കർമ്മഫലം ആനുഭവിച്ചേ തീരൂ എന്നു പറയുന്നത് കേട്ടിരിക്കും ഇല്ലെ?
ഇതിന്റെ അല്പം വിശദീകരണം
നാം ഓരോരുത്തരും ചെയ്യുന്ന കർമ്മത്തിന്റെ ഫലം കൂടി കൂട്ടത്തിൽ വച്ചു കൊണ്ടാണത്രെ സൂക്ഷ്മശരീരം മരണസമയത്ത് വേർപെട്ടു പോകുന്നത്.
ഇങ്ങനെ ഓരോ ജന്മത്തിലും ചെയ്യുന്ന ഫലങ്ങൾ എലാം കൂടി കൂടി ഉള്ളതിനെ സഞ്ചിതഫലം അഥവാ സഞ്ചിതം എന്നു വിളിക്കുന്നു- കൂട്ടി വച്ചിരിക്കുന്നത് എന്നെ ഉള്ളു അർത്ഥം
അവയിൽ നിന്നും ഏതെങ്കിലും ഒരു കൂട്ടം എടുത്ത് അതിനുള്ള ഫലം ലഭിക്കത്തക്ക ഒരു യോനിയിൽ ആയിരിക്കും ഒരു ജന്മം ഉണ്ടാവുക
ആ കൂട്ടത്തെ ആണ് പ്രാരബ്ധം ( - പ്രകർഷേണ ആരബ്ധം) എന്നു പറയുന്നു.അതായത് ഈ ജന്മത്തിനു കാരണം അവ ആണ്. ഇതിനെ തന്നെ ആണ് ഹിന്ദുധർമ്മത്തിൽ ദൈവം എന്ന പേരിലും പറയുന്നത് -
“പൂർവജന്മാർജ്ജിതം കർമ്മ ദൈവ ഇത്യഭിധീയതെ”
അതിലുള്ള ഫലങ്ങൾ ശക്തി ഏറിയതാകാം ശക്തി കുറഞ്ഞതാകാം, പലതുണ്ടാകാം.
ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മങ്ങൾ (പുരുഷകാരം) അതിശക്തമായ പുണ്യകർമ്മങ്ങൾ ആണെങ്കിൽ അവയ്ക്ക് പ്രാരബ്ധത്തിലെ കർമ്മങ്ങളുടെ ശക്തിയെ ചിലപ്പോൾ തടുക്കാൻ പറ്റിയേക്കും.
അതു കൊണ്ട് ഇവയിൽ ഏതിനാണൊ ബലം , അനുഭവങ്ങൾ അതിനനുസരിച്ചായിരിക്കും എന്നാണ് തത്വശാസ്ത്രം പറയുന്നത്
“ബലീ പുരുഷകാരോ ഹി ദൈവമപ്യതിവർത്തതെ“
എന്ന് ആയുർവേദത്തിൽ പറയുന്നു അതായത് ശക്തമായ ഇജ്ജന്മകർമ്മം ദൈവത്തിനെ പോലും അതിവർത്തിക്കും എന്ന്
ഇതിനെ തന്നെ മഹാഭാരതത്തിൽ ഇങ്ങനെ പറയുന്നു.
രണ്ടു തരം ബന്ധങ്ങൾ ഉണ്ട് ഒന്ന് ദൈവം , മറ്റൊന്ന് പുരുഷകാരം.
ഇവയിൽ ഏതെങ്കിലും ഒന്നിനെ കൊണ്ട് അല്ല അനുഭവം മറിച്ച് രണ്ടിന്റെയും കൂട്ടായ ഫലം ആണ്.
അല്ലെങ്കിൽ machine പോലെ ആയിപ്പോകില്ലെ ജീവിതം എന്ത് ചെയ്താലും പ്രത്യേകിച്ച് ഫലം ഒന്നും ഇല്ല എന്നു വരില്ലെ.
പാവയെ പോലെ അനുഭവിച്കു തീർത്തു പോവുക എന്ന്
ചികിൽസാശാസ്ത്രത്തിന്റെ ഉപദേശത്തിനു ഇത് വളരെ വിശദമായി ചരകൻ ചർച്ച ചെയ്യുന്നുണ്ട്

ആബദ്ധാ മാനുഷാഃ സർവേ നിബദ്ധാഃ കർമണോർദ്വയോഃ।
ദൈവേ പുരുഷകാരേ ച പരം താഭ്യാം ന വിദ്യതേ॥ 10-2-2
ന ഹി ദൈവേന സിധ്യന്തി കാര്യാണ്യേകേന സത്തമ।
ന ചാപി കർമണൈകേന ദ്വാഭ്യാം സിദ്ധിസ്തു യോഗതഃ॥ 10-2-3 താഭ്യാമുഭാഭ്യാം സർവാർഥാ നിബദ്ധാ അധമോത്തമാഃ
ഇവയിൽ ഏതെങ്കിലും ഒന്നിനെ കൊണ്ട് അല്ല അനുഭവം മറിച്ച് രണ്ടിന്റെയും കൂട്ടായ ഫലം ആണ്.
അല്ലെങ്കിൽ machine പോലെ ആയിപ്പോകില്ലെ ജീവിതം എന്ത് ചെയ്താലും പ്രത്യേകിച്ച് ഫലം ഒന്നും ഇല്ല എന്നു വരില്ലെ.
പാവയെ പോലെ അനുഭവിച്കു തീർത്തു പോവുക എന്ന്
ചികിൽസാശാസ്ത്രത്തിന്റെ ഉപദേശത്തിനു ഇത് വളരെ വിശദമായി ചരകൻ ചർച്ച ചെയ്യുന്നുണ്ട്
കർമ്മഫലം ആനുഭവിച്ചേ തീരൂ ...
ReplyDelete