ബ്രഹ്മസൂത്രത്തിൽ ശ്രീശങ്കരൻ ശൂദ്രനു ബ്രഹ്മവിദ്യ പഠിക്കാനുള്ള അർഹത ഇല്ല എന്നു പറഞ്ഞു
എന്നു നിലവിളിക്കുന്നവർക്കു വേണ്ടി അല്ല (കാരണം അവർ അറീഞ്ഞു കൊണ്ട് കുഴപ്പം ഉണ്ടാക്കാൻ നടക്കുന്ന ചെറ്റകൾ ആണ് എന്ന് വ്യക്തമാണ്) അത് വായിച്ച് വഴി തെറ്റി പോകാൻ ഇടയുള്ളവർക്കു വേണ്ടി ചില കാര്യങ്ങൾ
1. ശ്രീശങ്കരൻ വളരെ പണ്ടു കാലത്ത് ജീവിച്ചിരുന്ന ഒരാൾ ആണ്.
കേവലം 32 വയസയോനുള്ളിൽ , വാഹനസൗകര്യം ഇല്ലാത്ത കാലത്ത് നാല് തവണ കന്യാകുമാരി മുതൽ ഹിമാലയം വരെ യാത്ര ചെയ്ത സന്യാസി ആണ്. സ്വന്തമായി വിവാഹം കഴിച്ചിട്ടില്ല, വീടീല്ല കുടിയില്ല. ആശ്രമം ഇല്ല.
അങ്ങനെ നടക്കുന്ന ഒരാൾ സ്വയം കേമത്തം പരയും എന്നും മറ്റൊരാൾ തന്നെ ക്കാൾ താഴ്ന്നവൻ എന്നു പറയും എന്നു കരുതുന്നതിൽ എത്ര മാത്രം ഔചിത്യം ഉണ്ട്?
2. അദ്ദേഹം സ്വന്തമായി എഴുതിയ അറിയപ്പെടൂന്ന കൃതികളീൽ എല്ലാം - എല്ലാം ഒന്നു തന്നെ എന്ന തത്വം ആണ് പറഞ്ഞിരിക്കുന്നത്.
3. ബ്രാഹ്മണർ എന്നു മേനി നടീച്ചിരുന്ന അന്നു കാലത്തെ നമ്പൂരിമാർ അദ്ദേഹത്തെ ഒറ്റപ്പെടൂത്തുകയും , അദ്ദേഹത്തിന്റെ അമ്മയുടെ ശവം അടക്കിനു പോലും സഹകരിക്കാത്തവരും ആയിരുന്നു. അദ്ദേഹം സ്വന്തം അമ്മയ്ഹുടെ ജഡം പല കഷണങ്ങളായി മുറിച്ച് വാഴയിലയിൽ വച്ച് കൊണ്ടു പോയി സംസ്കരിച്ചു എന്നാണൂ ചരിത്രം. പിന്നെ അദ്ദേഹം ബ്രാഹ്മണമേധാവിത്വം പറയും എന്ന് എങ്ങനെ പറയും?
ബ്രഹ്മസൂത്രത്തിലെ അപശൂദ്രാധികരണം എന്ന ഭാഗം വ്യാഖ്യാനിച്ചപ്പോൾ ശൂദ്രന് വേദവിദ്യക്കധികാരം ഇല്ല എന്നു പറയുന്നു എന്നാണ് ആരോപണം
ബാദരായണൻ എന്ന ആളുടെ കൃതി ആണ് ബ്രഹ്മസൂത്രം. അതിനു ഭാഷ്യം എഴുതുമ്പോൾ, അതിലെ താല്പര്യം അല്ലെ എഴുതുന്നത്?
ബാദരായണന്റെ അഭിപ്രായത്തിനു ശ്രീശങ്കരൻ എങ്ങനെ ഉത്തരവാദിയാകും?
എന്നാൽ പോലും
ഒരു സൂത്രത്തു എഴുതുന്ന ഭാഷ്യം എങ്ങനെ ആയിരിക്കണം എന്ന് നിബന്ധന ഉണ്ട് നോക്കൂ
“സൂത്രസ്ഥം പദമാദായ
വാക്യൈഃ സൂത്രാനുസാരിഭിഃ
സ്വപദാനി ച വർണ്ണ്യന്തെ
ഭാഷ്യം ഭാഷ്യവിദോ വിദുഃ”
എന്നാണു പ്രമാണം.
അതായത് സൂത്രത്തിലുള്ള വാക്കുകളെ സൂത്രാനുസാരിയായ വാക്യങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുന്നു - എന്നു പറഞ്ഞാൽ ആ കൃതിയുടെ താല്പര്യം എന്താണോ അതിൽ നിന്നു വിപരീതം ആകരുത് ഓരോന്നായി വ്യാഖ്യാനിക്കുമ്പോൾ എന്നർത്ഥം
എങ്കിൽ കൂടീ അതിൽ ഒരു ചെറിയ സ്വാതന്ത്ര്യം കൊടൂത്തിട്ടുണ്ട് സ്വപദാനി ച വർണ്ണ്യന്തെ - സ്വന്തം പദങ്ങളെ കൂടി വർണ്ണീക്കുന്നു - ആ സ്വാതന്ത്ര്യം ഉപയോഗിച്ച്, അപശൂദ്രാധികരണത്തിന്റെ അവസാനം
“ശ്രാവയേച്ചതുരൊ വർണ്ണാൻ ” എന്ന പുരാണപ്രസിദ്ധമായ വാക്യത്തിൽ കൂടീ നാലു വർണ്ണങ്ങൾക്കും വിദ്യയ്ക്ക് അധികാരം ഉണ്ട് എന്നും കൂടീ പറഞ്ഞാണ് ആചാര്യർ അതവസാനിപ്പിക്കുന്നത്.
അത് ഇവിടെ കാണുക.
http://indiaheritage.blogspot.in/2009/09/blog-post_19.html
സൂത്രത്തിലുള്ള
ReplyDeleteവാക്കുകളെ സൂത്രാനുസാരിയായ
വാക്യങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുന്നു -
എന്നു പറഞ്ഞാൽ ആ കൃതിയുടെ താല്പര്യം എന്താണോ അതിൽ നിന്നു വിപരീതം ആകരുത് ഓരോന്നായി വ്യാഖ്യാനിക്കുമ്പോൾ എന്നർത്ഥം...
എങ്കിൽ കൂടീ അതിൽ
ഒരു ചെറിയ സ്വാതന്ത്ര്യം
കൊടൂത്തിട്ടുണ്ട് സ്വപദാനി ച വർണ്ണ്യന്തെ -
സ്വന്തം പദങ്ങളെ കൂടി വർണ്ണീക്കുന്നു -
ആ സ്വാതന്ത്ര്യം ഉപയോഗിച്ച്, അപശൂദ്രാധികരണത്തിന്റെ അവസാനം
“ശ്രാവയേച്ചതുരൊ വർണ്ണാൻ ” എന്ന പുരാണപ്രസിദ്ധമായ വാക്യത്തിൽ കൂടീ നാലു വർണ്ണങ്ങൾക്കും വിദ്യയ്ക്ക് അധികാരം ഉണ്ട്
എന്നും കൂടീ പറഞ്ഞാണ് ആചാര്യർ അതവസാനിപ്പിക്കുന്നത്.
Thank you Thank you :)
Deleteവിശദമായിട്ട് വായിക്കട്ടെ.മേലനങ്ങാതെ പൂജവിധികൾ ചെയ്ത് പണമുണ്ടാക്കാനായി ഒരു വിഭാഗം ചെയ്ത ഗൂഢാലോചനയാവാം .
ReplyDelete