Friday, August 26, 2011

ആയുര്‍വേദത്തിന്റെ ഇന്നത്തെ പോക്ക്‌


ആയുര്‍വേദത്തിന്റെ ഇന്നത്തെ പോക്ക്‌
ഈ പോസ്റ്റില്‍ കണ്ട ഒരു വാദം

ആയുര്‍വേദകോളേജില്‍ ആധുനികവൈദ്യശാസ്ത്രവിഷയങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ച്‌.

അതിനു പിന്നാലെ കുറെ പിന്തുണക്കാരും.
എന്നാല്‍ പിന്നെ മൊത്തം അങ്ങു ആധുനികം പഠിച്ചാല്‍ പോരെ കാശു കൊടുത്താല്‍ സീറ്റു കിട്ടുമല്ലൊ

ലേഖകന്‍ തന്നെ അതിനു മുമ്പ്‌ ഒരു ലേഖനത്തില്‍ http://ayurvedamanjari.blogspot.com/2010/11/blog-post_21.html പറഞ്ഞവാചകങ്ങള്‍ കേട്ടാല്‍ കോരിത്തരിച്ചു പോകും-

"ആയുര്‍വേദം പഠിക്കുമ്പോള്‍ ധാരാളം സിദ്ധാന്തങ്ങള്‍ നാം പഠിക്കുന്നുണ്ട്‌. അതൊന്നും പ്രായോഗികമായി എങ്ങും പ്രയോഗിച്ചു ഞാന്‍ കണ്ടില്ല"

പിന്നെ എന്തിനാ സുഹൃത്തെ പഠിത്തം തുടര്‍ന്നത്‌ നിര്‍ത്തി പോന്നു കൂടായിരുന്നൊ?

അങ്ങനെ ഉള്ളവര്‍ പഠിപ്പിച്ചു വിട്ട വിദ്വാന്മാര്‍ ഇത്രയേ പറഞ്ഞുള്ളല്ലൊ എന്നു സമാധാനിക്കാം അല്ലെ.

ഡോ സൂരജും ഞാനുമായുണ്ടായ തര്‍ക്കങ്ങളില്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു ആധുനിക വൈദ്യത്തിനു പ്രവേശനം ലഭിക്കാത്തവര്‍ ആയുര്‍വേദത്തിനു ചേരുന്നു എന്നെ ഉള്ളു അല്ലാതെ ആരും ആയുര്‍വേദത്തെ ഇഷ്ടപ്പെട്ടിട്ടു പോകുന്നതല്ല എന്ന്
ഇന്നത്തെ തലമുറയുടെ ഈ രീതിയിലുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അതു ശരിയാണെന്നു തോന്നിപ്പോകുന്നു.
പക്ഷെ ഇവരൊന്നും വാദങ്ങളില്‍ പിന്നോട്ടല്ല കേട്ടൊ. കറക്റ്റ്‌ ആയി ത്രിദോഷം വച്ചാണ്‌ ചികില്‍സിക്കുന്നത്‌

കഷ്ടം
കൂട്ടരെ കേട്ടോളൂ
കോട്ടക്കല്‍ ആയുര്‍വേദകോളേജിലെ ആദ്യ ബാച്‌ ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ആണ്‌ ഞാന്‍.

ഡിഗ്രി അന്ന് ആദ്യമായി തുടങ്ങിയതായതു കൊണ്ട്‌ അവിടെ പല അദ്ധ്യാപകരും പഴയ രീതില്‍ പഠിച്ച -- പലരും പാരമ്പര്യക്കാരായ വിദ്വാന്മാര്‍ ആയിരുന്നു.

അതുപോലെ ഒരാളായിരുന്നു ഞങ്ങളെ ചികില്‍സിതം മൂന്നാം പേപര്‍ വരെ പഠിപ്പിച്ചത്‌ - അദ്ദേഹം ഒരു സംസ്കൃത പണ്ഡിതന്‍ ആയിരുന്നു. അല്ലാതെ നിങ്ങള്‍ മനസ്സില്‍ പൂജിക്കുന്ന പോലെ -- കോട്ടും സൂട്ടുമിട്ട - ഒരാള്‍ അല്ലായിരുന്നു (അങ്ങനെ ആരെങ്കിലും അദ്ധ്യാപകരായി ഉണ്ടായിരുന്നു നിങ്ങളും ഇപ്പറഞ്ഞ വാക്കുകള്‍ പറയില്ലായിരുന്നു അല്ലെ?)

എന്നാല്‍ ഡിഗ്രി തുടങ്ങുന്നതിനു വേണ്ടി യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തിനു വേണ്ടി നിയമിച്ച കുറെ ഡിഗ്രിക്കാരായ -- ഉണ്ടായിരുന്നു -
അവര്‍ ഞങ്ങളെ കോട്ടിടീക്കുവാനായിരുന്നു ആദ്യം ശ്രമിച്ചത്‌.

അയുര്‍വേദത്തെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ നിങ്ങളോടു എനിക്കു പുശ്ഛമാണ്‌ തോന്നുന്നത്‌

അവനവന്‍ പഠിക്കുവാന്‍ പോകുന്ന വിഷയം പഠിക്കുക അതില്‍ പ്രാവീണ്യം നേടുക. അതിനാണു ശ്രമിക്കേണ്ടത്‌.

അതിനു പറ്റില്ലെങ്കില്‍ അപ്പണിക്കു പോകാതിരിക്കുക ആയുര്‍വേദത്തിനെ അത്ര ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്‌.

കോയമ്പത്തൂര്‍ ആയുര്‍വേദകോളേജിന്റെ ഒരു വിഭാഗത്തില്‍ അല്‍പകാലം ജോലി ചെയ്തിട്ടുണ്ട്‌
അന്നു ഞാന്‍ കണ്ടിരുന്നു ഹോളന്‍ഡില്‍ നിന്നുള്ള ഒരു ആധുനികവൈദ്യശാസ്ത്രവിദഗ്ദ്ധ - ഡൊ ഹെലന്‍- ആയുര്‍വേദം പഠിക്കുവാന്‍ എത്തിയത്‌.

അവര്‍ ചെങ്ങന്നൂരിലുള്ള കൃഷ്ണാശ്രമത്തിലൊ മറ്റൊ ആയിരുന്നു താമസിച്ചിരുന്നത്‌.

ഓരോ ക്ലാസ്‌ കഴിയുമ്പോഴും തിരികെ അവിടെ പോയി അതിനെ പറ്റി വിശദമായി പഠിച്ചിട്ട്‌ അതിലുള്ള സംശയങ്ങളും ആയി വന്നതു കണ്ട്‌ അത്ഭുതപ്പെട്ടതാണ്‌ അന്ന്

അവര്‍ ഗുരു ആയി തെരഞ്ഞെടുത്തതും എന്റെ മറ്റൊരു സഹപാഠിയും അന്നത്തെ ആയുര്‍വേദ കോളെജ്‌ പ്രിന്‍സിപ്പലും ആയിരുന്ന ഡോ മുരളിയെ ആയിരുന്നു.

അദ്ദേഹം ഇപ്പോള്‍ ഷൊര്‍ണൂര്‍ ആയുര്‍വേദകോളേജില്‍ ഇടയ്ക്കിടയ്ക്ക്‌ പോകാറൂണ്ട്‌

ആയുര്‍വേദം അത്ര ഇഷ്ടം ആണെങ്കില്‍ അവരെ പോലെ ഉള്ളവരെ ഒന്നു കാണൂ
ഡൊ ശങ്കരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയല്ലൊ

7 comments:

  1. "ആയുര്‍വേദം പഠിക്കുമ്പോള്‍ ധാരാളം സിദ്ധാന്തങ്ങള്‍ നാം പഠിക്കുന്നുണ്ട്‌. അതൊന്നും പ്രായോഗികമായി എങ്ങും പ്രയോഗിച്ചു ഞാന്‍ കണ്ടില്ല"

    പിന്നെ എന്തിനാ സുഹൃത്തെ പഠിത്തം തുടര്‍ന്നത്‌ നിര്‍ത്തി പോന്നു കൂടായിരുന്നൊ?

    ReplyDelete
  2. ആയുര്‍വേദം അത്ര ഇഷ്ടം ആണെങ്കില്‍ അവരെ പോലെ ഉള്ളവരെ ഒന്നു കാണൂ

    ReplyDelete
  3. തീര്‍ച്ചയായും അങ്ങനെയുള്ളവരെ ഞാന്‍ കാണുന്നുണ്ട് സാര്‍.
    ഒരു കാര്യം പറയട്ടെ സാര്‍. എന്‍റെ ബ്ലോഗില്‍ നിന്നും എടുത്തെഴുതിയ വാക്യങ്ങളെ കുറിച്ച്. അത് ഏകദേശം എട്ട് മാസങ്ങള്‍ക്കുമുന്‍പ് ഞാന്‍ എഴുതിയ ഒരു പോസ്റ്റാണ്. ആ പോസ്റ്റ് അന്നു തന്നെ സാര്‍ വായിച്ചതുമാണ്. സാര്‍ അതില്‍ കമന്‍റും ഇട്ടിരുന്നു. അന്ന് തോന്നാതിരുന്ന ഒരു കോരിത്തരിപ്പ് (സാറിന്‍റെതന്നെ ഭാഷ) ഇപ്പോള്‍ സാറിന് തോന്നിയതില്‍ എനിക്ക് അതിശയമുണ്ട്. ആ പോസ്റ്റിനെ എന്‍റെ പുതിയ പോസ്റ്റുമായി കൂട്ടിക്കെട്ടിയതില്‍ എനിക്ക് വിയോജിപ്പും ഉണ്ട്. കാരണം അതൊരു അനുഭവക്കുറിപ്പായിരുന്നു. അതില്‍ ഞാന്‍ നേരിട്ട് കണ്ട ഒരു ചികിത്സാ രീതിയെക്കുറിച്ചാണ് എഴുതിയത്. അവിടെ അലോപ്പതി പഠിത്തത്തെകുറിച്ച് ഞാന്‍ മിണ്ടുന്നില്ല. (നമ്മുടെ വിഷയം മോഡേണ്‍ പഠനം ആണല്ലൊ)

    ”ആയുര്‍വേദം പഠിക്കുമ്പോള്‍ ധാരാളം സിദ്ധാന്തങ്ങള്‍ നാം പഠിക്കുന്നുണ്ട്.അതൊന്നും പ്രായോഗികമായി എങ്ങും ഉപയോഗിച്ച് ഞാന്‍ കണ്ടില്ല.

    പ്രത്യേകിച്ചും ആവരണം മുതലായ പ്രകരണങ്ങള്‍ ആരും ഒരു രോഗിയിലും തിരിച്ചറിഞ്ഞില്ല”

    അത് ആവരണത്തെ കുറിച്ച് പറഞ്ഞ ഒരു വാചകമായിരുന്നു. തീര്‍ച്ചയായും വാതരോഗങ്ങളില്‍ ആവരണം ആരും ഡയഗ്നോസ് ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നില്ല. (’ഞാന്‍ കണ്ടിരുന്നില്ല’ എന്ന് പറഞ്ഞത് ശ്രദ്ധിക്കുമല്ലൊ) ആര്‍ക്കും ഇതൊന്നും അറിയില്ല എന്നല്ല ഞാന്‍ പറഞ്ഞത്. എന്‍റെ കണ്ണിനുമുന്നില്‍ അതു വരെ ഒരു ആവരണ രോഗിയും എത്തിയിരുന്നില്ല. അതാണ് ഞാനവിടെ പറയാന്‍ ഉദ്ദേശിച്ചത്. പറഞ്ഞുവന്നപ്പോള്‍ അത് ആര്‍ക്കെന്കിലും അപമാനമാകത്തക്കവണ്ണം ആയിപ്പോയെങ്കില്‍ ക്ഷമിക്കുക.
    ഇതില്‍ കേരളത്തിലുള്ള വൈദ്യന്മരെല്ലാം മണ്ടന്മാരാണെന്നോ എന്‍റെ അദ്ധ്യാപകര്‍ അങ്ങനെയാണെന്നോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.

    ReplyDelete
  4. പ്രിയ ജിഷ്ണു,

    രോഗനിര്‍ണ്ണയത്തിനു സമകാലികമായ എല്ലാ അറിവുകളും ഉപയോഗിക്കാം എന്ന് ഒരു വാചാകം താങ്കളുടെ ലേഖനത്തില്‍ ഉണ്ട്‌.

    ചികില്‍സ ആയുര്‍വേദരീതിയില്‍ ആണ്‌ ഉദ്ദേശിക്കുന്നത്‌ എങ്കില്‍ അതിനുള്ള പ്രസക്തി ഒന്നു പറഞ്ഞു തരാമൊ?

    ചികില്‍സിക്കാനാണൊ അതോ രോഗിയെ മറ്റ്‌ എവിടെക്കെങ്കിലും റഫര്‍ ചെയ്യാനാണൊ അവ ഉപയോഗപ്രദമാകുക.
    ഉദാഹരണത്തിന്‌ താങ്കള്‍ സുശ്രുത ആശുപത്രിയില്‍ കണ്ട കേസ്‌ തന്നെ എടുക്കുക. അഥവാ ആരോഗിയുടെ തലച്ചോറില്‍ രക്തസ്രാവം ആയിരുന്നു എങ്കില്‍ അവിടെ ചികില്‍സിക്കാതെ പറഞ്ഞുവിട്ടെനെ. അല്ല രക്തക്കുഴലില്‍ ബ്ലോക്‌ മാത്രം ആണെങ്കില്‍ അവിടെ ചികില്‍സിച്ചേനെ എന്ന രീതിയില്‍?

    രക്തസ്രാവം ആണെങ്കില്‍ പോലും ചിലപ്പോള്‍ അത്ര പെട്ടെന്ന് അറിയാന്‍ കഴിഞ്ഞു എന്നു വരികയില്ല. അപ്പോള്‍ അതും അപകടമായേക്കാന്‍ സാധ്യത ഉണ്ട്‌.

    അവിടെ കമന്റിയപ്പോള്‍ , എനിക്കു മുന്‍പായി വളരെ വിശദമായി മറ്റൊരാള്‍ വിഷയം ചര്‍ച്ച ചെയ്തതുകൊണ്ട്‌ കൂടുതല്‍ എഴുതിയില്ലെന്നെ ഉള്ളു.

    പക്ഷെ ഒരു വാചകം എഴുതിയിരുന്നു ഒന്നു കൂടി അതു വായിച്ചു നോക്കുക

    ReplyDelete
  5. ആധുനിക പ്രകാരം രോഗനിര്‍ണ്ണയം ചെയ്തത് കൊണ്ടുള്ള പ്രയോജനം.

    'പക്ഷാഘാതരോഗം അനുഭവിച്ച ഒരാളും ഇതുവരെ എന്റെ അനുഭവത്തില്‍ ആധുനിക വൈദ്യം പറഞ്ഞ ആ രീതിയിലല്ലാതെ പുരോഗമിച്ചു കണ്ടിട്ടില്ല.'

    ഇങ്ങനൊരു അനുഭവം ഉണ്ടെങ്കില്‍ അതു തീര്‍ചയായും വെളിച്ചത്തില്‍ കൊണ്ടുവരേണ്ടതു തന്നെ.

    ഇത് സാര്‍ തന്നെ പറഞ്ഞതാണ്. അധുനിക രീതിയില്‍ രോഗനിര്‍ണ്ണയം ചെയ്തത് കൊണ്ടാണ് സ്ട്രോക്കിന് ഇങ്ങനെ ഒരു ചികിത്സ ഉണ്ടെന്ന് നമുക്കൊക്കെ മനസിലായത്. ഇല്ലെങ്കില്‍ ഒരു തളര്‍ന്നു വീണ രോഗിയെ കൊണ്ടുവന്നു. എന്തൊക്കെയോ ചികിത്സ ചെയ്തപ്പോള്‍ സുഖമായി എന്നുപറയും. അല്ലെങ്കില്‍. ജെറി എന്‍റെപോസ്റ്റില്‍ പറഞ്ഞപോലെ പറയും

    'ഇവിടെ വിവരിച്ച സംഭവം കേട്ടിട്ട് അത് മേല്പറഞ്ഞ TIA യോ CONVERSION DISORDER ഓ ആകാന്‍ ഇടയുണ്ട് എന്ന് ന്യായം ആയും സംശയിക്കേണ്ടി ഇരിക്കുന്നു . അങ്ങിനെ എങ്കില്‍ മേല്പറഞ്ഞ "അത്ഭുതം" ഏതൊരു ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഉം ദിവസേന നടക്കുന്ന നിരവധി "രോഗ ശാന്തികളില്‍" ഒന്ന് മാത്രം ആയി ചുരുങ്ങും !'

    ആയുര്‍വേദക്കാര്‍ സ്ഥിരം കേള്‍ക്കുന്നതാണിത്. ആയുര്‍വേദത്തില്‍ പോയി സുഖപ്പെട്ടു എന്നു പറയുംപോള്‍ ഓ.... അതു തന്നെ ശെരിയായതായിരിക്കും എന്നൊരു പല്ലവി.
    അതുകൊണ്ട് എല്ലാ അസുഖത്തേയും ആയുര്‍വേദപ്രകാരവും മോഡേണ്‍ പ്രകാരവും നിര്‍ണ്ണയിക്കണം. മോഡേണ്‍കാരും ആയുര്‍വേദക്കാരും ഒരുമിച്ച് ചികിത്സിക്കുന്നതൊക്കെ ചില സ്ഥലങ്ങളില്‍ നടന്നേക്കും. എല്ലായ്പ്പോഴും അതു നടക്കില്ല സാര്‍. അപ്പോള്‍ ആയുര്‍വേദക്കാരും മോഡേണ്‍ പഠിക്കണം.

    ReplyDelete
  6. പ്രിയ ജിഷ്ണൂ എന്താണു ഇനി പറയേണ്ടത്‌ എന്നറിയില്ല

    ജിഷ്ണുവിവരിച്ച ആ രോഗി Conversion Disorder തന്നെ ആയിരുന്നിരിക്കാനാണു സാധ്യത.

    അല്ലായിരുന്നു എങ്കില്‍ ഞങ്ങളെ പോലെ പരിചയമുള്ള ആരുടെ എങ്കിലും അനുഭവത്തില്‍ ഒരു പക്ഷാഘാതരോഗി എങ്കിലും സാധാരണമനുഷ്യരെ പോലെ ആയി വന്നേനെ.

    പക്ഷാഘാതത്തിന്റെ അവസാനം ഏതവസ്ഥയിലേക്കാണ്‌ രോഗിയുടെ കൈകാലുകള്‍ എത്തിച്ചേരുന്നത്‌ എന്നു ആധിനുകര്‍ വളരെ വ്യക്തമായി പഠിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌ . ഞാന്‍ കണ്ട രോഗികളുടെ ഒരാളുടെയും അവസ്ഥ അതില്‍ നിന്നും വ്യത്യസ്ഥമായിരുന്നും ഇല്ല.


    ആകെ സുശ്രുത ആശുപത്രിയിലെ ആഡോക്റ്റര്‍ മാത്രമെ ആയുര്‍വേദത്തില്‍ പക്ഷാഘാത ചികില്‍സകനായുള്ളു എന്നുവിശ്വസിക്കാനുള്ള പ്രയാസം കൊണ്ടാണു കേട്ടൊ


    ഞാന്‍ ആ വരി എഴുതിയത്‌ അല്‍പം സര്‍കാസ്റ്റിക്‌ ആയിട്ടായിരുന്നു. അത്‌ ഏറ്റില്ല അല്ലെ സാരമില്ല.

    ReplyDelete
  7. അല്ലെങ്കില്‍ തന്നെ പഠിക്കുന്നതെല്ലാം ആരാണ്‌ പ്രാവര്‍ത്തികമാക്കുന്നത്.. എല്ലാം പഠനത്തിനു വേണ്ടിയുള്ള ഉരുവിടലാണെവിടെയും :)

    ReplyDelete