Monday, October 08, 2012

ബുദ്ധിജീവി

ഇത്‌ ബുദ്ധിജീവികളുടെ കാലം.

ബുദ്ധിജീവി എന്നു പറഞ്ഞാല്‍ പുരാണത്തിലെ കഥകളില്‍ നിന്നും എന്തൊക്കെ കൊനഷ്ടുകള്‍ ചികഞ്ഞെടുക്കാമൊ അതൊക്കെ ചികഞ്ഞു നാറ്റിക്കുന്നവന്‍ ആയിരിക്കും അര്‍ത്ഥം.

ഇതിഹാസം പുരാണം ഇവ മനുഷ്യമനസുകള്‍ക്ക്‌ ചിന്തിക്കാന്‍ ഉതകുന്ന വിധത്തില്‍ അനേകമനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനേകമനേകം കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കികാണിക്കുന്നു.

ഓരോ സന്ദര്‍ഭങ്ങളെയും ഓരോരുത്തര്‍ എങ്ങനെ ഒക്കെ നേരിട്ടു എന്നു കാണിക്കുന്നു.

ഇതൊക്കെ പഠിച്ചിട്ട്‌ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന് അവനവന്റെ സാഹചര്യത്തിനനുസരിച്ച്‌ രൂപപ്പെടുത്തനം അതാണ്‌ അതിന്റെ ഉദ്ദേശം.

എന്നാല്‍ ബുദ്ദിജീവികളുടെ ദൗത്യമോ?

അതിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ എടുത്ത്‌ അതിന്റെ തന്നെ പകുതി കഥ പറഞ്ഞു പിടിപ്പിച്ച്‌ ആവിഷ്കാരസ്വാതന്ത്ര്യം പറഞ്ഞു നിലവിളിക്കുക

കേള്‍ക്കുന്നവരെ വിഡ്ഢികളാക്കുക

ഉദാഹരണത്തിന്‌
ശൂര്‍പ്പണഖയുടെ മൂക്കും മുലയും ചെത്തി

ഭയങ്കര അപരാധം

ചോദ്യമൊ അവള്‍ രാമനോട്‌ വിവാഹം കഴിക്കണം എന്ന് അഭ്യര്‍ത്ഥിച്ചതല്ലെ ഉള്ളു ?

രാമായണം വായിക്കുക പോയിട്ട്‌ ശരിക്കു കേട്ടിട്ടു പോലും ഇല്ലാത്ത സാധുക്കള്‍ ന്യായമായും വിശ്വസിച്ചു പോകും ശരി അല്ലെ ? അതിന്‌ ഇത്രയും കഠിനമായ ശിക്ഷ വേണ്ടിയിരുന്നൊ?


ഈ ശൂര്‍പ്പണഖ വിദ്യുജ്ജിഹ്വന്‍ എന്ന രാക്ഷസന്റെ ഭാര്യ ആണ്‌

അതറിയുമൊ?

അവള്‍ യുവതിയായി വേഷം മാറി രാമനെ കെട്ടാന്‍ വരണ്ട കാര്യം?

അവള്‍ ഖരനോടു പറഞ്ഞത്‌ അറിയുമൊ?

എന്നെ കണ്ട ഉടന്‍ തന്നെ അതില്‍ ഒരുവന്‍ എന്നെ ഇപ്രകാരം വിരൂപ ആക്കി,. നീ ചെന്ന് അവരെ കൊന്ന് എനിക്കു തരിക. അവരുടെ ചോര കുടിച്ച്‌ മാംസവും തന്നാലെ എനിക്കു സന്തോഷമാകൂ എന്ന്

എങ്ങനെ ഉണ്ട്‌?

അതു കഴിഞ്ഞ്‌ രാവണന്റെ അടുക്കല്‍ ചെന്നു പറയുന്നതൊ?

ത്രൈലോക്യ സുന്ദരിയായ ഒരു പെണ്ണ്‍ അവിടെ വനത്തില്‍ വന്നിരിക്കുന്നു. അവളെ നിനക്കു വധുവാക്കി കൊണ്ടുവരാന്‍ ഞാന്‍ പോയപ്പോള്‍ ആണ്‌ എനിക്കീ ഗതി വന്നത്‌ എന്ന്.

സീതയെ പിടിച്ചു തിന്നും എന്നു പറഞ്ഞു പാഞ്ഞ ശൂര്‍പ്പണഖയുടെ യുഥാര്‍ത്ഥ ചിത്രം ആണ്‌ ഇത്‌.

അല്ല നിങ്ങളുടെ ഭാര്യയെ പിടിച്ചു തിന്നാന്‍ വരുന്ന ഇത്തരം ഒരു കഥാപാത്രത്തെ നിങ്ങള്‍ ആയിരുന്നു എങ്കില്‍ എങ്ങനെ കൈകാര്യം ചെയ്തേനെ?

ബുദ്ധി ജീവികള്‍ അവരുടെ ഭാര്യയെ തിന്നാന്‍ കൊടുത്തിട്ട്‌ ശൂര്‍പ്പണഖയുടെ ചന്തിയും തടവി നടക്കും അല്ലെ ?

13 comments:


 1. ഹ! ഹ!!

  കാളപെറ്റാൽ കയറെടുക്കണ്ടേ, സാർ!!

  ReplyDelete
 2. ആഹാ! ബുദ്ധിജീവികള്‍........


  ReplyDelete
 3. അങ്ങനെ നമ്മുടെ പല സാഹിത്യ കാരന്മാരും ജ്ഞാനപീഠം വരെ സംഘടിപ്പിച്ചു. നായരും കുറുപ്പും ആഴീക്കോടും, കോഴിക്കോടും എല്ലാം ആ ഗണത്തില്‍ പെടും.

  ReplyDelete
 4. ശൂര്‍പ്പണഖാ..ഭയങ്കരീ.........
  ആശംസകള്‍

  ReplyDelete
 5. പക്ഷേ സത്യം സാറുപറഞ്ഞതൊന്നുമല്ല.

  ശൂര്‍പ്പു സുന്ദരിയായ ഒരു അവര്‍ണ്ണയായിരുന്നു. രാമന്‍ സവര്‍ണ്ണനായ ഒരു ക്ഷത്രിയനും

  അവളുടെ സൗന്ദര്യത്തില്‍ മതിമയങ്ങിയ രാമന്‍ ഒരു ബലാല്‍സംഘത്തിന്‍ ശ്രമിച്ചപ്പൊഴാണ് ദദ് സംഭവിച്ചത്..

  എങ്ങിനീണ്ട്....എങ്ങിനീണ്ട്?

  ReplyDelete
 6. This comment has been removed by the author.

  ReplyDelete

 7. ജയന്‍ ആദ്യ വരവിനു നന്ദി

  എച്മു :)

  സുരേഷ്‌ ജി എങ്ങനെ ആണ്‍ ഒര്‍ അവാര്‍ഡ്‌ സംഘടിപ്പിക്കേണ്ടത്‌ എന്നു നോക്കിയിട്ട്‌ ഇതൊക്കെ അല്ലെ കിട്ടുന്നുള്ളുീ മറ്റു വല്ലയിടത്തും ചെന്നാല്‍ വിവരം അറിയും :)

  തങ്കപ്പന്‍ ജി :0
  ഹ ഹ ജിഷ്ണൂ രാമന്‍ ബ്രാഹ്മണനും ശൂര്‍പ്പണഖ ശൂദ്രനും ആണെന്നു വന്നാലും മതി അല്ലെ ?

  ReplyDelete
 8. പണിക്കർ സാർ, ഏതു രാമായണം വായിച്ചു എന്നതനുസരിച്ചിരിക്കും ഇതൊക്കെ.
  വാത്മീകി രാമായണം ആധാരമായിട്ടെടുക്കുകയായിരിക്കും യുക്തിസഹം. മറ്റുള്ള രാമായണങ്ങളൊക്കെ ഒരോരൊ സ്ഥാപിതതാൽ‌പ്പര്യങ്ങൾക്കനുസരിച്ച് മാറ്റി മറിച്ച് എഴുതപ്പെട്ടവയാണ്.

  ശൂർപ്പണഖയെ വാത്മീകി ഇങ്ങനെ അവതരിപ്പിയ്ക്കുന്നു:
  (ആരണ്യകാണ്ഡം സർഗ്ഗം 17, 18 എന്നിവയിൽ നിന്ന്)
  ദശാസ്യരക്ഷോഭഗിനിയവൾ ശൂർപ്പണഖാഖ്യയാൾ
  കണ്ടറിഞ്ഞീടിനാൾ ദേവതുല്യനാകിയ രാമനെ

  അവൾ സുന്ദരിയായിച്ചമഞ്ഞൊന്നുമില്ല. വിദ്യുത് ജിഹ്വന്റെ ഭാര്യയാണെന്നും പറയുന്നില്ല. ഒറ്റയ്ക്കു കാടുചുറ്റുന്ന കാമരൂപിണി രാക്ഷസി എന്ന് അവൾ തന്നെ പറയുന്നുണ്ട്.
  “മണാളനാക നീണാൾ മേ, സീതയാലെന്തെടുത്തിടും?
  വിരൂപ വൈകൃതക്കാരിയിവൾ ചേരുകയില്ല തേ”

  തന്റെ ഭാര്യ കൂടെയുള്ളതിനാൽ അതില്ലാത്ത ലക്ഷ്മണനായിരിക്കും നിനക്ക് ചേരുന്നത് എന്നാണ് ശ്രീരാമൻ പരയുന്നത്.

  “എന്നാലെൻ സോദരനിവൻ, തരുണൻ, പ്രിയദർശനൻ
  നിനക്കീയഴകിനൊത്ത ഭർത്താവായ് ഭവിച്ചിടും
  ചേരുകീയെന്നനുജനാം കാന്തങ്കൽ വിപുലേക്ഷണേ
  സുശ്രോണീ, മേരുവിൽ സ്സൂര്യപ്രഭപോലെ സപത്നയായ്”

  എന്നു വച്ചാൽ അവൾ കൊള്ളരുതാത്തവളെന്ന് ശ്രീരാമന് തോന്നലേ ഇല്ല.
  ലക്ഷ്മണനാ‍ാകട്ടെ, ശ്രീരാമന്റെ രണ്ടാം ഭാര്യയായിക്കൊള്ളാൻ തമാശ പറഞ്ഞു.
  ഇതു മനസ്സിലാകാത്ത ശൂർപ്പണഖ സീതയെ ആക്രമിക്കാൻ ചെന്നു.
  അപ്പോഴാണ് മൂക്കും കാതും (മുലയല്ല) ചെത്തപ്പെട്ടത്.
  എന്നു വച്ചാൽ ലക്ഷ്മണൻ ശൂർപ്പണഖയെ സ്വീകരിക്കുമെന്നാണ് ശ്രീരാമൻ വിചാരിച്ചത്. അത് ഫലിച്ചില്ലെന്നും ഈ കളി ശൂർപ്പണഖയെ ക്രുദ്ധയാക്കിയെന്നും അറിഞ്ഞപ്പോൾ ശ്രീരാമൻ ലക്ഷ്മണനോട് ചെത്താൻ ആജ്ഞ കൊടുക്കുകയാണ്.
  പിന്നീട് ഇവരെ കൊല്ലാൻ ചേട്ടനായ ഖരനോട് അപേക്ഷിയ്ക്കുകയാണ് ശൂർപ്പണഖ. (ഭർത്താവുണ്ടെങ്കിൽ അയാളോട് പറഞ്ഞേനേ)

  ശ്രീരാമനു നേരത്തെ തന്നെ ഈ കളി കളിയ്ക്കാതെ (“വയ്യാ, കടും ദുഷ്ടരുമായ് നേരം പോക്കൊരു മട്ടിലും” എന്ന് ശ്രീരാമൻ പറയുന്നുണ്ട്)ശൂർപ്പണഖയെ ഒഴിവാക്കാമായിരുന്നു. അതി സുന്ദരനെക്കണ്ട് മോഹിച്ചു പോയതാണ് അവൾ.

  ഇത് രാമായണ കഥയുടെ സുപ്രധാനമായ വഴിത്തിരിവാണ്. ശ്രീരാമന്റെ അതിസൌന്ദര്യമാണ് കഥയുടെ നിർണ്ണായകമായ കാരണം എന്ന് ചുരുക്കം.

  ReplyDelete
 9. ബുദ്ധി ജീവികള്‍ അവരുടെ ഭാര്യയെ തിന്നാന്‍ കൊടുത്തിട്ട്‌ ശൂര്‍പ്പണഖയുടെ ചന്തിയും തടവി നടക്കും അല്ലെ ?
  ഹ ഹ ...എനിക്കിഷ്ടപ്പെട്ടു പണിക്കര്‍ സാര്‍...

  ReplyDelete
 10. എതിരന്‍ ജി
  ടിവിയില്‍ മൂക്കും മുലയും അരിഞ്ഞതിലുള്ള അമര്‍ഷം കണ്ടതു കൊണ്ട്‌ എഴുതിയതാണ്‌.

  വാല്‍മീകിരാമായണത്തില്‍ കാതു തന്നെ പറഞ്ഞത്‌ എന്നാണോര്‍മ്മ. ഒന്നു കൂടി കൂടൂതല്‍ നോക്കിയിട്ടു പിന്നെ വരാം.

  1 പക്ഷെ അവള്‍ വിദുജ്ജിഹ്വന്റെ ഭാര്യ അല്ല എന്നു പറഞ്ഞിട്ടുണ്ടോ?
  2 അവിവാഹിതയാണ്‌ എന്നു പറഞ്ഞിട്ടുണ്ടോ?
  3 അവള്‍ പറഞ്ഞതല്ലെ സ്വൈരിണീ ആണെന്ന്. അവള്‍ പയുന്നതാണോ പ്രമാണം
  4. സാക്ഷാല്‍ ശ്രീരാമന്റെ സൗന്ദര്യം കണ്ടു ഭ്രമിച്ചതായിരുന്നു എങ്കില്‍ ശ്രീരാമന്‍ പറഞ്ഞപ്പോല്‍ ലക്ഷ്മണന്റെ അടൂത്തേക്ക്‌ എന്തിനു പോയി?
  5. സീതയെ പിടിച്ചു തിന്നാന്‍ പോകുന്നത്‌ വാല്‍മീകിരാമായണത്തിലും ഉണ്ട്‌ എന്നാണൊര്‍മ്മ . നോക്കിയിട്ടു പറയാം

  ReplyDelete
 11. This comment has been removed by a blog administrator.

  ReplyDelete
 12. വ്യതസ്തമായ ഒരു ചിന്ത ,,നന്നായിരിക്കുന്നു.

  ReplyDelete