തണലിന്റെ യോഗ ക്ലാസില്‍ പോയിരിക്കുമല്ലൊ അല്ലേ?
മടിയൊന്നും വിചാരിക്കണ്ടാ. തുടങ്ങിക്കോളൂ തുടര്‍ന്നോളൂ.
നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നാം അല്ലാതെ മറ്റാരെങ്കിലും വന്നു നോക്കുമോ?
എങ്കില്‍ തരക്കേടില്ലായിരുന്നു. പക്ഷെ അതു നാം തന്നെ നോക്കിയല്ലേ പറ്റൂ.
ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറുള്ളതില്‍ ഒരു മണിക്കൂര്‍ നമുക്കു വേണ്ടി - നമുക്കു വേണ്ടി മാത്രം മാറ്റി വയ്ക്കുക.
സമയം ഇല്ല എന്നു പറയല്ലെ.
ജോലിയ്ക്കു പോകാന്‍ ഇറങ്ങുമ്പോള്‍ ആണെങ്കില്‍ പോലും അതി തീവ്രമായി അപ്പിയിടാന്‍ മുട്ടിയാല്‍ എന്തു ചെയ്യും ? പോക്കു പിന്നീടാകട്ടെ എന്നു വയ്ക്കും കാര്യം നടത്തും അല്ലെ ? അല്ലെങ്കില്‍ അതിന്റെ തീവ്രത കുറവാണെന്നു കരുതിയാല്‍ മതി.
അപ്പോള്‍ അത്ര തീവ്രമായി കരുതുക
ഈ ശരീരം ആരോഗ്യമായി നിലനിന്നാലേ നമുക്കു നമ്മുടെ ജീവിതം സഫലമാക്കാന്‍ സാധിക്കൂ
അതുകൊണ്ട് ഒരു മണിക്കൂര്‍ നമ്മുടെ സ്വന്തം - ബാക്കി ഇരുപത്തിമൂന്നും മറ്റുള്ളവര്‍ക്ക്
സമ്മതിച്ചോ?
എങ്കില്‍ പോയെ എല്ലാവരും ക്ലാസില്‍ കയറിയേ.
മനുഷ്യശരീരത്തിന്റെ മസിലുകളും, അവയെ എല്ലുകളോടു ബന്ധിപ്പിക്കുന ടെന്‍ഡനുകളും പ്രവര്‍ത്തിക്കുന്ന രീതി വച്ചു നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക
ശരീരം വീഴാതെ നിലനിര്‍ത്തുവാന്‍ - ബാലന്‍സ് നിലനിര്‍ത്തുവാന്‍ - ചില കാര്യങ്ങള്‍ ശ്രദ്ധിക്കും.
ഏതെങ്കിലും ഒരു വശത്തേക്കു പെട്ടെന്നു നീങ്ങിയാല്‍ മറുവശത്തേക്കു വലിയ്ക്കുന്ന മസില്‍ അതിനെ തടയാന്‍ ശ്രമിക്കും.
അതായത് മുന്നോട്ടു കുനിയാന്‍ പെട്ടെന്നു ശ്രമിച്ചാല്‍ പിന്നോട്ടു വലിക്കുന്ന മസിലുകള്‍ അതിനെ തടയാന്‍ ശ്രമിക്കും എന്നര്‍ത്ഥം.
അതുകൊണ്ട് കുനിഞ്ഞ് കാല്‌വിരലില്‍ കൈവിരല്‍ കൊണ്ടു പിടിക്കണം എങ്കില്‍ അതിനു രണ്ടു വഴികള്‍ ശീലിക്കാം.
ഒന്ന്- സാവകാശം ആടി ആടി കുനിയാം, ക്രമേണ ക്രമേണ കുനിയലിന്റെ ആഴം കൂട്ടാം . ഒരു ദിവസം തന്നെ താഴെ എത്തണം എന്നു നിര്‍ബന്ധം പിടിക്കാതിരുന്നാല്‍ മതി. സാവധാന്മ നമുക്കു തന്നെ മനസ്സിലാകും നമ്മുടെ മസിലുകള്‍ അയഞ്ഞു തരുന്നുണ്ടെന്ന്
രണ്ട് - ഒരേ പൊസിഷനില്‍ തന്നെ കുറെ നേരം തുടരുക. അപ്പോഴും അതിനെതിരായി പ്രവര്‍ത്തിക്കുന്ന മസിലുകള്‍ പ്രവര്‍ത്തനം കുറയ്ക്കും , നമുക്കു കൂടൂതല്‍ താഴേക്കു കുനിയാന്‍ സാധിക്കും.
ചക്രാസനം പറഞ്ഞതു ശ്രദ്ധിച്ചിരിക്കുമല്ലൊ
അതു പരിശീലിക്കുമ്പോള്‍ പ്രായം കൂടൂതല്‍ ഉള്ളവര്‍ ഒരു പൊക്കം കുറഞ്ഞ സ്റ്റൂള്‍ അഥവാ ടീപോയ് മേല്‍ മലര്‍ന്നു കിടന്നിട്ട് കൈകളും കാലുകളും നിലത്തുറപ്പിക്കുകയും പതുക്കെ ശരീരം ഉയര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യാവുന്നതാണ്.
പക്ഷെ ഇത് ആദ്യ ഘട്ടത്തില്‍ ചെയ്യേണ്ട കുറച്ചു നാള്‍ കൊണ്ട് ശരീരം ഒരുവിധം ആരോഗ്യമുള്ളതാക്കിയതിനു ശേഷം ആണ് നല്ലത്
അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ
പക്ഷെ ഏതായാലും അദ്യ ദിവസങ്ങളില്‍ അധികനേരം വ്യായാമം വേണ്ട.
ഇന്നലെ എഴുതിയപ്പോള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി.
നടുവിനു വേദന ഉള്ളവര്‍ ഒരു അസ്ഥിരോഗവിദഗ്ദ്ധന്റെ ഉപദേശം അറിഞ്ഞിട്ടെ പാദഹസ്താസനം ചെയ്യാവൂ.
നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ ഒരു ഷോക് അബ്സോര്‍ബര്‍ പോലെ പ്രവര്‍ത്തിക്കുന്ന intervertebral Disc ഉണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവ പിന്നിലേക്കു തള്ളിനില്‍ക്കും.
അങ്ങനെയുള്ളവര്‍ ഈ ആസനം ശീലിച്ചാല്‍ Disc Prolapse എന്ന അവസ്ഥ തീവ്രം ആകുവാനും കുഴപ്പങ്ങള്‍ സംഭവിക്കാനും സാധ്യത ഉണ്ട്.
അതിനാല്‍ അവര്‍ ആദ്യം ചെയ്യേണ്ടത് നട്ടെല്ലിനെ പിന്നിലേയ്ക്കു വളയ്ക്കുന്ന ആസനങ്ങള്‍ ആണ്. അവ ശീലിച്ച് നടൂവുവേദന മാറുകയും, നട്ടെല്ലിന്റെ കശേരുക്കള്‍ക്കും മറ്റും ബലം വയ്ക്കുകയും ചെയ്ത ശേഷം മേല്‍പറഞ്ഞ ആസനവും ചെയ്യാം
അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ
Showing posts with label തണല്‍. Show all posts
Showing posts with label തണല്‍. Show all posts
Saturday, November 20, 2010
Subscribe to:
Posts (Atom)