അകാമാ തേന യസ്മാത് ത്വം ബലാത് ഭദ്രേ പ്രധർഷിതാ
തസ്മാത് സ യുവതീമന്യാം നാകാമാമുപയാസ്യതി
അല്ലയൊ ഭദ്രെ അവനൊട് താല്പര്യം ഇല്ലാതിരുന്ന
നിന്നെ അവൻ ബലമായി പ്രാപിച്ചതിനാൽ ഇനി മേലിൽ അവന് അവനിൽ താല്പര്യം ഇല്ലാത്ത ഒരു യുവതിയേയും പ്രാപിക്കാൻ സാധിക്കില്ല
യദാ ഹ്യകാമം കാമാർത്തോ ധർഷയിഷ്യതി
മൂർദ്ധാ തു സപ്തധാ തസ്യ ശകലീഭവിതാ തദാ
ഇനി അഥവാ അങ്ങനെ ഇഷ്ടമില്ലാത്ത ഒരുവളെ അവൻ പ്രാപിച്ചാൽ അവന്റെ തല ഏഴായി പൊട്ടിപ്പോകും
ഇത് വൈശ്രവണന്റെ
പുത്രൻ നളകൂബരൻ രാവണനു കൊടുത്ത ശാപം ആണ്. അവന്റെ ഭാര്യയെ രാവണൻ ബലാല്കാരം ചെയ്ത സമയത്ത്
ശ്രുത്വാ തു സ ദശഗ്രീവസ്തം ശാപം രോമഹർഷണം
നാരീഷു മൈഥുനീഭാവം നാകാമാസ്വഭ്യരോചയത്
രോമഹർഷമുണ്ടാക്കുന്ന ആ ശാപവചനം കേട്ട് രാവണൻ അകാമികളായ സ്ത്രീകളിൽ
മൈഥുനീഭാവം ഇഷ്ടപ്പെട്ടില്ല
മനസിലായില്ലെ രാവണൻ നന്നായതിന്റെ കാര്യം
അല്ല പറഞ്ഞിട്ടൊന്നും കാര്യമില്ല ISIS ന്റെ പിന്നാലെ വരെ പെണ്ണുങ്ങൾ പോകുന്നില്ലെ
- ആരാധന മൂത്ത്
രാവണനെയും ദുര്യോധനനെയും കർണ്ണനെയും ഒക്കെ മഹത്വവല്ക്കരിക്കാൻ ആർക്കൊക്കെയൊ
ഭയങ്കര ആഗ്രഹം ആണെന്നു തോന്നും
നെറ്റിൽ ധാരാളം ചർച്ചകൾ കാണാനും കിട്ടും. ഇപ്പൊ നെറ്റാണല്ലൊ വേദവാക്യം, ഒറിജിനൽ വായിക്കണ്ട എന്തെളുപ്പം, വിവരക്കേട് നിറയെ കിട്ടുകയും ചെയ്യും
പക്ഷെ നെറ്റിലും ഉത്തരം കൊടൂക്കാൻ പുസ്തകം വായിച്ചിട്ടുള്ള
ആളുകൾ ഉണ്ട്, ഇതും കൂടീ കണ്ടോളൂ
https://in.answers.yahoo.com/question/index?qid=20070821221702AAhqfxx
-------------------------------------------------------------------------------
ത്രിജട സീതയെ സമാധാനിപ്പിക്കുന്നത് (മഹാഭാരതം വനപർവം -കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
)
“ലോകനിന്ദ്യൻ രാവണനെ പേടിച്ചീടേണ്ട ഭീരു നീ
നളകൂബരശാപത്താൽ നിന്നെക്കാക്കുന്നു നന്ദിനീ
രംഭാവധൂപരാമർശാത് ശപ്തനീപ്പാപി മുന്നമെ
പാട്ടില്പ്പെടാപ്പെണ്ണിലണഞ്ഞീടുകില്ല ജിതേന്ദ്രിയൻ“
From Mahabharatham gadyam Page 527
-------------------------------------------------------------------------------
ഇത് രാമായണത്തിൽ
സാ വിമുക്താ തതോ രംഭാ ഭ്രഷ്ടമാല്യവിഭൂഷണാ
ഗജേന്ദ്രക്രീഡമഥിതാ നദീവാകുലതാം ഗതാ
ലുളിതാകുലകേശാന്താ കരവേപിതപല്ലവാ
പവനേനാവധൂതേവ ലതാ കുസുമശാലിനീ
ഇതാണ് രാവണന്റെ പ്രണയം കഴിഞ്ഞ രംഭയുടെ അവസ്ഥ
അല്പം കൂടി വേണമെങ്കിൽ ദാ ഇവിടെയും കാണാം രാവണൻ നന്നായ രഹസ്യം
http://www.freeindia.org/biographies/gods/lakshmi/page11.htm
The following screenshot is from Vettam Mani's Puranic
encyclopedia. for those who love only english