പണ്ടു കാലത്ത് എഴുതിസൂക്ഷിക്കുവാനുള്ള സംവിധാനം വളരെ ദുര്‍ല്ലഭവും ശ്രമകരവുമായിരുന്നു. ആയതിനാല്‍, അന്നത്തെ ആളുകള്‍ ഉപയോഗിച്ചിരുന്ന ഒരു സങ്കേതം എഴുതുന്ന രീതി പരിഷ്കരിക്കുക അതായത് ഏറ്റവും ചുരുങ്ങിയ രീതിയില്‍ എഴുതുക , അതില്‍ തന്നെ വളരെ വളരെ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളിക്കുക, അതു മനഃപാഠമാക്കി വയ്ക്കുക. തിരികെ അതിന്റെ വിശദാംശങ്ങള്‍ ശിഷ്യന്മാരെ പഠിപ്പിക്കുക. ശിഷ്യന്മാരില്‍ പലരും അതിന്റെ ഓരോരോ ഭാഗങ്ങള്‍ക്കോ മുഴുവനുമോ ഭാഷ്യങ്ങള്‍ എഴുതുക, പിന്നീടു വരുന്ന പണ്ഡിതന്മാര്‍ ആ ഭാഷ്യങ്ങള്‍ പഠിച്ച് അതിനെ വ്യാഖ്യാനിക്കുക എന്നിങ്ങനെ.
ആദ്യം എഴുതുന്ന വാക്യത്തിനെ 'സൂത്രം' എന്ന പേരില്‍ വ്യവഹരിക്കുന്നു.
"അല്‍പാക്ഷരമസന്ദിഗ്ദ്ധം
ബഹ്വര്‍ത്ഥം വിശ്വതോമുഖം
അസ്തോഭമനവദ്യം ച
സൂത്രം സൂത്രവിദോ വിദുഃ"
പാണിനി എഴുതിയ 8 സൂത്രങ്ങളില്‍(അഷ്ടസൂത്രി) നിന്നാണ് സംസ്കൃതവ്യാകരണം ഉരുത്തിരിഞ്ഞിരിക്കുന്നത്. അതിന്റെ ഭാഷ്യമാണ് ലഘുസിദ്ധാന്തകൗമുദി, ബൃഹല്‍സിദ്ധാന്തകൗമുദി. തുടങ്ങിയവ.
( ഇവയില്‍ ലഘുസിദ്ധാന്തകൗമുദിയുടെ എങ്കിലും ആദ്യത്തെ രണ്ടു വരികള്‍ പഠിച്ചിട്ട് -അഥവാ പഠിക്കുവാന്‍ ശ്രമിച്ചിട്ട് വേണം Dr.സൂരജ് പറഞ്ഞതു പോലെ ചരകവും മറ്റും വിമര്‍ശിക്കുവാന്‍ തുടങ്ങുവാന്‍.)
അതവിടെ ഇരിക്കട്ടെ.
ആയുര്‍വേദഗ്രന്ഥങ്ങളിലും ഇതേ ക്രമം തന്നെ ആണ് സ്വീകരിച്ചിരിക്കുന്നത്. എഴുതുന്ന ശ്ലോകങ്ങള്‍ ധാരാളം അര്‍ത്ഥവ്യാപ്തി ഉള്ളവയാണ് അതിന് ഭാഷ്യം പറയുന്നത് ഗോവിന്ദന്‍ വൈദ്യനും, നാരായണന്‍ വൈദ്യനും ഒക്കെ ആകുമ്പോള്‍ വരുന്ന കുഴപ്പങ്ങള്‍ സ്വാഭാവികം.
മറ്റൊരു കാര്യം ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ഭാരതീയ തത്വശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. തന്മൂലം അതിന്റെ അടിത്തറ കൂടി ഇതിന് അത്യന്താപേക്ഷിതമാണ്.
(ചരകം വിമാനസ്ഥാനം നോക്കി എന്ന്
ഡോ സൂരജിന്റെ വാക്കുകള്‍ കണ്ടു. അതൊന്നു പഠിക്കുവാന്‍ ശ്രമിക്കുക. നോക്കുവാന്‍ തോന്നിയതു പോലും മുജ്ജന്മസുകൃതം കൊണ്ടാണ് എന്നു ഞാന്‍ പറയും.)
ശ്ലോകങ്ങളില്‍ അര്‍ത്ഥങ്ങള്‍ എങ്ങനെ ഒക്കെ ഉള്‍ക്കൊള്ളിക്കുന്നു എന്നതും അന്യോന്യബന്ധവും വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിലെ ഒരു ശ്ലോകത്തിന്റെ ഒരു വരി ഉദാഹരണം കാണിച്ചു വെളിപ്പെടുത്തുവാന്‍ ശ്രമിക്കാം.
ഇവിടെ പറയുന്നത് ഗര്‍ഭമുണ്ടാകാതിരിക്കുന്ന അവസ്ഥയെ പറ്റിയാണ്.
" കുജേന്ദുഹേതുപ്രതിമാസമാര്‍ത്തവം-----" എന്നു തുടങ്ങുന്ന ശ്ലോകം
ഇതിന്റെ ഒരര്‍ത്ഥം -
കുജഃ + ഇന്ദു + ഹേതു+ പ്രതിമാസം + ആര്‍ത്തവം
കുജന്‍ , ഇന്ദു ഇവ ഹേതു ആയി മാസം തോറും ആര്‍ത്തവം ഉണ്ടാകുന്നു.
ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള പ്രസ്താവനയാണിത്. അതായത് ചൊവ്വഗ്രഹവും ചന്ദ്രനും ആര്‍ത്തവത്തിന്റെ ഉല്‍പാദനത്തെ സ്വാധീനിക്കുന്നു എന്ന് ജ്യോതിശ്ശാസ്ത്രം.
എന്നാല്‍ ഗ്രഹങ്ങള്‍ അനുകൂലമായതു കൊണ്ടു മാത്രം എല്ലാവര്‍ക്കും എപ്പോഴും ആര്‍ത്തവം ശരിയായി കാണുന്നില്ല - കാരണം ഓരോരുത്തരുടേയും ശാരീരിക അവസ്ഥകള്‍ക്കും അതില്‍ പ്രാധാന്യമുണ്ട്.
അല്ലെങ്കില്‍ യാതൊരുവര്‍ക്കും ആര്‍ത്തവതിന് ക്രമക്കേടുകളുണ്ടാകുവാന്‍ പാടില്ല എന്നു വരും. അപ്പോള്‍ ഇതു തെറ്റാവില്ലേ?
അങ്ങനെ ശരീരികപ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ആര്‍ത്തവക്രമക്കേടുകളാണെങ്കില്‍ അതിന് ചികില്‍സ വേണം - അതിന് മരുന്നു കൊടുക്കണം. മരുന്നുകള്‍ കൊണ്ട് ചികില്‍സിച്ചാല്‍ അപ്പോള്‍ ശരിയാകും. എന്തു മരുന്നാണ്?
കുജഃ എന്ന പദത്തിന് അമരകോശം പറയുന്നത്
"അംഗാരകഃ കുജോ ഭൗമഃ" - അംഗാരകഃ, കുജഃ, ഭൗമഃ ഈ ശബ്ദങ്ങള്‍ തുല്ല്യാര്‍ത്ഥങ്ങളാണ്. ഇതിലേ
അംഗാരകഃ എന്ന ശബ്ദം അംഗാരവല്ലി എന്ന ഔഷധത്തിന്റെയും പേരണ്.
ചന്ദ്രന്റെ എല്ലാ പേരുകളും കര്‍പ്പൂരത്തിന്റെ പര്യായങ്ങളാണ്-
"ഘനസാരശ്ചന്ദ്രസംജ്ഞഃ" ഘനസാരം (കര്‍പൂരം) ചന്ദ്രന്റെ പേരുള്ളതാണ്.
ആയുര്‍വേദത്തില്‍
"അംഗാരവല്ലരീമൂലവല്‍ക്കലേന ശൃതം ജലം
ഈഷല്‍കര്‍പൂരസംയുകതം രജഃസാമ്യകരം പരം"
എന്നൊരു യോഗമുണ്ട്
അതായത് അംഗാരവല്ലിയുടെ വേരിന്മേല്‍ തൊലി കഷായം വച്ച് കര്‍പൂരം മേമ്പൊടിയാക്കി കൊടുക്കുന്നത് രജോദോഷത്തില്‍ നല്ലതാണ് അത്രെ.
ഇപ്പോള്‍ ചോദിക്കാം അങ്ങനെ ആണെങ്കില്‍ ആകെ ഈ ഒരു മരുന്നു മാത്രം മതിയല്ലൊ, ലോകത്തെല്ലാവര്‍ക്കും.
മതിയോ ? പോരാ. ഓരോ രോഗിക്കും ഓരോ അവസ്ഥയാകാം. ഒരാള്‍ക്കു കൊടുക്കുന്ന മരുന്ന് മറ്റുള്ളവര്‍ക്ക് ഫലിച്ചു എന്നു വരില്ല അവരില്‍ കാരണം വേറേ ആകാം അപ്പോഴെന്തു ചെയ്യും ഇതു തെറ്റല്ലേ?
അല്ല.
ഈ ശ്ലോകത്തിലെ പദങ്ങളെ പിരിച്ച രീതി ഒന്നു വ്യത്യാസപ്പെടുത്തുക-
ആദ്യം പിരിച്ചത്
കുജഃ + ഇന്ദു + ഹേതു + പ്രതിമാസം + ആര്‍ത്തവം എന്നായിരുന്നു
ഇപ്പോള്‍
കുജാ + ഇന്ദു + ഹേതു എന്നാക്കുന്നു. 'കുജാ' എന്നത് സ്ത്രീലിംഗശബ്ദം - സീതാ എന്നര്‍ത്ഥം.
സീതയുടെ പേരുകളൊക്കെ തിപ്പലി എന്ന മരുന്നിന്റെ പേരാണ്
ആയുര്‍വേദത്തിലെ മറ്റൊരുയോഗമാണ്-
"ഉപകുല്ല്യാ രജഃ സിദ്ധം
ശീതം വാ ഫാണ്ടമേവ വാ
സകര്‍പൂരം പിബേദംബു
രജസ്സാമ്യായ മാത്രയാ"
തിപ്പലിപ്പൊടി കൊണ്ട് ശീതകഷായമോ , ഫാണ്ടകഷായമോ ഉണ്ടാക്കി കര്‍പൂരം ചേര്‍ത്തു കുടിക്കുന്നതും രജോദോഷത്തിനു നല്ലതാണ്.
ഒന്നില്‍ കൂടുതല്‍ ഉദാഹരണം കാണിച്ചതു കൊണ്ട്- അവസ്ഥാനുസരണം രോഗീപരീക്ഷചെയ്ത് അനുസൃതമായ യോഗം വേണം ഉപയോഗിക്കുവാന്‍ എന്ന് വിധി.
അപ്രകാരം ഗ്രഹങ്ങളുടെ ആനുകൂല്യത്താലോ, മരുന്നു സേവയാലോ എങ്ങനെ ആയാലും രജസ്സു ശുദ്ധമായി എന്ന് അറിയുവാന്‍ രജസ്സിന്റെ ലക്ഷണം-
രജസ്സില്‍ സ്രവിക്കുന്ന രക്തത്തിന്റെ വര്‍ണ്ണം അരുണവര്‍ണ്ണമാണെന്നു പറയുന്നു-
പദങ്ങളെ ഇനിയും വേറൊരു തരത്തി പിരിക്കുക-
കുജഃ+ ഇന്ദുഹേതു+ പ്രതിമാ + സമാ + ആര്‍ത്തവം
എന്ന്
അതായത് ഉദിച്ചുയരുന്ന ഇന്ദുഹേതു(സൂര്യന്‍) വിന്റെ പോലെ യുള്ളതായിരിക്കും സമയായ- തകരാറിലാത്ത ആര്‍ത്തവം
ഇതേപോലെ വിശദമായ അര്‍ത്ഥങ്ങള്‍ ഉള്‍കൊള്ളിച്ചവയാണ് ആയുര്‍വേദത്തിലേ ശ്ലോകങ്ങള്‍. അവയെ മനസ്സിലാക്കുവാന്‍ പഠിക്കുന്നത് ഗുരുകുലസമ്പ്രദായത്തില്‍ ഒക്കെയായിരിക്കും സാധിക്കുക.
എനിക്ക് ഈ തരത്തിലുള്ള അല്‍പം അറിവു കിട്ടിയത് ഞങ്ങള്‍ പഠിച്ച കാലത്ത് സംസ്കൃത പണ്ഡിതന്മാര്‍ ഞങ്ങള്‍ക്ക് അദ്ധ്യാപകരായുണ്ടായിരുന്നതുകൊണ്ടാണ്. ആ സാധ്യത മനസ്സിലാക്കി അത്ഭുതപെട്ടിരിക്കുന്നവരാണ് ഞങ്ങള്‍.
ഇപ്പോള്‍ എല്ലാം ഡിഗ്രിക്കാരല്ലേ പഠിപ്പിക്കുന്നത്
ആയുര്‍വേദം പഠിക്കാത്ത ആളുകള്‍ അതിനെ വിമര്‍ശിക്കുന്നതിനെകുറിച്ച് ഇനി കൂടുതല്‍ എഴുതുന്നില്ല. കാരണം എത്ര എഴുതിയാലും, അവരുടെ ഉദ്ദേശം അറിയുക എന്നുള്ളതല്ലല്ലൊ.
അവനവന് വിവരമില്ലാത്ത വിഷയത്തെ പഠിക്കുവാന്‍ ശ്രമിക്കുന്നത് നല്ലത് , പക്ഷെ വിമര്‍ശനം മാത്രം നടത്തുന്നത് -- ബാക്കി ഞാന്‍ പറയുന്നില്ല

ReplyDelete"അല്‍പാക്ഷരമസന്ദിഗ്ദ്ധം
ബഹ്വര്‍ത്ഥം വിശ്വതോമുഖം
അസ്തോഭമനവദ്യം ച
സൂത്രം സൂത്രവിദോ വിദുഃ"
സംസ്കൃതത്തിന്റെയും ആയുര്‍വേദത്തിന്റെയും സാധ്യതകള്‍ അറിയാവുന്ന ആരെങ്കിലും ഇങ്ങനെ ഒരു പോസ്റ്റുമായി വരുമെന്ന് ഉറപ്പുണ്ടായിരുന്നു. മാഷായതില്‍ സന്തോഷം. നല്ല ലേഖനം തന്നെ.
ReplyDeleteനല്ല പോസ്റ്റ് :-) മാഷിന് നന്ദി.
ReplyDeleteതാങ്കളുടെ അറിവുകള്‍ വിജ്ഞാനപ്രദം തന്നെ.
ReplyDeleteപക്ഷേ,അറിയാത്ത വിഷയങ്ങളെക്കുറിച്ച് ആരും സംസാരിച്ചുകൂടെന്ന അഭിപ്രായത്തോട് യോജിപ്പില്ല. നമ്മുടെ അറിവില്ലായ്മ മറ്റുള്ളവര്‍ കണ്ടെത്തുമല്ലോ എന്നു കരുതി മിണ്ടാതിരിക്കുന്നതാണ് ബ്ലൊഗിലെ തെറ്റെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
ഒരാള്‍ പറയുന്ന തെറ്റ് നൂറു ശരികളെ ഉണ്ടാക്കുന്നെങ്കില്‍ ... തെറ്റു പറയാന്‍ തയ്യാറായ വ്യക്തിയെ ബഹുമാനിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ വിലപിടിച്ച പല അറിവുകളും, നാശോന്മുഖമായതു, ഇതു കൈകാര്യം ചെയ്തിരുന്നവരുടെ അമിത സാഹിത്യപ്രയോഗങ്ങള്‍ കൊണ്ടാവാം. പലര്‍ക്കും, നേരേചൊവ്വേ വായിച്ചു മനസ്സിലാക്കാവുന്ന രീതിയില്‍ ഇവര്‍ എഴുതി വച്ചിരുന്നെങ്കില്‍, നല്ല ഒരു വൈദ്യശാത്ര ശാഖ ഇത്രമാത്രം ബുധ്ദിമിട്ടുള്ളതാകുകയില്ലായിരുന്നു.
ReplyDeleteചിത്രകാരാ, ഞാന്‍ മനസ്സിലാക്കിയിടത്തോളം പണിക്കാര്‍ മാഷ്
ReplyDeleteആയുര്‍വേദം പഠിക്കാത്ത ആളുകള്‍ അതിനെ വിമര്‍ശിക്കുന്നതിനെകുറിച്ച് ഇനി കൂടുതല്‍ എഴുതുന്നില്ല. കാരണം എത്ര എഴുതിയാലും, അവരുടെ ഉദ്ദേശം അറിയുക എന്നുള്ളതല്ലല്ലൊ.
അവനവന് വിവരമില്ലാത്ത വിഷയത്തെ പഠിക്കുവാന്‍ ശ്രമിക്കുന്നത് നല്ലത് , പക്ഷെ വിമര്‍ശനം മാത്രം നടത്തുന്നത് ...
എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത് ഇവയൊക്കെയാണെന്നാണ്:
1. നമുക്ക് അറിവില്ലാത്ത വിഷയങ്ങളെപ്പറ്റി തീര്‍ച്ചയായും നമ്മള്‍ സംസാരിക്കണം/പഠിക്കണം.
2. പക്ഷേ നമുക്ക് അറിവില്ലാത്ത വിഷയങ്ങളെപ്പറ്റി നമ്മള്‍ സംസാരിക്കുമ്പോള്‍ നമുക്ക് ആ വിഷയത്തെപ്പറ്റി അറിയില്ല/അല്ലെങ്കില്‍ ഇത്രവരെയേ അറിയാവൂ എന്ന് ആ സംസാരം കേള്‍ക്കുന്നവര്‍ക്ക് ബോധ്യപ്പെടണം.
3. അതായത് അറിവില്ലാത്ത വിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കുമ്പോള്‍ ആ സംസാരം കേള്‍ക്കുന്ന ചിലരെങ്കിലും ആ ആധികാരികമായി സംസാരിക്കുന്ന രീതി മാത്രം ഉള്‍ക്കൊണ്ടുകൊണ്ട് വഴിതെറ്റിപ്പോകാം. അതിനുള്ള സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കരുത്. എല്ലാം അറിയാം, അറിഞ്ഞാണ് സംസാരിക്കുന്നത് എന്ന ധ്വനി വരത്തക്കരീതിയില്‍ നല്ല അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നത് മറ്റുള്ളവരെ വഴി തെറ്റിച്ചേക്കാം.
4. വിമര്‍ശനം എന്ന് പറയുന്നത് അറിഞ്ഞുകഴിഞ്ഞ് ചെയ്യുന്ന ഒരു പ്രക്രിയ ആണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതായത് ഒരു സംഗതിയെ വിമര്‍ശിക്കണമെങ്കില്‍ ആ സംഗതിയെപ്പറ്റി അറിയാവുന്ന കാര്യങ്ങളൊക്കെ നിഷ്‌പക്ഷമായി പഠിച്ച് മനസ്സിലാക്കുക തന്നെ വേണം. ഒരു സംഗതിയെ വിമര്‍ശിക്കുന്നതിനു മുന്‍പ് ധാരാളം കൂട്ടലുകളും കിഴിക്കലുകളും നടത്തണം. അല്ലാതുള്ള “ചുമ്മാ” വിമര്‍ശനങ്ങളെയാണ് പണിക്കര്‍ മാഷ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു.
5. അറിവില്ലായ്മ കൊണ്ടും അറിഞ്ഞ് കഴിഞ്ഞിട്ടും തെറ്റ് പറയുന്ന വ്യക്തികളെ ബഹുമാനിക്കാം. പക്ഷേ തെറ്റ് മനസ്സിലാക്കുന്ന വ്യക്തിയെ അതിന്റെ പതിന്മടങ്ങ് ബഹുമാനിക്കണം. തെറ്റ് മനസ്സിലാക്കി ആ തെറ്റ് തിരുത്തുന്ന വ്യക്തിയെ അതിലും മടങ്ങ് ബഹുമാനിക്കണം.
6. അറിയാന്‍ വേണ്ടിയുള്ള എഴുത്തും അതിനല്ലാതുള്ള എഴുത്തും ചിലപ്പോഴൊക്കെ നമുക്കും തിരിച്ചറിയാമല്ലോ. എങ്കിലും എന്ത് പ്രകോപനപരമായി ആര്‍ എന്തിനെ സമീപിച്ചാലും സമചിത്തത കൈവെടിയാത്ത രീതിയില്‍ അവര്‍ക്ക് മറുപടി കൊടുക്കാന്‍ പറ്റിയാല്‍ അത് തന്നെ ഏറ്റവും ബെസ്റ്റ്.
അല്ലാതെ അറിയാത്ത വിഷയത്തെപ്പറ്റി ആരും സംസാരിച്ചു കൂടാ എന്നും തെറ്റ് പറയുന്നവരോട് ബഹുമാനമില്ല എന്നും പണിക്കര്‍ മാഷ് ഈ പോസ്റ്റില്‍ എവിടെയും പറഞ്ഞിട്ടില്ല/ഉദ്ദേശിച്ചിട്ടില്ല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
ദേശാഭിമാനി പറഞ്ഞത് ശരിയാണ്. എല്ലാം എല്ലാവര്‍ക്കും മനസ്സിലാവുന്നത് പോലെയായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. കൂടുതല്‍ ആള്‍ക്കാര്‍ക്ക് താത്പര്യമുണ്ടാക്കാനും കൂടുതല്‍ പേരില്‍ എത്താനും എല്ലാം സാധിച്ചേനെ. പക്ഷേ ചില റിയാലിറ്റികള്‍ നമ്മള്‍ അംഗീകരിച്ചേ മതിയാവൂ എന്ന് തോന്നുന്നു. ആയുര്‍വേദം എഴുതിവെച്ചിരിക്കുന്നത് ഇങ്ങിനെയൊക്കയാണ്. അത് എന്തായാലും മാറ്റാന്‍ പറ്റില്ല. അതുകൊണ്ട് ചെയ്യാവുന്നത് അതിന്റെ അടിസ്ഥാനത്തില്‍ അതില്‍ പഠനങ്ങള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നത് മാത്രമാണ് . ആയുര്‍വേദം മാത്രമല്ല, ചില ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളും എഴുതിവെച്ചിരിക്കുന്നത് ചിലപ്പോള്‍ ഇങ്ങിനെയൊക്കെയല്ലേ എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. :)
വിജ്ഞാനപ്രദം. അറിവില്ലാത്ത കാര്യങ്ങളാര്‍ക്കും സംസാരിക്കാം ചര്‍ച്ചചെയ്യാം. പക്ഷേ താന്‍ പറയുന്നത് ശരിയാണെന്ന് അടിച്ചേല്പിക്കാന്‍ ശ്രമിക്കരുത്.
ReplyDeleteമാഷിന്‍റെ ഈ ലേഖനം തികച്ചും സ്വാഗതാര്‍ഹം. ആശംസകള്‍.:)
നല്ല ലേഖനം മാഷേ.
ReplyDeleteമുറി വൈദ്യം ആളെക്കൊല്ലിയാണ് എന്നു പറയുന്നത് പോലെതന്നെയാണ് തെറ്റായ കാര്യങ്ങള്‍ ബ്ലോഗു പോലെ റീച്ച് ഉള്ള ഒരു മാധ്യമത്തില്‍ എഴുതി വയ്ക്കുന്നത്. അതു വായിച്ചിട്ട് ഒരാളെങ്കിലും അത് ശരിയാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്.ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഉറപ്പില്ല എന്നു പറഞ്ഞു തന്നെ എഴുതുന്നതാവും ഭംഗി. (ഉറപ്പില്ലാത്ത കാര്യങ്ങള്‍ എഴുതാതിരുന്നാല്‍ അതിലേറെ ഭംഗി). സംശയമായി ചോദിക്കാമല്ലോ.
പ്രിയചിത്രകാരന്‍, വക്കാരിജിയുടെ ഉത്തരം നേരത്തെ വന്നതു തന്നെ എന്റെയും അഭിപ്രായം, 'വിമര്‍ശനം മാത്രം നടത്തുന്നവര്‍' എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുമല്ലൊ.
ReplyDeleteപ്രിയ ദേശാഭിമാനി, അന്നത്തെ പരിമിതമായ സൗകര്യങ്ങള്‍ വച്ചു കൊണ്ടും അവര്‍ താളിയോലകളില്‍ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളുടെ വിപുലത കണ്ടാല്‍ നമുക്ക് ഈ വാക്കുകള്‍ പ്രയോഗിക്കുവാന്‍ സാധിക്കുകയില്ല.
വക്കാരിയുടെ ആത്മാര്‍ത്ഥതയുള്ള കമന്റിനു നന്ദി.ഇന്ത്യ ഹെറിറ്റേജിനും.ഈ വിഷയങ്ങളില്‍ കാലികമായ പരിശോധനകളും,പരിഷ്കരണങ്ങളും,ആധുനികവത്കരണവും ആയുര്‍വേദ സൂക്തങ്ങളിലെ ഉള്ളടക്കങ്ങളിലെ സൌന്ദര്യ ചിന്തകളിലും,പാരംബര്യ ദുരഭിമാനങ്ങളിലും ഉടക്കി നില്‍ക്കരുതെന്നും, ആയുര്‍വേദത്തിന്റെ ആധുനിക വത്കരണം ഒരു ശാസ്ത്രമെന്ന നിലയില്‍ ഒഴിച്ചുകൂടാനാകാത്തതാണെന്നും അഭിപ്രായമുണ്ട്.
ReplyDeleteഅതായത് ആയുര്‍വേദത്തെ ഒരു ഫോസിലല്ലാതെ,ആധുനികകാലത്തും പ്രസക്തിയുള്ള ജീവനുള്ള ശാസ്ത്രമായി കാണാനാണ് ചിത്രകാരന്‍ ഇഷ്ടപ്പെടുന്നത്.
പണിക്കരേട്ടനു നന്ദി..
ReplyDeleteവക്കാരി മാഷിന്റെ അഭിപ്രായം എന്നെപ്പോലുള്ളവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.. അഭിപ്രായങ്ങള്‍ എപ്പോഴും വിഭിന്നവും എന്നാല്‍ ആഴമുള്ളതും ഉള്‍ക്കൊള്ളേണ്ടതുമാകുന്നു..!
വളരെ വിജ്ഞാനപ്രദം.
ReplyDeleteആയുര്‍വേദം മാത്രമല്ല ഭാരതീയ ശാസ്ത്രങ്ങളും വേദ പുരാണങ്ങളും കാച്ചിക്കുറുക്കിയ പദങ്ങള്‍ ഉപയോഗിക്കുന്നു.അതാതു വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്കു മാത്രം കാര്യഗ്രഹണം എന്നതാകാം ലക്ഷ്യം.ഇക്കാലത്തെ വിമര്‍ശകര്‍ ഗാലറിയില്‍ ഇരുന്നു കളിക്കുന്നവരാണ്.അവരെ നയിക്കുന്നത് മുന്‍ വിധിയാണ്.മറുചോദ്യത്തിനു അവര്‍ മറുപടി പറയില്ല,അഥവാ പറഞ്ഞാല്‍ അത് ക്ഷവുരക്കടയിലെ രാഷ്ട്രീയ വിശകലനം പോലിരിക്കും.ഏതാണ്ട് ഒരന്‍പതു കൊല്ലം മുന്‍പ് വരെ ആയുര്‍വേദം അന്ധവിശ്വാസം ആണ് എന്ന് അല്ലോപ്പതിക്കാര്‍ പ്രസംന്ഗിച്ചിരുന്നു.ഇന്നും മുക്കിലും മൂലയിലും ആ കലാപരിപാടി തുടരുന്നു.നിലാവ് ഉദിക്കുമ്പോള്‍ നായ കുരക്കട്ടെ .
ReplyDeleteThanks to all
ReplyDeleteWonderstruck!
ReplyDelete