Sunday, May 24, 2009

സ്നേഹത്തിന്റെ പ്രഭാവം

ഇതിലെ ആശയം ഒരു ഇമെയില്‍ സന്ദേശം വഴി ലഭിച്ചതാണ്‌. അതു നല്ലതാണെന്നു തോന്നിയതുകൊണ്ട്‌ നിങ്ങളുമായി പങ്കു വയ്ക്കുന്നു.

നാം ആരോടെങ്കിലും ദേഷ്യം വന്നാല്‍ ഉറക്കെ സംസാരിക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന ഒരു ചോദ്യവും അതിനുള്ള ഉത്തരവും ആയിട്ടായിരുന്നു അതില്‍ ഇതിനെ വിശദീകരിക്കുന്നത്‌.

ഹൃദയബന്ധം എന്നു നാം പറയാറുണ്ട്‌ അല്ലേ?

ദേഷ്യം വരുമ്പോള്‍ ഹൃദയബന്ധം കുറയുന്നു - ഹൃദയങ്ങള്‍ തമ്മിലുള്ള ദൂരം കൂടൂന്നു - സാധാരണ ഒച്ചയില്‍ സംസാരിച്ചാല്‍ മറ്റേ ഹൃദയം കേള്‍ക്കുകയില്ല - അതുകൊണ്ട്‌ ഒച്ച കൂട്ടുന്നു.

അസ്വസ്ഥത വര്‍ദ്ധിക്കുന്നു, ശരീരത്തിനെ എല്ലാതരത്തിലും ദുഃഖിപിക്കുന്നു.

എന്നാല്‍ ഹൃദയബന്ധംകൂടൂമ്പോഴോ- ശബ്ദത്തിന്റെ ശക്തി കുറയുന്നു, കുറഞ്ഞു കുറഞ്ഞ്‌ , മന്ത്രണം, കുശുകുശുപ്പ്‌, അവസാനം വെറും മൗനം.

ഞാന്‍ എഴുതിയിട്ട്‌ ഇതൊന്നും അങ്ങോട്ട്‌ ഏല്‍ക്കുന്നില്ല അല്ലെ - അപ്പോല്‍ ആ മെസേജ്‌ തന്നെ പകര്‍ത്താം-

A saint asked his disciples, 'Why do we shout in anger? Why do people shout at each other when they are upset?'

Disciples thought for a while, one of them said, 'Because we lose our calm, we shout for that.'

'But, why to shout when the other person is just next to you?' asked the saint. 'Isn't it possible to speak to him or her with a soft voice? Why do you shout at a person when you're angry?'

Disciples gave some other answers but none satisfied the saint.
Finally he explained, 'When two people are angry at each other, their hearts distance a lot. To cover that distance they must shout to be able to hear each other. The angrier they are, the stronger they will have to shout to hear each other through that great distance.'

Then the saint asked, 'What happens when two people fall in love? They don't shout at each other but talk softly, why? Because their hearts are very close. The distance between them is very small...'

The saint continued, 'When they love each other even more, what happens? They do not speak, only whisper and they get even closer to each other in their love. Finally they even need not whisper, they only look at each other and that's all. That is how close two people are when they love each other.'

MORAL: When you argue do not let your hearts get distant, do not say words that distance each other more, else there will come a day when the distance is so great that you will not find the path to return.

12 comments:

 1. ഇപ്പൊ മനസ്സിലായത് മൌനത്തിന്റെ അര്‍ത്ഥം. നന്ദി പണിക്കര്‍ മാഷേ...

  ReplyDelete
 2. അപ്പോള്‍ മൌനം വിദ്വാന്‍റെ മാത്രമല്ല, ഹൃദയ ബന്ധത്തിന്‍റേയും ഭാഷയാണു്.
  ഓടോ. ഇപ്പഴാണു ശരിക്കും മനസ്സിലാകുന്നത്, ഈ രാഷ്ട്റീയക്കാരെല്ലാം മൈക്കില്‍ഊടെ അലറുന്നതിന്‍റെ പൊരുള്‍.:)

  ReplyDelete
 3. പണിക്കര്‍ മാഷേ,
  ഈ ഇ-മെയില്‍ എനിക്ക് പലരും ഫോര്‍‌വേഡ് ചെയ്തിരുന്നു... പക്ഷേ ഇന്ന് പത്തു മിനിറ്റ് മുമ്പേ എന്റെ ഭാര്യ തന്നെ അയച്ചു തന്നത് വായിച്ചതിന് ശേഷം എന്റെ വായനാലിസ്റ്റില്‍ താങ്കളുടെ ബ്ലോഗ് അപ്‌ഡെറ്റ് കണ്ട് ക്ലിക്ക് ചെയ്യുമ്പോള്‍ അത് ഈ മെയില്‍ തന്നെ ആകുമെന്ന് തീരെ പ്രതീക്ഷിച്ചില്ലായിരുന്നു.

  അതില്‍ പറഞ്ഞിരിക്കുന്നത് എത്ര സത്യം. കണ്ണുകളിലൂടെ കഥ പറയുവാന്‍, മനസ്സിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാന്‍ വാക്കുകള്‍ വേണമെന്നില്ല. സ്നേഹം ഉണ്ടായാല്‍ മത്രം മതി അല്ലേ?

  ReplyDelete
 4. വാല്‍മീകി മാഷേ നന്ദി
  ramaniga :)
  വേണു ജീ - ഹ ഹ ഹ ആ ആംഗിളില്‍ ചിന്തിച്ചിരുന്നില്ല കലക്കന്‍
  നല്ല വെടി പൊട്ടും പോലെയല്ലേ പ്രഭാഷണം - നാറികള്‍

  അനില്‍ശ്രീ അതു പോലെ ഒരു സംഭവം എന്നെയും പ്രകോപി (?)പ്പിച്ചതായിരുന്നു ആപോസ്റ്റിനു കാരണം

  ReplyDelete
 5. “സ്നേഹത്തിന്റെ അഭാവം”

  ReplyDelete
 6. ഒന്നു ചിരിക്കാതെ വയ്യ.
  :)

  ReplyDelete
 7. തീര്‍ത്തും ശെരിയെന്നു പറയാവുന്ന നിരീക്ഷണം...
  എനിക്കീ മെയില്‍ കിട്ടിയിരുന്നില്ല :)

  ReplyDelete
 8. എന്നാല്‍ ഹൃദയബന്ധംകൂടൂമ്പോഴോ- ശബ്ദത്തിന്റെ ശക്തി കുറയുന്നു, കുറഞ്ഞു കുറഞ്ഞ്‌ , മന്ത്രണം, കുശുകുശുപ്പ്‌, അവസാനം വെറും മൗനം.

  ആരു പറഞ്ഞു, പറഞ്ഞിട്ട് ഏൽക്കുന്നില്ലെന്ന്. മേൽ‌പ്പറഞ്ഞ വരികളിലുണ്ട്, ഈ പോസ്റ്റിൽ പറഞ്ഞതിന്റെ എല്ലാ പൊരുളും

  Have you ever experienced, a loving mind speaks to us from a far away place without words, without sound. The only thing needed for that, I think, is a strong bond between the minds. If nobody had never experienced that even once in their life, I will definitely say, I am mad

  ReplyDelete
 9. ലക്ഷ്മിക്ക് ഭ്രാന്തില്ല :)

  ReplyDelete