Tuesday, January 02, 2018

നീർമരുത്
നീർമരുത്

അർജ്ജുനന്റെ പേരുകൾ എല്ലാം ഇതിനെ വിളിക്കുന്ന പേരുകൾ ആണ്‌. വടക്കെ ഇന്ത്യയിൽ അർജുൻ, കോഹ ( കോ യും അല്ല കൗ ഉം അല്ല അതിനിടയ്ക്കുള്ള ഒരു ശബ്ദം ആണ്‌ ട്ടൊ)  എന്നു പറയും

ഇതിപ്പൊ എന്താ പറയാൻ കാരണം അല്ലെ?  പറയാം

84 ൽ ഒരിക്കൽ എന്റെ ഭൈമിയുടെ നാഡി വല്ലാതെ മിടിക്കുന്ന ഒരവസ്ഥ ഉണ്ടായി. മറ്റു വിശേഷങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അന്ന് ധന്വന്തരം ഗുളിക മാത്രം കൊടുക്കുകയും അത് ശരി ആകുകയും ചെയ്തു.

പിന്നീട് 86 ൽ ഒരു സ്ത്രീയ്ക്കും ഇതു പോലെ ഒന്നു കണ്ടു. അവർക്കും ധന്വന്തരം ഗുളിക മാത്രമേ കൊടൂത്തുള്ളു. അതും ശരി ആയപ്പോൾ, അതിനെ പറ്റി കൂടൂതൽ പഠിച്ചാലോ എന്നൊരാലോചന തോന്നി

അന്ന് എന്റെ കയ്യിൽ ECG Machine  ഇല്ല. എന്നാലും PVC ആയിരുന്നിരിക്കണം എന്നാണ്‌ ഊഹം.

അടുത്തുള്ള താലൂക് ആശുപത്രിയിലെ Physician നെ  കണ്ടു. അനേകം രോഗികൾക്ക്, കൃത്യമായ രോഗനിർണ്ണയം നടത്തിയതിനു ശേഷം കൊടുത്തു നോക്കിയാലല്ലെ  അഭിപ്രായം രൂപീകരിക്കുവാൻ പറ്റൂ.
പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പഠനം അങ്ങനെ നടത്തണം എങ്കിൽ  Cardiac Muscle Fibre  Culture Medium തിൽ വളർത്തി ഈ മരുന്നിന്റെപ്രഭാവം അതിന്റെ automaticity യെ എങ്ങനെ ബാധിക്കുന്നു എനൊക്കെ പഠിക്കണം. കൂടാതെ ആധുനിക വൈദ്യ ആശുപത്രിയിൽ ഇരുന്ന് അദ്ദേഹത്തിനു ധന്വന്തരം ഗുളിക Prescribe ചെയ്യാനും സാധിക്കില്ല

അങ്ങനെ അങ്ങനെ ആ പരിപാടി അലസിപോയി.

പിന്നീട് എന്റെ ജീവിതത്തിന്റെ നൂലാമാലകൾക്കിടയിൽ ഇതൊന്നും ആലോചിക്കാനുള്ള സൗകര്യം കിട്ടിയില്ല. നിലത്ത് നിന്നിട്ടു വേണ്ടെ അടവു കാണീക്കാൻ.

പിന്നീട് കുറേ കാലം കഴിഞ്ഞാണ്‌  വീണ്ടും ഇത്തരത്തിലുള്ള ചില പ്രയോഗങ്ങൾ ചെയ്തു നോക്കിയത്

നീർമരുത് - ഹൃദയത്തിന്റെ  Force of Contraction കൂട്ടും. Heart Rate കുറയ്ക്കും - അത് ആദ്യം പറഞ്ഞ Force of Contraction  കൂട്ടുന്നതു കൊണ്ട് Cardiac Output  കൂടൂന്നത് കൊണ്ടാണോ അതൊ A-V conduction  നെ നിയന്ത്രിച്ചാണോ എനറിയില്ല, (അതെനിക്ക് പ്രശ്നവും അല്ലായിരുന്നു) - അത് പുതിയ ആർക്കെങ്കിലും വേണമെങ്കിൽ പഠിച്ചു നോക്കാം ഒരു PhD തരപ്പെടൂത്തുകയും ചെയ്യാം :)

ഏതായാലും Digoxin കൊടൂക്കുന്നതു കൊണ്ടുള്ളതു പോലെ ഗുണം ഇത് കൊണ്ട് കിട്ടി കണ്ടു.  Digoxin കൊടൂക്കുമ്പോൾ ഉള്ള Side Effects ഇല്ല താനും.

പാർത്ഥാരിഷ്ടം കൊടുക്കുന്നതിനെക്കാൾ വളരെ എളുപ്പം അത്ഭുതാവഹമായ Result ഇത് തരും.

ഞാനിത് പരീക്ഷിച്ചത് എന്നിൽ തന്നെ ആയിരുന്നു. Heart Rate 48 വരെ കുറച്ചു. പക്ഷെ അപ്പോൾ കിടന്നിട്ട് പെട്ടെന്നെണീക്കുമ്പോൾ Orthostatic Hypotension കാരനം തലകറങ്ങും. പിന്നീട് അളവു കുറച്ച് 56 ൽ നിർത്തി

Heart Rate കുറയ്ക്കുന്നത് കൊണ്ട് എന്ത് ഗുണം എന്നായിരിക്കും ഇപ്പോൾ ചോദ്യം അല്ലെ?

പറയാം ധാരാളം ഗുണങ്ങൾ ഉണ്ട്.
1. ഹൃദയത്തിന്റെ പേശികൾക്ക് രക്തപ്രവാഹം കിട്ടുന്നത് ഹൃദയം ചുരുങ്ങുമ്പോളല്ല, മറിച്ച് വികസിക്കുമ്പോഴാണ്‌
ചുരുങ്ങുന്ന സമയത്ത് Aorta യുടെ ബേസിൽ ഉള്ള കൊറോണറി  arteries രണ്ടും അടയുകയാണു ചെയ്യുന്നത്. ഹൃദയത്തിനകത്തുള്ള രക്തക്കുഴലുകളും പേശികൾ ചുരുങ്ങുമ്പോൾ വ്യാപ്തം കുറയുകയാണുണ്ടാവുക.

ഹൃദയം വികസിക്കുമ്പോൾ കുഴലുകൾ വികസിക്കുന്നു, Coronary artery  തുറക്കുന്നു, രക്തത്തിന്റെ Back Flow pressure കൊണ്ട് ഹൃദയഭിത്തികളിലേക്ക് രക്തം ഒഴുകുന്നു.


2. ഹൃദയത്തിന്റെ Rate ഒരു മിനിറ്റിൽ 70 ആണെങ്കിൽ ഉള്ളതിനെക്കാൾ വളരെ അധികം സമയം കൂടൂതൽ ഈ രക്ത ഒഴുക്കിനു ലഭിക്കും Rate 60 ആണെങ്കിൽ, ഇല്ലെ?

3. ഹൃദയത്തിന്റെ Diastolic Phase കൂടൂതൽ നീളും തോറും  Ventricular Filling കൂടുതൽ ഉണ്ടാകും. തന്മൂലം CardiacPOutput  കൂടും
കൂടൂതൽ Cardiac Output  ഉണ്ടെങ്കിൽ, സ്വാഭാവികമായും കുറഞ്ഞ Rate ൽ മിടിക്കേണ്ട ആവശ്യമെ ഉള്ളു അല്ലെ? കാരണം ഒരു മിനിറ്റിൽ ഇത്ര ലിറ്റർ വേണം എന്നല്ലെ ഉള്ളൂ? ഓരോ മിടീപ്പിലും കൂടൂതൽ പമ്പ് ചെയ്യാൻ പറ്റും എങ്കിൽ കുറച്ച് തവണ മിടീച്ചാൽ മതിയാകുമല്ലൊ അല്ലെ?

ഇതൊക്കെ ഇപ്പോൾ എഴുതിയത് എന്തിനാന്ന്

വീണ്ടും ഒരാൾക്ക് PVC കണ്ടു. അദ്ദേഹത്തിനു കൊടൂക്കാൻ വേണ്ടി സംഘടിപ്പിച്ചതാണ്‌. കൊടുത്ത് നോക്കട്ടെ ഫലം പിന്നീടു പറയാം
Picture of Tree
http://indiaheritage1.blogspot.in/2006/11/blog-post_07.html


1 comment: