Wednesday, May 02, 2007

പനി എന്നത്‌ ഒരു രോഗമല്ല - Contd

This was to be a comment for the previous post- but since blogeer is not accepting it there - posting here

third year syndrome എന്നു medical students നനുഭവപ്പെടുന്ന ഒരു രോഗമുണ്ട്‌. ക്ലിനികല്‍ ക്ലാസുകള്‍ തുടങ്ങി ഓരോ രോഗത്തെയും പറ്റി പഠിക്കുന്ന അവസരത്തില്‍ അവനവന്‌ TB യാണ്‌, ക്യാന്‍സര്‍ ആണ്‌ അതാണ്‌ ഇതാണ്‌ എന്നു പറഞ്ഞ്‌ പ്രൊഫസര്‍മാരുടെ അടുത്തെത്തുന്ന അവസ്ഥ. ഈ പംക്തിയിലും ലക്ഷണങ്ങള്‍ ഞാന്‍ പറയുവാന്‍ തുടങ്ങിയാല്‍ വായിക്കുന്ന ഓരോരുത്തര്‍ക്കും ഇതുപോലെ ഭയമുണ്ടാകുകയും നം ഉദ്ദേശിക്കുന്ന നല്ല ഫലത്തിനു പകരം ദുഷ്ടഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യാന്‍ സാധ്യതയുണ്ട്‌.

അതു കൊണ്ട്‌ ഒന്നു പറയാം. ഒരു പ്രാവശ്യം തലവേദന വന്നതു കൊണ്ട്‌ അതു brain tumour ആകണമെന്നില്ല.
ഒന്നു പനിച്ചു എന്നു വച്ച്‌ അതു meningitis ആകണം എന്നില്ല.

ഏതു ലക്ഷണവും തുടര്‍ന്നു നിലനില്‍ക്കുകയും, അതിനോടൊപ്പം മറ്റു ലക്ഷണങ്ങള്‍ കൂടി ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ നിശ്ചയമായും വൈദ്യോപദേശം തേടുന്നതാണ്‌ നല്ലത്‌.

അഥവാ ഒരേ ലക്ഷണം തന്നെ വീണ്ടും വീണ്ടും ഉണ്ടായാലും അങ്ങനെ തന്നെ.

അപകടകരമായ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ ബോധം മറയല്‍-( എന്തു കാരണത്താല്‍ ബോധം മറഞ്ഞാലും വൈദ്യപരിശോധന നല്ലതാണ്‌), ശ്വാസം തള്ളല്‍- താന്‍ നിത്യം ചെയ്തു കൊണ്ടിരുന്ന ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ പുതിയതായി അനുഭവപ്പെടുന്ന ശ്വാസം മുട്ടല്‍, മൂത്രത്തിന്റെ അളവു കുറയല്‍ - (സാധാരണ ഒരാള്‍ ഒരു ദിവസം ഏകദേശം 1 ലിറ്റര്‍ മൂത്രം വിസര്‍ജ്ജിക്കുന്നു- )അതോടൊപ്പം ശരീരത്തില്‍ നീര്‌, മലം കറുത്ത നിറത്തില്‍ - ടാറു പോലെ - പലപ്രാവശ്യം പോകുക ഇവയൊക്കെ ഒരു പ്രാവശ്യം കണ്ടാലും വൈദ്യന്റെ അടുത്തു പോയി പരിശൊധിക്കുന്നതാണ്‌ നല്ലത്‌. എല്ലാ ലക്ഷണങ്ങളും ഇതു പോലെ വിവരിക്കാന്‍ സാധിക്കാത്തതു കൊണ്ട്‌ ഇവിടെ നിര്‍ത്തട്ടെ.
പിന്നെ ദേവന്‍ പറഞ്ഞതുപോലെ ഉള്ള രോഗികളാണ്‌ ഞങ്ങള്‍ക്കു കിട്ടുന്നതില്‍ 80% വും.അവരെ തിരിച്ചറിയാനും ഞങ്ങള്‍ക്ക്‌ വഴികളുണ്ട്‌. placebo therapy പലപ്പോഴും നിരുപദ്രവമായ distilled water, Bcomplex തുടങ്ങിയവ ഉപയോഗിച്ചാണ്‌ ചെയ്യുന്നത്‌ എന്നതു കൊണ്ട്‌ അതിനെ over treatment എന്നു വിളിക്കുന്നതിനോട്‌ എനിക്കു യോജിപ്പില്ല.

under treatment രോഗിയുടെ ഉപേക്ഷ കൊണ്ടുണ്ടാകുന്നത്‌ ശരിയാണ്‌. ചില മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഉപേക്ഷ വിചാരിച്ച്‌ അവസാനം അപകടത്തിലെത്തുന്നു.

ഇനിയൊന്ന്‌ psychosomatic disorders ആണ്‌. ഇന്നത്തെ ഫാസ്റ്റ്‌ ആന്‍ഡ്‌ സ്റ്റ്രെസ്സ്‌ ഫുല്‍ ലൈഫ്‌ ല്‍ ധാരാളം ബ്ലഡ്‌ പ്രെഷര്‍, ഹൃദ്രോഗം ഇവ കാണുന്നു. ഇവയെ ആദ്യമെ കണ്ടു പിടിച്ച്‌ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്ത്‌ മാനസിക റിലാക്സേഷന്‍ കിട്ടാനുള്ള ഉപദേശങ്ങള്‍ കൊടുത്താല്‍ തടയാവുന്നതേയുള്ളു.
occupational Stress management ല്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണിത്‌.

2 comments:

  1. അതു കൊണ്ട്‌ ഒന്നു പറയാം. ഒരു പ്രാവശ്യം തലവേദന വന്നതു കൊണ്ട്‌ അതു brain tumour ആകണമെന്നില്ല.
    ഒന്നു പനിച്ചു എന്നു വച്ച്‌ അതു meningitis ആകണം എന്നില്ല.
    ഏതു ലക്ഷണവും തുടര്‍ന്നു നിലനില്‍ക്കുകയും, അതിനോടൊപ്പം മറ്റു ലക്ഷണങ്ങള്‍ കൂടി ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ നിശ്ചയമായും വൈദ്യോപദേശം തേടുന്നതാണ്‌ നല്ലത്‌. അഥവാ ഒരേ ലക്ഷണം തന്നെ വീണ്ടും വീണ്ടും ഉണ്ടായാലും അങ്ങനെ തന്നെ.

    ReplyDelete
  2. നന്ദി , പണിക്കര്‍മാഷേ.

    ReplyDelete