Thursday, November 29, 2007

ആയുര്‍വേദത്തിനെ കുറിച്ച്‌

ആയുര്‍വേദശാസ്ത്രത്തെ ഇകഴ്തിപറയുന്നത്‌ ഒരു ഫാഷന്‍ ആണെന്നു ധരിച്ചിട്ടോ എന്തോ ഇപ്പോള്‍ പലപോസ്റ്റുകളായി അങ്ങനെ കാണുന്നു.

ഒരു വശം മാത്രം കേട്ടുകൊണ്ടിരുന്നാല്‍ സാമാന്യജനങ്ങള്‍ വിഭ്രമത്തിലാകും എന്നതു കൊണ്ട്‌ ആയുര്‍വേദത്തിനെ കുറിച്ച്‌ അല്‍പം പറയാം.

അതിനു മുമ്പ്‌ ഒരു ഡിസ്ക്ലൈമര്‍ ഇടുന്നു- ഇതു കൊണ്ട്‌ ഞാന്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത്‌ ഇന്നു ലോകത്തുള്ള അസുഖങ്ങളെല്ലാം ആയുര്‍വേദം ഉപയോഗിച്ച്‌ ചികില്‍സിച്ചു ഭേദപ്പെടുത്താം എന്നല്ല.

പിന്നെയോ ആയുര്‍വേദം എന്നത്‌ ഒരു ശാസ്ത്രം,ആണ്‌, ജനങ്ങള്‍ക്കുപകാരപ്രദമായ പല വിജ്ഞാനങ്ങളും അതിലുണ്ട്‌ . വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ എന്നു മാത്രം.

മറ്റൊന്ന്‌ ഇന്നു കാണുന്ന എല്ലാ ആയുര്‍വേദ ബിരുദധാരികളോ അല്ലാത്തവരോ ചെയ്യുന്നതും പറയുന്നതും എല്ലാം ശുദ്ധ ആയുര്‍വേദം ആണെന്നും ഞാന്‍ പറയുന്നില്ല.

ഇനി ഒന്ന്‌ എനിക്കു സാമ്പത്തികനേട്ടമുണ്ടാക്കുന്ന ഒരു വൈദ്യശാലയോ , തിരുമ്മല്‍ കേന്ദ്രമോ അങ്ങനെ യാതൊന്നും നിലവിലില്ല. ആരുടെയും പരസ്യത്തിനു വേണിയും അല്ല.

ഇപ്പറയുന്നത്‌ എനിക്കു മനസ്സിലായ ആയുര്‍വേദത്തില്‍ ജനോപകാരപ്രദമായ അനേകം കാര്യങ്ങള്‍ ഉണ്ട്‌ എന്നു വെളിപ്പെടുത്തുവാന്‍ മാത്രം

ഇത്‌ ആധുനിക ശാസ്ത്രത്തിന്റെ കഴിവുകള്‍ക്കെതിരായ ഒരു പോസ്റ്റും അല്ല - ഞാന്‍ മുമ്പ്‌ അശോക്‌ കര്‍ത്തായുടെ പോസ്റ്റില്‍ ഇട്ടിരുന്നകമന്റുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും- അത്യാഹിതസന്ദര്‍ഭങ്ങളില്‍ ആധുനികവൈദ്യമല്ലാതെ മറ്റ്‌ യാതൊരു സമ്പ്രദായങ്ങളും ജീവന്‍ രക്ഷിക്കുവാന്‍ പര്യാപ്തമാക്കുകയില്ല.

ആദ്യമായി ഒന്നു പറയട്ടെ. ആയുര്‍വേദത്തിനെ കുറിച്ചു പഠിക്കണം എങ്കില്‍ അതിന്റെ അടിസ്ഥാനം ആദ്യം മനസ്സിലാക്കണം. നാം ഇന്നു സ്കൂളില്‍ പഠിക്കുന വിഷയങ്ങള്‍ മനസ്സിലായാല്‍ പിന്നീടുള്ള ശാസ്ത്രപഠനം എളുപമാകും - കാരണം അതിന്റെ അടിസ്ഥാനമാണ്‌ നാം സ്കൂളുകളില്‍ പഠിക്കുന്നത്‌. കാര്‍ബണ്‍ എന്താണെന്നു കേട്ടിട്ടില്ലാത്ത ഒരാളിനോട്‌ കാര്‍ബണ്‍ എന്നു പറഞ്ഞാല്‍ അയാള്‍ക്ക്‌ ഒന്നും പ്രത്യേകിച്ചു മനസ്സിലാകുകയില്ല.

അതു പോലെ ത്രിദോഷം എന്നു കേട്ടിട്ടില്ലാത്ത ഒരാളോട്‌ ആ വാക്ക്‌ പറഞ്ഞാല്‍ അയാള്‍ക്ക്‌ പ്രത്യേകിച്ച്‌ ഒന്നും മനസ്സിലാകുകയില്ല - ചിലപ്പോള്‍ അത്‌ എന്തോ വലിയ ഒരു വിഡ്ഢിത്തം ആണെന്നും തോന്നിയേക്കാം. മലയാളം പഠിക്കാത്ത ഒരാള്‍ , ആംഗലേയ അക്ഷരം മാത്രം പഠിച്ച ശേഷം മലയാളത്തെ വിമര്‍ശിക്കുകയും മലയാളത്തിലെ അക്ഷരങ്ങളേയും വാക്കുകളേയും വിഡ്ഢിത്തമാണെന്നു പറയുകയും ചെയ്താല്‍ എങ്ങനെ ഉണ്ടാകും? അത്‌ അയാളുടെ തെറ്റല്ല -

ആയുര്‍വേദശാസ്ത്രം സംസ്കൃതഭാഷയിലാണ്‌ എഴുതിയത്‌ . സംസ്കൃതഭാഷയ്ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. അതിലേ ഓരോ വാക്കും ഓരോ ധാതുവില്‍ നിന്നും ഉണ്ടാക്കുന്നതാണ്‌. അതേ പോലെ ഓരോ വസ്തുവിനും പര്യായപദങ്ങള്‍ എന്ന പേരില്‍ പല പേര്‍കളുണ്ടാകും. ഇവയൊക്കെ ശ്ലോകം ചമയ്ക്കുമ്പോള്‍ പാദപൂരണത്തിന്‌ ചേരുന്ന വാക്കുപയോഗിക്കാനാണ്‌ എന്നാണ്‌ നമ്മുടെ ധാരണ .

എന്നാല്‍ അങ്ങനെ അല്ല
പിന്നെയോ ആ വസ്തുവിന്റെ properties വിശദീകരിക്കുന്നവയായിരിക്കും അതിന്റെ പര്യായ പദങ്ങള്‍. ഒരു ഉദാഹരണം പറയാം രക്തത്തിന്‌ പല പര്യായപദങ്ങള്‍ ഉണ്ട്‌.

1. "രച്‌ ചംക്രമണേ" ചംക്രമണസ്വഭാവം ഉള്ള വസ്തുവിനെ കുറിക്കുമ്പോള്‍ രച്‌ ധാതുവില്‍ നിന്നുല്‍പന്നമായ വാക്ക്‌ അത്‌ 'രക്തം' എന്ന പദം. അതായത്‌ രക്തം എന്ന പേര്‌ കേള്‍ക്കുമ്പോള്‍ അത്‌ ചംക്രമണസ്വഭാവമുള്ള ഒന്നാണ്‌ എന്നു അര്‍ത്ഥം ലഭിക്കുന്നു.

2. "അസു ക്ഷേപണേ" ക്ഷേപണസ്വഭാവം - അതായത്‌ ഒരു വസ്തുവിനെ മറ്റൊരിടത്ത്‌ എത്തിക്കുന്ന സ്വഭാവം ഉള്ള വസ്തുവിന്‌ "അസ്‌ " ധാതുവില്‍ നിന്നും നിഷ്പന്നമായ പദം അത്‌ "അസൃക്‌" . രക്തത്തിന്റെ ഒരു പര്യായപദമാണ്‌ അസൃക്‌. ആ പദം കേള്‍ക്കുമ്പോള്‍ അതിന്‌ ക്ഷേപണസ്വഭാവം ഉണ്ട്‌ എന്നു മനസ്സിലാക്കുന്നു.

3. "രുധിര്‌ ആവരണേ" ആവരണം ചെയ്യപ്പെട്ടിരികുന്ന വസ്തുവില്‍ രുധിര്‌ ധാതുവില്‍ നിന്നുല്‍പന്നമായ "രുധിരം" എന്ന പേര്‌.

ഇങ്ങനെ ഓരോരോ പേരുകളിലായി
ആവരണം ചെയ്യപ്പെട്ടിരിക്കുന്നതും , ചംക്രമണസ്വഭാവമുള്ളതും , വസ്തുക്കളെ ഒരിടത്തുനിന്ന്‌ മറ്റൊരിടത്ത്‌ എത്തിക്കുന്ന സ്വഭാവവും ഉള്ള വസ്തുവാണ്‌ പ്രകരണത്തിലൂള്ളത്‌ എന്ന്‌ ആ വസ്തുവിനെ വിശദീകരിക്കുകയാണ്‌. ആ വിശദീകരണം സംസ്കൃതം പഠിച്ചവര്‍ക്കോ, അഥവാ ശാസ്ത്രീയമായി ആയുര്‍വേദം പഠിച്ചവര്‍ക്കൊ മാത്രമേ മനസ്സിലാകുന്നുള്ളു എന്നു മാത്രം . അതുകൊണ്ട്‌ വെറുതേ പുസ്തകം വായിച്ചിട്ട്‌ അതിനെ പറ്റി അഭിപ്രായം പറഞ്ഞാല്‍ അതിലുള്ള അര്‍ത്ഥശൂന്യത മനസ്സിലായികാണുമല്ലൊ.

ആയുര്‍വേദത്തിന്റെ text books അഗ്നിവേശന്‍ എന്ന ആചാര്യന്‍ എഴിതിയതും പിന്നീട്‌ ചരകന്‍ എന്ന ആചാര്യന്‍ പുനഃസംസ്കരിച്ചതും , ദൃഢബലന്‍ എന്ന ആചാര്യന്‍ മുഴുമിപ്പിച്ചതും ആയ ചരകസംഹിത, സുശ്രുതാചാര്യന്റെ സുശ്രുതസംഹിത, വാഗ്ഭടന്റെ അഷ്ടാംഗസംഗ്രഹം, ഭാവമിശ്രന്റെ ഭാവപ്രകാശം, മറ്റൊരു വാഗ്ഭടന്റെ രസരത്നസമുച്ചയം, ശാര്‍ങ്ങധരാചാര്യന്റെ ശാര്‍ങ്ങധരസംഹിത, ഭൈഷജ്യരത്നാവലി, മാധവനിദാനം, യോഗരത്നാകരം തുടങ്ങിയവയാണ്‌. അഷ്ടാംഗഹൃദയം, എന്നത്‌ ഒരു handbook പോലെ ഉപയോഗിക്കുന്ന ചെറിയ പുസ്തകമാണ്‌.

സഹസ്രയോഗം എന്നത്‌ കുറെ മരുന്നുകളുടെ യോഗങ്ങള്‍ മാത്രം കുറിച്ചതും , കേരളത്തില്‍ പ്രസിദ്ധമായ ധാര കിഴി തുടങ്ങിയവ വിശദീകരിക്കുന്നതും ആയ ഒരു ഗ്രന്ഥമാണ്‌.

ഗര്‍ഭോപനിഷത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ എവിടെയോ വായിച്ചിട്ടുണ്ട്‌ എന്നല്ലാതെ ഞാന്‍ ആ പുസ്തകം കണ്ടിട്ടുകൂടിയില്ല, ആ പുസ്തകം ആയുര്‍വേദ കോളേജുകളില്‍ പഠിപ്പിക്കുന്ന ഒന്നല്ല.

ആയുര്‍വേദം ശരീരത്തെ മനസിലാക്കുന്നത്‌ എങ്ങനെ ആണ്‌ എന്നറിയണം എങ്കില്‍ മേല്‍പറഞ്ഞ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച്‌ ചിന്തിക്കുകയും വേണം.

അല്ലെകില്‍ അമേരിക്കയില്‍ ചെന്ന പോപ്‌ ചോദിച്ച ചോദ്യം പത്രക്കാരുണ്ടാക്കിയതു പോലെ ആര്‍ക്കും എന്തും എഴുതാം ബ്ലോഗല്ലേ ആരു ചോദിക്കാന്‍
Read More


Please read this link also
where the explanations for various stupid allegations by Dr Suraj is provided.

28 comments:

 1. small is beautiful എന്നു പറഞ്ഞതുപോലെ എന്തിനധികം എഴുതണം സാര്‍... ഉറങ്ങുന്നവരെ മാത്രമേ വിളിച്ചുണര്‍ത്താനാവു. ഉറക്കം നടിക്കുന്നവരെ പറ്റില്ലല്ലോ..
  ഞാന്‍ നൂറുശതമാനവും അങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു.

  ReplyDelete
 2. എല്ലാ ചര്‍ച്ചകളും വായിച്ചുകൊണ്ടിരിക്കുന്നു..

  ReplyDelete
 3. വളരെ വളരെ അത്യാവശ്യമായിരുന്ന പോസ്റ്റ്.
  മുരളീ മേനോന്‍ പറഞ്ഞതുപോലെ ഉറങ്ങുന്നവരെ മാത്രമേ വിളിച്ചുണര്‍ത്താന്‍ പറ്റൂ.പക്ഷേ ഉറക്കം നടിക്കുന്നവര്‍ ആരെയും ഉണര്‍ന്നിരിക്കാന്‍ അനുവദിക്കില്ല എന്ന ദൃഢപ്രതിജ്ഞ എടുത്തിരിക്കുമ്പോള്‍ തീര്‍ച്ചയായും ഇത്തരം വിളികള്‍ അനിവാര്യം.ഈ പോസ്റ്റിനെ ഞാന്‍ മഹത്തരം എന്നു വിളിക്കും.

  ReplyDelete
 4. എനിക്കുതോന്നുന്നത്‌ എല്ലാരോഗങ്ങള്‍ക്കുമാത്രമായി ഒരു വൈദ്യശാസ്ത്രം ഇല്ലെന്നാണ്‌. പ്രതേകിച്ചും പുതിയ രോഗങ്ങള്‍ ഇണ്ടാവുന്ന ഇക്കാലത്ത്‌. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു പത്രവാര്‍ത്ത വായിച്ചതോര്‍ക്കുന്നു. പാലക്കാട്‌ ഒരു വീട്ടിലെ പൊള്ളുന്ന ഉണ്ണികളുടെ രോഗത്തെക്കുറിച്ച്‌. ശരീരത്തിലെ ചൂടുകൊണ്ട്‌ വീടിനുപുറത്തിങ്ങാന്‍ പോലുമാവാതെ ഇരുട്ടത്തുകഴിയുന്ന രണ്ടുചെറിയ കുട്ടികള്‍. ആധുനികവൈദ്യശാസ്ത്രത്തിനു മരുന്നില്ലാതിരുന്ന ആ രോഗം ഒരു നാട്ടിന്‍പുറത്തെ ആയുര്‍വേദവൈദ്യനാണ്‌ പ്രതിഫലം പോലും വാങ്ങിക്കാതെ ചികില്‍സിച്ച്‌ മാറ്റിയത്‌. ആരുടെയും പക്ഷം പിടിക്കുന്നില്ല. ചര്‍ച്ച നടക്കട്ടെ.

  ReplyDelete
 5. ആയുര്‍വേദത്തെ ഒരു ആധുനിക വൈദ്യശാസ്ത്രമായി വികസിപ്പിക്കാനാകാത്തത് കഷ്ടമാണ്. കേവലം ഒരു മൃതസഞ്ജീവനി ചെടിക്കുവേണ്ടി ഒരു പര്‍വ്വതത്തെ മുഴുവന്‍ ചികിത്സക്കായി ഉപയോഗിക്കുന്ന ബുദ്ധിഹീനത അയുര്‍വേദത്തെ ചെറുതാക്കുന്നുണ്ട്.
  രോഗം ഭേദമാക്കാന്‍ കാരണമാകുന്ന വസ്തുമാത്രം വേറ്ത്തിരിച്ചെടുത്ത് ഉപയോഗിക്കുന്നതിനു പകരം പാരംബര്യവാദികളായി കണ്ട കാടും‌-പടലവും മുഴുവന്‍ കഷായമാക്കി കഴിക്കുന്ന പ്രകൃതാവസ്ത തിരിച്ചറിയപ്പെടുന്നില്ലല്ലോ എന്നൊരു വിഷമം ചിത്രകാരനു തോന്നുന്നു.

  ReplyDelete
 6. ചര്‍ച്ചകളെല്ലാം വായിക്കുന്നുണ്ടു്. അറിവികള്‍‍ പങ്കിടുന്ന താങ്കളുടെ എല്ലാ ശ്രമങ്ങള്‍‍ക്കും അനുമോദനങ്ങള്‍‍.

  ReplyDelete
 7. Intersting !
  1. As you told, we were taught about basics of science in school from 3rd standard onwards, so it is easy to understand advanced theories and its resulting technologies
  2. But ayurveda and thridosha funda was not taught in school,And sanskrit was in syllabus for all schools.
  3. And we did engineering after Plus-two.
  In our case where will we learn about ayurveda? At which point in time we need to switch from Biology to this thridosha fundamentals? Please advise.
  3.

  ReplyDelete
 8. പ്രിയ ഇന്‍ഡ്യാഹെറിറ്റേജ്,

  താങ്കളെപ്പോലെ അറിവിന്‍‌റെകൂടെ ഔചിത്യവും ഉള്ളവര്‍ ഇടയ്ക്കെങ്കിലും ഇങ്ങനെയൊക്കെ എഴുതണം.
  ആയുര്‍‌വേദത്തിലും സംസ്കൃതത്തിലും ഉള്ള അറിവ് എല്ലാവര്‍ക്കും പകര്‍ന്നുകൊടുക്കുക, മുരളി പറഞ്ഞതുപോലെ ഉറക്കം നടിക്കുന്നവരൊഴികെ എല്ലാവരും അത് സ്വാഗതം ചെയ്യും.
  അഭിവാദനങ്ങള്‍

  ReplyDelete
 9. There is small correction in my earlier comment.
  Corrcted to: " Sanskrit is not in syllabus for every schools as Biology! "
  =================================
  Now pls re-read :
  Intersting !
  1. As you told, we were taught about basics of science in school from 3rd standard onwards, so it is easy to understand advanced theories and its resulting technologies
  2. But ayurveda and thridosha funda was not taught in school,And sanskrit was NOT in syllabus for all schools .
  3. And we did engineering after Plus-two.
  In our case where will we learn about ayurveda? At which point in time we need to switch from Biology to this thridosha fundamentals? Please advise.

  One more interesting point: gsm and India heritage come from same IP address.. How?

  ReplyDelete
 10. പ്രിയ ഇന്‍ഡ്യാഹെറിറ്റേജ്...
  ഇങ്ങനെ ഒരു മറുപടി താങ്കളുടെ ബ്ലോഗിലെഴുതേണ്ടി വന്നതില്‍ മാപ്പു ചോദിക്കുന്നു. അനാവശ്യമായി താങ്കള്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നല്ല ഉദ്ദേശ്യമാണിതിന്‍‌റെ പിന്നില്‍.
  *** *** ***
  വലിയ ശാസ്ത്രവും സാഹിത്യവും ഭവിഷ്യത്തും ഒക്കെ വിളമ്പി നടക്കുമ്പോള്‍, സ്വന്തം മക്കളെ മലയാളം കൂട്ടിയെഴുതാന്‍ പഠിപ്പിച്ചില്ലെങ്കില്‍ വരുന്ന ഒരു ഒരു ഭവിഷ്യത്താണിത്. അവര്‍ മലയാളം ബ്ലോഗില്‍ ആംഗലേയത്തിലെഴുതും. ഇന്നലെയും ഈ പയല്‍ ഇവിടെ വന്ന് ഡെര്‍ട്ടി ലിനന്‍ എന്നെല്ലാം പറഞ്ഞുപോയി. (അത്, ഇന്‍ഡ്യാഹെറിറ്റേജോ, അതോ ഈ പയലുതന്നെയോ ഡിലീറ്റി വിട്ടു.)
  ആ പ്രൊഫൈല്‍ ഒന്നു നോക്കി. “ചോദിച്ചു ചോദിച്ചു” പോകുമ്പോള്‍ കണ്ടത്:

  ഒന്ന്: ആളിന്‍‌റെ പേര്: പി.കെ.സുമേഷ്.
  രണ്ട്: ഈ URL ഒന്നു നോക്കുക; അതിലെ പേരും!.
  മൂന്ന്: ഈ നമ്പര്‍ ബാംഗളൂരിലെ ഒരു പ്രായംചെന്ന ഒരു ബ്ലോഗറുടെ പ്രൊഫൈലിലും കാണുന്നു!
  ഫയങ്കര ക്വായിന്‍സിഡന്‍‌സ് കേട്ടാ...!
  പിന്നെ, അപ്പീ.... ത്വാനെ കഷ്ടപ്പെടുന്നുണ്ടല്ല്?
  എടേ അപ്പീ ...
  ഞാന്‍ തീട്ടം കോരാനും ചോറുകോരാനും ഒരേ കോരിക ഉപയോഗിക്കാറില്ല.
  എനിക്ക് തീട്ടം കോരാനുള്ള ഒരു സെക്കന്‍‌ഡറി പ്രൊഫൈല്‍ മാത്രമാണിത്. അതായത് അമേധ്യം പോലെ ഉള്ള പോസ്റ്റ് കണ്ടാല്‍ കമന്‍‌റ്ചെയ്യാന്‍ ഈ പ്രൊഫൈല്‍ ഉപയോഗിക്കും. പരാതി ഉണ്ടെങ്കില്‍ അങ്ങനെ ഉള്ള പോസ്റ്റുകള്‍ എഴുതാതിരിക്കുക.
  (ഉദാഹരണം: ആയുര്‍വ്വേദവും ഹോമിയോയും മറ്റും ചികിത്സയല്ല , വെറും ചികിത്സാഭാസം ! എന്ന പോസ്റ്റ് തന്നെ!)
  എന്ത് തോന്ന്യവാസവും എഴുതിക്കളയാം എന്നു കരുതുമ്പോള്‍ വിമര്‍ശനവും ഉണ്ടാകും എന്നു മനസ്സിലാക്കണം. അതിന്‍‌റെ പേരില്‍ മാന്യന്‍‌മാരെ തെറിവിളിക്കരുത്.
  നീ കൊറെ നേരമായിട്ട് ഐ.പി. അഡ്രസ് തപ്പുന്നുണ്ടല്ലോ?
  എന്‍‌റെ അറിവ് ശരിയെങ്കില്‍ നീ ഏതോ സ്വാഫ്റ്റ്വെയറ് കമ്പനിയില്‍ തന്നെയല്ലേടേ ജ്വാലികള് ചെയ്യണത്?
  വിദ്യാഭ്യാസം മാത്രം പോരടേ.. വിവരവും, ക്വാമണ്‍സെന്‍സും വേണം.

  ഇന്‍ഡ്യാഹെറിറ്റേജ് ഒരു കമന്‍‌റ് മോഡറേഷന്‍ വെച്ചിരിക്കുന്നത് കണ്ടോ?
  അപ്പോള്‍, കമന്‍‌റ് അപ്രൂവ് ചെയ്യുമ്പോള്‍ ആ ഐ പി വരാന്‍ വഴിയുണ്ടെന്നു മനസ്സിലാക്കാന്‍ തക്ക സാമാന്യവിവരമില്ലാതെ (Common Sense) പോയല്ലോടെ നിനക്ക്?
  അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു; എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ് എന്നൊരു പഴഞ്ചൊല്ല് ഓര്‍ത്തുപോകുന്നു.
  ക്ഷമിക്കുക, ഇന്‍ഡ്യാഹെറിറ്റേജും മാന്യവായനക്കാരും!

  ReplyDelete
 11. ഓഫ് ടോപിക്:

  GSM ഉം ഇന്‍ഡ്യാ ഹെറിറ്റേജും ഒരേ ഐ.പിയില്‍ നിന്നാണ് വരുന്നതെന്ന് ഇന്‍ഡ്യാ ഹെറിറ്റേജിന്റെ ബ്ലോഗില്‍ ഇന്‍ഡ്യാ ഹെറിറ്റേജ്/അല്ലെങ്കില്‍ ആ ബ്ലോഗിന്റെ അഡ്‌മിന്‍ പവറുള്ള ഒരാള്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്ക് എങ്ങിനെയാണ് അറിയാന്‍ പറ്റുന്നത്? അതോ ജി.എസ്.എമും ഇന്‍ഡ്യാ ഹെറിറ്റേജും ഒരേ ഐ.പിയില്‍ വേറേ ഏതെങ്കിലും ബ്ലോഗില്‍ പ്രവേശിച്ചോ?


  എല്ലാ ചര്‍ച്ചകളും വായിക്കുന്നു. താങ്കളുടെ ക്രിയാത്മകമായ ഇടപെടലുകളും തെറ്റായ വ്യാഖ്യാനങ്ങള്‍ ആരെങ്കിലും ആയുര്‍വേദ ഗ്രന്ഥങ്ങളെപ്പറ്റിയും മറ്റും നടത്തുന്നുണ്ടെങ്കില്‍ അവയുടെ ചൂണ്ടിക്കാട്ടലുകളും അവയെപ്പറ്റിയുള്ള താങ്കളുടെ വ്യാഖ്യാനങ്ങളും വീക്ഷണങ്ങളും എന്തുകൊണ്ടാണ് അവ തെറ്റെന്നുള്ള താങ്കളുടെ വിശദീകരണങ്ങളൂം മറ്റും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 12. പണിക്കര്‍ സാര്‍,

  വളരെ നല്ല ഒരു ഉദ്യമമാണിത്.
  വളരെ സമയോചിതവും.
  ചിത്രകാരന്‍‌റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കാന്‍ കഴിയുന്നില്ല.
  മരുന്നുകള്‍ പ്രകൃത്യാ ഉള്ള രീതിയിലും മറ്റും ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്നതിന് തക്കതായ കാരണങ്ങള്‍ കാണുമായിരിക്കണം.
  നമ്മള്‍ ആധുനികം എന്ന് വിവക്ഷിക്കുന്ന 400-500 വര്‍ഷം മാത്രം പഴക്കമുള്ള ശാസ്ത്രത്തിന്‍‌റെ വഴിയില്‍ ഇതെല്ലാം രാസസംയുക്തങ്ങള്‍ മാത്രമാണ്. ഒരു പക്ഷേ, ഇന്നത്തെ ശാസ്ത്രത്തിന്‍‌റെ രീതിയില്‍ ക്ഷീരബല 101 ആവര്‍ത്തിച്ചതും അതില്‍ വളരെക്കുറച്ച് ആവര്‍ത്തിച്ചതും രാസപരമായി ഒന്നുപോലെ കാണപ്പെട്ടേക്കാം.
  പക്ഷേ ആയുര്‍‌വേദ ചികിത്സകരും രോഗികളും, അനുഭവത്തില്‍ ഇതില്‍ വ്യത്യാസമുണ്ടെന്ന് സമ്മതിക്കും.
  അത്, ശാസ്ത്രത്തിന്‍‌റെ വളര്‍ച്ചയുടെ പരിമിതി മൂലമാകാം. 1899-ല്‍ ശാസ്ത്രവഴിയില്‍ കണ്ടുപിടിക്കാനുള്ളതെല്ലാം കണ്ടുപിടിച്ചുകഴിഞ്ഞു എന്നു വീമ്പിളക്കിയവര്‍ പാശ്ചാത്യലോകത്തിലുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എക്സ്-റേ മുതല്‍ ആറ്റം‌ബോംബുവരെ പലതും അതിനു ശേഷമാണ് കണ്ടുപിടിക്കപ്പെട്ടത്. ഓരോ ജീവജാലങ്ങളുടെയും പ്രത്യേകതകള്‍ നോക്കിയാല്‍, ഇതെല്ലാം ഒരുക്കിയ സൂപ്പര്‍ ഇന്‍‌റെലിജെന്‍സ് അത്ര നിസ്സാരമെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അപ്പോള്‍ കുരങ്ങ് പൂക്കള്‍ വലിച്ചുകീറി ഭംഗിയെവിടെ, സുഗന്ധമെവിടെ എന്നു പരിശോധിക്കുന്നപോലെയുള്ള രാസസംയുക്തങ്ങളുടെ വേര്‍തിരിക്കല്‍ എപ്പോഴും അത്യാവശ്യമാണോ? നമ്മുടെ പറമ്പിലെ കറ്റാര്‍വാഴ തിരിഞ്ഞുനോക്കപ്പെടാതെ നില്‍ക്കുമ്പോള്‍ തന്നെ ഇതേ സാധനം ആലോവേറ എന്ന പാശ്ചാത്യനാമത്തില്‍ വാങ്ങി ശരീരമാസകലം തേയ്ക്കുന്ന പെണ്ണുങ്ങള്‍ ധാരാളമില്ലേ? ഒരളവുവരെ ഈ സമീപനമാണ് നമ്മെ ഈ രാസവസ്തുക്കള്‍ വേര്‍തിരിച്ച് ഉപയോഗിച്ചാല്‍ പോരെ എന്നു ചോദിപ്പിക്കുന്നത്. ഇന്നത്തെ ലോകത്ത് ജനത്തിനു വേണ്ടുന്ന “കണ്‍‌വീനിയന്‍സ്”, പാക്കേജിങ് സാങ്കേതികത മുതലായവയെ തള്ളിക്കൊണ്ടല്ല ഇത് പറയുന്നത്.
  നമ്മുടെ സയന്‍സിന് പുതുതായി ഒരു ജീവന്‍ സൃഷ്ടിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല ( ക്ലോണിങ് വഴിപോലും നമുക്ക് വെറും കോപ്പിയടി മാത്രമേ പറ്റിയിട്ടുള്ളൂ, എന്നോര്‍ക്കണം.); അപ്പോള്‍ ജീവജാലങ്ങളെ വെറും രാസവസ്തുക്കളായി കാണുന്നത് ഒരു അപൂര്‍ണമായ കാഴ്ചപ്പാടല്ലേ?
  അപ്പോള്‍, ഫലപ്രാപ്തി ഉണ്ടെങ്കില്‍ പച്ചമരുന്നുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം തന്നെ കഴിക്കാന്‍ നമുക്ക് ശ്രമിച്ചുകൂടെ?

  ReplyDelete
 13. Dear student,
  With all the wonderful school education alone, can you tell me AUTHORITATIVELY whether axiomatic gearing adjustment is justified at present for the US dollar dues of an Indian company? That’s why people specialize after school and these kinds of opinions are taken from a Chartered Accountant, a guy who holds a license to express professional opinion in these stuff.

  I also learned physics upto class 10, that is not enough for me to understand what is Max Tegmark’s quantum suicide. Dali knows it because she is a professional in that field. Everything need not be comprehendible to everybody, it’s not the fault of science, it’s the limitation of people. That’s why we specialize.

  Dr. India Heritage expresses his opinion in the fields of modern medicine and ayurveda since he is professionally qualified in these fields. My profession is entirely different, hence I don’t complain I cannot analyze what he talks about . With all the wonderful biology education I had till class 10, and all the reading and Television and internet access and library access, I don’t understand why Eskimos and Masais who eat solid fat as a staple food never have high serum cholesterol. Nobody is at fault, its just that my learning in this field is not enough.
  Off:
  my IP at this moment is 192.168.0.11 . The moment I log off, any blogger from UAE can possibly have this , since the network is on DHCP. I swear by thunder that I am Devan and not anyone else :)

  ReplyDelete
 14. " At which point in time we need to switch from Biology to this thridosha fundamentals? Please advise."

  ബയോളജിയും ത്രീദോഷങ്ങളും പരസ്പരവിരുദ്ധമെന്നൊരു ധ്വനി ഇതിനുണ്ട്. അങ്ങനെയല്ല. പരസ്പരപൂരകങ്ങളായി കണക്കാക്കിയാല്‍ മതി. ബയോളജി തെറ്റും ത്രിദോഷങ്ങളെ അടിസ്ഥാനെപ്പെടുത്തിയത് ശരിയെന്നും വിചാരിയ്ക്കരുത്. മറിച്ചും.

  ReplyDelete
 15. പ്രിയ ഇന്‍ഡ്യാ ഹെറിറ്റേജ്,

  താങ്കള്‍ പറഞ്ഞതിനോടു പരിപൂര്‍‌ണ്ണമായും യോജിക്കുന്നു. ആധുനിക ചികിത്സാപദ്ധതിയായ അലോപ്പതി മാത്രമേ ശാസ്ത്രീയതയുടെ പിന്‍ബലത്തില്‍ സ്വീകാര്യമായിട്ടുള്ളു എന്നും ആയുര്‍‌വേദം വെറും തട്ടിപ്പാണെന്നും ആരെങ്കിലും പറഞ്ഞാല്‍ അതിനെ വിവരദോഷം എന്നേ പറയാനൊക്കൂ. ഈ രണ്ടു ചികിത്സാപദ്ധതികളും അന്യോന്യം അനുപൂരകങ്ങളാണു എന്നു ചിന്തിക്കാനാണു ഞാനിഷ്ടപ്പെടുന്നത്.

  സസ്നേഹം ആവനാഴി

  ReplyDelete
 16. ആയുര്‍വേദത്തെകുറിച്ച്‌ ചവറു വിമര്‍ശനങ്ങള്‍

  എഴുതുമ്പോള്‍ അവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുവാന്‍ സാധാരണ ജനത്തിന്‌ വിവരമുണ്ട്‌ എന്നു തന്നെ ആണ്‌ എന്റെ വിശ്വാസം. അതിനൊക്കെ നാം എന്തിനു മറുപടി പറയണം?

  ReplyDelete
 17. കേവലം "രോഗം നശിപ്പിക്കുന്ന വസ്തു"
  മാത്രം വേര്‍തിരിച്ചെടുക്കുമ്പോള്‍ പലപ്പോഴും അത്‌ രോഗിയെ കൂടി അപകടപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്‌ - ചെറിയ ഒരുദാഹരണമായി ഞാന്‍ മുമ്പെഴുതിയ ആടലോടകത്തിന്റെ കാര്യം മതി.

  ReplyDelete
 18. Dear student

  If I got you correctly, I agree with you. This is one of the most fundamental problems of the indian/Kerala education system.

  Your concern, as I understand, is that the education system did not provide you with the adequate understanding about sanskrit and the valuble information conveyed through it, its nuances etc as Dr. Pankcker has explained.

  If you look into the educational systems of many nations, their most valued priority is to educate their youngsters about their own cultural heritage, true history, cultrue etc. At the lower level, they are only introduced into them. Even at this level, research is an important learning method, so that they are encouraged to develop their own ideas and opinions about their own cultural heritage.

  But in India/Kerala this is not done. Why? A million Rupee question.

  As a result both young and old, there are at the mercy of some 'experts' in this field to have some understanding about Indian heritage.

  It is not s surprise, under this circumstances that an Indian/Keralite has to depend on foreign written books, to get knowledge about their own culture and heritage, though most of them are rubbished due to racial reasons.

  Dr. deepak Chopra is an Indian born doctor in Western medicine who now practices in America and has became a billionaire through his incorporation of the knowledge in Ayurveda into western medicine ans through his books. In one of his books he writes that he knew about Ayurveda only through an American friend when he went overseas.

  From my own experience, when I came to South Africa, thirteen years ago, I came across white Christian students who knew more about Indian heritage than I did. I am not ashamed to say this. I slowly understood the reason behind it.

  The problem of Indians who do not know their true heritage or end up in forming wrong ideas though rubbuish sources is the problem of India and its educational system.

  My advice to people who are keen to know about Indian heritage is to go for good books and not for rubbish. Most Indian books are pathetic copies of such rubbishes.

  It is a huge challege to every Indian, to every parent who want their children to know about true India.

  And I can say honestly, that it is because my children and I have learned English that we got to know India as it is. But we can never boss that is complete of full.

  ReplyDelete
 19. Some connections between aayurveda ingredients and molecular biologiacal facts have been described in one of my earleir posts: uluvayum manjnjaLum pinne NFkb yum"
  http://ethiran.blogspot.com/2007/06/nfkb.html

  ReplyDelete
 20. Just for a joke-
  Dr Suraj says-"ലിസ്റ്റ് നീളും പക്ഷേ യാഥാര്‍ഥ്യം സുഖകരമല്ല. ഇന്നു നാം ഈ മരുന്നുകള്‍ക്കു പറഞ്ഞിട്ടുള്ള ഒറ്റ ഉപയോഗം പോലും ക്ലാസിക്കല്‍ ആയുര്‍വേദത്തില്‍ ഈ മരുന്നുകള്‍ക്ക് പറഞ്ഞിട്ടില്ല!
  ആടലോടകം എന്ന ചെടി ആയുര്‍വേദത്തില്‍, ചുമ ശ്വാസം മുട്ടല്‍ തുടങ്ങിയ രോഗങ്ങളുള്ളവരില്‍ ഉപയോഗിക്കുന്ന ഒരു മരുന്നാണ്‌.

  ആധുനിക വൈദ്യശാസ്ത്രത്തില്‍ ചുമയുള്ള രോഗികളുടെ കഫം ഇളകിപോരുവാന്‍ സഹായിക്കുന്ന മരുന്നായി കൊടുക്കുന്ന ഒന്നാണ്‌ Bromhexine

  ഇതിന്റെ നിര്‍മ്മാണം എങ്ങനെ ആണ്‌ സാധ്യമായത്‌ എന്നറിയാമോ?

  ആടലോടകം എന്ന ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത Vasicine എന്ന ഒരു alkaloid ല്‍ നിന്നും ആണ്‌ അത്‌ ആദ്യമായി 1960 കള്‍ക്ക്‌ മുമ്പ്‌ ഉണ്ടാക്കിയത്‌

  ReplyDelete
 21. പണിക്കര്‍സാറിനെ ഈ വിഷയത്തിലേക്ക്‌ വലിച്ചിഴച്ചതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ (ശാസ്ത്രജ്ഞന്മാരല്ലാത്ത സാധാരണക്കാര്‍ക്ക്‌) പഴയ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ള ചില "വരികള്‍" എന്താണെന്ന് അറിയാന്‍ സാധിക്കുന്നുണ്ട്‌. ആയുര്‍വ്വേദത്തിനെയും ഹോമിയോപ്പതിയേയും ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ "കെമിസ്റ്റ്രി" യുമായി യോചിക്കുന്നില്ല എന്നതുകൊണ്ട്‌ അതെല്ലാം തെറ്റാണെന്നുള്ള വിശദീകരണങ്ങള്‍ വായിച്ച്‌ ഞങ്ങള്‍ ചിന്താകുഴപ്പത്തിലാവുന്നു. ഇപ്പോള്‍ പലരും ഉപയോഗിക്കുന്ന ഹോമിയോ മരുന്നുകളും ആയുര്‍വ്വേദ മരുന്നുകളും ഒറ്റമൂലികളും അവര്‍ക്ക്‌ ഗുണം ചെയ്യുന്നുണ്ടെങ്കില്‍ ഈ ലേഖനങ്ങള്‍ വായിച്ചതുകൊണ്ടുമാത്രം ആരും അത്‌ ഉപേക്ഷിക്കാന്‍ പോകുന്നില്ല എന്നു തന്നെ കരുതാം. എന്നെപ്പോലുള്ളവര്‍ക്ക്‌ ഈ വിഷയം പരിചയമില്ലാത്തതുകൊണ്ട്‌ താങ്കളെപ്പോലെ വിശദമായ മറുപടി കൊടുക്കാന്‍ കഴിയില്ല. ഞങ്ങളുടെ ഇതിലുള്ള അനുഭവങ്ങള്‍ മാത്രമെ പറയാന്‍ കഴിയുകയുള്ളൂ. ഭാഗ്യവശാല്‍ ആയുര്‍വ്വേദത്തെയും ഹോമിയോപതിയെയും കുറിച്ച്‌ ദോഷം പറയാനുള്ള അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല.
  തുടര്‍ന്നും ഞങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 22. ഇതെപോലെ തിരിയുവാന്‍ സാധ്യതയുണ്ട്‌ എന്നു നേരത്തേ തോന്നിയിരുന്നു. ( and I think it is worthless to talk to such people.
  Because--
  ഇപ്പോള്‍ അതു മൂലഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളായി . ഇനി പലതും ആക്കുന്നതിനുള്ള scope ലേഖകന്റെ തന്നെ വാക്കുകളില്‍ പലയിടത്തും ഉണ്ട്‌.

  ReplyDelete
 23. ചര്‍ച്ചകള്‍ വായിക്കുന്നു...അറിവിന്റെയും സമയത്തിന്റെയും പരിമിതി കാരണം ഒന്നും കമന്റുന്നില്ല.

  ഓ.ടോ..എനിക്ക്‌ പണിക്കര്‍ സാറിന്റെ ഇ-മെയില്‍ അറിയണമെന്നുണ്ട്‌. ആയുര്‍വേദത്തെക്കുറിച്ചുള്ള ചില വ്യക്തിപരമായ സംശയനിവാരണത്തിനും, ചില പുതിയ അറിവുകള്‍ക്കും വേണ്ടി...
  പ്രൊഫെയിലില്‍ നോക്കിയിട്ട്‌ കണ്ടില്ല. എന്റെ ഇ മെയില്‍ Roby.Kurian@gmail.com എന്നാണ്‌.

  ഒരു മെയില്‍ അയക്കുമല്ലോ...(in case if you dont want to disclose it to everyone)

  ReplyDelete
 24. പ്രിയ റോബീ,

  ബ്ലോഗില്‍ കമന്റിടുന്നത്‌ ഒക്കെ സ്വന്തം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനാണ്‌, അല്ലാതെ ചര്‍ച്ച ചെയ്തു മനസ്സിലാക്കാനല്ല എന്ന്‌ പലപ്പോഴും തോന്നിയിട്ടുള്ളതാണ്‌. അതുകൊണ്ടാണ്‌ ഞാന്‍ മറ്റിടങ്ങളില്‍ കമന്റുന്ന പരിപാടി നിര്‍ത്തിയത്‌. contd--

  ReplyDelete
 25. --അന്ധമായ വിരോധം വച്ചു പുലര്‍ത്തുന്ന ചിലര്‍ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍, ജോജു പറഞ്ഞതു പോലെ ചിലരെങ്കിലും അതില്‍ പെട്ടു പോകാം എന്നു തോന്നി. അതുകൊണ്ട്‌ കുറച്ച്‌ കുറിച്ചതാണ്‌.
  സംശയങ്ങള്‍ തീര്‍ക്കുവാനുള്ള അറിവൊന്നും എനിക്കുണ്ടാവില്ല.

  ReplyDelete
 26. വിജ്ഞാനപ്രദമായ പോസ്റ്റ്.

  ആശംസകള്‍

  ReplyDelete