Thursday, August 13, 2009

മഹാബലിയുടെ കഥ

ഹിന്ദുമതത്തിന്റെ ഗ്രന്ഥങ്ങളില്‍ കണുന്ന കഥകള്‍ ലോകതത്വങ്ങളെ ഓരോരോ വീക്ഷണകോണങ്ങളില്‍ കൂടി വിശദീകരികുന്നവയാണ്‌ എന്നു ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്‌.

കാരണം ഒന്നും ആത്യന്തികമായി ശരിയെന്നോ തെറ്റെന്നോ പറയുവാന്‍ സാധിക്കുകയില്ലാത്തതു തന്നെ. സാഹചര്യങ്ങള്‍ക്കനുസൃതമായിരിക്കും ശരിയോ തെറ്റോ എന്ന അവസ്ഥ.

മഹാബലിയുടെ കഥയും ഇതില്‍ നിന്നു വ്യത്യസഥമണെന്നു തോന്നുന്നില്ല.

സാമാന്യബുദ്ധിവച്ചു നോക്കിയാല്‍ വാമനന്‍ ചെയ്ത അത്ര നികൃഷ്ടമായ ഒരു കര്‍മ്മം മറ്റൊന്നുണ്ടോ എന്നു പോലും സംശയമാണ്‌. അസൂയയുടെയും കുശുമ്പിന്റെയും മൂര്‍ത്തിഭാവമായ ദേവേന്ദ്രന്റെ അപേക്ഷ അനുസരിച്ച്‌- മുന്നും പിന്നും നോക്കാതെ ഇങ്ങനെ ഒരു കാര്യം ഏതു ദൈവം ചെയ്താലും അതു 'ശരി" എന്നു പറയുന്നവന്‍ --@##$ അല്ലേ

എന്നാല്‍ തത്വവിശദീകരണത്തില്‍ വേറൊരു വശം ഉണ്ട്‌.

"അതി സര്‍വത്ര വര്‍ജ്ജയേത്‌"

എന്നൊരു വാക്യം ഉണ്ട്‌. എല്ലായിടത്തും 'അതി' ഒഴിവാക്കണം എന്ന്‌. 'അധികമായാല്‍ അമൃതും വിഷം" എന്ന ചൊല്ലു മലയാളത്തിലും ഉള്ളതുപോലെ.

ഈ അതി യെ പറയുന്നിടത്ത്‌

"അതിരൂപേണ വൈ സീതാ
അതിദാനേന വൈ ബലീ--
--"

സ്വാഭാവികമായി നല്ലവയെന്നു തോന്നുന്ന സൗന്ദര്യം, ദാനം എന്നിവ പോലും എങ്ങനെ നാശകാരണമാകുന്നു എന്നതിനുദാഹരണം സീതയുടെയും മഹാബലിയുടെയും ഉദാഹരണം കാണിച്ച്‌ വ്യകതമാക്കുന്നു.

അതിയായ രൂപസൗന്ദര്യം ഉണ്ടായിരുന്നതുകൊണ്ടാണല്ലൊ രാമനെ പോലെ ഒരാള്‍ സീതയെ വിവാഹംചെയ്തത്‌. ബാക്കിയൊക്കെ അതിന്റെ ബാക്കി.

അതേ പോലെ അതിയായ ദാനശീലം, തന്റെ ഗുരുവായ ശുക്രാചാര്യരുടെ ഉപദേശം പോലും മറികടന്ന്‌ ചെയ്യാനുള്ള വിഡ്ഢിത്തം, അത്‌ ബലിയുടെ നാശത്തില്‍ കലാശിക്കുന്ന കഥ വാമനന്റെ ചരിത്രത്തില്‍ കൂടി പറയുന്നു.

ഇതില്‍ കൂടൂതലായി എന്തെങ്കിലും ഇതില്‍ ഉണ്ടെന്നെനിക്കു തോന്നുന്നില്ല

13 comments:

 1. അത് പോലെ തന്നെയാണ് കര്‍ണ്ണനും.
  സ്വന്തം കവച കുണ്ടലങ്ങള്‍ ദാനം ചെയ്യുക വഴി വധ്യനായി തീരുകയും
  ഒടുവില്‍ അത് കൊണ്ട് തന്നെ വധിക്കപെടുകയും ചെയ്യുന്ന കര്‍ണ്ണന്‍.

  ReplyDelete
 2. അധികമായാല്‍ അമൃതും വിഷം
  യോജിക്കുന്നു.

  എന്നാല്‍

  "അതിയായ രൂപസൗന്ദര്യം ഉണ്ടായിരുന്നതുകൊണ്ടാണല്ലൊ രാമനെ പോലെ ഒരാള്‍ സീതയെ വിവാഹംചെയ്തത്‌."

  അതിനാല്‍ മാത്രമാണൊ?

  ReplyDelete
 3. ശ്രീരാമനെ പോലെ ഒരാള്‍, ഭൂമി ഉഴുതിടത്തു നിന്നും എടുത്തു വളര്‍ത്തപ്പെട്ട - അനാഥയായ - എന്നു മറ്റൊരു ഭാഷയില്‍; ഒരു കുമാരിയെ വിവാഹം കഴിക്കണം എങ്കില്‍ മറ്റൊരു കാരണം വേണ്ടേ?

  ജനകമഹാരാജാവിനാണെങ്കില്‍ സ്വന്തം പെണ്മക്കള്‍ വേറെയും ഉണ്ടായിരുന്നു.

  പിന്നെ നിയോഗം എന്നോ ഒക്കെ വേണമെങ്കില്‍ പറയാം

  പക്ഷെ "അതിരൂപേണ വൈ സീതാ " എന്ന പാദം, ശ്രീരാമനെപോലെ ഒരാള്‍ വിവാഹം കഴിച്ചതു കാരണം ജീവിതം കട്ടപ്പൊകയായ ആയ സീത. ഇതാലോചിച്ചപോള്‍ മറ്റ്‌ എന്തെഴുതും?

  ReplyDelete
 4. “ശ്രീരാമനെപോലെ ഒരാള്‍ വിവാഹം കഴിച്ചതു കാരണം ജീവിതം കട്ടപ്പൊകയായ ആയ സീത“ .
  അതു കൊള്ളാം.

  ReplyDelete
 5. സീതയുടെതു പോലെ ഒരു ജീവിതം ലോകത്തില്‍ ഏതെങ്കിലും പെണ്ണ്‍ ആഗ്രഹിക്കും എന്നു തോന്നുന്നില്ല

  ഉണ്ടൊ? ഊര്‍മ്മിളയ്ക്കാണെങ്കില്‍ പതിനാലു കൊല്ലത്തിനു ശേഷമെങ്കിലും ഭര്‍ത്താവൊത്ത്‌ ഒരു കുടുംബജീവിതം ലഭിച്ചു

  ReplyDelete
 6. "അതിദാനേന" എന്നു മതി. ദാനേണ എന്നു ണത്വം വേണ്ട. (ഇതു കാണുക.)

  അന്നത്തെ നാട്ടുനടപ്പനുസരിച്ചു്‌ ഒരു രാജാവിന്റെ മകളെ വിവാഹം കഴിച്ചു എന്നല്ലേ ഉള്ളൂ? വിശ്വാമിത്രന്‍ പരഞ്ഞതനുസരിച്ചു സ്വയംവരത്തില്‍ പങ്കെടുത്തു, കല്യാണം കഴിച്ചു, അത്ര മാത്രം. ബാക്കിയുള്ള മക്കളെ അനിയന്മാരും കല്യാണം കഴിച്ചല്ലോ.

  സീതയുടെ സൌന്ദര്യം അവള്ക്കു പ്രശ്നമായി എന്നു പറയുന്നതു്‌ അതു കൊണ്ടാണു രാവണന്‍ അവളെ അപഹരിച്ചതു്‌ എന്നുദ്ദേശിച്ചാണു്‌ എന്നാണു ഞാന്‍ കരുതിയിരുന്നതു്‌.

  ReplyDelete
 7. " Umesh::ഉമേഷ് said...
  "അതിദാനേന" എന്നു മതി. ദാനേണ എന്നു ണത്വം വേണ്ട. (ഇതു കാണുക.)

  അന്നത്തെ നാട്ടുനടപ്പനുസരിച്ചു്‌ ഒരു രാജാവിന്റെ മകളെ വിവാഹം കഴിച്ചു എന്നല്ലേ ഉള്ളൂ? വിശ്വാമിത്രന്‍ പരഞ്ഞതനുസരിച്ചു
  "

  വിശ്വാമിത്രന്‍ 'പരഞ്ഞ' പോലെ 'ണ' ആയിപ്പോയതാ അങ്ങു ഷമിച്ചേരെ

  ReplyDelete
 8. ഇതുവായിച്ചപ്പോൾ ഓർമ്മവന്ന ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഒരു സുഹൃത്തിന്റെ ഒപ്പം അദ്ദേഹത്തിന്റെ ജാതകം നോക്കുവാൻ ഒരിക്കൽ ഒരു ജ്യോത്സനെ കാണാൻ പോയി. ജ്യോത്സ്യൻ ജാതകം നോക്കിയിട്ട് ചിലകുഴപ്പങ്ങളും പറഞ്ഞു. അതുകേട്ട് സങ്കടപ്പെട്ട സുഹൃത്തിനോട് ജ്യോത്സ്യൻ പറഞ്ഞത് ഇപ്രകാരമാണ്. ഇന്നുവരെ ലോകത്തുള്ള പുരുഷജാതകങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ശ്രീരാമചന്ദ്രന്റെ ജാതകം ആണത്രെ. എന്നാൽ അദ്ദേഹത്തിനു കിട്ടിയതോ യാതൊരു സുഖവും മനഃസമാധാനവും ഇല്ലാത്ത ജീവിതവും. അപ്പോൾ ഇതിൽ സങ്കടപ്പെടേണ്ട എന്നാണ് ജ്യോത്സ്യൻ പറഞ്ഞത്.

  കണ്ണനുണ്ണിയുടെ അഭിപ്രായത്തിനും ഒരു കുറിപ്പ് കർണ്ണന്റെ ജന്മവുമായി ബന്ധപ്പെട്ട് സഹസ്രകവചൻ എന്ന ഒരു അസുരന്റെ കഥ പുരാണങ്ങളിൽ പറഞ്ഞു കാണുന്നു. നരനാരയണന്മാരാൽ വധിക്കപ്പെടുക എന്നത് അദ്ദേഹത്തിന്റെ നിയോഗമാണെന്ന് പുരാണങ്ങൾ പറയുന്നു. ഈ സഹസ്രകവകവചന്റെ അവസാനത്തെ ജന്മമാണത്രെ കർണ്ണൻ. അല്ലെങ്കിലും മഹാഭാരതത്തിലെ മിക്കവാറും കഥാപാത്രങ്ങൾ കർമ്മനിയോഗം തീർക്കാൻ വിധിക്കപ്പെട്ടവരായിരുന്നല്ലൊ. :)

  ReplyDelete
 9. "സീതയുടെ സൌന്ദര്യം അവള്ക്കു പ്രശ്നമായി എന്നു പറയുന്നതു്‌ അതു കൊണ്ടാണു രാവണന്‍ അവളെ അപഹരിച്ചതു്‌ എന്നുദ്ദേശിച്ചാണു്‌ എന്നാണു ഞാന്‍ കരുതിയിരുന്നതു്‌.'

  ശൂർപ്പണഖയുടെ കാര്യം കൊണ്ട് പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിച്ച രാവണൻ, സീതയെ സൗന്ദര്യം ഉള്ളവൾ അല്ലായിരുന്നു എങ്കിലും കട്ടോണ്ടു പോയേനെ. അതുകൊണ്ട് രാവണന്റെ കാര്യത്തെക്കാൾ വിവാഹം ആണ് പ്രധാനം എന്നാണെന്റെ പക്ഷം.
  ബാക്കി വാല്‌മീകിക്കറിയാമായിരിക്കും

  ReplyDelete
 10. "അത് പോലെ തന്നെയാണ് കര്‍ണ്ണനും.
  സ്വന്തം കവച കുണ്ടലങ്ങള്‍ ദാനം ചെയ്യുക വഴി വധ്യനായി തീരുകയും
  "

  http://indiaheritage.blogspot.com/2012/01/style.html

  ReplyDelete
 11. പതിനാലു വര്‍ഷം ഭര്‍ത്താവിന്റെ മാതാപിതാക്കളെ ശുശ്രൂഷിച്ചു ഭര്‍ത്താവില്‍ നിന്നുമകന്നു വിരഹിണിയായി ത്യാഗ ജീവിതം നയിച്ച ഊര്‍മ്മിളയാണോ .....എല്ലാവരിലും മൂത്തപുത്രന്‍ തനിക്കു ഉണ്ടാകണമെന്നും അതുവഴി രാജ്യാധികാരം തന്റെ പുത്രന് ലഭിക്കണമെന്നുമുള്ള അത്യാഗ്രഹം കൊണ്ട് ഭര്‍ത്താവിനെ വിടാതെ പിന്തുടര്‍ന്ന് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരിയായിത്തീര്‍ന്ന സീതയാണോ ഉത്തമ .....അച്ഛന്റെ ആഗ്രഹപ്രകാരം വനവാസമനുഷ്ടിക്കുക എന്നത് രാമന്റെ കടമ അതിനു വേണ്ടി അന്ധമായ സഹോദരഭക്തി കൊണ്ട്മാത്രം കുടുംബം പോലും ഉപേക്ഷിച്ചു ജ്യേഷ്ഠനെ പിന്തുടര്‍ന്ന് എല്ലാ വേദനകളും ത്യാഗങ്ങളും സഹിച്ച ലക്ഷ്മണനാണോ അതോ ...തനിക്കു ഒരിക്കലെങ്കിലും ശത്രുവായിട്ടില്ലാത്ത ബാലിയെ ഒരാവശ്യവുമില്ലാതെ ചതിച്ചുകൊന്ന ,മാറ്റാന്റെ വാക്കുകേട്ട് ഗര്‍ഭിണിയായ ഭാര്യയെ കാട്ടിലുപെക്ഷിച്ച രാമനാണോ ഉത്തമപുരുഷന്‍

  ReplyDelete
  Replies
  1. First Read ther beginning of the post at least ഹിന്ദുമതത്തിന്റെ ഗ്രന്ഥങ്ങളില്‍ കണുന്ന കഥകള്‍ ലോകതത്വങ്ങളെ ഓരോരോ വീക്ഷണകോണങ്ങളില്‍ കൂടി വിശദീകരികുന്നവയാണ്‌ എന്നു ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്‌.

   കാരണം ഒന്നും ആത്യന്തികമായി ശരിയെന്നോ തെറ്റെന്നോ പറയുവാന്‍ സാധിക്കുകയില്ലാത്തതു തന്നെ. സാഹചര്യങ്ങള്‍ക്കനുസൃതമായിരിക്കും ശരിയോ തെറ്റോ എന്ന അവസ്ഥ.

   Delete