ആധുനികശാസ്ത്രം കാട്ടി
തരുന്ന പല വിവരങ്ങളും ഉപയോഗിച്ച്, ആയുർവേദത്തിലെ അടിസ്ഥാനതത്വങ്ങൾ വിശദീകരിക്കുവാൻ
ശ്രമിച്ചാൽ, സംസ്കൃതപരിജ്ഞാനം കുറഞ്ഞു വന്ന ഇക്കാലത്ത് ആയുർവേദത്തിനുണ്ടായ ക്ഷീണം കുറെ
ഒക്കെ മാറ്റി എടുക്കുവാൻ സാധിക്കില്ലെ?
അത്തരത്തിലുള്ള പഠനങ്ങൾ
അല്ലെ ആയുർവേദത്തിന്റെ Post Graduate പഠനങ്ങളിലും റിസർചിലും നടത്തേണ്ടത്?
Modern Physiology പഠിച്ചപ്പോൾ
എന്നെ വല്ലാതെ ഇരുത്തി ചിന്തിപ്പിച്ച ചില ഭാഗങ്ങൾ ആണ് Membrane ഉം , അതിൽ കൂടി
Ions നെ അങ്ങോട്ടും ഇങ്ങോട്ടും കടത്തിവിടുന്ന Sodium Pump, Potassium Pump തുടങ്ങിയ
energy consuming Mechanisms
നിങ്ങൾ കേട്ടിട്ടുണ്ടാകും
ഇല്ലെ- പ്രായമുള്ള ചിലർ ആശുപത്രിയിൽ ചെല്ലുമ്പോൾ സോഡിയം കുറവാണെന്നു പറഞ്ഞു. ഡ്രിപ്
കൊടുക്കുകയാ എന്ന്?
ഡ്രിപ് കഴിഞ്ഞ് കുറച്ച്
ദിവസത്തേക്ക് മരുന്നും കൊണ്ട് അവർ ശരിയാകും, പിന്നീടോ? പിന്നീടൂം ഇത് തന്നെ അവസ്ഥ
ഇത് എന്താണ്?
ഇവരുടെ ശരീരത്തിൽ സോഡിയം
ഇല്ലെ?
ഉണ്ട് പക്ഷെ വേണ്ട സ്ഥലത്തല്ല. ഇതു പോലെ തന്നെ ആണ് പൊട്ടാസിയവും കാൽസിയവും എല്ലാം.
എല്ലാം ശരീരത്തിൽ ഉണ്ട്, പക്ഷെ വേണ്ട സ്ഥലത്ത് വേണ്ട അളവിൽ ഇല്ല, അല്ലെങ്കിൽ വേണ്ടാത്ത
സ്ഥലത്ത് വേണ്ടതിൽ കൂടൂതൽ ഉണ്ട്.
ഒരു Membrane ന്റെ അകത്തും
പുറത്തും (ഇവിടെ ഒരു Cell Membrane ആലോചിക്കുക) ഉള്ള Electrolytes ions ന്റെ concentration ആണ്
അവ തമ്മിലുള്ള Potential Difference തീരുമാനിക്കുക
എന്ന് നമുക്കൊക്കെ അറിയാം ഇല്ലെ?
ഉദാഹരണത്തിന് Na
Ions ഉം K ions ഉം രണ്ടും Positive charged ആണല്ലെ?
ഇവ രണ്ടും സെല്ലിനകത്തും
പുറത്തും ഉണ്ട്. Membrane സുതാര്യം ആണെങ്കിൽ, ഇവയുടെ Concentration രണ്ടിടത്തും തുല്യം ആയിരിക്കും - ആവില്ലെ?
അതുപോലെ തന്നെ Cl,
HCo3 ഇവ Negative Charged ഇവയും എല്ലാ തുല്യമായി അകത്തും പുറത്തും ആണെങ്കിൽ
അവിടെ ഒരു Membrane Potential ഉണ്ടാവുകയില്ല.
അപ്പോൾ അവയുടെ അളവിനെ
അകത്തും പുറത്തും വ്യത്യസ്ഥം ആക്കുവാൻ energy ഉപയോഗിച്ച് ഇവയെ pump ചെയ്യുന്നു , വേണ്ട
രീതിയിൽ അകത്തേക്കും പുറത്തേക്കും.
അതായത് Membrane സുതാര്യം
ആണെങ്കിലും, അതിലൂടെ ആർക്കൊക്കെ എപ്പോഴൊക്കെ എങ്ങോട്ടൊക്കെ പോകാം എന്നതിനെ നിയന്ത്രിക്കുന്ന
ചില ശക്തികൾ
നമ്മൾ രക്തം പരിശോധിച്ച
Results നോക്കിയാൽ കാണാം
Serum Potassium(സെല്ലിനു
പുറത്ത്) (Range 3.5 to 5 എന്ന്, അതെ സമയം Serum Sodium 135 to 145 എന്ന്
പക്ഷെ സെല്ലിനകത്തുള്ള
potassium level 140 mEq/L ആണ്, sodium
12 mEq/L ഉം
സോഡിയം കുറവാണ് എന്ന്
പറയുമ്പോൾ അർത്ഥമാക്കുന്നത് സെല്ലിനു പുറത്ത്
135 mEq/L ൽ കുറവാണെന്നെ ഉള്ളു
അതായത് സോഡിയം ഇല്ലാത്തതല്ല
പ്രശ്നം, പിന്നെയോ അതിനെ പുറത്തേക്ക് പമ്പ് ചെയ്യുന്ന ശക്തി പ്രവർത്തിക്കുന്നില്ല എന്നാണ്
ഞങ്ങൾ ലക്ഷണത്തിനല്ല ചികിൽസിക്കുന്നത്,
കാരണത്തിനാണ് എന്ന് ഉച്ചത്തിൽ ഘോഷിക്കുന്ന ചികിൽസകർ അപ്പോൾ യഥാർഥത്തിൽ ചെയ്യുന്നത്
എന്താണ് ?
ഡ്രിപ് വഴി സോഡിയം കൊടുക്കുന്നു,
പക്ഷെ മുൻപു പറഞ്ഞ നിയാമകശക്തിയെ എന്ത് ചെയ്യുന്നു? ഒന്നും ചെയ്യുന്നില്ല, അത് താനെ
ശരിയാകണം അല്ലെ?
ഇവിടെ ആണു ഞാൻ പറഞ്ഞ ആയുർവേദത്തിന്റെ
തത്വങ്ങൾ പ്രസക്തം ആകുന്നത്
ആയുർവേദത്തിൽ സ്രോതസ്
എന്ന ഒരു തത്വം ഉണ്ട്. അത് തന്നെ ഒരു ലേഖനം എഴുതിയാൽ തീരാത്തത്ര ഉണ്ട്.ദ്രവ്യപരിണാമത്തിന്റെ
അനുസ്യൂതപ്രവാഹം എന്ന ഒരു രീതിയിൽ ഒരു സ്രോതസ്.
മറ്റൊന്ന് മുകളിൽ പറഞ്ഞ Membranes
സ്രോതോരോധം സർവരോഗങ്ങൾക്കും
കാരണം ആകാം എന്ന് ആചാര്യൻ പറയുന്നുണ്ട്.
ഇത് വളരെ ആഴത്തിൽ വിശദമായി
പഠിക്കേണ്ട ഒരു വിഷയം ആണ്
Obesity പരാമർശിക്കുന്ന
ഭാഗത്ത്
“സ്രോതസ്സു മേദോരുദ്ധേഷു
വായുഃ കോഷ്ഠേ വിശേഷതഃ
ചരൻ പ്രജ്വലയത്യഗ്നിം
ക്ഷുത്തൃഷൗസ്തത്തതോഽധികം”
ഇപ്പറഞ്ഞ സ്ഥലത്ത് മേദസ്സു
കൊണ്ട് ഓട്ട അടഞ്ഞു എന്ന അർത്ഥത്തിനെക്കാൾ പാകം ശരിയാകാത്ത ദുഷ്ടകഫം, എന്നും മുൻപറഞ്ഞ
ചാലകശക്തി വേണ്ട ഇടത്തല്ല, വേണ്ടാത്ത ഇടത്താണു പ്രവർത്തിക്കുന്നത് എന്നും അർത്ഥം ആക്കിയാലൊ?
അതെ വായു ആണ് ആധുനികർ
പറയുന്ന Pump. വായുവിനെ ആണു നേറെ ആക്കേണ്ടത്.
അല്ലെ നിങ്ങളുടെ അഭിപ്രായവും
കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു
ഞങ്ങൾ ലക്ഷണത്തിനല്ല ചികിൽസിക്കുന്നത്, കാരണത്തിനാണ് എന്ന് ഉച്ചത്തിൽ ഘോഷിക്കുന്ന ചികിൽസകർ അപ്പോൾ യഥാർഥത്തിൽ ചെയ്യുന്നത് എന്താണ് ?
ReplyDelete