ഭാരം വഹന്തി ധനിനാം വശഗാ ഭവന്തി
നീചം നമന്തി നിയമേന മൃഷാ വദന്തി
പാരം തരന്തി ജലധേഃ പരിതോ ഭ്രമന്തി
പ്രാദേശ കുക്ഷിപരിപൂരണപാരവശ്യാത്
ഭരം വഹന്തി = ഭരം ചുമക്കുന്നു
ധനിനാം വശഗാ ഭവന്തി= ധനവാന്മാര്‍ പറയുന്നത് അനുസരിക്കേണ്ടി വരുന്നു
നീചം നമന്തി = നീചന്മാരെ ബഹുമാനിച്ച് ഓഛാനിച്ചു നില്‍ക്കേണ്ടി വരുന്നു
നിയമേന മൃഷാ വദന്തി = നിത്യവും കള്ളം പറയേണ്ടി വരുന്നു.
പാരം തരന്തി ജലധേഃ = സമുദ്രം കടന്നു പോകേണ്ടി വരുന്നു
പരിതഃ ഭ്രമന്തി = ചുറ്റും പ്രദക്ഷിണം വയ്ക്കേണ്ടി വരുന്നു
കുക്ഷിപരിപൂരണപാരവശ്യാത്= വയറ്റുപിഴപ്പിനുവേണ്ടി
ഇതൊക്കെ വയറ്റുപിഴപ്പിനു മറ്റു മാര്‍ഗ്ഗമില്ലാത്തവരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായി വന്നേക്കാം. കാരണം
"ശരീരമാദ്യം ഖലു ധര്‍മ്മസാധനം"
ധര്‍മ്മങ്ങളായ കാര്യങ്ങളൊക്കെ നടത്തണം എന്നുണ്ടെങ്കില്‍ ആദ്യം നിലനിര്‍ത്തേണ്ടത് ശരീരമാണ്, ശരീരമില്ലെങ്കില്‍ പിന്നെന്തു ധര്‍മ്മം?
"ജനസ്യാശയമാലക്ഷ്യ യോ യഥാ പരിതുഷ്യതി
തം തഥൈവാനുവര്‍ത്തേത പരാരാധനപണ്ഡിതഃ"
ജനസ്യ ആശയം ആലക്ഷ്യ = ജനത്തിന്റെ മനസ്സിനെ അറിഞ്ഞ്
യോ യഥാ പരിതുഷ്യതി= ആരൊക്കെ ഏതൊക്കെ വിധം ചെയ്താല്‍ സന്തോഷിക്കുമോ
തം തഥൈവ അനുവര്‍ത്തേത = അതിനെ അപ്രകാരം തന്നെ അനുഷ്ഠിക്കുക
പരാരാധനാണ്ഡിതഃ = മറ്റുള്ളവരെ ആരാധിക്കുന്നതില്‍ മിടുക്കനായവന്‍
ഇതു പക്ഷേ വയറ്റുപിഴപ്പിനു വേണ്ടി മാത്രമല്ല, അല്‍പം കടന്ന കയ്യാണ്
പക്ഷേ വിഭീഷണനെ പോലെയുള്ളവര്‍ക്ക് യോജിച്ചത്. അനുകൂലമായ സാഹചര്യം മുതലെടുത്ത് തന്റെ ഭാഗം മെച്ചപ്പെടുത്തുക, അതിനുവേണ്ടി തന്റെ ജ്യേഷ്ഠനെ ആയാല്‍ പോലും കൊലക്കു കൊടുക്കുവാന്‍ മടിയില്ലാത്ത തരം ആളുകള്‍ക്ക്.
എന്നാല്‍ നമ്മള്‍ ബ്ലോഗ് ചെയ്യുന്നത് ഈ രണ്ടു കാര്യങ്ങള്‍ക്കു വേണ്ടിയും അല്ലല്ലൊ ആണോ?
സാമാന്യം വയറ്റുപിഴപ്പിന് മറ്റു വഴി ഉള്ളവരാണ് ബ്ലോഗ് ചെയ്യുന്നത് എന്നാണ് എന്റെ വിശ്വാസം.
മറ്റേ ഭാഗം അത്ര തീര്‍ത്തറിയില്ല -
നാം എന്തെഴുതണം എന്നു തീരുമാനിക്കുന്നത് നാം തന്നെ ആണ്, അത് വേറോരാള്‍ പറഞ്ഞു തരേണ്ട കാര്യമില്ല. എന്തു കമന്റിടണം , എന്തു ചോദിക്കണം, എന്തു ചോദിക്കരുത് എന്നൊക്കെ തീരുമാനിക്കുവാന്‍ നമുക്ക് സ്വാതന്ത്ര്യം ഇല്ലേ?
എന്റെ ബുദ്ധിയില്‍ തോന്നുന്നതല്ലേ എനിക്ക് എഴുതുവാന്‍ സാധിക്കൂ. അത് വേറൊരാള്‍ക്ക് തെറ്റാണെന്നു തോന്നിയേക്കാം, അയാള്‍ക്ക് അതിനെ വിമര്‍ശിക്കുകയും ചെയ്യാം.
ഞാന്‍ ഏതു രീതിയില്‍ എഴുതുന്നുവോ അതിനനുസൃതമായ വിമര്‍ശനം ഞാന്‍ പ്രതീക്ഷിച്ചേ പറ്റൂ. അല്ലാതെ ഞാന്‍ തോന്ന്യവാസമെഴുതും എല്ലാവരും അതു കേട്ടു മിണ്ടാതിരുന്നോണം എന്നു വിചാരിച്ചാല്‍ അത് സംഭാവ്യമാണോ?
Saturday, January 05, 2008
Subscribe to:
Post Comments (Atom)
അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടാകുമെന്ന് പറയുന്നപോലെ, എന്തു കാര്യത്തിലും ഒരു തെറ്റും ശരിയും കാണും.
ReplyDeleteവിഭീഷണനെ മഹദ്‌വ്യക്തികളുടെ കൂട്ടത്തില്‍ കൂട്ടിയിട്ടുള്ളത് വിഷ്ണുഭക്തനായതുകൊണ്ടുമാത്രമാണെന്ന കാര്യത്തില്‍ എനിക്കും അഭിപ്രായവ്യത്യാസമുണ്ട്.
വിഭീഷണനെ "ചിരഞ്ജീവി"യല്ലേ ആക്കിയിരിക്കുന്നത്. അതായത് ഇന്നു കാണുന്ന കുതികാല്‍ വെട്ടും ചതിയും എല്ലാം ചിരകാലം നിലനില്‍ക്കുനതാണെന്നും അതിനുള്ള ഉത്തമദൃഷ്ടാന്തം വിഭീഷണനാണെന്നും അല്ലേ അതിനര്‍ത്ഥം അല്ലാതെ "മഹാന്‍" ആണെന്നല്ല എന്നെനിക്കു തോന്നുന്നു.
ReplyDeleteനാം എന്തെഴുതണം എന്നു തീരുമാനിക്കുന്നത് നാം തന്നെ ആണ്, അത് വേറോരാള്‍ പറഞ്ഞു തരേണ്ട കാര്യമില്ല. എന്തു കമന്റിടണം , എന്തു ചോദിക്കണം, എന്തു ചോദിക്കരുത് എന്നൊക്കെ തീരുമാനിക്കുവാന്‍ നമുക്ക് സ്വാതന്ത്ര്യം ഇല്ലേ?
ReplyDelete""ഞാന്‍ ഏതു രീതിയില്‍ എഴുതുന്നുവോ അതിനനുസൃതമായ വിമര്‍ശനം ഞാന്‍ പ്രതീക്ഷിച്ചേ പറ്റൂ. അല്ലാതെ ഞാന്‍ തോന്ന്യവാസമെഴുതും എല്ലാവരും അതു കേട്ടു മിണ്ടാതിരുന്നോണം എന്നു വിചാരിച്ചാല്‍ അത് സംഭാവ്യമാണോ?""
ReplyDeleteഉവ്വ ...ഉവ്വേയ്.....ഗീര്‍വാണമടി ഭേഷായി തുടരുന്നുണ്ടല്ലോ ഇന്‍ഡ്യാഹെറിറ്റേജേ ?
“നിജഹൃതി വികസന്ത:സന്തി സന്തഃ കിയന്ത:“ എന്ന പോസ്റ്റില് അതിന്റെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ട് ഞാനൊരു കമന്റിട്ടപ്പോള്‍ കാണണമായിരുന്നു നിങ്ങളുടെ ചാട്ടവും ചവിട്ടും കുത്തും! ആദ്യം ഈ ബ്ലോഗിലെഴുതി കൂട്ടണ സകല ഗീര്‍വാണങ്ങളും ഒരു കടലാസിലെഴുതി സ്വന്തം കമ്പ്യൂട്ടറിന്റെ സ്ക്രീനിനരികില്‍ ഒട്ടിച്ച് വയ്ക്ക്. എന്നിട്ട് ഓരോ കമന്റിനും മറുപടിയെഴുതുമ്പം അതൊരാവര്‍ത്തി വായിക്ക്. അപ്പോള്‍ എല്ലാം മായയാണെന്ന് തെളിഞ്ഞുവരും!
"ഞാന്‍ ഏതു രീതിയില്‍ എഴുതുന്നുവോ അതിനനുസൃതമായ വിമര്‍ശനം ഞാന്‍ പ്രതീക്ഷിച്ചേ പറ്റൂ. അല്ലാതെ ഞാന്‍ തോന്ന്യവാസമെഴുതും എല്ലാവരും അതു കേട്ടു മിണ്ടാതിരുന്നോണം എന്നു വിചാരിച്ചാല്‍ അത് സംഭാവ്യമാണോ? "
ReplyDeleteഇത് എപ്പോഴും കാണാവുന്ന രീതിയില്‍ എവിടെയെങ്കിലും ഒട്ടിഛ്കു വെക്കൂ.