പഠന്തു ശാസ്ത്രാണി യജന്തു ദേവാൻ
കുർവന്തു കർമ്മാണീ ഭജന്തു ദേവതാഃ
ആത്മൈക്യബോധേന വിനാപി മുക്തിർ
ന്ന സിദ്ധ്യതി ബ്രഹ്മശതാന്തരേഽപി
ശാസ്ത്രങ്ങൾ പഠിക്കുക, യജ്ഞം ചെയ്യുക, കർമ്മങ്ങൾ അനുഷ്ഠിക്കുക ദേവതകളെ ഭജിക്കുക തുടങ്ങി എന്തൊക്കെ വിക്രസ്സുകൾ കാണിച്ചാലും,
ആത്മബ്രഹ്മൈക്യം - താൻ ഈ അനന്തബ്രഹ്മം തന്നെയാകുന്നു എന്ന അറിവുണ്ടായില്ലെങ്കിൽ - നൂറു ബ്രാഹ്മവർഷം കൊണ്ടും മോക്ഷം കിട്ടില്ല തന്നെ
ബ്രഹ്മാവിന്റെ ഒരു വർഷം എത്രയാണെന്നറിയാമല്ലൊ അല്ലെ?
അപ്പൊ ഇതൊന്നും ഇല്ലാതെ എനിക്കു തിന്നാനാണീ ലോകത്തിൽ ഉള്ളവയെ എല്ലാം ഉണ്ടാക്കിയിരിക്കുന്നത് എന്നു പറഞ്ഞാൽ പ്രശ്നം ഉണ്ടോ?