Friday, January 24, 2014

സംസ്കൃത പാഠം തുടർച്ച-1


ശ്രീകൃഷ്ണവിലാസം സര്‍ഗ്ഗം നാല്‌ -2

ത്യക്ത്വാ ഹരിഃസ്തൈന്യകൃതാപവാദം
തച്ഛൈശവം പ്രാപ്യ ദശാന്തരം സഃ
മന്യേ തദംഹഃപരിമാര്‍ജ്ജനായ
ഗവാം പരിത്രാണസമുദ്യതോഭൂത്‌


സഃ (തച്ഛ പു പ്ര ഏ) 
ഹരിഃ (ഇ പു പ്ര ഏ) ഹരി
സ്തൈന്യകൃതാപവാദം (അ ന ദ്വി ഏ) സ്തൈന്യത്താല്‍ കൃതമായ അപവാദത്തോടുകൂടിയ - മോഷണത്താല്‍ ഉണ്ടാക്കപ്പെട്ട അപവാദത്തോടുകൂടിയ
തത്‌ (തച്ഛ ന ദ്വി ഏ) 
ശൈശവം (അ ന ദ്വി ഏ) ശൈശവത്തെ
ത്യക്ത്വാ (ക്ത്വാ അ) ത്യജിച്ചിട്ട്‌
ദശാന്തരം (അ ന ദ്വി ഏ) ദശാന്തരത്തെ - അവസ്ഥാന്തരത്തെ
പ്രാപ്യ (ല്യ അ) പ്രാപിച്ചിട്ട്‌
ഗവാം (ഓ സ്ത്രീ ഷ ബ) പശുക്കളുടെ
പരിത്രാണസമുദ്യതഃ (അ പു പ്ര ഏ) പരിത്രാണനത്തില്‍ സമുദ്യതനായി - രക്ഷിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നവനായി
അഭൂത്‌ (ലുങ്ങ്‌ പ പ്രപു ഏ) ഭവിച്ചു
തദംഹഃപരിമാര്‍ജ്ജനായ (അ ന ച ഏ) തദംഹത്തിന്റെ പരിമാര്‍ജ്ജനത്തിനായി - അതു ഹേതുവായുണ്ടായ അംഹസ്സിന്റെ - പാപത്തിന്റെ, പരിമാര്‍ജ്ജനത്തിന്‌ ഇല്ലാതാക്കുന്നതിന്‌
മന്യേ (ലിട്‌ ആ ഉപു ഏ) എന്നു ഞാന്‍ വിചാരിക്കുന്നു

മോഷണത്താല്‍ ഉണ്ടാക്കപ്പെട്ട അപവാദപൂര്‍ണ്ണമായ ആ ശൈശവത്തെ വെടീഞ്ഞ്‌ കൗമാരത്തിലെത്തിയ കൃഷ്ണന്‍ പശുക്കളെ പരിപാലിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നവനായി ഭവിച്ചു. ഇത്‌ മുന്‍പുചെയ്ത മോഷണം കൊണ്ടുണ്ടായ പാപത്തിനെ ഇല്ലാതാക്കുന്വാനാണ്‌ എന്നു ഞാന്‍ വിചാരിക്കുന്നു

ഇതി ഇന്ന് രണ്ട് അവ്യയങ്ങ പരിചയപ്പെടാം

ത്യക്ത്വാ - ക്ത്വാ എന്നവസാനിക്കുന്നു അതിന്റെ ക്ത്വാന്തം അവ്യയം എന്നോ ത്വാന്തം എന്നൊ വിളിക്കാം. ത്യജിച്ചിട്ട് എന്നത്ഥം. ഏതെങ്കിലും ഒരു കാര്യം ചെയ്തിട്ട് എന്ന് പറയാ ഉപയോഗിക്കുന്ന വാക്ക് ആണ് ഇത്. ഭുക്ത്വാ - ഭുജിച്ചിട്ട്, നത്വാ - നമിച്ചിട്ട്, ഗത്വാ - ഗമിച്ചിട്ട്

പ്രാപ്യ - അത് പ്യയി അവസാനിച്ചു അത് കൊണ്ട് അതിനെ ല്യബന്തം അവ്യയം എന്ന് പറയുന്നു. ഇതിനും മുപു പറഞ്ഞതുപോലെ അത് ചെയ്തിട്ട് എന്ന് തന്നെ അത്ഥം
പ്രാപിച്ചിട്ട്.

ഇന്നലത്തെ അവ്യയങ്ങ രണ്ടും ഓമ്മയുണ്ടല്ലൊ അല്ലെ - ത്വാന്തവും , ല്യബന്തവും. അവ രണ്ടും ഉപയോഗിക്കുന്നത് ഏതെങ്കിലും ക്രിയയോട് ചേത്ത്. അപ്പോ ആ ക്രിയ ചെയ്തിട്ട് എന്നത്ഥം വരും എന്ന് കണ്ടു.

ഇനി വേറെ ഒരു അവ്യയം ഉണ്ട്. ആ ക്രിയ ചെയ്യുവാ വേണ്ടി  എന്നത്ഥം വരുന്നത്. അതാണ് തുമുന്നന്തം അവ്യയം. ഒരു ക്രിയയെ അല്പം വ്യത്യാസപ്പെടുത്തി ഇപ്രകാരം പറഞ്ഞാ അത് ചെയ്യുവാ വേണ്ടി എന്നത്ഥം വരും
പഠിക്കുവാ വേണ്ടി എന്ന് പറയണം എങ്കി പഠ് ധാതുവിനോട് കൂടി തുമുന്നന്തപ്രത്യയം ചേക്കുക
അപ്പോ "പഠിതും"  എന്നാകും. 
അറിയാ "ജ്ഞാതും"  ----അറിഞ്ഞിട്ട് "ജ്ഞാത്വാ"
പറയാ "വക്തും"    -----പറഞ്ഞിട്ട്  "വക്ത്വാ"
കുടിക്കുവാ  "പാതും" -----കുടിച്ചിട്ട്   "പീത്വാ"
അവ പഠിക്കുവാ വേണ്ടി പാഠശാലയിലേക്ക് പോകുന്നു - സഃ പഠിതും പാഠശാലാം ഗഛതി  

ഇനി നാലാം സഗ്ഗം മൂന്നാം ശ്ലോകം

പുത്രേ തഥോദ്യോഗിനി നന്ദഗോപോ
ഗോപാലപുത്രാനനുനീയ സര്‍വാന്‍
ത്രാതുസ്ത്രയാണാമപി വിഷ്ടപാനാം
സംരക്ഷണേ തസ്യ സമാദിദേശ

പുത്രേ (അ പു സ ഏ) പുത്രന്‍
തഥാ (അ ) അപ്രകാരം
ഉദ്യോഗിനി (ന പു സ ഏ) ഉദ്യോഗിയായിരിക്കുമ്പോള്‍ - ചെയ്തുകൊണ്ടിരിക്കുമ്പോള്‍
നന്ദഗോപഃ (അ പു പ്ര ഏ) നന്ദഗോപന്‍
സര്‍വാന്‍ (അ പു ദ്വി ബ) എല്ലാ
ഗോപാലപുത്രാന്‍ (അ പു ദ്വി ബ) ഗോപാലപുത്രന്മാരെയും
അനുനീയ (ല്യ അ) അനുനയിച്ചിട്ട്‌ - അനുസരിപ്പിച്ചിട്ട്‌
ത്രയാണാം (ഇ ന ഷ ബ) മൂന്നു
വിഷ്ടപാനാം (അ ന ഷ ബ) വിഷ്ടപങ്ങളുടെയും - ലോകങ്ങളുടെയും
അപി (അ) 
ത്രാതുഃ (ഋ പു ഷ ഏ) ത്രാതാവായ - രക്ഷകനായ
തസ്യ (തച്ഛ പു ഷ ഏ) അവന്റെ
സംരക്ഷണേ (അ പു സ ഏ) സംരക്ഷണത്തില്‍
സമാദിദേശ (ലിട്‌ പ പ്രപു ഏ) സമാദേശിച്ചു - നിയോഗിച്ചു

മകന്‍ ഇപ്രകാരം പശുപാലത്തിനു തുടങ്ങിയപ്പോള്‍ നന്ദഗോപന്‍ എല്ലാ ഗോപാലപുത്രന്മാരെയും വിളിച്ച്‌ മൂന്നു ലോകങ്ങളുടെയും രക്ഷകനായ കൃഷ്ണന്റെ രക്ഷക്കായി അവരെ നിയോഗിച്ചു

ഈ മുകളി പറഞ്ഞ ശ്ലോകത്തി രണ്ട് പുതിയ കാര്യങ്ങ കൂടി നമുക്ക് പഠിക്കുവാനുണ്ട്. ല്യബന്തം അവ്യയത്തിന്റെ വേറെ ഒരു രൂപം കണ്ടല്ലൊ ഇവിടെ. ഇല്ലെ?  "അനുനീയ". നേരത്തെ കണ്ട പ്രാപ്യ, ഈ അനുനീയ ഇവ ഒക്കെ ല്യബന്തം അവ്യയങ്ങ

മറ്റൊരു കാര്യം രണ്ട് സപ്തമി വിഭക്തിക ഒന്നിച്ച് ഉപയോഗിക്കുന്നത്. ഏതെങ്കിലും ഒരു കാര്യം ചെയ്തു കൊണ്ടിരിക്കുമ്പോ എന്ന് പറയുവാ ഉപയോഗിക്കുന്ന സങ്കേതം ആണ് ഇത്. 

ഇതിനെ "സതി സപ്തമി" എന്ന് പറയും 

ഇവിടെ ഉപയോഗിച്ചിരിക്കുന്നത് "പുത്രേ -- ഉദ്യോഗിനി സതി"  
"പുത്രേ" എന്നത് സപ്തമി വിഭക്തി പുത്രനി എന്നത്ഥം 
"ഉദ്യോഗിനി" എന്നതും സപ്തമി ഉദ്യോഗത്തി - പ്രവത്തിച്ചു കൊണ്ടിരിക്കുന്നതി -എന്നത്ഥം

പക്ഷെ ഇവ രണ്ടും ഒന്നിച്ച് പ്രയോഗിക്കുമ്പോ പുത്ര പ്രവത്തിക്കുമ്പോ എന്ന അത്ഥം വരുന്നു. ഈ പ്രയോഗം ആണ് സതി സപ്തമി. 

ഇതിനെ ശ്ലോകത്തിലെ പദങ്ങ അന്വയിക്കുമ്പോ "പുത്രേ തഥാ ഉദ്യോഗിനി " പുത്ര അപ്രകാരം പ്രവത്തിച്ചുകൊണ്ടിരിക്കുമ്പോ (ഇതിലെ കൊണ്ടിരിക്കുമ്പോ എന്ന അത്ഥം കാണീക്കാനാണ് മുപെഴുതിയപ്പോ  ഉദ്യോഗിനി സതി എന്ന് പറഞ്ഞത്)

മുന്‍പ്‌ കൃഷണെ കുറിച്ചുള്ള ഒരു ശ്ലോകം കണ്ടല്ലൊ അല്ലെ? അതിനെ തന്നെ അല്‍പം ഒന്ന് വ്യത്യാസപ്പെടുത്തി മറ്റൊരു തരത്തിലും ഉണ്ട്‌
ദാ ഇങ്ങനെ

കൃഷ്ണൊ രക്ഷതു മാം ചരാചരഗുരുഃ കൃഷ്ണം നമസ്യാമ്യഹം
കൃഷ്ണേനാമരശത്രവോ വിനിഹതാഃ കൃഷ്ണായ തസ്മൈ നമഃ
കൃഷ്ണാദേവ സമുത്ഥിതം ജഗദിദം കൃഷ്ണസ്യ ദാസോസ്മ്യഹം
കൃഷ്ണെ ഭക്തിരചഞ്ചലാസ്തു ഭഗവന്‍ ഹേ കൃഷ്ണ തുഭ്യം നമഃ

ഇവിടെ മിക്കതും പഴയത്‌ പോലെ തന്നെ
പക്ഷെ അവസാനം കൃഷ്ണ തുഭ്യം നമഃ - എന്നത്‌ ശ്രദ്ധിക്കുക അല്ലയൊ കൃഷ്ണ നിനക്ക്‌ നമസ്കാരം - തുഭ്യം എന്ന ശബ്ദം നീ എന്ന അര്‍ത്ഥത്തില്‍ ഉള്ള "ത്വം' ന്റെ ചതുര്‍ ത്ഥി ഏകവചനം
ആദ്യത്തെ കൃഷ്ണായ തസ്മൈ നമഃ - ആകൃഷ്ണന്‌ നമസ്കാരം - അത്‌ അവന്‍ എന്ന സഃ ശബ്ദത്തിന്റെ ചതുര്‍ ത്ഥി ഏകവചനം

ഇനി ഉകാരാന്തം ഗുരു ശബ്ദം

ഗുരുരേവ ഗതിഃ, ഗുരുമേവ ഭജേ, ഗുരുണേവ സഹാസ്മി, നമോ ഗുരവേ
ന ഗുരോഃ പരമം, ശിശുരസ്മി ഗുരോഃ മതിരസ്തി ഗുരൗ മമ പാഹി ഗുരോ

ഗുരുഃ -- ഗുരൂ -- ഗുരവഃ
ഗുരും -- ഗുരൂ -- ഗുരൂന്‍
ഗുരുണാ -- ഗുരുഭ്യാം -- ഗുരുഭിഃ
ഗുരവേ -- ഗുരുഭ്യാം -- ഗുരുഭ്യഃ
ഗുരോഃ -- ഗുരുഭ്യാം -- ഗുരുഭ്യഃ
ഗുരോഃ -- ഗുര്‍വോഃ -- ഗുരൂണാം
ഗുരൗ -- ഗുര്‍വോഃ -- ഗുരുഷു 

"
ഗുരുവേ നമഃ" എന്ന് പറയുന്നത്‌ തെറ്റാണ്‌ എന്ന് ഇപ്പോല്‍ മനസിലായല്ലൊ അല്ലെ? "ഗുരവേ നമഃ" എന്നാണ്‌ ശരിയായ പാഠം

സംസ്കൃതം പഠിക്കാന്‍ തുടങ്ങുന്നവരെ ഏറ്റവും അലട്ടുന്ന ഒരു പ്രശ്നം ആണ്‌ ഗ്രാമര്‍.

പക്ഷെ അത്ര ഭയക്കാനൊന്നും ഇല്ല. ശ്ലോകങ്ങള്‍ അന്വയിച്ചത്‌ കുറെ എണ്ണം പഠിച്ചു കഴിയുമ്പോല്‍ ഒരു ഏകദേശ രൂപം കിട്ടും.
നമുക്കാവശ്യമുള്ള അത്രയും.

ഗഹനമായി പഠിക്കണം എങ്കില്‍ വല്ല ഗുരുവിനടുത്തും പഠിച്ചാലെ ഒക്കൂ.

നമുക്ക്‌ ഇന്ന് സംസ്കൃതത്തിലെ ശബ്ദങ്ങളെ അല്‍പം പരിചയപ്പെടാം

സുബന്തം തിങ്ങന്തം അവ്യയം എന്ന് മൂന്ന് രീതിയില്‍ അവ ഉണ്ട്‌.

'
സുപ്‌' ഇല്‍ അവസാനിക്കുന്നവ സുബന്തം , 'തിങ്ങ്‌' ഇല്‍ അവസാനിക്കുന്നവ തിങ്ങന്തം

സുപ്‌ എന്ന് വച്ചാല്‍ വിഭക്തിപ്രത്യയങ്ങള്‍
ഏക ദ്വി ബഹു
പ്രഥമ------- "സു" ---ഔ------ ജസ്
ദ്വിതീയ--- -അം--- ഔട്---- ശസ്
തൃതീയ---- -ടാ -----ഭ്യാം---- ഭിസ്
ചതുർത്ഥീ- ങേ ---ഭ്യോം--- ഭ്യസ്
പഞ്ചമീ -----ങസി -ഭ്യാം---- ഭ്യസ്
‌ഷഷ്ഠീ --------ങസ് --ഓസ് ---ആം
സപ്തമീ------- ങി----- ഓസ്--- സുപ്


സുബന്തങ്ങള്‍ നാമം , നാമവിശേഷണം, സര്‍വനാമം
ഉദാഹരണം രാമഃ, വൃക്ഷഃ, സീതാ, സഃ 

തിങ്ങന്തങ്ങള്‍ - ക്രിയാപദങ്ങള്‍
തിങ്ങ്‌ എന്നാല്‍ പൂര്‍ണ്ണക്രിയാ പ്രത്യയങ്ങള്‍

പരസ്മൈപദം

പ്രഥമപുരുഷന്‍ .-------തിപ്‌ -- തസ്‌ -- ഝി
മദ്ധ്യമ പുരുഷന്‍.-------സിപ്‌ -- ഥസ്‌ --ഥ
ഉത്തമപുരുഷന്‍.---------മിപ്‌ -- വസ്‌ -- മസ്‌

ആത്മനേപദം

പ്രഥമപുരുഷന്‍ .-------ത -- ആതാം -- ഝ
മദ്ധ്യമ പുരുഷന്‍.-------ഥാസ്‌ -- ആഥാം -- ധ്വം
ഉത്തമപുരുഷന്‍.---------ഇംഗ്‌ -- വഹി -- മഹി

ഇവ രണ്ടിലും പെടാത്തവ അവ്യയങ്ങള്‍


സുബന്തങ്ങള്‍ നാല്‌ തരം ആയി വിഭജിക്കാം

1.
വിശേഷണ ശബ്ദങ്ങള്‍ - ശുചിഃ, മധുരഃ തുടങ്ങി
2.
വിശേഷ്യശബ്ദങ്ങള്‍ - രാമഃ, മധുഃ
3.
സര്‍വനാമങ്ങള്‍ - സഃ ത്വം, അഹം
4.
സംഖ്യാശബ്ദങ്ങള്‍ - ഏകം , ദ്വേ , ത്രീണി

ഇനി ഇവയെ തന്നെ അജന്തം ഹലന്തം എന്നും രണ്ടായി തരം തിരിക്കാം

അച്ചുകളില്‍ അവസാനിക്കുന്നവ - സ്വരങ്ങളില്‍ അവസാനിക്കുന്നവ അജന്തങ്ങള്‍
ഹല്ലുകളില്‍ അവസാനിക്കുന്നവ - വ്യഞ്ജനങ്ങളില്‍ അവസാനിക്കുന്നവ ഹലന്തങ്ങള്‍

ഈ അച്‌ ഹല്ല് എന്ന പദങ്ങള്‍ എങ്ങനെ വന്നു എന്നറിയണ്ടെ?

പാണിനി ആണ്‌ വ്യാകരണകര്‍ത്താവ്‌ എന്നറിയാമല്ലൊ അല്ലെ?

അദ്ദേഹത്തിന്റെ പതിനാല്‌ സൂത്രങ്ങള്‍ കാണുക
അദ്ദേഹ്ം അക്ഷരമാലയെ കോര്‍ത്തിണക്കിയ പദ്ധതിയാണ്‌ ഇത്‌

അ ഇ ഉ ണ്‍
ഋ ള്‍ ക്‌
ഏ ഓ ങ്‌
ഐ ഔ ച്‌
ഹ യ വ ര ട്‌
ല ണ്‍
ഞ മ ങ ണ മ്‌
ഝ മ ഞ്‌
ഘ ഢ ധ ഷ്‌
ജ ബ ഗ ഡ ദ ശ്‌
ഖ ഫ ഛ ഠ ഥ ച ട ത വ്‌
ക പ യ്‌
ശ ഷ സ ര്‍
ഹ ള്‍

ഈ ഓരൊ സൂത്രത്തിന്റെയും അവസാനം കൊടുത്തിരിക്കുന്ന ക്‌ ച്‌ തുടങ്ങിയവ അതിനുള്ളിലുള്ള വര്‍ണ്ണങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രമാണ്‌ - അവ പ്രയോഗത്തില്‍ ഉണ്ടാവില്ല.
ഇവയെ ഇത്തുകള്‍ എന്ന് പറയും

ഇവയില്‍ ആദ്യത്തെ സൂത്രത്തിന്റെ ആദ്യാക്ഷരം (അ) മുതല്‍ നാലാ സൂത്രത്തിന്റെ അന്ത്യവര്‍ണ്ണമായ ച്‌ വരെ ഉള്ള വര്‍ണ്ണങ്ങള്‍ എല്ലാം കൂടി ചേര്‍ന്നതാണ്‌ അച്‌

അവ നമ്മുടെ സ്വരങ്ങള്‍ ആണെന്ന് വ്യക്തമായല്ലൊ അല്ലെ?

അവയില്‍ ഏതെങ്കിലും ഒന്ന് അന്ത്യത്തില്‍ വരുന്നത്‌ അച്‌ + അന്തം അജന്തം

അഞ്ചാം സൂത്രത്തിന്റെ ആദ്യാക്ഷരമായ ഹ മുതല്‍ അന്ത്യസൂത്രമായ ഹ ള്‍ (ഋ ക്കു ശെഷം വരുന്ന ശബ്ദമാണ്‌ ഇത്‌ പക്ഷെ എഴുതാന്‍ പറ്റുന്നില്ല) വരെ ഉള്ളവ ഹല്ലുകള്‍

അവ വ്യഞ്ജനങ്ങള്‍.

ഹല്ലില്‍ അവസാനിക്കുന്നവ ഹലന്തങ്ങള്‍

കൂടുതല്‍ എഴുതിയാല്‍ ഇനി ആരും ഇങ്ങോട്ട്‌ തിരിഞ്ഞു നോക്കില്ല എന്നറിയാം അത്‌ കൊണ്ട്‌ ഇന്ന് ഇത്ര മതി അല്ലെ ഹ ഹ ഹ :)

മുന്‍പ്‌ നമ്മള്‍ കഃ എന്ന ഒരു ശബ്ദം പഠിച്ചു ആര്‌ എന്ന തിന്റെ പുല്ലിംഗ രൂപം
അവന്‍ ആര്‌ എന്ന അര്‍ത്ഥം വരുന്നത്‌

ഇന്ന് അവള്‍ ആര്‌ എന്ന സ്ത്രീലിംഗരൂപം പഠിക്കാം

പണ്ട്‌ രാജാവിന്റെ അനിഷ്ടത്തിന്‌ പാത്രമായ കാളിദാസന്‍ ദേശം വിട്ടു പോയി അത്രെ. അതില്‍ വിഷമിച്ച രാജാവ്‌ കാളിദാസനെ കണ്ടുപിടിക്കുന്നതിനായി ഒരു സമസ്യ ഉണ്ടാക്കി പ്രചരിപ്പിച്ചു.

ആ സമസ്യ ഭംഗിയായി പൂരിപ്പിക്കുന്ന ആള്‍ മറ്റാരും ആകില്ല എന്നുറപ്പുള്‍ല രാജാവ്‌ അതിലൂടെ കാളിദാസനെ കണ്ടുപിടിച്ചു എന്ന് കഥ

ആ സമസ്യ ആയിരുന്നു

"
ക ഖ ഗ ഘ"

അതിനെ കാളിദാസന്‍ പൂരിപ്പിച്ചത്‌ ഇപ്രകാരം 

"
കാ ത്വം ബാലേ?
കാഞ്ചനമാലാ
കസ്യാഃ പുത്രീ?
കനകലതായാ
കിം വാ ഹസ്തേ?
താലീപത്രം
കാ വാ രേഖാ?
ക ഖ ഗ ഘ"

കാ= ആര്‌
ത്വം = നീ
ബാലേ ( ഹേ ബാലേ)= അല്ലയോ പെണ്‍കുട്ടീ

അപ്പോള്‍ ആദ്യത്തെ വരിയുടെ അര്‍ത്ഥം അല്ലയൊ പെണ്‍കുട്ടീ നീ ആരാണ്‌?

മറുപടി
കാഞ്ചനമാലാ = ഞാന്‍ കാഞ്ചനമാല
കസ്യാഃ പുത്രീ = ആരുടെ മകള്‍ ആണ്‌?
കനകലതായാഃ = കനകലതയുടെ
കിം = എന്ത്‌ 
വാ = ആണാവൊ
ഹസ്തേ = കയ്യില്‍

(
ഇതിനെ ഹസ്തെ കിം തേ എന്നും പറയാറുണ്ട്‌ പക്ഷെ തുടക്കം എല്ലാം ക യില്‍ ആയത്‌ കൊണ്ട്‌ ആദ്യത്തെതാണ്‌ നല്ലത്‌ എന്ന് എന്റെ അഭിപ്രായം) 

താലീപത്രം = പനയോല

കാ വാ രേഖാ? = അതില്‍ എഴുതിയിരിക്കുന്നത്‌ എന്താണ്‌?
ക ഖ ഗ ഘ

അപ്പോള്‍ സ്ത്രീലിംഗത്തില്‍ 

കാ -- കേ -- കാ
കാം -- കേ -- കാ 
കയാ -- കാഭ്യാം -- കാഭിഃ
കസ്യൈ -- കാഭ്യാം -- കാഭ്യഃ
കസ്യാഃ -- കാഭ്യാം -- കാഭ്യഃ
കസ്യാഃ -- കയോഃ -- കാസാം
കസ്യാം -- കയോഃ -- കാസു

ഈ ഒരു രൂപം പഠിച്ചാല്‍ 
അവള്‍ എന്ന് അര്‍ത്ഥം വരുന്ന പദവും എളുപ്പം ആകും
അവന്‍ എന്നതിന്‌ സഃ എന്ന തഛബ്ദം പുല്ലിംഗം കണ്ടില്ലെ? അതിന്റെ സ്ത്രീലിംഗരൂപം

സാ -- തേ -- താ
താം -- തേ -- താ
തയാ -- താഭ്യാം -- താഭിഃ
തസ്യൈ -- താഭ്യാം -- താഭ്യഃ
തസ്യാഃ -- താഭ്യാം -- താഭ്യഃ
തസ്യാഃ -- തയോഃ -- താസാം
തസ്യാം -- തയോഃ -- താസു

യാവള്‍ ഒരുവള്‍ എന്നര്‍ത്ഥം വരുന്ന ഒരു പദം ഉണ്ട്‌

"
യാ വീണാവരദണ്ഡമണ്ഡിതകരാ -- സാ മാം പാതു സരസ്വതി--= യാവള്‍ ഒരുവള്‍ ആണൊ ശ്രേഷ്ഠമായ വീണയാല്‍ അലംകരിക്കപ്പെട്ട കൈകളോടു കൂടിയവള്‍ അങ്ങനെയുള്ള സരസ്വതി മാം പാതു - എന്നെ രക്ഷിക്കുമാറാകട്ടെ---- ഇത്‌ കേട്ടിട്ടുണ്ടല്ലൊ അല്ലെ?

അതും ഇതുപോലെ തന്നെ

യാ -- യേ -- യാ
യാം -- യേ -- യാ
യയാ -- യാഭ്യാം -- യാഭിഃ 
തുടര്‍ന്ന് പഴയത്‌ പോലെ അങ്ങ്‌ പഠിച്ചാല്‍ മതി

വ്യഞ്ജനീഭാവം 

ഇ ഉ ഋ എന്നിവയ്ക്ക്‌ ശേഷം അവയല്ലാത്ത സ്വരങ്ങള്‍ വന്നാല്‍ അവ വ്യഞ്ജനമാകും എന്ന് മുന്‍ പറഞ്ഞത്‌ ഓര്‍മ്മ ഉണ്ടല്ലൊ അല്ലെ. അത്‌ ഒന്ന് കൂടി നോക്കാം

യദി ക്ക്‌ ശേഷം അപി - യ + ദ്‌ + യ്‌ + അ + പി = യദ്യപി ആകും
മധു + അരി - മ + ധ്‌ + വ്‌ + അ + രി = മധ്വരി
പിതൃ + ആ = പി ത്‌ + ര്‍ + ആ = പിത്രാ

ഏ ഐ ഓ ഔ എന്നിവയ്ക്ക്‌ യഥാക്രമം അയ്‌ , ആയ്‌, അവ്‌, ആവ്‌ എന്ന വ്യത്യാസം വരും

കവേ + അഃ - കവ്‌ + അയ്‌ + അ = കവയഃ

സഖൈ + അഃ - സഖ്‌ + ആയ്‌ + അഃ = സഖായഃ 

ശിശോ + അഃ - ശിശ്‌ + അവ്‌ + അഃ = ശിശവഃ

ഗൗ + അഃ - ഗ്‌ + ആവ്‌ + അഃ = ഗാവഃ

ഏ എന്നത്‌ ഐ ആകുന്നത്‌ ഏതെങ്കിലും ഒരു പദത്തിനവസാനം ആണെങ്കില്‍ അതിലെ യ്‌ എന്ന അംശം ഇല്ലാതാകം- 
വൃക്ഷേ + ഏവ - വൃക്ഷയ്‌ ഏവ = വൃക്ഷ ഏവ . അവിടെ സന്ധി തന്നെ ഇല്ലാതാകുന്നു

വ്യഞ്ജന സന്ധി

ഖരവും മൃദുവും അടുത്തടുത്ത്‌ വന്നാല്‍ പരമായ വര്‍ണ്ണത്തിന്റെ ധര്‍മ്മം പൂര്‍വത്തിനും വരും. 

പരം ഖരമാണെങ്കില്‍ പൂര്‍വവും ഖരം ആകും

പരം മൃദു -

മരുത്‌ + ഭിഃ = മരുദ്ഭിഃ
വാക്‌ + വൈഭവം = വാഗ്വൈഭവം

പരം ഖരം

സുഹൃദ്‌ + സു = സുഹൃത്സു
തദ്‌ + കുലം = തത്ക്കുലം

പരം അനുനാസികം ആണെങ്കില്‍ പൂര്‍വത്തെയും അനുനാസികം ആക്കും

താവത്‌ + മാത്രം = താവന്മാത്രം

തവര്‍ഗ്ഗത്തിനപ്പുറം ലകാരം വന്നാല്‍ തവര്‍ഗ്ഗം ലകാരം ആകും

തദ്‌ + ലീന = തല്ലീന
ചിത്‌ + ലയഃ = ചില്ലയഃ
തഡിത്‌ +ലേഖാ = തഡില്ലേഖാ

തവര്‍ഗ്ഗത്തിനപ്പുറം ചവര്‍ഗ്ഗം വന്നാല്‍ തവര്‍ഗ്ഗം ചവര്‍ഗ്ഗം ആകും

ഉദ്‌ + ചാരണം = ഉച്ചാരണം
തടിത്‌ + ജായതെ = തടിജ്ജായതെ


ഷകാരത്തിനപ്പുറം തവര്‍ഗ്ഗം വന്നാല്‍ തവര്‍ഗ്ഗം ടവര്‍ഗ്ഗം ആകും

ക്ലിഷ്‌ + ത = ക്ലിഷ്ട
ഷഷ്‌ + തി = ഷഷ്ടി
പ്രതി + സ്ഥാ = പ്രതിഷ്ഠാ

പദ അവസാനത്തിലെ ച , , ശ ഇവ കവര്‍ഗ്ഗം ആകും

വാച്‌ = വാക്‌
ഭിഷജ്‌ = ഭിഷക്‌
ദിശ്‌ = ദിക്‌

ര്‍ , ഷ്‌ എന്നിവക്ക്‌ ശേഷം വരുന്ന നകാരം മിക്കയിടത്തും ണകാരം ആകും

മര്‍ + അനം = മരണം
പോഷ്‌ + അനം = പോഷണം

ഇ ഉ ഋ കവര്‍ഗ്ഗം രേഫം ഇവക്ക്‌ ശേഷം വരുന്ന സകാരം പലയിടത്തും ഷകാരം ആകും

കവി + സു = കവിഷു
വിദ്‌ + ഉസ്‌ + ഇ = വിദുഷി
പിതൃ + സു = പിതൃഷു
വാക്‌ + സു = വാക്ഷു
ഗീര്‍ + സു = ഗീര്‍ഷു

വിസര്‍ഗ്ഗസന്ധി

സ്വരത്തെ തുടര്‍ന്നു മാത്രമെ വിസര്‍ഗ്ഗം വരൂ.
ഒന്ന് വിട്ടുച്ചരിക്കുക മാത്രം ആണ്‌ ശരിക്ക്‌ വേണ്ടത്‌ എന്നാല്‍ ഇന്ന് നാം അതിനെ എത്ര വൃത്തികേടാക്കാമൊ അത്രയും വൃത്തികേടാക്കി ബലദേവാനന്ദസാഗരഹാ രാമഹാ കൃഷ്ണഹാ എന്ന് വരെ ആക്കി.

ഹ്രസ്വമായ അകാരം അതിനപ്പുറം ഒരു വിസര്‍ഗ്ഗം പിന്നീട്‌ ഹ്രസ്വമായ അകാരമൊ മൃദുക്കളൊ വരിക - ഇങ്ങനെ വന്നാല്‍ വിസര്‍ഗ്ഗവും അതിന്‍ മുന്‍പുള്ള അകാരവും കൂടീച്ചേര്‍ന്ന് "ഓ" ആകും

മനഃ + അഭിലാഷഃ - മ ന്‍ + ഓ + അഭിലാഷഃ = മനോഭിലാഷഃ
രാമഃ ഗഛതി = രാമോ ഗച്ഛതി
മനഃ + ഹരം = മനോഹരം

ഹ്രസ്വമായ അകാരത്തിനു ശേഷമുള്ള വിസര്‍ഗ്ഗം വേറെ ഏത്‌ സ്വരം പരമായി വന്നാലും ലോപിക്കും

നാരദഃ + ഉവാച = നാരദ ഉവാച

യുഗഃ ആവര്‍ത്തതെ = യുഗ ആവര്‍ത്തതെ

ദീര്‍ഘമായ അകാരത്തിനപ്പുറം വരുന്ന വിസര്‍ഗ്ഗം സ്വരങ്ങളും മൃദുക്കളും പരമായാല്‍ ലോപിക്കും

ബാലാഃ വദന്തി = ബാലാ വദന്തി

മറ്റു സ്വരങ്ങള്‍ക്കപ്പുറം വരുന്ന വിസര്‍ഗ്ഗം, മൃദുക്കളും സ്വരങ്ങളും പരമായി വന്നാല്‍ രേഫമാകും

ഹരിഃ + അയം = ഹരിരയം
ബഹിഃ + ഗമനം = ബഹിര്‍ഗമനം

തവര്‍ഗ്ഗത്തോടും സവര്‍ഗ്ഗത്തോടും ചേരുന്ന വിസര്‍ഗ്ഗം സകാരം ആയിത്തീരും

മനഃ + താപഃ = മനസ്താപഃ

തപഃ + സു = തപസ്സു

ചവര്‍ഗ്ഗത്തോടും ശകാരത്തോടും ചേര്‍ന്നാല്‍ ശകാരം ആകും

തപഃ + ചര്യാ= തപശ്ചര്യാ
യശഃ + ശരീരഃ = യശശ്ശരീരഃ

പദത്തിന്റെ അവസാനം ഉള്ള സകാരവും രേഫവും വിസര്‍ഗ്ഗം ആകും

പുനര്‍ = പുനഃ
യശസ്‌ = യശഃ


മാത്രാ കൃതസ്വസ്ത്യയനഃ പ്രഭാതേ
പിത്രാ പരിഷ്വജ്യ ചിരം വിസൃഷ്ടഃ
സഹൈവ രാമേണ സമഗ്രഹര്‍ഷഃ
വിനിര്യയൗ വിശ്വപതിര്‍വനായ

ഇന്ന് നമുക്ക്‌ ഈ ശ്ലോകങ്ങളിലെ പദങ്ങളെ അന്വയിക്കുന്ന രീതി നോക്കാം

ആദ്യം സമസ്തപദങ്ങളെ - സന്ധിചേര്‍ന്നിരിക്കുന്ന പദങ്ങളെ- വേര്‍പെടുത്തണം - വിഗ്രഹിക്കണം . വ്യാസം എന്നാണ്‌ ഈ പ്രക്രിയയുടെ പേര്‍

പിന്നീട്‌ അവയെ യോജിച്ച വിധത്തില്‍ അടൂക്കണം. അതാണ്‌ അന്വയം.

ഈ ശ്ലോകത്തിലെ ആദ്യ വരി 

മാത്രാ കൃതസ്വസ്ത്യയനഃ പ്രഭാതെ

മാത്രാ എന്നത്‌ ഋ കാരാന്തം സ്ത്രീലിംഗം പഞ്ചമി ഏകവചനം.

കൃതസ്വസ്ത്യയനഃ എന്നത്‌ രണ്ട്‌ വാക്കുകള്‍ കൂടിച്ചേര്‍ന്നതാണ്‌
കൃതഃ എന്നും സ്വസ്ത്യയനഃ എന്നും. പക്ഷെ ഇവിടെ അത്‌ കൃഷ്ണന്റെ വിശേഷണം ആയി ഒറ്റ പദം ആയി ഉപയോഗിച്ചിരിക്കുന്നു. അത്‌ കൊണ്ട്‌ അതും അങ്ങനെ ഒന്നിച്ചിരിക്കട്ടെ

പ്രഭാതേ - അകാരാന്തം പുല്ലിംഗം സപ്തമി ഏകവചനം 

ഇപ്രകാരം താഴെ കൊടൂത്തിട്ടുള്ളവ ശ്രദ്ധിക്കുക

ഇനി ആദ്യമായി നോക്കേണ്ടത്‌ ഇതിലെ ക്രിയ ഏതാണ്‌ എന്നാണ്‌

വിനിര്യയൗ - വിനിര്യാണം ചെയ്തു - പോയി എന്നര്‍ത്ഥം

അത്‌ കണ്ടു കഴിഞ്ഞാല്‍ ആ ക്രിയ ചെയ്തത്‌ ആര്‍?

വിശ്വപതിഃ ആണ്‌ പോയത്‌
അല്ലെ?

അപ്പോള്‍ വിശ്വപതിഃ വിനിര്യയൗ

എവിടെ പോയി അല്ലെങ്കില്‍ എങ്ങോട്ട്‌ പോയി?

വനായ - വനത്തിനായിക്കൊണ്ട്‌

അപ്പോള്‍ - വിശ്വപതിഃ വനായ വിനിര്യയൗ.

ബാക്കി ഒക്കെ വിശേഷണങ്ങള്‍ ആണ്‌ എങ്ങനെ ഉള്ള വിശ്വപതി?

അമ്മയാല്‍ ആശീര്‍വദിക്കപ്പെട്ട, അച്ഛനാല്‍ പരിരംഭണം ചെയ്യപ്പെട്ട തുടങ്ങിയവ ഒക്കെ 
അവയെയും വേണ്ടപോലെ അടുക്കുക

വിശേഷണങ്ങള്‍ ഏതിന്റെ ആണെന്ന് കണ്ടുപിടിക്കുന്നത്‌ അവയുടെ ലിംഗവിഭക്തികള്‍ നോക്കിയാണ്‌

കൃഷ്ണന്‍ പുല്ലിംഗ ഏകവചനം ആയത്‌ കൊണ്ട്‌ ഇതില്‍ ചേറ്റ്രുന്ന പുല്ലിംഗ ഏകവചന ശബ്ദങ്ങള്‍ കൃഷ്ണൗ വിശേഷണം ആകാം. യുക്തി ഉപയോഗിച്ച്‌ വേണം എന്ന് മാത്രം
വിശ്വപതിഃ (ഇ പു പ്ര ഏ) വിശ്വപതി - ലോകരക്ഷകന്‍
പ്രഭാതേ (അ ന സ ഏ) പ്രഭാതത്തില്‍
മാത്രാ (ഋ സ്ത്രീ പ ഏ) മാതാവിനാല്‍
കൃതസ്വസ്ത്യയനഃ (അ പു പ്ര ഏ) കൃതമായ സ്വസ്ത്യയനത്തോടു കൂടിയവനായി - ആശീര്‍വദിക്കപ്പെട്ട്‌
പിത്രാ (ഋ പു പ ഏ) പിതാവിനാല്‍
ചിരം (അ) വളരെ നേരം
പരിഷ്വജ്യ (ല്യ അ) ആലിംഗനം ചെയ്തിട്ട്‌
വിസൃഷ്ടഃ (അ പു പ്ര ഏ) വിസൃഷ്ടനായി - വിട്ടവനായി
സമഗ്രഹര്‍ഷഃ (അ പു പ്ര ഏ) സമഗ്രഹര്‍ഷനായി പൂര്‍ണ്ണസന്തോഷവാനായി
രാമേണ (അ പു തൃ ഏ) രാമനോട്‌
സഹ (അ) കൂടി
ഏവ (അ) തന്നെ
വനായ ( അ ന ച ഏ) വനത്തിലേക്ക്‌
വിനിര്യയൗ (ലിട്‌ പ പ്രപു ഏ) വിനിര്യാണം ചെയ്തു - പോയി

യശോദ ആശീര്‍വദിക്കുകയും, നന്ദഗോപര്‍ വളരെ നേരം ആലിംഗനം ചെയ്തിട്ടു വിടുകയും ചെയ്ത കൃഷ്ണന്‍ ഏറ്റവും സന്തോഷത്തോടു കൂടി രാമനോടൊപ്പം വനത്തിലേക്കു യാത്രയായി

5 comments:

  1. താങ്കളുടെ സൈറ്റിലെ “ഈണം” എന്ന പാട്ടുപെട്ടിയുടെ ലിങ്ക് എന്റെ ബ് ളോഗില്‍ ഉള്‍പ്പെടുത്തണമെന്ന ആഗ്രഹം ഉണ്ട്.

    http://jp-smriti.blogspot.in/

    ReplyDelete
  2. സന്തോഷം ജെ പി ചേട്ടാ. അത് നമ്മളെപോലെ ദൂരങ്ങളിൽ ഇരുന്നുള്ള അനേകർ കൂടി നടത്തുന്ന ഒരു സംരംഭം അല്ലെ. കിരൻസ്, ബഹുവ്രീഹി ചെറിയനാടൻ തുറ്റങ്ങിയവർ ആണ് അതിന്റെ ആവിഷ്കർത്താക്കൾ. അവരും സന്തോഷിക്കുകയെ ഉള്ളു. ആയ്ക്കോട്ടെ :)

    ReplyDelete
  3. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയോ സാര്‍

    ഞാനും വന്ന് വായിച്ചോളാം..

    ReplyDelete
  4. നല്ലൊരു ഉദ്യമം വളരെ സന്തോഷം തോന്നുന്നു

    ReplyDelete