ആയുര്‍വേദത്തില്‍ എല്ലാ രോഗങ്ങളും ചികില്‍സിച്ചു ഭേദപ്പെടുത്താം എന്നു പറയുന്നുണ്ടോ? ചിലരുടെ വാദങ്ങളും പരസ്യങ്ങളും കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നാം. പല പാവങ്ങളും അതില്‍ വീണുപോകാന്‍ വഴിയുണ്ട് അതിനാല്‍ ആയുര്‍വേദഗ്രന്ഥങ്ങള്‍ ഇതില്‍ എന്താണ് പറയുന്നത് എന്നു നോക്കാം.
രോഗങ്ങളേ വിഭജിക്കുന ഭാഗത്ത് പറയുന്ന രണ്ടു മൂന്നു വരികള്‍ നോക്കുക-
"സാദ്ധ്യോസാദ്ധ്യ ഇതി വ്യാധിര്‍
ദ്വിധാ തൗ തു പുനര്‍ദ്വിധാ
സുസാധ്യകൃഛ്രസാധ്യശ്ച
യാപ്യോ യശ്ചാനുപക്രമഃ"
സാധ്യഃ അസാധ്യഃ ഇതി വ്യാധിഃ ദ്വിധാ = വ്യാധികള്‍ -രോഗങ്ങള്‍ സാധ്യം എന്നും അസാധ്യം എന്നും രണ്ടു തരത്തിലുണ്ട്.
സാധ്യം എന്നത് ചികില്‍സിച്ചുഭേദപ്പെടുത്തുവാന്‍ സാധിക്കുന്നവയും അസാധ്യം എന്നത് ചികില്‍സിച്ചുഭേദപെടുത്തുവാന്‍ സാധിക്കാത്തവയും ആണ്.
തൗ തു പുനഃ ദ്വിധാ - അവ തന്നെ പിന്നെയും ഈരണ്ടു തരത്തിലുണ്ട്
സുസാധ്യഃ കൃഛ്രസാധ്യഃ ച - സാദ്ധ്യം എന്ന വിഭാഗം സുഖസാധ്യം കൃഛ്രസാധ്യം എന്നിങ്ങനെ രണ്ടുതരവും
യാപ്യഃ യഃ ച അനുപക്രമഃ - അസാധ്യം എന്ന വിഭാഗം യാപ്യം എന്നും അനുപക്രമം എന്നിങ്ങനെ രണ്ടു തരവും
സുഖസാധ്യം എന്നത് സാധാരണ അര്‍ഥം തന്നെ സുഖമായി ചികില്‍സിച്ചുഭേദപ്പെടൂത്തുവാന്‍ സാധിക്കുന്നവ.
കൃഛ്രസാധ്യം എന്നത് ശസ്ത്രക്രിയാദികര്‍മ്മങ്ങളോ രസായനപ്രയോഗാദി കര്‍മ്മങ്ങളോ ഒക്കെ പോലെയുള്ള കഠിനചികില്‍സകള്‍ വേണ്ടി വരുന്നവ.
യാപ്യം എന്നത് - മരുന്നു കഴിച്ച് രോഗത്തിനെ വരുതിയില്‍ നിര്‍ത്തി ആയുസ്സ് നീട്ടികൊണ്ടുപോകാന്‍ മാത്രം സാധിക്കുന്നവ
അനുപക്രമം എന്നത് യാതൊരു രീതിയിലും തടയുവാന്‍ സാധിക്കാതെ മരണത്തില്‍ കലാശിക്കുന്നവ.
ഇനി പറയൂ പരസ്യക്കാര്‍ പറയുന്നതോ ഇതോ വിശ്വസിക്കേണ്ടത്?
Subscribe to:
Post Comments (Atom)
പ്രിയ പണിക്കര്‍ മാഷ്,
ReplyDeleteഈ വിശദീകരണത്തിന് അന്ധമായ ഒരുപാട് വിശ്വാസങ്ങളെ മാറ്റാന്‍ കഴിയും. നന്ദി.
ഓരോ വിഭാഗത്തില്‍ നിന്നും ഉദാഹരണങ്ങള്‍ കൂടി കൊടുത്താല്‍ ആയുര്‍വേദത്തില്‍ ഇതിനുള്ള അര്‍ത്ഥം അല്പം കൂടി വ്യക്തമാകുമായിരുന്നു എന്ന് ഒരു തോന്നല്‍ (ഉദാഹരണത്തിന് അധോഗമായ രക്തപിത്തം യാപ്യമാണല്ലോ, ഉഭയായന രക്തപിത്തം അസാധ്യം എന്നിങ്ങനെ ചില ഉദാഹരണങ്ങള്‍.)
പിന്നെ മറ്റൊന്ന്, 'ഹേതുവിപരീത'മേ ആയുര്‍വേദവിരുദ്ധമാണ് എന്ന് ധരിച്ചുവശായിരിക്കുന്ന self styled ‘വൈദ്യന്മാ’രോട് എന്തുപറഞ്ഞിട്ടും, എന്തു കാട്ടിക്കൊടുത്തിട്ടും കാര്യമില്ലല്ലോ...അല്ലേ ;)
http://ayurvedadiscussion.blogspot.com/
ReplyDeleteഈ ബ്ലോഗ് വായിച്ച് ഇവിടെ വരുമ്പോള്‍...!
നയം വ്യക്തമാക്കൂ ഡോക്റ്റര്‍ !! പാവം ഞങ്ങള്‍!
ഹായ് ന്റെ ഹാവൂ...
ReplyDeleteഇതിപ്പോ ഹാവൂന്റെ പുറകേ നടന്ന് നയം വ്യക്തമാക്കിക്കോണ്ടേയിരിക്കണോല്ലോ ഞാന്‍...
ആ ആയുര്‍വേദഡിസ്കഷന്‍ ബ്ലോഗ് പൂട്ടിയീട്ടൊന്നൂല്ലാ. അതിലേക്കുള്ള മൂന്നാലു പോസ്റ്റുകള്‍ ഡ്രാഫ്റ്റാക്കി വച്ചിട്ടുണ്ട്. കൊഴപ്പം എന്താന്നുവച്ചാല്‍ അത് തുടര്‍ച്ചയായി വിഷയത്തിനകത്തു നിന്നുകൊണ്ടുതന്നെ ചര്‍ച്ച ചെയ്യാന്‍ ആരെങ്കിലും ബൂലോകത്ത് തയാറാകണം. ഇല്ലെങ്കില്‍ ഞാന്‍ വെറുതേ പോസ്റ്റുകളിട്ടോണ്ടിരിക്കേ ഉള്ളൂ.(പണിക്കര്‍ മാഷ് വരില്ലാന്ന് ആദ്യമേ പറഞ്ഞു ;) പിന്നെ ഉള്ളത് നമ്മുടെ അശോക് കര്‍ത്താവ് എന്ന മുറിവൈദ്യനാണ്. അങ്ങോരെ തന്നെയാ self styled ‘വൈദ്യനെ’ന്ന് മുകളില്‍ ഞാന്‍ പറഞ്ഞത്.
പിന്നെ ഇവിടെ ഇട്ട കമന്റ് പൂര്‍ണ്ണമായും ആയുര്‍വേദത്തിന്റെ ലിമിറ്റിനകത്തു നിന്നോണ്ടുള്ളതു തന്നെയാണ്. രോഗത്തെ മാനേജ് ചെയ്യാന്‍ പറ്റാത്തത്, പറ്റുന്നത് എന്നൊക്കെ ആയുര്‍വേദഗ്രന്ഥങ്ങളില്‍ തന്നെ കൃത്യമായി വര്‍ഗ്ഗീകരിച്ചിട്ടുണ്ട്. അതിലെ ഒരു പോയിന്റ് വിശദീകരിച്ച പണിക്കര്‍ മാഷോട് ആയുര്‍വേദത്തിലെ തന്നെ ഒന്നുരണ്ട് ഉദാഹരണം ഇവിടെ പറഞ്ഞാല്‍ കൊള്ളാമായിരുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളൂ.
അതില്‍ നിന്നും ഒറ്റമൂലി ഇരട്ടമൂലി എന്നൊക്കെ പറഞ്ഞ് ആളെ പറ്റിക്കുന്ന മുസ്ലിപവ്വര്‍കാരന്റെയും ഡയാക്യുവര്‍ കാരന്റെയും കള്ളത്തരം ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ക്കെങ്കിലും മനസിലാകുമല്ലോ എന്നു കരുതി.
മോഡേണ്‍ സയന്‍സുമായി പ്രകടമായ വൈരുദ്ധ്യമുള്ള ഏതു അവകാശവാദവും ചോദ്യം ചെയ്യും. അതില്‍ സംശയമില്ല ഹാവുവേ... ഡോണ്ട് വറി :)
ഹാവൂ, സമാധാനമായി !!
ReplyDelete