Tuesday, January 02, 2018

നീർമരുത്




നീർമരുത്

അർജ്ജുനന്റെ പേരുകൾ എല്ലാം ഇതിനെ വിളിക്കുന്ന പേരുകൾ ആണ്‌. വടക്കെ ഇന്ത്യയിൽ അർജുൻ, കോഹ ( കോ യും അല്ല കൗ ഉം അല്ല അതിനിടയ്ക്കുള്ള ഒരു ശബ്ദം ആണ്‌ ട്ടൊ)  എന്നു പറയും

ഇതിപ്പൊ എന്താ പറയാൻ കാരണം അല്ലെ?  പറയാം

84 ൽ ഒരിക്കൽ എന്റെ ഭൈമിയുടെ നാഡി വല്ലാതെ മിടിക്കുന്ന ഒരവസ്ഥ ഉണ്ടായി. മറ്റു വിശേഷങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അന്ന് ധന്വന്തരം ഗുളിക മാത്രം കൊടുക്കുകയും അത് ശരി ആകുകയും ചെയ്തു.

പിന്നീട് 86 ൽ ഒരു സ്ത്രീയ്ക്കും ഇതു പോലെ ഒന്നു കണ്ടു. അവർക്കും ധന്വന്തരം ഗുളിക മാത്രമേ കൊടൂത്തുള്ളു. അതും ശരി ആയപ്പോൾ, അതിനെ പറ്റി കൂടൂതൽ പഠിച്ചാലോ എന്നൊരാലോചന തോന്നി

അന്ന് എന്റെ കയ്യിൽ ECG Machine  ഇല്ല. എന്നാലും PVC ആയിരുന്നിരിക്കണം എന്നാണ്‌ ഊഹം.

അടുത്തുള്ള താലൂക് ആശുപത്രിയിലെ Physician നെ  കണ്ടു. അനേകം രോഗികൾക്ക്, കൃത്യമായ രോഗനിർണ്ണയം നടത്തിയതിനു ശേഷം കൊടുത്തു നോക്കിയാലല്ലെ  അഭിപ്രായം രൂപീകരിക്കുവാൻ പറ്റൂ.
പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പഠനം അങ്ങനെ നടത്തണം എങ്കിൽ  Cardiac Muscle Fibre  Culture Medium തിൽ വളർത്തി ഈ മരുന്നിന്റെപ്രഭാവം അതിന്റെ automaticity യെ എങ്ങനെ ബാധിക്കുന്നു എനൊക്കെ പഠിക്കണം. കൂടാതെ ആധുനിക വൈദ്യ ആശുപത്രിയിൽ ഇരുന്ന് അദ്ദേഹത്തിനു ധന്വന്തരം ഗുളിക Prescribe ചെയ്യാനും സാധിക്കില്ല

അങ്ങനെ അങ്ങനെ ആ പരിപാടി അലസിപോയി.

പിന്നീട് എന്റെ ജീവിതത്തിന്റെ നൂലാമാലകൾക്കിടയിൽ ഇതൊന്നും ആലോചിക്കാനുള്ള സൗകര്യം കിട്ടിയില്ല. നിലത്ത് നിന്നിട്ടു വേണ്ടെ അടവു കാണീക്കാൻ.

പിന്നീട് കുറേ കാലം കഴിഞ്ഞാണ്‌  വീണ്ടും ഇത്തരത്തിലുള്ള ചില പ്രയോഗങ്ങൾ ചെയ്തു നോക്കിയത്

നീർമരുത് - ഹൃദയത്തിന്റെ  Force of Contraction കൂട്ടും. Heart Rate കുറയ്ക്കും - അത് ആദ്യം പറഞ്ഞ Force of Contraction  കൂട്ടുന്നതു കൊണ്ട് Cardiac Output  കൂടൂന്നത് കൊണ്ടാണോ അതൊ A-V conduction  നെ നിയന്ത്രിച്ചാണോ എനറിയില്ല, (അതെനിക്ക് പ്രശ്നവും അല്ലായിരുന്നു) - അത് പുതിയ ആർക്കെങ്കിലും വേണമെങ്കിൽ പഠിച്ചു നോക്കാം ഒരു PhD തരപ്പെടൂത്തുകയും ചെയ്യാം :)

ഏതായാലും Digoxin കൊടൂക്കുന്നതു കൊണ്ടുള്ളതു പോലെ ഗുണം ഇത് കൊണ്ട് കിട്ടി കണ്ടു.  Digoxin കൊടൂക്കുമ്പോൾ ഉള്ള Side Effects ഇല്ല താനും.

പാർത്ഥാരിഷ്ടം കൊടുക്കുന്നതിനെക്കാൾ വളരെ എളുപ്പം അത്ഭുതാവഹമായ Result ഇത് തരും.

ഞാനിത് പരീക്ഷിച്ചത് എന്നിൽ തന്നെ ആയിരുന്നു. Heart Rate 48 വരെ കുറച്ചു. പക്ഷെ അപ്പോൾ കിടന്നിട്ട് പെട്ടെന്നെണീക്കുമ്പോൾ Orthostatic Hypotension കാരനം തലകറങ്ങും. പിന്നീട് അളവു കുറച്ച് 56 ൽ നിർത്തി

Heart Rate കുറയ്ക്കുന്നത് കൊണ്ട് എന്ത് ഗുണം എന്നായിരിക്കും ഇപ്പോൾ ചോദ്യം അല്ലെ?

പറയാം ധാരാളം ഗുണങ്ങൾ ഉണ്ട്.
1. ഹൃദയത്തിന്റെ പേശികൾക്ക് രക്തപ്രവാഹം കിട്ടുന്നത് ഹൃദയം ചുരുങ്ങുമ്പോളല്ല, മറിച്ച് വികസിക്കുമ്പോഴാണ്‌
ചുരുങ്ങുന്ന സമയത്ത് Aorta യുടെ ബേസിൽ ഉള്ള കൊറോണറി  arteries രണ്ടും അടയുകയാണു ചെയ്യുന്നത്. ഹൃദയത്തിനകത്തുള്ള രക്തക്കുഴലുകളും പേശികൾ ചുരുങ്ങുമ്പോൾ വ്യാപ്തം കുറയുകയാണുണ്ടാവുക.

ഹൃദയം വികസിക്കുമ്പോൾ കുഴലുകൾ വികസിക്കുന്നു, Coronary artery  തുറക്കുന്നു, രക്തത്തിന്റെ Back Flow pressure കൊണ്ട് ഹൃദയഭിത്തികളിലേക്ക് രക്തം ഒഴുകുന്നു.


2. ഹൃദയത്തിന്റെ Rate ഒരു മിനിറ്റിൽ 70 ആണെങ്കിൽ ഉള്ളതിനെക്കാൾ വളരെ അധികം സമയം കൂടൂതൽ ഈ രക്ത ഒഴുക്കിനു ലഭിക്കും Rate 60 ആണെങ്കിൽ, ഇല്ലെ?

3. ഹൃദയത്തിന്റെ Diastolic Phase കൂടൂതൽ നീളും തോറും  Ventricular Filling കൂടുതൽ ഉണ്ടാകും. തന്മൂലം CardiacPOutput  കൂടും
കൂടൂതൽ Cardiac Output  ഉണ്ടെങ്കിൽ, സ്വാഭാവികമായും കുറഞ്ഞ Rate ൽ മിടിക്കേണ്ട ആവശ്യമെ ഉള്ളു അല്ലെ? കാരണം ഒരു മിനിറ്റിൽ ഇത്ര ലിറ്റർ വേണം എന്നല്ലെ ഉള്ളൂ? ഓരോ മിടീപ്പിലും കൂടൂതൽ പമ്പ് ചെയ്യാൻ പറ്റും എങ്കിൽ കുറച്ച് തവണ മിടീച്ചാൽ മതിയാകുമല്ലൊ അല്ലെ?

ഇതൊക്കെ ഇപ്പോൾ എഴുതിയത് എന്തിനാന്ന്

വീണ്ടും ഒരാൾക്ക് PVC കണ്ടു. അദ്ദേഹത്തിനു കൊടൂക്കാൻ വേണ്ടി സംഘടിപ്പിച്ചതാണ്‌. കൊടുത്ത് നോക്കട്ടെ ഫലം പിന്നീടു പറയാം
Picture of Tree
http://indiaheritage1.blogspot.in/2006/11/blog-post_07.html


Wednesday, September 13, 2017

ശ്രീരാമോദന്തം ശ്ലോകം 5

ശ്രീരാമോദന്തം ശ്ലോകം 5

രാവണസ്തു തതോ ഗത്വാ രണേ ജിത്വാ ധനാധിപം
ലങ്കാപുരീം പുഷ്പകം ച ഹൃത്വാ തത്രാവസത് സുഖം

പദാനി

രാവണഃ (അ പു പ്ര ഇ)  രാവണൻ
തു (അ) ആകട്ടെ
തതഃ (അ) അനന്തരം
ഗത്വാ (ക്ത്വാന്തം അവ്യയം) പോയിട്ട്
രണേ (അ ന സപ്തമി ഏകവചനം)
ജിത്വാ  (ക്ത്വാന്തം അവ്യയം) ജയിച്ചിട്ട്
ധനാധിപം (അ പു ദ്വി ഏ) ധനാധിപനെ - വൈശ്രവണനെ (കുബേരനെ)
ലങ്കാപുരീം (ഈ സ്ത്രീ ദ്വി ഏ) ലങ്കാപുരിയെ
പുഷ്പകം ( അ ന ദ്വി ഏ) പുഷ്പകവിമാനത്തെ
ച (അ) ഉം
ഹൃത്വാ   (ക്ത്വാന്തം അവ്യയം) അപഹരിച്ചിട്ട്
തത്ര  (അ) അവിടെ
അവസത് (ലങ്ങ് പ പ്രപു ഏ) താമസിച്ചുഹ്?
സുഖം (ക്രി വി) സുഖമാകും വണ്ണം


ക്രിയാ അവസത്

കഃ അവസത്? രാവണഃ അവസത്
കഥം വിധം അവസത്?

സുഖം അവസത്
രാവണഃ സുഖം അവസത് ഇത്യന്വയം

കുത്ര അവസത്?

തത്ര അവസത്

രാവണഃ തത്ര സുഖം അവസത് ഇത്യന്വയം.

കിം കൃത്വാ?

ജിത്വാ
കിം ജിത്വാ?

ധനാധിപം ജിത്വാ

കസ്മിൻ ജിത്വാ?

രണേ ജിത്വാ
രാവണഃ രണേ ധനാധിപം ജിത്വാ തത്ര സുഖം അവസത്

ഇനിയും ഉണ്ട് ക്ത്വാന്തങ്ങൾ അതൊക്കെ ഓരോന്നായി എടുക്കുക

ഗത്വാ യും തു ഉം ഇവിടെ ചേർക്കുക

രാവണഃ തു ഗത്വാ രണേ ധനാധിപം -------

പിന്നീട് ഹൃത്വാ -- വൈശ്രവണന്റെ പക്കൽ നിന്നും ലങ്കാനഗരിയും പുഷ്പകവിമാനവും  അപഹരിച്ച്

അപ്പോൾ ഹൃത്വാ
 ഹൃത്വാ

കിം ഹൃത്വാ?

ലങ്കാപുരീം പുഷ്പകം ച ഹൃത്വാ

തതഃ രാവണഃ തു ഗത്വാ രണേ ധനാധിപം ജിത്വാ, ലങ്കാപുരിം പുഷ്പകം ച ഹൃത്വാ തത്ര സുഖം അവസത്

ഇതി പൂർണ്ണാന്വ്യയം

Monday, September 11, 2017

കൃദന്തങ്ങൾ

കൃദന്തങ്ങൾ

ധാതുവിൽ നിന്നും  വിശേഷണമോ നാമമോ അവ്യയമോ ഒക്കെ ഉണ്ടാക്ക്വാൻ ഉപയോഗിക്കുന്ന പ്രത്യങ്ങളുടെ പേരാണ്‌ കൃത്ത്‌

കൃത്‌ അന്തത്തിൽ ഉള്ളവ കൃദന്തങ്ങൾ

ഇവ പലതരം ഉണ്ട്

ക്താന്തം
ക്തവത്വന്തം
ക്ത്വാന്തം
ല്യബന്തം
തുമുന്നന്തം
ശത്രന്തം
ശാനജന്തം
തൃന്നന്തം
ക്തിന്നന്തം

ഇവയിലും ഓരോ അംശം ഇത്ത് ആണ്‌. അതൊഴിവാക്കി ബാക്കിയേ ധാതുവിനോടു ചേരുകയുള്ളു

ക്താന്തം ---- പ്രത്യയം “ക്ത” ---- ഇത്ത് “ക്‌” --- ബാക്കി “”  ഇത് ചേരുമ്പോൾ ഹൃത എന്നാകും ഹരിക്കപ്പെട്ട എന്നർത്ഥം

ക്തവത്വന്തം ---- പ്രത്യയം “ക്തവത്”   ---- ഇത്ത് “ക്‌” --- ബാക്കി “തവത്”  ഇത്  ചേരുമ്പോൾ ഹൃതവത് എന്നാകും ഹരിച്ച എന്നർത്ഥം

ക്ത്വാന്തം ---- പ്രത്യയം “ക്ത്വ”   ---- ഇത്ത് “ക്‌” --- ബാക്കി “ത്വ”  ഇത്  ചേരുമ്പോൾ ഹൃത്വാ എന്നാകും ഹരിച്ചിട്ട് എന്നർത്ഥം

ല്യബന്തം ---- പ്രത്യയം “ല്യപ്”   ---- ഇത്ത് “ല്‌, പ്‌” --- ബാക്കി “”  ഇത് ചേരുമ്പോൾ വിഹൃത്യ എന്നാകും വിഹരിച്ചിട്ട് എന്നർത്ഥം

തുമുന്നന്തം ---- പ്രത്യയം “തുമുൻ”   ---- ഇത്ത് “ഉൻ” --- ബാക്കി “തും”  ഇത് ചേരുമ്പോൾ ഹർത്തും എന്നാകും ഹരിക്കുവാൻ എന്നർത്ഥം

ശത്രന്തം ---- പ്രത്യയം “ശതൃ”   ---- ഇത്ത് “ശ്‌, ഋ” --- ബാക്കി “അത്”  ഇത് ചേരുമ്പോൾ ഹരത് എന്നാകും ഹരിക്കുന്ന എന്നർത്ഥം

ശാനജന്തം ---- പ്രത്യയം “ശാനച്”   ---- ഇത്ത് “ശ്‌, ച്‌” --- ബാക്കി “ആൻ”  ഇത് ചേരുമ്പോൾ ഹ്രിയമാണ്‌ എന്നാകും ഹരിക്കപ്പെടുന്ന എന്നർത്ഥം

തൃന്നന്തം ---- പ്രത്യയം “തൃൻ”   ---- ഇത്ത് “ന്‌” --- ബാക്കി “തൃ”  ഇത് ചേരുമ്പോൾ  ഹർതൃ എന്നാകും ഹരിക്കുന്ന  എന്നർത്ഥം

ക്തിന്നന്തം ---- പ്രത്യയം “ക്തിൻ”   ---- ഇത്ത് “ക്‌,ന്‌” --- ബാക്കി “തി”  ഇത് ചേരുമ്പോൾ  (സം)ഹൃതി എന്നാകും സംഹരിക്കുക  എന്നർത്ഥം



Sunday, September 10, 2017

മത്തേനോന്മൊഴി

മാഘത്തിലെ ശ്ലോകം എഴുതിയപ്പോൾ ഒരു പഴയ സംഭവം ഓർമ്മ വന്നു
അക്ഷരശ്ലോകം ചൊല്ലുന്നതിനിടയ്ക്ക് എന്റെ ജ്യേഷ്ഠൻ
മത്തേനോന്മൊഴി നാന്മുഖന്റെ മുഖധാമത്തേലെഴുന്നീടുമു-
ന്മത്തേഭേന്ദ്രഗദേ മറക്കടലെഴും മത്തേഭരാജാനനേ
പത്തേറെപ്പണിയുന്നവർക്കു സുഖസമ്പത്തേകിവർണ്ണാദിസ-
മ്പത്തേ പാഹി നിരസ്തനിസ്തുലകൃതാപത്തേ പവിത്രാകൃതേ
ഈ ശ്ലോകം ചൊല്ലിയപ്പോൾ ജഡ്ജിമാർ വിധിച്ചു - ഇത് പാടാൻ പറ്റില്ല
കാരണം - ഇത് ദേവിയെ നിന്ദിക്കുന്നതാണ്‌
എവിടെ
രണ്ടാമത്തെ പാദാവസാനം
എന്തോന്ന്‌
മത്തേഭരാജാനനേ
എന്നു വച്ചാൽ എന്താണ്‌?
മത്തേഭം മദയാന, അങ്ങനെ മദിച്ചഗജരാന്റെ മുഖമുള്ളവൾ - അങ്ങനെ ഉള്ള ആനയുടെ മുഖമുള്ളവൾ എന്നു ദേവിയെ വിളിക്കാൻ പാടില്ല, അതു കൊണ്ട് ഈ ശ്ലോകം ചൊല്ലാൻ ഒക്കില്ല.
സംസ്കൃതം വളരെശ്രദ്ധിച്ച് വേണം പഠിക്കാൻ ഇല്ലെങ്കിൽ ഇതുപോലെ ഒക്കെ തോന്നും.
അവസാനം ചേട്ടൻ കാര്യം പറഞ്ഞു കൊടുത്തു. ഈ സംശയം എന്റെ അമ്മ ചെറുപ്പത്തിലെ അമ്മയുടേ അച്ചനോടു ചോദിച്ചു മനസിലാക്കി ഞങ്ങൾക്കു പറഞ്ഞു തന്നിരുന്നതാണ്‌

മത്തേ + ഭരാജാനനേ എന്നാണു പദഛേദനം,

ഭരാജൻ ചന്ദ്രൻ

"നക്ഷത്രമൃക്ഷം ഭം താരം" എന്ന് അമരകോശം

ഭം എന്നത് നക്ഷത്രം ആണ്‌ അപ്പോൾ ഭരാജൻ നക്ഷത്രങ്ങളുടെ രാജാവ്‌ ചന്ദ്രൻ

ചന്ദ്രമുഖി എന്നാണിവിടെ അതിനർത്ഥം

തച്ഛബ്ദം സ്ത്രീലിംഗം

തച്ഛബ്ദം സ്ത്രീലിംഗം അവൾ എന്നർത്ഥം
സാ തേ താ
താം തേ താ
തയാ താഭ്യാം താഭിഃ
തസ്യൈ താഭ്യാം താഭ്യഃ
തസ്യാഃ താഭ്യാം താഭ്യഃ
തസ്യാഃ തയോഃ താസാം
തസ്യാം തയോഃ താസു
മുൻപിലത്തെ പോലെ തന്നെ ദ്വിവചനത്തിലും ബഹുവചനത്തിലും ഉള്ള രൂപങ്ങൾ ശ്രദ്ധിക്കുക.
യാ ദേവീ സർവഭൂതേഷു മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ
കേട്ടിട്ടില്ലെ ?
നമഃ തസ്യൈ - (ഇവ ചേരുമ്പോൾ നമസ്തസ്യൈ എന്നാകും)
തസ്യൈ നമഃ (ഭവതു- ഭവിക്കട്ടെ)
അവൾക്കായിക്കൊണ്ട് (ചതുർത്ഥീ വിഭക്തി) നമസ്കാരം (ഭവിക്കട്ടെ എന്ന് പൂർത്തികരിക്കുന്നു)
ഈ ശ്ലോകത്തിന്റെ ആദ്യം പറജ്ഞ യാ എന്നത് യച്ഛബ്ദം സ്ത്രീലിംഗം - യാവളൊരുത്തി
അതിന്റെ രൂപവും ഇതു പോലെ തന്നെ വരും
യാ യേ യാ
യാം യേ യാ
യയാ യാഭ്യാം യാഭിഃ
‘ത’ മാറ്റി എല്ലായിടത്തും ‘യ’ ആക്കിയാൽ മതി
ആര്‌ എന്നു സ്ത്രീലിംഗത്തിൽ വേണമെങ്കിൽ കിംശബ്ദം സ്ത്രീലിംഗം കാ
മുകളിൽ കൊടൂത്തതിൽ ‘ത’ യ്ക്കു പകരം ക ചേർക്കുക
കാ കേ കാ
കാം കേ കാ എന്നിങ്ങനെ
യയാ വിനാ ജഗത്സർവം മൂകമുന്മത്തവത്സദാ
യാ ദേവീ വാഗധിഷ്ഠാത്രീ തസ്യൈ വാണ്യൈ നമോ നമഃ
ശ്രീശങ്കരാചാര്യരുടെ ശാരദാസ്തുതിയിലെ ഈ ശ്ലോകം കാണൂ
യയാ - തൃതീയാ വിഭക്തിയുടെ ഉപയോഗം
വിനാ എന്ന പദം കൂടാതെ എന്ന അർത്ഥത്തിലല്ലെ വരുന്നത്. അവിടെ തൃതീയ വിഭക്തി ആണു വേണ്ടത്
യയാ വിനാ യാവളൊരുവൾ ഇല്ലാ എങ്കിൽ
അസ്ത്രേണ വിനാ - അസ്ത്രം ഇല്ലാതെ, അസ്ത്രത്തോടു കൂടാതെ
അതുപോലെ തസ്യൈ - അവൾക്കായിക്കൊണ്ട് എന്ന പദം വാണീ എന്ന ഈകാരാന്ത സ്ത്രീലിംഗത്തോട് ചേരുന്നത് നോക്കുക
തസ്യൈ വാണ്യൈ - ആ വാണിക്കായിക്കൊണ്ട് - ചതുർത്ഥീ വിഭക്തി
ആ വാണിക്കായിക്കൊണ്ട് എന്നു പറയണം എങ്കിൽ സാ വാണ്യൈ എന്നല്ല ഉപയോഗിക്കുക - രണ്ടും ഒരേ വിഭക്തിയിൽ ആയിരിക്കണം - തസ്യൈ വാണ്യൈ എന്ന്. ദൂരാന്വയത്തിന്‌ അപ്പൊഴെ സാധിക്കൂ. ആ പദങ്ങൾ എവിടെ ആയാലും തമ്മിൽ ബന്ധപ്പെട്ടവ ആണെന്ന് മനസിലാകും
Now the Deviisthuthi
നമോ ദേവ്യൈ മഹാദേവ്യൈ
ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ
നിയതാഃ പ്രണതാഃ സ്മ താം
രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമഃ
കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ
സിദ്ധ്യൈ കുർമോ നമോ നമഃ
നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ
ശർവാണ്യൈ തേ നമോ നമഃ
ദുർഗ്ഗായൈ ദുർഗ്ഗപാരായൈ
സാരായൈ സർവ്വകാരിണ്യൈ
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ
ധൂമ്രായൈ സതതം നമഃ
അതിസ്സൗമ്യാതിരൗദ്രായൈ
നതാസ്തസ്യൈ നമോ നമഃ
നമോ ജഗത് പ്രതിഷ്ഠായൈ
ദേവ്യൈ കൃത്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ക്ഷുദ്ധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
തൃഷ്ണാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ക്ഷാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ശാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ശ്രദ്ധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
തുഷ്ടിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
യാ ദേവീ സർവ്വഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
ഇന്ദ്രിയാണാമധിഷ്ഠാന്ത്രി
ഭൂതാനാം ചാഖിലേഷു യാ
ഭൂതേഷു സതതം തസ്യൈ
വ്യാപ്തിദേവ്യൈ നമോ നമഃ
ചിതിരൂപേണ യാ കൃത്സ്നം
ഏതദ് വ്യാപ്യ സ്ഥിതാ ജഗത്
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

ശ്രീശാരദാപ്രാര്‍ഥന (SreeSankaraachaarya)
നമസ്തേ ശാരദേ ദേവി കാശ്മീരപുരവാസിനി
ത്വാമഹം പ്രാര്‍ഥയേ നിത്യം വിദ്യാദാനം ച ദേഹി മേ
യാ ശ്രദ്ധാ ധാരണാ മേധാ വാഗ്ദേവീ വിധിവല്ലഭാ
ഭക്തജിഹ്വാഗ്രസദനാ ശമാദിഗുണദായിനീ
നമാമി യാമിനീം നാഥലേഖാലങ്കൃതകുന്തളാം
ഭവാനീം ഭവസന്താപനിര്‍വാപണസുധാനദീം
ഭദ്രകാള്യൈ നമോ നിത്യം സരസ്വത്യൈ നമോ നമഃ
വേദവേദാംഗവേദാന്തവിദ്യാസ്ഥാനേഭ്യ ഏവ ച
ബ്രഹ്മസ്വരൂപാ പരമാ ജ്യോതിരൂപാ സനാതനീ
സര്‍വവിദ്യാധിദേവീ യാ തസ്യൈ വാണ്യൈ നമോ നമഃ
യയാ വിനാ ജഗത്സര്‍വം ശശ്വജ്ജീവന്‍മൃതം ഭവേത്
ജ്ഞാനാധിദേവീ യാ തസ്യൈ സരസ്വത്യൈ നമോ നമഃ
യയാ വിനാ ജഗത്സര്‍വം മൂകമുന്‍മത്തവത്സദാ
യാ ദേവീ വാഗധിഷ്ഠാത്രീ തസ്യൈ വാണ്യൈ നമോ നമഃ

തഛബ്ദം പുല്ലിംഗം

സഃ             തൗ            തേ
തം             തൗ            താൻ
തേന          താഭ്യാം      തൈഃ
തസ്മൈ     താഭ്യാം      തേഭ്യഃ
തസ്മാത്    താഭ്യാം      തേഭ്യഃ
തസ്യ          തയോഃ       തേഷാം
തസ്മിൻ    തയോഃ       തേഷു

തഛബ്ദം പുല്ലിംഗം രൂപങ്ങൾ ആണിവ

അവൻ എന്ന അർത്ഥം വരണമെങ്കിൽ ഇവ ഉപയോഗിക്കണം

ഏഴു വിഭക്തികളിലായി
അവൻ
അവനെ
അവനാൽ
അവനുവേണ്ടി
അവങ്കൽ നിന്ന്
അവന്റെ
അവനിൽ

എന്ന് അർത്ഥങ്ങൾ വരും

ഏകവചനത്തിൽ അവൻ ഒരാൾ, ദ്വിവചനത്തിൽ അവന്മാർ രണ്ടു പേർ, ബഹുവചനത്തിൽ അവന്മാർ രണ്ടിൽ കൂടൂതൽ പേർ

ഇനി ഇതിന്റെ ഒരു പ്രത്യേകത ശ്രദ്ധിച്ചോ?

ഏകവചനത്തിൽ ഏഴു വ്യത്യസ്ഥരൂപങ്ങൾ

പക്ഷെ ദ്വിവചനത്തിൽ?

മൂന്നു തരം മാത്രം തൗ താഭ്യാം തയോഃ  ഇവ മാത്രം

പ്രഥമയും ദ്വിതീയയും ഒന്നു തന്നെ
തൃതീയ ചതുർത്ഥി പഞ്ചമി ഇവ മൂന്നും ഒന്നു തന്നെ
ഷഷ്ഠിം സപ്തമി ഇവയും ഒന്നു തന്നെ

മിക്കവാറൂം എല്ലായിടത്തും ഇതു പോലെ ആകും.

ബഹുവചനത്തിലൊ?

ചതുർത്ഥി പഞ്ചമി ഇവ ഒരുപോലെ

ഈ ഒരു രൂപം മനഃപാഠം ആക്കിയാൽ

ആർ എന്ന് അർത്ഥം വരുന്ന
കഃ (കിം ശബ്ദം പുല്ലിംഗം)

യാവനൊരുത്തൻ എന്ന അർഥം വരുന്ന
യഃ (യഛബ്ദം പുല്ലിംഗം) ഇതും ഒരേപോലെ ആണ്‌.

കഃ കൗ കേ
കം കൗ കാൻ -- ബാക്കിയും ഇതേ പോലെ

യഃ യൗ യേ
യം യൗ യാൻ -- ബാക്കിയും ഇതേ പോലെ

ഇതു പോലെ എളുപ്പമാകും.
അതു കൊണ്ട് സഃ തൗ തേ എന്നത് കാണാപ്പാഠം ആക്കുക

അത് എന്ന അർത്ഥം കിട്ടുവാൻ തഛബ്ദം നപുംസകലിംഗം വേണം

അതിന്റെ രൂപങ്ങൾ

തത്           തേ             താനി
തത്           തേ             താനി
തേന          താഭ്യാം      തൈഃ
തസ്മൈ     താഭ്യാം      തേഭ്യഃ
തസ്മാത്    താഭ്യാം      തേഭ്യഃ
തസ്യ          തയോഃ       തേഷാം
തസ്മിൻ    തയോഃ       തേഷു


നോക്കുക ആദ്യത്തെ ഒരു സെറ്റ് മാത്രം പഠിച്ചാക് മതി

പ്രഥമയും ദ്വിതീയയും ഒരുപോലെ.

ബാക്കി എല്ലാം പുല്ലുംഗം പോലെ തന്നെ

എളുപ്പമല്ലെ?