ദേവന് ഇവിടെ മാവേലി നാടു വാണ കഥ പറഞ്ഞപ്പോള്‍ അന്നത്തെ കാലത്തിനെ കുറിച്ചുള്ള ഈ ശ്ലോകം പണ്ടുള്ളവര്‍ എനഗ്നെ വികടമായി വ്യാഖാനിച്ചിരുന്നു എന്നോര്‍ത്തു . എന്നാല്‍ അതു എല്ലാവര്‍ക്കുമായി ഒന്നു പങ്കു വയ്ക്കാം എന്നും തോന്നി.
"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല"
മാവേലി നാടു വാണീടും കാലം
= മാവേലി നാടു ഭ രിക്കുന്ന കാലത്ത്
മാനുഷരെല്ലാരുമൊന്നു പോലെ
= മനുഷ്യര്‍ എല്ലാവരും ഒന്നു പോലെ = അതേ '1' പോലെ എന്നു വച്ചാല്‍ അന്നെല്ലാവരും നട്ടെല്ലുള്ളവരായിരുന്നു എന്ന് - നിവര്‍ന്നു നടക്കുന്നവരും ധൈര്യശാലികളും ആയിരുന്നു എന്ന്
എന്നാല്‍ ചില കുബുദ്ധികള്‍ ഇതു തെറ്റാണെന്നും പറയുന്നുണ്ട്. '1' എന്നത് ആംഗലേയമാണെന്നും മലയാളത്തില്‍ "ഒന്ന്"എഴുതുന്നത് ഒരു ജാതി നാലുകാലില്‍ ഇഴയുന്നതു പോലെയുള്ള ആകൃതിയില്‍ ആണെന്നും അന്നത്തെ കാലത്ത് ആംഗലയം ഇല്ലാതിരുന്നതു കൊണ്ട് ആളുകളൊക്കെ നാലു കാലിലാണ് നടന്നിരുന്നത് എന്നും അവര്‍ വ്യാഖ്യാനിക്കുന്നു .
അതൊ പ്പൊകട്ടെ നമുക്ക് ബാകി നോക്കാം.
ആമോദത്തൊടെ വസിക്കും കാലം = അങ്ങനെ സന്തോഷമായി താമസിക്കുന്ന ആ കാലത്ത്
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും = ആര്‍ക്കും യാതൊരു വിധ ആപത്തുക്‌അളും ഉണ്ടായിരുന്നില്ല.
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പോളിവചനം= = കള്ളം ചതി കളവു പറച്ചില്‍ എന്നിവ ഒട്ടും തന്നെ ഇല്ല.
കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നും ഇല്ല = അളവില്‍ കുറവു കാണിക്കുന്ന പറയും അതു പോലെ തന്നെ കുറച്ച് അരി മാത്രം ഒള്ളുന്ന നാഴിയും അല്ലാതെ മറ്റു യാതൊരു കള്ളത്തരവും ഇല്ല
സ്വാഭാവികം . അന്ന് ഇതു പോലെ ബാങ്കുകളും രൂപയും ഒന്നും ഇല്ലല്ലൊ. പിന്നെ സ്വല്‍പം കാശുണ്ടാക്കണം എങ്കില്‍ ഇതൊക്കെ അല്ലേ മാര്‍ഗ്ഗമുള്ളു. അതു കൊണ്ട് "കള്ളത്തരങ്ങള്‍ 'മറ്റ്' ഒന്നും ഇല്ല" ആകെ ഇവ മാത്രമേ ഉള്ളു എന്ന്
ഞാന്‍ ഓടി ഇനി എന്നെ കാണണം എങ്കില്‍ സാധ്യം അല്ല
Wednesday, May 23, 2007
Saturday, May 12, 2007
മെര്‍ക്കുറി
പ്രമോദ്,
ലാബില്‍ ഉണ്ടാകുന്ന Dimethyl Mercury ഒരു supertoxic substance ആണ്. It can penetrate through latex gloves also and transdermaally reach the blood stream, as also it is more volatile and leads to inhalation. ~400mg is lethal
ദേവന്‍,
ഡെന്റല്‍ അമാല്‍ഗം mercury taattooing ഉണ്ടാകുന്നതല്ലതെ മറ്റു ദൂഷ്യഫലങ്ങള്‍ കണ്ടിട്ടില്ല.
മാവേലി കെരളം,
അഭിപ്രായത്തിനു നന്ദി. ഡിങ്കന്‍ ഒരു ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട് അതില്‍ സാജന്റെ ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്.
സാജന്‍,
പ്രമോദിന്റെ മറുപടിയോടു ക്‌ഊടി ഡിങ്കന്‍ തന്ന ലിങ്ക് കൂടുതല്‍ വ്യക്തമായിരിക്കുമല്ലൊ. രസതന്ത്രവിദഗ്ദ്ധന്‍ ഉള്ളപ്പോള്‍ ഞാന്‍ ആഭാഗം പറയണ്ട എന്നു വിചാരിച്കതാണ് അതു താങ്കള്‍ക്ക് വിഷമമുണ്ടാക്കിയോ എന്നു പിന്നീടുള്ള കമന്റു കണ്ടപ്പോള്‍ ഒരു സംശയം. ഏതു തരം വിഷബാധ സംശയിച്ചാലും മുറിയുടെ ജനലും കതകുകളും തുറന്നിടുകയാണ് നല്ലത് - അടച്ചിടൂന്നത് അപകടമേ ആകുകയുള്ളു.
കിരന്‍സ്,
ഹ ഹ ഹ ഡിങ്കനു ഇങ്ങനെ ഒരു പേരൊക്കെ ഇതെവിടുന്നു കിട്ടുന്നപ്പാ, നിങ്ങല്‍ മൂന്നു നാലു പേരുടെ തമാശകള്‍ കലര്‍ന്ന കമന്റു വായിക്കുന്നതാണ് ശരിക്കും എന്റെ ജീവിതം തന്നെ സുഖകരമാക്കുന്നത്. കൂട്ടത്തില്‍ പരയട്ടെ പാട്ടുകലൂം നന്നായിട്ടുണ്ട് എനിക്കതില്‍ കമന്റാന്‍ പറ്റാത്തതു കൊണ്ട് ഇവിടെ പറയുന്നു. മുമ്പൊരികാല്‍ അപ്പുവിന്റെ ബ്ലൊഗില്‍ ഞാന്‍ ഇതു പറഞ്ഞിരുന്നു.
വേണുജീ, എപ്പോഴും എന്നപോലെ താങ്കളുടെ ആശംസകള്‍ എന്നും ഒരു അനുഗ്രഹമായിരിക്കുന്നു.
ഡിങ്കാ എന്താനു പറയേണ്ടതെന്നറിയില്ല ഇത്ര മനോഹരമായി ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുന്നതില്‍ താങ്കള്‍ കാണീച്ച ഉത്സാഹം നന്ദിയോടെ എപ്പോഴും മനസിലുണ്ടാകും.
മനു ഞാന്‍ പറഞ്ഞില്ലേ അറിയാന്‍ പാടില്ലാത്ത കച്ചവടക്കരില്‍ നിന്നും മരുന്നെന്നല്ല ഒന്നും തന്നെ വാങ്ങി ഉപയോഗിക്കാതിരിക്കുകയാകും നല്ലത്.
കുട്ടിച്ചാതതന്‍ പിന്നെ കണ്ടില്ലല്ലൊ. എന്താ പേടിച്ചു പോയോ. പേടിക്കണ്ടന്നേ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ
അനോണീ, ഡിങ്കനെ വിളിച്ചു വരുത്താനെങ്കിലും എത്തിയല്ലൊ. ഒരു അനോണിയായ നന്ദി.
ഇഞ്ചി, കുട്ടിച്ചാത്തനും ഡിങ്കനും പോലെ ഡാലിയും ഇഞ്ചിയും മറൂഭാഗത്തും ചേര്‍ന്ന് ബൂലോഗം ഒരു ഉത്സവം തന്നെ ആക്കുന്നുണ്ട്. നിങ്ങളോക്കെ ഇതു പോലെ active അല്ലയിരുന്നെങ്കില്‍ എങ്ങേ ഇരുന്നേനെ ഈ ബൂലോഗം എന്നു ഞാന്‍ പലപ്പോഴും അലോചിച്ചിട്ടുണ്ട്. ഏതായാലും നിലവിലുള്ള അറിവു വച്ച് പല്ലിന്റെ വിടവ് അടക്കാന്‍ അമാല്‍ഗം ഉപയോഗിക്കുന്നതില്‍ അപകടമില്ല.
ആരെ എങ്കിലും വിട്ടു പോയെങ്കില്‍ അവര്‍ക്കും നന്ദി
വായിച്ച് കമന്റാതെ പോയവര്‍ക്കും എല്ലാം നന്ദി

Friday, May 11, 2007
മെര്‍ക്കുറി അഥവാ രസം -POISONING
മെര്‍ക്കുറി അഥവാ രസം മൂന്നു തരത്തില്‍ നാം ഉപയോഗിക്കുന്നു.
1. Elemental
2. Inorganic Salts
3. Organic as methyl salts
ഇതില്‍ ഒന്നാമത്തേത് ചൂടാക്കുമ്പോള്‍ വളരെ പെട്ടെന്നു തന്നെ ആവിയാകുന്നു- volatile അത് mercuric mercury vapour ആകുന്നു. സാധാരണ thermometer BP apparatus തുടങ്ങിയവയില്‍ elemental mercury ആണ്
inorganic Salts പുറമെ പുരട്ടുന്ന ചില മരുന്നുകളിലും, പ്ലാസ്റ്റിക് കമ്പനികളിലും, ചില ആഹാരപദാര്‍ത്ഥങ്ങളിലും കാണും.
Organic form പെയ്ന്റ് fungicides- പൂപ്പലിനെതിരായുള്ള മരുന്നുകള്‍, സൗന്ദര്യസംവര്‍ധകവസ്തുക്കള്‍, തുടങ്ങി പലതിലും ഉണ്ട്.
Inorganic salts വായില്‍ കൂടികഴിച്ചാല്‍ സാധാരണ 10% ത്തില്‍ താഴെ ആഗിരണം ചെയ്യപ്പെടുന്നു.
Organic salts വളരെ വേഗം വളരെ അധികം മാത്രയില്‍ ത്വക്കില്‍ കൂടിയും , കുടലില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്നു. ഇതു placenta ഗര്‍ഭത്തിലുള്ള കുട്ടിയേയും, മുലപ്പാല്‍ വഴി മുല കുടിക്കുന്ന കുട്ടിയേയും ബാധിക്കും. എന്നാല്‍ നേരിട്ട് തലച്ചോറില്‍ എത്താറില്ല. (കുട്ടികളില്‍ തലച്ചോറിലും എത്തും)
mercuric mercury ശ്വാസത്തില്‍ കൂടി ചെല്ലുന്നതാണ് ഏറ്റവും അപകടകാരി. 80 -100% വരെ ആഗിരണം ചെയ്യപ്പെടുന്നു . ഓര്‍ക്കുക ശരീരത്തിന്റെ ആകെ area 2-2.5 Sq meter അണെങ്കില്‍ ശ്വാസകോസത്തിന്റെ {സുര്‍fഅcഎ അരെ 65-75 സ്q.മെറ്റെര്‍} ആണ്.
ഇപ്രകാരം ചെല്ലുന്ന വാതകം തലച്ചോറിലും എത്തും.
വൃക്ക, കരള്‍, RBC -ചുവന്ന രക്താണു, bone marrow പ്ലീഹ , കുടല്‍ തൊലി തുടങ്ങി എല്ലാശരീര ഭാഗങ്ങളിലും ഇവന്‍ അടിഞ്ഞു കൂടുന്നു.
ശ്വസിച്ചാലുണ്ടാകുന്ന acute Poisoning -ക്ഷീണം , വിശപ്പു കുറവ്, തൂക്കം കുറയുക, ദഹനവ്യവസ്ഥക്കുണ്ടാകുന്ന തകരാറുകള്‍ ഇവയാണ് ആദ്യം . പിന്നീട് വിറയല്‍ (Intention Tremor- cerebellaar sign) അതോടൊപ്പം Mercurial Erethism എന്നു വിളികപ്പെടുന്ന ഭയം, ഓര്‍മ്മക്കുറവ്, ഉറക്കകുറവ്,excitability, പിച്ചും പേയും പറയല്‍ എന്നീ ലക്ഷണസമൂഹവും ഉണ്ടാകും.
കൂടുതല്‍ നാള്‍ Inorganic Saltഉപയോഗിച്ചാല്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ക്കു പുറമെ തുപ്പല്‍ ധാരാളം ഉണ്ടാകുക, ഒഴുകുക, പല്ലുകള്‍ ഇളകുക, വായില്‍ പുണ്ണ് വരിക എന്നിവയും കാനാം.
തൊലിപ്പുറമെ ഉള്ള സമ്പര്‍ക്കം കൊണ്ട് ചെറിയ ചുവപ്പു നിറം മുതല്‍ തോല്‍ മുഴുവന്‍ അടര്‍ന്നു പോകുന്ന exfoliative Dermatitis വരെ ഏതു ലക്ഷണവും ഉണ്ടാകാം.
കുട്ടികളില്‍ Pink's Disease അഥവാ Acrodynia ie ശരീരം മുഴുവന്‍ തിണര്‍ക്കുക, irritability, വെളിച്ചത്തേക്ക് നോക്കന്‍ ഭയം, വല്ലാതെ വിയര്‍ക്കുക, കൈകാലുകളിലെ തൊലി പൊളിഞ്ഞു പോകുക തുടങ്ങിയവ ഉണ്ടാകാം
അധികം അളവില്‍ inorganic salt കഴിച്ചാല്‍- ഓക്കാനം,ഛര്‍ദ്ദി, രക്താതിസാരം, കുടലുകളുടെ അകം നശിച്ചു പോകുക തുടങ്ങിയവ ഉണ്ടാകാം.
acute Poisoning ല്‍ വൃക്കകള്‍ക്ക്acute Tubular necrosis എന്നു പറയുന്ന അവസ്ഥയും നീണ്ടു നില്‍ക്കുന്ന poisoning ല്‍ Nephrottic Syndrome ഉം ഉണ്ടാകും
ഗര്‍ഭിണിക്കുണ്ടാകുന്ന poisoning ല്‍ കുട്ടിക്ക് cerebral Palsy യും, മുലകൊട്രുക്കുന്ന മാതാവിനുണ്ടാകുന്ന poisoning ല്‍ കുട്ടിക്ക് തലവേദന, തരിപ്പ്, കാഴ്ച്ച, കേള്‍വി, വര്‍ത്തമാനം ഇവക്കുണ്ടാകുന്ന വൈകല്ല്യങ്ങള്‍ എന്നിവ ഉണ്ടാകാം.
blood Level 3.5 microgram/Dlല്‍ താഴെയാണ് അഭികാമ്യം.
കൂടുതല്‍ എഴുതി ഭയപ്പെടുത്തുന്നില്ല. ചികില്‍സ വൈദ്യന്മാരുടെ കാര്യമായതു കൊണ്ട് അതും എഴുതുന്നില്ല

Thursday, May 10, 2007
ആയുര്‍വേദത്തില്‍ ്‍ രസം (mercury)
BEWARE MERCURY IS A TOXIC HEAVY METAL, HARMFUL TO THE BODY. NEVER USE IT INTERNALLY.
ANY MEDICATIONS ARE TO BE DONE ONLY UNDER MEDICAL SUPERVISION
ആയുര്‍വേദത്തില്‍ രസം (mercury) വേര്‍തിരിച്ചെടുക്കുന്നവിധം.
നിങ്ങള്‍ക്കും വേണമെങ്കില്‍ വേര്‍തിരിച്ചെടുക്കുന്നവിധം ഒരു തമാശയ്ക്ക് പരിശോധിച്ചു നോക്കാവുന്നതാണ്.
വേണ്ട സാധനങ്ങള്‍
1. ഒരേ പോലെയുള്ള രണ്ടു മണ്‍ചട്ടികള്‍ - 2" വ്യാസം ഉള്ളവ.
2.വെറ്റില രണ്ട്
3. മഞ്ഞള്‍പ്പൊടി 50gm
4 ചായില്ല്യം 50gm - ഇതു പച്ചമരുന്നു കടയില്‍ മേടിക്കുവാന്‍ കിട്ടും -
ക്രമം-
ചായില്ല്യം പൊടിച്ചെടുക്കുക. മഞ്ഞള്‍പ്പൊടിയും കൂട്ടി നന്നായി mix ചെയ്യുക.
വെറ്റില ഇടിച്ചു ചതച്ച അതിന്റെ നീര് രണ്ടു ചട്ടികള്‍ക്കുള്ളിലും തേച്ചു പുരട്ട്‌ഉക
mix ചെയ്തു വച്ച പൊടി ഒരു ചട്ടിയിലിട്ട് മറ്റേ ചട്ടി കൊണ്ട് കമഴ്ത്തി അടച്ച് , രണ്ടും കൂടി ചേരുന്ന ഭാഗം , ഒരു നീളമുള്ള നാടയില്‍ മണ്ണ് അരച്ചു പുരട്ടിയത് പലതവണ ചുട്ടി അതിനു പുറമെ വീണ്ടും മണ്ണു തേച്ചു പിടിപ്പിച്ച് കൂട്ടി പിടിപ്പിക്കുക.
ഈ ചട്ടി ഒരു heater നു മുകളില്‍ വച്ചു ഏകദേശം, നാലു മണിക്കൂര്‍ ചൂടാക്കുക. അതിനു ശേഷം ഇറക്കി വച്ചു തണുക്കുമ്പോള്‍ ചട്ടികള്‍ വേര്‍പെടുത്തുക.
മുകളിലത്തെ ചട്ടിയുടെ ഭിത്തിയില്‍ ഉള്ള പൊടി ഒരു തുണി കൊണ്ടു തുടച്ച് മറ്റൊരു തുണിയിലേക്കിട്ട് പിഴിഞ്ഞെടുത്താല്‍ രസന്മ് ലഭിക്കും.
മറ്റു പലപ്രകാരത്തിലും ഉണ്ടാക്കാം എങ്കിലും മരുന്നിനുപയോഗിക്കുവാന്‍ 95% ശുദ്ധമാണ് ഇപ്രകാരം ഉണ്ടാക്കുന്നത് ഇതിനു തന്നെ വീണ്ടും ശുദ്ധിയും പറയുന്നുണ്ട്.

Monday, May 07, 2007
ഉദയഗിരി ചുമന്നൂ ഭാനു
ദേവന്‍ ഒരു ശ്ലോകമെഴുതുകയും വക്കാരി അതിനു ഭാഷ്യമെഴുതുകയും ഞാന്‍ അതു വായിക്കുകയും ചെയ്തപ്പോള്‍ പണ്ടത്തെ ഈ ശ്ലോകം സരസന്മാരായ പൂര്‍വീകര്‍ വ്യാഖ്യാനം ചെയ്തത് ഓര്‍ത്തു. അപ്പോള്‍ അതു മറ്റുള്ളവരുമായി പങ്കു വക്കാം ന്നും വിചാരിച്ചു
ശ്ലോകം-
ഉദയഗിരി ചുമന്നൂ ഭാനുബിംബം വിളങ്ങീ
നളിനമുകുളജാലേ മന്ദഹാസം വിളങ്ങീ
പനിമതി വരവായീ ശംഖുനാദം മുഴങ്ങീ
ഉണരുക കണീകാണാനംബരേശംബരേശ
ഉദയഗിരി= ഉദയപര്‍വ്വതം
ചുമന്നൂ= ചുമക്കുക എന്നു പറഞ്ഞാല്‍ അതെടുത്തു പിടീക്കുക എന്നര്‍ഥം അപ്പോള്‍ - എടുത്തു പൊക്കി പിടിച്ചു
ഭാനു = ഭാനു എന്ന ആള്‍
ബിംബം = ശരീരം
വിളങ്ങീ= സംസ്കൃതത്തില്‍ ള കാരം വളരെ കുറച്ചേ ഉപയോഗിക്കൂ- അതു കൊണ്ട് ഒരു വിധിയുണ്ട് "ലളയോരഭേദഃ " അതായത് ല യും ളയും ഒരേ പോലെ പ്രയോഗിക്കാം (ഇനി ഇതും കേട്ടോണ്ട് ചെന്ന് പുളിക്ക് പുലി എന്നു പറയണം
എന്നിട്ടു പറയണം indiaheritage പറഞ്ഞിട്ടാണെന്ന് ഡോണ്ട് ഡൂ)
അപ്പോള്‍ വിളങ്ങി എന്നു പറഞ്ഞാല്‍ വിലങ്ങി എന്നര്‍ത്ഥം- അതായത് ശരീരം വിലങ്ങി .
എന്തു സംശയം ഒരു പത്തു കിലോ മണല്‍ ചാക്ക് എടുത്തു പൊക്കിയാല്‍ വിലങ്ങും പിന്നല്ലേ ഒരു പര്‍വതം എടുത്തു പൊക്കാന്‍ പോയാല്‍ വിലക്കം മാത്രമല്ല ചിലപ്പോള്‍ നടു ഒടിഞ്ഞെന്നും വരും.
നളിനമുകുളജാലേ= ജാലകത്തിന്റെ മുകളില്‍ കൂടി ഇതു കണ്ടു കൊണ്ടിരുന്ന നളിനി
മന്ദഹാസം തുടങ്ങി= മന്ദഹസിച്ചു ചിരിച്ചു - അല്ല ഈ വേണ്ടാത്ത പണി കണ്ടാല്‍ ആരായാലും ചിരിച്ചു പോകും അപ്പോള്‍ നളിനിയെകുറ്റം പറയാന്‍ സാധിക്കില്ല.
പനി മതി വരവായീ = മതി ഇത്രയും മതി , പനിയും വന്നു. ശരീരം വിലങ്ങിയാല്‍ നീരും പനിയും കൂടെത്തന്നെ ഉണ്ടാകും അതെല്ലാവര്‍ക്കും അറിയാമല്ലൊ.
ശംഖു നാദം മുഴങ്ങീ = വേലക്കാരന്‍ ശംഖു-( ശങ്കു എന്നു പറഞ്ഞാല്‍ പുള്ളിക്കു രസിച്ചില്ലെങ്കിലോ എന്നു കരുതി അല്‍പം ഗാംഭീര്യത്തോടു കൂടി ശംഖു എന്നു പറഞ്ഞു എന്നു മാത്രം) ശബ്ദമുണ്ടാക്കി, തന്റെ യജമാനന് അബദ്ധത്തില്‍ ചെന്നു ചാടിയതു കണ്ട് അവന്‍ ഒച്ചയുണ്ടാക്കി
ഉണരുക കണികാണാന്‍ അബരേശാംബരേശാ = അല്ലയോ അംബരേശാ - (അവന്റെ കൂട്ടുകാരനായിരിക്കും) വേഗം എണീക്കൂ ഇതു കണി കാണാന്‍

Thursday, May 03, 2007
വൈദ്യന്മാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു നര്‍മ്മകഥ -
ചികില്‍സയെ കുറിച്ച് വൈദ്യന്മാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു നര്‍മ്മകഥ -
ജൂനിയര്‍ :സാര്‍ അറിഞ്ഞോ ഒരു പുതിയ ചികില്‍സാ രീതിയെ പറ്റി?
പ്രൊഫ: എന്തു ചികില്‍സാരീതി?
ജൂനിയര്‍: ഇപ്പോള്‍ കേട്ടതാണ് ഒരാള്‍ എന്തോ പുതിയ സങ്കേതങ്ങളൊക്കെ ഉപയോഗിച്ചു ചികില്‍സിക്കുന്നു അത്രെ. ഇത്രകാലത്തിനിടക്ക് ഒരു failure പോലും ഇല്ല.
പ്രൊഫ: ഞാനും കേട്ടിരുന്നു. ഒന്നു പോയി അതിനെ കുറിച്ചു പഠിക്കണം എന്നു വിചാരിച്ചിരിക്കുകയാണ്.
രണ്ടു പേരും കൂടി ആലോചിച്ചു തീരുമാനിച്ച് ഒരു ദിവസം നിശ്ചയിച്ചു.
മേല്‍പറഞ്ഞ വ്‌ഇദഗ്ദ്ധന്റെ ക്ലിനിക്കിലെത്തി.
നിരനിരയായി ആളുകള്‍ ഇരിക്കുന്നുണ്ട്. പരിശോധന കഴിഞ്ഞിറങ്ങി വന്ന ഒരാളിനോട് പ്രൊഫസര്‍ ചോദിച്ചു. സ്വല്‍പനേരം ഒന്നു നില്‍ക്കാമോ പരിശോധനയെ കുറിച്ച് ഒന്നു പറയാമോ?
രോഗി: ഹാവൂ എന്തു പറയാന്‍ ഇത്ര വിശദമായി പറിശോധിക്കുന്ന മറ്റൊരിടം കണ്ടിട്ടില്ല. എന്തെല്ലാ പുതിയ രീതികളാ.
പ്രൊഫ: എങ്ങനെ ആണെന്നൊന്നു വിശദമാക്കാമോ?
രോഗി: അതേ നമ്മള്‍ ചെന്നു രോഗ വിവരം ഒക്കെ പറഞ്ഞു കഴിഞ്ഞാല്‍ ചില ചോദ്യങ്ങളൊക്കെ ചോദിച്ച് മനസിലാക്കിയ ശേഷം ശരീരത്തിന്റെ പലഭാഗങ്ങളിലും ചില വയറുകള്‍ ഘടിപ്പിക്കും. പിന്നെ ചില സ്വിച്ചുകള്‍ ഇടും ഓഫ് ചെയ്യും അങ്ങനെ ഒന്നും പറയണ്ടാ. അതിനനുസരിച്ച് നമ്മുടെ ശരീരത്തിന്റെ തന്നെ എല്ലാ അവയവങ്ങളുടെയും, പടങ്ങളും വച്ചിട്ടുണ്ട് അതിലേ ക്‌ഹില ചില ബള്‍ബുകള്‍ തെളിയും ചിലവ അണയും അങ്ങനങ്ങനെ. എല്ലാം കഴിയുമ്പോള്‍ ഡോക്ടര്‍ പറയും ഇവിടെ ചികില്‍സിക്കാന്‍ സാധിക്കുമോ അതോ വേറെ വല്ലയിടത്തും പോകണോ എന്ന്. ഇവിടം കൊണ്ടു തീരും എന്നു പറഞ്ഞാല്‍ ഉറപ്പ് . എല്ലാം ഭേദം,ആകും. അല്ല പോകണം എന്നു പറഞ്ഞാല്‍ പിന്നെ നില്‍ക്കണ്ട അദ്ദേഹം പറയുന്നിടത്തു പോയാല്‍ മതി. എന്തു നല്ല ഡോക്ടര്‍.
പ്രൊഫ: ഹാവൂ അല്‍ഭുതം തന്നെ.
വീണ്ടും തിരക്കൊഴിയാന്‍ കാതിരുപ്പ്
കുറേ നേരം കഴിഞ്ഞു തിരക്കൊഴിഞ്ഞു. ഹാളില്‍ പ്രൊഫ: മാത്രം. പതുക്കെ അദ്ദേഹം ഡോക്ടറുടെ മുറിയിലേക്കു ചെന്നു.
പ്രൊഫസ്സറെ കണ്ടതും അകത്തിരുന്ന ഡോക്ടര്‍ വേഗം തന്നെ എണീറ്റ് അടുത്തു വന്ന് പ്രണാമം ചെയ്തു കാലില്‍ തൊട്ടു തൊഴുതു.
ഇത്ര മഹാനായ ഡോക്ടര്‍ തന്നെ എങ്ങനെ ആയിരിക്കും കാണുക എന്ന് വിചാരിച്ച് വിഷമിച്ചിരുന്ന പ്രൊഫസര്‍ അല്‍ഭുതം കൊണ്ട് വായ പൊളിച്ചു പോയി.
ഡൊക്ടര്‍ : --ഇന്ന കോളേജിലെ പ്രൊഫസറല്ലെ? സാറിനെന്നെ മനസിലായോ ?
പ്രൊഫ: അതെ, എനിക്കു മനസിലായില്ലല്ലൊ.
ഡോക്ടര്‍: അയ്യോ ഞാന്‍ സാറിന്റെ ഒരു സ്റ്റുഡന്റഅയിരുന്നു. പേര് --""
പ്രൊഫ : ഓര്‍മ്മ വരുന്നില്ലല്ലൊ. പേരും ഈ മുഖവും. വയസ്സായില്ലെ ഞാന്‍ മറന്നു വല്ലാതെ. അതിരികട്ടെ ഈ പുതിയ ചികില്‍സാരീതികളും ഇതിന്റെ വിജയരഹസ്യവും മറ്റും ഒന്നു പഠിക്കാമെന്നു വിചാരിച്ചു വന്നതാണ് അതിനെ കുറിച്ച് ഒന്നു പറയാമോ?
ഡോക്ടര്‍: സാറിന്റെ ഓര്‍മ്മക്കുറവല്ല കാരണം ഞാന്‍ ആകെ സാറിന്റെ ഒരു ക്ലാസിലേ കയറിയിട്ടുള്ളു. പക്ഷേ അന്നു സാര്‍ പറഞ്ഞ ഒരു വാചകമാണ് എന്റെ എല്ലാ വിജയത്തിന്റെയും രഹസ്യം.
പ്രൊഫ: വീണ്ടൂം അസ്വസ്ഥനാകുന്നു. തന്റെ ഏതു വാചകമാണു പോലും ഇങ്ങനൊക്കെ ചെയ്യാന്‍ പഠിപ്പിച്ചത്. ആകാംക്ഷ കൂടി പ്രൊഫ ചോദിച്ചു തുറന്നു പറയൂ എന്തൊക്കയാണിതിന്റെ അര്‍ഥം എനികൊന്നും മനസിലാകുന്നില്ല. ഈ വയറുകളൊക്കെ ഘടിപ്പിച്ച് സ്വിച്ചിറ്റാല്‍; എങ്ങനെയാണ് രോഗമുള്ള അവയവത്തിന്റെ മുകളിലുള്ള ലൈറ്റ് കത്തുന്നതും മറ്റും?
ഡോക്ടര്‍: അയ്യോ സാറെ, സാറല്ലെ അന്നു പറഞ്ഞത് നമ്മുടെ അടുത്തു വരുന്ന രോഗികളില്‍ 80% ത്തിനും രോഗമൊന്നുമില്ല , അവര്‍ക്ക് പച്ചവെള്ളം കൊടുത്താലും സുഖമാകും, ബാക്കിയുള്ളവരില്‍ പകുതി (10%) ചില്ലറ അസുഖങ്ങള്‍ കാണും അത് നല്ല പരിശോധനയില്‍ വെളിവാകും സാമാന്യമായ ചികില്‍സ ബ്വേണം, ബാക്കിയുല്ലവര്‍ക്ക് വിദഗ്ദ്ധപരിശോധന ആവശ്യമാണ് എന്ന്
ഞാന്‍ പരിശോധിക്കുമ്പോള്‍ എന്തെങ്കിലും ഒരു പ്രശ്നം കണ്ടാല്‍ അവരെ അങ്ങു റഫര്‍ ചെയ്യത്തെ ഉള്ളു. എനിക്കു ആദ്യത്തെ 80% ധാരാളമാണ് സര്‍. അവരുടെ ദേഹത്താണ് ഞാന്‍ വയറു ഘടിപ്പിക്കുന്നതും സ്വിച്ചിടൂന്നതും മറ്റും . ലൈറ്റിന്റെ സ്വിച്ച് എന്റെ കയ്യിലല്ലെ ഏതു കത്തണം ഏതു കെടണം എന്നൊക്കെ ഞാന്‍ തീരുന്മാനിക്കും.
പക്ഷെ എന്റെ രോഗികള്‍ നല്ല പോലെ വിശ്വസിക്കും- കാരണം അവരുടെ "അസുഖം" മാറുന്നല്ലൊ.
ബാക്കി 20% ആളുകള്‍ പോയി വിദഗ്ദ്ധചികില്‍സയും എടുക്കും അതിന്റെ പേരും എനിക്കു തന്നെ. റഫര്‍ ചെയ്തത് ഞാന്‍ അല്ലേ?

Labels:
chikilsa - narmam
Wednesday, May 02, 2007
പനി എന്നത് ഒരു രോഗമല്ല - Contd
This was to be a comment for the previous post- but since blogeer is not accepting it there - posting here
third year syndrome എന്നു medical students നനുഭവപ്പെടുന്ന ഒരു രോഗമുണ്ട്. ക്ലിനികല്‍ ക്ലാസുകള്‍ തുടങ്ങി ഓരോ രോഗത്തെയും പറ്റി പഠിക്കുന്ന അവസരത്തില്‍ അവനവന് TB യാണ്, ക്യാന്‍സര്‍ ആണ് അതാണ് ഇതാണ് എന്നു പറഞ്ഞ് പ്രൊഫസര്‍മാരുടെ അടുത്തെത്തുന്ന അവസ്ഥ. ഈ പംക്തിയിലും ലക്ഷണങ്ങള്‍ ഞാന്‍ പറയുവാന്‍ തുടങ്ങിയാല്‍ വായിക്കുന്ന ഓരോരുത്തര്‍ക്കും ഇതുപോലെ ഭയമുണ്ടാകുകയും നം ഉദ്ദേശിക്കുന്ന നല്ല ഫലത്തിനു പകരം ദുഷ്ടഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യാന്‍ സാധ്യതയുണ്ട്.
അതു കൊണ്ട് ഒന്നു പറയാം. ഒരു പ്രാവശ്യം തലവേദന വന്നതു കൊണ്ട് അതു brain tumour ആകണമെന്നില്ല.
ഒന്നു പനിച്ചു എന്നു വച്ച് അതു meningitis ആകണം എന്നില്ല.
ഏതു ലക്ഷണവും തുടര്‍ന്നു നിലനില്‍ക്കുകയും, അതിനോടൊപ്പം മറ്റു ലക്ഷണങ്ങള്‍ കൂടി ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ നിശ്ചയമായും വൈദ്യോപദേശം തേടുന്നതാണ് നല്ലത്.
അഥവാ ഒരേ ലക്ഷണം തന്നെ വീണ്ടും വീണ്ടും ഉണ്ടായാലും അങ്ങനെ തന്നെ.
അപകടകരമായ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ ബോധം മറയല്‍-( എന്തു കാരണത്താല്‍ ബോധം മറഞ്ഞാലും വൈദ്യപരിശോധന നല്ലതാണ്), ശ്വാസം തള്ളല്‍- താന്‍ നിത്യം ചെയ്തു കൊണ്ടിരുന്ന ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ പുതിയതായി അനുഭവപ്പെടുന്ന ശ്വാസം മുട്ടല്‍, മൂത്രത്തിന്റെ അളവു കുറയല്‍ - (സാധാരണ ഒരാള്‍ ഒരു ദിവസം ഏകദേശം 1 ലിറ്റര്‍ മൂത്രം വിസര്‍ജ്ജിക്കുന്നു- )അതോടൊപ്പം ശരീരത്തില്‍ നീര്, മലം കറുത്ത നിറത്തില്‍ - ടാറു പോലെ - പലപ്രാവശ്യം പോകുക ഇവയൊക്കെ ഒരു പ്രാവശ്യം കണ്ടാലും വൈദ്യന്റെ അടുത്തു പോയി പരിശൊധിക്കുന്നതാണ് നല്ലത്. എല്ലാ ലക്ഷണങ്ങളും ഇതു പോലെ വിവരിക്കാന്‍ സാധിക്കാത്തതു കൊണ്ട് ഇവിടെ നിര്‍ത്തട്ടെ.
പിന്നെ ദേവന്‍ പറഞ്ഞതുപോലെ ഉള്ള രോഗികളാണ് ഞങ്ങള്‍ക്കു കിട്ടുന്നതില്‍ 80% വും.അവരെ തിരിച്ചറിയാനും ഞങ്ങള്‍ക്ക് വഴികളുണ്ട്. placebo therapy പലപ്പോഴും നിരുപദ്രവമായ distilled water, Bcomplex തുടങ്ങിയവ ഉപയോഗിച്ചാണ് ചെയ്യുന്നത് എന്നതു കൊണ്ട് അതിനെ over treatment എന്നു വിളിക്കുന്നതിനോട് എനിക്കു യോജിപ്പില്ല.
under treatment രോഗിയുടെ ഉപേക്ഷ കൊണ്ടുണ്ടാകുന്നത് ശരിയാണ്. ചില മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഉപേക്ഷ വിചാരിച്ച് അവസാനം അപകടത്തിലെത്തുന്നു.
ഇനിയൊന്ന് psychosomatic disorders ആണ്. ഇന്നത്തെ ഫാസ്റ്റ് ആന്‍ഡ് സ്റ്റ്രെസ്സ് ഫുല്‍ ലൈഫ് ല്‍ ധാരാളം ബ്ലഡ് പ്രെഷര്‍, ഹൃദ്രോഗം ഇവ കാണുന്നു. ഇവയെ ആദ്യമെ കണ്ടു പിടിച്ച് വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്ത് മാനസിക റിലാക്സേഷന്‍ കിട്ടാനുള്ള ഉപദേശങ്ങള്‍ കൊടുത്താല്‍ തടയാവുന്നതേയുള്ളു.
occupational Stress management ല്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണിത്.

health discussion
പനി എന്നത് ഒരു രോഗമല്ല
രോഗികളുടെ ഭാഗം ദേവനും വൈദ്യന്മാരുടെ ഭാഗം ഞാനും ആയി ഒരു വിശകലനം എന്നു ദേവന്‍ പറഞ്ഞതു കൊണ്ട് ചില കാര്യങ്ങള്‍ കൂടുതലായി പറയട്ടെ.
മുമ്പിലത്തെ ഉദാഹരണത്തില്‍ രോഗി പനി കുറയുന്നില്ല എന്ന തിനാണ് വൈദ്യന്റെ അടുത്ത് എത്തുന്നത്.
1. പനി എന്നത് ഒരു രോഗമല്ല, രോഗലക്ഷണം മാത്രമാണ്.
2. ശരീരത്തില്‍ പനി ഉണ്ടാകുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഒരു തെളിവാണ്.
3. രോഗപ്രതിരോധത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ശ്വേതരക്താണുക്കള്‍ അല്‍പം ഉയര്‍ന്ന ഈ ഊഷ്മാവിലാണ് നന്നായി പ്രവര്‍ത്തിക്കുന്നത്. അഥവാ പനി കുറക്കുന്നത് ശരീരത്തിന് താരതമ്യേന ദോഷകരമാണ്.
4. പനി ഉള്ള അവസ്ഥയില്‍ രോഗി കൂടുതല്‍ വിശ്രമം എടുക്കും , അപ്പോള്‍ ശരീരത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ രോഗപ്രതിരോധത്തിന്നയി ഉപയോഗിക്കും. ഗുളിക കൊടുത്തോ ഇഞ്ചക്ഷന്‍ കൊടുത്തോ പനി പെട്ടെന്നു കുറച്ചാല്‍ രോഗി തുടര്‍ന്ന് ജോലി തുടരുകയും തമൂലം ഈ പ്രതിരോധ പ്രവര്‍ത്തനം മന്ദീഭവിക്കുകയും , രോഗം അധികരിക്കാന്‍ കാരണമാകുകയും ചെയ്യാം.
5. വൈറസ്സുകള്‍ക്കെതിരെ മരുന്നുകള്‍ അധികമില്ല, ഉള്ളതു തന്നെ വളരെ വിലപിടിച്ചതും പലപ്പോഴും ഉപയോഗിക്കേണ്ട ആവശ്യം വരാത്തതുമാണ്. എന്നാല്‍ ഇവക്ക് ഉയര്‍ന്ന താപനില ഹാനികരമാണ് അതു കൊണ്ട് പലതരം viral Feverഉം പനി കൊണ്ടു തന്നെ ഭേദമാകും.
6. പനിയുടെ ഏറ്റക്കുറച്ചിലുകള്‍ അളന്നാണ്. ചില തരം രോഗങ്ങളെ തിരിച്ചറിയുന്നത്. പല രോഗങ്ങള്‍ക്കും 24 മണിക്കൂറില്‍ അല്ലെങ്കില്‍ 48/72 മണിക്കൂറുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അളന്ന് chart ചെയ്ത് ആണ്. ഇതിനിടയീല്‍ ഗുളിക കൊടുത്തോ മറ്റു രീത്‌ഇയിലോ പനി കുറച്ചാല്‍ ( രോഗത്തിന്റെ മരുന്നു കൊണ്ട് സ്വാഭാവികമായി കുറയുന്നതല്ല ഉദ്ദേശിക്കുന്നത്) ഈ രീതിയില്‍ ചാര്‍ട്ടിംഗ് സാധ്യമാകുന്നില്ല. ഇതും രോഗ നിര്‍ണ്ണയത്തെ തടസപെടുത്താം.
പനി കുറഞ്ഞില്ല എന്നത് ചികില്‍സയുടെ പോരായ്മയായി കരുതി medical College നെ പറ്റി ചീത്ത പറയുന്നത് ധാരാളം കേട്ടിട്ടുണ്ട്. രോഗം കൃത്യമായി മനസ്സിലാകുന്നതു വരെ ലക്ഷണങ്ങള്‍ക്കുള്ള ച്കില്‍സ നല്‍കുകയില്ല എന്നതാണ് medical College കളുടെ ഏറ്റവും
വലിയ മാഹാത്മ്യം. എന്നാല്‍ അതിന്റെ പേരില്‍ ഡോക്റ്റരേ ചീത്ത പറഞ്ഞിട്ട് രോഗിയെ discharge ചെയ്യിച്ച് കച്ചവടസ്ഥാപനങ്ങളില്‍ three star ചികില്‍സക്കു കൊണ്ടു പോകുന്നതും നിത്യനുഭവമാണ്.
പനി എത്രവരെയായാല്‍ അപകടമാണെന്നും എത്രവരെ നല്ലതാണെന്നും അറിയാവുന്ന ഡോക്റ്റര്‍മാര്‍ അതിനെ നിരീക്ഷിച്ചു കൊണ്ടു തന്നെ ഉള്ളിടത്തോളം കാലം ഇതിനെ പറ്റി ഭയക്കേണ്ട ആവശ്യം ഇല്ല.
രോഗികള്‍ക്കല്ല പലപ്പോഴും പ്രശ്നം കൂടെ വരുന്ന ചില പുത്തന്‍ പണക്കാര്‍ക്കാണ്. ചികില്‍സക്കു ചെലവാക്കിയ സംഖ്യയെ പറ്റി വിളിച്ചു പറഞ്ഞ് എന്തോ മഹാകാര്യം സാധിച്ചതു പോലെ നടക്കുന്നവരേയും കാണുന്നുണ്ട്.
ഇതൊക്കെ വൈദ്യശാസ്ത്രത്തിന്റെ ചില അടിസ്ഥാനങ്ങള്‍ പൊതുജനം അറിഞ്ഞാല്‍ മാറാവുന്നതേ ഉള്ളു.
( പനിയെ പറ്റി മുഴുവനും ആയി എന്നു ധരിച്ചല്ല നിര്‍ത്തുന്നത്- ഇനിയും ഒരുപാട് ഉണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യം)

Subscribe to:
Posts (Atom)