Saturday, July 30, 2011

ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥ
ആരെ സുഖിപ്പിക്കാനായിരിക്കണം വെട്ടം മാണി ആ ചെറിയ പടത്തില്‍ കൊടുത്ത വാചകങ്ങള്‍ എഴുതി പിടിപ്പിച്ചത്‌?


ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമന്റെ കഥ മുമ്പെഴുതിയപ്പോള്‍ ഞാന്‍ ഒരു വാചകം കുറിച്ചിരുന്നു

സംസ്കൃതം അറിയാവുന്ന വല്ലവരുടെയും അടുത്തു നിന്നും അതിന്റെ അര്‍ത്ഥം പഠിക്കൂ എന്തിനാ വെട്ടം മാണിയുടെ പിന്നാലെ പോകുന്നത്‌ എന്ന്.

Rajesh R Varma said...
പുരാണിക്‌ എന്‍സൈക്ലോപീഡിയ വായിക്കുന്നതില്‍ എന്താണു തെറ്റ്‌? അതിനെ 'വെട്ടം മാണിയുടെ പുറകേ പോക'ലെന്നു വിശേഷിപ്പിക്കുന്നതെന്തിനാണ്‌?

qw_er_ty
Monday, September 11, 2006 12:34:00 PM


ഇവിടെ രണ്ടും കണ്ടോളൂ

വെട്ടം മാണിയ്ക്ക്‌ എവിടെ നിന്നാണ്‌ ആ ഭര്‍ത്താവിനെ കിട്ടിയത്‌ എന്നു കൂടി പറഞ്ഞുതരണെ

റോഡരികിലെ ബോര്‍ഡ്‌ നോക്കി പഠിച്ച തമിഴു പോലെ അല്ല വായിക്കേണ്ടത്‌ എന്നു മാത്രം

താഴെക്കാണുന്ന ഭാഗങ്ങള്‍ മനസ്സിരുത്തി വായിക്കുക

ഓരോ വ്യാഖ്യാതാക്കന്മാര്‍ ഇറങ്ങിയിരിക്കുന്നു

സംസ്കൃതത്തിനെ ആദ്യം ഏതെങ്കിലും ഒരു വിഡ്ഢി ഇംഗ്ലീഷിലാക്കും .
ഇംഗ്ലീഷ്‌ മാത്രം അറിയാവുന്ന സാധുക്കള്‍ അതു സത്യം ആണെന്നു വിശ്വസിക്കും

വെട്ടം മാണിയ്ക്കും അതു തന്നെ ആയിരിക്കും സംഭവിച്ചിരിക്കുക

മുകളില്‍ കൊടുത്ത സംസ്കൃതത്തിനു കീഴെ അര്‍ത്ഥം കൊടൂത്തതുശ്രദ്ധിച്ചൊ?

അതിനു താഴെ കമന്ററി ശ്രദ്ധിച്ചോ?

ഒരു വീട്ടില്‍ അടുക്കളയിലും മറ്റും കൂടൂതല്‍ നടക്കേണ്ടി വന്നതു കൊണ്ട്‌ ഭര്‍ത്താവിന്റെ ഗോത്രം ചോദിക്കാന്‍ ഒത്തില്ലെന്ന് അതിനു മുന്‍പെ അങ്ങേര്‍ മരിച്ചു പോയി എന്ന് ഫൂ

9 comments:

 1. വെട്ടം മാണിയ്ക്ക്‌ എവിടെ നിന്നാണ്‌ ആ ഭര്‍ത്താവിനെ കിട്ടിയത്‌ എന്നു കൂടി പറഞ്ഞുതരണെ

  റോഡരികിലെ ബോര്‍ഡ്‌ നോക്കി പഠിച്ച തമിഴു പോലെ അല്ല വായിക്കേണ്ടത്‌ എന്നു മാത്രം

  ReplyDelete
 2. പിതാവോ മാതാവോ ആരെങ്കിലും ആകുന്നതല്ല ബ്രാഹ്മണന്‍ ആകുന്നതിനുള്ള കാരണം എന്ന്‌ വ്യക്തമായി പറയുന്ന ഉപനിഷത്‌ കഥ

  ReplyDelete
 3. അഗ്നിയ്ക്കു തണുപ്പാണെന്നു ഏതു വേദം പറഞ്ഞാലും അതു സത്യം ആകില്ല എന്നു പറഞ്ഞ ശങ്കരചാര്യര്‍
  ഇങ്ങനെ ഒരു വിഡ്ഢിത്തം എഴുതിക്കാണുമോ?

  ആ ആര്‍ക്കറിയാം അല്ലെ?

  ReplyDelete
 4. വ്യാഖ്യാനം വായിച്ചാല്‍ തോന്നി പോകുന്നത്‌
  ജാബാല ആരെയാണ്‌ കല്ല്യാണം കഴിക്കുന്നത്‌ എന്ന്‌ അവള്‍ക്ക്‌ അറിയില്ലായിരുന്നു
  കല്ല്യാണം കഴിഞ്ഞ ഉടനെ അവളും ഭര്‍ത്താവും ഒഴികെ ബാക്കി എല്ലാവരും മരിച്ചു പോയിക്കാണണം
  അപ്പോള്‍ തന്നെ അവള്‍ക്കു വയറ്റിലുണ്ടാക്കിയിട്ട്‌ ഭര്‍ത്താവും അങ്ങു മരിച്ചു

  അവള്‍ പിന്നെ ആരോടു ചോദിക്കും ഭര്‍ത്താവിന്റെ ഗോത്രം
  അല്ലെ കഷ്ടം

  അതിലും നല്ലത്‌ പഴയകാലത്തെ കേരള നമ്പൂരിമാര്‍ ചെയ്തിരുന്നതുപോലെ കമ്പിറാന്തലുമായി ആരോ വന്നു പറ്റിച്ചതായിരിക്കും എന്നു വ്യാഖ്യാനിക്കുകയായിരുന്നു

  അപ്പൊ ബ്രാഹ്മണനാണെന്നുറപ്പും വന്നേനെ

  ReplyDelete
 5. "ഇത്തറവാടിത്തഘോഷണത്തെപ്പോലെ,
  വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ.”

  ഇങ്ങനെ ഇടശ്ശേരി എഴുതിയപ്പോൾ അത് വിപ്ലവമായി. ഉപനിഷദ് ഋഷിക്ക് ഇതൊന്നും പാടില്ല. അവർ പശുവിനെയും കുതിരയെയും കൊന്ന് യാഗം നടത്തുന്ന പിന്തിരിപ്പന്മാരായിരുന്നുവല്ലൊ.

  അതിലിടക്ക് ‘എന്റെ തന്ത ആരെന്നറിയില്ല, യെശ്‌മാ‘ എന്ന് സത്യകാമനെക്കൊണ്ട് പറയിപ്പിക്കാൻ ഒരു സാധ്യതയും ഇല്ല എന്നും കണ്ടു പിടിക്കാം.

  ReplyDelete
 6. പാര്‍ത്ഥന്‍ ജീ

  സത്യം വെളിയില്‍ പറയാന്‍ പാടുമോ?
  പറഞ്ഞാല്‍ നിലനില്‍പ്പു പോയില്ലെ
  അതുകൊണ്ട്‌ ഋഷിമുനിമാരെ കള്ളന്മാരാക്കം അവരാകുമ്പൊ പ്രശ്നമില്ലല്ലൊ
  തല്ലിയാലും കൊന്നാലും അവരും ചോദിക്കില്ല അവരുടെ വേണ്ടപ്പെട്ടവരും ചോദിക്കില്ല
  ആഹാ

  ReplyDelete
 7. ‘സൂച്യഗ്രേ കൂപഷഡ്ക’ത്തിനു നന്ദി. എനിക്കറിയാവുന്ന വിധത്തില്‍ രണ്ടു തരത്തില്‍ ശ്രമിച്ചു നോക്കി.

  http://rijurekha.blogspot.com/2011/08/blog-post.html

  ReplyDelete
 8. "ഗുരോ ഞാന്‍ ഇതിനെ കുറിച്ച്‌ എന്റെ അമ്മയോടു ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു തന്ന വാചകം തന്നെ കേട്ടുകൊള്ളൂ

  "നാഹമേതദ്വേദ ഭോ യദ്ഗോത്രോഹമസ്മി
  ബഹ്വഹം ചരന്തീ പരിചാരിണീ യൗവനേ ത്വാമലഭേ
  സാഹമേതന്ന വേദ യദ്ഗോത്രസ്ത്വമസി
  ജാബാലാ തു നാമാഹമസ്മി സത്യകാമോ നാമ ത്വമസീതി"

  ഞാന്‍ ഏതുഗോത്രത്തിലെ ആണെന്നെനിക്കറിയില്ല. യൗവനത്തില്‍ ഞാന്‍ പരിചാരിണീയായി വീട്ടുപണീകള്‍ ചെയ്തുവരുന്നകാലത്താണ്‌ നീ ഉണ്ടായത്‌. ആ നീയും ഏതു ഗോത്രത്തില്‍ പെടുന്നു എന്നെനിക്കറിയില്ല. എന്റെ പേര്‍ ജാബാല എന്നാണ്‌ നിന്റെ പേര്‍ സത്യകാമന്‍ എന്നും, അപ്പോള്‍ അല്ലയോ ഗുരോ ഞാന്‍ സത്യകാമന്‍ ജാബാലാ" (ഛാന്ദോഗ്യം 4- 4)

  ഇതു കേട്ട ഗുരു പറയുന്നു

  "നൈതദബ്രാഹ്മണൊവിവക്തുമര്‍ഹതി"

  ഇപ്രകാരം സത്യം പറയുന്നതിനാല്‍ ഇവന്‍ ബ്രാഹ്മണന്‍ ആകുന്നു. അങ്ങനെ അവന്‍ ആ ഗുരുവിനു ശിഷ്യനായി.

  ReplyDelete