സാരമുള്ള വചനങ്ങള്‍ കേള്‍ക്കിലും
നീരസാര്‍ഥമറിയുന്നു ദുര്‍ജ്ജനം
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം.
ഖലന്മാര്‍ വിവദിക്കുമ്പോള്‍
മൌനം വിദ്വാനു ഭൂഷണം
കാകകോലാഹലത്തിങ്കല്‍
കുയില്‍നാദം വിളങ്ങുമോ.
http://nrp-kochukochukadhakal.blogspot.com/2010/02/blog-post.html
ഇവിടെ വായിച്ചപ്പോൾ രസം തോന്നി എന്നാൽ ഇവിടെയും കിടക്കട്ടെ
Sunday, April 11, 2010
Sunday, April 04, 2010
ഇവനെ ഒക്കെ എന്തു ചെയ്യണം?
NTPC കായംകുളം സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരു നല്ലകാര്യം ശ്രദ്ധയിൽ പെട്ടു - ആ കമ്പനിയുടെ പരിസരങ്ങ ളിൽ ഉള്ള സ്കൂളൂകളിലെ 10, 12 ക്ലാസുകളിലെ ഏറ്റവും അധികം മാർക്കുവാങ്ങുന്ന വിദ്യാർത്ഥികൾക്ക് ഒരു പാരിതോഷികം - കുറച്ചു രൂപ സമുന്നതി എന്ന NGO വഴി സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നു ആണ്ടിൽ ഒരിക്കൽ.
പക്ഷെ ഈ നല്ല കാര്യം പല സ്വകാര്യസ്കൂളുകളിലും ലഭിക്കുമ്പോൾ പല സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കു ലഭിക്കുന്നില്ല എന്നതും ശ്രദ്ധയിൽ പെട്ടു.
കാര്യം അന്വേഷിച്ചപ്പോൾ ലഭിക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് അവസാന ദിവസം കഴിഞ്ഞാണത്രെ എത്തേണ്ടിടത്തിയത്. എന്തൊരു ശുഷ്കാന്തി.
അഥവാ സ്കൂൾ തലവന്റെ മക്കൾക്കായിരുന്നു ലഭിക്കുന്നത് എങ്കിലും ഇതുപോലെ തന്നെ ആയിരുന്നിരിക്കുമോ ഇവർ പ്രവർത്തിക്കുക?
ബ്ലോഗിലൊന്നും ഇതൊന്നും എഴുതിയിട്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം എന്നാലും മനസ്സിന്റെ വിഷമം അല്പം ഒന്നു കുറഞ്ഞു കിട്ടുമല്ലൊ എന്നു കരുതി അത്ര മാത്രം
അല്ല ആരെങ്കിലും ഇത് അന്വേഷിച്ചാൽ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാനും സ്കൂൾ തലവൻ ചെയ്തതാണു ശരി എന്നു വരുത്താനും അന്വേഷിക്കുന്നവനെ കുറ്റക്കാരനാക്കനും ഒക്കെ നാം മിടുക്കന്മാരും ആണല്ലൊ അല്ലേ.
ഇക്കാര്യത്തിൽ കൃസ്തീയ മാനേജുമെന്റുകൾ കാണീച്ച ശുഷ്കാന്തിയും പ്രശംസനീയം ആണ്. ബെധനിമഠം പോലെയുള്ള സ്കൂളൂകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ആ ആനുകൂല്യം ഉടനടി നേടിക്കൊടൂത്തപ്പോൾ, മറ്റു പല മാനേജുമെന്റ്കളൂം അവയുടെ ഒന്നും പേർ എഴുതുന്നില്ല - എനിക്കുമില്ലെ നാണം
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പു ഹൈ സ്കൂൾ ഞാൻ ജനിച്ച നാട്ടിൽ എന്റെ പ്രൈമറി വിദ്യാഭ്യാസം നടത്തി തന്ന സ്കൂളായതു കൊണ്ട് അവിടത്തെ കുട്ടികൾക്കും ലഭിച്ചില്ല എന്നറിഞതുകൊണ്ടൂള്ള വിഷമം ഇതെന്നെ കൊണ്ട് എഴുതിച്ചു

Labels:
ഇവനെ ഒക്കെ എന്തു ചെയ്യണം?
രാമോ രാജമണിഃ
സംസ്കൃതത്തിലെ വിഭക്തികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനുദാഹരണമായി വാല്മീകിരാമായണത്തിലെ ഈ ശ്ലോകം മുമ്പ് എഴുതിയിരുന്നു.
ശ്രീരാമഃ ശരണം സമസ്തജഗതാം രാമം വിനാ കാ ഗതിഃ
രാമേണ പ്രതിഹന്യതേ കലിമലം രാമായ കാര്യം നമഃ
രാമാല്‍ ത്രസ്യതി കാലഭീമഭുജഗോ രാമസ്യ സര്‍വം വശേ
രാമേ ഭക്തിരഖണ്ഡിതാ ഭവതു മേ രാമ ത്വമേവാശ്രയഃ
ശ്രീരാമഃ , രാമം, രാമേണ, രാമായ, രാമാല്‍, രാമസ്യ, രാമേ , ഹേ രാമ (സംബോധന) എന്നിങ്ങനെ എല്ലാ പ്രഥമാ ഏകവചനരൂപങ്ങളും ഈ ശ്ളോകത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.
ഇപ്പോൾ അതു പോലെ മറ്റു രണ്ടു ശ്ലോകങ്ങളും കൂടി കണ്ടു എന്നാൽ അവയും കൂടി പ്രകാശിപ്പിക്കാം എന്നു തീരുമാനിച്ചു
ഒന്നു രാമനും മറ്റതു കൃഷ്ണനും
രാമോ രാജമണിഃ സദാ വിജയതേ രാമം രമേശം ഭജേ
രാമേണാഭിഹതാ നിശാചരചമൂഃ രാമായ തസ്മൈ നമഃ
രാമാന്നാസ്തി പരായണം പരതരം രാമസ്യ ദാസോസ്മ്യഹം
രാമേ ചിത്തലയഃ സദാ ഭവതു മേ ഭോ രാമ മാമുദ്ധര
കൃഷ്ണോ രക്ഷതു നോ ജഗത്ത്രയഗുരുഃ കൃഷ്ണം നമസ്യാമ്യഹം
കൃഷ്ണേനാമരശത്രവോ വിനിഹതാഃ കൃഷ്ണായ തസ്മൈ നമഃ
കൃഷ്ണാദേവ സമുത്ഥിതം ജഗദിദം കൃഷ്ണസ്യ ദാസോസ്മ്യഹം
കൃഷ്ണെ തിഷ്ഠതി സർവമേതദഖിലം ഹേ കൃഷ്ണ രക്ഷസ്വ മാം

Friday, April 02, 2010
ദിവ്യന്‍
തുടക്കം ---- ഒടുക്കം
"കുറച്ചു നാള്‍ മുന്നെ ഒരു ബ്ലോഗര്‍ അയ്യപ്പ ചരിത്രം ബ്ലോഗില്‍ എഴുതുകയുണ്ടായി, ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഗതി എന്തെന്നാല്‍ താന്‍ മാസങ്ങളോളം വ്രത ശുദ്ധിയില്‍ ഇരുന്നാണ് ഈ എഴുത്തിന് തയ്യാറെടുത്തതെന്ന ആമുഖമാണ്. അതായത് അയ്യപ്പ ചരിത്രം വ്രതമെടുക്കാതെ എഴുതുന്നത് കൊടിയ പാപമാണെന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ ഒരു ശ്രമം.

Thursday, April 01, 2010
അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍
പണ്ടു പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്. ഓര്‍മ്മയില്‍ നിന്നെഴുതുന്നു കഥാപാത്രങ്ങളുടെ പേര്‍ അത്ര ഓര്‍മയില്ല.
ഒരു രാജാവിന്റെ അടുത്ത് മുറജപം പോലെ എന്തോ നടക്കുന്ന സമയം.
അനേകം പണ്ഡിതന്മാര്‍ ഇരുന്ന് മന്ത്രോച്ചാരണങ്ങള്‍ നടത്തുന്നു.
ഒരാള്‍ അതിനെ പുഛിച്ച് ഇങ്ങനെ പറഞ്ഞു അത്രെ " ഇതെന്ത് ? അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നു. മന്ത്രമാണത്രെ മന്ത്രം "
ഇതു കേട്ട മറ്റൊരാള്‍ അയാളെ തന്തയ്ക്കും തലവഴിയ്ക്കും ഒക്കെ തെറിയും വിളിച്ചു.
അപ്പോള്‍ ആദ്യത്തെ ആള്‍ - അയാളും മോശക്കാരനല്ല - രാജാവിനടുത്ത് പരാതിയും ആയി ചെന്നു ഇയാള്‍ എന്നെ തന്തയ്ക്കുവിളിച്ചു എന്ന്.
ഉടന്‍ രാജാവു തെറിവിളിച്ചയാളെ വരുത്തി കാര്യം ആരാഞ്ഞു.
അയാള്‍ പറഞ്ഞു "അയ്യോ അടിയന്‍ തെറിയൊന്നും വിളിച്ചില്ലേ. മുറജപത്തില്‍ മന്ത്രം എന്നു പറയുന്നത് അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നതാണെന്ന് ഇദ്ദേഹം പറഞ്ഞു. അടിയനും അതുപോലെ അന്‍പത്തി ഒന്നക്ഷരം തിരിച്ചും മറിച്ചും ഒക്കെ ഒന്നു പറഞ്ഞതെ ഉള്ളേ"
രാമായണത്തിലെ ശ്ലോകങ്ങള്‍ പലയിടത്തു നിന്നും അടര്‍ത്തി എടൂത്താല്‍ ഇതിലും സരസമായി കാര്യങ്ങള്‍ പറയാം. ഇനി അതിലെ വാക്കുകള്‍ പലയിടത്തു നിന്നും വേണ്ടപോലെ കൂട്ടി ചേര്‍ത്താല്‍ അതിലും നല്ല അര്‍ത്ഥങ്ങള്‍ മെനയാം. അക്ഷരങ്ങള്‍ ഇതുപോലെ വിളക്കി ചേര്‍ത്താല്‍ ആ ഹാ എത്ര സുന്ദരം എന്റെ കേരളം
അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ

Tuesday, March 30, 2010
രാമരാജ്യം
വാല്‌മീകിരാമായണത്തിലെ രാമനെ കുറിച്ച് ഒരു കുറിപ്പ് എഴുതി.
അതു കണ്ടപ്പോള്‍ ഒരാള്‍ക്കു സംശയം തോന്നിയതു കണ്ടോ?
രാജഭരണമാണ് ജനാധിപത്യത്തെക്കാള്‍ നല്ലത് എന്ന് ഞാന്‍ പറഞ്ഞു.
അതെയോ? ഇനി ഞാന്‍ അങ്ങനെ എങ്ങാനും പറഞ്ഞോ പോലും?
സുഹൃത്തുക്കളേ - എഴുതിയതു വായിക്കുക അതില്‍ പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നു മനസ്സിലാക്കി വിമര്‍ശിക്കുക അതല്ലെ അഭികാമ്യം?
ക്ഷത്രിയന്റെ ഉദാഹരണത്തിന് അനുയോജ്യമായ ഒരു കഥാപാത്രം ആണ് വാല്‌മീകിയുടെ രാമന്‍ - ബ്രാഹ്മണന്റെ ഉദാഹരണത്തിന് അനുയോജ്യനായ കഥാപാത്രം വിശ്വാമിത്രന്‍ എന്നതു പോലെ.
ഓരോരോ കാലഘട്ടത്തിനും അതിന്റെതായ കഥകള്‍ ഉണ്ടാകും. അന്നന്നത്തെ വ്യവസ്ഥിതിയ്ക്കനുസരിച്ച കഥകളായിരിക്കും അവ.
അന്നത്തെ പേരുകള്‍ ആയിരിക്കില്ല മറ്റൊരു കാലഘട്ടത്തില്‍ അതെ കഥാപാത്രങ്ങള്‍ക്ക്.
രാജ്യഭരണം നടത്തിയിരുന്നത് അക്കാലത്ത് രാജാക്കന്മാരായിരുന്നു. രാജാവാകണം എങ്കില്‍ ക്ഷത്രിയനായിരിക്കണം. അപ്പോള്‍ ക്ഷത്രിയന്‍ എങ്ങനെ ഉള്ളവനായിരിക്കണം എന്നതാണ് രാമകഥയില്‍ കൂടി കാണിച്ചു തരുന്നത്.
ഇന്നു രാജ്യം ഭരിക്കുന്നത് രഷ്ട്രീയക്കാരാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍. ഈ പ്രതിനിധിയ്ക്കു വേണ്ട ഗുണങ്ങളും ഇതുപ്പോലെ തന്നെ വായിച്ചെടുക്കണം.
രാമന്റെ ഗുണം ആണ് ideal ഓരോ ജനപ്രതിനിധിയും രാമഗുണം ഉള്ളവനാണെങ്കില്‍ രാമരാജ്യം വരും -
കളിയാക്കിപ്പറഞ്ഞതാണെങ്കിലും ശ്രീഹരിയ്ക്ക് - (cALviN::കാല്‍വിന്‍) കാര്യമറിയാം
രാമരാജ്യം എങ്ങനെ ആയിരിക്കും എന്നു വാല്‌മീകി പറഞ്ഞതു കേള്‍ക്കണ്ടേ? അതു കേട്ടിട്ട് നമുക്കൊരുമിച്ച് ഹാലിളക്കാം പോരേ?
"പ്രഹൃഷ്ടമുദിതോ ലോകസ്തുഷ്ടഃ പുഷ്ടഃ സുധാര്‍മ്മികഃ
നിരാമയോ ഹ്യരോഗശ്ച ദുര്‍ഭിക്ഷഭയവര്‍ജ്ജിതഃ"
ജനങ്ങള്‍ എല്ലാവരും - പ്രജകള്‍ എല്ലാവരും -- ശ്രദ്ധിക്കണം എല്ലാവരും ആണ് സവര്‍ണ്ണര്‍ മാത്രമല്ല ബ്രാഹ്മണര്‍ മാത്രമല്ല ക്ഷത്രിയര്‍ മാത്രമല്ല, വൈശ്യര്‍ മാത്രമല്ല ----- എല്ലാവരും അതുകൊണ്ടാണ് ലോകം എന്ന വാക്കുപയോഗിച്ചിരിക്കുന്നത് സന്തുഷ്ടരാണ് , ധാര്‍മ്മികബുദ്ധിയുള്ളവരാണ്, രോഗങ്ങള്‍ വ്യാധികള്‍ എന്നിവയില്ലാത്തവരാണ്, ക്ഷാമം, ഭയം , എന്നിവയില്ലാത്തവരാണ്.
(എന്താ ഇതൊക്കെ ആണൊ മോശം സംഗതികള്‍ അതോ ഇതില്‍ പറഞ്ഞ - ഇല്ലാത്തവയെല്ലാം ഉണ്ടായിരിക്കയും ഉള്ളവയെല്ലാം ഇല്ലാതിരിക്കുകയും വേണോ?)
ന പുത്രമരണം കേചിത് ദ്രക്ഷ്യന്തി പുരുഷാഃ ക്വചിത്
നാര്യശ്ചാവിധവാ നിത്യം ഭവിഷ്യന്തി പതിവ്രതാഃ
പുത്രമരണം, വൈധവ്യം എന്നിവ കേള്‍ക്കാനില്ല, പാതിവ്രത്യം ഉണ്ടായിരുന്നു.
ന ചാഗ്നിജം ഭയം കിഞ്ചിന്നാപ്സു മജ്ജന്തി ജന്തവഃ
നവാതജം ഭയം കിഞ്ചിന്നാപി ജ്വരകൃതം തഥാ
അഗ്നി ജലം വായു എന്നിവയില്‍ നിന്നുള്ള ഭയം ഉണ്ടായിരുന്നില്ല - പ്രകൃതി പോലും അനുകൂലമാണെന്നു താല്‍പര്യം. രോഗഭയവും ഇല്ലായിരുന്നു.
"നചാപി ക്ഷുത്ഭയം തത്ര ന തസ്കരഭയം തഥാ
നഗരാണി ച രാഷ്ട്രാണി ധനധാന്യയുതാനി ച
നിത്യം പ്രമുദിതാഃ സര്‍വേ യഥാ കൃതയുഗേ തഥാ"
വിശപ്പില്‍ നിന്നോ കള്ളന്മാരില്‍ നിന്നോ ഉള്ള ഭയവും അക്കാലത്തില്ലായിരുന്നു. രാജ്യം ധനധാന്യസമ്പല്‍ സമൃദ്ധമായിരുന്നു.
എല്ലാവരും എല്ലായ്പ്പോഴും സന്തുഷ്ടരായിരുന്നു.
ഇതു പോലെ ഒരു ഭരണം ആണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ അത് കോണ്‍ഗ്രസ്സായാലും, കമ്യൂണിസ്റ്റായാലും ബി ജെ പി ആയാലും ഇനി മറ്റാരെങ്കിലും ആയാലും അതു നല്ലത്
അല്ല ഇന്നു കാണുന്നതുപോലെ സ്വജനപക്ഷപാതം, കൊള്ള, കൊല, കൈക്കൂലി, ഗുണ്ഡാരാജ് എന്നിവയാണു കാണുന്നതെങ്കില്‍ അത് ഏതു ശ്രീരാമനാണെങ്കിലും ശ്രീകൃഷ്ണനാണെങ്കിലും എതിര്‍ക്കണം.
അപ്പോള്‍ വാല്‌മീകിയാമായണം ഒന്നു വായിക്കൂ രാമരാജ്യം എന്താണെന്നു മനസ്സിലാക്കിയശേഷം നമുക്കു ചര്‍ച്ചിക്കാം -- രാമരാജ്യം വേണോ വേണ്ടയൊ എന്ന്

Subscribe to:
Posts (Atom)