Friday, May 11, 2007

മെര്‍ക്കുറി അഥവാ രസം -POISONING

മെര്‍ക്കുറി അഥവാ രസം മൂന്നു തരത്തില്‍ നാം ഉപയോഗിക്കുന്നു.
1. Elemental
2. Inorganic Salts
3. Organic as methyl salts

ഇതില്‍ ഒന്നാമത്തേത്‌ ചൂടാക്കുമ്പോള്‍ വളരെ പെട്ടെന്നു തന്നെ ആവിയാകുന്നു- volatile അത്‌ mercuric mercury vapour ആകുന്നു. സാധാരണ thermometer BP apparatus തുടങ്ങിയവയില്‍ elemental mercury ആണ്‌
inorganic Salts പുറമെ പുരട്ടുന്ന ചില മരുന്നുകളിലും, പ്ലാസ്റ്റിക്‌ കമ്പനികളിലും, ചില ആഹാരപദാര്‍ത്ഥങ്ങളിലും കാണും.
Organic form പെയ്ന്റ്‌ fungicides- പൂപ്പലിനെതിരായുള്ള മരുന്നുകള്‍, സൗന്ദര്യസംവര്‍ധകവസ്തുക്കള്‍, തുടങ്ങി പലതിലും ഉണ്ട്‌.

Inorganic salts വായില്‍ കൂടികഴിച്ചാല്‍ സാധാരണ 10% ത്തില്‍ താഴെ ആഗിരണം ചെയ്യപ്പെടുന്നു.
Organic salts വളരെ വേഗം വളരെ അധികം മാത്രയില്‍ ത്വക്കില്‍ കൂടിയും , കുടലില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്നു. ഇതു placenta ഗര്‍ഭത്തിലുള്ള കുട്ടിയേയും, മുലപ്പാല്‍ വഴി മുല കുടിക്കുന്ന കുട്ടിയേയും ബാധിക്കും. എന്നാല്‍ നേരിട്ട്‌ തലച്ചോറില്‍ എത്താറില്ല. (കുട്ടികളില്‍ തലച്ചോറിലും എത്തും)
mercuric mercury ശ്വാസത്തില്‍ കൂടി ചെല്ലുന്നതാണ്‌ ഏറ്റവും അപകടകാരി. 80 -100% വരെ ആഗിരണം ചെയ്യപ്പെടുന്നു . ഓര്‍ക്കുക ശരീരത്തിന്റെ ആകെ area 2-2.5 Sq meter അണെങ്കില്‍ ശ്വാസകോസത്തിന്റെ {സുര്‍fഅcഎ അരെ 65-75 സ്‌q.മെറ്റെര്‍} ആണ്‌.
ഇപ്രകാരം ചെല്ലുന്ന വാതകം തലച്ചോറിലും എത്തും.
വൃക്ക, കരള്‍, RBC -ചുവന്ന രക്താണു, bone marrow പ്ലീഹ , കുടല്‍ തൊലി തുടങ്ങി എല്ലാശരീര ഭാഗങ്ങളിലും ഇവന്‍ അടിഞ്ഞു കൂടുന്നു.
ശ്വസിച്ചാലുണ്ടാകുന്ന acute Poisoning -ക്ഷീണം , വിശപ്പു കുറവ്‌, തൂക്കം കുറയുക, ദഹനവ്യവസ്ഥക്കുണ്ടാകുന്ന തകരാറുകള്‍ ഇവയാണ്‌ ആദ്യം . പിന്നീട്‌ വിറയല്‍ (Intention Tremor- cerebellaar sign) അതോടൊപ്പം Mercurial Erethism എന്നു വിളികപ്പെടുന്ന ഭയം, ഓര്‍മ്മക്കുറവ്‌, ഉറക്കകുറവ്‌,excitability, പിച്ചും പേയും പറയല്‍ എന്നീ ലക്ഷണസമൂഹവും ഉണ്ടാകും.

കൂടുതല്‍ നാള്‍ Inorganic Saltഉപയോഗിച്ചാല്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ക്കു പുറമെ തുപ്പല്‍ ധാരാളം ഉണ്ടാകുക, ഒഴുകുക, പല്ലുകള്‍ ഇളകുക, വായില്‍ പുണ്ണ്‌ വരിക എന്നിവയും കാനാം.
തൊലിപ്പുറമെ ഉള്ള സമ്പര്‍ക്കം കൊണ്ട്‌ ചെറിയ ചുവപ്പു നിറം മുതല്‍ തോല്‍ മുഴുവന്‍ അടര്‍ന്നു പോകുന്ന exfoliative Dermatitis വരെ ഏതു ലക്ഷണവും ഉണ്ടാകാം.
കുട്ടികളില്‍ Pink's Disease അഥവാ Acrodynia ie ശരീരം മുഴുവന്‍ തിണര്‍ക്കുക, irritability, വെളിച്ചത്തേക്ക്‌ നോക്കന്‍ ഭയം, വല്ലാതെ വിയര്‍ക്കുക, കൈകാലുകളിലെ തൊലി പൊളിഞ്ഞു പോകുക തുടങ്ങിയവ ഉണ്ടാകാം
അധികം അളവില്‍ inorganic salt കഴിച്ചാല്‍- ഓക്കാനം,ഛര്‍ദ്ദി, രക്താതിസാരം, കുടലുകളുടെ അകം നശിച്ചു പോകുക തുടങ്ങിയവ ഉണ്ടാകാം.
acute Poisoning ല്‍ വൃക്കകള്‍ക്ക്‌acute Tubular necrosis എന്നു പറയുന്ന അവസ്ഥയും നീണ്ടു നില്‍ക്കുന്ന poisoning ല്‍ Nephrottic Syndrome ഉം ഉണ്ടാകും
ഗര്‍ഭിണിക്കുണ്ടാകുന്ന poisoning ല്‍ കുട്ടിക്ക്‌ cerebral Palsy യും, മുലകൊട്രുക്കുന്ന മാതാവിനുണ്ടാകുന്ന poisoning ല്‍ കുട്ടിക്ക്‌ തലവേദന, തരിപ്പ്‌, കാഴ്ച്ച, കേള്‍വി, വര്‍ത്തമാനം ഇവക്കുണ്ടാകുന്ന വൈകല്ല്യങ്ങള്‍ എന്നിവ ഉണ്ടാകാം.
blood Level 3.5 microgram/Dlല്‍ താഴെയാണ്‌ അഭികാമ്യം.
കൂടുതല്‍ എഴുതി ഭയപ്പെടുത്തുന്നില്ല. ചികില്‍സ വൈദ്യന്മാരുടെ കാര്യമായതു കൊണ്ട്‌ അതും എഴുതുന്നില്ല

39 comments:

  1. mercuric mercury ശ്വാസത്തില്‍ കൂടി ചെല്ലുന്നതാണ്‌ ഏറ്റവും അപകടകാരി. 80 -100% വരെ ആഗിരണം ചെയ്യപ്പെടുന്നു . ഓര്‍ക്കുക ശരീരത്തിന്റെ ആകെ area 2-2.5 Sq meter അണെങ്കില്‍ ശ്വാസകോസത്തിന്റെ {area 65-75 sq.meter‍} ആണ്‌.

    ReplyDelete
  2. വരുന്നവരോട് ഒരു വാക്ക്
    മുന്‍പോസ്റ്റും ഇതും കമന്റുകളും കൂട്ടിവായിക്കുക.

    ചാത്തനേറ്:
    “കൂടുതല്‍ എഴുതി ഭയപ്പെടുത്തുന്നില്ല“
    ഇനി ബാക്കി എന്നാ ഭയപ്പെടാനാ!!!ഇപ്പോള്‍ത്തന്നെ ഒരു തലകറക്കം വരുന്നുണ്ടോന്നാ..

    ഓടോ: ആ വൂമറെ തട്ടിയതു ഇങ്ങനെയെങ്ങാണ്ടാണാ?

    ReplyDelete
  3. കുട്ടിച്ചാത്തന്‍ന്‍ന്‍ hi hi hi

    But for you and Dinkan what would have been this boologam?

    ReplyDelete
  4. ഇതും ഡിങ്കന്‍ വായിച്ചൂട്ടോ മാഷേ. ‘രസം’ ആളൊരു രസംകൊല്ലിയാണെന്ന് ഇപ്പോഴാണ് മനസിലായതേ. ഇനി ‘രസം’ ഉള്ള ഭാഗത്തേക്കേ ഡിങ്കന്‍ പോവില്ല. കുരുമുളക് രസം വരെ കുടിക്കാന്‍ പേട്യായിത്തുടങ്ങി.

    പണിക്കരുമാഷേ തല്ലില്ലെങ്കില്‍ ഡിങ്കന്‍ ഒരു സംശയം കൂടി ചോദിച്ചോട്ടെ ഈ ഓട്ടന്‍ തുള്ളലില്‍ മേയ്ക്കപ്പ് ചെയ്യാന്‍ മനയോല(മഞ്ഞ), ചായില്യം(ചുവപ്പ്), നീലം(നീല), മഷി(കറുപ്പ്) എന്നിവ വെളിച്ചെണ്ണയില്‍ ചേര്‍ത്താണ് ഉപയോഗിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്.(പണ്ടാണേ, ഇപ്പോള്‍ റൂഷും, പാന്‍‌ഗേക്കും, ലിപ്സ്റ്റിക്കും ഒക്കെ ആവും ,അല്ലേ?) അപ്പോള്‍ ഈ ചായില്യം നേരിട്ട് ശരീരത്തില്‍ ഉപയോഗിക്കണതൊണ്ട് ദോഷം ഉണ്ടാവോ? മാത്രമല്ല ഇപ്പോളത്തെ പെണ്ണുങ്ങള്‍(ആണുങ്ങളും) ഉപയോഗിക്കണ കോസ്മെറ്റിക്സിലും മറ്റും സിങ്കും,മെര്‍ക്കുറീം,ലെഡും ഒക്കെ ഉണ്ടെന്നു കേള്‍ക്കണതും നേരാണോ.

    ഞാന്‍ വീണ്ടും ഓടി... ഹഹ :)

    ReplyDelete
  5. But for you and Dinkan what would have been this boologam?

    ഇതിന്റെ മലയാളം ഒന്ന് പറയാമോ? ആം‌ഗലേയം അത്ര വശം പോരാ അതോണ്ടാ

    qw_er_ty

    ReplyDelete
  6. പണിക്കറ് മാഷെ,നന്നായി ലേഖനം.
    മെറ്ക്കുറി സംയുക്തമായ
    അമാല്‍ഗം പല്ലിന്റെ ദ്വാരം അടക്കാനും ഉപയോഗിക്കും;)

    ReplyDelete
  7. ഡിങ്കന്‍ അണ്ണാ..മെറ്കുറി നേരിട്ടല്ല,മെറ്ക്കുറീ സംയുക്തങ്ങളാണ്‍ മേല്പറഞ്ഞ കോസ്മെറ്റിക്സിനും മറ്റും ഉപയോഗിക്കുന്നത്.അമാല്‍ഗത്തെ കുറിച്ച് കഴിഞ്ഞ കമന്റിലെ ലിങ്കില്‍ നോക്കുക.മെറ്ക്കുറിക് സംയുക്തങ്ങള്‍ ,തനി മെറ്ക്കുറിയുടെ അത്രയും മാരകമാകണമെന്നില്ല.;).ചിലപ്പോള്‍ തീരെ ദോഷം ചെയ്യാത്തതും ആകാം.;)

    ReplyDelete
  8. Dear Pramod,

    അമാല്‍ഗം കൊണ്ട്‌ ഇതു വരെ പ്രശ്നങ്ങളൊന്നും ഉള്ളതായി ഡോക്ക്യുമന്റ്‌ ചെയ്യപെട്ടിട്ടില്ലാതതു കൊണ്ട്‌ അതു ഞാന്‍ ഒഴിവാക്കിയതാണ്‌

    പക്ഷേ ഇതേ ലോജിക്‌ തന്നെ ആണ്‌ ആയുര്‍വേദത്തിലെ പാരദഭസ്മം അഥവ രസസിന്ദൂരത്തിന്റെ കാര്യത്തിലും പ്രവര്‍ത്തിക്കുന്നത്‌.

    അതും ശുദ്ധ രസമല്ല പിന്നെയോ ഭസ്മീകരിക്കപെട്ടതാണ്‌ മറ്റൊരു വസ്തുവാണ്‌

    ഡിങ്കാ ചുറ്റിക്കല്ലേ, എനിക്കും ഈ ആംഗലേയം അത്ര വശമില്ല ഏതായാലും നല്ലതാണെന്നു കൂട്ടിക്കോളൂ.

    പിന്നെ കോസ്മെറ്റിക്സ്‌ ല്‍ കൂടുതലായും Inorganic salts ആണെന്നു തോന്നുന്നു. അവ വളരെ കുറച്ച്‌എ ആഗിരണം ചെയ്യപ്പെടുന്നുള്ളു. എന്നാലും allergy ഉള്ളവര്‍ക്ക്‌ കുഴപ്പമാകാം

    ReplyDelete
  9. സിദ്ധവൈദ്യത്തില്‍ നിര്‍ദ്ദേശിക്കുന്ന ഭസ്മത്തില്‍ ഈ രസം , ഉണ്ടാകാറുണ്ടോ

    ReplyDelete
  10. മുല്ലപ്പൂ,
    സിദ്ധവൈദ്യം, ആയുര്‍വേദത്തിന്റെ തന്നെ രസതന്ത്രപ്രധാനമായ ഒരു വിഭാഗമാണ്‌.
    എല്ലാഭസ്മത്തിലും രസം ഇല്ല.
    രസസിന്ദൂരം, പാരദഭസ്മം തുടങ്ങിയ പേരുകളില്‍ അതുണ്ടാക്കാറുണ്ട്‌.
    രസം എന്ന വസ്തു ശുദ്ധിയും സംസ്കാരങ്ങളും കഴിഞ്ഞ്‌ ഭസ്മമാക്കി കഴിയുമ്പോള്‍ അതില്‍ (മുമ്പു പ്രമോദും ഞാനും എഴുതിയത്‌ നോക്കുക) ഇപ്പറഞ്ഞ തരം കേടുണ്ടാക്കുന്ന വസ്തുക്കള്‍ കാണുകയില്ല.
    പിന്നെ ഔഷധത്തിന്റെ അളവ്‌ വളരെ കൃത്യമായേ ഉപയോഗിക്കാവൂ-
    ഒരു ദിവസം ഉള്ളില്‍ ചെല്ലാവുന്ന മെര്‍ക്കുറിയുടെ അളവ്‌ 180 ppb ആണ്‌.
    ഭസ്മീകരിച്ച മരുന്നില്‍ ഇത്രയും ഉണ്ടാകുകയില്ല.
    എന്നിരുന്നാലും അറിവില്ലാത്ത യിടത്തു നിന്നും വാങ്ങിക്കുന്ന ഭസ്മങ്ങള്‍ ഉപയോഗിക്കുനതില്‍ എനിക്ക്‌ അഭിപ്രായമില്ല.
    കാരണം ശരീരം നമ്മുടെയാണ്‌ - and especially in the era of money making.

    ReplyDelete
  11. പക്ഷേ പണിക്കരു മാഷേ, പ്രമോദേ ,
    നോര്‍ത്ത് അമേരിക്കയില്‍ മെര്‍ക്കുറി ബേസ്ഡ് മെഡിസിന്‍സ് നിരൊധിച്ചു എന്ന് വീട്ടില് ഉള്ളി പൊതിഞ്ഞ് വന്ന ഏതോ ഇം‌ഗ്ലീഷ് പേപ്പറില് ആരൊ വായിക്കണ കേട്ടു. സിദ്ധ, ചില ടിബറ്റന്‍(ഇപ്പ വരും ദേവേട്ടന്‍ ) വൈദ്യരീതികളില്‍ മെര്‍ക്കുറിയും ലെഡും ഉപയൊക്കുക്കുനത് കൊണ്ടാത്രേ. ഇത് അവരുടെ അറിവില്യായ്മ കൊണ്ടാണെന്നും പറയുന്നു 18 ഘട്ടങ്ങളിലായി സംസ്ക്കരിച്ച രസം ആണ് ദോഷരഹിതമായ ഭസ്മം (നെറ്റീല് തൊടണതല്ലാട്ടോ) ആക്കി മാറ്റണതത്രേ.

    മുല്ലപ്പൂ സിദ്ധയില്‍ മെര്‍ക്കുറി-അല്ലെങ്കില്‍ സംയുക്തം ഉപയോഗിക്കാറുണ്ട്. മിക്ക സിദ്ധ ഔഷദങ്ങളുടെയും കാറ്റലിറ്റിക് ( ഉമേഷ് ജി ഇവിടെ വന്ന് ഇതിനെ തര്‍ജ്ജമ ചെയ്യന്‍ അപേക്ഷിക്കുന്നു) ഏജന്റാണ് രസം/മെര്‍ക്കുറി. 5 വിധം രസമാണ് ഉപയോഗിക്കുന്നത് . രസം, ലിം‌ഗം(തെറ്റിദ്ധരികക്ണ്ട ചോന്ന കളറിലുള്ള സള്‍ഫൈഡിന് വിളിക്കണ ഓരോ പേരേയ്) , വീരം (ക്ലോറൈഡ്), പൂരം(ഹായ് ആനപൂരം-സബ്ക്ലോറൈഡ്)/പൂരകം, ചിന്തൂരം/സിന്ദൂരം(ഓക്സൈഡ്) എന്നിങ്ങനെ 5 തരം.

    സിദ്ധയില്‍ 7 തരം മരുന്നുകള്‍:- ലവണം, പാഷാണം (ന്ത് ടേസ്റ്റാന്നോ ഹായ്) , ഉപരസം, ലോഹം, രസം , ഗന്ധകം, രത്നം

    പ്രമോദേ, അമാല്‍ഗം ഫില്ലിങ്ങ് ഡെന്റല്‍ ഡോക്ടെര്‍സിന്റെ ഇടയില്‍ തന്നെ ഭിന്നാഭിപ്രായം ഉണ്ടാക്കിട്ടില്ലെ? അമാല്‍ഗം ഫില്ലിങ്ങ് ഉള്ള ഒരാള്‍ ഭക്ഷണം കഴിക്കുന്നതിന്റെ എക്സ്-റെ വീഡിയോ എടുത്തപ്പോള്‍ ഓരോ തവണയും അല്‍പ്പം അമാല്‍ഗം കുറേശെ വയറ്റില്‍ പോകുന്നുണ്ടത്രേ. ദോഷം ഉണ്ടെന്നും ഇല്ലെന്നും ഒക്കെ പറഞ്ഞ് കേള്‍ക്കണൂ.

    പണിക്കരു മാഷേ പൊസ്റ്റ് ഇഷ്ടായതോണ്ടാണേ ഇടയ്ക്ക് വന്ന് ഇതു പോലെ മണ്ടത്തരം വിളമ്പണത്

    ഇനി ചാത്തനും ഏവൂരാന്‍ മാഷും കൂടെ പാവ്ം ഡിങ്കനെ ലാട-സിദ്ധ വൈദ്യന്‍ ആക്കി മാറ്റോ?
    (ഞാന്‍ ഓടി. പ്രോക്സിമാ സെഞ്ച്വറി എന്ന ഗാലക്സീലെ ജീവികള്‍ക്ക് മലയാളം യുനീകോഡ് പഠിപ്പിക്കാന്‍ നമ്മടെ ‘കുറിഞ്ഞ് ഓള്‍നൈന്റെ’ കൂടെ പോയിരിക്ക്യാണ്. പണിക്കരു മാഷ് വന്നാല്‍ ഡിങ്കന്‍ സൌരയൂഥത്തില്‍ പോലും ഇല്ലാന്ന് പറയണേ)

    ReplyDelete
  12. വൈദ്യത്തെക്കുറിച്ചൊന്നും ഒരു പിടുത്തോമില്ല... പക്ഷേ ഞങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരു വല്ല്യപ്പനെ സാധാരണ അലോപ്പതി കൊണ്ട് സുഖപ്പെടാറുള്ള ഒരു വൃക്കരോഗത്തിന് സിദ്ധഭസ്മം കൊടുത്ത് ഒരു ലാടന്‍ പണ്ടാറടക്കിയതില്‍ പിന്നെ ഇപ്പോ നെറ്റീല്‍ തൊടാനുള്ള ലെവനെ കണ്ടാലും വെല്ല്യപ്പന്റെ ഓര്‍മ്മയാ.... :(

    ReplyDelete
  13. മാഷേ ..
    നല്ല പോസ്റ്റുകള്‍!!
    ഇതിനോട് ബന്ധപ്പെട്ട ഒരു തംശയം ചോദിച്ചോട്ടേ..
    ഈ തെര്‍മോമീറ്ററുകളില്‍.. രസമല്ലാതെ എതെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടോ?
    അതുപോലെ തെര്‍മോമീറ്ററുകള്‍ താഴെ വീണ് പൊട്ടിയാല്‍ എടുക്കേണ്ട മുങ്കരുതലുകള്‍ എന്തൊക്കെയാണെന്ന് ഒന്നു വിശദീകരിക്കാമോ..:)

    ReplyDelete
  14. ഹെന്റമ്മേ , ഞാന്‍ രണ്ടു വെറ്റില പറിക്കാന്‍ പോവാ,
    രസം ഉണ്ടാക്കാനല്ല- ഡിങ്കന്‌ ദക്ഷിണ വയ്ക്കാന്‍, വാഗ്ഭടനേയും നാഗാര്‍ജ്ജുനനേയും ഒക്കെ വിരട്ടുന്ന കലക്കല്ലിയോ

    ReplyDelete
  15. ഡിങ്കാ നീ ഡിങ്കനല്ലടാ ശിങ്കനാണ് ശിങ്കന്‍.
    അറിവിന്റെ പണ്ടാരം. വിജ്ഞാനത്തിന്റെ നിറകുടം(ബോഡി ഷേപ്പേയ്)

    ഓ.ടോ : ഞങ്ങടെ വീട്ടില്‍ തുണി സഞ്ചീണ്ട്...കൂടാതെ പീടികയിലെ മത്തായിച്ചന്‍ പ്ലാസ്റ്റിക് കൂടിലോ അപ്രത്തെ സ്കൂളിലെ പിള്ളേരുടെ ഉത്തരക്കടലാസിലോ‍ പൊതിഞ്ഞേ ഉള്ളി തരൂ.
    അല്ലാരുന്നേല്‍‍ ഞാനും ആരായേനെ!

    പണിക്കര്‍മാഷോട് : ഈ പോസ്റ്റ് വായിച്ച് അല്പം ടെന്‍ഷന്‍ ആയി. എങ്കിലും വളരെ വിജ്ഞാനപ്രദം.കമന്റുകളും.

    എല്ലാരോടും : പണ്ടത്തെ ആല്‍‌ക്കെമി ഇപ്പഴത്തെ നാനോ ടെക്നോളജി വികസിക്കുമ്പോള്‍ സാധ്യമാകുമോ? (എന്തെങ്കിലും ചോദിക്കണ്ടേ)
    ഇല്ലേലും എനിക്കൊന്നൂല്ലാ ട്ടോ.

    സാജാ : തെര്‍മോമീറ്റര്‍ പൊട്ടിയാല്‍ മുന്‍‌കരുതലുകള്‍
    1. കുപ്പിച്ചില്ല് കാലില്‍ കൊള്ളാതെയിരിക്കാന്‍ ചെരുപ്പിടുക.
    2.അതിന്റെ ഉടമസ്ഥന്റെ വീക്ക് കൊള്ളാതിരിക്കാന്‍ , കൂളായി ഒന്നും സംഭവിക്കാത്തെ പോലെ സ്പോട്ടില്‍ നിന്നും കീയുക.
    3. ഇനി തെര്‍മോമീറ്റര്‍ വായില്‍ വയ്കുമ്പോള്‍ കടിച്ചാണ് പൊട്ടിച്ചതെങ്കില്‍, പോയത് പോട്ടെ , വേറൊന്ന് എടുത്ത് വായില്‍ വച്ചു ടേമ്പെരേച്ചര്‍ നോക്കുക.


    എന്റെ കമ്പ്യൂട്ടര്‍ അടിച്ചു പോയ്.

    ReplyDelete
  16. പ്രിയ സാജന്‍,
    അടിസ്ഥാനപരമായ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക,
    1. പൊട്ടിയ ചില്ലിന്റെ കഷണങ്ങള്‍ കൊണ്ട്‌ ശരീരത്തിന്‌ മുറിവുണ്ടാകാതിരിക്കുവാനുള്ള വഴികള്‍ സ്വീകരിക്കുക.
    2. വിഷമായ മെര്‍ക്കുറി ശരീരവുമായി ബന്ധപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

    ഇനി ഇതിന്റെ രാസപരമായ സള്‍ഫര്‍ ഉപയോഗിക്കുന്നതും മറ്റും പ്രമോദ്‌ വിശദമായി എഴുതും എന്നു പ്രതീക്ഷിക്കാം.

    ReplyDelete
  17. അരവിന്ദേ
    ഇന്നലത്തേയും ഇന്നത്തേയും മുഴുവന്‍ ആശുപത്രി ടെന്‍ഷനും തീര്‍ത്തു തന്നതില്‍ ഒരുപാട്‌ നന്ദി ഞാന്‍ ചിരിച്ചൊരു വഴിക്കായേ

    ReplyDelete
  18. സാജന്‍ അണ്ണാ മെര്‍ക്കുറി ടപ്പേ ന്ന് പൊട്ട്യാല് ഇവിടെ പറഞ്ഞിരിക്കണ കാര്യം നോക്കാം

    പണിക്കരു മാഷും , അരവിന്ദേട്ടനും ഡിങ്കനെ കളിയാക്കിയില്ലേ? മിണ്ടില്ല ഞാന്‍ പിണങ്ങി :(
    എനിക്ക് വെറ്റില വേണ്ട ദക്ഷിണയായി ‘ബൂമര്‍ ചുയിം‌ഗം’ മതി. അരവിന്ദേട്ടന്റെ കൂമ്പ് ഡിങ്കന്‍ ഇടിച്ച് വാട്ടും

    പിന്നെ അരവിന്ദേട്ടന്‍ ചുമ്മാ ആണ് ചൊദിച്ചതെങ്കിലും ആല്‍കെമി-നാനോ ഇവിടെ കാണാം.

    മനൂ പാവം വല്യപ്പന്‍. മുറി വൈദ്യന്‍ ആളെ കൊല്ലും അല്ലെ?

    ഞാന്‍ പിണങ്ങിപ്പോയി......(കൊറച്ച് കഴിഞ്ഞ് വരാട്ടോ)

    ReplyDelete
  19. അരവിന്ദന്‍ ജി..
    ഗോള്ളാം നല്ല ബെസ്റ്റ് റിപ്ലെ..
    കങ്രാസ്സ്.. ഇതു വായിച്ചപ്പോള്‍.. പണ്ടു കേട്ട ഒരു ഫലിത ബിന്ദു ഓര്‍മ വന്നു...
    ഭാര്യ ഭര്‍ത്താവിനോട്:.. അയ്യോ മനുഷ്യാ ഓടി വരൂ ചെറുക്കന്‍ ഇതാ ഒരഞ്ചു പൈസ വിഴുങ്ങി..

    ഓടിവന്ന ഭര്‍ത്താവ്:- അതിനാണോ നീയിങ്ങനെ തോള്ള തുറക്കുന്നത് നിന്റെ നിലവിളി കേട്ടപ്പോള്‍ ഞാന്‍ കരുതിയത് അവന്‍ വിഴുങ്ങിയത് ഏതോ സ്വര്‍ണ്ണ ബിസ്ക്കറ്റാണെന്നാണല്ലൊ...

    ഇന്‍ഡ്യാ ഹെരിടേജ് മാഷേ,
    മെര്‍ക്കുറി അടങ്ങിയ തെര്‍മോമീറ്റര്‍ പൊട്ടിയാല്‍ ആ മുറിയില്‍ പ്രവേശിക്കരുതെന്നും ഒന്നു രണ്ടു ദിവസം അത് അടച്ചിടുന്നതായിരിക്കും നല്ലത് എന്ന് ഞാന്‍ എവിടെയോ വായിച്ചു അതിന്റെ സത്യാവസ്ഥ അറിയാമെന്നാണ് ഞാന്‍ കരുതിയത്..
    അതുപോലെ മെര്‍ക്കുറി ഇല്ലാതെ ഏതെങ്കിലും രീതിയിലുള്ള തെര്‍മോ മീറ്ററുകള്‍ വാങ്ങാന്‍ കിട്ടുമോ?

    ReplyDelete
  20. ഡിങ്കനണ്ണാ നന്ദി!
    എനിക്കുണ്ടായിരുന്ന 2 സംശയങ്ങളും ഇതില്‍ പറയുന്നുണ്ടല്ലോ:)

    ReplyDelete
  21. സാജന്‍ അണ്ണോ,
    ഈ പണിക്കരുമാഷുടെ ‘രസം’ ഉപയോഗിച്ചുള്ള താപമാപിനി (ഹൌ എന്നെ സമ്മതിക്കണം ന്റെ തെര്‍മ്മോമീറ്ററേ) പരിസ്ഥിയ്ക്ക് ദോഷാണെന്ന് പറഞ്ഞ്
    സ്പിരിറ്റ് മിക്സ് ചെയ്ത ഹൈഡ്രൊകാര്‍ബണ്‍ ദ്രവ മിശ്രിതം ഉള്ള താപമാപിനികളും രം‌ഗത്തുണ്ട്
    ല്ലേ മാഷേ, പ്രമോദേ (ഇല്ലെങ്കില്‍ എനിക്ക് തേങ്ങ്യാണ്. സ്പിരിട്ട് ഉള്ള തെര്‍മ്മോ മീറ്റര്‍ സാന്‍ഡോയ്ക്ക് കൊടുക്കരുത് അത് കടിച്ച് പൊട്ടിച്ച് അത് വരെ അടിക്കും അവന്‍. അവനുണ്ടോ എഥിലേറ്റഡും-മെഥിലേറ്റഡും :) )

    വീണ്ടും പിണങ്ങി പോയി. ഇനി ആരെങ്കിലും എന്നെ ‘മണ്ടന്‍’ എന്നു വിളിച്ചാലേ വരൂ. പണ്ടാരടങ്ങാന്‍ ഈ ബു.ജി ഇമേജ് എനിക്ക് ചാര്‍ത്തി തന്ന എല്ലാര്‍ക്കും ഞാന്‍ തക്കാളിരസത്തില്‍ രസം ചേര്‍ത്തി തരും

    ReplyDelete
  22. സാജന്‍,

    മെര്‍ക്കുറി volatile ആയതു കൊണ്ട്‌ പെട്ടെന്നു തന്നെ ആവിയാകും എന്ന ഭയം കൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌ വാതകം ലേഖനത്തില്‍ എഴുതിയതു പോലെ വളരെ അപകടകാരിയാണ്‌. ചൂടിന്റെ അവസ്ഥയനുസരിച്ചിരിക്കും ഇത്‌.
    അതു കൊണ്ടാണ്‌ സള്‍ഫര്‍ വിതറനമെന്നു പറഞ്ഞത്‌ അതിന്റെ വിശദാംശങ്ങള്‍ നമുക്ക്‌ പ്രമോദില്‍ നിന്നും വരുമെന്ന്‌ പ്രതീക്ഷിക്കാം

    ReplyDelete
  23. സാജന്‍,

    ഇന്നത്തെ കാലത്ത്‌ ഇലക്ട്രോണിക്‌
    തെര്‍മോമീറ്റര്‍ ഉണ്ടല്ലൊ പക്ഷെ അവന്‍ ചിലപ്പോള്‍ തെറ്റു പറയും എന്നൊരു പേടി ഉണ്ട്‌.

    ReplyDelete
  24. ഞങ്ങള്‍ ലാബില്‍ റിയാക്ഷന്‍ നടത്തുമ്പോള്‍,മെറ്ക്കുറി 2 വിധത്തില്‍ താഴെ തൂവാറുണ്ട്.1)മെറ്ക്കുറി കൊണ്ട് റിയാക്ഷന്‍ നടത്തുമ്പോള്‍.2)തെറ്മോമീറ്ററ് പൊട്ടിയാല്‍.
    അപ്പോള്‍ ,സള്‍ഫറ് പൌഡറ് അതിന്മേല്‍ വിതറുകയും,അതിനു ശേഷം കുറെ സമയം കഴിഞ്ഞ് അത് തുടച്ച് ഒരു മോശം ബീക്കറില്‍ ഇട്ട് reaction hood ന്റെ മൂലയില്‍ വെക്കുകയും ചെയ്യും.Hazardous waste ഇടുന്ന വലിയ വീപ്പയില്‍ അവസാനം കൊണ്ടു ചെന്നിടും.
    സള്‍ഫറ് മെറ്ക്കുറിയും ആയി പ്രവറ്ത്തിച്ച് മെറ്കുറീക് സള്‍ഫൈഡ് ഉണ്ടാകും.യഥാറ്ഥ മെറ്ക്കുറി ഉരുണ്ടു കളിക്കും എന്ന് അറിയാമല്ലോ.അതിനാല്‍ തുടച്ചു നീക്കാന്‍ ബുദ്ധിമുട്ടാണ്‍,മാത്രമല്ല,പൂറ്ണ്ണമായും നീക്കുക പ്രയാസവുമാണ്‍.ഇതിന്റെ ഉരുണ്ട് കളി, മെറ്കുറീക് സള്‍ഫൈഡ് ഉണ്ടാകുന്നതോടെ നഷ്ടപ്പെടുന്നു.ഇതും വിഷം തന്നെ ആണെങ്കിലും,ഖരരൂപത്തില്‍ ആയതിനാല്‍ നമുക്ക് എളുപ്പം നീക്കാന്‍ പറ്റും.ഇത് കെമിസ്ട്രി ലാബില്‍ സാദ്ധ്യമായ ഒന്നാണ്‍.ക്ലിനിക്കല്‍ തെറ്മോമീറ്ററ് വീട്ടില്‍ നിന്നും പൊട്ടിയാല്‍ ഇങ്ങനെ ഒന്നും ചെയ്യാന്‍ നിറ്വാഹമില്ല.;)

    ReplyDelete
  25. ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ (മണ്ടന്‍ ഡിങ്കാ‍ാ‍ാ‍ാ‍ാ)

    മടങ്ങി വരാന്‍ വേണ്ടി വിളിച്ചതാ

    കാറ്റലിസ്റ്റ് - രാസത്വരഗം
    കാറ്റലിസ്റ്റിക് ഏജെന്റ് - രാസത്വരഗ പ്രവര്‍ത്തകന്‍

    റോശാകുട്ടി (റോശാകുട്ടീടെ കൂമ്പ് ഇടിച്ച് വാട്ടരുത്. ഡിങ്കന് വേണേല്‍ റോശാ പൂ തരാം)

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. മെറ്കുറിയും സള്‍ഫറും കാറ്റലിസ്റ്റിന്റെ പ്രസന്‍സിലേ പ്രവറ്ത്തിക്കൂ എന്ന് അല്ലേ anonymous ഉദ്ദേശിച്ചേ?..
    ഞാന്‍ വിശദമായി നോക്കിയതിനു ശേഷം മറുപടി പറയാം.ഞാന്‍ ഇത്ര നാള്‍ കരുതിയതും എന്നോട് എന്റെ സീനിയേറ്സ് പറഞ്ഞിട്ടുള്ളതും മെറ്കുറിക് സള്‍ഫൈഡ് ഉണ്ടാകും എന്നാണ്‍.തെറ്റെന്നു തെളിഞ്ഞാല്‍ മേല്പറഞ്ഞ കമന്റ് ഡിലീറ്റാം;)

    ReplyDelete
  28. ഇപ്പോള്‍ ഞാന്‍ എന്റെ സീനിയറിനെ വിളിച്ചു ചോദിച്ചപ്പോള്‍ കിട്ടിയത്:
    ‘മെറ്കുറിയും സള്‍ഫറും പ്രവര്‍ത്തിച്ച് മെറ്കുറിക് സള്‍ഫൈഡ് തന്നെ ആണ്‍ ഉണ്ടാകുന്നത്.ഇവിടെ റിയാക്ഷന്‍ നടക്കാന്‍ കുറേ സമയമെടുക്കും.അത് കൊണ്ടാണ്‍ സള്‍ഫറ് ഇട്ട് കുറേ സമയം വെക്കുന്നത്”.
    ഇത് ശരിയാണെന്നാണ്‍ എനിക്കും തോന്നുന്നത്.കാറ്റലിസ്റ്റ് റിയാക്ഷന്റ്റെ സ്പീഡ് കൂട്ടും. ലാറ്ജ് സ്കേലില്‍ മെറ്കുറി waste disposition നടത്താന് ചിലപ്പോള്‍
    കാറ്റലിസ്റ്റിന്റെ പ്രസന്‍സില്‍ റിയാക്ഷന്‍ നടത്തുന്നുണ്ടാവാം.
    മെറ്കുറിക് സള്‍ഫൈഡിന്റെ ഒരു രൂപമായ സിന്നബാറ്(cinnabar) ആണല്ലോ മെറ്കുറിയുടെ അയിര്‍(ore).അത് സ്റ്റേബിള്‍ ആണ്‍.മാത്രമല്ല ഖരാവസ്ഥയിലും ആണ്‍.;)

    ReplyDelete
  29. പണിക്കരുമാഷേ,
    ആയുര്‍വേദത്തില്‍ ്‍ രസം . "മെര്‍ക്കുറി അഥവാ രസം -POISONING".
    ഈ രണ്ടു പോസ്റ്റുകളും വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു. പോസ്റ്റിനോടു് മത്സരിക്കുന്ന രീതിയില്‍ വന്ന കമന്‍റുകള്‍ പ്രത്യേകിച്ചു് ഡിങ്കന്‍റെ കമന്‍റുകള്‍.
    ഹാസ്യം പറഞ്ഞു് , അറിവുകള്‍‍ എറിഞ്ഞു് പൊട്ടിച്ചിരിക്കുന്ന‍ കമന്‍റുകള്‍‍ വരുന്ന മുറയ്ക്കു് വായിക്കുന്നുണ്ടായിരുന്നു. കുരുമുളകു് രസം കുടിച്ചു് വരാമെന്നതും കൂടുതല്‍ കുടിച്ചാല്‍‍ എരിക്കും എന്നൊക്കെ വായിച്ചു് , ലാഘവത്തോടെ രണ്ടു ലേഖനങ്ങളും ആസ്വദിച്ചു്, അറിവു നുകരു‍ന്നതു് ബഹു രസമായിരിക്കുന്നു.
    ആശംസകള്‍.!!!

    ReplyDelete
  30. ഉണ്ണിയേ കണ്ടാല്‍ ഊരിലെ പഞ്ഞി..ഛേ..പഞ്ഞം അറിയാമെന്നാരോ പറയും..ജട്ടിയും ഇട്ടോണ്ട് നടന്ന ഡിങ്കന്‍ ഒരു ഇഷ്ടവിഷയം കിട്ടിയപ്പോ അതിശയനേപ്പോലെ വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് വടവൃക്ഷമായി ഉള്ളിലെ ഗംബ്ലീറ്റ് ഇങ്ങട് തട്ടിയത് കണ്ടോ..ഡിങ്കാ നമിച്ചു,ആ പേര് മാറ്റി വല്ല പ്രൊഫസര്‍ :ഡിങ്കോള്‍ഫ് ജിനാച്ചിന്‍ എന്ന് വല്ലോമാക്കിക്കോ..!

    പണിക്കര്‍ സാറേ..ക്ഷമി..ഓഫടിച്ചതിനു :- പ്രീഡിഗിക്ക് ടൈട്രേഷന്‍ ചെയ്ത് പഠിച്ച് സ്വര്‍ണ്ണക്കളര്‍ എപ്പോ വരുത്തണേലും സിമ്പിള്‍ ആയി വരുത്തി കോണ്‍ഫിഡന്‍സ് ആയി പരീക്ഷക്കെത്തിയന്ന്, ചെറിയാന്‍ സാര്‍ വരാന്തയില്‍ മലന്നടിച്ചു വീണത് കണ്ട് ചിരിച്ച് മറിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോ ടൈട്രേഷന്‍ കളര്‍ ജമന്തിപ്പൂപോലെ,പിന്നെ ചെമ്പരത്തിപ്പൂപൊലെ ആയി,ഒരു ചെമ്പരത്തി ചെവിയിലും വെച്ച സ്ഥിതിയില്‍ ഐശ്വര്യമായി കെമിസ്ട്രിയോട് സലാം പറഞ്ഞവര്‍ക്ക് ഇവിടെ വന്ന് ഓഫടിക്കാനല്ലാതെയെന്തു പറ്റും..:)

    ReplyDelete
  31. പ്രമോദ്‌,
    വിശദീകരിച്ചതിനു നന്ദി,
    അനൊണി, ആദ്യത്തെ ഒരു കമന്റില്‍ ഡിങ്കന്‍ കാറ്റലിസ്റ്റിനേ തര്‍ജ്ജമ ചെയ്യാന്‍ പറഞ്ഞത്‌ പറഞ്ഞു കൊടുത്തതാണെന്നാണ്‌ തോന്നുന്നത്‌ അല്ലാതെ പ്രമോദിനോടല്ല എന്നു തോന്നുന്നു.

    വേണുജീ നല്ല രീതിയില്‍ സംവദിക്കുമ്പോല്‍ എന്തു മാത്രം കാര്യങ്ങളാണ്‍` നമുക്കറിയാന്‍ സാധിക്കുന്നത്‌ കമന്റിന്‌ നന്ദി

    ReplyDelete
  32. പണിക്കറ് മാഷേ..ഹഹ..അനോണി എന്നോടാണ്‍ പറഞ്ഞതെന്നാണ്‍ ഞാന്‍ കരുതിയത്.(ഡിങ്കന്‍ കാറ്റലിസ്റ്റിനെക്കുറിച്ചും കമന്റിയിട്ടുണ്ടോ?എനിക്കു വയ്യ!;))ഏതായാലും അതിനെകുറിച്ച് കുറച്ചു കൂടി അന്വേഷിക്കാന്‍ എനിക്ക് അനോണിയുടേ കമന്റ് അവസരം നല്‍കി.;)
    ഓഓ.ടോ:കിരണ്‍ചേട്ടാ..ഹഹ,ടൈട്രേഷന്റെ ഓറ്മ കലക്കി.;)

    ReplyDelete
  33. പല്ലടയ്ക്കാന്‍ പോകുന്നവര്‍ കോമ്പോസിറ്റ്‌ റെസിന്‍ ഫില്ലിംഗ്‌ ലഭ്യമാണോ എന്നു പല്ലുഡോക്റ്ററോട്‌ ചോദിച്ചേച്ച്‌ അടയ്ക്കണേ. രസഭീതിയുമില്ല, കണ്ടാലും ചന്തം, കാശഞ്ചു കൂടുതല്‍ പോയാലും.

    ReplyDelete
  34. അത് അപ്പൊ ശരിയാണൊ ദേവേട്ടാ? സെറാമിക്ക് ഫില്ലിങ്ങാണ് നല്ലതെന്ന് പറയുന്നത് മെറ്റല്‍ ഫില്ലിങ്ങിനേക്കാളും?

    ReplyDelete
  35. സാജന്‍
    തെര്‍മോമീറ്ററുകളില്‍ രസത്തിനു പകരം ആല്‍ക്കഹോള്‍ ഉപയോഗിയ്ക്കാം.

    സൌത്താഫ്രിയ്ക്കയിലെ സ്കൂളുകളില്‍ പഠനാവശ്യത്തിനായി വരുന്നതു ആല്‍ക്കഹോള്‍ തെര്‍നോമീറ്ററുകളാണ്.

    ReplyDelete
  36. നല്ല ലേഖനം.


    സിദ്ധവൈദ്യം, ആയുര്‍വേദത്തിന്റെ തന്നെ രസതന്ത്രപ്രധാനമായ ഒരു വിഭാഗമാണ്‌.

    അഭിപ്രായം ഒന്നു വിശദീകരിക്കാമോ? നന്ദി.

    ReplyDelete
  37. ആയുര്‍വേദശാസ്ത്രത്തിന്റെ അടിസ്ഥാനമായ ത്രിദോഷസിദ്ധാന്തത്തിന്മേലാണ്‌ ആയുര്‍വേദം സിദ്ധവൈദ്യം തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത്‌.
    മരുന്നുകള്‍ ചെടികളും മറ്റുമുപയോഗിച്ച്‌ ഉള്ളതിനെ കാഷ്ഠൗഷധികള്‍ എന്നും രാസപദാര്‍ത്ഥങ്ങളുപയോഗിക്കുന്നവയേ രസതന്ത്രമെന്നും പറയുന്നു.
    അല്‍പമാത്രോപയോഗിത്വാദരുചേരപ്രസംഗതഃ
    ക്ഷിപ്രമാരോഗുദയിത്വാദോഷധേഭ്യോധികോ രസഃ

    അല്‍പം മാത്രം ഉപയോഗിച്ചാല്‍ മതി - അളവു കുറച്ചു മതി, പെട്ടെന്നു തന്നെ പ്രയോജനം ലഭിക്കും,

    ReplyDelete
  38. ( കഷായവും മറ്റും കൊടുക്കുന്നതു പോലെ 7 ദിവസം അല്ലെങ്കില്‍ 14 ദിവസം എന്ന ബുദ്ധിമുട്ടില്ല,) അരുചി ഇല്ല - കഷായത്തേയും മറ്റും പോലെ അരുചിയും ഇല്ല എന്നീ കാരണങ്ങളാല്‍ രസചികില്‍സ ശ്രേഷ്ഠമാണ്‍`. എന്നാല്‍ indicaton തെറ്റിയാല്‍ അതേ പോലെ തന്നെ ക്ഷിപ്രം മരണവും വരുത്താം എന്നതു കൊണ്ടും, ശുദ്ധിക്രിയകളില്‍ വേണ്ട പരിശീലനത്തിനുള്ള അഭാവവും , പച്ചമരുന്നുകള്‍ സുലഭമായി ലഭിക്കുന്നതു കൊണ്ടും കേരളത്തില്‍ കാഷ്ഠൗഷധി കൊണ്ടുള്ള ചിക്ലില്‍സ ആണ്‌ പ്രചാരത്തില്‍ അല്‍പം ചില രസക്രിയകളും ഇല്ലെന്നില്ല. എന്‍നാല്‍ കൊടുംവേനല്‍ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഇന്നും രസചികില്‍സ പ്രചാരത്തിലുണ്ട്‌. അതില്‍ ഒരു വിഭാഗമാണ്‍` സിദ്ധ വൈദ്യം

    ReplyDelete