Saturday, February 17, 2007

വരാഹാവതാരം

അദ്വൈതവും മോക്ഷവും ഒക്കെ നാം മിക്കവാറും എന്നും തന്നെ ചരച്ച ചെയ്യുന്നതായി കാണുന്നു. നാം പറയുന്നതു കേട്ടാല്‍ നാമൊക്കെ അതു പുഷ്പം പോലെ അനുഭവിച്ചു കളയും എന്നു തോന്നിപ്പോകും. ഈ ലോകത്തിലുള്ള യാതൊരു വസ്തുവിലും താല്‍പര്യമുണ്ടാകാതിരികുക എന്നത്‌ അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. നമുക്ക്‌ പഴയ ഒരു കഥ നോക്കിയാലോ?

പണ്ടു വരാഹാവതാരസമയം ഭഗവാന്‍ വിഷ്ണു വരാഹമായി - പന്നിയായി അവതരിച്ചു. അവതാരോദ്ദേശം നിര്‍വഹിച്ചു കഴിഞ്ഞ്‌ വളരെക്കാലമായിട്ടും വിഷ്ണുവിനെ തിരികെ കാണാന്‍ജ്‌ ബ്രഹ്മാവും ശിവനും മറ്റും കൂടിയാലോചിച്ചു.

ഇദ്ദേഹമിതെവിടെപോയി? കാര്യമെല്ലാം കഴിഞ്ഞാല്‍ തിരികെ എത്തേണ്ട സമയം കഴിഞ്ഞല്ലൊ. ഒന്നു പോയി അന്വേഷിച്ചാലോ?ബ്രഹ്മാവ്‌ ശിവനെ ആ കാര്യം ഏല്‍പ്പിച്ചു.
ശിവന്‍ യാത്രയായി. ഈരേഴു പതിന്നാലു ലോകവും തേടി നടന്നിട്ടും കാണാനില്ല . അവസാനം ഒരിടത്ത്‌ ഒരു പന്നി കുടുംബത്തെ കണ്ടു. നല്ല ഒത്ത ആരോഗ്യമുള്ള ഒരു ആണ്‍പന്നി, ഒരു പെണ്‍പന്നിയും കുറേയേറെ പന്നിക്കുട്ടികളും
എല്ലാവരും കൂടി ചളിയില്‍ തിമര്‍ത്തു കളിക്കുകയാണ്‌. അവരില്‍ ആണ്‍പന്നിയെ കണ്ട ശിവനു സംശയം തോന്നി. അടുത്തു ചെന്നു . അപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്‌ . വിഷ്ണു അവതാരം കഴിഞ്ഞിട്ടും വേഷം മാറിയിട്ടില്ല അങ്ങനെ തന്നെ തുടരുന്നു.

ശിവന്‍ വിളിച്ചു " അല്ല എന്താണീകാണുന്നത്‌? അവതാരോദ്ദേശം ഒക്കെ കഴിഞ്ഞില്ലേ? ഇനി മതിയാക്കി പോരരുതോ? അവിടെ ആണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ തെരയാത്ത സ്ഥലമില്ല. മതിയാക്കുക. "

വിഷ്ണുവിന്റെ അഭിപ്രായം അറിയണ്ടേ?

" പിന്നേ,ഇത്രസുഖകരമായ ഈ ജീവിതം വിട്ട്‌ ഞാനിനി എങ്ങോട്ടുമില്ല . നിങ്ങള്‍ തിരികെ പോകൂ. നോക്ക്‌ ഞാനും എന്റെ കുടുംബവും എത്ര സ്നതോഷമായി ആണ്‌ കഴിയുന്നത്‌ എന്ന്‌."

അവസാനം ശിവന്‍ തന്റെ ശൂലം ഉപയോഗിച്ച്‌ വിഷ്ണുവിനെ മോച്ചിപ്പിച്ചു എന്നാണ്‌ കഥ. സാക്ഷാല്‍ വിഷ്ണുവിന്റെ അവസ്ഥ ഇതായിരുന്നു എങ്കില്‍ ഈ നമ്മളൂടേ ഒക്കെ കഥ പറയാനുണ്ടോ?

5 comments:

 1. ഹ!ഹ!അപ്പോള്‍ പന്നിയുടെ ജീവിതം ദൈവജീവിതത്തേക്കാള്‍ മഹത്തരമായിരുന്നുവെന്നാണോ?
  ആകെ സംശയം.

  ഓ:ടോ:കേട്ടിട്ടില്ലാത്ത കഥകള്‍ ഇനിയും വരട്ടെ.

  ReplyDelete
 2. മാഷേ,
  കസാന്‍ ദ് സാക്കീസിന്റെ ക്രിസ്തുവിനു് സാത്താന്റെ ലാസ്റ്റ് ടെംറ്റേഷന്‍ ഇതായിരുന്നത്രേ. മറിയത്തെ കല്യാണം കഴിച്ചു് കുട്ടികളൊക്കെയായി സുഖമായി കഴിയുക.

  ശരിയാണു്. ത്യജിക്കുക എന്നതു് വളരെ ദുഷ്ക്കരം തന്നെ; നിത്യാനിത്യവിവേചനമുണ്ടാവുന്നതു വരെ. അല്ലെ മാഷേ?

  ReplyDelete
 3. രാവിലെ പ്രാതല്‍ കഴിക്കുന്നതിനു മുന്‍പേ ഇക്കഥ വായിക്കാന്‍ അവസരം കിട്ടി. അച്ഛനമ്മമാരോട് അതിനെപ്പറ്റി പറയാനും അവസരമൊത്തു. രസകരമായ കഥ. ഞങ്ങള്‍ അമൃത TV യില്‍ തുറവൂര്‍ വിശ്വംഭരന്‍ മാഷിന്റെ “ഭാരതദര്‍ശനം” കുടുംബസമേതം കാണാറുണ്ട്. ആവിടെയും ഇത്തരം കഥകള്‍ കേള്‍ക്കാ‍ന്‍ കഴിയുന്നതില്‍ കൃതാര്‍ഥരാണ്...

  ReplyDelete