Tuesday, March 30, 2010

രാമരാജ്യം

വാല്‌മീകിരാമായണത്തിലെ രാമനെ കുറിച്ച്‌ ഒരു കുറിപ്പ്‌ എഴുതി.

അതു കണ്ടപ്പോള്‍ ഒരാള്‍ക്കു സംശയം തോന്നിയതു കണ്ടോ?

രാജഭരണമാണ്‌ ജനാധിപത്യത്തെക്കാള്‍ നല്ലത്‌ എന്ന് ഞാന്‍ പറഞ്ഞു.

അതെയോ? ഇനി ഞാന്‍ അങ്ങനെ എങ്ങാനും പറഞ്ഞോ പോലും?

സുഹൃത്തുക്കളേ - എഴുതിയതു വായിക്കുക അതില്‍ പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നു മനസ്സിലാക്കി വിമര്‍ശിക്കുക അതല്ലെ അഭികാമ്യം?

ക്ഷത്രിയന്റെ ഉദാഹരണത്തിന്‌ അനുയോജ്യമായ ഒരു കഥാപാത്രം ആണ്‌ വാല്‌മീകിയുടെ രാമന്‍ - ബ്രാഹ്മണന്റെ ഉദാഹരണത്തിന്‌ അനുയോജ്യനായ കഥാപാത്രം വിശ്വാമിത്രന്‍ എന്നതു പോലെ.

ഓരോരോ കാലഘട്ടത്തിനും അതിന്റെതായ കഥകള്‍ ഉണ്ടാകും. അന്നന്നത്തെ വ്യവസ്ഥിതിയ്ക്കനുസരിച്ച കഥകളായിരിക്കും അവ.

അന്നത്തെ പേരുകള്‍ ആയിരിക്കില്ല മറ്റൊരു കാലഘട്ടത്തില്‍ അതെ കഥാപാത്രങ്ങള്‍ക്ക്‌.

രാജ്യഭരണം നടത്തിയിരുന്നത്‌ അക്കാലത്ത്‌ രാജാക്കന്മാരായിരുന്നു. രാജാവാകണം എങ്കില്‍ ക്ഷത്രിയനായിരിക്കണം. അപ്പോള്‍ ക്ഷത്രിയന്‍ എങ്ങനെ ഉള്ളവനായിരിക്കണം എന്നതാണ്‌ രാമകഥയില്‍ കൂടി കാണിച്ചു തരുന്നത്‌.

ഇന്നു രാജ്യം ഭരിക്കുന്നത്‌ രഷ്ട്രീയക്കാരാണ്‌. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍. ഈ പ്രതിനിധിയ്ക്കു വേണ്ട ഗുണങ്ങളും ഇതുപ്പോലെ തന്നെ വായിച്ചെടുക്കണം.

രാമന്റെ ഗുണം ആണ്‌ ideal ഓരോ ജനപ്രതിനിധിയും രാമഗുണം ഉള്ളവനാണെങ്കില്‍ രാമരാജ്യം വരും -

കളിയാക്കിപ്പറഞ്ഞതാണെങ്കിലും ശ്രീഹരിയ്ക്ക്‌ - (cALviN::കാല്‍‌വിന്‍) കാര്യമറിയാം

രാമരാജ്യം എങ്ങനെ ആയിരിക്കും എന്നു വാല്‌മീകി പറഞ്ഞതു കേള്‍ക്കണ്ടേ? അതു കേട്ടിട്ട്‌ നമുക്കൊരുമിച്ച്‌ ഹാലിളക്കാം പോരേ?

"പ്രഹൃഷ്ടമുദിതോ ലോകസ്തുഷ്ടഃ പുഷ്ടഃ സുധാര്‍മ്മികഃ
നിരാമയോ ഹ്യരോഗശ്ച ദുര്‍ഭിക്ഷഭയവര്‍ജ്ജിതഃ"

ജനങ്ങള്‍ എല്ലാവരും - പ്രജകള്‍ എല്ലാവരും -- ശ്രദ്ധിക്കണം എല്ലാവരും ആണ്‌ സവര്‍ണ്ണര്‍ മാത്രമല്ല ബ്രാഹ്മണര്‍ മാത്രമല്ല ക്ഷത്രിയര്‍ മാത്രമല്ല, വൈശ്യര്‍ മാത്രമല്ല ----- എല്ലാവരും അതുകൊണ്ടാണ്‌ ലോകം എന്ന വാക്കുപയോഗിച്ചിരിക്കുന്നത്‌ സന്തുഷ്ടരാണ്‌ , ധാര്‍മ്മികബുദ്ധിയുള്ളവരാണ്‌, രോഗങ്ങള്‍ വ്യാധികള്‍ എന്നിവയില്ലാത്തവരാണ്‌, ക്ഷാമം, ഭയം , എന്നിവയില്ലാത്തവരാണ്‌.

(എന്താ ഇതൊക്കെ ആണൊ മോശം സംഗതികള്‍ അതോ ഇതില്‍ പറഞ്ഞ - ഇല്ലാത്തവയെല്ലാം ഉണ്ടായിരിക്കയും ഉള്ളവയെല്ലാം ഇല്ലാതിരിക്കുകയും വേണോ?)

ന പുത്രമരണം കേചിത്‌ ദ്രക്ഷ്യന്തി പുരുഷാഃ ക്വചിത്‌
നാര്യശ്ചാവിധവാ നിത്യം ഭവിഷ്യന്തി പതിവ്രതാഃ

പുത്രമരണം, വൈധവ്യം എന്നിവ കേള്‍ക്കാനില്ല, പാതിവ്രത്യം ഉണ്ടായിരുന്നു.

ന ചാഗ്നിജം ഭയം കിഞ്ചിന്നാപ്സു മജ്ജന്തി ജന്തവഃ
നവാതജം ഭയം കിഞ്ചിന്നാപി ജ്വരകൃതം തഥാ

അഗ്നി ജലം വായു എന്നിവയില്‍ നിന്നുള്ള ഭയം ഉണ്ടായിരുന്നില്ല - പ്രകൃതി പോലും അനുകൂലമാണെന്നു താല്‍പര്യം. രോഗഭയവും ഇല്ലായിരുന്നു.

"നചാപി ക്ഷുത്ഭയം തത്ര ന തസ്കരഭയം തഥാ
നഗരാണി ച രാഷ്ട്രാണി ധനധാന്യയുതാനി ച
നിത്യം പ്രമുദിതാഃ സര്‍വേ യഥാ കൃതയുഗേ തഥാ"

വിശപ്പില്‍ നിന്നോ കള്ളന്മാരില്‍ നിന്നോ ഉള്ള ഭയവും അക്കാലത്തില്ലായിരുന്നു. രാജ്യം ധനധാന്യസമ്പല്‍ സമൃദ്ധമായിരുന്നു.
എല്ലാവരും എല്ലായ്പ്പോഴും സന്തുഷ്ടരായിരുന്നു.

ഇതു പോലെ ഒരു ഭരണം ആണ്‌ കാഴ്ച വയ്ക്കുന്നതെങ്കില്‍ അത്‌ കോണ്‍ഗ്രസ്സായാലും, കമ്യൂണിസ്റ്റായാലും ബി ജെ പി ആയാലും ഇനി മറ്റാരെങ്കിലും ആയാലും അതു നല്ലത്‌


അല്ല ഇന്നു കാണുന്നതുപോലെ സ്വജനപക്ഷപാതം, കൊള്ള, കൊല, കൈക്കൂലി, ഗുണ്ഡാരാജ്‌ എന്നിവയാണു കാണുന്നതെങ്കില്‍ അത്‌ ഏതു ശ്രീരാമനാണെങ്കിലും ശ്രീകൃഷ്ണനാണെങ്കിലും എതിര്‍ക്കണം.


അപ്പോള്‍ വാല്‌മീകിയാമായണം ഒന്നു വായിക്കൂ രാമരാജ്യം എന്താണെന്നു മനസ്സിലാക്കിയശേഷം നമുക്കു ചര്‍ച്ചിക്കാം -- രാമരാജ്യം വേണോ വേണ്ടയൊ എന്ന്

5 comments:

  1. "പ്രഹൃഷ്ടമുദിതോ ലോകസ്തുഷ്ടഃ പുഷ്ടഃ സുധാര്‍മ്മികഃ
    നിരാമയോ ഹ്യരോഗശ്ച ദുര്‍ഭിക്ഷഭയവര്‍ജ്ജിതഃ"

    ജനങ്ങള്‍ എല്ലാവരും - പ്രജകള്‍ എല്ലാവരും -- ശ്രദ്ധിക്കണം എല്ലാവരും ആണ്‌ സവര്‍ണ്ണര്‍ മാത്രമല്ല ബ്രാഹ്മണര്‍ മാത്രമല്ല ക്ഷത്രിയര്‍ മാത്രമല്ല, വൈശ്യര്‍ മാത്രമല്ല ----- എല്ലാവരും അതുകൊണ്ടാണ്‌ ലോകം എന്ന വാക്കുപയോഗിച്ചിരിക്കുന്നത്‌ സന്തുഷ്ടരാണ്‌ , ധാര്‍മ്മികബുദ്ധിയുള്ളവരാണ്‌, രോഗങ്ങള്‍ വ്യാധികള്‍ എന്നിവയില്ലാത്തവരാണ്‌, ക്ഷാമം, ഭയം , എന്നിവയില്ലാത്തവരാണ്‌.

    (എന്താ ഇതൊക്കെ ആണൊ മോശം സംഗതികള്‍ അതോ ഇതില്‍ പറഞ്ഞ - ഇല്ലാത്തവയെല്ലാം ഉണ്ടായിരിക്കയും ഉള്ളവയെല്ലാം ഇല്ലാതിരിക്കുകയും വേണോ?)

    ReplyDelete
  2. "പിന്നീട് മന്ഥരയുടെ പ്രേരണയാല്‍ ഭരതനെ രാജാവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും,കൈകേയിക്ക് രാമനോട് വിരോധമൊന്നുമില്ല. എന്നാല്‍ രാമനോ...

    വനത്തിലേക്ക് പുറപ്പെടുന്നതിനുമുന്‍പ് ലക്ഷ്മണനോട് അയോധ്യയില്‍തന്നെ താമസിക്കണമെന്ന് ആവശ്യപ്പെടുന്നു. അതിന് പറയുന്ന കാരണങ്ങള്‍ നോക്കുക. (2-31-13 ___2-31-14)

    saa hi raajyam idam praapya nR^ipasya ashva pateH sutaa |
    duhkhitaanaam sapatniinaam na kariSyati shobhanam

    "That Kaikeyi daughter of king Aswapathi, after obtaining this kingdom, will certainly not accord good treatment to her step-wives, who are at grief."

    ഇവിടെ വിശദീകരണം അല്‍പം കൂടി വേണം എന്നു തോന്നുന്നു.

    യാതൊരു കാര്യം നോക്കിയാലും അവസാനഫലം എന്തായിരിക്കും അതാണ്‌ ഒന്നാമതു നോക്കേണ്ടത്‌.

    അല്ലാതെ

    " ഞാന്‍ വളരെ നല്ല ഉദ്ദേശത്തോടു കൂടി എന്റെ കഴുതയ്ക്കും താങ്കളുടെ കഴുതയ്ക്കസുഖം വന്നപ്പോള്‍ താങ്കള്‍ ചെയ്തതു പോലെ ഒരു ഇടങ്ങഴി മണ്ണെണ്ണ കൊടുത്തു പക്ഷെ കഷ്ടം എന്റെ കഴുത ചത്തുപോയി"

    എന്നു പറയുന്നതല്ല.

    കഥയുടെ അവസാനം ലഭിക്കുന്ന രാജ്യത്തില്‍ പ്രജകള്‍ക്കെല്ലാം ആദ്യം പറഞ്ഞ വിധം സുഖസമൃദ്ധി കൊടുക്കുവാന്‍ കഴിയുന്നവനാണ്‌ രാജ്യം ഭരിക്കേണ്ടത്‌.

    അതു കൊണ്ടാണ്‌ ഒരു കേവലസ്ത്രീയുടെ വാക്കു കേട്ടു പോലും സീതയെ ഉപേക്ഷിക്കുന്ന രാമന്‍ ശ്രേഷ്ഠനാണെന്നു പറയുന്നത്‌ അല്ലാതെ കേവലം ഒരു മന്ഥരയുടെ നാലു വീണ്‌ വാക്കുകള്‍ കേട്ട്‌ രാമനെ കാട്ടിലോടിയ്ക്കണം ഭരതനു രാജ്യം കൊടുക്കണം എന്നു പറഞ്ഞ്‌ - ഒന്നു കൂടി ശ്രദ്ധിക്കുക -- കേവലം ഒരു മന്ഥരയുടെ നാലു വീണ്‌ വാക്കുകള്‍ കേട്ട്‌ രാമനെ കാട്ടിലോടിയ്ക്കണം ഭരതനു രാജ്യം കൊടുക്കണം എന്നു പറഞ്ഞ്‌ രാജാവിനെ സ്വധര്‍മ്മത്തില്‍ നിന്നും തടുക്കുന്ന കൈകേയി അല്ല അനുകരണീയ എന്നു പറയേണ്ടത്‌.

    അവര്‍ പറയുന്ന വിധം രാജ്യം പോയാല്‍ - ഒരു തവണ പോയി തുടങ്ങിയാല്‍ പിന്നീടതിനന്തം ഉണ്ടാകില്ല.

    രാഷ്ട്രതന്ത്രം എന്നത്‌ അടുക്കളവശത്തെ സംസാരമല്ല എന്നോര്‍ക്കുക - ഭരതന്‍ കാട്ടില്‍ വന്നു രാമനെ തിരികെ വിളിക്കുമ്പോള്‍ രാമന്‍ ഉപദേശിക്കുന്ന രാഷ്ട്രതന്ത്രജ്ഞത ഉണ്ട്‌ ഒന്നു വായിക്കൂ സുഹൃത്തേ അതും കൂടി


    ഭരതന്‍ പോലും കൈകേയിയുടെ വാക്കുകള്‍ക്ക്‌ അനുകൂലനല്ല എന്നു ദശരഥനും ആദ്യം പറയുന്നു, ഭരതനും പിന്നീട്‌ അതു തെളിയിക്കുന്നു


    ഇത്രയെല്ലാം വ്യക്തമായി എഴുതിയിട്ടും അവിടെ നിന്നും ഇവിടെ നിന്നും മറ്റും ഓരോരോ വരികള്‍ എടുത്തുദാഹരിച്ച്‌ ഇതു പോലെ നീചമായ ധാരണകള്‍ പരത്തുവാന്‍ എന്തിനു വെമ്പുന്നു സുഹൃത്തേ?

    ReplyDelete
  3. മേല്‍പറഞ്ഞതില്‍ സീതയെ കാട്ടിലുപേക്ഷിച്ചത്‌ ന്യായീകരിക്കുകയാണെന്നര്‍ത്ഥം എടുക്കുവാന്‍ സാധ്യതയുണ്ട്‌.

    അതു വരാതിരിക്കുവാനാണ്‌ നേരത്തെ എഴുതിയത്‌ സ്വന്തം സ്വാര്‍ത്ഥം എന്നത്‌ ഭരണാധികാരിയ്ക്കില്ല, അവന്റെ സ്വന്തം എന്നത്‌ പ്രജകളാണ്‌. അതുകഴിഞ്ഞെ കുടുംബം പോലും ഉള്ളു എന്ന്‌

    ReplyDelete
  4. Really appreciating your thinking and the way you are trying to reveal the essense in the epics.
    ഞാന്‍ കണ്ടെടുക്കാന്‍ ശ്രമിക്കുന്നു.
    ക്ഷത്രിയന്റെ ഉദാഹരണത്തിന്‌ അനുയോജ്യമായ ഒരു കഥാപാത്രം ആണ്‌ വാല്‌മീകിയുടെ രാമന്‍ - ബ്രാഹ്മണന്റെ ഉദാഹരണത്തിന്‌ അനുയോജ്യനായ കഥാപാത്രം വിശ്വാമിത്രന്‍ എന്നതു പോലെ.

    ഓരോരോ കാലഘട്ടത്തിനും അതിന്റെതായ കഥകള്‍ ഉണ്ടാകും. അന്നന്നത്തെ വ്യവസ്ഥിതിയ്ക്കനുസരിച്ച കഥകളായിരിക്കും അവ.
    ഈ കാലഘട്ടത്തിലെ ഒരു രാമനേയും ഒരു വിശ്വാമിത്രനേയും ഞാന്‍ കണ്ടെടുക്കാന്‍ ശ്രമിക്കട്ടെ.:)
    “വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും, വെറുതേ തിരക്കുവാന്‍ മോഹം.”

    ReplyDelete
  5. ഈ കലിയുഗത്തിൽ എനിയ്ക്ക് തോന്നുന്നില്ല ഇനി ഒരു രാമരാജ്യം വരാൻ സാധ്യതയുണ്ട് എന്ന്..
    കാരണം ഇത്ര നാളും സ്ക്കൂളികും കോളേജിലും പഠിച്ചിട്ട് ഇതുവരെ നാടിനുവേണ്ടി നല്ലത് ചെയ്യണം എന്ന് എന്നെ ആരും പഠിപ്പിച്ചിട്ടില്ല..
    എങ്ങനെയെങ്കിലും കുറെ കാണാപാഠം പഠിക്കുക്ക എന്ന്ട്ട് എഞിനീയർ ആകുക..
    വെല്ല സോഫ്റ്റ്വെയർ കംബനിയിലും ജോലി ചെയ്യുക.. കാശ് ഉണ്ടാക്കുക.. കാശ് ഉണ്ടാക്കുന്നത് തുടരുക.. തുടർന്നുകോണ്ടേ ഇരിക്കുക....
    ഇതാണ് എന്നെ ഇതുവരെ എന്റെ സ്കൂളും കോളേജും പഠിപ്പിച്ചത്... പിന്നെ എങ്ങനെ ഒരു നല്ല ഭാവി തലമുറ വളർന്ന് വരാനാണ്...
    ദിവസം പോകുന്തോരും നമ്മൾ എല്ലാ വാല്യൂസും മറന്നുകൊണ്ടിരിയ്ക്കുകയാണ്.. (കഷ്ടം..വാല്യുവിന്റെ മലയാള വാക്കു പോലും എനിയ്ക്ക് അറിയില്ല.നോക്കണേ..)
    കേവലം പുസ്തകത്തിലെ പഠനം മാത്രമല്ല യദാർഥ പഠനം എന്ന് പറഞ്ഞുതരാൻ ഒരു അദ്ധ്യാപകൻ പോലും ഇല്ല...
    കണ്ണുമടച് നമ്മൾ പാശ്ചാത്യ വിദ്യാഭ്യാസം അനുകരിയ്ക്കുന്നു.. അതിൽ ‘വാല്യു ബേസ്ട് എട്യൂക്കേഷൻ‘ എന്ന ഒന്ന് ഇല്ല എന്നു നമ്മൾ മനസ്സിലാക്കുന്നില്ല...
    എന്നെപ്പോലെയുള്ള പുതിയ തലമുറയിലെ കുട്ടികൾ വെറും ഇടുങ്ങിയ ചിന്താഗതികാരാകുന്നതിൽ അൽഭുതം ഒന്നും ഇല്ല...

    ReplyDelete