Wednesday, November 28, 2007

അഞ്ചരക്കണ്ടിസുകുമാരന്റെ ജല്‍പനങ്ങള്

അഞ്ചരക്കണ്ടിസുകുമാരന്റെ ജല്‍പനങ്ങള്

"അണ്ട കാണാത്തവന്‍ കുണ്ട കണ്ടാല്‍ അണ്ട കുണ്ട ദേവലോകം" എന്നൊരു പഴഞ്ചൊല്ലു കേട്ടിട്ടുണ്ട്‌.
ഭാരതത്തിന്റെ മഹത്തായ ഒരു പാരമ്പര്യത്തെ "ആഭാസം " എന്നു വിളിച്ച്‌ അധിക്ഷേപിച്ചതിനുള്ള മറൂപടി അല്‍പം പരുഷമായി തോന്നുന്നു എങ്കില്‍ ബാക്കിയുള്ളവര്‍ ക്ഷമിക്കുക.

അങ്ങേര്‍ക്കുള്ള ശരിയായ ഒരു മറുപടി Ziya യുടെ (മറുമൊഴിയിലെ) 49610 നമ്പര്‍ കമന്റായി വന്നിരുന്നു - അത്‌ പക്ഷെ ഉടന്‍ തന്നെ delete ആയിപോയി - മറുമൊഴിയില്‍ നിന്നു പോലും!!-

അഞ്ചരക്കണ്ടിസുകുമാരന്റെ ജല്‍പനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മവന്നതാണ്‌. വിവരക്കേട്‌ എഴുതിയത്‌ വായിച്ചിട്ടും മിണ്ടാതിരുന്നത്‌ അങ്ങേരുടെ നിലവാരം നേരത്തെ മനസ്സിലായതു കൊണ്ടായിരുന്നു.

എന്നാല്‍ ജോജുവിനോട്‌ എന്റെ അഭിപ്രായംകൂടി ചോദിച്ചോളാന്‍ ഉദാരമായ ഒരു ഉപദേശവും

ജോജു , രോഗലക്ഷണങ്ങളല്ലെയുള്ളൂ . പിന്നെങ്ങിനെ ഇത് പരസ്പര വിരുദ്ധമല്ലാതാവും ? ചിന്തിക്കൂ ജോജൂ , ഇന്‍ഡ്യാ ഹെറിറ്റേജിനോടും അഭിപ്രായം ആരായാവുന്നതാണ്

കൂടി കണ്ടപ്പോള്‍, ഒരു വാക്ക്‌ പറഞ്ഞേക്കാം എന്നു വച്ചു.


എടോ സുകുമാരാ ഈ "5000 കൊല്ലം മുമ്പ്‌ എഴുതിയ അഷ്ടാംഗഹൃദയം" എന്ന വിവരം തനിക്ക്‌ എവിടെ നിന്നു കിട്ടിയതാണ്‌? വിവരമില്ലെങ്കില്‍ അതിനെ കുറിച്ച്‌ മിണ്ടാതിരിക്കുക(-, എങ്കില്‍ ബാക്കിയുള്ളവരെങ്കിലും താന്‍ വലിയ ബുദ്ധിമാനാണെന്നു വിചാരിച്ചുകൊള്ളും). തന്നെ പഠിപ്പിക്കേണ്ട ആവശ്യം എനിക്കില്ലാത്തതു കൊണ്ട്‌- (താന്‍ സര്‍വജ്ഞനാണല്ലൊ) അതിന്റെ ചരിത്രമൊന്നും കുറിക്കുന്നില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍- തന്റെ ആരാധനാപാത്രമായ ആധുനിക വൈദ്യശാസ്ത്ര മെഡിക്കല്‍ കോളേജ്‌ തന്നെ- പോയി നോക്കുക - അവിടെ ശസ്ത്രക്രിയയുടെ പിതാവ്‌ ആരാണ്‌ എന്ന്‌ എഴുതിവച്ചിട്ടുണ്ട്‌- സുശ്രുതന്‍ എന്ന ആയുര്‍വേദാചാര്യനാണ്‌ ലോകം അംഗീകരിക്കുന്ന ആ മഹാന്‍.

ഇന്നു ലോകത്തിലുള്ള സസ്യങ്ങളും ലോഹങ്ങളും എന്നു തുടങ്ങി നമുക്കു ചുറ്റും കാണുന്ന ഓരൊ വസ്തുവിനെ കുറിച്ചും എത്ര വിശദമായി അവര്‍ പഠിച്ചിരുന്നു എന്ന്‌ അറിയണം എങ്കില്‍ ഭാവപ്രകാശം, രസതരംഗിണി, രസരത്നസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പഠിക്കുക. അതെങ്ങനാ എവിടെ നിന്നോ അഷ്ഠാംഗഹൃദയം എന്നൊരു വാക്കു മാത്രം കേട്ടിട്ടല്ലേ കിടന്നു കുരയ്ക്കുന്നത്‌.

ചുമയ്ക്കുള്ള ആദ്യത്തെ alkaloid ആടലോടകത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതിന്‌ യുഗങ്ങള്‍ക്കു മുമ്പു തന്നെ വാശാരിഷ്ടം വൈദ്യന്മാരും, ആടലോടകത്തില വാട്ടിപ്പിഴിഞ്ഞെടുത്ത നീര്‌ തേനും ചേര്‍ത്ത്‌ വീട്ടമ്മമാരും ഉപയോഗിച്ചിരുന്നു.

Digoxin അറിയപ്പെടുന്നതിനും യുഗങ്ങള്‍ക്കു മുമ്പു തന്നെ അതേ properties ഉള്ള പാര്‍ത്ഥാരിഷ്ടം വൈദ്യന്മാരും, നീര്‍മരുതിന്‍ തൊലി വീട്ടമ്മമാരും ഉപയോഗിച്ചിരുന്നു.

Reserpine എന്താണെന്നു ലോകം അറിയുന്നതിനു യുഗങ്ങള്‍ക്കു മുമ്പു തന്നെ സര്‍പ്പഗന്ധാദി ഗുളിക വൈദ്യന്മാര്‍ ഉപയോഗിച്ചിരുന്നു.

ഇങ്ങനെ എഴുതി പോയാല്‍ ഇന്നോ നാളെയോ ഒന്നും ഇതെഴുതി തീരുകയില്ല.

പിന്നെ - പറയുമ്പോള്‍ ഉടനേ ഒരു വാദം വരും ഇപ്പോള്‍ നടക്കുന്ന ആയുര്‍വേദ കച്ചവടം എത്ര മോശമാണ്‌ അതിനെതിരെ പ്രതികരിക്കുന്നു എന്ന്‌- എങ്കില്‍ ഇപ്പോള്‍ നടകുന്ന ആധുനിക വൈദ്യത്തിന്റെ ദുരുപയോഗത്തിനെ കുറിച്ച്‌ തനിക്കു വല്ലതും അറിയുമോ?

Ciba - Geigy കമ്പനിയുടെ ഒരു മരുന്നുപയോഗിച്ച്‌ 10000 പേരുടെ കണ്ണു പോയത്‌ താന്‍ കേട്ടിട്ടുണ്ടോ?
എന്തിന്‌ തിരുവനന്തപുരം RCC യിലെ സംഭവം തനിക്കറിയുമോ?

ജോജുവിനോട്‌ ചെറുപ്പത്തില്‍ സ്കൂളില്‍ പഠിച്ച ഒരു വരി -
"He that knows not, and knows not that he knows not is a fool, avoid him" സ്വയം വിവരമില്ല എന്നുള്ള വിവരം പോലും സ്വയം അറിയാത്തവന്‍ വിഡ്ഢിയാണ്‌ അവനെ ഒഴിവാക്കുക" അതായിരിക്കും ബുദ്ധി.
എന്റെ അഭിപ്രായം ഞാന്‍ നേരത്തെ ജോജുവിനുള്ള കമന്റില്‍ പറഞ്ഞതു തന്നെ ഇപ്പോഴും- ഓരോ ശാസ്ത്രത്തിനും അതിന്റേതായ മെച്ചങ്ങളും കോട്ടങ്ങളും ഉണ്ട്‌ അതാത്‌ ഉപകാരപ്പെടുന്ന അവസരത്തില്‍ അതാത്‌ ഉപയോഗിക്കുന്നതായിരിക്കും നല്ലത്‌

16 comments:

 1. അണ്ട കാണാത്തവന്‍ കുണ്ട കണ്ടാല്‍ അണ്ട കുണ്ട ദേവലോകം" എന്നൊരു പഴഞ്ചൊല്ലു കേട്ടിട്ടുണ്ട്‌.
  ഭാരതത്തിന്റെ മഹത്തായ ഒരു പാരമ്പര്യത്തെ "ആഭാസം " എന്നു വിളിച്ച്‌ അധിക്ഷേപിച്ചതിനുള്ള മറൂപടി അല്‍പം പരുഷമായി തോന്നുന്നു എങ്കില്‍ ബാക്കിയുള്ളവര്‍ ക്ഷമിക്കുക.

  അങ്ങേര്‍ക്കുള്ള ശരിയായ ഒരു മറുപടി Ziya യുടെ (മറുമൊഴിയിലെ) 49610 നമ്പര്‍ കമന്റായി വന്നിരുന്നു - അത്‌ പക്ഷെ ഉടന്‍ തന്നെ delete ആയിപോയി - മറുമൊഴിയില്‍ നിന്നു പോലും!!-

  ReplyDelete
 2. ഭാഷ പരുഷമായിപ്പോയി എന്ന് പറയാതെ വയ്യ. എങ്കിലും ഇത്തരം വിവരങ്ങള്‍ തന്നതില്‍ നന്ദി. ആയുര്‍വേദം അഷ്ടാംഗ ഹൃദയത്തേ മാത്രം അടിസ്ഥാനപ്പെടുത്തി വിലയിരുത്താന്‍ ശ്രമിക്കുന്നതാണ് പ്രശ്നം എന്നാണ് എന്റെ പക്ഷം. അതുപോലെ ആയുര്‍വേദവും ആധുനിക വൈദശാസ്ത്രവും തമ്മില്‍ എപ്പോഴും ഒരു ഏറ്റുമുട്ടല്‍ സ്വഭാവം ഉണ്ട്. എന്നാല്‍ ഒന്നില്‍ കഴിയാത്തത് മറ്റൊന്നില്‍ കഴിയും എന്ന മനോഭാവത്തോടെ കാരയ്ങ്ങള്‍ കണ്ടാല്‍ അത് ആരൊഗ്യരംഗത്ത് ഉണ്ടാകുന്ന നല്ല മാറ്റങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക

  ReplyDelete
 3. പണിക്കരേട്ടാ,

  സുകുമാരേട്ടന്റെ ചിന്താഗതികളെ മാറ്റണം എന്ന ആഗ്രഹത്തോടെ പോലുമല്ല ഞാന്‍ അതില്‍ കമന്റിടൂന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിയ്ക്കുന്നവര്‍ ചിലപ്പോള്‍ തെറ്റിദ്ധരിയ്ക്കപ്പെടാം എന്നുള്ളതുകൊണ്ടും അദ്ദേഹം പോസ്റ്റ് ചെയ്തത് പൂര്‍ണ്ണമായും ശരിയല്ല എന്നും അതിന് ഒരു മറൂവശമുണ്ടെന്നും വായനക്കാര്‍ അറിയുന്നതിനും വേണ്ടിയാണ്.

  ReplyDelete
 4. പ്രിയ വഴിപോക്കന്‍ നന്ദി ചുമ്മാ ഇരിക്കുന്ന -- ചുണ്ണാമ്പിട്ടിളക്കിയാല്‍ പറയാതിരിക്കുന്നത്‌ എങ്ങനെ?

  പ്രിയ കിരണ്‍ തോമസ്‌
  പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചാല്‍ അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കും ഈ മൂന്നു വൈദ്യശാസ്ത്രങ്ങള്‍ക്കും. സ്വന്തം കാര്യത്തില്‍ രണ്ടു വൈദ്യശാസ്ത്രശാഖകളുടെയും ഉപയോഗം ശരിയായ രീതിയില്‍ നടത്തുന്ന ഭിഷഗ്വരന്മാര്‍ക്കുപോലും അതു പൊതുജനമദ്ധ്യത്തില്‍ അവതരിപ്പിക്കുവാന്‍ സാധിക്കാത്തതിന്‌ ഒരു പ്രധാനകാരനം ഇതുപോലുള്ള നികൃഷ്ടജീവികളാണ്‌.

  പ്രിയ ജോജു,
  ഒരിക്കല്‍ ഒര്‍ഉ mixed parotid tumour ഹോമിയൊ ചികില്‍സ കൊണ്ട്‌ നിശ്ശേഷം ഭേദമാകുന്നതു കണ്ടാണ്‌ അതില്‍ ഞാന്‍ ആകൃഷ്ടനായത്‌. വളരെ കാലം പഴക്കമുള്ള ആ രോഗിയെ ഞാന്‍ പഠിക്കുന്ന കാലത്ത്‌ ആലപ്പുഴ മെഡിക്കല്‍ കോളേജിലും കാണിച്ച്‌ അവിടെ നിന്നും surgery ഉപദേശിക്കപ്പെട്ട്‌ , എന്റെ തന്നെ നിര്‍ദ്ദേശത്താല്‍ അതൊഴിവാക്കിയതായിരുന്നു- കാരണം എന്റെ ഒരു ബന്ധു ആയിരുന്നു അത്‌.
  contd

  ReplyDelete
 5. contd-
  പിന്നെ അങ്ങേരുടെ പോസ്റ്റ്‌ വായിക്കുന്നവരൊക്കെ അതങ്ങ്‌ വിശ്വസിക്കും എന്നു ഭയക്കേണ്ട കാര്യമില്ല. അത്രയ്ക്ക്‌ വിഡ്ഢികളാണോ വായനക്കാര്‍?. പിന്നെ വിശ്വസിക്കുന്നവര്‍ നേരത്തെ തന്നെ അതേ അഭിപ്രായകരായിരിക്കാനും ആണ്‌ സാധ്യത

  ReplyDelete
 6. പണിക്കരു മാഷേ,
  ഇതു മറുപടിയാണെങ്കിലും നല്ല നല്ല അറിവുകള്‍‍ പകര്‍ന്നു നല്‍കിയതിനു് നന്ദി.:)

  ReplyDelete
 7. സുഹൃത്തെ..
  നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കും,സുകുമാരേട്ടന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ സുകുമാരേട്ടനും,
  എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എനിക്കും
  പറയാനുള്ള അവകാശമില്ലെ?
  അതിനു മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന ഇത്തരം
  രീതികള്‍ ഒഴിവാക്കാവുന്നതല്ലെ?

  ReplyDelete
 8. റഫീക്കിണ്റ്റെ കമണ്റ്റ്‌ കൂട്ടുകാരന്‍ ശ്രദ്ധയോടെ വായിച്ച്‌ മനസ്സിലാക്കിയെങ്കില്‍ നന്നായിരുന്നു
  ഭാഷ പരുഷമായിപ്പോയി

  ReplyDelete
 9. ന്റെ പൊന്നേ ഒടുക്കത്തെ തെളപ്പാണല്ലോ ങ്ങടെ ചോരയ്ക്ക്. സമ്മതിക്കാതെ തരമില്ല.ന്നാലും ഇതിത്തിരി
  കടന്ന കൈയ്യായിപ്പോയി.!!!!! പിന്നെ
  കെ.പി സാറിന്റെ അഭിപ്രായം വായിച്ചപ്പോള്‍ രക്ത്ബീജാസുരനേയാണോര്‍ത്തുപോകുന്നത്.
  ചുരുക്കത്തില്‍ മനുഷ്യ ശരീരവും ബാക്ടീരിയകളും വൈറസ്സുകളും (രോഗാണുക്കള്‍)
  തമ്മിലുള്ള ഒരു യുദ്ധമാണു രോഗം!!!. അലോപ്പതിയെന്നാല്‍ ശരീരപക്ഷത്തുനിന്നുയുദ്ധം ചെയ്ത് ശരീരത്തെ
  രക്ഷിച്ചു കൊണ്ടേയിരിക്കുന്നു. പക്ഷേ ഓരൊ യുദ്ധത്തിനും ശേഷം ശത്രുപക്ഷത്താളുകൂടുന്നു. അദ്ധേഹത്തിന്റെ ശബ്ദത്തിന്
  സോപ്പുകച്ചവടക്കാരും, ടോയ്ലറ്റുക്ളീനിംഗ് ലോഷന്‍ കച്ചവടക്കാരും പറയുന്ന പോലെയൊരുധ്വനി.

  ReplyDelete
 10. പ്രിയ ഇന്‍ഡ്യാഹെറിറ്റേജ്,

  തെറിവാക്കിനു മുറിപ്പത്തല്‍, എന്ന ന്യായത്തില്‍ നോക്കിയാല്‍, താങ്കള്‍ എഴുതിയത് പോരാ... ഇനിയും എഴുതണം. കാരണം, ഒത്തിരി പാവങ്ങള്‍ ഇമ്മാതിരി പടിഞ്ഞാറുനോക്കികളുടെ ജല്‍പ്പനങ്ങളില്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യതയുണ്ട്. അത് സംഭവിക്കാതിരിക്കാന്‍ താങ്കളെപ്പോലുള്ളവരുടെ ക്രിയാത്മക ഇടപെടലുകള്‍ വേണം.
  പാടവക്കത്തിരിക്കുന്ന കൊക്ക്, വല്യ മീന്‍ വന്നാല്‍ കണ്ണടച്ചുകളയുന്ന രീതിയില്‍ കമന്‍‌റുകള്‍ ഡിലീറ്റ് ചെയ്യുക, അല്ലെങ്കില്‍ മറുപടി

  പറയാതെ തെറിപറയുക മുതലായ രീതികള്‍, ഒരു മുന്‍ മലയാളിമാര്‍ക്സിസ്റ്റില്‍ നിന്ന് വരുന്ന സ്വാഭാവിക വിവരക്കേടുകള്‍ എന്ന ന്യായത്തില്‍ നമ്മള്‍ ക്ഷമിച്ചുകൊടുത്താലും ഒരു “കേരള ശാസ്ത്രസാഹിത്യ ഭവിഷ്യത്തിന്‍‌റെ” ഉപോല്‍പ്പന്നമായ ഈ പാര്‍ത്ഥീനിയം കളയെ നിലയ്ക്കുനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
  കുറെ സായിപ്പിന്‍‌റെ ഗവേഷണഫലങ്ങളെ പിന്‍പറ്റി അറിവുപകരുന്ന വിവരങ്ങള്‍ക്കൊപ്പം ഇത്തരം വിവരക്കേടിന്‍‌റെ “സുകുമാരലേഹ്യം”കൂടി

  വിളമ്പുക എന്നത്, പുതുതായി ബ്ലോഗിലേയ്ക്കെത്തുന്ന വായനക്കാരായ പച്ചപ്പാവങ്ങളെ, മാര്‍ക്സിസ്റ്റ് പാര്‍ട്ടി രക്തസാക്ഷികളെയും

  അണികളെയും സൃഷ്ടിച്ച അതേ രീതിയിലുള്ള ഒരു ദുര്‍ന്നടത്തയിലേയ്ക്കാണ് നയിക്കുന്നത്.

  ഇതെക്കുറിച്ച് ഇയാളുടെ പോസ്റ്റ് ഛര്‍ദ്ദിയില്‍ കമന്‍‌‌റ് മണല്‍ വിതറിയാല്‍ അതും മായ്ക്കപ്പെടും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ ഒരു നിരര്‍ത്ഥക പ്രവൃത്തിക്ക് തുനിയാതിരുന്നത്. എങ്കിലും താങ്കള്‍ ചെറിയ രീതിയിലെങ്കിലും പ്രതികരിച്ചതില്‍ സന്തോഷം!

  ReplyDelete
 11. പ്രിയ ഇന്‍ഡ്യാഹെറിറ്റേജ്,

  തെറിവാക്കിനു മുറിപ്പത്തല്‍, എന്ന ന്യായത്തില്‍ നോക്കിയാല്‍, താങ്കള്‍ എഴുതിയത് പോരാ... ഇനിയും എഴുതണം. കാരണം, ഒത്തിരി പാവങ്ങള്‍ ഇമ്മാതിരി പടിഞ്ഞാറുനോക്കികളുടെ ജല്‍പ്പനങ്ങളില്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യതയുണ്ട്. അത് സംഭവിക്കാതിരിക്കാന്‍ താങ്കളെപ്പോലുള്ളവരുടെ ക്രിയാത്മക ഇടപെടലുകള്‍ വേണം.
  പാടവക്കത്തിരിക്കുന്ന കൊക്ക്, വല്യ മീന്‍ വന്നാല്‍ കണ്ണടച്ചുകളയുന്ന രീതിയില്‍ കമന്‍‌റുകള്‍ ഡിലീറ്റ് ചെയ്യുക, അല്ലെങ്കില്‍ മറുപടി പറയാതെ തെറിപറയുക മുതലായ രീതികള്‍, ഒരു മുന്‍ മലയാളിമാര്‍ക്സിസ്റ്റില്‍ നിന്ന് വരുന്ന സ്വാഭാവിക വിവരക്കേടുകള്‍ എന്ന ന്യായത്തില്‍ നമ്മള്‍ ക്ഷമിച്ചുകൊടുത്താലും ഒരു “കേരള ശാസ്ത്രസാഹിത്യ ഭവിഷ്യത്തിന്‍‌റെ” ഉപോല്‍പ്പന്നമായ ഈ പാര്‍ത്ഥീനിയം കളയെ നിലയ്ക്കുനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
  കുറെ സായിപ്പിന്‍‌റെ ഗവേഷണഫലങ്ങളെ പിന്‍പറ്റി അറിവുപകരുന്ന വിവരങ്ങള്‍ക്കൊപ്പം ഇത്തരം വിവരക്കേടിന്‍‌റെ “സുകുമാരലേഹ്യം”കൂടി വിളമ്പുക എന്നത്, പുതുതായി ബ്ലോഗിലേയ്ക്കെത്തുന്ന വായനക്കാരായ പച്ചപ്പാവങ്ങളെ, മാര്‍ക്സിസ്റ്റ് പാര്‍ട്ടി രക്തസാക്ഷികളെയും അണികളെയും സൃഷ്ടിച്ച അതേ രീതിയിലുള്ള ഒരു ദുര്‍ന്നടത്തയിലേയ്ക്കാണ് നയിക്കുന്നത്.

  ഇതെക്കുറിച്ച് ഇയാളുടെ പോസ്റ്റ് ഛര്‍ദ്ദിയില്‍ കമന്‍‌‌റ് മണല്‍ വിതറിയാല്‍ അതും മായ്ക്കപ്പെടും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ ഒരു നിരര്‍ത്ഥക പ്രവൃത്തിക്ക് തുനിയാതിരുന്നത്. എങ്കിലും താങ്കള്‍ ചെറിയ രീതിയിലെങ്കിലും പ്രതികരിച്ചതില്‍ സന്തോഷം!

  ReplyDelete
 12. ഭാഷ പരുഷം തന്നെയാണ്.സംശയമില്ല.പക്ഷെ ഈ മറുപടി കുറച്ച് കൂടി വിപുലമായി അക്കമിട്ട് നിരത്തി മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമാക്കണം.വായിക്കുന്നവനും,കാര്യങ്ങള്‍ ബോധ്യപ്പെടണം. വിശദമായ ഒരു മറുപടി അലോപ്പതിയിലും, ആയുര്‍വേദത്തിലും ഡോക്ടര്‍ ആയ താങ്കള്‍ക്ക് നല്‍കാന്‍ കഴിയും.ആത് പ്രതീക്ഷിക്കുന്നു.

  ഓ:ടോ:
  ബ്ലോഗുകള്‍ ഇന്ന് ആടിനെ പട്ടിയാക്കുന്ന എര്‍പ്പാടുകള്‍ക്ക് പിന്നാലെയാണ്.ക്രിയാത്മകമായി അല്ലെങ്കില്‍ തെളിവുകള്‍ സഹിതം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ആര്‍ക്കും താല്പര്യമില്ല.അച്ചടി മാധ്യമങ്ങളെ പഴി പറയുന്ന ബൂലോഗര്‍ക്ക് അവരുടെ പാത പിന്തുടരാനാണോ ഇഷ്ടം?

  ReplyDelete
 13. "അന്ജരകുള്ള വണ്ടി" എന്നൊരു സിനിമ പടം (A) പോസ്റ്റര്‍ പണ്ടു കണ്ടിടുണ്ട്
  പെട്ടെന്ന് അതാണ് ഓര്‍മ വന്നത് ഈ പേര് കണ്ടപ്പൊള്‍ :)

  ആയുര്‍വേദതിനെ കുറിച്ചു ഉള്ള ടിയാന്റെ പ്രസ്താവന കണ്ടിരുന്നു.
  "heritage" ന്റെ ഉശിരന്‍ മറുപടിയും കണ്ടു .

  അന്ജരകണ്ടി ചെടന്റെ ലീലാവിലാസങ്ങള്‍ വായിച്ചു ...
  വായില്‍ തോനുനത് എന്തും കോതക്കു പാട്ട് എന്നു പറയും പോലെ ചിലര്‍
  എന്തിനും ഏതിനും അഭിപ്രായം പറയും അതും പമ്പര വിഢഢിതതങ്ങള്.
  അന്ജരകണ്ടിക് അഭാസം , പ്രകൃതം തുടങ്ങിയ "തമോ വാക്യങ്ങള്‍" ഉപയോഗികേണ്ട അവസരങ്ങള്‍ അറിയില്ല എന്ന് തോനുന്നു.
  നര വീണാലും , പല്ലു കൊഴിഞ്ഞാലും മാത്രം വിവരം വെകില്ലല്ലോ ......

  ReplyDelete
 14. പരുഷഭാഷയുപയോഗിച്ചെങ്കിലും, പറയാനുള്ളത് പറഞ്ഞു. പഴയതായതിനാല്‍ മോശം എന്നാണല്ലോ ആയുര്‍വേദത്തെ കുറിച്ചുള്ള ചിലരുടെ നിരീക്ഷണം. ആയുര്‍വേദം ഒരു ജീവിതരീതിയും രോഗപ്രതിരോധമാര്‍ഗ്ഗവുമായി കാണാനാണ് എനിക്കിഷ്ടം.

  രോഗാണു സിദ്ധാന്തം ശരിയായിരിക്കാം. എങ്കിലും നമ്മുടെ ശരീരത്തിലാകെ നമ്മെ ആക്രമിച്ച് കീഴ്പ്പെടുത്താന്‍ നില്‍ക്കുന്ന രോഗാണുക്കളാണെന്നൊക്കെ കരുതുന്നത് മൗഢ്യമല്ലേ? പ്രതിരോധ ശേഷി കുറയുന്നു എന്നതിന് അര്‍ത്ഥം ശരീരത്തിന് സ്വയം നന്നാകാനുള്ള ശേഷി കുറയുന്നു, അഥവാ ആരോഗ്യം ശയിക്കുന്നു എന്നുമാത്രമല്ലേ? അങ്ങനെ വരുമ്പോള്‍ ശരീരത്തെ പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യണം. ചിലപ്പോള്‍ മരുന്നുകളും ചെയ്യണം.

  പലരും ആരോപിക്കുന്ന പ്ലാസിബോ എഫക്ട് കൊണ്ടാണ് ആയുര്‍വേദം രോഗം മാറ്റുന്നതെങ്കില്‍ പിന്നെ അങ്ങനെ മാറുന്ന രോഗത്തിന് വന്‍തുകമുടക്കി അലോപ്പതി ചികിത്സ ചെയ്യുന്നതെന്തിന്?

  ReplyDelete