Saturday, May 30, 2009

ഉദ്ധരേദാത്മനാത്മാനം

കൂതറ അവലോകനത്തില്‍ നടക്കുന്ന ഒരു ചര്‍ച്ചയില്‍ ചാര്‍വാകന്‍ എന്ന ബ്ലോഗര്‍ ചോദിച്ച ഒരു ചോദ്യം കണ്ടു.
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന വരിയുടെ മുന്‍പിലുള്ള മൂന്നു വരികള്‍ എന്താണ്‌ എന്ന്‌

ഹിന്ദുക്കള്‍ ഒളിപ്പിച്ച്‌ വയ്ക്കുന്നതാണ്‌ ആവരികള്‍ എന്ന്‌ അര്‍ത്ഥം വരുന്ന ഒരു വാചകവും
"ചാര്‍വാകന്‍ said...
സത കുറെചോദ്യങ്ങള്‍ വിട്ടു.അക്കമിട്ടുമറുപടിപറയണം പോലും .എന്നെയങ്ങു തോല്പിച്ചോ.ഞാനൊരുചോദ്യം വിട്ടിട്ട് ഇതുവരേ കിട്ടിയില്ല.(സതയുടെ-പോസ്റ്റില്‍)ഇതാണാചോദ്യം ..ലോകാസമസ്തോ; സുഖനേഭവന്ദു; ഇതിനുമുകളില്‍ മൂന്നുവരികൂടിയുണ്ട്,അതെന്താണന്നാണ്-മുട്ടിമുട്ടിന്‍ സനാതനികള്‍ എടുത്തലക്കുന്ന വരി.ബാക്കി മാറ്റിപിടിക്കും .
"


ആ വരികള്‍ ഇവയാണ്‌

" സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന (ധര്‍മ്മേണ) മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

പ്രജകള്‍ സുഖമുള്ളവരാകട്ടെ
രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ
ഗോക്കള്‍ക്കും ബ്രഹ്മണന്മാര്‍ക്കും മംഗളം ഭവിക്കട്ടെ
ലോകം മുഴുവന്‍ സുഖമുള്ളതായിത്തീരട്ടെ

ഇതാണ്‌ ആശ്ലോകത്തിന്റെ അര്‍ത്ഥം

ഇതില്‍ എന്താണ്‌ ഒളിക്കാനുള്ളത്‌ എന്നു മനസ്സിലാകുന്നില്ല.

ഇതോടു ചേര്‍ത്തു പറയുന്ന വേറൊരു ശ്ലോകം കൂടി ഉണ്ട്‌

" സര്‍വേപി സുഖിനഃ സന്തു
സര്‍വേ സന്തു നിരാമയാഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത്‌ ദുഃഖഭാക്‌ ഭവേത്‌"

എല്ലാവരും സുഖമുള്ളവരാകട്ടെ
എല്ലവരും രോഗമില്ലാത്തവരാകട്ടെ
എല്ലവരും കാണുന്നതെല്ലാം നല്ലതുമാത്രമാകട്ടെ
യാതൊരുത്തര്‍ക്കും ഒരിക്കലും ദുഃഖം ഉണ്ടാകാതിരിക്കട്ടെ

ബ്രാഹ്മണന്‍ എന്ന പദം എന്ത്‌ അര്‍ത്ഥത്തിലായിരുന്നിരിക്കാം അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്നത്‌ എന്നത്‌ വിശ്വാമിത്രകഥയില്‍ ഞാന്‍ മുമ്പ്‌ എഴുതിയിരുന്നു.

അതിനെയും ചാതുര്‍വര്‍ണ്ണ്യത്തെയും എല്ലാം അപചയംവരുത്തി, സമൂഹത്തെ ദുഷിപ്പിക്കുന്ന രീതിയില്‍ ചിലര്‍ ആക്കി വച്ചിരുന്നു എന്നത്‌ തര്‍ക്കമില്ലാത്ത സംഗതിയാണ്‌.

എന്നാല്‍ ഇന്നത്തെ കേരളത്തില്‍ വീണ്ടും വീണ്ടും അതു പറയുന്നതിന്റെ പ്രസക്തിയാണ്‌ മനസ്സിലാകാത്തത്‌.

ജന്മം കൊണ്ടാണ്‌ ബ്രാഹ്മണനാകുന്നത്‌ എന്നു മുതല്‍ തുടങ്ങി അതൊക്കെ നടപ്പിലാക്കിയവരില്‍ ഭൂരിഭാഗവും ഇന്നു അഷ്ടിക്കു പോലും വകയില്ലാതെ കഴിഞ്ഞു കൂടൂന്നു.

അപ്പോള്‍ ബ്രാഹ്മണ്യം ബ്രാഹ്മണ്യം എന്നു പറഞ്ഞ്‌ എന്താണ്‌ നേടാന്‍ ഉള്ളത്‌?

അനുഭവത്തില്‍ നോക്കിയാല്‍ വെറുപ്പും വൈരാഗ്യവും ഒക്കെ വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ വീണ്ടും തമ്മില്‍ തമ്മില്‍ അകറ്റാം എന്ന ഒരേ ഒരു ഫലം മാത്രമല്ലേ അതു കൊണ്ടുണ്ടാകൂ

ഒരുദാഹരണം എന്റെ ജീവിതത്തില്‍ നിന്നു തന്നെ പറയാം.

ഞാന്‍ മെഡിസിനു പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരായിരുന്നു ചങ്ങാതിമാര്‍ - ഒന്ന്‌ വേലന്‍ സമുദായത്തില്‍ പെട്ട ആള്‍, ഒന്നു പുലയസമുദായത്തില്‍ പെട്ട ഒരാള്‍ ഒന്നു നായര്‍ സമുദായത്തില്‍ പെട്ടയാള്‍ (ഞാന്‍)

ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചിരുന്ന്‌ എന്റെ അമ്മ വിളമ്പിതന്ന ചോറ്‌ പലവട്ടം ഉണ്ടിട്ടുണ്ട്‌, പുലയസമുദായത്തില്‍ പെട്ട ആളുടെ അമ്മ വിളമ്പി തന്ന കപ്പയും മീങ്കറിയും അവിടെ ചാണകം മെഴുകിയ നിലത്തിരുന്ന്‌ ഞങ്ങള്‍ മൂന്നു പേരും പലപ്രാവശ്യം കഴിച്ചിട്ടുണ്ട്‌.

എന്നാല്‍ ഫൈനല്‍ ഈയര്‍ ആയപ്പോള്‍ കുറച്ചു ദിവസം ഈ പുലയസമുദായത്തില്‍ പെട്ട സുഹൃത്ത്‌ പുലയര്‍ മഹാസഭയുടെ കൂടെ പോയി. തിരികെ വന്ന അദ്ദേഹം എന്നോട്‌ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു " നിന്നോടൊന്നും ഒരു കൂട്ടും ഇല്ല ഇനി, നീ എന്നോട്‌ മിണ്ടുകയും വേണ്ട നീയൊക്കെ സവര്‍ണ്ണനാണ്‌ " എന്ന്‌

ആ വിവരക്കേടും വച്ചു കൊണ്ട്‌ കുറേ നാള്‍ അയാള്‍ നടന്നു. പക്ഷെ എന്തോ ദൈവാധീനം, പിന്നീട്‌ മാപ്പു പറഞ്ഞ്‌ വീണ്ടും കൂട്ടുകാരനായി. എനിക്കന്നും ഇന്നും അയാള്‍ എന്റെ സുഹൃത്തു മാത്രം, അവിടേ സവര്‍ണ്ണനും അവര്‍ണ്ണനും ഒന്നും ഇല്ല.

ഒരു പക്ഷെ വിദ്യാഭ്യാസം ഉള്ളവനായതു കൊണ്ട്‌ അയാള്‍ക്ക്‌ , തനിക്കു പറ്റിയ വിഡ്ഢിത്തം പെട്ടെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞതാകാം, പക്ഷെ അല്ലാത്ത ഒരു ജനതയെ എക്കാലത്തേയ്ക്കും വെറുപ്പിക്കുവാനല്ലേ ഇതുപോലെ ഉള്ള പ്രവര്‍ത്തങ്ങള്‍ക്കു കഴിയൂ.

അതേ ഞങ്ങള്‍ തമ്മില്‍ അടിച്ചാലല്ല്ലേ കുറുക്കനെ പോലെ നിങ്ങള്‍ക്കു ചോര കുടിക്കാന്‍ പറ്റൂ അല്ലേ?

ഏതു തത്വശാസ്ത്രം ആയാലും, ഒരുവന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനായിരിക്കണം അതു പ്രവര്‍ത്തിക്കേണ്ടത്‌.

അല്ലാതെ താന്‍ അധഃകൃതനാണ്‌ അധഃകൃതനാണ്‌ എന്നുരുവിട്ടുകൊണ്ടിരിക്കുന്ന ഒരു തത്വശാസ്ത്രം ജനത്തെ പുരോഗതിയിലേക്കല്ല അധോഗതിയിലേക്കായിരിക്കും നയിക്കുക.

ഭഗവത്‌ ഗീതയില്‍ പറയുന്ന ഒരു ശ്ലോകം കൂടി കുറിച്ചു കൊണ്ട്‌ നിര്‍ത്താം
"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്‌"

Sunday, May 24, 2009

സ്നേഹത്തിന്റെ പ്രഭാവം

ഇതിലെ ആശയം ഒരു ഇമെയില്‍ സന്ദേശം വഴി ലഭിച്ചതാണ്‌. അതു നല്ലതാണെന്നു തോന്നിയതുകൊണ്ട്‌ നിങ്ങളുമായി പങ്കു വയ്ക്കുന്നു.

നാം ആരോടെങ്കിലും ദേഷ്യം വന്നാല്‍ ഉറക്കെ സംസാരിക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന ഒരു ചോദ്യവും അതിനുള്ള ഉത്തരവും ആയിട്ടായിരുന്നു അതില്‍ ഇതിനെ വിശദീകരിക്കുന്നത്‌.

ഹൃദയബന്ധം എന്നു നാം പറയാറുണ്ട്‌ അല്ലേ?

ദേഷ്യം വരുമ്പോള്‍ ഹൃദയബന്ധം കുറയുന്നു - ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരം കൂടൂന്നു - സാധാരണ ഒച്ചയില്‍ സംസാരിച്ചാല്‍ മറ്റേ ഹൃദയം കേള്‍ക്കുകയില്ല - അതുകൊണ്ട്‌ ഒച്ച കൂട്ടുന്നു.

അസ്വസ്ഥത വര്‍ദ്ധിക്കുന്നു, ശരീരത്തിനെ എല്ലാതരത്തിലും ദുഃഖിപിക്കുന്നു.

എന്നാല്‍ ഹൃദയബന്ധംകൂടൂമ്പോഴോ- ശബ്ദത്തിന്റെ ശക്തി കുറയുന്നു, കുറഞ്ഞു കുറഞ്ഞ്‌ , മന്ത്രണം, കുശുകുശുപ്പ്‌, അവസാനം വെറും മൗനം.

ഞാന്‍ എഴുതിയിട്ട്‌ ഇതൊന്നും അങ്ങോട്ട്‌ ഏല്‍ക്കുന്നില്ല അല്ലെ - അപ്പോല്‍ ആ മെസേജ്‌ തന്നെ പകര്‍ത്താം-

A saint asked his disciples, 'Why do we shout in anger? Why do people shout at each other when they are upset?'

Disciples thought for a while, one of them said, 'Because we lose our calm, we shout for that.'

'But, why to shout when the other person is just next to you?' asked the saint. 'Isn't it possible to speak to him or her with a soft voice? Why do you shout at a person when you're angry?'

Disciples gave some other answers but none satisfied the saint.
Finally he explained, 'When two people are angry at each other, their hearts distance a lot. To cover that distance they must shout to be able to hear each other. The angrier they are, the stronger they will have to shout to hear each other through that great distance.'

Then the saint asked, 'What happens when two people fall in love? They don't shout at each other but talk softly, why? Because their hearts are very close. The distance between them is very small...'

The saint continued, 'When they love each other even more, what happens? They do not speak, only whisper and they get even closer to each other in their love. Finally they even need not whisper, they only look at each other and that's all. That is how close two people are when they love each other.'

MORAL: When you argue do not let your hearts get distant, do not say words that distance each other more, else there will come a day when the distance is so great that you will not find the path to return.

Tuesday, May 12, 2009

Lateral Thinking

"How can you drop an egg on to a concrete floor without breaking it?"

ഒരു IAS candiate എഴുതിയ ഉത്തരം

Concrete floors are so strong that they will not break

ഹ ഹ ഹ തമാശ അല്ലേ?

ഇവര്‍ ആണ്‌ നമ്മളെ ഭരിക്കുന്നത്‌

മുകളില്‍ കൊടുത്ത ചോദ്യവും ഉത്തരവും കമന്റും ശ്രദ്ധിച്ചല്ലൊ അല്ലേ

"A"

ഇങ്ങനെ എഴുതിയിട്ട്‌ അക്ഷരാഭ്യാസം ഇല്ലത്ത ഒരാളോട്‌ അതു വായിക്കുവാന്‍ പറയുക

എന്തു സംഭവിക്കും ?
ഒന്നും സംഭവിക്കില്ല, അയാള്‍ അതു വായിക്കുകയില്ല പകരം വെറുതെ നോക്കി നില്‍ക്കും

എന്നാല്‍ ABCD അക്ഷരങ്ങള്‍ മാത്രം പഠിച്ചു കഴിഞ്ഞ ഒരു കുട്ടിയോട്‌ അതു വായിക്കുവാന്‍ പറഞ്ഞാലോ?

അവന്‍ എ എന്നു വായിക്കും.

അവനോട്‌ "AND" എന്നെഴുതിയിട്ട്‌ വായിക്കാന്‍ പറഞ്ഞാലോ അവന്‍ അതിനെ എ എന്‍ ഡി എന്നു വായിക്കും ആന്‍ഡ്‌ എന്നു വായിക്കില്ല.

കുറച്ചു കൂടി പഠിച്ചു കഴിഞ്ഞാല്‍ പക്ഷെ ആന്‍ഡ്‌ എന്നു വായിക്കും

ഇതു തന്നെ ആണ്‌ വിഗ്രഹത്തിന്റെ കാര്യവും.

ആദ്യം എഴുതിയ "A" എന്ന രൂപത്തിന്‌ ഒരു പേര്‌ ഇട്ടതാണ്‌ എ എന്ന്‌. യഥാര്‍ത്ഥത്തില്‍ അതിന്‌ ഒരു പേര്‌ ഉണ്ടോ ? ഇല്ല പക്ഷെ പഠിക്കണം എന്നുണ്ടെങ്കില്‍ നാം ഒരു പേരിട്ട്‌ അതിനെ വിശ്വസിക്കണം. ആ വിശ്വാസത്തിന്റെ മുകളില്‍ ആണ്‌ പഠിത്തം തുടരുന്നത്‌.

എ എന്ന ശബ്ദത്തിന്റെ വിഗ്രഹമാണ്‌ "A" എന്ന രൂപം.

വിശിഷ്ടമായ ഒരര്‍ത്ഥം തരുന്നത്‌ എന്നര്‍ത്ഥം

ഹിന്ദുക്കള്‍ പറയുന്ന കല്ലും മണ്ണും ഒക്കെ ഇതുപോലെയേ ഉള്ളു കേട്ടോ?

ഒരു പ്രതിമ പൊട്ടിയാല്‍ എന്റെ കൃഷ്ണന്‍ ചത്തു എന്നാരും വിലപിക്കില്ല. അതെടൂത്തു ദൂരെ കളഞ്ഞിട്ട്‌ വേറൊന്നു കൊണ്ടു വയ്ക്കും അത്ര തന്നെ

അതായത്‌ വിഗ്രഹത്തിന്റെ ശക്തി അവനവന്റെ മനസ്സിലാണ്‌ അല്ലാതെ കല്ലിലും മണ്ണിലും അല്ല എന്ന്‌.

പറഞ്ഞു പറഞ്ഞു കാടു കയറുന്നില്ല

അപ്പോള്‍ പഠിച്ചു പഠിച്ച്‌ അവസാനം എത്തുന്നത്‌ ഒരു conditioned state ലായിക്കഴിഞ്ഞാല്‍ നല്ലതോ ചീത്തയോ?

ഒരു പരിധി കഴിഞ്ഞാല്‍ അവനവന്റെ യുക്തി ഉപയോഗിക്കുന്നതിനുള്ള കഴിവനുസരിച്ചിരിക്കും വിജയവും.

അതില്ലാത്ത ചിലര്‍ ഉണ്ട്‌. പഠിച്ചു കഴിഞ്ഞ കാര്യങ്ങളെ വിശകലനം ചെയ്തു നോക്കി സന്ദര്‍ഭത്തിനനുസരിച്ചുപയോഗിക്കുവാന്‍ അറിയാത്തവര്‍.

അവരുടെ ബുദ്ധി പണയപ്പെടുത്തപ്പെട്ടതാണ്‌. നേതാവു പറയുന്നതിന്‌ "അങ്ങനെ തന്നെ സിന്ദാബാദ്‌" എന്നു മാത്രം പറയാന്‍ അറിയാവുന്ന ഇക്കൂട്ടരോട്‌ സഹതാപം അല്ലാതെ എന്തു തോന്നാന്‍.

അവരില്‍ പെട്ട ഒരാള്‍ എഴുതിയ കമന്റ്‌ ആണ്‌ മുകളില്‍ ഉത്തരത്തിനു താഴെ കൊടുത്തത്‌.(ഇത്തരക്കാര്‍ നമ്മുടെ ഇടയിലും ഉണ്ട്‌ കേട്ടോ )

Administrative Service ല്‍ ജോലി ചെയ്യുന്നവര്‍ നേരിടൂന്ന സന്ദര്‍ഭങ്ങള്‍ വളരെ Tricky ആകാറുണ്ട്‌. അവിടെ അവര്‍ ആ സന്ദര്‍ഭത്തിനനുസരിച്ച്‌ ഏറ്റവും യോജിച്ച തീരുമാനം ആണ്‌ എടുക്കേണ്ടത്‌. ആ തീരുമാനം എത്രയും പെട്ടെന്ന്‌ എടുക്കുവന്‍ സാധിക്കുന്നവന്‍ ആണ്‌ ആ കസേരയില്‍ രിക്കേണ്ടത്‌. അല്ലാതെ മുട്ട പൊട്ടാതെ താഴെയിടാന്‍ പറ്റുന്നവനല്ല
-( ഇതിലും മെച്ചമായ ഒരുത്തരം ഇവര്‍ തരുമോ അതുമില്ല)

"Lateral Thinking" ഒരു സങ്കേതം, പക്ഷെ അതുയോഗിച്ച്‌ ആറ്റങ്ങള്‍ എണ്ണി അതിനെ ചെര്‍ത്ത്‌ ഹോമിയോമരുന്നിനെ കുറ്റം പറയുന്ന യുക്തി ഹമ്മേ ഭയങ്കരം.

ഇവിടെ ചില വാലുകള്‍ വളഞ്ഞു തന്നെ ഇരുന്നോട്ടെ

Sunday, May 10, 2009

അനന്തമജ്ഞാതമവര്‍ണ്ണനീയം

"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യന്‍ കഥയെന്തറിഞ്ഞു"

1

2

3

4

5


6

7


8


9


10

11.


12.

---
13.
---


ഈ പടങ്ങള്‍ മെയില്‍ വഴി എല്ലാവരും കണ്ടു കാണുമല്ലൊ. എന്നാലും

"അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്നമര്‍ത്യന്‍ കഥയെന്തറിഞ്ഞു"

എല്ലാം അറിഞ്ഞു ആറ്റങ്ങള്‍ വരെ എണ്ണി തീര്‍ത്തു.

കൂപമണ്ഡൂകങ്ങളെ പോലെ, എന്നു പറഞ്ഞാല്‍ ശരിക്കും പൊട്ടക്കിണറ്റിലെ തവളകളെ പോലെ എന്ന്‌

വിവരക്കേടു പറയുന്നവരെ നിങ്ങളുടെ തലയില്‍ എന്നെങ്കിലും ആള്‍താമസം ഉണ്ടാകുമായിരിക്കും എന്നാശ്വസിക്കട്ടെ

അവസാനത്തെ പടത്തിന്റെ അടിയിലും നോക്കൂ - "of the visible Universe" എന്നെ അവര്‍ എഴുതിയിട്ടുള്ളു.

താന്‍ കണ്ടതിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കുന്ന ഇവിടത്തെ കോവര്‍കഴുതകളോട്‌ എന്തു പറഞ്ഞിട്ടെന്തു കാര്യം

Saturday, May 09, 2009

ആഘോഷം

പാണ്ഡവന്മാര്‍ നാടു ഭരിച്ചുകൊണ്ടിരുന്ന കാലം.

ഒരിക്കല്‍ ഒരു ഗ്രാമവാസിയ്ക്ക്‌ ദാരിദ്ര്യം കാരണം തന്റെ മകളുടെ വിവാഹം നടത്തുവാന്‍ സാധിച്ചില്ല.

അദ്ദേഹം വിചാരിച്ചു പോയി രാജാവിനോട്‌ സഹായം അഭ്യര്‍ത്ഥിക്കാം.
നേരെ കൊട്ടാരത്തിലേക്കു നടന്നു.

കൊട്ടാരവാതില്‍ക്കല്‍ അന്നു കാവല്‍ ഭീമസേനന്‍ ആണ്‌. അദ്ദേഹത്തിനടുത്തെത്തിയ ആള്‍ കാര്യം പരഞ്ഞു.

ഭീമസേനന്‍ പറഞ്ഞു അകത്തു ചെന്നു ജ്യേഷ്ഠനെ കണ്ട്‌ പറയൂ. ആളെ അകത്തു വിട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആള്‍ തിരികെ വന്നു

ഭീമന്‍ ചോദിച്ചു "പോയ കാര്യം എന്തായി? ധനം ലഭിച്ചോ? എത്ര തന്നു? വിവാഹത്തിനു തികയുമല്ലൊ അല്ലേ?"

ആള്‍ പറഞ്ഞു " ഇപ്പോള്‍ ഒന്നും തന്നില്ല പക്ഷെ നാളെ വരുവാന്‍ പറഞ്ഞു. നാളെ തരാമെന്നും പറഞ്ഞു."

ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി ഭീമസേനന്‍ കൊട്ടാരവാതില്‍ക്കലുള്ള മണി ആഞ്ഞു വലിച്ച്‌ തുടങ്ങി.

മണിയൊച്ചകേട്ട്‌ ആളുകള്‍ ഓടിക്കൂടി. സാധാരണ എന്തെങ്കിലും അപകടം വരുമ്പോള്‍ അഥവാ ആഘോഷത്തിന്‌ ഇവയില്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തിലാണ്‌ ഈ മണി അടിക്കുക.

ആളുകള്‍ കാര്യം ആരാഞ്ഞു.

ഭീമന്‍ പറഞ്ഞു " എല്ലാവരും ആഘോഷിച്ചു കൊള്ളുക, ധനം എത്ര വേണം എന്നു വച്ചാല്‍ എടുക്കാം ആഘോഷം പൊടി പൊടിക്കണം"

ആളുകള്‍ കാര്യമറിയാതെ കുഴങ്ങി എന്ത്‌ ആഘോഷിക്കാന്‍

അതൊന്നും നിങ്ങള്‍ അറിയണ്ടാ ആഘോഷിക്കാന്‍ പറഞ്ഞാല്‍ ആഘോഷിച്ചു കൊള്ളുക

മണിയടി വീണ്ടും തുടര്‍ന്നു.

അകത്തു നിന്നും യുധിഷ്ഠിരനും എത്തി. ആളുകളുടെ തിരക്കും ഭീമന്റെ ഉത്സാഹവും കണ്ട അദ്ദേഹം പരുങ്ങി എന്താണു പോലും കാര്യം?

അദ്ദേഹം കാര്യം തിരക്കി.

ഭീമന്‍ പറഞ്ഞു " ജ്യേഷ്ഠാ അങ്ങു ഈ ആളോട്‌ നാളെ വരാന്‍ പറഞ്ഞില്ലേ?

യുധിഷ്ഠിരന്‍ " പറഞ്ഞു"

ഭീമന്‍ "നാളെ ധനം കൊടൂക്കാം എന്നേറ്റില്ലേ?"

യുധിഷ്ഠിരന്‍ "ഏറ്റു"

ഭീമന്‍ "അതാപറഞ്ഞത്‌. എന്റെ ജ്യേഷ്ഠന്‍ സത്യവാദിയാണ്‌ . പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും ഉറപ്പ്‌.

മനസ്സിലായില്ലേ, ജനങ്ങളെ ആഘോഷിച്ചോളൂ. എന്റെ ജ്യേഷ്ഠന്‍ എന്തായാലും നാളെ ഇദ്ദേഹം വരുന്നതുവരെ മരിക്കുകയില്ല.

ഈ ലോകത്ത്‌ ആര്‍ക്കും ഉറപ്പില്ലാത്ത ഒരു കാര്യമാണ്‌ അവനവന്റെ മരണം. പക്ഷെ എന്റെ ജ്യേഷ്ഠന്‍ യാതൊരു കാരണവശാലും നാളെ വരെ മരിക്കുകയില്ല. സന്തോഷിക്കുവാന്‍ ഇതില്‍ പരം എന്തു കാരണം വേണം? ആഘോഷിച്ചോളൂ"

ഇളിഭ്യനായ യുധിഷ്ഠിരന്‍ ഉടന്‍ തന്നെ തന്റെ പക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചുവന്ന ആളെ തിരികെ വിളിച്ചു. അദ്ദേഹത്തിനു വേണ്ട സഹായം നല്‍കി അയച്ചു അത്രെ.

"നളെ ചെയ്യേണ്ട കാര്യം ഇന്നു ചെയ്യുക, ഇന്നു ചെയ്യേണ്ടവ ഇപ്പോള്‍ ചെയ്യുക " എന്ന ഒരു ചൊല്ലു കേട്ടിട്ടുണ്ടോ?