Saturday, May 03, 2008

കറുത്തീയം - നിങള്‍ അപകടത്തിലാണോ

Ceramics, pottery, tile തുടങ്ങിയ തൊഴിൽ മേഖലകളിലും, storage battery നിർമ്മാണം, welding, Petrol Blending, Painting, Scrap work, smelting എന്നീ മേഖലകളിലും തൊഴിൽ ചെയ്യുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറയാം.

(ഇവർ മാത്രമല്ല കേട്ടോ- ഇവർക്ക്‌ കൂടുതൽ അപകടമുണ്ടെന്നു മാത്രം . ബാക്കിയുള്ളവർ ഇവരാണ്‌- electrical cable manufacturing, pipe production, roof covering, sealing joints, coating metal (weather proofing)with red Lead, chemical industries lining containers for sulphuric acid - എന്നു തുടങ്ങി നീളുന്നു ആ പട്ടിക)

നിങ്ങൾ പലപ്പോഴും കൈകാര്യംചെയ്യുന്ന വസ്തുക്കളിൽ "കറുത്തീയം" (Lead) അടങ്ങിയിട്ടുണ്ട്‌, അഥവാ നിങ്ങളുടെ തൊഴിൽപരമായ സ്ഥലത്ത്‌ അന്തരീക്ഷത്തിൽ ഇതിന്റെ അംശം ഉണ്ട്‌.
അതുകൊണ്ടെന്താണെന്നല്ലേ?
പറയാം കറുത്തീയം വളരെ അപകടങ്ങൾ ഉണ്ടാക്കുന്ന ഒരു വിഷപദാർഥമാണ്‌.
Melting Point 327ഉം Boiling Point 1620 ഡിഗ്രി സെന്റിഗ്രേഡാണെന്നും വിചാരിച്ച്‌ സമാധാനിക്കണ്ടാ - കാരണം അവൻ 550-600 ഡിഗ്രിയിൽ തന്നെ evaporate ചെയ്ത്‌ അന്തരീക്ഷത്തിലെത്തിക്കൊള്ളും. അവിടെയുള്ള Oxygenഉമായി ചേർന്ന്‌ lead oxide ആകും

ശരീരത്തിനുള്ളിലേക്ക്‌ ഇവൻ കടക്കുന്നത്‌ രണ്ടു വഴികളിലൂടെ ആണ്‌-
1. ശ്വാസം വഴി,
2. വായ വഴി.

കേൾക്കുമ്പോൾ തോന്നും ആദ്യത്തേത്‌ അപകടം ഇല്ല എന്ന്‌. എന്നാൽ അങ്ങനെ അല്ല അതാണ്‌ കൂടുതൽ അപകടം.
കാരണം ആഗിരണത്തിനുള്ള പ്രതലം (surface area ) ശ്വാസകോശത്തിന്റെത്‌ ഏകദേശം 75- 100 sq. meter ആണ്‌. അപ്പോൾ വായുവിലുള്ള കറുത്തീയത്തിന്റെ അംശം വളരെ അധികം വലിച്ചെടുക്കപ്പെടുന്നു- ഏകദേശം 10- 30%. വായിൽ കൂടീ അകത്ത്‌ ചെല്ലുന്നതിൽ 5-10% ആഗിരണം ചെയ്യപ്പെടുന്നു.

ശ്വാസത്തിൽ കൂടി അകത്തുകടക്കുന്നവയിൽ, വലിയ മാത്രയിലുള്ള കണങ്ങൾ (10 micronൽ കൂടുതൽ വലിപ്പമുള്ളവ ശ്വാസനാളികളിലുള്ള സുരക്ഷാപ്രവർത്തങ്ങളുടെ ഫലമായി തിരികെ തൊണ്ടയിലെത്തുകയും അവിടെ നിന്ന്‌ ആഹാരനാളം (Oesophagus) വഴി ആമാശയത്തിൽ എത്തുകയും ചെയ്യാം.

രക്തത്തിലുള്ള കറുത്തീയത്തിന്റെ 95% ഭാഗവും ചുവന്ന രക്താണുക്കളിലാണ്‌ കാണുക. (പൊതുവേ ഇവൻ നഖം, അസ്ഥികൾ, പല്ല്‌, മുടി തുടങ്ങി കട്ടിയുള്ള ഭാഗങ്ങളിലും, മജ്ജ, ഞരമ്പുകൾ, വൃക്ക, കരൾ തുടങ്ങിയ മൃദുവായ ഭാഗങ്ങളിലും കാണപ്പെടും. ഇവയിൽ; മൃദുവായ ഭാഗങ്ങളിൽ നിന്നുമാണ്‌ ഇവന്റെ അപകടകരമായ പ്രവർത്തനം.

വിസർജ്ജനം മൂത്രത്തിൽ കൂടിയും മലത്തിൽ കൂടിയും നടക്കുന്നു. വിസർജ്ജ്യമായതിൽ 75-80% മൂത്രത്തിൽ കൂടിയും ബാക്കി മലത്തിൽ കൂടിയും ആണ്‌.

അകത്തു ചെന്നുപെട്ടാൽ ഇവൻ ദഹനവ്യവസ്ഥ, നാഡീവ്യൂഹം, രക്തം, വൃക്ക തുടങ്ങി പലഭാഗങ്ങളേയും അപകടപ്പെടുത്തും.

കഠിനമായ വയറുവേദന ഒരു പ്രധാനലക്ഷണമാണ്‌. അതിനോടനുബന്ധമായി മലബന്ധവും വയറുവേദന പലപ്പോഴും പൊക്കിളിനു ചുറ്റുമായിട്ടോ പൊക്കിളിനു താഴെയോ അനുഭവപ്പെടുന്നു.

നാഡീവ്യൂഹം തകരാറിലാക്കുന്ന ഇവൻ കുട്ടികളേയും , തരുണന്മാരേയും കൂടുതൽ ആക്രമിക്കുന്നു. - (കൂട്ടത്തിൽ വെള്ളമടി (alcohol) ഉണ്ടെങ്കിൽ അതു വളരെ അപകടകരമാണ്‌)

convulsive, comatose or delirious encephalopathy ഇവയൊക്കെ ഇവന്റെ സംഭാവനയിൽ പെടുന്നു.
ചിലപ്പോൽ ഭയാനകമായ സ്വപ്നങ്ങൾ കാണുന്നതു തുടങ്ങി ചിത്തഭ്രമം വരെ എത്തിപ്പെടാം.

ഒരു തവണ ഉണ്ടായാൽ ചിലപ്പോൾ ഇവയൊന്നും പൂർണ്ണമായി മാറിയില്ലെന്നും വരാം

പഴക്കം ചെന്നാൽ വൃക്കളുടെ പ്രവർത്തനത്തേയും ഇവൻ തടസ്സപ്പെടുത്തിയേക്കാം അതായത്‌ കറുത്തീയത്തിനെ വിസർജ്ജനത്തിന്റെ തോതു കുറഞ്ഞു പോകുന്നു, തന്മൂലം അകത്തുള്ളതിന്റെ അളവു കൂടുകയും വിഷഫലങ്ങൾ അനുഭവപ്പെടുകയും ചെയ്യും
.

അപ്പോൾ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത്‌ വായുവിൽ ഇവന്റെ അളവു എത്രയുണ്ട്‌ എന്നറിയുവാൻ നിങ്ങൾക്ക്‌ അവകാശമുണ്ട്‌.
അത്‌ നിങ്ങാൾ ശ്വസിക്കുവാനിടവരുന്നു എങ്കിൽ നിങ്ങൾ അപകടകരമായ അവസ്ഥയിലാണൊ അല്ലയോ എന്നറിയുവാൻ അതു സഹായിക്കും.
അന്തരീക്ഷത്തിലെ അളവ്‌ Fixed- station air monitoring,or personal monitoring നടത്തി മനസ്സിലാക്കാം.

അന്തരീക്ഷത്തിൽ 0.001 മുതൽ 0.15 mg/cubic meter of air ആണ്‌ അനുവദനീയമായ അളവ്‌.

അല്ലെങ്കിൽ രക്തം മൂത്രം ഇവ പരിശോധിച്ച്‌ നോക്കാം. (once in 3-6 months)

രക്തത്തിലുള്ള delta amino levulinic acid dehydratase എന്ന enzyme ന്റെ പ്രവർത്തനം ഇവൻ മന്ദിപ്പിക്കുന്നതിനാൽ രക്തത്തിൽ lead, protoporphyrin എന്നിവയുടെയും മൂത്രത്തിൽ delta ALA, coproporphyrin എന്നിവയുടെയും അളവ്‌ നോക്കാം.


WHO പ്രകാരം രക്തത്തിൽ lead , 400 microgram/Litre ആണുങ്ങൾക്കും 300 microgram/Litre സ്ത്രീകൾക്കും അനുവദിച്ചിരിക്കുന്നു.

ഇതൊക്കെ പൊതുവായ കാര്യം , എന്നാൽ ജോലി ചെയ്യുന്നത്‌ നമ്മളാണ്‌, നമ്മുടെ ആരോഗ്യം നോക്കേണ്ടത്‌ നമ്മുടെ കടമയാണ്‌ അല്ലെങ്കിൽ അനുഭവിക്കേണ്ടി വരുന്നതും നമ്മൾ തന്നെ ആണ്‌ അതിനാൽ നമുക്കു തന്നിട്ടുള്ള Personal Protective Equipments അവർ പറയുന്നതുപോലെ ഉപയോഗിക്കുവാൻ ശീലിക്കുക . അല്ലാതെ തല എന്റേതാണ്‌ ഹെൽമെറ്റ്‌ ധരിക്കാത്തതുകൊണ്ട്‌ അതങ്ങു പോയാൽ അവനെന്തു ചേതം എന്ന രീതിയിൽ ചിന്തിക്കാതിരിക്കുക

4 comments:

  1. കറുത്തീയം ഒരു അപകടകാരിയാണ്. നിങള്‍ക്ക് ജോലി പരമായി അതുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ഇതൊന്നു വായിക്കുക.

    ( വരമൊഴി 1.06.02 ഉപയോഗിച്ചതാണ് ചില്ലുകളെല്ലാം പെട്ടി പോലെ കാണുന്നു. ന്ത റ്റൈപ് ചെയ്തപ്പോള്‍ ‘?’ ഇങനെ കണ്ടു എങ്കിലും ഇപ്പോള്‍ അതു ന്റ എന്നു വായിക്കാം)

    ReplyDelete
  2. വരമൊഴി ഇപ്പോൾ പുതിയ ചില്ലുകളാണ്‌ ഉപയോഗിക്കുന്നത്‌. അഞ്ജലി ഫോണ്ട്‌ അതുകാണിക്കേണ്ടതാണ്‌. പിന്നെ, മാതൃഭൂമിയിലെ ന്ത പ്രശ്നം ഫിക്സ്‌ ചെയ്തു നാളെയോ മറ്റന്നാളോ ആയി ഒരു റിലീസ്‌ ചെയ്യണം

    ReplyDelete
  3. ജോലിയുമായി ബന്ധമില്ലെങ്കില്‍ ഇതു വായിക്കാന്‍ പാടില്ലെ മാഷെ...;)
    നല്ല്ല ലേഖനം..:)

    ReplyDelete
  4. സാബു എന്ന ഒരു ബ്ലോഗര്‍ മറ്റൊരു ബ്ലോഗറുടെ ലിങ്ക്‌ തന്നിരുന്നു അതു വായിച്ചപ്പോള്‍
    ലെഡ്‌ നെ കുറിച്ചു ഒന്നു കൂടി ഓര്‍മ്മപ്പെടുത്തണം എന്നു തോന്നി.
    മാത്രമല്ല ഞാന്‍ കൈകാര്യം ചെയ്യുന്ന വിഷയം ആയതിനാല്‍ ഇതുപോലെ ഉള്ള മറ്റു പദാര്‍ത്ഥങ്ങളെ കുറിച്ചും എഴുതാന്‍ ഒരു പുതിയ ബ്ലോഗ്‌ തന്നെ ആയാലൊ എന്നും ചിന്തിച്ചു. ഏതായാലും സമയലബ്ധിക്കനുസരിച്ച്‌ ഓരോന്നു കുറിക്കാന്‍ ശ്രമിക്കാം

    ReplyDelete