Thursday, May 10, 2007

ആയുര്‍വേദത്തില്‍ ്‍ രസം (mercury)

BEWARE MERCURY IS A TOXIC HEAVY METAL, HARMFUL TO THE BODY. NEVER USE IT INTERNALLY.
ANY MEDICATIONS ARE TO BE DONE ONLY UNDER MEDICAL SUPERVISION


ആയുര്‍വേദത്തില്‍ ‍ രസം (mercury) വേര്‍തിരിച്ചെടുക്കുന്നവിധം.
നിങ്ങള്‍ക്കും വേണമെങ്കില്‍ വേര്‍തിരിച്ചെടുക്കുന്നവിധം ഒരു തമാശയ്ക്ക്‌ പരിശോധിച്ചു നോക്കാവുന്നതാണ്‌.
വേണ്ട സാധനങ്ങള്‍
1. ഒരേ പോലെയുള്ള രണ്ടു മണ്‍ചട്ടികള്‍ - 2" വ്യാസം ഉള്ളവ.
2.വെറ്റില രണ്ട്‌
3. മഞ്ഞള്‍പ്പൊടി 50gm
4 ചായില്ല്യം 50gm - ഇതു പച്ചമരുന്നു കടയില്‍ മേടിക്കുവാന്‍ കിട്ടും -
ക്രമം-
ചായില്ല്യം പൊടിച്ചെടുക്കുക. മഞ്ഞള്‍പ്പൊടിയും കൂട്ടി നന്നായി mix ചെയ്യുക.
വെറ്റില ഇടിച്ചു ചതച്ച അതിന്റെ നീര്‌ രണ്ടു ചട്ടികള്‍ക്കുള്ളിലും തേച്ചു പുരട്ട്‌ഉക
mix ചെയ്തു വച്ച പൊടി ഒരു ചട്ടിയിലിട്ട്‌ മറ്റേ ചട്ടി കൊണ്ട്‌ കമഴ്ത്തി അടച്ച്‌ , രണ്ടും കൂടി ചേരുന്ന ഭാഗം , ഒരു നീളമുള്ള നാടയില്‍ മണ്ണ്‌ അരച്ചു പുരട്ടിയത്‌ പലതവണ ചുട്ടി അതിനു പുറമെ വീണ്ടും മണ്ണു തേച്ചു പിടിപ്പിച്ച്‌ കൂട്ടി പിടിപ്പിക്കുക.

ഈ ചട്ടി ഒരു heater നു മുകളില്‍ വച്ചു ഏകദേശം, നാലു മണിക്കൂര്‍ ചൂടാക്കുക. അതിനു ശേഷം ഇറക്കി വച്ചു തണുക്കുമ്പോള്‍ ചട്ടികള്‍ വേര്‍പെടുത്തുക.
മുകളിലത്തെ ചട്ടിയുടെ ഭിത്തിയില്‍ ഉള്ള പൊടി ഒരു തുണി കൊണ്ടു തുടച്ച്‌ മറ്റൊരു തുണിയിലേക്കിട്ട്‌ പിഴിഞ്ഞെടുത്താല്‍ രസന്മ്‌ ലഭിക്കും.
മറ്റു പലപ്രകാരത്തിലും ഉണ്ടാക്കാം എങ്കിലും മരുന്നിനുപയോഗിക്കുവാന്‍ 95% ശുദ്ധമാണ്‌ ഇപ്രകാരം ഉണ്ടാക്കുന്നത്‌ ഇതിനു തന്നെ വീണ്ടും ശുദ്ധിയും പറയുന്നുണ്ട്‌.

40 comments:

  1. ആയുര്‍വേദത്തില്‍ മരുന്നിനുപയോഗിക്കുവാന്‍ രസം (mercury) വേര്‍തിരിച്ചെടുക്കുന്നവിധം

    ReplyDelete
    Replies
    1. സ്വർണ്ണം ആക്കി മാറ്റാൻ പറ്റുമോ .? atomic nubr അടുത്തല്ലേ

      Delete
  2. പണിക്കറ് മാഷേ,നല്ല കുറിപ്പ്.
    പക്ഷെ ഞാന്‍ കേട്ടത് മെറ്ക്കുറി മാരകവിഷമാണെന്നാണല്ലോ.!മെറ്ക്കുറി ഞങ്ങള്‍ കെമിസ്ട്രി ലാബില്‍ ഉപയോഗ്ഗിക്കുമ്പോള്‍ അഥവാ താഴെ തൂവിയെങ്കില്‍ എല്ലാ മുന്‍ കരുതലുകളോടും കൂടി സള്‍ഫറ് പൌഡറ് ഇട്ട് ഒരു 3-4 മണിക്കൂറ് ഒക്കെ കഴിഞ്ഞതിനു ശേഷമേ വൃത്തിയാക്കാറുള്ളൂ.
    അത് മരുന്നിനുപയോഗിക്കുന്നു എന്ന അറിവ് അത്ഭുതപ്പെടുത്തുന്നു.മാത്രമല്ല,മെറ്ക്കുറി compounds കാരണമുള്ള രാസമലിനീകരണത്തില്‍ നിന്നുമുണ്ടായ‘മീനമാത’ഡിസീസ് വളരെ കുപ്രസിദ്ധവുമാണല്ലോ?

    ReplyDelete
  3. അതാണ് വെറ്റില മുറുക്കാന്‍ ഇത്ര രസം അല്ലേ :)
    (ഒരു ഓഫടിച്ചാല്‍ ജീവപര്യന്തമൊന്നുമില്ലല്ലോ)

    ReplyDelete
  4. പ്രമോദ്‌
    രസം അങ്ങനെ തന്നെ അങ്ങു കഴിക്കുവാന്‍ കൊടുക്കുകയല്ലല്ലൊ. അത്‌ ഭസ്മമാക്കുന്നത്‌ അഷ്ടാദശസംസ്കാരങ്ങള്‍ കഴിഞ്ഞാണ്‌.

    രസം വളരെ അപകടകാരിയുമാണെന്ന്‌ ആയുര്‍വേദം തന്നെ പറയുന്നുണ്ട്‌ അതുകൊണ്ടാണ്‌ അതിന്‌ പതിനെട്ടു തരം സംസ്കാരങ്ങള്‍ പറഞ്ഞതും. അതു കഴിഞ്ഞുള്ള മരുന്നിന്‌ ദൂഷ്യഫലമില്ല.

    അല്ലാതെ ഉപയോഗിക്കരുതെന്നും ഉണ്ട്‌.

    ദില്ലിയില്‍ ഉള്ള ഇരുമ്പു തൂണിന്റെ ശുദ്ധി അറിയാവുന്നവരും അത്രയും ശുദ്ധമായ ഇരുമ്പുണ്ടാക്കുവാന്‍ ഇന്നും അറിയാന്‍ വയ്യാത്തവരും ആയ നമുക്ക്‌ ഇതില്‍ സംശയിക്കേണ്ട കാര്യമുണ്ടോ?

    രസം തന്നെയല്ല മറ്റു പല വിഷപദാര്‍ത്ഥങ്ങളും അതാതിന്റെ indications അനുസരിച്ച്‌ ആയുര്‍വേദത്തില്‍ ഉപയ്യോഗിക്കുന്നുണ്ട്‌.

    ശരിയായ indication ഉണ്ടെങ്കില്‍ ഏതു വിഷവും മരുന്നായി ശരീരത്തില്‍
    പ്രവര്‍ത്തിക്കും, അതില്ലെങ്കില്‍ അമൃതും ആളെ കൊല്ലിയാകാം. ഇത്‌ ലോജിക്‌.

    ആയുര്‍വേദത്തില്‍ ഏതൊക്കെ രോഗത്തിന്‌ എങ്ങനെ ഒക്കെ ഇത്‌ ഉപയോഗിക്കാം എന്നു പറയുന്നുണ്ട്‌ അവിടങ്ങളില്‍ ഇത്‌ ഔഷധമാണ്‌.
    അല്ലാതുള്ള ഇടങ്ങളില്‍ ഇത്‌ അപകടകാരിയുമാകും.

    ശുദ്ധി ചെയ്യാനുള്ള ക്രമത്തില്‍ പ്രാവീണ്യം കുറഞ്ഞ ഇന്നുള്ള വൈദ്യന്മാരില്‍ പലരും രസപ്രയോഗങ്ങളില്‍ വിമുഖത കാണിക്കുന്നതും നല്ലതു തന്നെയാണ്‌.


    പുള്ളീീീീ :):):)

    ReplyDelete
  5. ഉപ്പുപോലും അങ്ങിനെയല്ലേ. നാലോ അഞ്ചോ ടീസ്പൂണ്‍ ഉപ്പ് ഒറ്റയടിക്ക് കഴിച്ചാല്‍ നമ്മള്‍ വടിയാകുമല്ലോ (അല്ലേ?)

    ReplyDelete
  6. പണിക്കറ് മാഷേ..’നിങ്ങള്‍ക്കും വേണമെങ്കില്‍ ഒരു തമാശയ്ക്ക്‌ പരിശോധിച്ചു നോക്കാവുന്നതാണ്‌‘ എന്ന വാചകമാണ്‍ എന്നെ കണ്‍ഫ്യൂഷനിലാക്കിയത്.;).

    ReplyDelete
  7. പണിക്കര്‍ സാറേ,
    ഇങ്ങനെ തരം തിരിച്ചെടുക്കുന്ന രസവും രാസപരിശോധന ശാലകളില്‍ ഉപയോഗിക്കുന്ന രസവും അതിന്റെ ആറ്റോമിക ഘടനയില്‍ ഒന്നു തന്നെയായിരിക്കുമോ?

    വക്കാരി പറഞ്ഞതിന്റെ പിന്നിലെ കാര്യങ്ങള്‍ ഒന്നു വിശദീകരിക്കാമോ?

    ReplyDelete
  8. പ്രമോദ്‌,
    എന്റെ എഴുത്തിന്റെ ഒരു കുഴപ്പമേ, " രസം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ നിങ്ങള്‍ക്കും വേണമെങ്കില്‍ ഒരു തമാശയായി --" എന്നാണുദ്ദേശിച്ചത്‌ അല്ലാതെ അതെടുത്ത്‌ മരുന്നായി കഴിക്കാം എന്ന ധ്വനി വരുന്ന പോലെയായി പോയി അല്ലേ?

    വക്കാരീ,
    "---ജഗത്യേവമനൗഷധം ന കിഞ്ചിത്‌ വിദ്യതേ ദ്രവ്യം---" എന്നൊരു ശ്ലോകമുണ്ട്‌ ജഗത്തില്‍ ഇപ്രകാരം ഔഷധം അല്ലാതെ ഒരു ദ്രവ്യവുമില്ല എല്ലാം ഒന്നിനല്ലെങ്കില്‍ മറ്റൊന്നിന്റെ മരുന്നായിരിക്കും എന്നര്‍ത്ഥം അതാത്‌ indication കണ്ടു പിടിക്കണം എന്നു മാത്രം.

    പൊതുവാള്‍ജീ,
    cinnabar - (sulphide of mercury) എന്ന പേരില്‍ അറിയപ്പെടുന്ന അയിരാണ്‌ ചായില്ല്യം. അതില്‍ നിന്നു തന്നെയാണ്‌ രസം ആധുനികരുന്മ്‌ വേര്‍തിരിച്ചെടുക്കുന്നത്‌.

    വക്കാരി പറഞ്ഞതു ശരിയല്ലേ? "അധികമായാല്‍ അമൃതും വിഷം" എന്നില്ലേ?

    ReplyDelete
  9. ഈ രസം ചൂടാക്കണത് പരിസ്ഥിതിയ്ക്ക് കേടാണെന്ന് കേള്‍ക്കണത് നേരാണോ ഇന്‍‌ഹെറീ?
    ആറ്റുതീരത്തെ മണലില്‍ നിന്ന് സ്വര്‍ണ്ണം വേര്‍ത്തിരിക്കാനായി പല രാജ്യത്തേയും ജിപ്സികള്‍ മെര്‍ക്കുറി കൂട്ടി ചേര്‍ത്ത് ചൂടാക്കണത് കാരണം അടുത്തുള്ള ചെടീം മരോം ഒക്കെ കരിഞ്ഞ് പോകും എന്ന് കേള്‍ക്കണൂ? നേരാണൊ?

    പിന്നെ രാവണന്‍ പുള്ളീടെ അസ്ത്രത്തിന്റെ തുമ്പത്ത് മെര്‍ക്കുറി ഖരാവസ്ഥയില്‍ പിടിപ്പിക്കാന്‍ മാത്രം അറിവുള്ള ആല്‍കെമിസ്റ്റാരുന്നൂന്നും കേള്‍ക്കണൂ

    രസമല്ലേ ഓഫില്ലാതെ ഡിങ്കനൊരു രസോമില്ല
    “രസേ സീദ്ധി കരിഷ്യാമി
    നിര്‍ദാരിദ്ര്യ വിധം ജഗത്”

    രസം കൊണ്ട് ഞാനീ ഭൂമിലെ കം‌പ്ലീറ്റ് ദാരിദ്രവും തീര്‍ക്കും എന്നു പറയുന്നല്ലോ? ആ രസം യേത് രസാ.

    എന്തായാലും പോസ്റ്റ് മൊത്തം രസായിട്ടുണ്ട്

    അല്‍പ്പം കുരുമുളക് രസം കുടിച്ച് വരാം(തല്ലരുത് ഞാന്‍ പഞ്ചകര്‍മ്മ കഴിഞ്ഞ് ശരീതം എളതായിക്ക്യാണ്)

    ReplyDelete
  10. Dinkan-ഡിങ്കന്‍

    നല്ല ചോദ്യങ്ങള്‍ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല ശരിയയിരിക്കാം. രസത്തിലുള്ള ഒരു മാലിന്യ സള്‍ഫര്‍ ആണ്‌ അത്‌ ചൂടാക്കുമ്പോല്‍ പക്ഷെ ഇത്രയധികം so2 ഉണ്ടാകുമോ അതോക്ക്‌ മറ്റാരെങ്കിലും വിവരമുള്ളവര്‍ പറയുമായിരിക്കും.

    ബന്ധനം എന്ന സംസ്കാരം, ചെയ്തെടുത്ത രസം ഒഴുകുകയില്ല.

    രസത്തിന്‌ ശതവേധം , സഹസ്രവേധം എന്ന സംസ്കാരങ്ങളുണ്ട്‌ അതില്‍ നിന്നും സ്വര്‍ണ്ണമോ അതു പോലെ മറ്റ്‌ എന്തും ഉണ്ടാക്കാന്‍ സാധിക്കും(പണ്ടുള്ളവര്‍ ഉണ്ടാക്കിയിരുന്നു അത്രെ) എന്നു പറയപ്പെടുന്നു. {may be by manipulating the atomic number configuration etc} ചെയ്താല്‍ സാധ്യമാകാവുന്നതല്ലേയുള്ളു.

    അതിന്റെ അടിസ്ഥാനത്തിലായിരിക്കാം ആശ്ലോകം വന്നത്‌. പക്ഷെ ഇന്നുള്ളവര്‍ക്ക്‌ ആ വിദ്യ അറിയില്ല.

    കുരുമുളകു രസം ഒരുപാടു കഴിക്കണ്ട എരിയും

    ReplyDelete
  11. പണിക്കറ് മാഷേ.എങ്കിലും പോസ്റ്റില്‍ എവിടെയെങ്കിലും മെറ്കുറിയുടെ ടോക്സിക് സ്വഭാവത്തെ കുറിച്ച് സൂചിപ്പിക്കുന്നത് നന്നായിരിക്കും എന്നാണ്‍ എന്റെ അഭിപ്രായം.;)
    qw_er_ty

    ReplyDelete
  12. പ്രമോദ്‌

    നിര്‍ദ്ദേശത്തിനു നന്ദി.
    ആരെങ്കിലും അബദ്ധവശാല്‍ കഴിച്ചു നോക്കി കളയാം എന്ന് വിചാരിച്ചാല്‍ കോടാലിയായി. പോസ്റ്റ്‌ എഡിറ്റ്‌ ചെയ്തു കൂട്ടിചേര്‍ക്കാം. ഒരിക്കല്‍ കൂടി നന്ദി

    ReplyDelete
  13. പ്രമോദ് പറഞ്ഞത് എനിക്കും തോന്നിയിരുന്നു. ഒരു കൈമള്‍ ഇടുന്നത് നന്നായിരിക്കും.

    ReplyDelete
  14. “ബന്ധനം എന്ന സംസ്കാരം, ചെയ്തെടുത്ത രസം ഒഴുകുകയില്ല“ ഒന്നു വിശദീകരിക്കാമോ ആ ബന്ധനം?

    “രസത്തിന്‌ ശതവേധം , സഹസ്രവേധം എന്ന സംസ്കാരങ്ങളുണ്ട്‌ അതില്‍ നിന്നും സ്വര്‍ണ്ണമോ അതു പോലെ മറ്റ്‌ എന്തും ഉണ്ടാക്കാന്‍ സാധിക്കും“ അത് പണ്ടത്തെ എല്ലാ മണ്ടന്‍ ആല്‍ക്കെമിസ്റ്റുകളും ധരിച്ചിരുന്നതല്ലേ. സയന്‍സ് ഇത്ര വളര്‍ന്നിട്ടും, ഇപ്പോഴും ഈ രീതിയില്‍ പ്രൊസസിങ്ങിന് സാധിച്ചിട്ടൂണ്ടോ? (എനിക്കറിയില്ല സംശയം ആണ്, സ്വപ്നത്തില്‍ കൂടി ഡിങ്കന്‍ കെമിസ്റ്റ്രിലാബോ പുസ്തകമ്മൊ കണ്ടിട്ടില്ല)

    മെര്‍ക്കുടി അറിയാതെ ശരീരത്തില്‍ കയറിയാല്‍ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് വിശദീകരിക്കാമോ?
    (സ്കിന്‍ ഡിസ്സിസ് ഉള്‍പ്പെടെ പലതും)

    “രസേ സിദ്ധി “ എന്നതിലെ രസം എന്നത് രാസവിദ്യ അഥവാ ആല്‍ക്കെമി എന്നേ അര്‍ഥം ഉള്ളൂ എന്നാണ് ഡിങ്കന്റെ തോന്നല്‍, ശര്യാണൊ?

    ഹൌ.. ശ്വാസം മുട്ടി എന്തോരം ചൊദ്യങ്ങളാ ഞാന്‍ ചോദിച്ചത്.

    വിവരം ഉള്ളവന്‍, ബുദ്ധിജീവി എന്നീ ചീത്തപ്പേരുകള്‍ വരും മുന്നെ വേറേ ഏതെങ്കിലും പൊസ്റ്റില്‍ പോയി നാലഞ്ച ഒഫ് കമെന്റ് അടിക്കണം

    ഞാടി ഓടിപ്പോയി ഒരു തക്കാളി രസം കൂടി അടിക്കട്ടെ.

    ReplyDelete
  15. പണിക്കര്‍ സാറെ,
    രസകരവും ഉപകാരപ്രദവും.....
    ഈ രസം കുത്തിവെച്ചാല്‍ വന്‍ വൃക്ഷങ്ങള്‍ പോലും കരിയുമെന്ന് പറേണത് നേരാണോ???

    ReplyDelete
  16. അതിറ്ത്തികളില്‍ തറ്ക്കമുള്ള മരങ്ങള്‍ ഉണക്കാന്‍ മെറ്ക്കുറി കുത്തിവെച്ച കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. മരങ്ങള്‍ ഉണങ്ങുന്നതെന്നതിന്റെ മെക്കാനിസത്തെ കുറിച്ച് ആധികാരികമായ വിവരങ്ങള്‍ എനിക്കറിയില്ല.

    ReplyDelete
  17. വക്കാരീ, തോന്നിയത്‌ തോന്നിയപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ തോന്നിയിട്ടും കാര്യമില്ലാ എന്നു തോന്നുന്നില്ലേ?
    തോന്നിയത്‌ പറയണം എന്നു പറഞ്ഞപ്പോള്‍ മറ്റു വല്ലതും തോന്നിയോ ആവോ
    തിരുത്തിയിട്ടുണ്ട്‌ നോക്കുമല്ലോ
    Dinkan you can refer rasatharangini, rasaraajatharangini, rasarathnasamuchchayam and such other books for details if interested.
    പണ്ടത്തെ എല്ലാ മണ്ടന്‍ ആല്‍ക്കെമിസ്റ്റുകളും ???

    ReplyDelete
  18. ഞങ്ങളുടെ പറമ്പില്‍ ഉണ്ടായിരുന്ന ഒരു മുരിങ്ങ വളരെക്കാലമായിട്ടും കായ്ക്കാതിരുന്നപ്പോള്‍ ആരോ ഉപഡേശിച്ചതനുസരിച്ച്‌ മെര്‍ക്കുറി കുത്തി വച്ചു . അതിനു ശേഷം അതില്‍ നല്ല പോലെ കായ ഉണ്ടായി.
    മറ്റു മരങ്ങള്‍ ഉണങ്ങി പോകും എന്നാണ്‌ കേട്ടിട്ടുള്ളത്‌

    ReplyDelete
  19. ശ്രീ പണിക്കര്‍ സാര്‍
    Delhiയിലുള്ള ഇരുമ്പ് തൂണ്‍ തുരുമ്പെടുക്കാതിരിക്കാന്‍ കാരണം അതിന്റെ പുറത്ത് ഇരുബും, ഹൈഡ്രജനും, ഒക്സിജനും ചേര്‍ന്നുണ്ടാവുന്ന misawite എന്ന compound സൃഷ്ടിക്കുന്ന പുറം ചട്ടയാണു.

    Somewhat like a primer.

    ഈ മഹ "അത്ഭുത" തൂണിന്റെ എതെങ്കിലും ഒരു അറ്റത്ത് ഒരു grinder കൊണ്ട് ഒരു പിടി പിടിച്ചാല്‍ പിന്ന "എപ്പ തുരുമ്പിച്ചെന്ന് ചോയിച്ച മതി".

    അപ്പോള്‍ ആ പ്രശ്നം തീര്‍ന്നു. ഇനി അടുത്തത്?

    ReplyDelete
  20. മാഷെ,
    ഇതൊരോഫാണെ. പക്ഷെ ഇത് വായിച്ചപ്പോള്‍ ആരോടെങ്കിലും ചോദിക്കണം എന്ന് കരുതി ഇരുന്നതാണ്. നമ്മുടെ നാട്ടില്‍ സ്വര്‍ണ്ണം അരച്ച് കൊടുക്കുന്ന പരിപാടിയുണ്ടല്ലൊ കുട്ടികള്‍ക്ക്. അത് ഭയങ്കര കേടാണെന്ന് പറയുന്നു ഡോക്ടര്‍മാരൊക്കെ?? മെറ്റലും ലെഡും അങ്ങിനെയൊക്കെ? മാഷിന്റെ അഭിപ്രായം എന്താണ്? സ്ഥിരമായി ആറ് മാസം വരെ കൊച്ചിനു സ്വര്‍ണ്ണം അരച്ചു കൊടുത്തിരുന്നവരെ എനിക്കറിയാം??അങ്ങിനെ ഒക്കെ ചെയ്താല്‍ അത് അപകടമല്ലെ?

    ReplyDelete
  21. Dear കൈപ്പള്ളി
    I think I read somewhere that the composition of that iron pillar was tested and found to contain impurities in such less amounts, which is not possible in today's technology.

    Do not have the documentation or reference, with me. may be you are also right.

    ReplyDelete
  22. ഇഞ്ചിയുടെ ചോദ്യത്തിന്‌ ഉത്തരം പറയുവാന്‍ ബുദ്ധിമുട്ടാണ്‌.

    എന്റെ അമ്മ സ്വര്‍ണ്ണം അരച്ചു കഴിച്ചതാണ്‌, ഇപ്പോള്‍ വയസ്സ്‌ 87. സ്വന്ത കാര്യങ്ങള്‍ ഒരു വിധം എല്ലം തന്നെ ചെയ്തു ജീവിക്കുന്നു.
    ഇതു വരെ ഈശ്വരാനുഗ്രഹത്താല്‍ ആശുപത്രിവാസം വേണ്ടി വന്നിട്ടില്ല

    ReplyDelete
  23. ഇന്‍‌ഹെറീ “മണ്ടന്‍” എന്ന് ഡിങ്കന്‍ വിളിച്ചത് എന്ത്കൊണ്ടെന്നാല്‍ യേതൊരു ലോഹത്തേയും സ്വറ്ണ്ണമ്മാക്കിമാറ്റാം എന്ന ആല്‍ക്കെമിസ്റ്റുകളൂടെ ദുരാഗ്രഹത്തെയാണ്. അന്ന് ഇതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം എന്നാണ് ഡിങ്കന്‍ കേട്ടിട്ടുള്ളത്. പക്ഷേ ആ “മണ്ടന്‍” പരീക്ഷണങ്ങള്‍ തന്ന്യാണ് പിന്നീട് രസതന്ത്രം എന്ന ശാഖയ്ക്ക് തറക്കലിട്ടത്. ഭാരത്തില്‍(അല്ലെങ്കില്‍ ആര്യാവര്‍ത്തത്തില്‍) ഈ ഇതിന് സമാന്തരമായ വിദ്യകള്‍ “രാസവിദ്യ” എന്ന് അറിയപ്പെട്ടിരുന്നു എന്നും പല ശാസ്ത്രങ്ങള്‍ക്കും സഹായാനുവര്‍ത്തിയായി(കാമശാസ്ത്രത്തിനു വരെ) ഈ രാസവിദ്യ ഉപയോഗിക്കപ്പെട്ടു എന്നും കേട്ടിട്ടുണ്ട്.

    ആല്‍കെമി ഇന്ത്യയില്‍ മാത്രമല്ലലോ Jabir ibn Haiyanന്റെയും മറ്റും അനവധി പേര്‍ഷ്യന്‍ ഗ്രന്ഥങ്ങളും ഉണ്ടെന്നും കേല്‍ക്കുന്നു. അതിലും ഒരുപാട് മണ്ടത്തരങ്ങള്‍ കാണാം. കാരണം ശാസ്സ്ത്രം അന്നത്ര പുരോഗമിച്ചിരുന്നില്ലല്ലോ. പിന്നെ പുരാതന ഇന്ത്യയില്‍ ഒരുപാട് ശാസ്ത്രരീതികള്‍ ഉണ്ടായിരുന്നു. അതില്‍ പലതും ആധുനീക രീതിയോട് കിട പിടിക്കുന്നതും ആയിരുന്നു. എന്നാല്‍ ചിലതെല്ലാം അശാസ്ത്രീയവും ആയിരുന്നു എന്നതും സമ്മതിക്കേണ്ടി വരും. അല്ലാതെ പുരാതനം എല്ലാം കൊള്ളാം എന്ന് തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഡിങ്കന്‍ തയ്യാറല്ല.

    കല്‍ക്കട്ട യൂണിവേര്‍സിറ്റിയില്‍ “ശിവതാണ്ഢവം/നാട്യശാസ്ത്രം” ഒക്കെ വെച്ച് “ബിഗ്-ബാങ്ങ്” തിയറി അതിന്റെ ആപേക്ഷിക പ്രഭാവം ഒക്കെ തെളിയിക്കാന്‍ പദ്ധതി ഉണ്ടെന്ന് ഡിങ്കന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞ് കേള്‍ക്കുന്നു. എന്ന് കരുതി അതിനെ ആതികാരിതയാക്കി എടുക്കാന്‍ പറ്റില്ലല്ലോ, കുറഞ്ഞപക്ഷം അതൊരു ശാസ്ത്രീയതയായി അംഗീകരിക്കും മുന്‍പ് വരെയെങ്കിലും.


    ഡെല്‍ഹിയിലെ ഇരുമ്പ് തൂണില്‍ കൈപ്പള്ളി പറഞ്ഞത് തന്ന്യാണ് കാര്യം.

    ആമസോണ്‍/നൈല്‍ തീരത്തും മറ്റും മെര്‍ക്കുറി കത്തിക്കുന്നത് മൂലം മരങ്ങള്‍ നശിക്കുന്നു എന്ന് യേതോ കപ്പലണ്ടി പൊതിഞ്ഞ് കിട്ടിയ കടലാസില്‍ അറിയാതെ ഡിങ്കന്‍ വായിച്ചു അതോണ്ടാണ് ആ സംശയം ചൊദിച്ചത്.കുട്ടികളെ കയറ്റിച്ചാല്‍ കായ്ക്കാത്ത പ്ലാവ് കായ്ക്കും, പഠക്കം പൊട്ടിച്ചാല്‍ തെങ്ങ് കായ്ക്കും എന്നത് പോലെ അല്ല മെര്‍ക്കുറി വെച്ച് മുരിങ്ങക്ക എന്നു കരുതുന്നു

    ഡിങ്കനെ ഇടിക്കരുത്, ഒരു നല്ല വിഷയം ആയതിനാല്‍ ഒരൂക്കന്‍ ഡിബേറ്റ് ആണ് ലക്ഷ്യം. അല്ലാതെ ഞാന്‍ വ്യക്തിപരമായി താങ്കള്‍ക്ക് ഇഷ്ടമല്ലാത്ത രീതിയില്‍ കമെന്റിയെങ്കില്‍ ദയവായി(ഇനി ദയവായി വന്നില്ലെങ്കില്‍ താങ്കള്‍ തന്നെ) ഇതിനെ ഡിലീറ്റുക

    ഇനി ഒരു ഒഫടിച്ചേക്കാം
    ‘ഓക്സിജന്‍ കണ്ട് പിടീച്ചത് ലാവോത്സ്യെ ആണോ?” അപ്പോള്‍ അതിനു മുന്നെ ആള്‍ക്കാര്‍ എങ്ങിനാണ് കൈപ്പള്ളി ശ്വസിച്ചിരുന്നത്. (അണ്ണന്‍ ഇടിക്കാന്‍ വരും മുന്‍പ് ഡിങ്കന്‍ ഓടി)

    ReplyDelete
  24. Alchemy was born in ancient Egypt, where the word Khem was used in reference to the fertility of the flood plains around the Nile. Egyptian beliefs in life after death, and the mummification procedures they developed, probably gave rise to rudimentary chemical knowledge and a goal of immortality.
    By 332 BC, Alexander the Great had conquered Egypt. Greek philosophers became interested in the Egyptian ways. Greek views of how matter is made up of the four elements of nature - Fire, Earth, Air and Water, were merged with the Egyptian sacred science. The result was Khemia, the Greek word for Egypt.

    ReplyDelete
  25. മുകളില്‍ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെങ്കിലും
    “നിങ്ങള്‍ക്കും വേണമെങ്കില്‍ വേര്‍തിരിച്ചെടുക്കുന്നവിധം ഒരു തമാശയ്ക്ക്‌ പരിശോധിച്ചു നോക്കാവുന്നതാണ്‌.“എന്ന് എഴുതിയത് തമാശയായിരിക്കും അല്ലേ?ഗൌരവ പൂറ്ണ്ണമായ ഒരു പോസ്റ്റ് ആണ്‍ ഉദ്ദേശ്യമെങ്കില്‍ ഇത്തരം തമാശകള്‍ ഒഴിവാക്കണമെന്നാണ്‍,എന്റെ അപേക്ഷ.ആ വരികള്‍ ഇല്ലായിരുന്നെങ്കില്‍ കുറ്റമറ്റ പോസ്റ്റ് ആകുമായിരുന്നു ഇത്.
    പിന്നെ ഇഞ്ച്യേച്ചീ,ലെഡ് കൊടും വിഷമാണ്‍.

    സ്വറ്ണ്ണം തിന്ന മുത്തശ്ശിയും മെറ്ക്കുറി തിന്ന മുരിങ്ങയും ഒക്കെ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് കാണുന്നതില്‍ എന്റെ സന്തോഷവും ഇവിടെ രേഖപ്പെടുത്തട്ടെ.
    ആശംസകള്‍.;)

    ReplyDelete
  26. ഇഞ്ചി വയമ്പില്‍ സ്വര്‍ണ്ണം ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് വെളുത്ത നിറം കിട്ടാനാണത്രേ? എന്നിട്ട് ധാരാളം സ്വര്‍ണ്ണ ഘനികള്‍ ഉള്ള ആഫ്രിക്കയിലെ ആള്‍ക്കാരെന്താണാവോ ഡിങ്കന്റെ പോലെ കറുത്തിരിക്കണത്? ഡിങ്കന് 28ന്റെ അന്ന് തൊടങ്ങി 6 മാസം വരെ വയമ്പില്‍ സ്വര്‍ണ്ണം തട്ടിട്ടും ഫലം നാസ്തി: ജപ്പാന്‍ബ്ലാക്ക് പോലെ എന്ന് കണ്ടപ്പോള്‍ വീട്ടുകാര് ആ പരിപാടി നിര്‍ത്തി.

    പിന്നെ അതുമൂലം ദോഷം ഉണ്ടോ എന്നതിനും ശാസ്ത്രീയമായി തെളിവില്ല എന്നാണറിവ് (അങ്ങിനെയല്ലെങ്കില്‍ ഇഞ്ചി ഡിങ്കനെ ഇടിക്കരുത് പ്ലീസ്)

    പണിക്കരുമാഷേ , പ്രൊഫൈല്‍ ഇപ്പോളാണ്‍ ഡിങ്കന്‍ കണ്ടത്, നേരത്തേ ചുമ്മാ പയ്യന്‍സ് ആണെന്ന് കരുത് ‘ഇന്‍‌ഹെറീ’ എന്നു വിളിച്ചത് പൊറുക്കുക

    ഇനിയും ഓഫ് അടിച്ചാല്‍ പരിക്കരുമാഷെന്നെ ‘രസം’ തന്ന് കൊല്ലും. ബൈ :)

    ReplyDelete
  27. ഡേ കൊച്ചന്മാരേ. ലോഹ ചികിത്സ നിന്റെയൊക്കെ എഫ് ഡി ഏ അംഗീകരിച്ച ആയുര്‍വേദ ചികിത്സാ രീതിയാണു. അതിലൊരു ലേഖനമിട്ടപ്പോ എന്തിനാണു ചാവും കൊല്ലുമെന്നു പറഞു കിടന്നു കത്തുന്നത്?

    ReplyDelete
  28. pramod said
    “നിങ്ങള്‍ക്കും വേണമെങ്കില്‍ വേര്‍തിരിച്ചെടുക്കുന്നവിധം ഒരു തമാശയ്ക്ക്‌ പരിശോധിച്ചു നോക്കാവുന്നതാണ്‌.“എന്ന് എഴുതിയത് തമാശയായിരിക്കും അല്ലേ?


    No, you can do this in your house /room and extract mercury. I am serious not joking.
    Did you test this? if not why the later words-"ആ വരികള്‍ ഇല്ലായിരുന്നെങ്കില്‍ കുറ്റമറ്റ പോസ്റ്റ് ആകുമായിരുന്നു ഇത്.


    Dinkan,
    Please don't become senti. It was from such seemigly - insane ieas that world has grown s much.That was why I also wonered at that remark.
    Regarding mercury poisoning I shall put a separate post.

    ReplyDelete
  29. ഡിങ്കന്‍,
    ബന്ധനം എന്ന സംസ്ക്കാരം വിശദീകരികുന്നതിനു മുമ്പ്‌ ഒന്നാലോചിക്കുക- ഞാന്‍ മുമ്പ്‌ രസം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയില്‍ പറഞ്ഞ ഭാഗം തന്നെ നോക്കുക- ചട്ടിയുടെ ഉള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത്‌ രസം തന്നെ ആണ്‌, പക്ഷെ microfine particles ആയിട്ടായതു കൊണ്ട്‌ അതും ഒഴുകില്ല.
    സംസ്കാരങ്ങള്‍ ഇതു പോലൊരു ബ്ലോഗിന്റെ പരിധിക്കപ്പുറമായതു കൊണ്ട്‌ അതിന്‌ പുസ്തകം നോക്കുകയായിരിക്കും നല്ലത്‌.
    ഒന്നും തന്നെ അന്ധമായി വിശ്വസിക്കണമെന്ന്‌ ഞാന്‍ പറയില്ല - എല്ലാം നമ്മുടെ യുക്തിക്കാവും വിധം പരിശോധിക്കണം. പക്ഷെ നമുക്ക്‌ മനസ്സിലാകുന്നതു മാത്രമേ ശരി ഉള്ളു, ബാക്കി എല്ലാം തെറ്റാണെന്നും കരുതരുത്‌. അന്തമില്ലാത്ത ഒരവസ്ഥ (infinity )നമ്മുടെ മനസസിന്‌ comprehend ചെയ്യാവുന്നതല്ലാഞ്ഞിട്ടും നാം വിശ്വസിക്കുന്നതു പോലെ മറ്റു പലതും ഉണ്ടായേക്കാം.
    നിങ്ങളെ പോലെയുള്ളവര്‍ ചര്‍ച്ച തുടരുന്നത്‌ നല്ലതാണ്‌. പിന്നെ പയ്യന്‍സാണെന്നു വിചാരിച്ചു എന്നു പറഞ്ഞല്ലൊ. പ്രായത്തിലാണോ കാര്യം - പറയുന്നതെന്താണെന്നല്ലേ നോക്കേണ്ടത്‌ സാരമില്ല. വിമര്‍ശനവും നര്‍മ്മവും തുടരുക.
    and what has happened in the case of our muringa tree - I cannot explain-it might have been quite coincidental also- I put it as a comment to somebody's question - that was my only experience ein that subject - Dont mean to say that I preach this as a fact - but it is worth a trial that is all.

    പ്രമോദ്‌,
    “നിങ്ങള്‍ക്കും വേണമെങ്കില്‍ വേര്‍തിരിച്ചെടുക്കുന്നവിധം ഒരു തമാശയ്ക്ക്‌ പരിശോധിച്ചു നോക്കാവുന്നതാണ്‌.“എന്ന് എഴുതിയത് തമാശയായിരിക്കും അല്ലേ?

    താങ്കള്‍ എഴുതിയ ആ വരിയുടെ താല്‍പര്യം - ഞാന്‍ എഴുതിയ പ്രകാരം രസം വേര്‍തിരിച്ചെടുക്കുവാന്‍ സാധിക്കില്ല എന്നാണെങ്കില്‍- താങ്കള്‍ക്ക്‌ തെറ്റി.

    ഇതു ആയുര്‍വേദ വൈദ്യന്മാര്‍ രസമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിദ്യ തന്നെയാണ്‌. ഞാനും ഉണ്ടാക്കിയിട്ടുണ്ട്‌. 1980 ലാണെന്നു തോന്നുന്നു ആലപ്പുഴ medical College ല്‍ നടന്ന exhibition ല്‍ ഞാന്‍ ഇതു പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

    ReplyDelete
  30. "ഈ പണ്ടാരങ്ങളെകൊണ്ട്‌ തോറ്റല്ലൊ" എന്ന പേരില്‍ ഒരു കമന്റ്‌ കണ്ടു പക്ഷെ അതില്‍ ക്ലിക്കിയിട്ട്‌ ആരാ ഏതാ എന്നൊന്നും മനസിലാകുന്നില്ല- ഒന്നും സംഭവിക്കുന്നില്ല. ഇങ്ങനെയും കമന്റിടാന്‍ സാധിക്കുമോ?

    ആവിദ്യ ഒന്നു പഠിപ്പികാമോ ആരെങ്കിലും, ചുമ്മാ ഒന്നറിയാന്‍ വേണ്ടി.

    പിന്നെ ഡിങ്കന്റെ ഒരു സംശയം ഇപ്പൊഴാണ്‌ കണ്ടത്‌-
    രസേ സിദ്ധിം കരിഷ്യാമി നിര്‍ദാരിദ്ര്യമിദം ജഗത്‌"
    അത്‌ മെര്‍കുറിയെ തന്നെ ഉദ്ദേശിച്ചാണ്‌ പറഞ്ഞിട്ടുള്ളത്‌. രസം എന്നത്‌ രസതന്ത്രത്തിനെ കുറിക്കാനും മെര്‍ക്കുറിയെ കുറിക്കാനും ഉപയോഗിക്കുന്ന ഒരു വാക്കായിപ്പോയതു ക്‌ഒണ്ടുള്ള ഒരു കുഴപ്പമേ.

    ReplyDelete
  31. ഡിങ്കാ,

    കമന്റുകള്‍ വായിച്ചിട്ട് ബഹുമാനം തോന്നിപ്പോകുന്നു..!

    keep it up..!:)

    ReplyDelete
  32. ഈ പോസ്റ്റും കമന്റുകളും വിടാതെ വായിക്കുന്നുണ്ട്..

    ചാത്തനേറ്:
    ഇന്നെന്തായാലും യു എ ഇ അവധി ആയതോണ്ട് പിന്മൊഴീലു തിരക്കു കാണില്ലാ. അതോണ്ടും കൂടി എല്ലാരോടും സമ്മതം ചോദിച്ച് ഈ സീരിയസ്സായ പോസ്റ്റില്‍ ഒരു ഓഫ്.

    ഏവൂരാ‍ന്‍ മാഷേ ഡിങ്കന്‍ ഇന്നലെ ബാച്ചിക്ലബ്ബിന്റെ ആസ്ഥാന ബുജി ആയി സ്ഥാനാരോഹണ്‍ നടത്തി..

    ഇനി ഇമ്മാതിരി തര്‍ക്കത്തിനൊക്കെ ഞങ്ങടെ സ്വന്തം മുത്തിനെയേ അയക്കൂ...ബാക്കിയുള്ളവരു ഇങ്ങനെ നോക്കി നില്‍ക്കും കയ്യടിക്കും...:) ക്ലാപ്പ് ക്ലാപ്പ്

    ReplyDelete
  33. ഞങ്ങടെ സ്വന്തം മുത്തിനെയേ അയക്കൂ...ബാക്കിയുള്ളവരു ഇങ്ങനെ നോക്കി നില്‍ക്കും കയ്യടിക്കും...:) ക്ലാപ്പ് ക്ലാപ്പ്

    മുത്തിന് ക്ലാപ്പ് ക്ലാപ്പ് mine also

    ReplyDelete
  34. പണിക്കര്‍ മാഷേ.താങ്കള്‍ ഒരു ഡോക്ടറ് ആണെന്നാണ്‍ മനസ്സിലാക്കുന്നത്.( ആയുറ്വേദ ഡോക്റ്ററ്?).
    ഞാന്‍ കെമിസ്ട്രിയില്‍ റിസറ്ച്ച് ചെയ്യുന്നതിനാല്‍ മെറ്ക്കുറി ധാരാളമായി കൈകാര്യം ചെയ്യാറുണ്ട്.അപ്പോള്‍ ഇതിനെ കുറിച്ചൊന്നും അറിയാത്തവര്, തമാശക്ക് വേറ്തിരിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ.മാത്രമല്ല,വിഷാംശമുള്ള ഒരു പദാറ്ഥം തമാശക്ക് വേറ്തിരിക്കേണ്ട കാര്യവും വരുന്നില്ല.ലേഖനത്തിന്റെ ഗൌരവത്തെ ഈ വാചകം ബാധിച്ചിട്ടുണ്ട് എന്നാണ്‍ ഞാന്‍ ഇപ്പോളും വിശ്വസിക്കുന്നത്.അല്ലാതെ വേറ്തിരിക്കാന്‍ കഴിയില്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.
    qw_er_ty

    ReplyDelete
  35. പ്രമോദ്‌,
    രണ്ടു വൈദ്യസമ്പ്രദായങ്ങളും അഭ്യസിച്ചു പോയി, ജീവിതത്തിന്റെ വളരെ വിലയേറിയ ഒരു നല്ല കാലഘട്ടം അപ്പോള്‍ വിദ്യാഭ്യാസത്തില്‍ തന്നെ ചെലവായി.

    പണ്ടു കാട്ടില്‍ കഴിഞ്ഞിരുന്ന ആളുകളും ചായില്ല്യം പോലെയുള്ള ഒരു കല്ലു കണ്ട്‌, അതില്‍ രസം ഉണ്ടെന്നു മനസിലാക്കുകയും അതിനെ വേര്‍തിരിച്ചെടുത്ത്‌ ഉപയോഗിക്കുവാന്‍ കഴിവുള്ളവരും ആയിരുന്നു എന്നറിഞ്ഞത്‌ മറ്റുള്ളവരുമായി പങ്കു വച്ചു എന്നേ ഉള്ളു.

    രസം മാത്രമല്ല രസതന്ത്രത്തിലുള്ള സ്വര്‍ണ്ണത്തിന്റെയും മറ്റും മറ്റും(പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌ സ്വര്‍ണം വളരെ കുറച്ചു മാത്രം reactivity ഉള്ളതാണെന്ന്‌) പഠിക്കുമ്പോള്‍ അത്ഭുതം തോന്നിപ്പോയി.

    താങ്കള്‍ പറഞ്ഞതു പോലെ ഇതു വിഷ പദാര്‍ഥമായതു കൊണ്ട്‌ അതിന്റെ poisoning നെ കുറിച്ചും ഒരു പോസ്റ്റ്‌ ദാ ഇപ്പോല്‍ ഇട്ടിട്ടുണ്ട്‌.
    തുടര്‍ന്നും വായിക്കുകയും നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്യുമല്ലൊ.
    അര്‍ത്ഥം തെറ്റി ധരിച്ചതില്‍ ക്ഷമിക്കുക

    ReplyDelete
  36. ഇന്‍‌ഹെറിറ്റേജ് എന്ന പണിക്കരുമാഷേ വിശദീകരണങ്ങള്‍ കണ്ടു. ഡിങ്കന്റെ കൊച്ച് സംശയങ്ങള്‍ ദൂരികരിച്ചതിനും, സീരിയസ് പൊസ്റ്റില്‍ നര്‍മ്മം സഹിച്ചതിനും നന്ദി.

    ഓഫ്.ടോ
    കുട്ടിച്ചാത്താ നീ അടി വാങ്ങും, വെറുതേ ഡിങ്കന്റെ പുറത്ത് ആവശ്യമില്ലാത്ത കോലം വെയ്ക്കാതെ കുട്ടാ.
    ഏവൂരാന്‍ മാഷേ ഒരു നല്ല പൊസ്റ്റ് കണ്ടപ്പോള്‍ ചുമ്മാ കുറേ സംശയം ചോദിച്ചാതാണേ. കീപ് ചെയ്യാന്‍ ശ്രമിക്കാട്ടോ
    പ്രമോദ് ഭായ് ഇപ്പ്പോഴും ആ ‘തമാശ’യില്‍ തന്നെ പിണഞ്ഞ് കിടക്കാണല്ലോ

    ReplyDelete
  37. 'തമാശ' ഞാന് വിട്ടു.പുതിയ പോസ്റ്റ് കണ്ടപ്പോള്‍!;)
    നന്ദി.
    qw_er_ty

    ReplyDelete
  38. മെര്‍ക്കുറി വീണു സ്വര്‍ണ്ണം ഉരുകിപ്പോകുമോ മാഷേ അതിനെത്നെങ്കിലും പ്രതിവിധിയുണ്ടോ മാഷേ

    ReplyDelete
    Replies
    1. After 7 years !!!!!
      Dont worry keep it in the sun, after some time mercury gets vaporised, and vanish

      Delete