Monday, May 07, 2007

ഉദയഗിരി ചുമന്നൂ ഭാനു

ദേവന്‍ ഒരു ശ്ലോകമെഴുതുകയും വക്കാരി അതിനു ഭാഷ്യമെഴുതുകയും ഞാന്‍ അതു വായിക്കുകയും ചെയ്തപ്പോള്‍ പണ്ടത്തെ ഈ ശ്ലോകം സരസന്മാരായ പൂര്‍വീകര്‍ വ്യാഖ്യാനം ചെയ്തത്‌ ഓര്‍ത്തു. അപ്പോള്‍ അതു മറ്റുള്ളവരുമായി പങ്കു വക്കാം ന്നും വിചാരിച്ചു

ശ്ലോകം-
ഉദയഗിരി ചുമന്നൂ ഭാനുബിംബം വിളങ്ങീ
നളിനമുകുളജാലേ മന്ദഹാസം വിളങ്ങീ
പനിമതി വരവായീ ശംഖുനാദം മുഴങ്ങീ
ഉണരുക കണീകാണാനംബരേശംബരേശ

ഉദയഗിരി= ഉദയപര്‍വ്വതം
ചുമന്നൂ= ചുമക്കുക എന്നു പറഞ്ഞാല്‍ അതെടുത്തു പിടീക്കുക എന്നര്‍ഥം അപ്പോള്‍ - എടുത്തു പൊക്കി പിടിച്ചു
ഭാനു = ഭാനു എന്ന ആള്‍
ബിംബം = ശരീരം
വിളങ്ങീ= സംസ്കൃതത്തില്‍ ള കാരം വളരെ കുറച്ചേ ഉപയോഗിക്കൂ- അതു കൊണ്ട്‌ ഒരു വിധിയുണ്ട്‌ "ലളയോരഭേദഃ " അതായത്‌ ല യും ളയും ഒരേ പോലെ പ്രയോഗിക്കാം (ഇനി ഇതും കേട്ടോണ്ട്‌ ചെന്ന്‌ പുളിക്ക്‌ പുലി എന്നു പറയണം
എന്നിട്ടു പറയണം indiaheritage പറഞ്ഞിട്ടാണെന്ന്‌ ഡോണ്ട്‌ ഡൂ)
അപ്പോള്‍ വിളങ്ങി എന്നു പറഞ്ഞാല്‍ വിലങ്ങി എന്നര്‍ത്ഥം- അതായത്‌ ശരീരം വിലങ്ങി .

എന്തു സംശയം ഒരു പത്തു കിലോ മണല്‍ ചാക്ക്‌ എടുത്തു പൊക്കിയാല്‍ വിലങ്ങും പിന്നല്ലേ ഒരു പര്‍വതം എടുത്തു പൊക്കാന്‍ പോയാല്‍ വിലക്കം മാത്രമല്ല ചിലപ്പോള്‍ നടു ഒടിഞ്ഞെന്നും വരും.
നളിനമുകുളജാലേ= ജാലകത്തിന്റെ മുകളില്‍ കൂടി ഇതു കണ്ടു കൊണ്ടിരുന്ന നളിനി
മന്ദഹാസം തുടങ്ങി= മന്ദഹസിച്ചു ചിരിച്ചു - അല്ല ഈ വേണ്ടാത്ത പണി കണ്ടാല്‍ ആരായാലും ചിരിച്ചു പോകും അപ്പോള്‍ നളിനിയെകുറ്റം പറയാന്‍ സാധിക്കില്ല.

പനി മതി വരവായീ = മതി ഇത്രയും മതി , പനിയും വന്നു. ശരീരം വിലങ്ങിയാല്‍ നീരും പനിയും കൂടെത്തന്നെ ഉണ്ടാകും അതെല്ലാവര്‍ക്കും അറിയാമല്ലൊ.

ശംഖു നാദം മുഴങ്ങീ = വേലക്കാരന്‍ ശംഖു-( ശങ്കു എന്നു പറഞ്ഞാല്‍ പുള്ളിക്കു രസിച്ചില്ലെങ്കിലോ എന്നു കരുതി അല്‍പം ഗാംഭീര്യത്തോടു കൂടി ശംഖു എന്നു പറഞ്ഞു എന്നു മാത്രം) ശബ്ദമുണ്ടാക്കി, തന്റെ യജമാനന്‌ അബദ്ധത്തില്‍ ചെന്നു ചാടിയതു കണ്ട്‌ അവന്‍ ഒച്ചയുണ്ടാക്കി
ഉണരുക കണികാണാന്‍ അബരേശാംബരേശാ = അല്ലയോ അംബരേശാ - (അവന്റെ കൂട്ടുകാരനായിരിക്കും) വേഗം എണീക്കൂ ഇതു കണി കാണാന്‍

15 comments:

 1. ദേവന്‍ ഒരു ശ്ലോകമെഴുതുകയും വക്കാരി അതിനു ഭാഷ്യമെഴുതുകയും ഞാന്‍ അതു വായിക്കുകയും ചെയ്തപ്പോള്‍ പണ്ടത്തെ ഈ ശ്ലോകം സരസന്മാരായ പൂര്‍വീകര്‍ വ്യാഖ്യാനം ചെയ്തത്‌ ഓര്‍ത്തു. അപ്പോള്‍ അതു മറ്റുള്ളവരുമായി പങ്കു വക്കാം ന്നും വിചാരിച്ചു

  ReplyDelete
 2. മാഷേ, നന്നായി:)

  രണ്ടുവരിയില്‍ ‘യഥാര്‍ഥ വ്യാഖ്യാനം’ കൂടി നല്‍കിയാല്‍ പലര്‍ക്കും ഉപകാരമായേനെ. (ഇനി ഇതാണ് യഥാര്‍ഥ അര്‍ഥം എന്ന തെറ്റിദ്ധാരണയും ഒഴിവാക്കാം. ഒരു ആഗ്രഹം പറഞ്ഞതാണ്.

  ReplyDelete
 3. പ്രിയ സന്തോഷ്‌,
  ഇതിന്‌ അത്ര വലിയ അര്‍ഥങ്ങളൊന്നും ഉള്ളതല്ലല്ലൊ. ഉദയ സമയത്ത്‌ അരുണന്റെ കിരണങ്ങളാല്‍ ദിങ്ങ്‌മുഖം ചുവന്നതും താമരകുകുളങ്ങള്‍ വിടര്‍ന്നു വരുന്നതും ഒക്കെ വളരെ വ്യക്തമല്ലെ.

  വികടത്തരം എങ്ങനൊക്കെ കാണിക്കാം എന്നതല്ലെ ബുദ്ധിമുട്ടുള്ള സംഗതി?

  ReplyDelete
 4. ഇത്രയും വായിച്ചപ്പോ ഒരു ഓ.ടോ:
  ഒരു വികടകവി, മുട്ടസ്സ് നമ്പൂതിരി ആണെന്നോ മറ്റോ ഓര്‍മ്മ, ഒരിയ്ക്കല്‍ മൂക്കറ്റത്തു ഭഗവതിയെ ദര്‍ശിച്ചു മടങ്ങിയപ്പോ, ഭഗവതി എന്തു പറഞ്ഞു എന്ന ചോദ്യത്തിനു മറുപടിയായി ചൊല്ലിയ ഒരു ശ്ലോകം കുറേ നാളായി ഓര്‍ത്തെടുക്കന്‍ ശ്രമിയ്ക്കുന്നു..
  ‘യോഗിമാര്‍ സതതം പൊത്തുന്നതിന്‍
  തുമ്പത്തെ തള്ളയാരഹോ നാഴിയില്‍ പാതിയാടീല..‘
  {യോഗിമാര്‍ എപ്പോഴും മൂക്കു പിടിച്ചു ജപിച്ചു കൊണ്ടിരിയ്ക്കുമല്ലോ.. അപ്പോള്‍ മൂക്കറ്റത്തു ഭഗവതി, നാഴിയില്‍ പാതി, ഉരി, ആടിയില്ല എന്നു വിവക്ഷ..)
  ഇതിന്റെ ബാക്കി മറന്നു പോയി..ഓര്‍മ്മയുള്ളവരുണ്ടോ?

  ReplyDelete
 5. മുട്ടസ്സ് ഇങ്ങനേ ചെയ്തൂന്ന് കേള്‍ക്കണൂ
  “സ്ഫടികാച്ഛമാല”
  സ്ഫടികം=ചില്ല്/പളുങ്ക്
  അച്ഛന്‍= അംമ്മേടെ നായര്
  മാല= അത് മാല തന്നെ

  “നിന്റെ അമ്മേടെ നായരുടേ പളുങ്ക് മാല”

  ReplyDelete
 6. അപ്പൂസേ മുട്ടൂസല്ല... കാക്കശ്ശേരി ചെറുപ്പത്തില്‍ പറഞ്ഞതാണൊ എന്നൊരു ഡൌട്ട്..നോക്കണം.

  ഏതായാലും ബാക്കി ഇങ്ങനെയാണ്:
  പലാകാശേന വാ ന വാ..

  മൂക്കറ്റത്തുഭഗവതി ഉരിയാടിയില്ല...
  പല (ബഹു)ആകാശേന (മാനത്താല്‍)വാ ന വോ (ആണോ അല്ലയോ)..
  ബഹുമാനത്താലാണോ അല്ലയോ ഭഗവതി മിണ്ടാഞ്ഞത് എന്ന് സന്ദേഹം

  ഓഫ്ഫില്‍ തുടങ്ങിയതിനു മാപ്പ്..
  ഇതു നന്നായി ഭാരതപൈതൃകമേ...

  ReplyDelete
 7. അയ്യോ പണിക്കരു മാഷേ..
  പ്രൊഫൈലു നോക്കാതെ ആ യൂസര്‍ നെയിമില്‍ കേറിതൂങ്ങിയതിനു മാപ്പ്... പരിചയക്കുറവുകൊണ്ട് വന്ന അബദ്ധം..
  ക്ഷമിക്കൂ...

  qw_er_ty

  ReplyDelete
 8. നന്ദി മനു.. :)
  ഓഫിന് ക്ഷമിയ്ക്കണേ.
  കുറേ കാലമായി ആലോചിച്ചു നടന്നതായിരുന്നു, ഈ ശ്ലോകത്തിന്റെ അവസാനം. ഇതു കണ്ടപ്പോ അറിയാതങ്ങു ചോദിച്ചു പോയി..
  ഡിങ്കന്‍സ് ..:)
  qw_er_ty

  ReplyDelete
 9. ഡിങ്കന്‍
  ഒരിക്കല്‍ ഗുരു പുറത്തു പോയ സമയത്ത്‌ "അച്ഛസ്ഫടികാക്ഷമാല" എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ച കുട്ടികളോട്‌ പറഞ്ഞതാണ്‌

  മനു: enthinnaaN~ mmaap ennu manassilaayilla - enikkum nandiyOTu kooTiya oru maapp
  hi hi hi

  appu,

  കാക്കശ്ശേറി . ആ ശ്ലോകം ഇങ്ങനെയാണ്‌
  യോഗിമാര്‍ സതതം പൊത്തും
  തുമ്പത്തേ തള്ളയാരഹോ
  നാഴിയില്‍ പാതിയാടീലാ
  പലാകാശേന വാ ന വാ
  യോഗിമാര്‍ പൊത്തുന്നത്‌ മൂക്ക്‌, മൂക്കിന്റെ തുമ്പതെ തള്ള = മൂക്കറ്റത്തമ്മ യെ തൊഴാന്‍ പോയി വന്ന ഭട്ടതിരി, അമ്മ ഒന്നും മിണ്ടിയില്ല എന്ന്‌ -( നാഴിയില്‍ പാതി=ഉരി, ഉരിയാടീലാ =പറഞ്ഞില്ല) ബഹുമാനം കൊണ്ടോ എന്തോ

  ReplyDelete
 10. ഡിങ്കാ

  സ്ഫടികാച്ഛമാലയല്ല,

  “അച്ഛസ്ഫടികാക്ഷമാല“

  പുള്ളി അതിനെ “അമ്മേടെ നായരുടെ കക്ഷത്തിലുള്ള സ്ഫടികമാല” എന്നാണു വിവക്ഷിച്ചത്...

  ഇന്‍ഡ്യാ ഹെറിറ്റേജെ,

  അത് കാക്കശ്ശേരി ഭട്ടതിരി ആവില്ല. കാക്കശ്ശേരി ഭട്ടതിരി വേദജ്ഞന്‍ ആയിരുന്നു - രസികനല്ല. പുള്ളി “ആപദി കിം കരണീയം - സ്മരണീയം ചരണ യുഗളമംബായാ” എന്നു പറഞ്ഞ പുള്ളിയാ.

  ഇത് മറ്റൊരു ഭട്ടതിരിയാ - പേരു ഓര്‍മ വരുന്നില്ല. വടക്കൂന്ന് തിരുവിതാം കൂറില്‍ ചെന്ന് രാജാവിന്റെ ഇഷ്ടക്കാരനാ‍യ പുള്ളി.

  ReplyDelete
 11. Dear ahamkaaree,

  Thanks for the visit and comment first.

  Aithihyamala says it is kakkaSSEri bhattathiri.

  I installed a new version of antivirus which is not allowing me to show the varamozhi exported file in malayalam now.

  It wants me to show an old file only. So putting in mangliish

  Thaniks once again

  ReplyDelete
 12. I think it is Muttassunampoothiri. Almost sure it is not Kaakkasseri.

  It is the same person who said things like "indiraalOkamaathaa", "bhaargaveelOkajananee" and "ghaaTaa paaTaa ghaTapaaTaa mooDhaa..." etc.

  I don't have aithihyamaala with me.

  ReplyDelete
 13. I think we are saying two different things.

  Muttassu said the meaning of "achchhasphaTikaakshamaala".

  kaakkaSSEri wrote "yOgimaar sathatham...".

  ReplyDelete
 14. എന്നാൽ ഇത് മുട്ടസ്സ് നമ്പൂതിരിയും അല്ലാ എന്നാ ഞാൻ കേട്ടിരിക്കുന്നത്. മുതുകുറുശ്ശി ഉണ്ണി എന്ന് പേരായ ഒരു കവി ഉണ്ടായിരുന്നു. വീരകേരളവർമ്മ1766-1828 കാലത്ത് അദ്ദേഹത്തിന്റെ സദസ്സിൽ അംഗമായിരുന്നു എന്ന് വിക്കിപീഡിയ പറയുന്നു.
  അദ്ദേഹം ചൊല്ലിയതാണ് ഇത്. മനോരമ തമ്പുരാട്ടിയോട്. (ആധാരമൊന്നും ചോദിക്കരുത്. കേട്ടകഥ.)

  ReplyDelete