Thursday, August 06, 2015

വിഭീഷണന്മാരെ ആണ്‌ ഭയക്കേണ്ടത്

വിഭീഷണന്മാരെ ആണ്‌ ഭയക്കേണ്ടത്

വിഷ്ണൂഭക്തനാണ് വിഭീഷണൻ , അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഭക്തിയോടു കൂടീ പൂജിക്കുന്നവർ ഉണ്ട് . എന്നാൽ പഴയകാല കഥകൾ വാല്മീകി യെ പോലെ ഉള്ളവർ   എഴുതിയത് കുറെ കൂടി ആലോചിക്കാൻ വേണ്ടിയല്ലേ?

വിഭീഷണൻ എന്ന പദത്തിനെ 'വി' എന്ന ഉപസര്ഗ്ഗം   ചേര്ത്ത 'ഭീഷണൻ'  എന്ന പിരിക്കാം എന്നറിയാമല്ലോ

ഇതിലെ 'വി' യ്ക്ക് വിശിഷ്ടം ആയ എന്നർത്ഥം അതായത്  ഒരു വിശേഷപ്പെട്ട ഭീഷണി ഉള്ളവൻ .

ആ ഭീഷണി മനസിലാക്കിയിട്ടും രാവണൻ പറയുന്നത്  നിന്നെ ഞാൻ വധിക്കുകയില്ല്ല്ല കാരണം നീ എന്റെ അനുജനാണ് , എവിടെയെങ്കിലും പൊയ്ക്കൊള്ളുക എന്ന് .

ഉടൻ  തന്നെ രാമസവിധത്ത്തിൽ എത്തി അദ്ദേഹത്തിന്റെ വഴികാട്ടിയായി.

അതും ഭക്തി കൊണ്ടാണെന്ന് വിചാരിക്കാം.
പക്ഷെ നാഗാസ്ത്രം ഏറ്റു കിടക്കുന്ന രാമലക്ഷ്മണന്മാരെ നോക്കിക്കൊണ്ട്  വിഭീഷണൻ പറയുന്ന ഒരു വാചകം നോക്കൂ

"യയോർവീര്യമുപാശ്രിത്യ
പ്രതിഷ്ഠാ കാംക്ഷിതാ മായാ "

ആരുടെ വീര്യത്തെ ആശ്രയിച്ചാണോ ഞാൻ പ്രതിഷ്ടയെ കാംക്ഷിച്ചത്

എന്ത് പ്രതിഷ്ഠ ?

രാജ്യഭരണം

ആ അവർ ദാ  കിടക്കുന്നു.

"ജീവന്നദ്യ വിപന്നോസ്മി   ---"  ഞാൻ ജീവിക്കുമ്പോൾ തന്നെ മരിച്ചവനായിത്തീർന്നു എന്ന്

ഭാരതത്തിനുള്ളിലും ഉണ്ട് ധാരാളം വിഭീഷണന്മാർ
സൂക്ഷിക്കുക ആഗസ്റ്റ്‌ 15 ന് മാത്രമല്ല  എന്നും എന്നും 

10 comments:

  1. "If you want peace prepare for war" എന്നാണോ ഉദ്ദേശിച്ചത്?

    ReplyDelete
    Replies
    1. ആൾരൂപൻ ജി "ശരീരമാദ്യം ധര്മ്മസാധനം" എന്നല്ലെ ?

      ഈ ശരീരം പൊട്ടിത്തെരിച്ചു പോയാൽ പിന്നെ വല്ലതും നടക്കുമോ?

      അത് കൊണ്ട് ആദ്യമേ പൊട്ടിക്കാൻ വരുന്നോനെ പോട്ടിക്കുന്നതല്ലേ നല്ലത് ?

      Delete
  2. വിശിഷ്ട്ടമായ ഭീഷണിയാൽ
    പിന്നിൽ നിന്നും പണി തരുന്ന നമ്മുടെയൊക്കെ
    ഒട്ടുമിക്ക രാഷ്ട്രീയക്കാരുടെ പര്യായം തന്നെയാണ്
    സ്വന്തം ചേട്ടനെ ഒറ്റി കൊടൂത്ത ഈ മന്നവൻ

    ReplyDelete
    Replies
    1. ഹ ഹ ഹ അപ്പൊ എത്രയെണ്ണത്തിനെ തീർത്താൽ സാമാന്യജനം സമാധാനമായി ജീവിക്കും?

      Delete
  3. ഭാരതത്തിനുള്ളിലും ഉണ്ട് ധാരാളം വിഭീഷണന്മാർ
    സൂക്ഷിക്കുക ആഗസ്റ്റ്‌ 15 ന് മാത്രമല്ല എന്നും എന്നും
    സത്യം.............
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  4. ഭീഷണന്മാര്‍ എല്ലാക്കാലത്തും ഉണ്ടാവും. കള്ളന്‍ കപ്പലില്‍ത്തന്നെ എന്നുവരുമ്പോഴാണ് ഏറ്റവും ഭീഷണമായിത്തീരുന്നത്

    ReplyDelete
  5. എന്ത് ന്യായം പറഞ്ഞാലും,എന്ത് ധര്‍മം സ്ഥാപിക്കാന്‍ ആണെന്ന് പറഞ്ഞാലും സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.

    ReplyDelete
    Replies
    1. നമ്മുടെ സാമാന്യബുദ്ധി - കടലാസ് പേന, പുസ്തകം പാഠശാല , വെറുതെ കാശു ചെലവാക്കി മക്കളെ സ്കൂളിലും കോളേജിലും വിട്ടിട്ട് അണ്ടി കളഞ്ഞ അണ്ണാന്മാരെ പോലെ നടക്കുന്ന മാതാപിതാക്കൾ , അപ്പന്റെ കാശു കൊണ്ട് മൊബൈലും കമ്പ്യൂട്ടറും ഒക്കെ വാങ്ങി ചാറ്റിങ്ങ് നടത്തുന്ന പിള്ളേർ , സന്ദർഭ്ഭങ്ങളിൽ വീടു വിട്ട് ഒളിച്ചോടി ജീവിതം അവസാനിപ്പിക്കുന്ന മക്കൾ

      ഇതൊന്നും ഇല്ലാത്ത കാലത്ത് , വനത്തിൽ ഇരുന്ന് 24000 ശ്ലോകങ്ങൾ ഉള്ള രാമായണം സംസ്കൃതത്തിൽ എഴുതിയ മുനി

      ഒരു അര വരി ശ്ലോകം മലയാളത്തിൽ തെറ്റില്ലാതെ എഴുതാൻ അറിയാത്ത നമ്മൾ

      ആരാ ശരി ആരാതെറ്റ് ആര്ക്കറിയാം അല്ലെ

      Delete