Sunday, February 10, 2008

സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസം എന്ന കാവ്യം മേടിക്കുവാന്‍ ഞാന്‍ കുറെ നാള്‍ മുമ്പു ശ്രമിച്ചു നോക്കി. എന്നാല്‍ അത്‌ ലഭിക്കുവാനില്ല. അതുകൊണ്ട്‌ ആ കാവ്യം വായിക്കണം എന്നാഗ്രഹമുള്ളവര്‍ക്കുവേണ്ടി അത്‌ മുഴുവനായി ഒരു ബ്ലോഗില്‍ പോറ്റ്‌ ചെയ്യുന്നു. അറ്റ്‌ ഇക്കാണുന്ന പ്രകാരം വിശദമായി ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ ചെയ്തു വച്ച കുറെ ഏറെ ഭാഗങ്ങള്‍ ചില virus attack കാര്‍ണം എന്റെ PC യില്‍ നിന്നും പൊയ്പ്പോയതിനാല്‍ ശ്ലോകം മാത്രമായി കൊടുക്കുന്നു

ഇതാണ്‌ ബ്ലോഗ്‌

http://sreekrishnavilasam.blogspot.com8-9 പോസ്റ്റുകളായി അറ്റ്‌ഹു മുഴുവനും ഇട്ടിട്ടുണ്ട്‌


15 comments:

 1. സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസം എന്ന കാവ്യം മേടിക്കുവാന്‍ ഞാന്‍ കുറെ നാള്‍ മുമ്പു ശ്രമിച്ചു നോക്കി. എന്നാല്‍ അത്‌ ലഭിക്കുവാനില്ല. അതുകൊണ്ട്‌ ആ കാവ്യം വായിക്കണം എന്നാഗ്രഹമുള്ളവര്‍ക്കുവേണ്ടി അത്‌ മുഴുവനായി ഒരു ബ്ലോഗില്‍ പോറ്റ്‌ ചെയ്യുന്നു.

  ReplyDelete
 2. മാഷേ..

  കാര്‍ത്തിക ഫോണ്ട് യൂണിക്കോഡിലേക്ക് മാറ്റാന്‍ പറ്റുമെന്നാണു തോന്നുന്നത്. വീണ്ടും റ്റൈപ്പ് ചെയ്യാതെ മാഷ് തയ്യാറാക്കിയിരിക്കുന്ന മാറ്റര്‍ പോസ്റ്റ് ചെയ്യാന്‍ പറ്റും. എനിക്ക് ആ വിദ്യ അറിയില്ല. മാഷിനറിയില്ലെങ്കില്‍ ഷിജു അലക്സിനോടൊ മറ്റോ ചോദിച്ചാല്‍ ഉറപ്പായും സഹായിക്കും.

  ജിയോ സീറ്റീസ് ലിങ്കിനു നന്ദി. ഞാന്‍ ആ റിക്വസ്റ്റ് ഡിലീറ്റ് ചെയതത് ഇത്രയും വലിയ കാവ്യം ആ രീതിയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതില്‍ ഉള്ള അപാകത ഭയന്നിട്ടാണ്. ആ പേജുകള്‍ വായിക്കണമെങ്കില്‍ കമ്പ്യ്യൂട്ടര്‍ മാറണം.

  ഏതായാലും ശ്രമകരമായ ജോലിക്ക് ഒരുപാട് നന്ദി സ്നേഹം. :)

  ReplyDelete
 3. http://www.aksharangal.com/index.php

  മാഷെ ഇത് നോക്കിയിട്ടുണ്ടോ? യൂണിക്കോഡിലേക്ക് മാറ്റാന്‍. കുറെയേറെ ഫോണ്ടുകള്‍ മാറ്റാം. നോക്കുമല്ലോ...

  ReplyDelete
 4. മാഷേ മൂര്‍ത്തിച്ചേട്ടന്‍ തന്ന ലിങ്ക് നന്നായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാന്‍ ജിയോസിറ്റിയിലെ പേജ് കണ്‌വെര്‍ട്ട് ചെയ്തുനോക്കി. ആദ്യത്തെ ബോക്സിനുമുകളില്‍ ഫോണ്ട്ട് തിരഞ്ഞെടുക്കാന്‍ ഉള്ളിടത്തു കാര്‍ത്തിക സെലക്റ്റ് ചെയ്താല്‍ മാത്രം മതി. അപ്പോള്‍ പോരട്ടെ സുകുമാരകാവ്യം യൂണിക്കോഡില്‍. എല്ലാ‍ാ ആശംസകളും.

  ReplyDelete
 5. വരമൊഴി ഉപയോഗിച്ചാലും കാര്‍ത്തികയില്‍ നിന്നും യുണിക്കോഡിലേയ്ക്ക് മാറ്റാം. ഇതൊന്നു നോക്കുമോ..

  ReplyDelete
 6. ഗുപ്തന്‍ ജീ നന്ദി.

  ഈ വൈറസ്‌ ഒക്കെ ഉണ്ടാക്കി വിടുന്ന മഹാനുഭാവന്മാര്‍ക്ക്‌ എന്തെങ്കിലും വിശിഷ്ടസേവാ പുരസ്കാരം തന്നെ നല്‍കി ആദരിക്കേണ്ട സമയം ക
  ഴിഞ്ഞിരിക്കുന്നു. 1997 മുതല്‍ പരിശ്രമിച്ചുണ്ടാക്കിയതായിരുന്നു ആ ഫയലുകള്‍. ബുദ്ധിമോശം കൊണ്ട്‌ ബാക്കപ്പില്ലാതെ പോയി. വിന്‍98 ആയതു കൊണ്ട്‌ pendrive read ചെയ്യില്ല CD writer corrupt ആയി അങ്ങനെ എല്ലാ കാരണങ്ങളും ഒത്തിണങ്ങി അങ്ങ്‌ ആശീര്‍വദിച്ചു അതന്നെ. കുറച്ചൊക്കെ ബാക്കപ്പുള്ളത്‌ നോക്കണം , ബാക്കി ഇനി ചെയ്യണം.

  മൂര്‍ത്തിജീ, ലിങ്കിനു നന്ദി. അതില്‍ ശ്രമിക്കാം.

  ReplyDelete
 7. സിബു നന്ദി അത്‌ ഡൗണ്‍ലോഡ്‌ ചെയ്തു. അതിലും ശ്രമിക്കാം. പക്ഷെ വരമൊഴിയില്‍ എനിക്കുള്ള ഒരു പ്രശ്നം അക്ഷരങ്ങള്‍ ഞാന്‍ ഇപ്പോള്‍ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പോലെ സുന്ദരമായി കാണുവാന്‍ കഴിയുന്നില്ല എന്നതും , ചില അക്ഷരങ്ങള്‍ പിരിച്ചെഴുതിയതുപോലെ ഒക്കെ കാണുന്നതും ആണ്‌. 98 ന്റെ പ്രശ്നമായിരിക്കാം. ഈ നാട്ടുമ്പുറത്ത്‌ എന്താണോ XP യില്‍ ഒരു site തുറക്കുന്നകാര്യം അസംഭാവ്യം തന്നെ- ഞങ്ങള്‍ക്ക്‌ ബ്രോഡ്ബാന്‍ഡ്‌ കോഴിക്കു മുല വരുന്നതുപോലെ ആണ്‌ കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്നു വരും നാളെ വരും എന്നു പറഞ്ഞ്‌ കാത്തിരിക്കുന്നു. - ഭരണസാരഥികളുടെ വിശേഷം അല്ലാതെന്താ - അതിനുള്ള ഉപകരണങ്ങളെല്ലാം 100 അടി ദൂരെ ഉള്ള exchange ല്‍ സ്ഥാപിച്ചിട്ട്‌ മാസം മൂന്നായി. ഇനി ഇവിടെ ഉള്ള 25 പേര്‍ ഒപ്പിട്ട്‌ ആവശ്യം അറിയിച്ചാലേ അത്‌ തുടങ്ങൂ പോലും. അതിനുള്ള അപേക്ഷാപത്രം അവര്‍ തരും പോലും അതുവരെ ഞങ്ങള്‍ കാത്തിരുന്നോളണം പോലും
  "ഭാരതമെന്നു കേട്ടാലോ ---" ഹാ ഹാ ഹാ

  ReplyDelete
 8. പ്രിയ മൂര്‍ത്തിജീ,

  താങ്കള്‍ കാണിച്ചു തന്ന ആ ലിങ്കില്‍ manglish font സെലക്റ്റ്‌ ചെയ്യുമ്പോഴെ transliterate ചെയ്യുന്നുള്ളു പക്ഷെ അത്‌ ലെഗിബിള്‍ അല്ല കാരണം ഫോണ്ട്‌ വേറേ ആണല്ലൊ.
  കാര്‍തിക യില്‍ അത്‌ പ്രവര്‍ത്തിക്കുന്നുമില്ല.
  ഞാന്‍ ഉപയോഗിച്ചത്‌ ileap ആയിരുന്നു.

  ReplyDelete
 9. ascii മാറ്റര്‍ സൈറ്റുകളില്‍ നിന്നും മറ്റും എടുത്തത് ഞാന്‍ ആ സൈറ്റ് വഴി യൂണിക്കോഡ് ആക്കാറുണ്ട്. മലയാളം ആണ് പേസ്റ്റ് ചെയ്യേണ്ടത്. ഐലീപ്പ് ഞാന്‍ ഉപയോഗിച്ചിട്ടില്ല. താങ്കളുടെ മാറ്റര്‍ moorthyblogger at gmail dot com ലേക്ക് അയച്ചാല്‍ ഞാന്‍ ശ്രമിച്ചു നോക്കാം...
  qw_er_ty

  ReplyDelete
 10. മൂര്‍ത്തിജീ,
  മൂന്നാം സര്‍ഗ്ഗം അങ്ങെത്തിയെന്നു വിശ്വസിക്കുന്നു

  സിബു, അതും ശരിയാകുന്നില്ലല്ലൊ

  ReplyDelete
 11. പ്രിയ സിബു,
  എന്റെ തെറ്റ്‌ എന്റെ തെറ്റ്‌ എന്റേ വലിയ തെറ്റ്‌. വരമൊഴി അത്‌ ഭംഗിയായി യൂണികോഡാക്കി. ഇപ്പോളെനിക്ക്‌ ഓര്‍മ്മ വന്നത്‌ ഞങ്ങള്‍ anatomy dissection ചെയ്യുമ്പോഴുണ്ടാകുമായിരുന്ന ഒരു സംഭവമാണ്‌.
  dissection ചെയ്യുന്നതിനു മുമ്പ്‌ ചെയ്യേണ്ട ഭാഗം പുസ്തകം നന്നായി വായിച്ചു പഠിച്ചിട്ട്‌ വരണം എന്ന്‌സാര്‍ പറയും (അത്‌ സാറിന്റെ കടമ, അങ്ങനെ ചെയ്യാതിരിക്കുക എന്നത്‌ നമ്മുടെ കടമ) ഒരു ടേബിളില്‍ ഞങ്ങള്‍ 8 പേരാണ്‌. നീ വായിക്ക്‌ ഞാന്‍ ഡിസ്സെക്റ്റ്‌ ചെയ്യാം എന്ന്‌ ആരെങ്കിലും ഒരാള്‍ പറയും അത്‌ അംഗീകരിക്കപെടും. ബാക്കിയുള്ളവര്‍ ആഭാഗം അപ്പോഴേക്ക്‌ കണ്ടു പഠിക്കും ഇതായിരുന്നു സമ്പ്രദായം. അപ്പോള്‍ തുടങ്ങാം ഉദാഹരണത്തിന്‌ ഇങ്ങനെ ഒരു വരി കാണും Dissect and expose the muscle , preserving its blood supply ഇംഗ്ലീഷില്‍ ഇങ്ങനെ ആദ്യം പറയേണ്ടത്‌ രണ്ടാമതു പറയുന്നതിന്റെ ഒരു കുഴപ്പമേ!!
  വായിച്ചു തുടങ്ങുമ്പോള്‍ തന്നെ forceps ന്റെ ചുവടും , വിരലും എല്ലാം ഉപയോഗിച്ച്‌ വാഴ പാരക്ക്‌ കുത്തി ഇളക്കുന്നതു പോലെ മസില്‍ പറിച്ചു മാറ്റിക്കഴിയുമ്പോഴാണ്‌ preserving its blood supply എന്ന ഭാഗം ശ്രദ്ധിക്കുന്നത്‌.
  എവിടെ? ബ്ലഡ്‌ വെസല്‍ പോയിട്ട്‌ അവിടെ എല്ലുണ്ടായിരുന്നെങ്കില്‍ അതും പോയിരുന്നേനെ. അപ്പൊള്‍ പിന്നെ എന്തു ചെയ്യും ആ മസിലിന്റെ തന്നെ ഒരു ഫൈബര്‍ വേണ്ട കനത്തിലുള്ളതാക്കി പടത്തില്‍ ബ്ലഡ്‌ വെസല്‍ കാണിച്ചിരിക്കുന്ന രീതിയില്‍ fit ചെയ്ത്‌ സാറിന്റെ വരവു കാത്തിരിക്കും.
  സാറും ഇതുപോലെ ഒക്കെ ആയിരുന്നിരിക്കുമല്ലൊ ചെറുപ്പത്തില്‍ ചെയ്തിരിക്കുക- അദ്ദേഹം വന്നു കണ്ടിട്ട്‌ ഒരു ചിരി പാസാക്കും. ഞങ്ങള്‍ ആ ചിരി കണ്ട്‌ ഒരു ഇളി (ആ സമയത്ത്‌, മണിച്ചിത്രത്താഴില്‍ നമ്മുടെ മുന്‍ മന്ത്രി, ശോഭനയെ കണ്ടു ഭയന്ന്‌ ഉരുണ്ടു വീണ ശേഷം എഴുനേറ്റ്‌ "ഹലൊ"എന്നു പറയുന്ന രംഗം ഓര്‍മ്മ വരുന്നില്ലെ അതു പോലെ) ഇളിച്ചു നില്‍ക്കും
  അപ്പോള്‍ പറഞ്ഞു വന്നത്‌ ഞാന്‍ സിബു കാണിച്ചു തന്ന ആ ഹെല്‍പ്‌ ഫയല്‍ മുഴുവന്‍ വായിക്കാതെ, ഇടത്തെ വിന്‍ഡോയില്‍ കോപി പേസ്റ്റ്‌ ചെയ്തു പഠിക്കുകയായിരുന്നു , അതായിരുന്നു ശരിയാകാഞ്ഞത്‌
  നന്ദി

  ReplyDelete
 12. ഗുപ്തന്‍ ജീ
  സംഗതി യൂണികോഡിലാക്കി. പക്ഷെ അത്‌ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നെടുനീളത്തിലുള്ള ഒരു വരിയായിട്ടാണ്‌ വരുന്നത്‌ . ആദിയേ അതു മുഴുവന്‍ ശ്ലോക രൂപത്തില്‍ മുറിക്കണം . എന്റമ്മോ അതെന്നു തീരുമോ? അതോ ഇനി അതിനും എന്തെങ്കിലും കുറുക്കുവഴിയുണ്ടോ?

  ReplyDelete
 13. നോട്ട് പാഡ് ആണെങ്കില്‍ ഒന്നു wordwrap ചെയ്തു നോക്കുമോ? ഫോര്‍മാറ്റ് മെനുവില്‍.
  qw_er_ty

  ReplyDelete
 14. മൂര്‍ത്തിജീ,
  വരമൊഴിയില്‍ നിന്ന്‌ export to unicode ചെയ്ത്‌ html ഫയ്‌ല്‌ ആക്കിയതാണ്‌. അതില്‍ കാണുന്നത്‌ കൃത്യമായി ശ്ലോകങ്ങളാണ്‌. എന്നാല്‍ അതില്‍ നിന്നും ബ്ലോഗറില്‍ കോപി പേസ്റ്റ്‌ ചെയ്യുമ്പോള്‍ ആണ്‌ ഒറ്റ വരിയായി പോകുന്നത്‌

  ReplyDelete
 15. mashe bloginte new post 'box'il mukalil randu tabs und 1. edit html 2. format post (i dont remember exactly) aa randu options maari maari onnu test cheythe. oerennathil line break saadharanam work cheyyilla. mattethil cheyyum.

  ReplyDelete