈ പ്രപഞ്ചം അതേ പോലെ തന്നെ മറ്റൊരു ഭാവിയില്‍ അതെത്ര ദൂരെ ആണെങ്കിലും ഉണ്ടാകേണ്ടതല്ലെ?
അന്ന് ഈ ഇന്‍ഡ്യാഹെറിറ്റേജ് വീണ്ടും ഇതുപോലെ എഴുതുകയും സൂരജും കാല്വിനും മറ്റും ഇതുപോലെ തന്നെ മറുകുറി എഴുതുകയും ചെയ്യില്ലെ?
Saturday, February 12, 2011
Subscribe to:
Post Comments (Atom)
ഇന്നു കാണുന്ന ഈ പ്രപഞ്ചം അതേ പോലെ തന്നെ മറ്റൊരു ഭാവിയില്‍ അതെത്ര ദൂരെ ആണെങ്കിലും ഉണ്ടാകേണ്ടതല്ലെ?
ReplyDeleteഅന്ന് ഈ ഇന്‍ഡ്യാഹെറിറ്റേജ് വീണ്ടും ഇതുപോലെ എഴുതുകയും സൂരജും കാല്വിനും മറ്റും ഇതുപോലെ തന്നെ മറുകുറി എഴുതുകയും ചെയ്യില്ലെ?
ഹൈന്ദവ തത്വശാസ്ത്രപ്രകാരമാണോ താങ്കൾ ഈ ഉഢായിപ്പുകൾ പറയുന്നത്, എന്നാൽ ഇതൊന്നും സംഭവിക്കാൻ പോകുന്നില്ല; എന്നല്ല ഞങ്ങ ഇതൊന്നും സമ്മതിക്കാൻ പോകുന്നില്ല.
ReplyDeleteരണ്ടാമത് പറഞ്ഞത് സത്യം
Deleteശരീരം എന്നത് കുറെ ഏറെ രാസവസ്തുക്കളുടെ ഒരു സമവായം ആണ്.
ReplyDeleteയുക്തിവാദികളുടെ അഭിപ്രായത്തില്‍ ശരീരം നശിക്കുന്നതോടു കൂടി നശിക്കുന്ന ജീവന്‍ അല്ലാതെ മറ്റൊന്നും ഇല്ല.
പ്രപഞ്ചത്തില്‍ എന്തെങ്ങിലും ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യുമോ ? മാറ്റം മാത്രം അല്ലെ ഉള്ളത് ? അപ്പ്ല്‍ ജീവനെ കാര്യത്തില്‍ എങ്ങനെയാണ് ഒരു ഇല്ലതാകല്‍ നശിക്കല്‍ എങ്ങനെ ഉണ്ടാവും ?
Deleteഅപ്പോൾ ജനിക്കൽ എങ്ങനെ ഉണ്ടാകും?
Deletehttp://youtu.be/RS9anPVAfhY
DeleteAnd where is the video? given in the link?
DeleteIf you are sure what you linked if foolish, then why do you do it?
And if you are suire what you linked is logical then why it dissappears?
പക്ഷെ സൂരജ് കാല്വിന്‍ ബാബു സി കെ തുടങ്ങിയവര്‍ക്കൊന്നും പുനര്‍ജ്ജന്മം ഇല്ലല്ലൊ. അവരുടെ ശരീരം ആയ വസ്തുക്കള്‍ ഒക്കെ അങ്ങ് ആവിയായി പോകും ശൂന്യതമാത്രം അവശേഷിക്കും. ആത്മാവ് ഇല്ലാത്തതു കൊണ്ട് പിന്നെ അതിനെ പറ്റി ആലോചിക്കുകയും വേണ്ട ആ ഹാ
ReplyDelete:)
ശൂന്യത എന്നത് എവിടെ ആണ് ഉള്ളത് ?
DeleteARUN SWAMIWednesday, October 08, 2014 3:29:00 PM
Deleteശൂന്യത എന്നത് എവിടെ ആണ് ഉള്ളത് ?
!!!!!!!!!?
"അന്ന് ഈ ഇന്‍ഡ്യാഹെറിറ്റേജ് വീണ്ടും ഇതുപോലെ എഴുതുകയും സൂരജും കാല്വിനും മറ്റും ഇതുപോലെ തന്നെ മറുകുറി എഴുതുകയും ചെയ്യില്ലെ?"
ReplyDeleteസാധ്യത കുറവാണു സാർ.
കാരണം പുനർജന്മം എന്നത് (വായിച്ചുള്ള അറിവുവച്ച്)ഒരു ഭൌതിക രൂപം അപ്പടി മറ്റൊരു കാലഘട്ടത്തിൽ പിറക്കൽ അല്ല.
പുല്ലായും, പൂവായും, പുഴുവായും, നരിയായും, നരനായും ഒക്കെ ജന്മാന്തരങ്ങൾ ഉണ്ടാവാം എന്നു കേട്ടിട്ടുണ്ട്.
അതൊക്കെ ഓരോ ആളുടെയും കർമ്മ ഫലങ്ങൾക്കനുസരിച്ച് വ്യത്യസ്തവുമായിരിക്കും.
ഇൻഡ്യാഹെറിറ്റേജിന്റെ കർമ്മങ്ങൾ അല്ലല്ലോ സൂരജിനും, കാൽവിനും ഉള്ളത്!
എന്നു മാത്രമല്ല കർമ്മക്ഷയം പൂർണമായി സിദ്ധിക്കുന്നവർക്ക് പിന്നെ പുനർജനിയേ ഇല്ല.
ഇൻഡ്യാഹെറിറ്റേജ് നിഷ്കാമ കർമം ശീലിച്ചാൽ അദ്ദേഹത്തിനു മോക്ഷം കിട്ടും. പിന്നെ പുനർജനി ഇല്ല!
അടുത്ത ജന്മങ്ങളിൽ സൂരജും, കാൽവിനും ആ വഴി പോയാൽ അവർക്കും ഇല്ല, പുനർജന്മം!
അപ്പോൾ,
ഇപ്പറഞ്ഞത് എങ്ങനെ ശരിയാകും?
ജയന്‍ പോസ്റ്റ് വായിച്ചില്ലെന്നു തോന്നുന്നു
ReplyDeleteഹ ഹ
:)
ജയന്റെ കൺഫ്യൂഷ്യൻ മാറിയിട്ടില്ല.
ReplyDeleteഈ പ്രപഞ്ചം നിലനിൽക്കുമ്പോൾ മരിച്ച് വീണ്ടും വീണ്ടും ജനിക്കുന്നത് ഇവിടത്തെ പുനർജന്മം. അതിന് താങ്കൾ പറഞ്ഞ ന്യായം പ്രസക്തമാണ്.
പ്രപഞ്ചം നശിച്ച് വീണ്ടും ഒരു ബിഗ് ബാംഗിനു ശേഷം (കല്പാന്തം) ഹെരിറ്റേജ് മാത്രമല്ല എല്ലാവരുടെയും പ്രലയത്തിലും നശിക്കാത്ത ബീജരൂപത്തിൽ എന്നും നിലനിൽക്കുന്ന കാരണശരീരത്തിൽ നിന്നും എല്ലാം വീണ്ടും ഒരു replay പോലെ ഉണ്ടാകും എന്നാണ് ദർശനങ്ങൾ പറയുന്നത്. അതില്ലാതിരിക്കണമെങ്കിൽ പ്രപഞ്ചം നശിക്കാതിരിക്കണം. പ്രപഞ്ചം ഉണ്ടായതാണെങ്കിൽ അത് നശിക്കുകതന്നെ ചെയ്യും.
ഇമ്മാതിരി ഉഢായിപ്പുകൾ വായിക്കാൻ താല്പര്യമുണ്ടെങ്കിൽ എന്റെ ബ്ലോഗിലെ ‘പുനർജന്മം’ ‘ആത്മാവ്‘ ‘ജ്യോതിശാസ്ത്രം - ഹോളിവുഡും പൌരാണികവും’ വായിക്കുക. ഇവിടെ ലിങ്ക് കൊടുക്കാൻ കഴിയുന്നില്ല.
എഴുത്തഛന്റെ രാമായണത്തിലെ സീത കാനനവാസത്തിനു പോകാനൊരുങ്ങുന്ന രാമനോടു പറയുന്ന ഈ ഭാഗം ശ്രദ്ധിക്കുക
ReplyDelete"രാമായണങ്ങള്‍ പലതും കവിവര-
രാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍
ജാനകിയോടു കൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ"
അയോദ്ധ്യാകാണ്ഡത്തിലെ ആണ്.
മുന്‍പൊന്നും രാമന്‍ സീതയെ കൂടാതെ വനവാസത്തിനു പോയിട്ടുള്ളതായി രാമായണങ്ങളില്‍ കേട്ടിട്ടില്ല എന്ന്
അതുകൊണ്ട് താനും ഇത്തവണയും പോരും എന്ന്
ഊഡായിപ്പുകള്‍
അല്ലെ അവര്‍ അങ്ങനെ ഒക്കെ പറയും
അന്ധവിശ്വാസികള്‍
നമുക്കൊന്നും വിശ്വസിക്കണ്ട എന്നെ.
നമുക്ക് ഇക്കണ്ട എല്ലാറ്റിനെയും പിടിച്ചു തിന്ന് സുഖിച്ച് സുകിച്ചങ്ങ് കഴിയാം വേണമെങ്കില്‍ ഒരു ഗോവിന്ദച്ചാമിയുമാകാം. ഇതെല്ലാം നമുക്കു തിന്നാന്‍ വേണ്ടി ഉണ്ടാക്കിവെച്ചായാണ്
പാര്‍ത്ഥന്‍ ലിങ്ക് കൊടുകാന്‍ എന്താണ്‌ബുദ്ധിമുട്ട്?
ReplyDeletehttp: സ്വീകരിക്കില്ല എന്ന വാശിയാണ്.
ReplyDeleteദാ, ഇപ്പൊ ശരിയായി.
ReplyDeleteഈ വഴി ചില ഉഢായിപ്പു പോസ്റ്റുകളിലേക്ക് പോകാം.
(1) ജ്യോതിശാസ്ത്രം - ഹോളിവുഡും പൌരാണികവും. - (2) ആത്മാവ് - (3) പുനർജന്മം .
പുനർജന്മം
ReplyDeleteആത്മാവ്‘
ജ്യോതിശാസ്ത്രം - ഹോളിവുഡും പൌരാണികവും."
ഡോ ജയന്‍
ReplyDeleteപോസ്റ്റില്‍ എഴുതിയിരുന്നത് ഒന്നു കൂടി ശ്രദ്ധിക്കുക.
പ്രപഞ്ചവിധാനം എന്നതിനെ ഒരു വൃത്തത്തില്‍ കുന്നിക്കുരുക്കള്‍ രചിക്കുന്ന ആ അവസ്ഥയോട് ആണ് ഉപമിച്ചിരിക്കുന്നത്.
ഊര്‍ജ്ജതന്ത്രവും രസതന്ത്രവും പറയുന്നതുപോലെ.
പലപല മൂലവസ്തുക്കള്‍ കൂട്ടു ചേര്‍ന്ന സംയുകതങ്ങള്‍.
ഇവ ഒരിക്കലും നശിക്കാത്തവയും പകരം രൂപഭേദം മാത്രം വരുന്നവയും ആണെങ്കില്‍--
പലതവണ കുന്നിക്കുരുക്കള്‍ മുകളിലേക്കിട്ട് പുതിയതായി പുതിയതായി രചിക്കാവുന്ന ചിത്രങ്ങളുടെ എണ്ണം അനന്തമല്ലല്ലൊ.
എങ്കില്‍ അനന്തകാലത്തിനു ശേഷമെങ്കിലും ഇതേ അവസ്ഥ - അതായത് ഇന്നു കാണുന്ന ഏതെങ്കിലും ഒരവസ്ഥ -- പുനരാവര്‍ത്തിക്കുക എന്നത് എന്തുകൊണ്ട് സാധ്യമല്ല എന്നു പറയുന്നു?
ഏതെങ്കിലും ഒന്നുണ്ടാകാം എങ്കില്‍ അത് ഞാന്‍ ഉള്ളതാവില്ല എന്ന് എന്തു കൊണ്ട് പറയ്ന്നു?
ഏഹെങ്കിലും ഒന്നുണ്ടാകാം എങ്കില്‍ ഞാനുള്ളതും ഉണ്ടാകാം അതായത് ഇപ്പോഴത്തെ അവസ്ഥ.
അതില്‍ നാം എല്ലാവരും വേണ്ടേ?
അന്നും ജയന്‍ ഇതുപോലെ എഴുതില്ലെ?
ഹ ഹഹ :)
ജയാ
ReplyDeleteപക്ഷെ അതിഫയങ്കര യുക്തികളായ സൂരജ് കാല്വിന്‍ ബാബു തുടങ്ങിയവരൊന്നും കാണില്ല കേട്ടൊ
ജനിമൃതികൾ ഒരു ചാക്രിക പ്രതിഭാസമാണെന്നു കേട്ടിട്ടുണ്ട്. എന്തു തന്നെയായാലും, പുനർജന്മത്തേക്കുറിച്ചും, ആത്മാവിനെക്കുറിച്ചുമെല്ലാം ഇന്നത്തെ ആധുനിക ശാസ്ത്രജ്ഞന്മാർ വരെ വിശ്വസിക്കുകയും ഈശ്വരനെ ആരാധിക്കുകയും ചെയ്യുന്നുണ്ട്. വിശ്വസിക്കാൻ താല്പര്യമുള്ളവർ വിശ്വസിക്കട്ടെ, അല്ല ഇതൊന്നുമില്ല എന്നു വാദിക്കുന്നവർ തെളിയിക്കട്ടെ, അപ്പോൾ അംഗീകരിക്കാം. അതു വരെ ചുമ്മാ വാദിച്ചു കൊള്ളട്ടെ. നമുക്ക് എന്തായാലും അവരെക്കൊണ്ട് അംഗീകരിപ്പിക്കണം എന്ന് നിർബന്ധമില്ലാത്ത സ്ഥിതിക്ക് തെളിയിക്കേണ്ട ബാദ്ധ്യതയും ഇല്ല. (ഇതു കൂടി പറഞ്ഞേക്കാം, അല്ലെങ്കിൽ പിന്നെ ഇയാളു പോയി ചത്തു ജീവിച്ചു വാ എന്നായിരിക്കും അടുത്ത വെല്ലുവിളി) പൊട്ടക്കിണറ്റിലെ മാക്രികൾക്കു ചിലപ്പോൾ ഇതൊന്നും കാണില്ലായിരിക്കും. അവർ ചാകുന്നതോടെ ഠിം... ഈ പ്രപഞ്ചം മുഴുവൻ അവസാനിക്കും. നമ്മൾ പാവം അന്ധവിശ്വാസികൾ... ഇനിയും ജനിമൃതികളുണ്ടാകുമെന്നു ഭയന്ന് കണ്ണിൽ കണ്ടതിനെയൊക്കെ പിടിച്ചു തിന്നാതെയും, കാടു വെട്ടി നിരത്താതെയും, മലകൾ ഇടിച്ചു നിരത്താതെയും പ്രകൃതിയോടിണങ്ങി ജീവിച്ചു ജീവിതം വേസ്റ്റാക്കുന്നു...
ReplyDeleteയുക്തിവാദികൾക്കു വേണ്ടി പ്രത്യേകം ഒരു ‘യുക്തിസംഹിത‘ ഉണ്ടാവാനാണൂ സാദ്ധ്യത. അല്ലെങ്കിൽ ലോകം കണ്ട ഏറ്റവും വലിയ യുക്തിവാദിയായ വിവേകാനന്ദസ്വാമികളുടെ വാക്കുകൾ പോലും അന്ധവിശ്വാസമാണെന്ന് ഇക്കൂട്ടർ പറയില്ലായിരുന്നു...
ReplyDeleteഇനിയൊരു ജന്മം കൂടി തരുമോ....
ReplyDeleteവെറുതെ ഒരു മോഹം മാത്രം...!
ഇനിയും ഈ ഗൾഫിലാണെങ്കിൽ ഞാനില്ല മാഷേ...