Wednesday, May 23, 2007

തമാശ വ്യാഖ്യാനം മറ്റൊന്ന്‌

ദേവന് ഇവിടെ മാവേലി നാടു വാണ കഥ പറഞ്ഞപ്പോള്‍ അന്നത്തെ കാലത്തിനെ കുറിച്ചുള്ള ഈ ശ്ലോകം പണ്ടുള്ളവര്‍ എനഗ്നെ വികടമായി വ്യാഖാനിച്ചിരുന്നു എന്നോര്‍ത്തു . എന്നാല്‍ അതു എല്ലാവര്‍ക്കുമായി ഒന്നു പങ്കു വയ്ക്കാം എന്നും തോന്നി.

"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല"

മാവേലി നാടു വാണീടും കാലം
= മാവേലി നാടു ഭ രിക്കുന്ന കാലത്ത്‌
മാനുഷരെല്ലാരുമൊന്നു പോലെ
= മനുഷ്യര്‍ എല്ലാവരും ഒന്നു പോലെ = അതേ '1' പോലെ എന്നു വച്ചാല്‍ അന്നെല്ലാവരും നട്ടെല്ലുള്ളവരായിരുന്നു എന്ന്‌ - നിവര്‍ന്നു നടക്കുന്നവരും ധൈര്യശാലികളും ആയിരുന്നു എന്ന്‌


എന്നാല്‍ ചില കുബുദ്ധികള്‍ ഇതു തെറ്റാണെന്നും പറയുന്നുണ്ട്‌. '1' എന്നത്‌ ആംഗലേയമാണെന്നും മലയാളത്തില്‍ "ഒന്ന്‌"എഴുതുന്നത്‌ ഒരു ജാതി നാലുകാലില്‍ ഇഴയുന്നതു പോലെയുള്ള ആകൃതിയില്‍ ആണെന്നും അന്നത്തെ കാലത്ത്‌ ആംഗലയം ഇല്ലാതിരുന്നതു കൊണ്ട്‌ ആളുകളൊക്കെ നാലു കാലിലാണ്‌ നടന്നിരുന്നത്‌ എന്നും അവര്‍ വ്യാഖ്യാനിക്കുന്നു .

അതൊ പ്പൊകട്ടെ നമുക്ക്‌ ബാകി നോക്കാം.

ആമോദത്തൊടെ വസിക്കും കാലം = അങ്ങനെ സന്തോഷമായി താമസിക്കുന്ന ആ കാലത്ത്‌

ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും = ആര്‍ക്കും യാതൊരു വിധ ആപത്തുക്‌അളും ഉണ്ടായിരുന്നില്ല.

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പോളിവചനം= = കള്ളം ചതി കളവു പറച്ചില്‍ എന്നിവ ഒട്ടും തന്നെ ഇല്ല.

കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നും ഇല്ല = അളവില്‍ കുറവു കാണിക്കുന്ന പറയും അതു പോലെ തന്നെ കുറച്ച്‌ അരി മാത്രം ഒള്ളുന്ന നാഴിയും അല്ലാതെ മറ്റു യാതൊരു കള്ളത്തരവും ഇല്ലസ്വാഭാവികം . അന്ന്‌ ഇതു പോലെ ബാങ്കുകളും രൂപയും ഒന്നും ഇല്ലല്ലൊ. പിന്നെ സ്വല്‍പം കാശുണ്ടാക്കണം എങ്കില്‍ ഇതൊക്കെ അല്ലേ മാര്‍ഗ്ഗമുള്ളു. അതു കൊണ്ട്‌ "കള്ളത്തരങ്ങള്‍ 'മറ്റ്‌' ഒന്നും ഇല്ല" ആകെ ഇവ മാത്രമേ ഉള്ളു എന്ന്‌

ഞാന്‍ ഓടി ഇനി എന്നെ കാണണം എങ്കില്‍ സാധ്യം അല്ല

21 comments:

 1. സ്വാഭാവികം . അന്ന്‌ ഇതു പോലെ ബാങ്കുകളും രൂപയും ഒന്നും ഇല്ലല്ലൊ. പിന്നെ സ്വല്‍പം കാശുണ്ടാക്കണം എങ്കില്‍ ഇതൊക്കെ അല്ലേ മാര്‍ഗ്ഗമുള്ളു. അതു കൊണ്ട്‌ "കള്ളത്തരങ്ങള്‍ 'മറ്റ്‌' ഒന്നും ഇല്ല" ആകെ ഇവ മാത്രമേ ഉള്ളു എന്ന്‌

  ഞാന്‍ ഓടി ഇനി എന്നെ കാണണം എങ്കില്‍ സാധ്യം അല്ല

  ReplyDelete
 2. ഹഹാ...മറ്റുകള്ളത്തരം ഒന്നുമില്ലാ.
  ചെറുക്കനു് ഒരു ദുശ്ശീലവുമില്ല, പിന്നെ വല്ലപ്പോഴും ഉള്ളി തിന്നും എന്നു പറഞ്ഞ കഥ ഓര്‍‍മ്മ വന്നു.:)

  ReplyDelete
 3. വേണുജീ,

  ഉള്ളി വല്ലപ്പോഴും തിന്നുന്നതൊരു കുറ്റമാണോ?

  ചിലരാണെങ്കില്‍ ആകെ രണ്ടേ രണ്ടു ദിവസമേ മദ്യം കഴിക്കൂ- മഴയുള്ള ദിവസവും മഴ ഇല്ലാത്ത ദിവസവും. അതു പോലെ അല്ലേ?

  ReplyDelete
 4. പത്രം വിസ്തൃതമത്ര തുമ്പ
  മലര്‍ തോറ്റോടുമൊരന്നവും...
  :)
  മാഷേ കാതിലോല?

  ReplyDelete
 5. അപ്പൂസേ ആ പഴയ താളി, നല്ലതാളി അല്ലേ?

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. കാതിലോല അല്ല അപ്പൂസേ .... ചെമ്പരത്തി ചെമ്പരത്തി....
  (ശ്രീ KK നമ്പ്യാരെ ഓര്‍മ്മയുണ്ട് കേട്ടാ.. പഴേ പു.ക.സ. വിമതന്‍.. യേത്... ?)

  മാഷേ... മാഷ് നമ്മുടെ ഹെറിറ്റേജിനെ അപനിര്‍മ്മിക്കയാണില്ലേ...നടക്കട്ടെ

  repeat_4_typo
  qw_er_ty

  ReplyDelete
 8. മാവേലി, പണിക്കര്‍ജിയെ അന്വേഷിച്ചു നടക്കുന്നുണ്ട്. :)

  ReplyDelete
 9. മാവേലി നാടു വാണീടും കാലം
  മാനുഷരെല്ലാരുമൊന്നു പോലെ

  മാവേലി ഭരിക്കുമ്പോള്‍ പ്രജകള്‍ 1 പോലെ എന്നാല്‍ മെലിഞ്ഞുണങ്ങി വെറും ഒരു വരപോലെ, കഷ്ടം.

  ആമോദത്തോടെ വസിക്കും കാലം
  ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും

  ആമോദത്തോടെ (ആര്? മാവേലി തന്നെ) വസിക്കുമ്പോള്‍ ആപത്തങ്ങാര്‍ക്കുമൊട്ടില്ല=ആപത്ത്+അങ്ങേര്‍ക്ക്+ഒട്ടുമില്ല. അതായത് മാവേലി സന്തോഷത്തൊടേ ജീവിക്കുമ്പോള്‍ അങ്ങേര്‍ക്ക് ഒരു ആപത്തും ഇല്ലായിരുന്നു.

  കള്ളവുമില്ല ചതിയുമില്ല
  എള്ളോളമില്ല പൊളിവചനം

  കള്ളം , ചതി, പൊളി ഇവ്വ എള്ളോളം ഉണ്ടായിരുന്നില്ല, പക്ഷേ കുന്നോളം ഉണ്ടായിരുന്നു

  കള്ളപ്പറയും ചെറുനാഴിയും
  കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല"
  ഇത് ആള്രേഡി പറഞ്ഞതല്ലേ. പറയിലും നാഴിയിലും വരെ കളവ്.
  മാവേലിക്ക് അങ്ങനെ തന്നെ വരണം. ചവിട്ട് കിട്ടീലേ. ന്നാലും പാവം മാവേലി.

  മാവേലിയെ കുറിച്ച് 2കാര്യങ്ങള്‍
  1) യാഗ-യജ്ഞങ്ങളുടെ ഫലം(അര്‍പ്പണം) ദേവകള്‍ക്കാണല്ലോ. എന്നാല്‍ എന്തെങ്കിലും കാരണം കൊണ്ട് പാഴായി പൊകുന്ന യാഗ-യജ്ഞാധികളുടെ ഫലം സിദ്ധിക്കുക മവേലിക്കാണ്

  2) സാവര്‍ണ്ണികാ മന്വന്തരം (മനൂ നീയല്ല റിയല്‍ മനു, പ്രളയത്തിനു മുന്നേ മകരമത്സ്യത്തെ പ്ലാസ്റ്റിക് കുപ്പീലാക്കണ മനു) വന്നാല്‍ മാവേലിയായിരിക്കും ഇന്ദ്രന്‍..അതേന്ന് മ്മ്ടേ ദേവേന്ദ്രന്‍
  അല്ലേ പണിക്കരുമാഷേ
  (ഡിങ്കന്‍ മാഷെ കൊണ്ടേ പോകൂ, അല്ലെങ്കില്‍ എന്നെ പഴയ പോലെ ആക്കൂ)

  ഇനി മാവേലിം മുതുമുത്തഛന്‍മാരായ പ്രഹ്ലാദനും,ഹിരണ്യനും(ആക്ഷനും/കശിപുവും) ഒക്കെ ഡിങ്കനെ ഇടിക്കാന്‍ വന്നാല്‍ ഡിങ്കന്‍ കടുക് വറുത്ത് മൊകത്തൊഴിക്കും

  ReplyDelete
 10. ഡിങ്ക് ഡിങ്കാ... ഇതൊരു മല്‍സരമാക്കാനാ പരിപാടി?
  ഡോണ്ട് ഡൂ ഡോണ്ട് ഡൂ...

  ReplyDelete
 11. ഹ ഹ പണിക്കര്‍ മാഷേ.ഇത്‌ കൊള്ളാം.

  ഞാന്‍ പഠിച്ച കോളേജിലെ മിമിക്രി താരം മോനിലാല്‍ സ്റ്റേജില്‍ അവതരിപ്പിച്ച ഭാഗവതരോട്‌ ശിഷ്യന്‍
  "ഗുരോ ഈ വാതാപി ഗണപതിം എന്നു വച്ചാല്‍ എന്താ അര്‍ത്ഥം?"
  "വാ- ഇങ്ങോട്ടു വരൂ
  താ- എന്തെങ്കിലും തരാന്‍. വെറുതേ ആരെങ്കിലും പ്രാര്‍ത്ഥിക്കുമോ?
  പി ഗണപതി- പരമശിവന്‍ ഗണപതി എന്ന് വിളിച്ചതാ, ഒരുപാടു പേര്‍ക്ക്‌ ഗണപതി എന്നു പേരില്ലേ, ഇനി ഇനിഷ്യല്‍ ഇല്ലാതെ വിളിച്ച്‌ തന്നെയാണു വിളിക്കുന്നതെന്ന് ഗണപതിക്കു മനസ്സിലാവാതിരിക്കണ്ട."

  ReplyDelete
 12. ഡിങ്കാ (ജീ പേടിച്ച്‌ പേടിച്ച്‌)

  അടുത്ത ചാന്‍സില്‍ ദേവേന്ദ്രനാക്കാം എന്നൊരു ഉപാധിയോടു കൂടിയല്ലെ ചവിട്ടി അങ്ങ്‌ താഴോട്ടു വിട്ടത്‌.
  ദേവേന്ദ്രന്റെ മഹത്വം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം - ഇത്രയും അധമനായ ഒരു കഥാപാത്രം സിനിമയില്‍ പോലും കാണാന്‍ കിട്ടുകയില്ല. അഹല്ല്യയുടെ കഥ മാത്രം നോക്കിയാല്‍ പോരേ?

  നമിച്ചു ആ ആംഗിള്‍ ഇപ്പോഴാണു കീട്ടത്‌ അങ്ങേര്‍ക്ക്‌ ആപത്തൊന്നുമില്ല എന്ന്‌ വീണ്ടും വെറ്റില യും അടക്കയും.

  ദേവന്‍ ജീ കൈലാസം പരമേശ്വരന്‍ മകന്‍ ഗണപതി അല്ലേ

  ReplyDelete
 13. സൂവേ
  ഇനി അടുത്ത ഓണം വരെ അങ്ങോര്‍ പതാളത്തില്‍ തിരഞ്ഞാല്‍ എന്നേ എവിടെ കിട്ടാന്‍? (നമ്മള്‍ നരകത്തിലല്ലേ) പിന്നിവിടെ വരുമ്പോഴല്ലേ ഒരു ദിവസത്തേക്ക്‌

  ReplyDelete
 14. പണിക്കരുമാഷേ പുതീതൊന്നും ഇല്ലേ പോസ്റ്റ്?

  ഓഫടിക്കാണ്ടെ കൈകള്‍ തരിക്കുന്നു :)

  qw_er_ty

  ReplyDelete
 15. എന്റെ ഡിങ്കാ
  ഇന്നലെ രാത്രി നോക്കിയപ്പോള്‍ മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തപ്പനേയും പുഴക്കരക്കാവിനേയും ഒക്കെ ചേര്‍ത്ത്‌ നമ്മുടെ G manu ഒരു കവിത എഴുതിയത്‌ കണ്ടു ഗാനശാഖിയില്‍. വായിച്ചപ്പോള്‍ അതിന്‌ എന്തൊക്കെയോ പഴയതും പുതിയതും ഒക്കെ ചേര്‍ന്ന ഒരു ഈണം തോന്നി . അത്‌ എന്റെ സ്വതഃസിദ്ധമായ യമവാഹനസോദരീ രാഗത്തില്‍ പാടി ദേ ലളിതഗാനം ഡോട്‌ ബ്ലോഗ്‌സ്പോട്‌ ഡോട്‌ കോമില്‍ ഇട്ടിട്ടുണ്ട്‌.

  www.lalithaganam.blogspot.com

  ReplyDelete
 16. വെള്ളക്കുഴി എന്നാല്‍ വെള്ളമുള്ള കുഴി. പക്ഷേ നുണക്കുഴി നുണയുള്ള കുഴിയല്ലല്ലോ? അപ്പോള്‍ കള്ളപ്പറ ഒരു പറയേ ആകണമെന്നില്ല.

  ഇടനാഴി ഒരു അളവുകോലോ അളവുപാത്രമോ അല്ല. ചെറുനാഴിയും അങ്ങനെയായിക്കൂടേ?

  ReplyDelete
 17. വെള്ളമടി ഒരടിയോ വെള്ളിടി ഒരിടിയോ അല്ലെങ്കിലും വെള്ളക്കരടി ഒരു കരടി ആയതിനാല്‍ ഇതിലും ഒരു സംശയം

  ReplyDelete
 18. അപ്പോള്‍ ഞാനിനി എന്തു പറയാന്‍?

  ReplyDelete
 19. :)
  പഴയ പോസ്റ്റിൽ വന്നതോണ്ട് പഴയ പുലികളെ ഓർമിക്കാൻ പറ്റി. ഗുപ്തനൊക്കെ അന്നു മനു തന്നെ ആയിരുന്നു അല്ലെ?

  ReplyDelete