Saturday, February 17, 2007

സംഗീത ശാസ്ത്രം 5

ജനകരാഗങ്ങള്‍

മേളകര്‍ത്താരാഗങ്ങളില്‍ നിന്നും മറ്റു രാഗങ്ങള്‍ ഉണ്ടാക്കാം എന്നുള്ളതുകൊണ്ട്‌ അവയെ ജനകരാഗങ്ങള്‍ എന്നും വിളിക്കുന്നു.ഇവയില്‍ നിന്നും ചില സ്വരങ്ങള്‍ ഒഴിവാക്കുകയോ (വര്‍ജ്ജരാഗങ്ങള്‍), സഞ്ചാരം വക്രരീതിയില്‍ ആക്കുകയോ ചെയ്താണ്‌ (വക്രരാഗങ്ങള്‍) ജന്യരാഗങ്ങളുണ്ടാക്കുന്നത്‌.

ആരോഹണത്തില്‍ ഏഴു സ്വരങ്ങളും അവരോഹണത്തില്‍ ഏഴു സ്വരങ്ങലൂം ഇവക്കുണ്ട്‌. ഇവയില്‍ നിന്നും ആരോഹണത്തിലെ ഏതെങ്കിലും ഒരു സ്വരം മാത്രം ഒഴിവാക്കുക, അവരോഹണം ഏഴുസ്വരങ്ങളും ഉള്ളതായിരിക്കുക - ഇങ്ങനെയുള്ള രാഗങ്ങളേ ഷ്‌ആഡവ - സമ്പൂര്‍ണ്ണം എന്നു പറയുന്നു അതായത്‌ ആരോഹണത്തില്‍ 6, അവരോഹണത്തില്‍ 7.

അതേപോലെ ആാഹണത്തില്‍ അഞ്ചു സ്വരങ്ങള്‍ അവരോഹണത്തില്‍ ഏഴ്‌ സ്വരങ്ങള്‍ ഇവയുള്ളവ ഔഡവ സമ്പൂര്‍ണ്ണം (5-7). ആരോഹണത്തില്‍ ഏഴു സ്വരം അവരോഹണത്തില്‍ 6 സ്വരം ഇങ്ങനെയുള്ളവ സമ്പൂര്‍ണ്ണ ഷാഡവം(7-6)

ഇപ്രകാരം ഓരോ മേളകര്‍ത്താ രാഗത്തിനും

6 ഷാഡവ -സമ്പൂര്‍ണ്ണ (6-7) ജന്യങ്ങളും,
15 ഔഡവ സമ്പൂര്‍ണ്ണ (5-7) ജന്യങ്ങളും,
6 സമ്പൂര്‍ണ്ണ ഷാഡവ (7-6)ജന്യങ്ങളും
15 സമ്പൂര്‍ണ്ണ ഔഡവ (7-5)ജന്യങ്ങളും
36, ഷാഡവ ഷാഡവ(6-6) ജന്യങ്ങളും
90 ഷാഡവ ഔഡവ (6-5) ജന്യങ്ങളും
90 ഔഡവ ഷാഡവ (5-6)ജന്യങ്ങളും
225 ഔഡവ ഔഡവ (5-5)ജന്യങ്ങളും
എന്നിങ്ങനെ ആകെ 483 തരത്തില്‍ ജന്യരാഗങ്ങള്‍ണ്ടാകും.

അഞ്ചില്‍ കുറവു സ്വരം വച്ചു രാഗം സാധാരണയില്ല. അങ്ങനെയാകുമ്പോള്‍ എല്ലാ മേളങ്ങള്‍ക്കും കൂടി 483 x 72 = 34776 ജന്യരാഗങ്ങള്‍ വര്‍ജ്ജരാഗങ്ങളായി ലഭിക്കുന്നു.

ഷാഡവസമ്പൂര്‍ണ്ണം ഉദാഹരണം -
28ആമത്‌ മേളത്തില്‍ നിന്നും ജന്യമായ കാംബോജി

ആ- സ രി ഗ മ പ ധ സ
അ- സ നി ധ പ മ ഗ രി സ

ഔഡവ സമ്പൂര്‍ണ്ണം ഉദാഹരണം
29ആമത്‌ മേളജന്യമയ ആരഭി

ആ- സ രി മ പ ധ സ
അ- സ നി ധ പ മ ഗ രി സ

ആരോഹണാവരോഹണങ്ങള്‍ വക്രമാക്കുന്നതിന്‌ ഈ ക്രമമൊന്നുമില്ലാത്തതിനാല്‍ വക്രരാഗങ്ങള്‍ക്ക്‌ അന്തമില്ല. പേരിനു വേണ്ടി ഇവയേയും വക്രസമ്പൂര്‍ണ്ണം , സമ്പൂര്‍ണ്ണ വക്രം എന്നൊക്കെ ആരോഹണത്തിലും അവരോഹണത്തിലും വക്ര സഞ്ചാരം സൂചിപ്പിക്കാം.

ഈശമനോഹരി (28 ല്‍ ജന്യം)
ആ-സ രി ഗ മ പ ധ നി സ
അ- സ നി ധ പ മ രി മ ഗ രി സ

ഹുസേനി (22 ല്‍ ജന്യം)
ആ- സ രി ഗ മ പ നി ധ നി സ
അ- സ നി ധ പ മ ഗ രി സ

ശഹാന ( 28 ല്‍ ജന്യം)
ആ- സ രി ഗ മ പ മ ധ നി സ
അ- സ നി ധ പ മ ഗ മ രി ഗ രി സ
എന്നിവ വക്രരാഗങ്ങള്‍ക്കുദാഹരണങ്ങള്‍

ഇനി വക്രരാഗങ്ങളില്‍ തന്നെ സ്വരങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവയെ വക്രവര്‍ജ്ജരാഗങ്ങള്‍ എന്നു വിളിക്കുന്നു. അവയിലും ഷാഡവ ഔഡവഭേദങ്ങളും ചേര്‍ത്ത്‌ വക്രഷാഡവം , വക്ര ഔഡവം എന്നിങ്ങനെയും ഉണ്ടാകുന്നു.

കുന്തളവരാളി (28 ല്‍ ജന്യം) ഒരുദാഹരണം
ആ- സ മ പ ധ നി ധ സ
അ- സ നി ധ പ മ സ
ഉപാംഗ രാഗങ്ങള്‍.

ജന്യരാഗങ്ങളില്‍ അതിന്റെ ജനകരാഗത്തിലെ സ്വരങ്ങള്‍ മാത്രമേ ഉള്ളു എങ്കില്‍ അവയെ ഉപാംഗരാഗം എന്നു വിളിക്കും. ഉദാഹരണം ഹംസധ്വനി, കേദാരഗൗള തുടങ്ങിയവ.

ഭാഷാംഗരാഗങ്ങള്‍.

ചില ജന്യരാഗങ്ങളില്‍ അവയുടെ ജനകരാഗങ്ങളിലുള്ളവയല്ലാത്ത സ്വരങ്ങള്‍ വരുന്നു. അങ്ങനെ അന്യസ്വരം വരുന്ന രാഗങ്ങളെ ഭാഷാംഗരാഗങ്ങള്‍ എന്നു പറയും. ഉദാഹരണം കാംബോജി ബിലഹരി തുടങ്ങിയ ഒരു അന്യസ്വരമുള്ളവയും, അഠാണ തുടങ്ങിയ രണ്ടു അന്യസ്വരമുള്ളവയും

5 comments:

  1. ജന്യരാഗങ്ങളുടെ ഒരു ചെറിയ വിവരണം- എങ്ങനെ ഉണ്ടാകുന്നു, എങ്ങനെ തരം തിരിക്കുന്നു ചില ഉദാഹരണങ്ങളും

    സംഗീത ശാസ്ത്രം 5

    മേളകര്‍ത്താരാഗങ്ങളില്‍ നിന്നും മറ്റു രാഗങ്ങള്‍ ഉണ്ടാക്കാം എന്നുള്ളതുകൊണ്ട്‌ അവയെ ജനകരാഗങ്ങള്‍ എന്നും വിളിക്കുന്നു.ഇവയില്‍ നിന്നും ചില സ്വരങ്ങള്‍ ഒഴിവാക്കുകയോ (വര്‍ജ്ജരാഗങ്ങള്‍), സഞ്ചാരം വക്രരീതിയില്‍ ആക്കുകയോ ചെയ്താണ്‌ (വക്രരാഗങ്ങള്‍) ജന്യരാഗങ്ങളുണ്ടാക്കുന്നത്‌.

    ReplyDelete
  2. പണിക്കര്‍ മാഷെ,
    ഈ പോസ്റ്റിനു നന്ദി.അറിയാത്ത പലകാര്യങ്ങളും ധരിച്ചുവച്ചിരിക്കുന്ന അബദ്ധങ്ങളും അറിയാനും തിരുത്താനും കഴിയുന്നുണ്ട്.

    സംഗീതശാസ്ത്രം പിന്നീടൊന്നൊന്നും എഴുതിക്കാണാഞ്ഞപ്പോള്‍ ഇടക്കു വെച്ചു നിര്‍ത്ത്യെരിക്കുമോ എന്നു സംശയിച്ചു.ഇല്ല്യെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

    വീണ്ടും നന്ദി.

    ReplyDelete
  3. സംഗീതശാസ്ത്രം 5 കണ്ടു സന്തോഷം1 മുതൽ 4 വരെ എവിടെ കിട്ടും?

    ReplyDelete
  4. സംഗീതശാസ്ത്രം 5 കണ്ടു സന്തോഷം1 മുതൽ 4 വരെ എവിടെ കിട്ടും?

    ReplyDelete
    Replies
    1. http://indiaheritage.blogspot.in/2007/01/4.html this is number 4, so on yo can find in previous posts. Thanks for the visit and enquiry

      Delete