Friday, August 26, 2011
ആയുര്‍വേദത്തിന്റെ ഇന്നത്തെ പോക്ക്
ആയുര്‍വേദത്തിന്റെ ഇന്നത്തെ പോക്ക്
ഈ പോസ്റ്റില്‍ കണ്ട ഒരു വാദം
ആയുര്‍വേദകോളേജില്‍ ആധുനികവൈദ്യശാസ്ത്രവിഷയങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ച്.
അതിനു പിന്നാലെ കുറെ പിന്തുണക്കാരും.
എന്നാല്‍ പിന്നെ മൊത്തം അങ്ങു ആധുനികം പഠിച്ചാല്‍ പോരെ കാശു കൊടുത്താല്‍ സീറ്റു കിട്ടുമല്ലൊ
ലേഖകന്‍ തന്നെ അതിനു മുമ്പ് ഒരു ലേഖനത്തില്‍ http://ayurvedamanjari.blogspot.com/2010/11/blog-post_21.html പറഞ്ഞവാചകങ്ങള്‍ കേട്ടാല്‍ കോരിത്തരിച്ചു പോകും-
"ആയുര്‍വേദം പഠിക്കുമ്പോള്‍ ധാരാളം സിദ്ധാന്തങ്ങള്‍ നാം പഠിക്കുന്നുണ്ട്. അതൊന്നും പ്രായോഗികമായി എങ്ങും പ്രയോഗിച്ചു ഞാന്‍ കണ്ടില്ല"
പിന്നെ എന്തിനാ സുഹൃത്തെ പഠിത്തം തുടര്‍ന്നത് നിര്‍ത്തി പോന്നു കൂടായിരുന്നൊ?
അങ്ങനെ ഉള്ളവര്‍ പഠിപ്പിച്ചു വിട്ട വിദ്വാന്മാര്‍ ഇത്രയേ പറഞ്ഞുള്ളല്ലൊ എന്നു സമാധാനിക്കാം അല്ലെ.
ഡോ സൂരജും ഞാനുമായുണ്ടായ തര്‍ക്കങ്ങളില്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു ആധുനിക വൈദ്യത്തിനു പ്രവേശനം ലഭിക്കാത്തവര്‍ ആയുര്‍വേദത്തിനു ചേരുന്നു എന്നെ ഉള്ളു അല്ലാതെ ആരും ആയുര്‍വേദത്തെ ഇഷ്ടപ്പെട്ടിട്ടു പോകുന്നതല്ല എന്ന്
ഇന്നത്തെ തലമുറയുടെ ഈ രീതിയിലുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അതു ശരിയാണെന്നു തോന്നിപ്പോകുന്നു.
പക്ഷെ ഇവരൊന്നും വാദങ്ങളില്‍ പിന്നോട്ടല്ല കേട്ടൊ. കറക്റ്റ് ആയി ത്രിദോഷം വച്ചാണ് ചികില്‍സിക്കുന്നത്
കഷ്ടം
കൂട്ടരെ കേട്ടോളൂ
കോട്ടക്കല്‍ ആയുര്‍വേദകോളേജിലെ ആദ്യ ബാച് ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ആണ് ഞാന്‍.
ഡിഗ്രി അന്ന് ആദ്യമായി തുടങ്ങിയതായതു കൊണ്ട് അവിടെ പല അദ്ധ്യാപകരും പഴയ രീതില്‍ പഠിച്ച -- പലരും പാരമ്പര്യക്കാരായ വിദ്വാന്മാര്‍ ആയിരുന്നു.
അതുപോലെ ഒരാളായിരുന്നു ഞങ്ങളെ ചികില്‍സിതം മൂന്നാം പേപര്‍ വരെ പഠിപ്പിച്ചത് - അദ്ദേഹം ഒരു സംസ്കൃത പണ്ഡിതന്‍ ആയിരുന്നു. അല്ലാതെ നിങ്ങള്‍ മനസ്സില്‍ പൂജിക്കുന്ന പോലെ -- കോട്ടും സൂട്ടുമിട്ട - ഒരാള്‍ അല്ലായിരുന്നു (അങ്ങനെ ആരെങ്കിലും അദ്ധ്യാപകരായി ഉണ്ടായിരുന്നു നിങ്ങളും ഇപ്പറഞ്ഞ വാക്കുകള്‍ പറയില്ലായിരുന്നു അല്ലെ?)
എന്നാല്‍ ഡിഗ്രി തുടങ്ങുന്നതിനു വേണ്ടി യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തിനു വേണ്ടി നിയമിച്ച കുറെ ഡിഗ്രിക്കാരായ -- ഉണ്ടായിരുന്നു -
അവര്‍ ഞങ്ങളെ കോട്ടിടീക്കുവാനായിരുന്നു ആദ്യം ശ്രമിച്ചത്.
അയുര്‍വേദത്തെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ നിങ്ങളോടു എനിക്കു പുശ്ഛമാണ് തോന്നുന്നത്
അവനവന്‍ പഠിക്കുവാന്‍ പോകുന്ന വിഷയം പഠിക്കുക അതില്‍ പ്രാവീണ്യം നേടുക. അതിനാണു ശ്രമിക്കേണ്ടത്.
അതിനു പറ്റില്ലെങ്കില്‍ അപ്പണിക്കു പോകാതിരിക്കുക ആയുര്‍വേദത്തിനെ അത്ര ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്.
കോയമ്പത്തൂര്‍ ആയുര്‍വേദകോളേജിന്റെ ഒരു വിഭാഗത്തില്‍ അല്‍പകാലം ജോലി ചെയ്തിട്ടുണ്ട്
അന്നു ഞാന്‍ കണ്ടിരുന്നു ഹോളന്‍ഡില്‍ നിന്നുള്ള ഒരു ആധുനികവൈദ്യശാസ്ത്രവിദഗ്ദ്ധ - ഡൊ ഹെലന്‍- ആയുര്‍വേദം പഠിക്കുവാന്‍ എത്തിയത്.
അവര്‍ ചെങ്ങന്നൂരിലുള്ള കൃഷ്ണാശ്രമത്തിലൊ മറ്റൊ ആയിരുന്നു താമസിച്ചിരുന്നത്.
ഓരോ ക്ലാസ് കഴിയുമ്പോഴും തിരികെ അവിടെ പോയി അതിനെ പറ്റി വിശദമായി പഠിച്ചിട്ട് അതിലുള്ള സംശയങ്ങളും ആയി വന്നതു കണ്ട് അത്ഭുതപ്പെട്ടതാണ് അന്ന്
അവര്‍ ഗുരു ആയി തെരഞ്ഞെടുത്തതും എന്റെ മറ്റൊരു സഹപാഠിയും അന്നത്തെ ആയുര്‍വേദ കോളെജ് പ്രിന്‍സിപ്പലും ആയിരുന്ന ഡോ മുരളിയെ ആയിരുന്നു.
അദ്ദേഹം ഇപ്പോള്‍ ഷൊര്‍ണൂര്‍ ആയുര്‍വേദകോളേജില്‍ ഇടയ്ക്കിടയ്ക്ക് പോകാറൂണ്ട്
ആയുര്‍വേദം അത്ര ഇഷ്ടം ആണെങ്കില്‍ അവരെ പോലെ ഉള്ളവരെ ഒന്നു കാണൂ
ഡൊ ശങ്കരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയല്ലൊ
Subscribe to:
Posts (Atom)