Friday, August 31, 2012

യുക്തിവാതം


രക്തസമ്മര്‍ദ്ദത്തിനു ചികില്‍സ

ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ സാക്ഷാല്‍ ആയുര്‍വേദക്കാരന്‍ ചുറ്റിപ്പോകും


കാരണം അമിതമായ രക്തസമ്മര്‍ദം എന്ന ഒരു രോഗം ആയുര്‍വേദം പറയുന്നില്ല.

ആധുനികര്‍ വിഷയം കൊണ്ടു വന്നപ്പോള്‍ ആയുര്‍വേദത്തിലെ അതാണ്‌ ഇതാണ്‌ എന്നൊക്കെ താരതമ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നു എന്നെ ഉള്ളൂ. ഒന്നും 100 ശതമാനം ഒക്കുകയില്ല.


ചികില്‍സ രോഗിയെ പരിശോധിച്ച്‌ വൈദ്യന്‍ നിശ്ചയിക്കണം


പലരിലായി ഞാന്‍ ഉപയോഗിച്ചു ഫലം കണ്ട ചിലകാര്യങ്ങള്‍ പറയാം


പക്ഷെ ഇതിലെ ഏത്‌ ഒരെണ്ണം എടുത്താലും എല്ലാവരിലും ഫലിച്ചിട്ടില്ല. കാരണം ആളുകളുടെ പ്രകൃതിയിലും അവസ്ഥയിലും ഉള്ള വ്യത്യാസങ്ങള്‍.

മുരിങ്ങയില 60 ഗ്രാം നാല്‌ ഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ നാലിലൊന്നാക്കി അതില്‍ പകുതി വീതം രാത്രി കിടക്കാന്‍ നേരവും പിറ്റേ ദിവസം കാലത്തും ആയി കുടിക്കുന്നത്‌ കേരളത്തിലല്ലാതെ താമസിക്കുന്ന പലരിലും ഗുണം ചെയ്തു. അത്‌ സ്ഥലത്തിന്റെ - ദേശത്തിന്റെ വ്യത്യാസം ആയിരുന്നിരിക്കാം.

നീര്‍മരുതിന്‍ തൊലി വെള്ളത്തില്‍ തിളപ്പിച്ച്‌ കുടിക്കുന്നതും ചിലരില്‍ ഫലം ചെയ്തു.

സര്‍പ്പഗന്ധാദി ഗുളിക പാര്‍ത്ഥാരിഷ്ടത്തില്‍ ചിലര്‍ക്കു ഫലം ചെയ്തു.


എല്ലാവരിലും ഫലം ചെയ്യാത്ത കാര്യങ്ങള്‍ ചികില്‍സ ആണെന്നു പറയാന്‍ സാധിക്കില്ലല്ലൊ


ഇനി എന്റെ അനുഭവത്തില്‍ കിട്ടിയ ചില വിവരങ്ങള്‍ പങ്കു വയ്ക്കാം

A type Behaviour ഉള്ള ആളുകള്‍, അധികം സമയം ഇരുന്നു ജോലി ചെയ്യുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍, പാരമ്പര്യമായി സാധ്യത ഉള്ളവര്‍ ഇ മൂന്നു കൂട്ടരിലാണ്‌ ഇത്‌ അധികം കണ്ടത്‌

അതു കൊണ്ടു തന്നെ സൂര്യനമസ്കാരം പോലെ ഉള്ള യോഗാഭ്യാസവും , പ്രാണായാമവും ഇതില്‍ വളരെ ഫലം ചെയ്തു കണ്ടു.


പാരമ്പര്യമായി ഉള്ളവര്‍ക്ക്‌ ഇതോടൊപ്പം നീര്‍ന്മരുതിന്‍ തൊലി തിലപ്പിച്ച വെള്ളം കുടിക്കുന്നതും നന്നായിരിക്കും നീര്‍മരുതിന്‍ തൊലി ഒരു ഇഞ്ച്‌ സ്ക്വയര്‍ എടുത്ത്‌ നാലുഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിക്കുക വേണമെങ്കില്‍ കുറുക്കാം അല്ലെങ്കില്‍ അര മണിക്കൂര്‍ നേരം തിലപ്പിച്ച്‌ അതുപോലെ തന്നെ വയ്ക്കാം

അളവു കൂടൂതല്‍ കുടിച്ചാല്‍ ഹൃദയത്തിന്റെ Beat Rate കുറയും. അതുകൊണ്ട്‌ വൈദ്യന്റെ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലുമെ അപ്രകാരം ചെയ്യാവൂ Heart Rate ഏകദേശം 48 വരെ കുറച്ചപ്പോള്‍ കിടന്നെണീക്കുമ്പോള്‍ തലകറക്കം ഉണ്ടാകും - അത്‌ തലച്ചോറിലേക്കുള്ള രക്തചംക്രമണം position variation കൊണ്ട്‌ കുറയുന്നതാണ്‌ - അല്‍പം പതിയെ എണീറ്റാല്‍ ഉണ്ടാകുകയില്ല. എന്നാലും 56 ല്‍ താഴാതെ നോക്കുന്നതാണ്‌ നല്ലത്‌ സൂര്യനമസ്കാരവും പ്രാണായാമവും ക്രമമായി ചെയ്താല്‍ തന്നെ Heart Rate 60 ല്‍ നിര്‍ത്താം.

ഇതൊക്കെ കൊണ്ടുള്ള ഗുണം ഹൃദയത്തിലേക്കുള്ള രക്തചംക്രമണം കൂടൂതല്‍ നന്നായി നടക്കും - ഹൃദയത്തിലെ Diastolic Phase കൂടൂതല്‍ ദൈര്‍ഘ്യം ഉള്ളതാകും. അതുകൊണ്ടു തന്നെ കൂടൂതല്‍ ചോര ഓട്ടം ഉണ്ടാകും. മിനിട്ടില്‍ 70 ല്‍ നിന്നും 60 ആകുമ്പോള്‍ ജോലിക്കുറവും ഉണ്ടാകും. ഇതൊക്കെ പറഞ്ഞാലും കണ്ട വൃത്തികെട്ട ആഹാരവും വൃത്തികെട്ട വിഹാരവും എല്ലാം ഉണ്ടെങ്കില്‍ പിന്നെ ഇത്ര പാടു പെടാതെ ഇരിക്കുന്നതായിരിക്കും നല്ലത്‌ വെള്ളത്തിനടിയില്‍ വച്ച്‌ മെഴുകുതിരി കത്തിക്കാന്‍ പറ്റില്ലല്ലൊ

This was my post in facebook

Now see the fun


ബ്രൈറ്റ്‌ എന്നോടു ചോദിച്ച ഒരു ചോദ്യം

"നിങ്ങള്‍ ആണ്‌ Reserpin ആദ്യമായി രക്തസമ്മര്‍ദ്ദത്തിനുപയോഗിക്കാം എന്ന അവകാശവാദം ആണോ എന്റെ കമന്റ്‌"

ഞാന്‍ പറഞ്ഞിട്ടില്ലത്ത ഒരു കാര്യം.
എന്നാലും പോകട്ടെ ഞാന്‍ തിരിച്ചു ചോദിച്ചു "ഈ ഞങ്ങള്‍ നിങ്ങള്‍ എന്ന തരം തിരിവ്‌ വേണോ?. "

അപ്പോള്‍ അങ്ങേരുടെ ചോദ്യം ആരാണ്‌ ഈ വാദം ആദ്യം തുടങ്ങിയത്‌. ശത്രക്രിയയുടെ പിതാവ്‌ ഇന്നാരാണെന്നു പറയുന്നതു പോലെ മെഡിസിന്റെ പിതാവ്‌ ഹിപ്പോക്രറ്റസ്‌ ആണെന്നും പറഞ്ഞ്‌ ഞങ്ങള്‍ വരുന്നില്ലല്ലൊ എന്നു തുടങ്ങി കുറച്ചു ന്യായങ്ങള്‍.

കേട്ടാല്‍ എത്ര ശരി എത്ര നിര്‍ദ്ദോഷം അല്ലെ?

അപ്പോള്‍ ബ്രൈറ്റ്‌ സ്വയം ഒരു 'ഞങ്ങള്‍' ഉണ്ടാക്കിയിട്ടുനോ?

പണ്ടു കാലത്ത്‌ അറിവ്‌ ആര്‍ക്കും ഉപയോഗിക്കാമായിരുന്നു ബ്രാഹ്മണര്‍ എത്രയൊക്കെ തലകുത്തി നിന്നു ശ്രമിച്ചിട്ടും ഏതു കണിയാരുടെ അടുത്തു ചെന്നാലും അന്നത്തെ രീതിയില്‍ ചികില്‍സിക്കാനുള്ള മരുന്ന് അയാള്‍ക്ക്‌ ഉണ്ടാക്കാനും ചികില്‍സിക്കാനും അവകാശം ഉണ്ടായിരുന്നു. അതിനെ ഒന്നും ആരും തടുത്തിരുന്നില്ല തടുക്കാന്‍ പറ്റിയിരുന്നും ഇല്ല

ആര്‍ ആദ്യം കണ്ടു പിടിച്ചാലും ഉണ്ടാക്കിയാലും ആര്‍ക്കും ഉപയോഗിക്കാമായിരുന്നു

എന്നാല്‍ ഇന്നോ ?

പേറ്റന്റ്‌ നിയമം ഉണ്ടാക്കി മഞ്ഞളിന്റെ പോലും ഉപയോഗം തടയാന്‍ ശ്രമിച്ച വര്‍ഗ്ഗം തിരികെ ചോദിക്കുന്നതു കേട്ടില്ലെ ഞങ്ങള്‍ അങ്ങനെ പറഞ്ഞുകൊണ്ടു വരുന്നുണ്ടോ എന്ന്.

പേറ്റന്റ്‌ നിയമം എന്താണ്‌? കോപ്പി റൈറ്റ്‌ എന്താണ്‌?

എന്തു സാധനം ആയാലും അത്‌ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഉപയോഗിക്കണം എന്ന ചിന്ത മാത്രമുള്ള ചെറ്റകളുടെ ചെറ്റത്തരം അല്ലാതെ മറ്റ്‌ എന്താണ്‍ ഇവ ?

അതിനു വേണ്ടിയല്ലെ ഇത്‌ ഞാന്‍ ആദ്യം ഉണ്ടാക്കി പേറ്റന്റ്‌ എടുത്തതാണ്‍ എന്നു പറയുന്നത്‌

അത്‌ ആയുര്‍വേദക്കരാല്ലല്ലൊ ആയിരുന്നൊ?

ആയുര്‍വേദത്തിലേ ഓരോ മരുന്നും ഇതുപോലെ രാസായനിക ഘടന തിരിച്ചെടുത്ത്‌ ഇപ്രകാരം പറയുന്നതിനെ മൂടിവക്കാന്‍ എന്തു സുന്ദരന്‍ ചോദ്യം
ആദ്യം ഉണ്ടാക്കി എന്നു ചോദിക്കുന്നില്ല പോലും ഫൂ

ഇവരെ മലയാളത്തില്‍ പറഞ്ഞാല്‍ വിളിക്കാന്‍ ഇന്നുള്ള ഭാഷയില്‍ വാക്കുകള്‍ ഉണ്ടൊ?

13 comments:

  1. പണ്ടു കാലത്ത്‌ അറിവ്‌ ആര്‍ക്കും ഉപയോഗിക്കാമായിരുന്നു ബ്രാഹ്മണര്‍ എത്രയൊക്കെ തലകുത്തി നിന്നു ശ്രമിച്ചിട്ടും ഏതു കണിയാരുടെ അടുത്തു ചെന്നാലും അന്നത്തെ രീതിയില്‍ ചികില്‍സിക്കാനുള്ള മരുന്ന് അയാള്‍ക്ക്‌ ഉണ്ടാക്കാനും ചികില്‍സിക്കാനും അവകാശം ഉണ്ടായിരുന്നു. അതിനെ ഒന്നും ആരും തടുത്തിരുന്നില്ല തടുക്കാന്‍ പറ്റിയിരുന്നും ഇല്ല

    ആര്‍ ആദ്യം കണ്ടു പിടിച്ചാലും ഉണ്ടാക്കിയാലും ആര്‍ക്കും ഉപയോഗിക്കാമായിരുന്നു

    എന്നാല്‍ ഇന്നോ ?

    പേറ്റന്റ്‌ നിയമം ഉണ്ടാക്കി മഞ്ഞളിന്റെ പോലും ഉപയോഗം തടയാന്‍ ശ്രമിച്ച വര്‍ഗ്ഗം തിരികെ ചോദിക്കുന്നതു കേട്ടില്ലെ ഞങ്ങള്‍ അങ്ങനെ പറഞ്ഞുകൊണ്ടു വരുന്നുണ്ടോ എന്ന്.

    പേറ്റന്റ്‌ നിയമം എന്താണ്‌? കോപ്പി റൈറ്റ്‌ എന്താണ്‌?

    എന്തു സാധനം ആയാലും അത്‌ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഉപയോഗിക്കണം എന്ന ചിന്ത മാത്രമുള്ള ചെറ്റകളുടെ ചെറ്റത്തരം അല്ലാതെ മറ്റ്‌ എന്താണ്‍ ഇവ ?

    അതിനു വേണ്ടിയല്ലെ ഇത്‌ ഞാന്‍ ആദ്യം ഉണ്ടാക്കി പേറ്റന്റ്‌ എടുത്തതാണ്‍ എന്നു പറയുന്നത്‌

    ReplyDelete
  2. രക്ത സമ്മര്‍ദ്ദത്തെ കുറിച്ചുള്ളത് കാര്യ പ്രസക്തമായ നിര്‍ദേശം .....


    പേറ്റന്റ്‌ കരസ്ഥമാക്കി കുത്തക സ്ഥാപനങ്ങള്‍ രാജ്യങ്ങള്‍ മനുഷ്യന്റെ അവകാശങ്ങള്‍ കാര്‍ന്നു തിന്നുകയാണ് , സാങ്കേതികതയും അറിവും മരുന്നും പോലും തടഞ്ഞു വച്ച് പണമുണ്ടാക്കാനുള്ള ആയുദ്ധമാക്കുന്നകാഴ്ച നമ്മുടെ ലോകത്ത് വ്യാപകമായി അരങ്ങേരുകയാണല്ലോ ?

    നല്ല ഒരു അറിവ് പകര്‍ന്നു നല്ക്കിയത്തില്‍ നന്ദി

    ReplyDelete
  3. അയ്യൊ പുണ്യാളാ പാവങ്ങള്‍. അവര്‍ ആദ്യം ഉണ്ടാക്കിയതു ഞങ്ങള്‍ ആണെന്നു പറയത്തെ ഇല്ല

    ബ്രൈറ്റ്‌ സാറു പറഞ്ഞതു വായിച്ചില്ലെ
    പാവം ദൈവദോഷക്കേടു പറയല്ലെ
    പിന്നെ ഒരു പേറ്റന്റ്‌ എടൂക്കും ആരെങ്കിലും ആ സാധനം തൊട്ടാല്‍ അവന്റെ കുടുംബം കുളം തോണ്ടും അത്രേ ഉള്ളു
    കഷ്ടം
    പാവം

    ReplyDelete
  4. ഏവര്‍ക്കും ഉപകാരപ്രദമായ പോസ്റ്റ്.
    ഡോക്ടറുടെ ക്ഷോഭം വ്യക്തമായി
    പ്രതിപലിച്ചു കണ്ടു പോസ്റ്റില്‍.
    യുക്തിവാതമാണോ,യുക്തിവാദമാണോ
    ശരി?
    ആശംസകളോടെ

    ReplyDelete
  5. തങ്കപ്പന്‍ ചേട്ടാ ചിലപ്പോള്‍ 'വാത' മായി പോകില്ലെ ഹ ഹ ഹ :)

    ReplyDelete
  6. വാസ്തവത്തില്‍ ഔഷധങ്ങള്‍ക്ക് പേറ്റന്റ് കൊടുക്കുന്നത് ജനദ്രോഹമാണ്. ആയുര്‍വേദം ഇങ്ങനെ പേറ്റന്റുകള്‍ എടുത്തിരുന്നെങ്കില്‍ ലോകത്ത് ഒരു വായു ഗുളിക പോലും ഒരുത്തനും ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ല, എന്തിന് പനിക്കൂര്‍ക്കയോ, ജീരകമോ ഇട്ട് അല്പം വെള്ളം തിളപ്പിച്ചു കുടിക്കാന്‍ പോലും.

    ReplyDelete
  7. :)

    തദ്ദേശീയ മരുന്നുകൾ ഓർഗാനിക്ക്-അക്വസ് ഫേയ്സിൽ ആക്കി അതിൽ ഏത് ഫേയ്സിലെ ഏത് രാസവസ്തു ഇന്നത്തെ ശാസ്ത്രീയ ജ്ഞാനത്തിനു ചേരുന്നുവോ അത് എടുത്ത് ആ രാസവസ്തു പ്രൊജക്റ്റ് ചെയ്ത് ആ തദ്ദേശീയ മരുന്ന് “ആധുനികർ” പേറ്റന്റ് എടുക്കും... ഇത്രയൊക്കെ പെടാപാട് പെട്ടതിനുള്ള പ്രതിഫലം കിട്ടണ്ടയോ ;)

    പണ്ട് സിന്തസിസ് ആയിരുന്നു... ഇന്ന് ഇപ്പോൾ തദ്ദേശീയ മരുന്നുകളിലേയ്ക്ക് തിരിഞ്ഞാൽ കുറഞ്ഞ ചെലവിൽ പടുകൂറ്റൻ ലാഭം ;)

    പക്ഷേ ഈ “ആധുനികർ” മനപൂർവ്വം മറന്ന് കളയുന്ന ഒന്നുണ്ട്... ഒരു പക്ഷേ മറ്റേ ഫേയ്സിലായിരിക്കാം ഈ ഫേയ്സിലുള്ളതിന്റെ സൈഡ് എഫക്റ്റിനെ പ്രതിരോധിക്കേണ്ട വസ്തു ഉണ്ടാകുക!!!

    സിന്തസിന്റെ പരാജയങ്ങൾക്ക് പ്രധാനമായ കാരണം ഒരു രാസവസ്തു (മരുന്ന്) കൊണ്ട് ഏതെങ്കിലും ഒരു സിഗ്നലിങ് വഴിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും എന്നാൽ മറ്റുള്ള അവയവങ്ങളിലോ സിഗ്നലിങ് വഴികളിലോ ഇവ കൊണ്ടുണ്ടാകുന്ന ഗുണ-ദോഷങ്ങൾ മൈന്റ് ചെയ്യാതിരിക്കുന്നതിനാൽ ക്ലിനിക്കൽ ട്രയലിൽ മറ്റ് രോഗങ്ങൾ പ്രത്യക്ഷപ്പെട്ട് പരാജയപ്പെടും... എന്നാൽ ചിലവയ്ക്ക് കൂടുതൽ വർഷങ്ങൾ വേണ്ടി വരും അതിന്റെ ഉഗ്ര രൂപം പുറത്ത് കാണിക്കുവാൻ... അങ്ങിനെ കൂടുതൽ തെളിവ് പുറത്ത് വരുമ്പോൾ ആ രാസവസ്തു (മരുന്ന്) വിപണിയിൽ നിന്ന് പിന്വലിക്കും... Thalidomide പുറത്തിറക്കിയ മരുന്ന് കമ്പനി 50 വർഷങ്ങൾക്ക് ശേഷം മാപ്പ് പറഞ്ഞത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നുവല്ലോ!!!

    ജങ്ങൾക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യം നിലനിർത്തുവാൻ കഴിയുന്നതിലായിരിക്കണം എല്ലാവരും പ്രവർത്തിക്കേണ്ടത്... അവിടെ നിങ്ങ ഞങ്ങ മറ്റവരു എന്നൊക്കെ പറഞ്ഞിരുന്നാൽ പ്രയോജനം ലഭിക്കാതെ പോകുന്നത് സാദാ ജനങ്ങൾക്കാണു :(

    ReplyDelete
  8. ബ്രോംഹെക്സിന്റെ ചരിത്രം നോക്കിയാല്‍ മനോജ്‌ പറഞ്ഞത്‌ കൂടൂതല്‍ വ്യക്തം ആകും

    ആടലോടകത്തിന്റെ ആല്‍കലോയിടുകള്‍ വേര്‍തിരിച്ച്‌ ഉപയോഗിച്ച അനുഭവം.
    http://heritageindia-indiaheritage.blogspot.in/2007/12/bromhexine.html

    ReplyDelete
  9. രക്ത സമ്മർദ്ദത്തെക്കുറിച്ച് നല്ല അറിവാണ് തന്നത്. ഇതു വായിച്ചപ്പോഴാണ് ഞാൻ ഓർത്തത്.
    എനിക്ക് മറ്റൊരു രോഗത്തെക്കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
    ‘അൾസർ‘. ഇതു പലതരമുണ്ടെന്ന് അറിയാം. ഭക്ഷണം നേരാം കാലത്ത് കഴിക്കാതെ ഉണ്ടാകുന്ന ഒരു അൾസർ ഉണ്ടല്ലൊ.( ഞങ്ങൾ ഗൾഫുകാർക്ക് ഉണ്ടാകുന്ന അസുഖം) അതിനെ കുറിച്ചാണ് അറിയേണ്ടത്. കുടലൊക്കെ നശിച്ചു പോകുന്ന ഒരു രോഗം. മറുപടി എന്റെ മെയിലിലേക്ക് അയച്ചാലും മതി.
    നന്ദി പണിക്കർജീ...

    ReplyDelete
  10. ഉപകാരപ്രദമായ പോസ്റ്റ്...ഒരിക്കല്‍ അമ്മയോട് ഒരു സുഹൃത്ത് പറഞ്ഞു തഴുതാമയുടെ ഇല ഇട്ടു വെള്ളം തിളപ്പിച്ചു കൊടുക്കാന്‍ അഛന്...അമ്മ അത് തഴുതാമ സമൂലം ചേര്‍ത്ത് തിളപ്പിച്ചു കൊടുക്കാന്‍ തുടങ്ങി...അത് കുടിച്ചാല്‍ വല്ല പ്രേയോജനവും ഉണ്ടാകുമോ ??
    നല്ല അറിവ് പകര്‍ന്ന ഈ പോസ്റ്റ്‌ വായിക്കാന്‍ ഒരുപാട് വൈകി ..!!

    ReplyDelete
  11. ഇത് വായിക്കാന്‍ വൈകിയതില്‍ വിഷമം

    ReplyDelete