Saturday, August 09, 2014

ഊഴങ്ങൾക്ക് മുൻപ്

-തൻപുത്രനാം രാമൻ തന്നെ
ഗാഢമായാശ്ലേഷം ചെയ്താനന്ദാശ്രുക്കളോടും
പ്രൗഢാത്മാവായ വിധിനന്ദനോടും കൂടി
പുത്രന്മാരോടും പടയോടും ചെന്നയോദ്ധ്യയിൽ
സ്വസ്ഥമാനസനായി വാണീടിനാൻ കീർത്തിയോടെ

പരശുരാമനുമായി സന്ധിച്ച ശേഷം ആരെല്ലാം ആണ് ഇവിടെ ഓടിയത്?

സീതാപരിണയത്തിനു ശേഷം മടങ്ങുന്ന രാമദശരഥാദികളുമായി പരശുരാമൻ  സന്ധിച്ചശേഷം ഉള്ള  സംഭവം
പരശുരാമൻ 21 പ്രാവശ്യം ക്ഷത്രിയവംശത്തെ ഒക്കെ കൊന്നു മുടിച്ചവൻ

അപ്പൊ പിന്നെ ഇവരൊക്കെ ഓടിയില്ലെങ്കിലെ അത്ഭുതമുള്ളു അല്ലെ?

ഇത് മൂന്നാം ഊഴം  എന്റെ വഹ

അതവിടെ കിടക്കട്ടെ

രാമൻ വനവാസത്തിനു പോകുമ്പോൾ ഗംഗ നദി കടക്കുവാൻ ഗുഹന്റെ വഞ്ചിയിൽ കയറുന്ന ഒരു രംഗം അറിയാം അല്ലെ?

വഞ്ചിയുടെ കെട്ടൊക്കെ അഴിക്കാനായി ഗുഹൻ പോകുമ്പോൾ രാമൻ വഞ്ചിയിലേക്ക് കയറാൻ തുടങ്ങുന്നത് കണ്ട്  ഒളിമ്പിക്സ് നൂറു മീറ്റർ ഓട്ടക്കാരെക്കാൾ സ്പീഡിലല്ലെഗുഹൻ പാഞ്ഞു വന്നത്

എന്തിനാ?

രാമൻ വഞ്ചിയിൽ കാൽ വയ്ക്കാതിരിക്കാൻ. തടഞ്ഞു നിർത്തിയിട്ടു പറയുകാ

'പൊന്നെ ചതിക്കലെ. വയറ്റുപിഴപ്പ് മുട്ടിക്കല്ലെ'

രാമൻ നിന്നു. കാാര്യം അറിയില്ലല്ലൊ. സീതയും ലക്ഷ്മണനും വഞ്ചിയിലാണ്. താൻ മാത്രം എന്തു കൊണ്ട് കയറരുത് പോലും? ഏതായാലും കേരളമല്ലാത്തത് കൊണ്ടും കലിയുഗമല്ലാത്തത് കൊണ്ടും രാമൻ വേറെ രീതിയിൽ ഒന്നും ചിന്തിച്ചു കാണീല്ലായിരിക്കും

തുടർന്ന് ഗുഹൻ വഞ്ചിയിൽ കയറി. തന്റെ കൈകൾ വഞ്ചിയിൽ വച്ചു എന്നിട്ട് രാമനോട് പറഞ്ഞു.
"ഇനി ആ പാദങ്ങൾ എന്റെ കയ്യിലേക്ക് വച്ചോളൂ "

രാമൻ ആകെ  വിഷമത്തിലായി. ഗുഹൻ സഹപാഠി, സുഹൃത്ത് , നിഷാദരാജാവ്. അദ്ദേഹത്തിന്റെ കൈകളിലേക്ക് തന്റെ പാദങ്ങൾ വയ്ക്കണം പോലും.

പക്ഷെ അല്ലാതെ വഞ്ചിയിൽ കടക്കാൻ സമ്മതിക്കില്ല എന്ന് ഗുഹൻ

അവസാനം ഗുഹൻ പറഞ്ഞു അത്രെ.

അതെ പണ്ട് ഒരു കല്ലിൽ കൊണ്ട് കാൽ വച്ചു. അത് ഒരു പെണ്ണായി മാറി. ഇനി എന്റെ വഞ്ചി കൂടി ഒരുപെണ്ണാക്കിയാൽ  !!!!
വീട്ടിലേക്ക് പിന്നെ പോകാൻ പറ്റുമോ?

അത് കൊണ്ട് അപ്പണി വേണ്ടാ. എന്റെ വയറ്റുപിഴപ്പ് മുട്ടിക്കണ്ടാ. വേണമെങ്കിൽ കയ്യിലേക്ക് കാൽ വച്ച് കയറിക്കൊ

രാമൻ അനുസരിച്ചു

വഞ്ചി മറുകര എത്തി

ഇറങ്ങി യാത്രയാകുന്നതിൻ മുൻപ് സീതയുടെ കയ്യിൽ നിന്ന് മോതിരം ഊരി വാങ്ങി.
അത് ഗുഹൻ കൊടുക്കാൻ തുടങ്ങി- പ്രതിഫലം ആയി

ഗുഹന്റെ പ്രതികരണം

"അയ്യെ ഞാൻ തരക്കാരിൽ നിന്ന്  പ്രതിഫലം വാങ്ങാറില്ല. എന്നെക്കാൾ ഉയർന്ന നിലയിൽ ഉള്ളവരാണെങ്കിൽ പോട്ടെ സാരമില്ല വാങ്ങിയേക്കാം എന്ന് വയ്ക്കും. അത്രെ ഉള്ളൂ. രാമൻ പോയാട്ടെ"

രാമൻ - ആലോചിച്ചു തരക്കാരൊ ? ഞങ്ങൾ രണ്ടു പേരും തുല്യരോ ഇയാൾ എന്തൊക്കെയാണിപ്പറയുന്നത്?

പിന്നെ ചോദിച്ചു " അല്ല ഗുഹാ എങ്ങനെയാ നമ്മൾ തുല്യരായത്?"

ഗുഹൻ "അറിയില്ലെ? നമ്മൾ രണ്ടു പേരും കടത്തുകാരല്ലെ?  ഒരു കടത്തുകാരൻ മറ്റൊരു കടത്തുകാരനിൽ നിന്ന് പ്രതിഫലം വാങ്ങാൻ പാടുണ്ടോ?"

രാമൻ  "കടത്തുകാരൊ? നമ്മൾ രണ്ടുപേരും കടത്തുകാരൊ?  അതെങ്ങനെ?"

ഗുഹൻ " അത് ശരി അതുപോലും അറിയില്ല. ഞാൻ ഇവിടെ ഗംഗാനദി കടത്തി വിടൂന്നു. അങ്ങ് സംസാരസാഗരം കട ത്തുന്നു. അത്രയല്ലെ ഉള്ളു വ്യത്യാസം , സംഗതി രണ്ടും കടത്തു തന്നെ !!!!!

ഇത് രണ്ടാം ഊഴമൊന്നും അല്ല, ഊഴങ്ങൾക്ക് മുൻപ്

17 comments:

 1. wov....istappettu....nalla bhavana....congrats....iniyum poratte....

  ReplyDelete
 2. എന്റെ ദൈവമേ ഇത് എന്റെ സ്വന്തം ഭാവനയൊന്നും അല്ല പണ്ടെ വിവരം ഉള്ളവർ പറഞ്ഞു തന്ന കഥയായിരുന്നു. വാചകം  എന്റെ രീതിയ്ലാക്കി എന്നു മാത്രം

  ഏതായാലും നന്ദി :)

  ReplyDelete
 3. രാമപാദസ്പർശം ഏൽക്കാൻ ഗുഹനുണ്ടായ ആഗ്രഹം, അത് സാധിച്ചെടുക്കാൻ അദ്ദേഹം കാണിച്ച വിദ്യ ഇതൊക്കെ തമാശയായി ഒരാൾ പണ്ട് പറഞ്ഞതായിരുന്നു

  ReplyDelete
 4. സംസാരസാഗരം നീന്തിക്കടക്കാന്‍ ആരൊരു തുണ!

  “എങ്കിലുമവിടുത്തെ സാഹ്യമായീടുന്നൊരു
  തുംഗമാം പ്ലവയന്ത്രം തന്നില്‍ ഞാനിരിക്കുകില്‍
  വന്‍കടല്‍ ഇതിന്‍ ചില ഭാഗങ്ങള്‍ വീക്ഷിച്ചിടാന്‍
  സങ്കടമെന്യേ സാധിച്ചീടുമില്ലൊരു തര്‍ക്കം“

  എന്ന് ഒരു ഭക്തകവി!

  ReplyDelete
 5. അജിത് ജീ

  നല്ല വരികൾ
   ഇത് എവിടന്നാണ്?

  ReplyDelete
 6. കൊള്ളാം.ഇഷ്ടപ്പെട്ടു

  ReplyDelete
 7. സതീഷ് ജീ ഹൈദ്രബാദിൽ തന്നെയാണോ? വളരെക്കാലം കൂടി കാണുന്നു സന്തോഷം

  ReplyDelete
 8. അങ്ങ് സംസാരസാഗരം കട ത്തുന്നു. അത്രയല്ലെ ഉള്ളു വ്യത്യാസം , സംഗതി രണ്ടും കടത്തു തന്നെ !!!!!
  കൊള്ളാം ഡോക്ടര്‍
  ആശംസകള്‍

  ReplyDelete
 9. ശ്രീ
  പഴയ ആളുകൾ ഇതുപോലെ ഓരോ കഥകൾ പറയുമായിരുന്നു. ഇപ്പോൾ നമ്മൾ ഊഴങ്ങൾ തെരയുകയല്ലെ തെറിവിളിക്കാൻ. ലോകം പോയ പോക്കെ അല്ലെ?

  ആൾരൂപൻ ജീ 
  സന്ദർശനത്തിനു നന്ദി :)

  തങ്കപ്പൻ ചേട്ടാ 

  സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി :)

  ReplyDelete
 10. ആഹാ! രണ്ടാമത്തെ കഥ കേട്ടിട്ടുണ്ടായിരുന്നു... ആദ്യ കഥ ഇപ്പോഴാണ് കേട്ടത്...
  വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..

  ReplyDelete
 11. ഏതാ ഈ ആദ്യത്തെ കഥ? അതും എച്മു കേൾക്കാത്തത്?

  ReplyDelete
 12. ഗുഹന്‍ പറഞ്ഞതും സത്യം തന്നെ

  ReplyDelete
 13.  വെട്ടത്താൻ ചേട്ടാ പഴക്കം എത്ര കൂടുന്നുവോ സത്യത്തിന്റെ അംശവും കൂടും അല്ലെ? :)

  ReplyDelete
 14. ഈ കഥ ഇതു വരെ കേട്ടിട്ടില്ലാരുന്നു കേട്ടോ ....

  ReplyDelete
 15. ഹ ഹ ഹ പഥികൻ ജീ എവ്ടെയായിരുന്നു കണ്ടിട്ട് കുറെ നാളായി 
  സുഖം തന്നെയല്ലീ? :)

  ReplyDelete