മാവേലികേരളം ഒരു പ്രതിഷേധക്കുറിപ്പ് ഇട്ടത് കണ്ടു കാണുമല്ലൊ. അതിന് കാരണമാക്കിയ കമന്റ് ഞാന്‍ എന്തു കൊണ്ട് ഇട്ടു എന്ന് വിശദമാക്കാന്‍ ശ്രമിക്കാം.
മാവേലികേരളത്തിന്റെ ആദ്യത്തെ കമന്റു മുതല്‍ തുടങ്ങാം. അതിലെ ആദ്യത്തെ ആരോപണം "ഹിന്ദുമതത്തിലെ പൊള്ളയായ മനുഷ്യവിഭജനം--"
ഞാന്‍ എഴുതിയ ആദ്യത്തെ വരി വായിച്ചില്ലേ? അതോ അതു വായിച്ചപ്പോള്‍ ഇതാണോ മനസ്സിലായത് . പിന്നെ അവസാനം ക്വോട് ചെയ്ത ഡോ സൂരജിന്റെ വരികളും വായിച്ചില്ലേ? അവ എന്റെയും അഭിപ്രായം ആണെന്നു പറഞ്ഞതും മനസ്സിലായില്ലേ? കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപികയുടെ നിലയില്‍ ഇതൊന്നും മനസ്സിലായില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ അല്‍പം ബുദ്ധിമുട്ടാണ്.
ഇനി "പൊള്ളയായ മനുഷ്യവിഭജനം" ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല - അതൊക്കെ ഭ്രാന്താണ് എന്നു വിശേഷിപ്പിച്ചതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹൈന്ദവതത്വശാസ്ത്രപ്രകാരം എന്തായിരുന്നു മനുഷ്യവിഭജനം?
അവര്‍ തന്നെ കളിയാക്കി പലയിടത്ത് "മായാല്‍ സൃഷ്ടം" എന്നെഴുതി കണ്ടു. ഭഗവത് ഗീതയെ കളിയാക്കി(?) ആണെന്നു തോന്നുന്നു അതെഴുതിയിരിക്കുന്നത് അങ്ങനെ എങ്കില്‍ അത് "മയാ സൃഷ്ടം" എന്നാണ് കേട്ടോ എല്ലായിടത്തും അങ്ങനെ എഴുതിയതുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നു എന്നു മാത്രം (ഇനി വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ അത് ഫയങ്കര അപരാധമാകും - അവര്‍ വായിച്ചതില്‍ ഇനി അങ്ങനെ ആണോ പോലും എഴുതിയിരിക്കുന്നത്?)
അതിന്റെ ബാക്കി കൂടി പറയാം -
"ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മവിഭാഗശഃ:"
ബ്രഹ്മക്ഷത്രവൈശ്യശൂദ്രാദി നാലുവര്‍ണ്ണങ്ങള്‍ ഞാനാണ് സൃഷ്ടിച്ചത് അത് മനുഷ്യന്റെ ഗുണം, കര്‍മ്മം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്"
ഇവിടെ ഗുണം കര്‍മ്മം എന്നിവയേ മാത്രമേ ഭഗവാന്‍ കൃഷ്ണന്‍ പറയുന്നുള്ളു. ജന്മം പറഞ്ഞിട്ടില്ല.
ഇനി ഈ അടൂത്ത കാലം വരെ നോക്കിയാലും- ചാണക്യന്റെ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള വിശദീകരണങ്ങളും ഞാന്‍ മറുപടി കമന്റില്‍ ചേര്‍ത്തിരുന്നു.
"ആകൃഷ്ടഫലമൂലാനി
വനവാസരതിഃ സദാ
കുരുതേ/ഹരഹഃ ശ്രാദ്ധം
ഋഷിര്‍വിപ്രഃ സ ഉച്യതേ"
"ഏകാഹാരേണ സന്തുഷ്ടഃ
ഷഡ്‌കര്‍മ്മനിരതസ്തദാ
ഋതുകാലേഭിഗാമീ ച
സോ വിപ്രോ ദ്വിജ ഉച്യതേ"
"ലൗകികേ കര്‍മ്മണി രതഃ പശൂനാം പരിപാലകഃ
വാണിജ്യ കൃഷികര്‍ത്താ ച
സോ വിപ്രോ വൈശ്യ ഉച്യതേ"
"ലാക്ഷാദിതൈലനീലാനാം
കൗസുംഭമധുസര്‍പ്പിഷാം
വിക്രേതാ മദ്യമാംസാനാം
സോ വിപ്രോ ശൂദ്ര ഉച്യതേ"
"പരകാര്യവിഹന്താ ച
ദാംഭികഃ സ്വാര്‍ത്ഥസാധകഃ
ഛലീ ദ്വേഷീ മൃദുഃ ക്രൂരോ
വിപ്രോ മാര്‍ജ്ജാര ഉച്യതേ"
"വാപീ കൂപതടാകാനാം
ആരാമസുരവേശ്മനാം
ഉഛേദനേ നിരാശങ്കഃ
സോ വിപ്രോ മ്ലേഛഃ ഉച്യതേ"
"ദേവദ്രവ്യം ഗുരുദ്രവ്യം
പരദാരാഭിമര്‍ഷണം
നിര്‍വാഹസ്സര്‍വഭൂതേഷു
വിപ്രശ്ചണ്ഡാല ഉച്യതേ"
The meanings can be seen here
http://chanakyaneethi.blogspot.com chapter 11
മനുഷ്യനെ വിഭജിച്ചിരിക്കുന്നത് അതിലും എങ്ങും ജന്മം പറഞ്ഞിട്ടില്ല.
ഇതൊക്കെയാണ് ഹൈന്ദവതത്വശാസ്ത്രത്തിലുള്ളത്
നമ്പരിട്ട് രണ്ടാമതായി പറഞ്ഞ ആരോപണത്തിനുള്ള മറൂപടി കൂടി ഇതിലുണ്ട്.
ആ രണ്ടാമത്തെ ആരോപണത്തിലെ മൂന്നാമത്തെ വരി ഒന്നു വായിച്ചു നോക്കിയേ. "
ദൈവത്തെ കുറിച്ചും ---"
ദൈവത്തേക്കുറിച്ചു, മതത്തേക്കുറിച്ചും, സംസ്കാരത്തേക്കുറിച്ചുമെന്നല്ല മനുഷ്യജീവിതത്തിന്റെ ഏത് പ്രതിഭാസത്തേക്കുറിച്ചു പറയുമ്പോഴും അവശ്യം കണക്കിലെടുക്കേണ്ട ഒന്നാണ്‍് ചരിത്രം. ചരിത്രബോധമില്ലാതെ ഒരു വിഷയത്തേക്കുറിച്ചെഴുതുന്നതും പറയുമ്പോള്‍ ചിലപ്പോള്‍ ആശയഘടനയുടെ തെറ്റില്‍ മന്ദബുദ്ധിത്തമാകാനുള്ള സാദ്ധ്യതയുണ്ട്:)
പക്ഷെ വിഷയം പഠിക്കണ്ടേ ? ചരിത്രം മാത്രം മതിയോ? നിങ്ങള്‍ ഗീതയെ കുറിച്ചെഴുതിയ ആ പരാമര്‍ശങ്ങളുണ്ടല്ലൊ അത് - നിങ്ങള്‍ ഗീത പഠിച്ച്ട്ടില്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണെന്ന് ഇനിയും ഞാന്‍ എഴുതിയിട്ടു വേണമോ നിങ്ങള്‍ക്ക് മനസ്സിലാകാന്‍?
"എന്റെ രണ്ടു ക്മന്റുകളും താഴെക്കൊടുക്കുന്നു. ഒരു വിഷയം പഠീക്കേണ്ട അതിന്റെ ചരിത്രം പഠിച്ചാല്‍ മതി, എന്നു ഞാന്‍ എവിടെയാണ്‍് എഴുതിയിരിക്കുന്നത്?
I pity you madam, if this is what you understood from these words of mine
"ഒരു വിഷയം പടിക്കുന്നതിനു മുന്‍പ് അതിന്റെ ചരിത്രം പഠിക്കണമെന്നു പറഞ്ഞ മാന്യ അധ്യാപിക പക്ഷെ ആ വിഷയം കൂടി പഠിക്കണം എന്നുള്ള കാര്യം സൌകര്യപൂര്‍വം മറന്നൂ എന്നു തോന്നുന്നു."
.
കൃഷ്ണന്‍ വേഷം കെട്ടി ആളുകളെ കളിപ്പിക്കുന്നു എന്നൊ? - അതോ വേറേ ആരെങ്കിലും കളിപ്പിക്കുന്നെന്നോ? (വേറേ ആരെങ്കിലും കളിപ്പിക്കുന്നെങ്കില്‍ അതിന് ഗീത എന്തു പിഴച്ചു?
കഠോപനിഷത്തില്‍ പറയുന്നത് ജ്ഞാനയോഗമാണ്.(ആ ഭാഗ്ം ഗീതയിലും ശ്ലോകങ്ങള്‍ പോലും വലിയ വ്യത്യാസമില്ലാതെയാണ് ചേര്‍ത്തിരിക്കുന്നതും) എന്നാല്‍ ഭഗവത് ഗീതയില്‍ സാമാന്യജനത്തിനുപയോഗപ്രദമായ എല്ലാ യോഗങ്ങളും പറയുന്നു. കര്‍മ്മയോഗത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്നു മാത്രം.
പഠിപ്പിക്കുന്നതിനു മുമ്പും ചര്‍ച്ച ചെയ്യുന്നതിനു മുമ്പും ആ വിഷയം കൂടി ആഴത്തില്‍ പഠിക്കണം അല്ലാതെ ചരിത്രം മാത്രം പഠിച്ചിട്ടെഴുതിയാല്‍ ഇതുപോലെ ഒക്കെ ഇരിക്കും.
അതുകൊണ്ടാണ് ഞാന്‍ ആദ്യം എഴുതിയത്"-- നിരുത്തരവാദപരമായ ഒരു കമന്റ് കിട്ടിയതില്‍ വിഷമമുണ്ട് " എന്ന്
ഇനി രണ്ടാമത്തെ കമന്റില്‍ അവസാനം ഒരു ആരോപണം " വിമര്‍ശനത്തെ ഭയക്കുന്ന ഒരു മതവീക്ഷണത്തേയും അനുകൂലിക്കാന്‍ --"
വീണ്ടും സംശയം- ഏതു മതവീക്ഷണം ഇന്നു കാണുന്ന ഭ്രാന്തിനെ തന്നെയാണോ പിന്നെയും പറയുന്നത്? അതോ ഞാന്‍ ചൂണ്ടിക്കാണിച്ച തത്വശാസ്ത്രത്തെയോ?
അതിലാണെങ്കില്‍ പറയുന്ന ശ്ലോകം ഞാന്‍ ഒരുപാട് തവണ എഴുതി"
വിമൃശ്യൈതദശേഷേണ യഥേഛസി തഥാ കുരു"
ഇപ്പറഞ്ഞതിനെ വിമര്‍ശനബുദ്ധിയോ---"
ഇതും പഠിക്കാതെയാണോ പോലും ഗീതയെ വിമര്‍ശിക്കുന്നത്? വളരെ കേമം
അതു ചോദിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ മറുപടിയൊന്നും ഇല്ല.
ഗുരുതരമായ ഒരാരോപണം ഉന്നയിച്ചിട്ട് അതിന്റെ വിശദീകരണം വരുമ്പോള്‍ മൗനം പാലിക്കുന്നത് ഫയങ്കര"gentlemanly-" ആണെന്നിപ്പൊഴാണ് മനസ്സിലായത്.
പിന്നെ അവസാനത്തെ ആരോപണം- അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും എന്റെ ഒരു ജ്യേഷ്ടന്‍ വിവരക്കേടിനെ വിമര്‍ശിച്ചു വെളിയില്‍ വന്നതിനെ അല്ലേ എഴുതിയത്. അതു വായിച്ചപ്പോഴും എനിക്ക് feudalism വേണമെന്നാണോ മനസ്സിലായത്.
നന്നായി വരട്ടെ ഈശ്വരോ രക്ഷതു
Wednesday, August 06, 2008
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteആരും വ്യക്തി പരമായി എടുക്കരുത്.
ReplyDeleteഈയിടെ ഒരു പ്രശസ്തവ്യക്തി ടി.വിയിലെ ഇന്റര്‍വ്യൂവില്‍ അഭിപ്രായപ്പെട്ടത് അധ്യാപകരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ്. ആരാണു പറഞ്ഞതെന്ന് ഓര്‍മ്മയില്ല. മുന്‍വിധി കൂടുതലാണത്രെ.
:)
ReplyDeleteപ്രൊഫയില്‍ ഇല്ലാത്തവരുടെ കമന്റുകള്‍ക്ക് മറുപടി അര്‍ഹമല്ല എന്നറിയാം എന്നാലും ഇതിന് മറുപടി വേണമല്ലൊ.
ReplyDeleteദയവായി ഇതെല്ലാം കൂട്ടുകാര്‍ വായിക്കുക , എന്നിട്ട് അവയ്ക്കാധാരമായതെന്താണെന്നു കൂടി ഇവരോട് ചോദിക്കുക.
ലോകത്തുള്ള ആധുനിക വൈദ്യശാസ്ത്രഡൊക്റ്റര്‍മാര്‍ 'എല്ലാം' എത്തരക്കാരാണെന്നാണ് അശോക് കര്‍ത്താ എഴുതിയത്, ആയുര്‍വേദം എന്താണെന്നാണ് സുകുമാരന്‍ അഞ്ചരക്കണ്ടി, ഡോ സൂരജ് ഇവര്‍ എഴുതിയത് എന്നൊക്കെ ഇതുവരെ അറിയാത്തവര്‍ കൂടി അറിയട്ടെ.
വളരെ വളരെ നന്ദി.
പിന്നെ ഞാന്‍ pious ഒന്നും അല്ല കേട്ടോ അതുപോലെ ഒരു കരണത്തടിച്ചാല്‍ മ റ്റെ കരണം കൂടീ അടിമേടിക്കാന്‍ കാണിച്ചുകൊടുക്കുന്നതാണ് ഭാരതീയ പൈതൃകം എന്നൊന്നും ഒട്ടും വിശ്വസിക്കുന്നുമില്ല.
ഇപ്പൊ ബ്ലോഗ് യുദ്ധത്തിന്റെ സീസണാണോ ? കവികളും ആർട്ടിസ്റ്റുകളും അധ്യാപകരും..ആകെ ജഗപൊഗ !
ReplyDeleteഅമൈതി അമൈതി.. :)
You are too jumpy Mr. India heritage. I was quoting examples of how mean, snide and prejudiced your responses become when the people whom you are talking to, detest your ideas.
ReplyDeleteIt's a pity that a man who keeps narrating great moral stories and interpreting the great Indian Heritage can stoop down to street fights! Isn't this what we call 'hypocrisy'?
It's high time that you started reading what you write and practise what you preach.
ഗുരുജി രണ്ടുകാര്യങ്ങൾ കൂടി പറഞ്ഞോട്ടെ
ReplyDeleteചാതുർവർണ്ണ വ്യവസ്ഥയെപ്പറ്റി പറയുമ്പോൽ എല്ലാം ഉപയോഗിച്ചു വരുന്ന ഒന്നാണ് ഈ വാക്യം. പലപ്പോഴും ഇതിന്റെ ഉത്തരവാദിത്വവും ഭഗവാന്റെ മേൽ ആരോപിച്ചുകാണുന്നു. എന്നാൽ ഇതേ ശ്ലോകത്തിന്റെ അടുത്ത വരിക്കൂടെ ചേർത്തുവായിച്ചാൽ ഈ പ്രശ്നം തീരില്ലെ.
“തസ്യ കർത്താരമപി മാം വിദ്ധ്യകർത്താരമവ്യയം”
അതുപോലെ ഒരുകരണത്തടിച്ചാൽ മറ്റേക്കരണവും കാണിക്കുന്ന കാര്യം. മഹഭാരതയുധത്തിനു ശേഷം രാജ്യഭരണത്തെക്കുറിച്ചു ഉപദേശിക്കാൻ തന്നോടാവശ്യപ്പെട്ട യുധിഷ്‌ഠിരനോടു; പോയി ശരശയ്യയിൽ കഴിയുന്ന ഭീഷ്‌മരോടു ചോദിക്കാനും ഇതു പറയാൻ തന്നെക്കാൾ യോഗ്യൻ അദ്ദേഹമാണെന്നും കൃഷ്‌ണൻ പറഞ്ഞു. ഇതു പ്രകാരം തന്നെ സമീപിച്ച യുധിഷ്‌ഠിരനു ഭീഷ്‌മർ നൽകുന്ന ഉപദേശത്തിൽ രാജാവിനു വേണ്ട ഗുണങ്ങളിൽ പറയുന്നത് “രാജാവ് ശരത്തിലും, ശാസ്‌ത്രത്തിലും നിപുണനാവണമെന്നും, ശരം കൊണ്ടു നേരിടേണ്ടവനെ ശരം കൊണ്ടും ശാസ്‌ത്രം കൊണ്ടു നേരിടേണ്ടവനെ ശാസ്തം കൊണ്ടും നേരിടണം” എന്നല്ലേ. അപ്പോ ഇങ്ങോട്ടു തല്ലാൻ വരുന്നവനെ തല്ലുക തന്നെ വേണം. അല്ലാതെ അവനോടു വാദിക്കുന്നതിൽ കാര്യമില്ല. ഒരു കരണത്തടിക്കുന്നവനു അടി തന്നെയാണ് കൊടുക്കേണ്ടത്.
പ്രിയ മണികണ്ഠന്‍ ജീ,
ReplyDeleteഇതൊക്കെ അവര്‍ക്കറിയാഞ്ഞിട്ടാണ് ഇപ്പറയുന്നത് എന്നു ധരിച്ചിട്ടാണോ ഇതെഴുതിയത്?
ഇതൊക്കെ സാധാരണ ജനങ്ങള്‍ അറിയാതിരിക്കുവാന്‍ വേണ്ടിയല്ലെ ഈ നാടകം.
കാരണം ബ്ലോഗ് വായിക്കുന്നവരെങ്കിലും ചിലപ്പോള്‍ ഇതൊക്കെ മനസ്സിലാക്കി പോകും.
ഇപ്പോള്‍ supposedly pious എന്നൊരു വിശേഷണം ചേര്‍ത്തു എനിക്ക് . അവരുടെ pious എന്നു പറയുന്നവന്‍ അവന്റെ വീട്ടില്‍ വന്ന് ഒരുത്തന്‍ ഭാര്യയെ അടിച്ചു കൊണ്ടു പോയാലും , കൊടിച്ചി പട്ടിയെ വാലും ചുരുട്ടി ഇരുന്ന് അയ്യോ ഇങ്ങനെ ഒക്കെ ആയല്ലൊ ഭാരതീയ പൈതൃകപ്രകാരം ഞാന്‍ ഇരുന്നു മോങ്ങിയേക്കാം എന്നു വിചാരിക്കുന്നവനായിരിക്കും
പണ്ടത്തെ ദുഷിച്ച വര്‍ണ്ണവ്യവസ്ഥയിലെ ബ്രാഹ്മണര്‍ എന്നു സ്വയം അവകാശപ്പെട്ടവര്‍ ചെയ്തതിനെക്കാള്‍ ആയിരം മടങ്ങ് ദുഷ്ടതയാണ് ഇക്കൂട്ടര്‍ കാട്ടുന്നത് എന്ന് മനസ്സിലാക്കേണ്ട കാലം കഴിഞ്ഞു.
"ലോകത്തുള്ള ആധുനിക ഡോക്ടര്‍മാര്‍ മുഴുവനും വിവരമില്ലാത്തവരും, ഒരു രോഗിയെ കിട്ടിയാല്‍ അവനെ സ്വയം പിഴിഞ്ഞ് അവന്റെ കയ്യിലുളതെല്ലാം എടുത്തിട്ട് പിന്നീട് തന്റെ സുഹൃത്തിനു പിഴിയൗവാന്‍ വിട്ടുകൊടുക്കും ---" എന്നു തുടങ്ങി എഴുതിയ കര്‍ത്തായോട് , ആ 'എല്ലാ' എന്ന വിശേഷണം എടുത്തുമാറ്റുവാന്‍ പറഞ്ഞു, കാരണം അല്ലാത്തവരും ഉണ്ട്. അതിനും ധിക്കാരപരമായ മറുപടി വന്നപ്പോഴാണ് ഞാന്‍ കര്‍ത്തായ്ക്ക് പിന്നീടങ്ങനെ എഴുതണം എന്നു തോന്നുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിപ്പിക്കുവാന്‍ ഞാന്‍ എഴുതിയത്. മുകളില്‍ revolutions കൊടുത്തിര്‍ക്കുന്ന ലിങ്കുകള്‍ മുഴുവന്‍ വായിച്ചാല്‍ മനസ്സിലാകും.
പിന്നെ ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തുവാന്‍ ബ്രഹ്മനും സാധ്യമല്ലല്ലൊ
ശെടാ, കൊല്ലം മൂന്നു കഴിഞ്ഞു പോയല്ലൊ ഇവിടെ ഒന്നു കൂടി നോക്കാൻ തോന്നാൻ
ReplyDeleteആദ്യത്തെ കമന്റിനെ കോപ്പി ചെയ്യാൻ തോന്നാഞ്ഞത് കഷ്ടമായി പോയി. ഇനി എന്തു ചെയ്യും?
ആ കമന്റ് അവൻ ഡെലീറ്റിക്കളഞ്ഞല്ലൊ
ആ ലിങ്കുകൾ എല്ലാവരും വായിച്ചു നോക്കാൻ ഞാനും കൂടി പറഞ്ഞപ്പോഴായിരിക്കും വിദ്വാൻ അതു വായിച്ചത്
മലയാളത്തിൽ വാക്കുകൾ ഇല്ലാഞ്ഞല്ല പക്ഷെ അതൊക്കെ അവനെ കുറിച്ചെഴുതിയാൽ ചിലപ്പോള് ആ വാക്കുകൾ പോലും ആത്മഹത്യ ചെയ്തേക്കും
ഇതാരട കാര്യമാ മാഷേ ? (സോറി ഇതിപ്പം മൂന്നര കൊല്ലം കഴിഞ്ഞ് പോസ്റ്റീന്നൊരു അപ്ഡേറ്റ് മറുമൊഴി വഴിയെങ്ങാണ്ട് മെയില്‍ ബോക്സിലെത്തി, അങ്ങനെ വന്നതാ :)
ReplyDeleteസൂരജ് ആദ്യത്തെ കമന്റ് കണ്ടിരുന്നൊ? ഒരു റെവൊല്യൂഷൻ ന്റെ. അതിൽ പറഞ്ഞ കാര്യം സൂചിപ്പിച്ചതായിരുന്നു അന്ന്. ഇപ്പൊ നോക്കുമ്പൊ ആ കമ്ന്റ് കാണാനില്ല അപ്പൊ ഞാനാരായി? :(
ReplyDelete:)ഹ ഹ ഹ