Showing posts with label മഹാബലി. Show all posts
Showing posts with label മഹാബലി. Show all posts

Thursday, August 13, 2009

മഹാബലിയുടെ കഥ

ഹിന്ദുമതത്തിന്റെ ഗ്രന്ഥങ്ങളില്‍ കണുന്ന കഥകള്‍ ലോകതത്വങ്ങളെ ഓരോരോ വീക്ഷണകോണങ്ങളില്‍ കൂടി വിശദീകരികുന്നവയാണ്‌ എന്നു ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്‌.

കാരണം ഒന്നും ആത്യന്തികമായി ശരിയെന്നോ തെറ്റെന്നോ പറയുവാന്‍ സാധിക്കുകയില്ലാത്തതു തന്നെ. സാഹചര്യങ്ങള്‍ക്കനുസൃതമായിരിക്കും ശരിയോ തെറ്റോ എന്ന അവസ്ഥ.

മഹാബലിയുടെ കഥയും ഇതില്‍ നിന്നു വ്യത്യസഥമണെന്നു തോന്നുന്നില്ല.

സാമാന്യബുദ്ധിവച്ചു നോക്കിയാല്‍ വാമനന്‍ ചെയ്ത അത്ര നികൃഷ്ടമായ ഒരു കര്‍മ്മം മറ്റൊന്നുണ്ടോ എന്നു പോലും സംശയമാണ്‌. അസൂയയുടെയും കുശുമ്പിന്റെയും മൂര്‍ത്തിഭാവമായ ദേവേന്ദ്രന്റെ അപേക്ഷ അനുസരിച്ച്‌- മുന്നും പിന്നും നോക്കാതെ ഇങ്ങനെ ഒരു കാര്യം ഏതു ദൈവം ചെയ്താലും അതു 'ശരി" എന്നു പറയുന്നവന്‍ --@##$ അല്ലേ

എന്നാല്‍ തത്വവിശദീകരണത്തില്‍ വേറൊരു വശം ഉണ്ട്‌.

"അതി സര്‍വത്ര വര്‍ജ്ജയേത്‌"

എന്നൊരു വാക്യം ഉണ്ട്‌. എല്ലായിടത്തും 'അതി' ഒഴിവാക്കണം എന്ന്‌. 'അധികമായാല്‍ അമൃതും വിഷം" എന്ന ചൊല്ലു മലയാളത്തിലും ഉള്ളതുപോലെ.

ഈ അതി യെ പറയുന്നിടത്ത്‌

"അതിരൂപേണ വൈ സീതാ
അതിദാനേന വൈ ബലീ--
--"

സ്വാഭാവികമായി നല്ലവയെന്നു തോന്നുന്ന സൗന്ദര്യം, ദാനം എന്നിവ പോലും എങ്ങനെ നാശകാരണമാകുന്നു എന്നതിനുദാഹരണം സീതയുടെയും മഹാബലിയുടെയും ഉദാഹരണം കാണിച്ച്‌ വ്യകതമാക്കുന്നു.

അതിയായ രൂപസൗന്ദര്യം ഉണ്ടായിരുന്നതുകൊണ്ടാണല്ലൊ രാമനെ പോലെ ഒരാള്‍ സീതയെ വിവാഹംചെയ്തത്‌. ബാക്കിയൊക്കെ അതിന്റെ ബാക്കി.

അതേ പോലെ അതിയായ ദാനശീലം, തന്റെ ഗുരുവായ ശുക്രാചാര്യരുടെ ഉപദേശം പോലും മറികടന്ന്‌ ചെയ്യാനുള്ള വിഡ്ഢിത്തം, അത്‌ ബലിയുടെ നാശത്തില്‍ കലാശിക്കുന്ന കഥ വാമനന്റെ ചരിത്രത്തില്‍ കൂടി പറയുന്നു.

ഇതില്‍ കൂടൂതലായി എന്തെങ്കിലും ഇതില്‍ ഉണ്ടെന്നെനിക്കു തോന്നുന്നില്ല