Friday, November 02, 2018

പ്രമേഹം contd

പ്രമേഹത്തിനെ കുറിച്ച് ആദ്യത്തെ പോസ്റ്റ് കണ്ടിരിക്കുമല്ലൊ ഇല്ലെ?
ഇനി അല്പം കൂടി നോക്കാം
നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനു ഒരു ദിവസത്തേക്ക് എത്ര ഊർജ്ജം വേണമോ അത്രയും കലോറി ആയിട്ടാണു കണക്കു കൂട്ടുന്നത്.
വേണ്ട അത്ര കലോറി മാത്രം അകത്തേക്കെടുക്കുന്നു എങ്കിൽ അതു മുഴുവൻ ഉപയോഗപ്പെടുന്നു എന്നർത്ഥം
അതിൽ കൂടുതൽ കഴിക്കുന്നു, ചെലവു കുറവ് എങ്കിൽ അധികമുള്ള ഊർജ്ജം കൊഴുപ്പ് ആയി ശേഖരിക്കപ്പെടും, തൂക്കം കൂടും
ഒരു ഓഫീസിൽ ഇരുന്നു പണീ ചെയ്യുന്ന ആൾക്ക് ഏകദേശം 1500-1700 കലോറി ആണ് ഒരു ദിവസത്തേക്ക് ആവശ്യം വരിക
അദ്ധ്വാനത്തിന്റെ തോതനുസരിച്ച് - കഠിനാധ്വാനി - മരം വെട്ട് , ലോഡിംഗ് തുടങ്ങിയവ ചെയ്യുന്നവർക്ക് 3500- 4000 വരെ വേണ്ടി വരും.
ആഹാരസാധനങ്ങളിൽ Carbohydrates, Proteins, Fats എന്നിവ ഉണ്ട് . അതിൽ ഫാറ്റ് അഥവാ എണ്ണ കൊഴുപ്പ് ഇവ ഒരു ഗ്രാം കഴിച്ചാൽ അത് 9 കലോറി ഊർജ്ജം തരും മറ്റുള്ളവ ഒരു ഗ്രാം 4 കലോറി തരും.
പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവയിൽ കലോറി ഇല്ല എന്ന് കരുതാം.
ആഹാരത്തിൽ 60% Carbohydrates (അരി, ഗൊതമ്പ്, കിഴങ്ങ്, മധുരവസ്തുക്കൾ പഴങ്ങൾ )
30% Proteins മൽസ്യം, മാംസം, പയറുവർഗ്ഗങ്ങൾ, പാൽ മുട്ടയുടെ വെള്ള
10% കൊഴുപ്പ്
ഈ അനുപാതത്തിൽ ആകുന്നത് നല്ലത്.
ഇനി പ്രമേഹരോഗം ഉള്ളവർ ആഹാരം ക്രമീകരിക്കേണ്ട രീതി പറയാം
നേരത്തെ പറഞ്ഞല്ലൊ Pancreas ന് insulin ഉണ്ടാക്കാനുള്ള കഴിവ് ഉണ്ട്, പക്ഷെ പെട്ടെന്നുണ്ടാകുന്ന sugar വർദ്ധനവിനെ പെട്ടെന്നു കുറയ്ക്കാൻ പറ്റുന്നില്ല എന്നെ ഉള്ളു എന്ന്.
അതു കൊണ്ട് പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാതിരിക്കാനുള്ള വഴികൾ സ്വീകരിക്കുക
1. ആഹാരത്തിൽ Glycemic Index കൂടുതലുള്ള അരി കിഴങ്ങ് ഇവയുടെ അളവു കുറയ്ക്കുക, അവയോടൊപ്പം പയർവർഗ്ഗങ്ങൾ പച്ചക്കറികൾ ഇവ കൂട്ടി ചേർക്കുക.
അപ്പോൾ ആഗിരണത്തിന്റെ വേഗത കുറയും. എന്നാലും ആഹാരം ആകെ മൂന്നു തവണ ആയിട്ടാണു കഴിക്കുന്നത് എങ്കിൽ ആകെ വേണ്ട കലോറി ലഭിക്കുവാൻ കഴിക്കുന്ന അളവ് വച്ച് രക്തത്തിലെ പഞ്ചസാര കൂടൂം ഇല്ലെ?
അത് കൊണ്ട്
2. ആഹാരത്തിന്റെ എണ്ണം കൂട്ടുക.
കുറഞ്ഞ അളവിൽ കൂടുതൽ തവണകളായി കഴിക്കുക. അപ്പോൾ എത്ര വലിച്ചെടുത്താലും ഒരു പരിധിക്കുള്ളീൽ നില്ക്കും ഇല്ലെ?
അതായത് മൂന്നു നേരത്തിനു പകരം അഞ്ചു തവണ ആക്കുക
മൂന്നു ചപ്പാത്തി ഒന്നിച്ച് കഴിക്കുന്നതിനു പകരം 1.5 ചപ്പാത്തി രണ്ടു തവണ കഴിക്കുക (ഒരു ഉദാഹരണം മാത്രം)
3.5 - 4 മണിക്കൂർ ഇടവിട്ടു മാത്രം ആഹാരം കഴിക്കുക
ഇങ്ങനെ ചെയ്താൽ pancreas ലുള്ള ലോഡ് കുറയും.
3. കൃത്രിമമായ ആഹാരപദാർഥങ്ങൾ കഴിവതും ഒഴിവാക്കുക. Bakery Items, മധുരപലഹാരങ്ങൾ ഇവ.
4. ഇനി ഏത് ആഹാരപദാർഥവും കഴിക്കാൻ പറ്റും. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക - ഒരു ദിവസം ആകെ വേണ്ട കലോറിയിൽ കൂടരുത്.
അതായത് പായസം ഒരു ഗ്ലാസ് കുടിക്കണം എന്ന് തോന്നുന്നു എങ്കിൽ കുടിക്കാം, പക്ഷെ അതിൽ നിന്നു കിട്ടുന്ന ഊർജ്ജം എത്രയാണോ അത്രയും തരുന്ന മറ്റു ഭക്ഷണങ്ങൾ അന്നത്തേക്ക് ഒഴിവാക്കുക.
നാവിൽ കൂടീ ആണ് അപകടം വരുന്നത് എന്നു പണ്ടൂള്ളവർ പറയും
ശരിയാണ്
വേണ്ടാത്ത വർത്തമാനം പറഞ്ഞ് തല്ലു വാങ്ങുന്നതും, രുചിയുടെ പിന്നാലെ പോയി അസുഖം വരുത്തി വയ്ക്കുന്നതും നമ്മുടെ മുന്നിലെ പാഠങ്ങൾ ആണല്ലൊ
അതു കൊണ്ട് പ്രമേഹം നിയന്ത്രിക്കണം എന്നുള്ളവർ ആഹാരത്തിൽ ശ്രദ്ധിച്ചേ പറ്റൂ.
ഒരു ലളിതമായ രീതി പറയാം
രണ്ടു നുള്ള് പച്ച അവിൽ.
രണ്ട് ബദാം പരിപ്പ്
രണ്ട് കശു അണ്ടി പരിപ്പ്
ഒരു ചെറിയ ആപ്പിൾ
മാതളനാരങ്ങ ഒരെണ്ണത്തിന്റെ പകുതി
----
ഒരു കട്ടോരിയിൽ
കടല, ചെറുപയർ ഇവ മുളപ്പിച്ചത് ഒരു പിടി
കാരറ്റ് നാൽ ഇഞ്ച് നീളം മുറിച്ചു കഷണങ്ങൾ ആക്കിയത്
ചെറിയ വെള്ളരിയും അത്ര അളവിൽ
സവാള ഉള്ളി ഒരു പകുതി
പച്ചമുളക് ചെറിയത് ഒരെണ്ണം നുറുക്കിയത്
ഇത്രയും ഇട്ട് അതിലേക്ക് ഒരു പകുതി ചെറുനാരങ്ങ നീരു പിഴിഞ്ഞൊഴിക്കുക
കാലത്ത് നിങ്ങൾ കഴിക്കുന്ന സാധാരണ Breakfast നു പകരം ഇതൊന്നു കഴിച്ചു നോക്കുക
sugar level ഇടയ്ക്ക് ചെക്ക് ചെയ്യുക. അധികം ആണെങ്കിൽ ഇവയുടെ അളവു കുറച്ച് രണ്ടോ മൂന്നൊ തവണയായി ഇടക്കു - രണ്ടര മൂന്നു മണിക്കൂർ ഈടവിട്ട്- കഴിക്കുക, കുറവാണെങ്കിൽ കൂട്ടുക.
സുഖമായി sugar Control ചെയ്യാൻ സാധിക്കും.

1 comment:

  1. ഒരു പഞ്ചരക്കമ്പനി സ്വന്തമായുള്ള ഈ യുടമക്ക് ഉതകുന്ന അനേകം ഉപദേശങ്ങൾ ഉൾക്കൊള്ളുന്ന വളരെ ഉപകാരപ്രദമായ കുറിപ്പുകൾ ആണിത് കേട്ടോ ഭായ്

    ReplyDelete