Tuesday, August 26, 2008

ദുരവസ്ഥ -"പണം വാരാന്‍ നിര്‍ബന്ധപ്രസവം"

എന്റെ ഹൗസ്‌ സര്‍ജന്‍സി കാലം.

മെഡിക്കല്‍ കോളേജിനെക്കാള്‍ കൂടുതല്‍ practical നുള്ള സൗകര്യം Dist Hospital ല്‍ കിട്ടും എന്നതു കൊണ്ട്‌ ഞങ്ങള്‍ രണ്ടു പേര്‍ അതിന്‌ തയ്യാറായി.

labour room posting തുടങ്ങുമ്പോള്‍ നേരത്തെ തന്നെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം നടപ്പിലാക്കന്‍ തീരുമാനിച്ചിരുന്നു.

അതു വരെ അവിടെ നടന്നു വന്നിരുന്ന പതിവ്‌ - അവിടെ കൂടുതലും കര്‍ണ്ണാടകയില്‍ രൂപ കൊടുത്തു പഠിച്ചു വരുന്നവരാണ്‌ House surgency ക്കു വന്നിരുന്നത്‌ night duty ക്ക്‌ ലേബര്‍ റൂമില്‍ പോകേണ്ട ആവശ്യമേ ഇല്ല. എല്ലാ ജോലികളും ANMs ചെയ്തു കൊള്ളും, ഇടക്കാവശ്യമുള്ള injections ന്റെ prescription കൊണ്ടു വന്ന്‌ ഒപ്പിടീച്ച്‌ പോകും, കാലത്തെ എല്ലാ case sheets ഉം കൊണ്ട്‌ house Surgeon ന്റെ അടുത്തെത്തും. എല്ലാറ്റിലും എഴുതേണ്ടതൊക്കെ എഴുതി ഒപ്പിട്ടു കൊടുത്തു കഴിഞ്ഞാല്‍ ഉറക്കം മതിയാക്കി വീട്ടില്‍ പോകാം.

ഇങ്ങനെ ആയാല്‍ ഞങ്ങള്‍ക്ക്‌ രോഗികളെ പരിശോധിക്കുവാനോ മരുന്നുകള്‍ കൊടുക്കേണ്ട സമയം , മറ്റ്‌ എന്തെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടെങ്കില്‍ അവ ഇതൊന്നും പഠിക്കുവാന്‍ അവസരം കിട്ടുകയില്ല എന്നതു കൊണ്ട്‌ ഞങ്ങള്‍ തീരുമാനിച്ചു -

രോഗിയേ ward ല്‍ നിന്നും labour room ല്‍ കൊണ്ടുവന്നാല്‍ ആദ്യം ഞങ്ങളേ അറിയിക്കണം, അല്ലാതെ ANM കൊണ്ടു വരുന്ന കടലാസില്‍ ഒപ്പിടാനല്ല ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്‌. രോഗിയെ ഞങ്ങള്‍ പരിശോധിച്ച്‌ , ഞങ്ങള്‍ക്ക്‌ എന്തെങ്കിലും സംശയം തോന്നിയാല്‍ duty Medical Officer അഥവാ Consultant ഇവരെ അറിയിച്ച്‌ അവരുടെ നിര്‍ദ്ദേശപ്രകാരം ചികില്‍സ ചെയ്യുക . ഇതാണ്‌ നിയമം അത്‌ അപ്പടി അനുസരിക്കുക തന്നെ എന്ന്‌.

അന്നത്തെ day duty എന്റെ സുഹൃത്തിനും , നൈറ്റ്‌ എനിക്കും. വൈകുന്നേരം ആയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും casualty യില്‍ ഇരിക്കുന്നു, അപ്പോഴാണ്‌ attender വശം ഒരു prescription വന്നിരിക്കുന്നു. സുഹൃത്തു പറഞ്ഞു ഞാന്‍ രോഗിയേ നോക്കട്ടെ എന്നിട്ട്‌ തീരുമാനിക്കാം ഈ മരുന്നു കൊടുക്കണോ വേണ്ടയോ എന്ന്‌. ഇതു പറഞ്ഞ്‌ attender ഏ തിരികെ അയച്ച്‌ അദ്ദേഹം labour room ല്‍ പോയി

തിരികെ വന്ന്‌ ഇരട്ട കുട്ടികളാണ്‌ കുത്തിവയ്പ്പു കൂടാതെ തന്നെ പ്രസവം നടക്കാറായി എന്നും പറഞ്ഞു. വിവരങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. രോഗിയെ പരിശോധിച്ച ഫലങ്ങള്‍ consultant നെ അറിയിക്കുവാനും അവര്‍ പറയുന്നതനുസരിച്ച്‌ ബാക്കി ചെയ്യുവാനും തീരുമാനിച്ചു. എന്നാല്‍ consultant നെ വിളിച്ച്‌ പരിശോധന ഫലം പറയുവാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറയുന്നു - phone ANM ന്റെ കയ്യില്‍ കൊടുക്കാന്‍ പരിശോധന ഫലം അവര്‍ പറയുമത്രെ. തന്നെയും അല്ല അവര്‍ കൊടുത്തയച്ച injection prescription sign ചെയ്ത്‌ഉ കൊടുക്കുവാനും.

എങ്കില്‍ പിന്നെ ഞങ്ങളെ എന്തിന്‌ നിയോഗിച്ചിരിക്കുന്നു? മുമ്പത്തെ പോലെ കടലാസ്‌ ഒപ്പിടുവാനോ?

ഞങ്ങള്‍ അതു സൗകര്യപ്പെടുകയില്ല എന്നു തറപ്പിച്ചു പറഞ്ഞു. കാര്യം RMO യുടെ ശ്രദ്ധയില്‍ പെടുത്തുവാനും അതിനൊരു തീരുമാനം ഉണ്ടായതിനു ശേഷം മാത്രം ജോലി തുടര്‍ന്നാല്‍ മതി എന്നും തീരുമാനിച്ചു.

ഈ ബഹളത്തിനിടക്ക്‌ ആ സ്ത്രീ സുഖമായി രണ്ട്‌ കുട്ടികളെ പ്രസവിക്കുകയും ചെയ്തു.

>ഇക്കഥയുടെ ബാക്കിപത്രമാണ്‌ "പണം വാരാന്‍ നിര്‍ബന്ധപ്രസവം" എന്ന തലക്കെട്ടോടു കൂടി പിറ്റേ ദിവസത്തെ മലയാള മനോറമ Cochin Edition ല്‍ വന്നത്‌.

duty കഴിഞ്ഞു പോകുന്നതിനു ശെഷമാണ്‌ തങ്ങള്‍ ഉള്ള സമയത്ത്‌ labour room ല്‍ കിടത്തിയ സ്ത്രീകള്‍ പ്രസവിക്കുന്നത്‌ എങ്കില്‍ ഉണ്ടാകുന്ന നഷ്ടം മുന്നില്‍ കണ്ടായിരുന്നു പോലും Epidosyn Injection കൊടുത്തിരുനത്‌. ഏതായലും ആരോഗ്യമത്രിയും മറ്റും ഇടപെടുകയും , ANMs suspension ല്‍ ആകുകയും പകരം staff Nurse labour room duty ക്കു വരിക തുടങ്ങി കുറെ ഏര്‍എ വ്യത്യാസങ്ങള്‍ അക്കാലത്ത്‌ ഉണ്ടായി.

പക്ഷെ ചങ്കരന്‍ പിന്നെയും തെങ്ങിലാണോ?

Monday, August 25, 2008

ലക്ഷ്മണണ്റ്റെ ചിരി -- Repost

ലക്ഷ്മണണ്റ്റെ ചിരി -- ഇതും പഴയ ഒരു കഥയാണ്‌.
ലക്ഷ്മണണ്റ്റെ ചിരി -- ഇതും പഴയ ഒരു കഥയാണ്‌. (എന്തു ചെയ്യാം പഴയ മനസ്സില്‍ പഴയതല്ലേ വരൂ. )
വനവാസത്തിനു പോയ ശ്രീരാമനെ അനുഗമിച്ച ലക്ഷ്മണന്‍ പതിന്നാലു വര്‍ഷക്കാലം ഊണും ഉറക്കവും ത്യജിച്ച്‌ തണ്റ്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയമ്മയേയും കാത്തു. ആദ്യദിവസം ഉറക്കം വെടിഞ്ഞു നിന്ന ലക്ഷ്മണണ്റ്റെ അടുത്ത്‌ നിദ്രാദേവി വന്നു അദ്ദേഹത്തെ ഉറക്കന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷ്മണന്‍ വഴങ്ങിയില്ല. തുടര്‍ന്ന്‌ തനിക്കു ഉറക്കാനുള്ള അവകാശത്തെ കുറിച്ച്‌ ദേവിയും , തനിക്ക്‌ ഉറങ്ങാതിരിക്കാനുള്ള അവകാശത്തെ കുറിച്ച്‌ ലക്ഷ്മണനും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിണ്റ്റെ അവസാനം അവര്‍ യോജിച്ച്‌ ഒരു തീരുമാനത്തിലെത്തി. പതിന്നാലു സംവത്സരക്കാലം ആണ്‌ ലക്ഷ്മണന്‍ ആവശ്യപ്പെടുന്നത്‌ അത്രയും നാള്‍ നിദ്രാദേവി ഉപദ്രവിക്കരുത്‌ പക്ഷെ അതിനു ശേഷം എപ്പോള്‍ വേണമെങ്കിലും ഉറക്കാനുള്ള അനുവാദവും കൊടുത്തു. നിദ്രാദേവി സമ്മതിച്ചു.

വനവാസമെല്ലാം കഴിഞ്ഞു, ശ്രീരാമന്‍ അയോധ്യയിലെത്തി. വീണ്ടും അദ്ദേഹത്തിണ്റ്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളായി. ശ്രീരാമനും സീതാദേവിയും തങ്ങളുടെ പീഠങ്ങളിലിരുന്നു. ലക്ഷ്മണന്‍ പതിവുപോലെ അടുത്തു തന്നെ നിന്നു.

അപകടം അപ്പോഴല്ലേ. ദേ നിദ്രാദേവി എത്തി. ആട്ടെ ലക്ഷ്മണാ ഉറങ്ങാന്‍ തയ്യാറായിക്കോളൂ. ലക്ഷ്മണന്‍ കുടുങ്ങി. താന്‍ ഏതു കാഴ്ച്ച കാണാനാണോ ഇത്രനാള്‍ ഊണും ഉറക്കവും ഒഴിച്ച്‌ കഷ്ടപ്പെട്ടത്‌ -- ആ കാഴ്ച്ച കാണുവാന്‍ സാധിക്കാതെ തനിക്ക്‌ ഉറങ്ങേണ്ടി വരും . കരാറ്‍ പ്രകാരം നിദ്രാദേവിയെ എതിര്‍ക്കാന്‍ സാധിക്കില്ലല്ലൊ. താന്‍ ആലോചനക്കുറവു കൊണ്ട്‌ പണ്ടു കാണിച്ച ആ വിഡ്ഢിത്തമോര്‍ത്ത്‌ ലക്ഷ്മണന്‍ അങ്ങു ചിരിച്ചു പോയി.

സഭയില്‍ പെട്ടെന്നുള്ള ആ ചിരി ആളുകളെ അമ്പരപ്പിച്ചു. മറ്റുള്ളവര്‍ക്കാര്‍ക്കും ഈ ചരിത്രമൊന്നും അറിയില്ലല്ലൊ. അവര്‍ കാണുന്നത്‌ ലക്ഷ്മണന്‍ നിന്നു ചിരിക്കുന്നു.

ആചാര്യന്‍ വസിഷ്ഠന്‍ ആലോചിച്ചു- ഇവന്‍ എന്താ ഇങ്ങനെ ചിരിക്കുന്നത്‌? പതിന്നാലു കൊല്ലം മുമ്പു ഞാന്‍ ഇതെ പോലെ ഒരു മുഹൂര്‍ത്തം കുറിച്ചു ഒരുക്കങ്ങളെല്ലാം നടത്തി, ഇപ്പോള്‍ അഭിഷേകം നടത്താം എന്നെല്ലാം പറഞ്ഞിരുന്നതാണ്‌ എന്നിട്ടോ. അതുപോലെ ഇപ്പോഴും ഞാന്‍ ദേ മുഹൂര്‍ത്തം കുറിക്കലും, അഭിഷേകത്തിനൊരുക്കലും എല്ലാം --- അതേ അവന്‍ എന്നേ കളിയാക്കി തന്നെയാണ്‌ ചിരിക്കുന്നത്‌ -- ംളാനവദനനായി വസിഷ്ഠ

ന്‍ ഇരുന്നു.

സീതാദേവി വിയര്‍ക്കുന്നു. ഒരുകൊല്ലം ലങ്കയില്‍ കഴിഞ്ഞ ശേഷം പട്ടമഹിഷിയായി സിംഹാസനത്തിലിരിക്കുന്ന തന്നെ കളിയാക്കിത്തന്നെയല്ലേ ലക്ഷ്മണന്‍ ഈ ചിരിക്കുന്നത്‌-- മുഖം കുനിച്ചു വിഷാദമഗ്നയായി സീതാദേവി ഇരുന്നു.

ഭരതന്‍ ആലോചിച്ചു.

താന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ വേണ്ടെന്നു വച്ച രാജ്യം, അതല്ല ലക്ഷ്മണണ്റ്റെയും കൂടി മിടുക്കു കൊണ്ട്‌ ശ്രീരാമനു നേടിക്കൊടുത്തതായും രാജാവിണ്റ്റെ ഇഷ്ടന്‍ അവനും താന്‍ വെറും --- ദൈവമേ ഇങ്ങനെ വിചാരിച്ചാണോ അവന്‍ ചിരിക്കുന്നത്‌?

ശ്രീ രാമന്‍ ആലോചിച്ചു.

രാജ്യം വേണ്ട എന്നെല്ലാം പറഞ്ഞ്‌ കാട്ടില്‍ പോയിട്ടും തിരികെ വന്നു അഭിഷേകത്തിനു നാണമില്ലാതെ രണ്ടാം വട്ടം തയ്യാറെടുക്കുന്ന തന്നെത്തന്നെ ഉദ്ദേശിച്ചല്ലേ ഇവണ്റ്റെ ഈ ചിരി----

ഇങ്ങനെ നീണ്ടു പോകുന്നു ഈ കഥ.

അവനവണ്റ്റെ മനസ്സിലുള്ളതേ അവനവന്‍ കാണൂ. നമ്മുടെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.

മറ്റുള്ളവര്‍ പറയുന്നത്‌ കേള്‍ക്കാനും , വായിക്കാനും, മനസ്സിലാക്കാനും ഉള്ള സന്‍മനസ്സു കാണിക്കുക.

Saturday, August 23, 2008

ഗണപതി ഭഗവാന്റെ പാലുകുടി

ഇതില്‍ ഒരു തര്‍ക്കത്തിനല്ല ഈ പോസ്റ്റ്‌ എന്നാദ്യമേ സൂചിപ്പിക്കട്ടെ

ഞാന്‍ അത്‌ കണ്ടില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ നിങ്ങളെക്കാല്‍ കൂടുതല്‍ ആവേശത്തോടെ അതിനെ എതിര്‍ത്തേനേ, കാണുന്നതിനു മുമ്പ്‌ അതു ചെയ്യുകയും ചെയ്തിരുന്നു.

ഈ വിഡിയോയില്‍ കാണുന്നതു പോലെ അല്ല ഞാന്‍ കണ്ടത്‌. അത്‌ ഞങ്ങള്‍ വിഡിയോ ദൃശ്യമാക്കിയിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ അവസ്ഥ , അതു കാണുന്നതിനു മുമ്പ്‌ ഞാന്‍ എങ്ങനെ ആയിരുന്നോ അതുപോലെ ആണ്‌. അപ്പോള്‍ അതിനെ കുറിച്ച്‌ തര്‍ക്കിച്ചിട്ട്‌ കാര്യമില്ല.

ഞാന്‍ കണ്ട രണ്ടു വീടുകളിലും ഉപയോഗിച്ചിരുന്നത്‌ ലോഹപ്രതിമകളായിരുന്നു.

ഈ ലോഹപ്രതിമകളുടെ തുമ്പിക്കയ്യില്‍ ദ്വാരമില്ലായിരുന്നു.

പ്രതിമ ഒരു പ്ലെറ്റി ല്‍ വച്ച്‌ അതില്‍ തന്നെ പാല്‍ ഒഴിക്കുകയായിരുന്നു.

ആ പാല്‍ തുമ്പിക്കയ്യുടെ അറ്റം തുടങ്ങി പുറമേ കൂടി തന്നെ മുകളില്‍ വായ്ഭാഗം കഴുത്ത്‌ നെഞ്ച്‌ വയര്‍ എന്നിവിടങ്ങളില്‍ കൂടി ഒഴുകി പാത്രത്തില്‍ തന്നെ വീഴുകയായിരുന്നു.
പ്രതിമ പാത്രത്തില്‍ നിന്നും ഉയര്‍ത്തുന്നതു വരെ ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടിരുന്നു.

ഇത്‌ ചെറിയ വേഗത്തിലൊന്നുമല്ല - നല്ല പമ്പ്‌ ചെയ്യുന്ന വേഗതയില്‍.

ഇതു കണ്ട ശേഷം എല്ലാവരേയും പോലെ എനിക്കും സംശയം തോന്നി വീട്ടില്‍ വന്ന്‌ എന്റെ വീട്ടിലുള്ള സകലപ്രതിമകളും പക്ഷിമൃഗാദികളുടെയും ഗണപതി ആദി കളും ഉപയോഗിച്ചു, അവയിലൊക്കെ സോപ്പ്‌, എണ്ണ ഇവ പുരട്ടിയും അല്ലാതെയും ഒക്കെ പാല്‍ ഒഴിച്ചും പാലില്‍ മുക്കിയും എല്ലാം നോക്കി
എങ്ങും ഒന്നും സംഭവിച്ചില്ല.

വീണ്ടും ആ വീടുകളില്‍ പോയി അപ്പോഴും അവിടെ ഇതു നടകുന്നുണ്ട്‌.
അടുത്ത ദിവസം വീണ്ടും പോയി നോക്കി അപ്പോഴും ഇതൊന്നും ആ വീടുകളിലും സംഭവിക്കുന്നില്ല.

ഇത്രയും എന്റെ അനുഭവം.
ഇതു കാണാത്തവര്‍ക്ക്‌ ഇപ്പോള്‍ മനസ്സിലായിരികുക ഒന്നുകില്‍ എനിക്ക്‌ വട്ടാണ്‌ അല്ലെങ്കില്‍ കാലത്തു തന്നെ നാലു പെഗ്‌ കൂടൂതല്‍ അടിച്ചിരിക്കും അല്ലേ - ഞാന്‍ ഈ വിവരം ആദ്യം എന്നോടൂ വന്നു പറഞ്ഞ കൂട്ടുകാരനോട്‌ ചോദിച്ചത്‌ ഇങ്ങനായിരുന്നു.

ഇത്‌ എഴുതിയതുകൊണ്ട്‌ ഗണപതി ഭഗവാന്‍ പാല്‍ കുടിച്ചെന്നോ, ഭഗവാന്‌ ദാഹം അഥവാ വിശപ്പുണ്ടായിരുന്നു എന്നോ , അങ്ങനെ വിശപ്പുള്ളപ്പോള്‍ നമ്മുടെ അടൂത്തു വന്ന്‌ പാല്‍ കുടിക്കേണ്ട ഗതികെട്ട ഒരു സാധനമാണെന്നോ ഒന്നും ഞാന്‍ പറഞ്ഞു എന്ന്‌ അര്‍ത്ഥമാക്കല്ലേ

ഇങ്ങനെ ഒരു പ്രതിഭാസം സാധാരണ ഒരു മാജിക്കുകാരന്‍ കാണിച്ചതായിരുന്നു എങ്കില്‍ അതിലെന്തോ തട്ടിപ്പാണെന്ന്‌ സമാധാനിക്കമായിരുന്നു, പക്ഷെ ഇതു ഞങ്ങള്‍ക്ക്‌ പരിചയമുള്ള ഞങ്ങളുടെ സുഹൃത്തുക്കളായ രണ്ടു വീട്ടമ്മമാര്‍ - അവിടെ ഇതു കണ്ടപ്പോള്‍ എന്തോ എന്റെ മനസ്സില്‍ വിശകലനം ചെയ്യുവാന്‍ സാധിക്കാത്ത എന്തോ ആണ്‌ എന്നു മാത്രം പറയാം.

Wednesday, August 06, 2008

വിഷയം- പ്രതിഷേധക്കുറിപ്പ്‌

മാവേലികേരളം ഒരു പ്രതിഷേധക്കുറിപ്പ്‌ ഇട്ടത്‌ കണ്ടു കാണുമല്ലൊ. അതിന്‌ കാരണമാക്കിയ കമന്റ്‌ ഞാന്‍ എന്തു കൊണ്ട്‌ ഇട്ടു എന്ന്‌ വിശദമാക്കാന്‍ ശ്രമിക്കാം.
മാവേലികേരളത്തിന്റെ ആദ്യത്തെ കമന്റു മുതല്‍ തുടങ്ങാം. അതിലെ ആദ്യത്തെ ആരോപണം "ഹിന്ദുമതത്തിലെ പൊള്ളയായ മനുഷ്യവിഭജനം--"

ഞാന്‍ എഴുതിയ ആദ്യത്തെ വരി വായിച്ചില്ലേ? അതോ അതു വായിച്ചപ്പോള്‍ ഇതാണോ മനസ്സിലായത്‌ . പിന്നെ അവസാനം ക്വോട്‌ ചെയ്ത ഡോ സൂരജിന്റെ വരികളും വായിച്ചില്ലേ? അവ എന്റെയും അഭിപ്രായം ആണെന്നു പറഞ്ഞതും മനസ്സിലായില്ലേ? കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപികയുടെ നിലയില്‍ ഇതൊന്നും മനസ്സിലായില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ അല്‍പം ബുദ്ധിമുട്ടാണ്‌.

ഇനി "പൊള്ളയായ മനുഷ്യവിഭജനം" ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല - അതൊക്കെ ഭ്രാന്താണ്‌ എന്നു വിശേഷിപ്പിച്ചതാണ്‌. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹൈന്ദവതത്വശാസ്ത്രപ്രകാരം എന്തായിരുന്നു മനുഷ്യവിഭജനം?

അവര്‍ തന്നെ കളിയാക്കി പലയിടത്ത്‌ "മായാല്‍ സൃഷ്ടം" എന്നെഴുതി കണ്ടു. ഭഗവത്‌ ഗീതയെ കളിയാക്കി(?) ആണെന്നു തോന്നുന്നു അതെഴുതിയിരിക്കുന്നത്‌ അങ്ങനെ എങ്കില്‍ അത്‌ "മയാ സൃഷ്ടം" എന്നാണ്‌ കേട്ടോ എല്ലായിടത്തും അങ്ങനെ എഴുതിയതുകൊണ്ട്‌ ഓര്‍മ്മിപ്പിക്കുന്നു എന്നു മാത്രം (ഇനി വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ അത്‌ ഫയങ്കര അപരാധമാകും - അവര്‍ വായിച്ചതില്‍ ഇനി അങ്ങനെ ആണോ പോലും എഴുതിയിരിക്കുന്നത്‌?)

അതിന്റെ ബാക്കി കൂടി പറയാം -
"ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മവിഭാഗശഃ:"

ബ്രഹ്മക്ഷത്രവൈശ്യശൂദ്രാദി നാലുവര്‍ണ്ണങ്ങള്‍ ഞാനാണ്‌ സൃഷ്ടിച്ചത്‌ അത്‌ മനുഷ്യന്റെ ഗുണം, കര്‍മ്മം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്‌"

ഇവിടെ ഗുണം കര്‍മ്മം എന്നിവയേ മാത്രമേ ഭഗവാന്‍ കൃഷ്ണന്‍ പറയുന്നുള്ളു. ജന്മം പറഞ്ഞിട്ടില്ല.

ഇനി ഈ അടൂത്ത കാലം വരെ നോക്കിയാലും- ചാണക്യന്റെ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള വിശദീകരണങ്ങളും ഞാന്‍ മറുപടി കമന്റില്‍ ചേര്‍ത്തിരുന്നു.
"ആകൃഷ്ടഫലമൂലാനി
വനവാസരതിഃ സദാ
കുരുതേ/ഹരഹഃ ശ്രാദ്ധം
ഋഷിര്‍വിപ്രഃ സ ഉച്യതേ"

"ഏകാഹാരേണ സന്തുഷ്ടഃ
ഷഡ്‌കര്‍മ്മനിരതസ്തദാ
ഋതുകാലേഭിഗാമീ ച
സോ വിപ്രോ ദ്വിജ ഉച്യതേ"

"ലൗകികേ കര്‍മ്മണി രതഃ പശൂനാം പരിപാലകഃ
വാണിജ്യ കൃഷികര്‍ത്താ ച
സോ വിപ്രോ വൈശ്യ ഉച്യതേ"

"ലാക്ഷാദിതൈലനീലാനാം
കൗസുംഭമധുസര്‍പ്പിഷാം
വിക്രേതാ മദ്യമാംസാനാം
സോ വിപ്രോ ശൂദ്ര ഉച്യതേ"

"പരകാര്യവിഹന്താ ച
ദാംഭികഃ സ്വാര്‍ത്ഥസാധകഃ
ഛലീ ദ്വേഷീ മൃദുഃ ക്രൂരോ
വിപ്രോ മാര്‍ജ്ജാര ഉച്യതേ"

"വാപീ കൂപതടാകാനാം
ആരാമസുരവേശ്മനാം
ഉഛേദനേ നിരാശങ്കഃ
സോ വിപ്രോ മ്ലേഛഃ ഉച്യതേ"

"ദേവദ്രവ്യം ഗുരുദ്രവ്യം
പരദാരാഭിമര്‍ഷണം
നിര്‍വാഹസ്സര്‍വഭൂതേഷു
വിപ്രശ്ചണ്ഡാല ഉച്യതേ"
The meanings can be seen here

http://chanakyaneethi.blogspot.com chapter 11
മനുഷ്യനെ വിഭജിച്ചിരിക്കുന്നത്‌ അതിലും എങ്ങും ജന്മം പറഞ്ഞിട്ടില്ല.
ഇതൊക്കെയാണ്‌ ഹൈന്ദവതത്വശാസ്ത്രത്തിലുള്ളത്‌

നമ്പരിട്ട്‌ രണ്ടാമതായി പറഞ്ഞ ആരോപണത്തിനുള്ള മറൂപടി കൂടി ഇതിലുണ്ട്‌.
ആ രണ്ടാമത്തെ ആരോപണത്തിലെ മൂന്നാമത്തെ വരി ഒന്നു വായിച്ചു നോക്കിയേ. "

ദൈവത്തെ കുറിച്ചും ---"
ദൈവത്തേക്കുറിച്ചു, മതത്തേക്കുറിച്ചും, സംസ്കാരത്തേക്കുറിച്ചുമെന്നല്ല മനുഷ്യജീവിതത്തിന്റെ ഏത് പ്രതിഭാസത്തേക്കുറിച്ചു പറയുമ്പോഴും അവശ്യം കണക്കിലെടുക്കേണ്ട ഒന്നാണ്‍് ചരിത്രം. ചരിത്രബോധമില്ലാതെ ഒരു വിഷയത്തേക്കുറിച്ചെഴുതുന്നതും പറയുമ്പോ‍ള്‍ ചിലപ്പോള്‍ ആശയഘടനയുടെ തെറ്റില്‍ മന്ദബുദ്ധിത്തമാകാനുള്ള സാദ്ധ്യതയുണ്ട്:)

പക്ഷെ വിഷയം പഠിക്കണ്ടേ ? ചരിത്രം മാത്രം മതിയോ? നിങ്ങള്‍ ഗീതയെ കുറിച്ചെഴുതിയ ആ പരാമര്‍ശങ്ങളുണ്ടല്ലൊ അത്‌ - നിങ്ങള്‍ ഗീത പഠിച്ച്ട്ടില്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണെന്ന്‌ ഇനിയും ഞാന്‍ എഴുതിയിട്ടു വേണമോ നിങ്ങള്‍ക്ക്‌ മനസ്സിലാകാന്‍?

"എന്റെ രണ്ടു ക്മന്റുകളും താഴെക്കൊടുക്കുന്നു. ഒരു വിഷയം പഠീക്കേണ്ട അതിന്റെ ചരിത്രം പഠിച്ചാല്‍ മതി, എന്നു ഞാന്‍ എവിടെയാണ്‍് എഴുതിയിരിക്കുന്നത്?

I pity you madam, if this is what you understood from these words of mine

"ഒരു വിഷയം പടിക്കുന്നതിനു മുന്‍പ് അതിന്റെ ചരിത്രം പഠിക്കണമെന്നു പറഞ്ഞ മാന്യ അധ്യാപിക പക്ഷെ ആ വിഷയം കൂടി പഠിക്കണം എന്നുള്ള കാര്യം സൌകര്യപൂര്‍വം മറന്നൂ എന്നു തോന്നുന്നു.
"

.

കൃഷ്ണന്‍ വേഷം കെട്ടി ആളുകളെ കളിപ്പിക്കുന്നു എന്നൊ? - അതോ വേറേ ആരെങ്കിലും കളിപ്പിക്കുന്നെന്നോ? (വേറേ ആരെങ്കിലും കളിപ്പിക്കുന്നെങ്കില്‍ അതിന്‌ ഗീത എന്തു പിഴച്ചു?

കഠോപനിഷത്തില്‍ പറയുന്നത്‌ ജ്ഞാനയോഗമാണ്‌.(ആ ഭാഗ്ം ഗീതയിലും ശ്ലോകങ്ങള്‍ പോലും വലിയ വ്യത്യാസമില്ലാതെയാണ്‌ ചേര്‍ത്തിരിക്കുന്നതും) എന്നാല്‍ ഭഗവത്‌ ഗീതയില്‍ സാമാന്യജനത്തിനുപയോഗപ്രദമായ എല്ലാ യോഗങ്ങളും പറയുന്നു. കര്‍മ്മയോഗത്തിനാണ്‌ പ്രാധാന്യം കൊടുത്തിരിക്കുന്നത്‌ എന്നു മാത്രം.

പഠിപ്പിക്കുന്നതിനു മുമ്പും ചര്‍ച്ച ചെയ്യുന്നതിനു മുമ്പും ആ വിഷയം കൂടി ആഴത്തില്‍ പഠിക്കണം അല്ലാതെ ചരിത്രം മാത്രം പഠിച്ചിട്ടെഴുതിയാല്‍ ഇതുപോലെ ഒക്കെ ഇരിക്കും.

അതുകൊണ്ടാണ്‌ ഞാന്‍ ആദ്യം എഴുതിയത്‌"-- നിരുത്തരവാദപരമായ ഒരു കമന്റ്‌ കിട്ടിയതില്‍ വിഷമമുണ്ട്‌ " എന്ന്‌
ഇനി രണ്ടാമത്തെ കമന്റില്‍ അവസാനം ഒരു ആരോപണം " വിമര്‍ശനത്തെ ഭയക്കുന്ന ഒരു മതവീക്ഷണത്തേയും അനുകൂലിക്കാന്‍ --"
വീണ്ടും സംശയം- ഏതു മതവീക്ഷണം ഇന്നു കാണുന്ന ഭ്രാന്തിനെ തന്നെയാണോ പിന്നെയും പറയുന്നത്‌? അതോ ഞാന്‍ ചൂണ്ടിക്കാണിച്ച തത്വശാസ്ത്രത്തെയോ?
അതിലാണെങ്കില്‍ പറയുന്ന ശ്ലോകം ഞാന്‍ ഒരുപാട്‌ തവണ എഴുതി"
വിമൃശ്യൈതദശേഷേണ യഥേഛസി തഥാ കുരു"

ഇപ്പറഞ്ഞതിനെ വിമര്‍ശനബുദ്ധിയോ---"

ഇതും പഠിക്കാതെയാണോ പോലും ഗീതയെ വിമര്‍ശിക്കുന്നത്‌? വളരെ കേമം

അതു ചോദിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ മറുപടിയൊന്നും ഇല്ല.

ഗുരുതരമായ ഒരാരോപണം ഉന്നയിച്ചിട്ട്‌ അതിന്റെ വിശദീകരണം വരുമ്പോള്‍ മൗനം പാലിക്കുന്നത്‌ ഫയങ്കര"gentlemanly-" ആണെന്നിപ്പൊഴാണ്‌ മനസ്സിലായത്‌.

പിന്നെ അവസാനത്തെ ആരോപണം- അത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും എന്റെ ഒരു ജ്യേഷ്ടന്‍ വിവരക്കേടിനെ വിമര്‍ശിച്ചു വെളിയില്‍ വന്നതിനെ അല്ലേ എഴുതിയത്‌. അതു വായിച്ചപ്പോഴും എനിക്ക്‌ feudalism വേണമെന്നാണോ മനസ്സിലായത്‌.

നന്നായി വരട്ടെ ഈശ്വരോ രക്ഷതു

Tuesday, August 05, 2008

ന ദേവോ വിദ്യതേ കാഷ്ഠേ - എ റീ-posting

ന ദേവോ വിദ്യതേ കാഷ്ഠേ

ആശാനേ,
ആശാന്‍ എപ്പൊഴും പറയുമല്ലൊ ഈ ബ്രഹ്മവും അദ്വൈതവുമൊക്കെ ആണ്‌ സത്യമെന്ന്‌. അപ്പോള്‍ ഈ അമ്പലവും, വിഗ്രഹങ്ങളും ഭഗവാന്മാരും ഒക്കെ വെറുതേ അര്‍ഥമില്ലാത്തതാണോ?
മാഷേ ഞാന്‍ പറയുന്നത്‌ മുഴുവന്‍ ശ്രദ്ധിച്ചു കേള്‍ക്കാമെങ്കില്‍ പറയാം. ഇടക്കു വച്ച്‌ മുങ്ങിക്കളയരുത്‌.
ഇല്ലാശാനേ. എനിക്കറിയേണ്ട ചില കാര്യങ്ങളാണ്‌ ഇവ. പലരും പറയുന്നു വിഗ്രഹങ്ങള്‍ക്ക്‌ ശക്തിയില്ല. അങ്ങനെ കല്ലിനെയും , തടിയെയും, പാമ്പിനെയും മറ്റും പൂജിക്കുന്ന വിവരംകെട്ടവരാണ്‌ ഹിന്ദുക്കള്‍ എന്ന്. നമ്മുടെ മക്കള്‍ ചോദിക്കുമ്പോഴും അവര്‍ക്ക്‌ഉത്തരം കൊടുക്കാന്‍ നമുക്കറിയണ്ടേ? ഒന്നു വിശദമായി പറയൂ.

മാഷേ, വിഗ്രഹം എന്ന വാക്കിനര്‍ത്ഥം വിശേഷജ്ഞാനം തരുന്നത്‌ എന്നാണ്‌. നാം പൂജിക്കുന്നത്‌ ആ തടിയെയോ , കല്ലിനേയോ അല്ല അതില്‍ സങ്കല്‍പിക്കുന്ന ശക്തിയെയാണ്‌.

ന ദേവോ വിദ്യതേ കാഷ്ഠേ ന പാഷാണേ ന മൃണ്മയേ
ഭാവേ ഹി വിദ്യതേ ദേവഃ തസ്മാല്‍ ഭാവോ ഹി കാരണം

മരത്തിലും (തടിയിലും), കല്ലിലും, മണ്ണിലും ഒന്നും ദേവനില്ല പിന്നെയോ ഭാവത്തില്‍
( സങ്കല്‍പത്തില്‍) ആണ്‌ ഉള്ളത്‌. അതുകൊണ്ട്‌ സങ്കല്‍പമാണ്‌ കാരണം.

കാഷ്ഠപാഷാണധാതൂനാം കൃത്വാ ഭാവേന സേവനം
ശ്രദ്ധയാ ച തഥാ സിദ്ധിഃ-----"

ശ്രദ്ധയും , സങ്കല്‍പവും കൂട്ടി ഭജിക്കുന്നവക്കാണ്‌ മേല്‍പറഞ്ഞവയെ പൂജിക്കുന്നതുകൊണ്ട്‌ സിദ്ധിയുണ്ടാകുന്നത്‌.

മേല്‍പറഞ്ഞ വരികള്‍ ശ്രദ്ധിച്ചുവോ? ശ്രദ്ധയും , സങ്കല്‍പവും വേണം എങ്കില്‍ ചെയ്യുന്നതിന്‌ അര്‍ത്ഥമുണ്ടാകും. അതുകൊണ്ടാണ്‌ ഒരു വിഗ്രഹം അല്ലെങ്കില്‍ പ്രതിമ പൊട്ടിപ്പോയാല്‍ " അയ്യോ എന്റെ കൃഷ്ണന്‍ ചത്തു പോയേ അല്ലെങ്കില്‍ രാമന്‍ ചത്തുപോയെ എന്നൊന്നും നിലവിളിക്കാതെ, അതു മാറ്റി വേറൊന്ന്‌
കൊണ്ടു വച്ച്‌ പൂജ തുടരുന്നത്‌.

ആശാനേ അപ്പോള്‍ അബ്രഹാമിന്റെ മകന്‍ വന്നിട്ട്‌ അബ്രഹാം ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ തട്ടി പൊട്ടിച്ചു എന്നും , അവയൊന്നും മറ്റ്‌ അപകടങ്ങളൊന്നും ഉണ്ടാക്കാത്തതുകൊണ്ട്‌ അവക്കു ശക്തിയില്ല എന്നു അവര്‍ക്കു മനസ്സിലായി എന്നും മറ്റും പറഞ്ഞു കേട്ടല്ലൊ അതോ?

മാഷേ അതു തന്നെയാണ്‌ പറഞ്ഞത്‌ വിഗ്രഹത്തിനല്ല ശക്തി , അതു പൂജിക്കുന്ന ആളിന്റെ സങ്കല്‍പശക്തിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌.

ആശാനേ അപ്പോള്‍ പിന്നെ അതു അബ്രഹാമിനെ രക്ഷിക്കാഞ്ഞതെന്താ?

മാഷേ ഈ ചോദ്യമാണ്‌ ചോദിക്കേണ്ടത്‌. സങ്കല്‍പ്‌അത്തിലെ ദൈവം നമുക്കുള്ള വൃത്തികെട്ട സ്വഭാവങ്ങള്‍ വലരെ മടങ്ങുള്ള ഒരു സാധനമാണോ? അങ്ങനെയാണെങ്കില്‍ ഞാന്‍ പത്തു രൂപ വഴിപാടൂ കൊടുക്കുമ്പോള്‍ വേറൊരാള്‍ ഇരുപതു രൂപ കൊടുത്താല്‍ ദൈവം അങ്ങോട്ടു പോകണമല്ലൊ

സ്വന്തം കാര്യങ്ങള്‍ കൈക്കൂലി കൊടുത്ത്‌ സാധിപ്പിക്കാനുള്ള ഒരു ഉപായമായി പൗരോഹിത്യവര്‍ഗ്ഗം അതിനെ തരംതാഴ്ത്തിയതും, സാധാരണ ജനം സത്യം എന്തെന്നറിയാതെ അതിന്റെ പിന്നാലെ സ്വാര്‍ത്ഥതാല്‍പര്യത്തിനായി പോയതും ആണ്‌ ഇങ്ങനെയൊക്കെ ആകാന്‍ കാരണം.

ആശാനേ അപ്പോള്‍ പിന്നെ ഈ വിഗ്രഹത്തിന്റെയൊക്കെ ഉദ്ദേശം എന്താണ്‌?

മാഷേ പറഞ്ഞില്ലെ, ഒരാശയം ഒരാള്‍ക്ക്‌ മറ്റൊരാളിനു പകര്‍ന്നു കൊടുക്കാനുള്ള എറ്റവും സരളമായ ഉപായമാണ്‌ വിഗ്രഹം. ഒരുദാഹരണത്തിന്‌, നാം സംസാരിക്കുമ്പോള്‍ ഭാഷ ഉപയോഗിക്കുന്നു. ചില ബ്‌ഹാഷകള്‍ക്ക്‌ ലിപിയുണ്ട്‌, ചിലതിന്‌ അതില്ല. ലിപിയില്ലാത്ത ഭാഷക്കാര്‍ അവരുടെ ആശയം എങ്ങനെയാണ്‌ പ്രകടിപ്പിക്കുന്നത്‌? നേരിട്ടാണെങ്കില്‍ വര്‍ത്തമാനത്തില്‍ കൂടിയാകാം, ഇന്നത്തെക്കാലത്ത്‌ അത്‌ tape ചെയ്താല്‍ ദൂരെയൊരാളെയും കേള്‍പ്പിക്കാം, എന്നാല്‍ ഒരു പുസ്തകമാക്കാണമെങ്കില്‍ എന്തു ചെയ്യും?

അതിന്‌ ആദ്യം ഒരു ലിപിയുണ്ടാക്കണം. ലിപി എന്നു വച്ചാല്‍ എന്താണ്‌? ഉച്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിന്‌ ഒരു രൂപം ഉണ്ടാക്കണം -- എന്തെകിലും ഒരു വര വരച്ചിട്ട്‌ അത്‌ ഒരു ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു പറയണം. ഈ പറച്ചിലാണ്‌ വിശേഷമായ അര്‍ത്ഥം അല്ലെങ്കില്‍ ആ വരകള്‍ക്ക്‌ അര്‍ത്ഥമില്ല എന്നാകും. അങ്ങനെ ഒരു ലിപി ഉണ്ടാക്കിയാല്‍ മാത്രം പോരാ, അതു മറ്റുള്ളവര്‍ പഠിക്കുകയും വേണം -- എന്നു വച്ചാല്‍ മറ്റുള്ളവര്‍ അതു വിശ്വസിക്കണം- സങ്കല്‍പ്പിക്കണം , അവരുടെ സങ്കല്‍പം ശരിയാണെങ്കില്‍ അവര്‍ക്ക്‌ അതു വായ്‌ഇക്കാനും, മനസ്സിലാക്കുവാനും സാധിക്കും., അല്ലെങ്കിലോ, ജപ്പാന്‍ ഭാഷ എഴുതുന്നതു കണ്ട്‌ വക്കാരി ചിലപ്പോള്‍ വായിക്കും , നമ്മളോ? ഹേയ്‌ ഇതൊക്കെ വിഡ്ഢിത്തമാണെന്നു പറയുമോ? പറഞ്ഞാല്‍ അതിനര്‍ത്ഥം നമുക്കതറിയില്ല എന്നെ ആകൂ, അല്ലാതെ അതു തെറ്റാണെന്നാകില്ല.

ഇതേപോലെ തത്വശാസ്ത്രം പറയുന്ന ഗഹനമായ വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ മാത്രമുള്ള മാനസിക വികാസമില്ലാത്ത ജനസമൂഹത്തിനു ഭക്തിമാര്‍ഗ്ഗത്തില്‍ വിശ്വാസമുറപ്പിക്കുവാനുണ്ടാക്കിയ സങ്കേതമാണ്‌ അമ്പലവും വിഗ്രഹങ്ങളും മറ്റും

ആശാനേ ആ പറഞ്ഞത്‌ വ്യക്തമായില്ല, എന്താണീ മാനസികവികാസമൊക്കെ?

മാഷേ പട്ടാളത്തില്‍ ചേരുന്നവരില്‍ എല്ലാവരും കമാന്‍ഡറാകില്ല - കാരണം ചിലര്‍ക്ക്‌ അതിനുള്ള ആജ്ഞാശക്തിയില്ലാ- ജന്മനാ തന്നെ, അവര്‍ക്ക്‌ മറ്റുള്ളവരെ അനുസരിക്കാനേ അറിയൂ, കഴിയൂ, ആ നിലവാരത്തിലുള്ളവര്‍ക്ക്‌ ഭക്തിയോഗം; മറ്റു ചിലരാകട്ടെ ആജ്ഞാശക്തി, പ്രത്യുല്‍പന്നമതിത്വം ഇവയുള്ളവരാണ്‌ അവര്‍ സ്വയം തീരുമാനം എടുക്കുവാന്‍ പ്രാപ്തരാണ്‌. അവര്‍ക്ക്‌ കര്‍മ്മയോഗമാണ്‌ പറയുന്നത്‌ അതിനും ഉപരിയായി വൈരാഗ്യം- ഉള്ളവര്‍ക്ക്‌ ( ഭൗതികജീവിതത്തിന്റെ ക്ഷണികത മനസ്സിലായവര്‍ക്ക്‌) രാജയോഗവും ഉപദേശിച്ചിരിക്കുന്നു.

ആശാനേ അപ്പോള്‍ ഈ വിഗ്രഹം എന്നു പറയുന്നത്‌ ഇല്ലാതെ ജീവിതത്തിലൊന്നും സാധിക്കില്ല എന്നാണോ?

അതേ അതിന്റെ ശരിയായ അര്‍ത്ഥത്തിലെടുക്കുമ്പോള്‍ അങ്ങനെ തന്നെയല്ലേ?