ഇതില്‍ ഒരു തര്‍ക്കത്തിനല്ല ഈ പോസ്റ്റ് എന്നാദ്യമേ സൂചിപ്പിക്കട്ടെ
ഞാന്‍ അത് കണ്ടില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ നിങ്ങളെക്കാല്‍ കൂടുതല്‍ ആവേശത്തോടെ അതിനെ എതിര്‍ത്തേനേ, കാണുന്നതിനു മുമ്പ് അതു ചെയ്യുകയും ചെയ്തിരുന്നു.
ഈ വിഡിയോയില്‍ കാണുന്നതു പോലെ അല്ല ഞാന്‍ കണ്ടത്. അത് ഞങ്ങള്‍ വിഡിയോ ദൃശ്യമാക്കിയിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ അവസ്ഥ , അതു കാണുന്നതിനു മുമ്പ് ഞാന്‍ എങ്ങനെ ആയിരുന്നോ അതുപോലെ ആണ്. അപ്പോള്‍ അതിനെ കുറിച്ച് തര്‍ക്കിച്ചിട്ട് കാര്യമില്ല.
ഞാന്‍ കണ്ട രണ്ടു വീടുകളിലും ഉപയോഗിച്ചിരുന്നത് ലോഹപ്രതിമകളായിരുന്നു.
ഈ ലോഹപ്രതിമകളുടെ തുമ്പിക്കയ്യില്‍ ദ്വാരമില്ലായിരുന്നു.
പ്രതിമ ഒരു പ്ലെറ്റി ല്‍ വച്ച് അതില്‍ തന്നെ പാല്‍ ഒഴിക്കുകയായിരുന്നു.
ആ പാല്‍ തുമ്പിക്കയ്യുടെ അറ്റം തുടങ്ങി പുറമേ കൂടി തന്നെ മുകളില്‍ വായ്ഭാഗം കഴുത്ത് നെഞ്ച് വയര്‍ എന്നിവിടങ്ങളില്‍ കൂടി ഒഴുകി പാത്രത്തില്‍ തന്നെ വീഴുകയായിരുന്നു.
പ്രതിമ പാത്രത്തില്‍ നിന്നും ഉയര്‍ത്തുന്നതു വരെ ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടിരുന്നു.
ഇത് ചെറിയ വേഗത്തിലൊന്നുമല്ല - നല്ല പമ്പ് ചെയ്യുന്ന വേഗതയില്‍.
ഇതു കണ്ട ശേഷം എല്ലാവരേയും പോലെ എനിക്കും സംശയം തോന്നി വീട്ടില്‍ വന്ന് എന്റെ വീട്ടിലുള്ള സകലപ്രതിമകളും പക്ഷിമൃഗാദികളുടെയും ഗണപതി ആദി കളും ഉപയോഗിച്ചു, അവയിലൊക്കെ സോപ്പ്, എണ്ണ ഇവ പുരട്ടിയും അല്ലാതെയും ഒക്കെ പാല്‍ ഒഴിച്ചും പാലില്‍ മുക്കിയും എല്ലാം നോക്കി
എങ്ങും ഒന്നും സംഭവിച്ചില്ല.
വീണ്ടും ആ വീടുകളില്‍ പോയി അപ്പോഴും അവിടെ ഇതു നടകുന്നുണ്ട്.
അടുത്ത ദിവസം വീണ്ടും പോയി നോക്കി അപ്പോഴും ഇതൊന്നും ആ വീടുകളിലും സംഭവിക്കുന്നില്ല.
ഇത്രയും എന്റെ അനുഭവം.
ഇതു കാണാത്തവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിരികുക ഒന്നുകില്‍ എനിക്ക് വട്ടാണ് അല്ലെങ്കില്‍ കാലത്തു തന്നെ നാലു പെഗ് കൂടൂതല്‍ അടിച്ചിരിക്കും അല്ലേ - ഞാന്‍ ഈ വിവരം ആദ്യം എന്നോടൂ വന്നു പറഞ്ഞ കൂട്ടുകാരനോട് ചോദിച്ചത് ഇങ്ങനായിരുന്നു.
ഇത് എഴുതിയതുകൊണ്ട് ഗണപതി ഭഗവാന്‍ പാല്‍ കുടിച്ചെന്നോ, ഭഗവാന് ദാഹം അഥവാ വിശപ്പുണ്ടായിരുന്നു എന്നോ , അങ്ങനെ വിശപ്പുള്ളപ്പോള്‍ നമ്മുടെ അടൂത്തു വന്ന് പാല്‍ കുടിക്കേണ്ട ഗതികെട്ട ഒരു സാധനമാണെന്നോ ഒന്നും ഞാന്‍ പറഞ്ഞു എന്ന് അര്‍ത്ഥമാക്കല്ലേ
ഇങ്ങനെ ഒരു പ്രതിഭാസം സാധാരണ ഒരു മാജിക്കുകാരന്‍ കാണിച്ചതായിരുന്നു എങ്കില്‍ അതിലെന്തോ തട്ടിപ്പാണെന്ന് സമാധാനിക്കമായിരുന്നു, പക്ഷെ ഇതു ഞങ്ങള്‍ക്ക് പരിചയമുള്ള ഞങ്ങളുടെ സുഹൃത്തുക്കളായ രണ്ടു വീട്ടമ്മമാര്‍ - അവിടെ ഇതു കണ്ടപ്പോള്‍ എന്തോ എന്റെ മനസ്സില്‍ വിശകലനം ചെയ്യുവാന്‍ സാധിക്കാത്ത എന്തോ ആണ് എന്നു മാത്രം പറയാം.
Saturday, August 23, 2008
Subscribe to:
Post Comments (Atom)
ഞാന്‍ അത് കണ്ടില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ നിങ്ങളെക്കാല്‍ കൂടുതല്‍ ആവേശത്തോടെ അതിനെ എതിര്‍ത്തേനേ, കാണുന്നതിനു മുമ്പ് അതു ചെയ്യുകയും ചെയ്തിരുന്നു.
ReplyDeleteഈ വിഡിയോയില്‍ കാണുന്നതു പോലെ അല്ല ഞാന്‍ കണ്ടത്.
ഭഗവാന്‍ പാലു കുടിക്കും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.പക്ഷേ ഇതില്‍ എന്തെങ്കിലും ശാസ്ത്ര തത്വം കാണുമായിരിക്കും.ഇതിനെ പറ്റി അറിവുള്ളവര്‍ വരട്ടെ.
ReplyDeleteകാന്താരിക്കുട്ടീ,
ReplyDeleteസങ്കല്‍പത്തിലുള്ള ഭഗവാന് ഇനി അഥവാ ദാഹിക്കുന്നു എങ്കില്‍ തന്നെ നമ്മുടെ അടുത്ത് വന്ന് പാല്‍ കുടിക്കേണ്ട അത്ര ദരിദ്രവാസിയാണോ? ആകാന്‍ വഴിയില്ല. ആണെങ്കില്‍ പിന്നെ എന്തുഭഗവാന്‍?
അവിശ്വാസികളെ വിശ്വസിപ്പിക്കാനാണെങ്കില്‍ - വിശ്വസിപ്പിച്ചിട്ട് ഭഗവാന് എന്തു നേടാന്‍ ?
എന്നിട്ട് അവിശ്വാസികളാരും വിശ്വസിച്ചില്ലല്ലൊ അപ്പോള്‍ എന്തു ചെയ്തു?
ഇങ്ങനെ ചോദ്യങ്ങള്‍ അനുസ്യൂതം തുടരും , എങ്ങും എത്താതെ വേണമെങ്കില്‍ ചര്‍ച്ചയും തുടരാം.
അതുകൊണ്ട് ആ തരം ഭഗവാനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല.
കാന്താരികുട്ടി പറഞ്ഞ പോലെ ഇതിനു വല്ല ശാസ്ത്രീയ തത്വവും കാണുമായിരിക്കും..
ReplyDeleteപ്രതിമയുടെ പാലുകുടിയെപ്പറ്റി ഞാന്‍ ഇവിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു.പക്ഷെ തങ്കള്‍ പറഞ്ഞ തരത്തിലുള്ള പാലുകുടിയെപ്പറ്റിയല്ല അത്.
ReplyDeleteതാങ്കള്‍ ഒന്നിലേറെ തവണ കണ്ടു എന്നതുകൊണ്ട് അത് താങ്കളുടെ തോന്നലാണെന്നൊന്നും പറയുന്നില്ല.സംഗതി ഒരു പക്ഷേ സത്യമായിരിക്കണം. അത് ഭഗവാന്റെ ലീലയാണെന്ന് പറഞ്ഞ് നടക്കുന്നതിനു പകരം അതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയോ UNESCO പോലുള്ള സംഘടകളെ അറിയിക്കുകയോ ചെയ്യുകയായിരുന്നു.ശാസ്ത്രത്തിന് ഇനിയും ഒരുപാടു കാര്യങ്ങള്‍ കണ്ടെത്താനുണ്ട്.ഒരു പുതിയ പ്രതിഭാസം ശാസ്ത്രത്തിന്റെ ശ്രദ്ധയില്‍ എത്തുമ്പോഴേ ശാസ്ത്രത്തിന് അതിനെ ശാസ്ത്രീയമായി വിശദീകരിക്കുവാനാകുകയുള്ളൂ.
ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.ചൂടുവെള്ളം തണുത്ത വെള്ളത്തെക്കാള്‍ വേഗത്തില്‍ ഐസാവുമെന്ന് ശാസ്ത്രത്തിന് അറിവില്ലായിരുന്നു.എന്നാല്‍ പിന്നീട് ശാസ്ത്രം അതിനെക്കുറിച്ച് പഠിക്കുകയും അതിന്റെ പിന്നിലുള്ള രഹസ്യം അനാവരണം ചെയ്യുകയും ചെയ്തു.നിലവില്ലുള്ള തിയറികള്‍ക്ക് ഇതിനെ വിശദീകരിക്കാനാവില്ലെങ്കില്‍ പുതിയ തിയറികള്‍ ഉണ്ടാവുകയും ചെയ്യും.അല്ലാതെ ഇത് ഭഗവാന്റെ മായാപ്രകടനമാണെന്ന് പറഞ്ഞു നടക്കുന്നവര്‍ ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നവരാണ്.
ഡോണ്‍ അപ്പറഞ്ഞത് കാര്യം.
ReplyDeleteഭഗവാന്‍ പാലെവിടെയാ കിട്ടുന്നത് എന്നു നോക്കിയിരിക്കുകയല്ലേ. ആനേരം പാല്‍ വിതരണക്കാര്‍ മുതലെടുത്തുകാണും. അതത്ര തന്നെ.
ഞാന്‍ കണ്ടത് അതേ പ്രകാരം കുറിച്ചു വച്ചു എന്നെ ഉള്ളു, കാരണം അങ്ങനൊരു സംഭവം capillary action അല്ല. പിന്നെ എന്താണെന്ന് എനിക്കൊട്ടറിയാനും വയ്യ.
ഇതിവിടെയൊന്ന് പുനരെടുത്തത് നന്നായി.
ReplyDeleteഎന്തുകൊണ്ടിങ്ങിനെ സംഭവിച്ചു എന്ന് ശാസ്ത്രീയമായിപ്പഠിയ്ക്കാൻ ശ്രമിയ്ക്കാനുള്ള ഗവേഷണബുദ്ധിയ്ക്ക് പകരം ‘ഗണപതിപ്രതിമ പാലു.....’എന്ന് പറഞ്ഞ്തുടങ്ങുമ്പോഴെയ്ക്ക്
അന്ധവിശ്വാസം,വിവരക്കേട് എന്നൊക്കെ കൂക്കിവിളീച്ച് സാദ്ധ്യതകളെല്ലാം അടച്ച്കളയുന്നതിനോടാൺ എനിയ്ക്കും പ്രതിഷേധം.
“എന്തുകൊണ്ടിങ്ങിനെ സംഭവിച്ചു എന്ന് ശാസ്ത്രീയമായിപ്പഠിയ്ക്കാൻ ശ്രമിയ്ക്കാനുള്ള ഗവേഷണബുദ്ധിയ്ക്ക് പകരം ‘ഗണപതിപ്രതിമ പാലു.....’എന്ന് പറഞ്ഞ്തുടങ്ങുമ്പോഴെയ്ക്ക്
ReplyDeleteഅന്ധവിശ്വാസം,വിവരക്കേട് എന്നൊക്കെ കൂക്കിവിളീച്ച് സാദ്ധ്യതകളെല്ലാം അടച്ച്കളയുന്ന....”
എനിക്ക് തോന്നുന്നത്,
മിനിമം ആ രണ്ട് സാധു വീട്ടമ്മമ്മാരുടെ കേയ്സിലെങ്കിലും ഗണപതി ഭഗവാൻ ശരിക്കും കനിഞ്ഞ് അനുഗ്രഹിച്ച് വന്ന് പാലുകുടിച്ചതാണ് എന്ന് കരുതുക. ദൈവം ഉണ്ടെന്നു വിശ്വസിക്കാമെങ്കിൽ പിന്നെ ഇങ്ങനെ ചില അത്ഭുതങ്ങൾ മൂപ്പർ കാണിക്കുന്നതിലെന്തിന് അവിശ്വാസം കാട്ടണം ?
അല്ലെങ്കിൽ തന്നെ പ്രപഞ്ചനാഥന്റെ ലീലകളെ അളക്കാനും വിശകലനം ചെയ്യാനും അല്പബുദ്ധികളായ നമ്മൾ മനുഷ്യർ ആര് ?
കള്ളു് കൊടുത്തുനോക്കിയോ? (അവിടെ കൂടുന്ന വിശ്വാസികളുടെ ഇടയില്‍ വച്ചു് ഈ ഒരു വാചകം പറഞ്ഞാല്‍ മതി അതു് പറയുന്നവനെ അവര്‍ ഉടനെ ദൈവത്തിന്റെ നാമത്തില്‍ തല്ലിക്കൊല്ലും! ഇതൊക്കെ വളരെ ഗൌരവപൂര്‍വ്വം കാണുന്നവരാണു് ഭാരതീയര്‍!)
ReplyDeleteവീഡിയോയെപ്പറ്റി കാര്യമായി:
ഇത്തരം ഒരു suction എങ്ങനെ ഉണ്ടാവുന്നു എന്നറിയാന്‍ “നിഷ്പക്ഷമതികളായ” ഏതാനും ശാസ്ത്രജ്ഞരെ (അങ്ങനെ ഒരു വിഭാഗം ഇന്‍ഡ്യയിലുണ്ടോ ആവോ?) നിയോഗിച്ചാല്‍ ഏതു് effect വഴിയാണിതെന്നു് മനസ്സിലാവും. പക്ഷേ, ഭാരതത്തില്‍ അധികം പേര്‍ക്കും അതിനു് താത്പര്യം ഉണ്ടാവില്ല. അതിനൊരു ശാസ്ത്രീയ തെളിവു് നല്‍കിയതുകൊണ്ടു് ഭക്തര്‍ അങ്ങോട്ടു് പാലുമായി ഒഴുകാതിരിക്കുകയുമില്ല. ഒരു പ്രയോജനവും ഇല്ല എന്നറിഞ്ഞുകൊണ്ടു് കുറെ കുരങ്ങുകളെ സത്യം മനസ്സിലാക്കി സഹായിക്കാം എന്ന മോഹത്തില്‍ പണം മുടക്കാന്‍ വെളിവുള്ള ആരെങ്കിലും തയ്യാറാവുമോ?
ഏതെങ്കിലും വിശുദ്ധനോ വിശുദ്ധകന്യകയോ കണ്ണീരൊഴുക്കാനോ, എന്തിനു്, മൂത്രമൊഴിക്കാന്‍ പോലുമോ വേണ്ടി സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയിലെത്തി എന്നു് കേട്ടാല്‍ ഉടനെ അനുഗ്രഹം വാങ്ങാന്‍ അവിടെ എത്തുന്ന മനുഷ്യര്‍ ലോകത്തില്‍ ഉള്ളിടത്തോളം ഇത്തരം അത്ഭുതങ്ങളും നടക്കും. ഇടമറുകിനെ “കൊല്ലാമെന്നു്” വീമ്പിളക്കിയ ഒരു ആസാമിയുടെ കുരങ്ങുനാടകം നമ്മള്‍ TV-യില്‍ കണ്ടതല്ലേ? പക്ഷേ അതു് എത്രയോ യുഗങ്ങള്‍ക്കു് മുന്‍പായിരുന്നതുകൊണ്ടു് പാവം നമ്മള്‍ മറന്നുപോയെന്നുമാത്രം!
നടക്കട്ടെ, നടക്കട്ടെ! ഞാനായിട്ടു് ആരുടെയും അനുഗ്രഹപ്പായസത്തില്‍ ഉപ്പൊഴിക്കുന്നില്ല! :)
ഹ!വന്നല്ലോ വനമാല!:))
ReplyDeleteഈ സൂരജിൻ ഉറങ്ങാനൊന്നും പോണ്ടേ?
അവിടെ ഏകദേശം 11 മണിയായിക്കാണുമല്ലൊ
ഇവിടെ രാത്രി 2 മണി 27 മിനിറ്റ് 21 സെക്കന്റ്..
ReplyDeleteഇപോൾ നെറ്റിലാണു പഠനം..24 മണിക്കൂറും..
ബാബു മാഷേ,
ReplyDeleteWhy..why..? എന്തിന് ? എന്തിന് ഈ വിശദീകരണം ?
എന്തുകൊണ്ട് ഇത് ദൈവത്തിന്റെ ഒരു ലീലയായി വിശ്വാസികൾക്ക് കണ്ടു കൂടാ ? എന്തിന് ഇതിൽ മാത്രം അവർക്ക് യുക്തി ചിന്തയും ശാസ്ത്ര വിശദീകരണവും വേണം ? അങ്ങനെ അങ്ങ് ഉറപ്പിക്കാൻ എന്തേ ഇവർക്ക് മടി ? എന്തേ അന്ധ വിശ്വാസിയാണെന്ന് ആരെങ്കിലും കരുതുമെന്നു കരുതിയിട്ടോ ? വിശ്വാസം എന്നു പറഞ്ഞാൽ തന്നെ അത് അന്ധമല്ലേ ? പിന്നെ ആരെന്തു കരുതിയിട്ട് എന്ത് ?
ഉറപ്പായും ഇത് ദൈവത്തിന്റെ ലീല തന്നെ... തന്നെ ത..ത്ത..ത്ത..ന്നെ !! ദൈവം എന്തു നിരൂപിക്കും എന്ന് മനുഷ്യന്റെ പൊട്ട ബുദ്ധികൊണ്ട് അളക്കാൻ പോവാതിരുന്നാൽ മതി !!
ഹൊ!
ReplyDeleteസൂരജുറങ്ങാൻപോണനേരം നോക്കി രണ്ട്
‘അന്ധവിശ്വാസ’കമന്റിടാന്ന് വെച്ചാൽ,ഇനിയതും നടപ്പില്ലാന്ന്,ല്ലേ?
കഷ്ട്ടായി!:(
ഭൂമിപുത്രി,
ReplyDelete“ചെകുത്താന്‍ ഉറങ്ങുന്നില്ല!”, സൂരജും! (ആത്മപ്രശംസ ആവുമോ എന്നു് ഭയന്നിട്ടാ. അല്ലെങ്കില്‍ “ഞാനും!” എന്നുകൂടി ചേര്‍ത്തേനെ!):)
ഇന്‍ഡ്യാഹെറിറ്റേജ് ചാട്ടയോ തിരണ്ടിവാലോ ഒക്കെ എടുക്കുന്നേനു് മുന്‍പു് “ഞാനൊരു പാവം മോറീസ് മൈനര്‍...” എന്ന സില്‍മാകൊട്ടകേലെ പെട്ടിപ്പാട്ടും പാടി ഞാന്‍ ദേ എപ്പൊഴെ സ്ഥലം വിട്ടു. :)
:)
“എന്തുകൊണ്ടിങ്ങിനെ സംഭവിച്ചു എന്ന് ശാസ്ത്രീയമായിപ്പഠിയ്ക്കാൻ ശ്രമിയ്ക്കാനുള്ള ഗവേഷണബുദ്ധിയ്ക്ക് പകരം ‘ഗണപതിപ്രതിമ പാലു.....’എന്ന് പറഞ്ഞ്തുടങ്ങുമ്പോഴെയ്ക്ക്
ReplyDeleteഅന്ധവിശ്വാസം,വിവരക്കേട് എന്നൊക്കെ കൂക്കിവിളീച്ച് സാദ്ധ്യതകളെല്ലാം അടച്ച്കളയുന്ന....”
അങ്ങനെ ചെയ്തോ? ആരുമത് തള്ളിക്കളയുകയല്ല ചെയ്തത്..പഠിച്ചതിനുശേഷമാണ് താഴെ പറയുന്ന അതിന്റെ ശാസ്ത്രീയവശം അവരെഴുതിയത്.
a combination of surface tension, capillary action and syphoning. It can be easily replicated, with clay or stone images or even plastic and metal jugs with a snout.
When the surface of the liquid touches the protruding tip of any surface, capillary action lifts the liquid, with the surface of the idol or any other object acting as the larger end of syphon. The surface tension allows the liquid to flow freely in a particular direction. This explanation was confirmed by the various scientists.
National Council of Science and Technology Communication ഈ വിഷയത്തില്‍ പരീക്ഷണവും നടത്തിയിരുന്നു. ആദ്യകാലത്ത് പ്രചരിച്ചിരുന്നത് ഗണപതി പാലുകുടിക്കുന്നു എന്നു തന്നെയാണ്. മുകളിലേക്ക് ഒഴുകി സൈഡ് വഴി താഴേക്ക് വീണ് ചാലിലൂടെ ഒഴുകിപ്പോയ പാലിന്റെ ചിത്രങ്ങള്‍ പത്രത്തില്‍ വന്നപ്പോഴാണ് ചില സമയം മാത്രം പാലുകുടിക്കുന്ന ഗണപതിയായത്. ഈ കൌണ്‍സില്‍ പാലില്‍ നിറം ചേര്‍ക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു.
അന്ന് ചാലിലൂടെ ഒഴുകിപ്പോയ പാല്‍ പാവപ്പെട്ട അനാഥ പിള്ളേര്‍ക്ക് കൊടുത്തിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചോദിച്ചവന്‍ ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം!
ഒരു പ്രസക്തമായ വാചകം കൂടി കോട്ട് ചെയ്തിട്ട് ഞാനും വണ്ടി വിടുന്നു...
"There is something in the Indian psyche which makes people believe such miracles. Also, when someone reports it, mob psychology takes over and everyone adds their own bits to the story."
ഒരു ലിങ്ക് ഇവിടെ
മറ്റൊന്ന് ഇവിടെ
ഒന്നൊത്താല്‍ മൂന്ന് എന്നപ്രമാണമനുസരിച്ച് ഒരെണ്ണം കൂടി
ഇനി ലെവിറ്റേഷനെക്കുറിച്ചൊരു ലിങ്ക് ഇല്ലെന്നു വേണ്ട..
എന്റെ മൂര്‍ത്തിയെ,
ReplyDelete" It can be easily replicated, with clay or stone images or even plastic and metal jugs with a snout.
എന്റെ വീട്ടില്‍ വന്ന് അതിനുള്ള ശ്രമം ആദിവസവും മറ്റ് അനേകദിവസങ്ങളും ഞാന്‍ നടത്തിനോക്കിയതാണ്. പക്ഷെ ഞാന്‍ അന്നു കണ്ടതുപോലെ ഒരു തവണ എങ്കിലും കണ്ടിരുന്നെങ്കില്‍ ഈ പോസ്റ്റ് ഇവിടെ വരില്ലായിരുന്നു.
capillary action കൊണ്ട് ദ്രാവകം ഉയരുന്നത് കാണാത്തവനാണ് ഞാന്‍ എന്നു കരുതുന്നു എങ്കില്‍ ഒന്നും പറയാനില്ല.
നിങ്ങള്‍ അത് ഒരു തവണ രെപ്ലികേറ്റ് ചെയ്ത വിഡിയൊ ദൃശ്യം എവിടെ എങ്കിലും ഉള്ളത് ലിങ്ക് തരാമോ. ഞാന്‍ കൊടുത്ത ലിങ്കി ഉള്ളതു പോലെ അല്ല എന്നു ഞാന്‍ നേരത്തെ എഴുതിയതാണ്.
സൂരജ് എന്റെ വീട്ടിലെ ഗണപതിക്ക് വയറു നിറഞ്ഞിരിക്കുന്നതുകൊണ്ടാണ് അങ്ങോര് പാലു കുടിക്കാത്തത് എന്നു സമാധാനിച്ചിരിക്കുകയായിരുന്നു. ഇതിപ്പോള്‍ അവരുടെ വീട്ടില്‍ അനുഗ്രഹിച്ചെന്നു പറഞ്ഞപ്പോള്‍ എനിക്കെന്താ പാരയാക്കിയോ?
ഇത് ശ്രദ്ധിക്കുമോ?
ReplyDeleteഞാന്‍ തന്ന ലിങ്കിലെ വാര്‍ത്തയില്‍ ഒരെണ്ണം 2006 ആഗസ്റ്റ് 22 ഉം മറ്റൊന്ന് 2006 ആഗസ്റ്റ് 25 ഉം ആണ്. മൂന്നു ദിവസത്തെ ഗാപ്പിലും ഗണപതി പാലുകുടിച്ചിട്ടുണ്ട്. ഇതുപോലെ എത്ര വേണമെങ്കിലും ഉണ്ട്. പരീക്ഷണശാലയില്‍ പാലുകുടി ആവര്‍ത്തിക്കാം എന്നു വാര്‍ത്തകളില്‍ നിന്നു വ്യക്തമാണ്. കൂടുതല്‍ ഒന്നും പറയാനില്ല.
ReplyDeleteworkers forum ആ ലിങ്ക് തുറക്കുന്നില്ലല്ലൊ page cannot be found message ആണ് വരുന്നത്.
ReplyDeleteമൂര്‍ത്തി നന്ദി - ഞാന്‍ ആദ്യമേ എഴുതിയല്ലൊ ഇതൊരു തര്‍ക്കത്തിനല്ല എന്ന് കാരണം ഞാന്‍ അതിനെ കുറിച്ച് ആവും വിധമുള്ള ആലോചനകളും ചര്‍ച്ചകളും എല്ലാം നോക്കി കഴിഞ്ഞതാണ്. പിന്നെ ഇതിവിടെ ഇട്ടത് ഒരു statement എന്ന നിലയില്‍ മത്രം - എന്റെ ഒരനുഭവം ആരെയും വിശ്വസിപ്പിക്കാനല്ല, ആരെയും വിശ്വസിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല, ആരും വിശ്വസിക്കാത്തതുകൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാനും ഇല്ല. പക്ഷെ കണ്ട ഒരു കാര്യം ആയതുകൊണ്ട് ഇട്ടു എന്നു മാത്രം. infinity എനിക്കു മനസ്സിലാകുന്നില്ല എന്നു വിചാരിച്ച് അതിനെ ഞാന്‍ നിഷേധിക്കുന്നില്ല തുപോലെ ഇതും, ഞാന്‍ കണ്ട ഒരു കാഴ്ച , പക്ഷെ എനിക്കു വിശദീകരിക്കുവാന്‍ സാധിക്കുന്നില്ല.
ലോകത്തിലെ എല്ലാ അത്ഭുതങ്ങള്‍ക്കും മനുഷ്യന്‍റെ കൈയില്‍ ഉത്തരം ഇല്ലല്ലോ...കാന്താരി ചേച്ചി പറഞ്ഞതുപോലെ ഇതിന് പിന്നിലെ ശാസ്ത്ര തത്വങ്ങള്‍ ഇനിയും വെളിപ്പെടെണ്ടിയിരിക്കുന്നു.നമുക്കു കാത്തിരുന്നു കാണാം.
ReplyDeleteഹാവൂ ആ ചെകുത്താന്മാര്‍ രണ്ടും മടയില്‍ കയറി എന്നു തോന്നുന്നു.എന്നാലും ഒരുത്തന്‍ ദൈവം എന്ന് ലോകത്തെവിടെയെങ്കിലും ടൈപ്പിയാല്‍ ഒരുത്തന്‍ തലയിണയാക്കിയിട്ടുള്ള ലാപ്ടോപ്പില്‍ നിന്നു തലപൊന്തിക്കും,മറ്റേത് അല്പ്പം മൂത്തതാ മൂര്‍ഖന്‍ വലിച്ച് ഉറങ്ങുകയാവും. പേടിക്കാനില്ല ഞാന്‍ ചുളുവില്‍ രണ്ടു ഡയലോഗടിച്ചു പോകാം. :)
ReplyDeleteപണിക്കര്‍ മാഷെ കുടിച്ച പാല്‍ പുറത്തേയ്ക്കും വരുന്നു എന്നാണല്ലോ പറഞ്ഞത് അതുതന്നെ വീണ്ടും കൊടുത്താല്‍ കുടിക്കുമോ എന്നു നോക്കിയിരുന്നോ? തര്‍ക്കുത്തരമല്ല അങ്ങനെ പരീക്ഷിച്ചിരിക്കാന്‍ വഴിയില്ല കാരണം വിശ്വാസികളുടെ വീടായതുകൊണ്ട്.
എന്തായാലും തുടര്‍ച്ചയായ ഒരു റൊട്ടേഷന്‍ പോലെ ഒന്ന് നടന്നിരിക്കില്ല എന്നു വിചാരിക്കുന്നു.
പ്രിയ കാവലാന്‍
ReplyDeleteഞാന്‍ എഴുതിയത് വ്യക്തമായില്ല എന്നു തോന്നുന്നു.
പ്രതിമയുടെ ഉള്ളു പൊള്ളയല്ല. തുമ്പിക്കയ്ക്ക് ദ്വാരമില്ല - കുഴലല്ല എന്നര്‍ത്ഥം
പാലൊഴുകുന്നത് തുമ്പിക്കയ്യുടെ surface ല്‍ കൂടിയാണ് പാലില്‍ മുട്ടിയിരിക്കുന്ന ഭാഗത്തു നിന്നും തുമ്പിക്കയ് വഴി മുകളിലേക്കു പോയി വായയുടെ ഭാഗം കഴുത്ത് നെഞ്ച് എന്നിവിടങ്ങളില്‍ കൂടി ഒഴുകി തിരികെ പാത്രത്തില്‍ തന്നെയാണ് വീഴുന്നത്.
ആദ്യം അവര്‍ വച്ചിരുന്നത് stand ല്‍ ആയിരുന്നു.
എനിക്കു സംശയും തോന്നി ഞാന്‍ ആ പ്ലേറ്റ് എടുത്ത് എന്റെ കയ്യില്‍ വച്ചു . പിന്നീട് ഞാന്‍ തന്നെ ആ പ്രതിമ പാലില്‍ നിന്നും ഉയര്‍ത്തി നോക്കി. പാലില്‍ മുട്ടിയിരുന്നാല്‍ ആ പാല്‍ അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.
മൂർത്തീ,ലിങ്കുകൾക്ക് നന്ദി.ഞാൻ
ReplyDeleteഉദ്ദേശ്യിച്ചതെന്താണെന്ന് പണിയ്ക്കർസാറെഴുതിയതിൽനിന്ന് വ്യക്തമായല്ലൊ,അല്ലെ?
പണിയ്ക്കർസാറെ,ഒരു മണ്ടൻ ചോദ്യം ചോദിച്ചോട്ടെ?
വേലിയേറ്റം സംഭവിയ്ക്കുന്ന്ത് പോലെ,അന്നത്തെ ദിവസം വല്ല ‘സ്പെഷ്യലിഫക്റ്റ്’ഉണ്ടായിരുന്നിരിയ്ക്കുമോ?
വല്ല ഗൃഹങ്ങളോ ഉപഗൃഹങ്ങളൊമറ്റൊ ഒരു പ്രത്യേക പൊസിഷനിങ്ങില്വരുകയൊ..
അങ്ങിനെയെന്തെങ്കിലും..?
“ഇത്തരം ഒരു suction എങ്ങനെ ഉണ്ടാവുന്നു എന്നറിയാന്‍ “നിഷ്പക്ഷമതികളായ” ഏതാനും ശാസ്ത്രജ്ഞരെ (അങ്ങനെ ഒരു വിഭാഗം ഇന്‍ഡ്യയിലുണ്ടോ ആവോ?) നിയോഗിച്ചാല്‍ ഏതു് effect വഴിയാണിതെന്നു് മനസ്സിലാവും. പക്ഷേ, ഭാരതത്തില്‍ അധികം പേര്‍ക്കും അതിനു് താത്പര്യം ഉണ്ടാവില്ല”
ReplyDeleteബാബുവേ,അതൊരു ന്യായീകരണമല്ല.
ബാബൂന്റെ നോട്ടത്തിൽ, വളരെ എൻലൈറ്റെൻഡും,ബുദ്ധിയുള്ളവരും പക്വമതികളുമായ ശാസ്ത്രജ്ഞർ ഉള്ള വിദേശരാജ്യങ്ങളിലുള്ളവർക്കും ഇതിനെപ്പറ്റിയൊന്ന് ആഴത്തില് പഠിയ്ക്കാമായിരുന്നല്ലൊ.സത്യാന്വേഷണത്തിൻ
രാജ്യാന്തരാതിർത്തികൾ ബാധകമാകില്ലല്ലൊ
ഭൂമിപുത്രീ
ReplyDeleteഅടി, അടി ഗൃഹം ഉപഗൃഹം തെറ്റ് ഗ്രഹം ഉപഗ്രഹം ശരി പത്തു പ്രാവശ്യം ഇമ്പൊസിഷന്‍
ഇനി വീടിനെ കുറിച്ചെഴുതുമ്പോള്‍ ഗ്രഹം എന്നെഴുതിയിട്ട് പണീക്കര്‍ പറഞ്ഞിട്ടാണ് എന്നു പറയണം :))
ശൊ!നാണക്കേടായി!!
ReplyDeleteഎഴുതിയപ്പോളെയൊരു സംശയമുണ്ടായിരുന്നു.പിന്നെ ‘ഗുരുവായുരാപ്പാ’ന്നും
വിളിച്ചോണ്ടെഴുതിവിട്ടതാൺ
(സൂരജുറങ്ങക്കാണും,അല്ലെ?)
അഷ്ട്ടമിരോഹിണിയായിട്ടും എന്നെയിങ്ങിനെ കൈവിട്ടല്ലൊ ഭഗവാനേ...:)))
ഉള്ളകാര്യം പറയാം മാഷെ ഇന്ന് എനിക്കുറക്കം വരില്ല. പണ്ട് വാചകമടി സഭയില്‍ ഞങ്ങള്‍ സ്ഥിരം വച്ചിരുന്ന ഒരു സംഭവമുണ്ടായിരുന്നു.ഇത്ര ഉയരമുള്ള തെങ്ങിന്‍(പന,കരിമ്പന.കള്ളാണ് ലിറ്ററുകണക്കിനു കിട്ടുന്ന സാധനം)മണ്ടയില്‍ ലിറ്ററു കണക്കിനു വെള്ളം പ്രത്യേകിച്ചു പമ്പിങ്ങൊന്നുമില്ലാതെ എത്തിക്കാമെങ്കില്‍ എന്തിന് പമ്പുസെറ്റൊക്കെ എന്ന്.ആവഴിക്ക് ചില പ്രാന്തന്‍ പരീക്ഷണങ്ങളും നടത്തി ഫലം പറയേണ്ടല്ലോ. :) എന്തായാലും ലോഹ പ്രതലത്തിലൂടെ പ്രത്യേകിച്ചു മറ്റു ബലങ്ങളൊന്നും ചെലുത്തപ്പെടാതെ ദ്രാവകം ചുറ്റിസഞ്ചരിക്കുക എന്നു വച്ചാല്‍ അതില്‍ എനിക്കു മനസ്സിലാവാത്ത ചിലതുണ്ട്. ഉം എന്തായാലും മറ്റേ ശെയ്ത്താന്മാര് ഒന്നുണരട്ടെ എന്നിട്ടാവാം.
ReplyDeleteകാവലാൻ ജീ....
ReplyDeleteഒരുത്തന്‍ ദൈവം എന്ന് ലോകത്തെവിടെയെങ്കിലും ടൈപ്പിയാല്‍ ഒരുത്തന്‍ തലയിണയാക്കിയിട്ടുള്ള ലാപ്ടോപ്പില്‍ നിന്നു തലപൊന്തിക്കും
“ദൈവം-->ശാസ്ത്ര സത്യം” എന്ന് കാണുമ്പോഴേ തലപൊന്തിക്കൂ:)
കാരണം വേറൊന്നുമല്ല, ലോകത്ത് ദൈവത്തെ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് നിരീശ്വരന്മാരാണ് !! അവർക്ക് ‘വെറുതേ അങ്ങ് വിശ്വസിക്കുക’ എന്നത് പറ്റുന്ന കാര്യമല്ലല്ലോ.
അപ്പോൾ, ‘ശരിക്കും’ദൈവമുണ്ടെങ്കിൽ, അല്ലെങ്കിൽ ദൈവസാന്നിധ്യം തെളിയിക്കാനായാൽ അതിൽ ഏറ്റവും താല്പര്യം നിരീശ്വരർക്ക് തന്നെ :))
പിന്നെ, ഒരു സ്വകാര്യം : ദൈവത്തിനു ഏറ്റവും പ്രിയം നിരീശ്വരന്മാരെയത്രെ. “എനിക്കൊരു കോലുമിഠായി തരണേ” എന്ന മട്ടിൽ കാലത്തെഴുന്നേറ്റ് നിലവിളി തുടങ്ങാത്ത ഏക വർഗ്ഗം അതാണല്ലൊ. ‘നിന്റെ ഇഷ്ടം പോലെ’ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പറയാൻ പറ്റുന്ന ഒരേയൊരു കൂട്ടം :))
@ പണിക്കർ സർ,
ലോഹ വിഗ്രഹത്തിൽ വിസിബിൾ ആയിത്തന്നെ കാപ്പിലറി ആക്ഷൻ ഉണ്ടാവും. എന്റെ വീട്ടിൽ ഇത് ചെയ്തുവെന്ന് പറഞ്ഞല്ലൊ. അപ്പോൾ ഒരു ചൈനീസ്ബുദ്ധന്റെ ലോഹപ്രതിമയും ഉപയോഗിച്ചിരുന്നു. മുപ്പർ പാൽ കുടിക്കുകയായിരുന്നില്ല, ഒരു തട്ടത്തിൽ പാൽ നേർത്ത ഒരു ഫിലിം ആക്കിയിട്ട് അതിലേക്ക് പ്രതിമയെടുത്തു വച്ചതും ആസനം വഴി മൂപ്പരത് ഒറ്റ വലിക്ക് അര വരെ കയറ്റി ! പ്രതിമ എടുത്ത് ടിഷൂ പേപ്പർ കൊണ്ട് ഓരോ ഭാഗമായി വേറേ വേറെ തുടച്ചപ്പോൾ പാൽ മുഴുവനും അരക്കെട്ട് ഭാഗത്തിനു താഴെ മുതൽ ടിഷ്യുവിൽ അബ്സോർബ് ചെയ്യുകയും ചെയ്തു.
രണ്ടാം ദിവസവും, മുന്നാം ദിവസവും ഇത് സംഭവിച്ചു. നാലാം ദിവസം ബുദ്ധൻ പറ്റിച്ചു.(വിശദീകരണം ഡോൺ ചേട്ടന്റെ ബ്ലോഗിലുണ്ട്) ആറാം ദിവസം പ്രതിമ നന്നായി തുടച്ച് വെയിലത്തു വച്ചുണക്കിയിട്ട് ചെയ്തപ്പോൾ ആസനം വഴിയുള്ള കുടി..ഗംഭീരം !
മാഷ് പറയുന്ന അനുഭവത്തിൽ മിനിമം ഒരു കാര്യമെങ്കിലും എവിഡന്റാണ്. പ്രതിമ പാലിൽ മുട്ടിച്ചാൽ മാത്രമേ ഈ “വലിച്ചെടുക്കൽ” കാണുന്നുള്ളു. അതുതന്നെ ചൂണ്ടുന്നത് കാപ്പിലറി ആക്ഷന്റെ സാധ്യതയിലേക്കാണ്.
വേലിയേറ്റവും വേലിയിറക്കവും പോലുള്ള പ്രതിഭാസമൊന്നുമല്ല ഭൂമിപുത്രിച്ചേച്ചീ,
ഇന്ന് കൊടുത്താലും പ്രതിമകൾ പാലുകുടിക്കും.
അധികം മെഴുക്കോ ജലാംശമോ ഇല്ലാത്ത ഡ്രൈ ആയ ഒരു പ്രതിമയോ, എന്തിന് ഒരു കരിങ്കൽ കഷ്ണമോ എടുത്ത് ഒരു സ്പൂൺ പാൽ കൊടുക്കൂ...വാരണാസ്യൻ മാത്രമല്ല കരിങ്കല്ലാസ്യനും കാണിക്കും അത്ഭുതം !!
(പാൽ തന്നെ വേണമെന്നില്ല, നിറമുള്ള, ഒഴുകുമ്പോൾ ഗോചരമാകുന്ന ദ്രവങ്ങൾ ഏതെങ്കിലും മതിയാകും.)
പ്രിയ സൂരജ്,
ReplyDeleteഅത് കുടിച്ചു തീര്‍ക്കുകയല്ലായിരുന്നു - circulate ചെയ്യുകയായിരുന്നു.
കാവലാന്‍ എഴുതിയ വാചകം ഒന്നു കൂടി വ്യക്തമാക്കുമെന്നു തോന്നുന്നു- അത് ക്വോട്ട് ചെയ്യാം
"എന്തായാലും ലോഹ പ്രതലത്തിലൂടെ പ്രത്യേകിച്ചു മറ്റു ബലങ്ങളൊന്നും ചെലുത്തപ്പെടാതെ ദ്രാവകം ചുറ്റിസഞ്ചരിക്കുക എന്നു വച്ചാല്‍ അതില്‍ എനിക്കു മനസ്സിലാവാത്ത ചിലതുണ്ട്."
i had tried to describe this in a previous comment
ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ചു ഒരു അഭിപ്രായം പറയൻ ഉള്ള ഒരു ബന്ധവും ഞാനും ശാസ്ത്രവും തമ്മിൽ ഇല്ല! ഒരു സംശയം വന്നു അതു ചോദിക്കട്ടെ:
ReplyDeleteഅതായതു ഇതു പ്രതിമ ആയതു കൊണ്ടാണോ പാൽ ഇങ്ങനെ മുകളിലേക്കു കയറുന്നതു? മറ്റു ഏതെങ്കിലും ഉപകരണം - തവി - തുടങ്ങിയവ നേർത്ത പാലിൽ ഇട്ടാൽ എന്താണു പാൽ പലരും പരാമർശിച്ച capillary action മൂലം മുകളിലേക്കു കയറി വരാത്തതും, അല്ലങ്കിൽ ചുരുങ്ങിയ പക്ഷം നനഞ്ഞെങ്കിലും ഇരിക്കാത്തതും?
അതുതന്നെയാ മാഷേ ഞാൻ പറഞ്ഞത്,
ReplyDeleteമിനിമം റിക്വയർമെന്റ് എന്നത് : പ്രതിമ പാലിൽ മുട്ടിയിരിക്കണം :
അപ്പോൾ സാധ്യത കൂടുതലും കാപിലറി ആക്ഷനു തന്നെയാണ് എന്ന്.
ലോഹപ്രതലത്തിൽ ക്യാപ്പിലറി ആക്ഷൻ ഉണ്ടാവും. മാഷ് പറഞ്ഞപോലെ “സർക്കുലേറ്റ്” ചെയ്യുമോ എന്നത് പ്രതിമയുടെ പ്രതലത്തിന്റെ മറ്റ് പ്രത്യേകതകൾ കൂടി കണക്കിലെടുത്താൽ മാത്രമേ പറയാൻ പറ്റൂ... (ഉദാഹരണത്തിനു സാൻഡ് പേപ്പർ ഇട്ട് നല്ലവണ്ണം ഉരച്ചിട്ട് വച്ചാൽ പാലുകുടിയുടെ വേഗം കൂടും.)
കാവലാൻ ജീ പറഞ്ഞ “പ്രത്യേകിച്ചു ബലങ്ങളൊന്നുമില്ലാതെ” എന്നത് നമ്മുടെ ഇഗ്നൊറൻസേ ആവുന്നുള്ളൂ. ഏതോ ബലം തീർച്ചയായും പ്രവർത്തിക്കുന്നുണ്ട്.
എന്റെ കയ്യില്‍ കൊറ്റിയുടെ രണ്ടു പ്രതിമകള്‍ ഉണ്ട് ഓടു കൊണ്ടുള്ളത്
ReplyDeleteഅവയുടെ ചുണ്ടും ഇതു പോലെ നീണ്ടു വളഞ്ഞ് താഴേക്കായതു കൊണ്ട് ഇതുപോലെ പാലില്‍ ഇറക്കിവച്ചു - (എന്റെ ഒരു ലിറ്റര്‍ പാല്‍ അതിനു വേണ്ടി വെറുതേ പോയി അന്ന് കൊറ്റിയുടെ ഒരു പൊക്കമേ) അതിലെന്നല്ല എന്റെ വീട്ടിലെ ഗണപതിയ്ക്കും കൃഷ്ണനും രാമനുമൊന്നും വിശപ്പും ദാഹവും ഇല്ലായിരുന്നു.
പറഞ്ഞില്ലേ surface Tension കുറയ്കാന്‍ വേണ്ടി എള്ളെണ്ണ , മണ്ണെണ്ണ, സോപ്പ് തുടങ്ങി പലതും തേച്ചും നോക്കി- അന്നേരം മനസ്സില്‍ തോന്നിയ വേലകളൊക്കെ നോക്കി. എങ്ങനെ എങ്കിലും അതൊന്നു reproduce ചെയ്യുക എന്നുള്ളതായിരുന്ന ലക്ഷ്യം
എന്നാല്‍ ആ രണ്ടു വീടുകളില്‍ വീണ്ടും പോയി നോക്കിയപ്പോഴും - അന്നു മാത്രം - ഇതെന്തുകൊണ്ട് സംഭവിച്ചു എന്നതിലാണ് എനിക്കു സംശയം. ആദ്യത്തെ ദിവസം കണ്ടതുപോലെ രണ്ടാമത്ത് ദിവസവും കണ്ടിരുന്നെങ്കില്‍ അതിനെ വിശദീകരിക്കുവാന്‍ ഒരു ശ്രമം നടത്താമായിരുന്നു.
സൂരജ് capillary action കൊണ്ട് ദ്രാവകം move ചെയ്യുന്ന വേഗത അറിയാമല്ലൊ- ഞാന്‍ ആദ്യം എഴുതിയത് നോക്കിയില്ലെ = i/v drip set ശരീരത്തില്‍ കണക്റ്റ് ചെയ്യാതെ ഫുള്‍ സ്പീഡ് തുറന്നു വിട്ടാല്‍ ഒഴുകുന്നതിനെകാള്‍ വേഗതയുണ്ടായിരിന്നു ആ circulation ന്. അങ്ങനെ കറങ്ങുനതിനൊരു കാരണം എന്റെ മനസ്സിന് വിശദീകരിക്കുവാന്‍ സാധിക്കുന്നില്ല എന്നെ ഞാന്‍ പറയുന്നുള്ളൂ. അല്ലാതെ അവരുടെ വീട്ടില്‍ ഗണപതി വന്നെന്നോ , പാല്‍ കുടിച്ചെന്നോ ഒന്നുമല്ല, അങ്ങനെ ദാഹിച്ചോടി നടക്കുന്ന, പാലുകുടിച്ച് പ്രസാദിക്കുന്ന, വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഒരു ഭഗവാന്‍ എനിക്കില്ല താനും
ഇതാണ് link
ReplyDeleteപണിക്കർ മാഷേ,
ReplyDeleteഎനിക്കുറപ്പാ അതു ഗണപതിയുടെ ലീലയാണെന്ന് :))
എന്തേ ദൈവത്തിനങ്ങനെ ചെയ്തൂടേ ?
കന്യാകുബ്ജയുടെ കൈഫോസിസ് ചവുട്ടി നിവർത്തിയ, മരിച്ചവനെ ഉയിർപ്പിച്ച, വെള്ളം വീഞ്ഞാക്കിയ, കത്തുന്ന പച്ചമരമായി മോശയ്ക്കു ദർശനമേകിയ ദൈവത്തിനു എന്തേ ഇങ്ങനൊരു കളി കളിച്ചൂടേ ?
തീർച്ചയായും ഇത് ലീല തന്നെ... മാഷിനേയും ഭൂമിപുത്രിച്ചേച്ചിയേയും പോലുള്ള വിശ്വാസികളെ സംശയാലുക്കളാക്കാനും എന്നെപ്പോലുള്ള അവിശ്വാസികളെ വിശ്വാസികളാക്കാനുമുള്ള സർവ്വശക്തന്റെ കളിയാണു മാഷേ ഇതെല്ലാം....
ഞാൻ പഴയ ഗായത്രിയൊക്കെ ഒന്ന് ഓർത്തെടുക്കട്ടെ.... വേറേ എന്തോ ഉണ്ടല്ലോ..ശൊ..മറന്നു.. അഗ്നിമീളേ പുരോഹിതം... ആ എന്തോ... അപ്പൂപ്പനോട് ചോദിക്കട്ട്... ഭഗവാനേ... നീയെന്റെ കണ്ണു തുറപ്പിച്ചു...!!
ഹ ഹ ഹ അതേ അതേ ആരുണ്ടിനി ഇവിടെ ഞങ്ങളോടൂ കളിക്കാന്‍ എന്നോടൂം സൂരജിനോടൂം
ReplyDeleteദേ..ദേ..സൂരജിൻ ദേഷ്യംവരണകണ്ടോ?
ReplyDeleteഅതേയ്,സമയത്തിനും കാലത്തിനുമൊക്കെക്കിടന്നുറങ്ങണം കുഞ്ഞെ
(ചേച്ചീന്ന് വിളിച്ചസ്ഥിതിയ്ക്കിനി മനസ്സറിഞ്ഞ് രണ്ട് ചീത്തപറയാല്ലൊ:))
ഇദ്ദാണ്...ഈ ചേച്ചിമാരടെ ഒരു കാര്യം!
ReplyDeleteദേഷ്യപ്പെട്ടതാ ?
ഞാൻ വളരെ സീരിയസായി പറഞ്ഞതാ..ഇനി സ്മൈലി ഇടാത്തതാന്നേൽ ദേ
:)))))))))))))))))))))))))))))))))))))))))))))))))))))))))))))))))))) പോരേ ?
:)
:)അപ്പടിയാ?
ReplyDelete(ഇനി ഓഫടിയ്ക്കില്ലട്ടൊ പണിയ്ക്കർ സാറേ)
ഇവിടല്ലാതെ വേറേ എവിടാ സുഖമായി ഓഫടിക്കാന്‍ പറ്റുന്നത്
ReplyDeleteആയ്ക്കോട്ടെ ആയ്ക്കോട്ടെ
കാവലാനേ,
ReplyDelete“ഒരുത്തന്‍ ദൈവം എന്ന് ലോകത്തെവിടെയെങ്കിലും ടൈപ്പിയാല്‍ ഒരുത്തന്‍ തലയിണയാക്കിയിട്ടുള്ള ലാപ്ടോപ്പില്‍ നിന്നു തലപൊന്തിക്കും,മറ്റേത് അല്പ്പം മൂത്തതാ മൂര്‍ഖന്‍ വലിച്ച് ഉറങ്ങുകയാവും.”
അതിനു് 'Quantum entanglement' എന്നും പറയും. :)
(ഈവട്ടം സത്യമായും ഉറങ്ങുകയായിരുന്നു!)
ഭൂമിപുത്രി,
“ബാബുവേ,അതൊരു ന്യായീകരണമല്ല. ബാബൂന്റെ നോട്ടത്തില്‍, വളരെ എന്‍ലൈറ്റെഡും, ബുദ്ധിയുള്ളവരും പക്വമതികളുമായ ശാസ്ത്രജ്ഞര്‍ ഉള്ള വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും ഇതിനെപ്പറ്റിയൊന്ന് ആഴത്തില് പഠിയ്ക്കാമായിരുന്നല്ലൊ.”
അവര്‍ക്കു് വേറെ പണിയുണ്ടു് ഭൂമിപുത്രി. അവര്‍ നല്ല നല്ല “ശാസ്ത്രീയ കളിപ്പാട്ടങ്ങളും” ആയുധങ്ങളും പുതിയ പുതിയ കരാറുകളുമൊക്കെ ഉണ്ടാക്കി ആത്മീയതയില്‍ ആമോദിക്കുന്ന മൂന്നാം ലോകക്കാരെ വരെ ചാക്കില്‍ വീഴിച്ചു് സ്വന്തം ജീവിതം സുഖത്തില്‍ നിന്നും സുഖത്തിലേക്കു് വളര്‍ത്താന്‍ ശ്രമിക്കുകയാണു്. അവരുടെ “സത്യം” അവരുടെ ജീവിതമാണു്. അതു് നമുക്കു് കിഴക്കര്‍ക്കു് മനസ്സിലാവില്ല. അവിടെയൊക്കെ വേണ്ടത്ര നാള്‍ ജീവിച്ചു് അവരെ മനസ്സിലാക്കാന്‍ കഴിഞ്ഞാലേ നമുക്കു് നമ്മുടെ അവസ്ഥയെപ്പറ്റി ലജ്ജ തോന്നൂ. കേരളത്തില്‍ “ആയുര്‍വേദതിരുമ്മിക്കല്‍” നടത്താന്‍ വരുന്ന ടൂറിസ്റ്റുകളെ വച്ചു് യൂറോപ്യന്‍ ശാസ്ത്ര-ബൌദ്ധികലോകത്തെ അളക്കാതിരുന്നാല്‍ അബദ്ധങ്ങള്‍ ഒഴിവാക്കാം.
അവര്‍ ഈ പ്രത്യേക കേസ് പഠിച്ചില്ലായിരിക്കും. പക്ഷേ ഇതുപോലുള്ള പല കേസുകളും അവര്‍ പഠിച്ചിട്ടുണ്ടു്. ഏഷ്യയില്‍ പദ്ധതികള്‍ ഏറ്റെടുത്തു് നടത്തുമ്പോള്‍ അവര്‍ പൂജയും സേവയുമൊക്കെ നടത്താന്‍ എതിരു് നില്‍ക്കാറില്ല. കാരണം അവര്‍ക്കു് വെളിവുണ്ടു്. പണമുണ്ടാക്കാന്‍ സ്വാമിമാരേക്കാള്‍ തന്മയത്വമായി അവര്‍ക്കറിയാം. അത്തരം കാര്യങ്ങളുടെ റിപ്പോര്‍ട്ട് അവരുടെ സ്വന്തം നാടുകളിലെ TV-യില്‍ കാണിക്കുന്നതിലെ പരിഹാസം കണ്ടാലേ അവര്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നതു് എന്താണെന്നു് മനസ്സിലാവൂ.
നമുക്കു് ഇതൊക്കെയേ വിധിച്ചിട്ടൂള്ളൂ ഭൂമിപുത്രി. നമുക്കു് പുട്ടുകുറ്റിക്കു് പാലുകൊടുത്തു് അതിലെ അത്ഭുതം തെളിയിക്കാന്‍ ശ്രമിക്കാം. സായിപ്പു് വന്നു് തെളിയിച്ചാലും നമ്മള്‍ പഴയതേ പാടൂ. നമ്മള്‍ ദൈവികമായി കൊണ്ടാടുന്ന എല്ലാ കാര്യങ്ങളും അവര്‍ പൊള്ളത്തരം എന്നു് പണ്ടേ തൊലിയുരിഞ്ഞിട്ടുണ്ടു്. നമുക്കു് അതൊന്നും മനസ്സിലാവാത്തതിനു് മറ്റുള്ളവരെ എന്തിനു് കുറ്റം പറയണം? അറിയാത്തതിനെ അത്ഭുതമാക്കി അതിനു് മുന്നില്‍ നമിക്കാനും, അതു് തെറ്റാണെന്നു് തെളിയിക്കുന്നവരെ അവിശ്വസിക്കാനും തെറിപറയാനുമേ നമുക്കു് കഴിയൂ. ഉള്ളവനേയും കൂടി ഇല്ലാത്തവനാക്കി എല്ലാവരേയും തെണ്ടികള്‍ ആക്കുന്ന ചില പ്രത്യയശാസ്ത്രങ്ങള്‍ പോലെ, യൂറോപ്യന്റെ enlightenment-നെ താഴ്ത്തി കാണുകയല്ല, അതിനൊപ്പം വളരുകയാണു് വേണ്ടതു്. പക്ഷേ അതിനു് നമുക്കില്ലാത്ത, ഉണ്ടാവാന്‍ ആഗ്രഹവുമില്ലാത്ത മറ്റു് ചില കാര്യങ്ങള്‍ തലച്ചോറില്‍ നിറവേറ്റപ്പെട്ടിരിക്കണം. നമ്മള്‍ പണ്ടു് ആനപ്പുറത്തിരുന്നിട്ടുണ്ടല്ലോ! പിന്നെന്തുവേണം?എന്തു് വേണമെന്നു് നമുക്കു് പ്രശ്നം വയ്പിച്ചു് നോക്കാം, അല്ലേ? അതും പോരെങ്കില്‍ ലോകത്തിലെ എല്ലാ “അത്ഭുതങ്ങള്‍ക്കും” ശാസ്ത്രത്തിനു് മറുപടിയില്ല എന്നു് സ്വയം ആശ്വസിപ്പിക്കാം. ആരു് വിശ്വസിച്ചാലും ഇല്ലെങ്കിലും, ഈ ലോകത്തില്‍ അറിവില്ലായ്മ അല്ലാതെ, അത്ഭുതങ്ങള്‍ എന്നൊന്നില്ല. അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കു് അതു് മനസ്സിലാവുകയില്ല. അവരെ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല.
സൂരജിനോടു് പറഞ്ഞപോലെ ഇതൊക്കെ ദ്വേഷ്യം കേറിയതുകൊണ്ടു് പറയുന്നതാണു് കരുതണ്ട. നൂറുകോടിയില്‍ മീതെ വരുന്ന ഒരു ജനവിഭാഗം സഹസ്രാബ്ദങ്ങളായി ബൌദ്ധികവ്യഭിചാരത്തിനു് വിധേയമാക്കപ്പെടുന്നതു് കാണുമ്പോള്‍, അതിനെതിരായി ചെയ്യുന്നതെല്ലാം ജലരേഖയായി മാറുന്നതു് കാണുമ്പോള്‍ ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആര്‍ക്കും തോന്നുന്ന ധാര്‍മ്മികരോഷം, അത്രമാത്രം. :)
ഇന്‍ഡ്യാഹെറിറ്റേജ്, നീണ്ട കമന്റിനു് ക്ഷമ.
ബാബുവേ, കമന്റ് വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteപക്ഷെ ഇങ്ങനെ പോയാല്‍ ഇത് ഒരു വിശ്വാസി Vs അവിശ്വാസി കലഹമായിത്തീരുമോ എന്നൊരു സംശയം
ഞാന്‍ ആദ്യമേ പറഞ്ഞല്ലൊ ഇതില്‍ അത്തരം ഒരു തര്‍ക്കം ഉദ്ദേശിച്ചിട്ടില്ല.
ഞാന്‍ അനുഭവത്തില്‍ കണ്ട ഒരു വസ്തുത. അതിനെ വിശദീകരിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല.
ഞാന്‍ പഠിച്ച ശാസ്ത്രത്തില്‍ അതിനുള്ള ഉത്തരം എനിക്കു കിട്ടുന്നില്ല - പക്ഷെ ഞാന്‍ പഠിച്ച വേദാന്തത്തിലും ഇവര്‍ പറയുന്നതുപോലെ ഗണപതി പാല്‍ കുടിച്ച് പ്രസാദിക്കും എന്നുള്ള തരം വിജ്ഞാനമില്ല.-( ഈ ബ്ലോഗ് മുഴുവന്‍ അതു ഞാന്‍ വ്യക്തമാക്കുവാന്‍ ശ്രമിച്ചിട്ടും ഉണ്ട്. പലരും അതു മനസ്സിലാക്കിയിരിക്കുന്നത് ഞാന്‍ ഉദ്ദേശിച്ച രീതിയിലല്ല എന്ന് പലയിടത്തും കമന്റുകള്‍ ക്കാണുമ്പോള്‍ തോന്നാറുണ്ട്.)
അതുകൊണ്ട് ഞാന്‍ കണ്ട കാര്യം അതുപോലെ പുറത്തു പറയുന്നു എന്നേ ഉള്ളു.
നമസ്ക്കാരം ബാബൂ..അതുപോലെ East vs West വാദങ്ങളിലേയ്ക്കും ഇപ്പോൾ
ReplyDeleteകടക്കെണ്ടല്ലൊ.
ഇന്‍ഡ്യാഹെറിറ്റേജ്,
ReplyDelete“ഉറങ്ങിയെണീറ്റു്” വന്നപ്പോള്‍ ഭൂമിപുത്രിയുടെ കമന്റു് കണ്ടു. അതിനൊരു മറുപടി കൊടുത്തു എന്നേയുള്ളു. എന്റെ സ്വന്തം കുറ്റം മൂലമല്ലാതെ, ഭാരതീയരെപ്പറ്റി പലപ്പോഴും ലജ്ജിക്കേണ്ടിവരുന്ന ഒരു ഭാരതീയനായി പോയതുകൊണ്ടു് “ധര്‍മ്മത്തിനു് ഇത്തിരി രോഷം” തോന്നി.
ഇത്തരം വിഷയങ്ങളില്‍ ഒരു തര്‍ക്കം ആഗ്രഹിക്കുന്ന അവസാനത്തെ വ്യക്തിയാണു് ഞാന്‍.
ഭൂമിപുത്രി,
“അതുപോലെ East vs West വാദങ്ങളിലേയ്ക്കും ഇപ്പോള്‍ കടക്കെണ്ടല്ലൊ.”
മുന്‍പിലത്തെ കമന്റില്‍ “ബാബൂന്റെ നോട്ടത്തില്‍, വിദേശരാജ്യങ്ങളിലെ 'എന്‍ലൈറ്റെര്‍ഡും,ബുദ്ധിയുള്ളവരും പക്വമതികളുമായ' ശാസ്ത്രജ്ഞര്‍” എന്ന പരാമര്‍ശം ഇല്ലായിരുന്നെങ്കില്‍ ഒരു കമന്റോ “ഈസ്റ്റോ വെസ്റ്റോ” ഒന്നും എന്റെ പക്ഷത്തിനിന്നു് ഏതായാലും ഉണ്ടാവുമായിരുന്നില്ല. എന്നാല്‍ ശരി, നല്ലതു് വരട്ടെ! :)
മാഷെ...ഒരു തമാശ ഒപ്പിച്ചിട്ടുണ്ട്...:)
ReplyDeleteഇന്ത്യാഹെറിറ്റേജ്,
ReplyDeleteഇതെങ്ങിനെ സംഭവിക്കുന്നു എന്നു താങ്കള്‍ക്കു പറയാനാവില്ലെ?
സൂരജും വഴിക്കി പോയി. സത്യത്തില്‍ എന്താണിതു?
ഒരു ഓഫ്ഫ്.
230 വോള്‍ട്ട് ശരീരത്തില്‍ കടത്തിവിടുന്ന ആളുകളെക്കുറിച്ചു കേട്ടിട്ടുണ്ടു. കഴിഞ്ഞ ഒരു ദിവസം കരിപ്പാറ സുനില്‍ മാഷ് ഇതന്വേഷിച്ചു നടക്കുന്നതും കണ്ടു. വല്ല വിശദീകരണവും കിട്ടുമൊ?
ഒരോഫ്:
ReplyDeleteഅനില്‍ ചേട്ടാ,
ശരീരത്തിലൂടെ വൈദ്യുതി കടത്തിവിടുന്നവരെപ്പറ്റി 'ഫിസിക്സ് വിദ്യാലയത്തില്‍ ഞാനിട്ട കമന്റ് ഒന്ന് കോട്ട് ചെയ്യുന്നു.
"ചിലര്‍ക്ക് കറന്റ് ശരീരത്തില്‍ക്കൂടി കടന്നുപോയാലും വലിയ കുഴപ്പം കാണാത്തെതിന് ശാസ്ത്രീയ വിശദീകരണം ഉണ്ടോ ?"
എനിക്കറിയാവുന്ന രീതിയില്‍ ഉത്തരം നല്‍കാന്‍ ശ്രമിക്കാം(തെറ്റുകള്‍ക്ക് സാധ്യതയുണ്ട്.)
മജീഷ്യന്മാരും മറ്റും ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് റ്റ്യൂബ് ലൈറ്റും മറ്റും കത്തിച്ചു കാണിക്കാറുണ്ട്.അത് യഥാര്‍ത്തത്തില്‍ ഉയര്‍ന്ന ഫ്രീക്വന്‍സി ഉള്ള വൈദ്യുതിയാണ്.1500-2000 ഹേര്‍ട്സ് ഫ്രീക്ക്വന്‍സിയില്‍ മനുഷ്യ ശരീരത്തിന് പ്രതിരോധം വളരെ കുറവായിരിക്കും.അതിനാല്‍ പ്രതിരോധം മൂലമുള്ള പ്രശ്നങ്ങല്‍ ഉണ്ടാവില്ല.ഇത്രയും ഉയര്‍ന്ന ഫീക്ക്വന്‍സി ആയതിനാല്‍ അതിനോട് മസിലുകള്‍ റെസ്പോണ്ട് ചെയ്യാന്‍ സാധ്യതയില്ല.അതിനാല്‍ ഹ്രിദയഘാതം സംഭവിക്കില്ല.പ്രതിരോധം മൂലമുണ്ടാകുന്ന താപവും ഹാര്‍ട്ട് മസിലുകളുടെ പ്രതികരണവുമാണ് വൈദ്യുതി മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ കാരണം.
ഇനി സാധാ വൈദ്യുതിയും ഒരു പ്രശ്ന്മല്ലാത്തവരെ പറ്റി.ഇവരുടെ ശരീരത്തിന് ചാലകത കൂടുതലായിരിക്കും.വൈദ്യുതി എളുപ്പവഴിയിലൂടെ സഞ്ചരിക്കുന്നതിനാല്‍ ഹ്രിദയത്തിനെ സാരമായി ബാധിക്കുന്നില്ല.
എ.സി ഒരു കണ്ടക്ടറിന്റെ പുറം പാളിയിലൂടെ മാത്രം സഞ്ചരിക്കുന്നു(സ്കിന്‍ എഫെക്ട്).ഇവിടെ വരെ ഒന്നു പോയി നോക്കൂ.ഇവിടേയും.
മൂര്‍ത്തിയേ,
ReplyDeleteഇതു തന്നെ ആണ് ഇനി ഈ പോസ്റ്റിന്റെ പ്രസക്തി.
അന്ധവിശ്വാസം എന്നത് അന്ധമായി വിശ്വസിക്കുക എന്ന പ്രതിഭാസം അതായത് തനിക്കനുഭവമില്ലാത്ത ഒരു കാര്യത്തെ വെറുതെ അങ്ങു വിശ്വസിക്കുക,
ഞാന്‍ പറയുന്നത് ഞാന്‍ കണ്ട ഒരു കാര്യം അതിന് വിശദീകരണം എനിക്കറിയില്ല എന്നും.
പക്ഷെ മൂര്‍ത്തി എന്താണ് പറയുന്നത്? - ഞാന്‍ കണ്ടത് അല്ല - എന്റെ തോന്നലാണെന്ന് ആണോ?
ഞാന്‍ കണ്ടത് എങ്ങനെ ആണെന്ന് മൂര്‍ത്തിക്ക് ആയിരിക്കുമോ എന്നെക്കാള്‍ നന്നായി അറിയാവുന്നത്
ഞാന്‍ മാത്രമല്ല ഞങ്ങളുടെ കോളനിയില്‍ താമസിക്കുന്ന മിക്കവാറും എല്ലാവരും ഇതിന് ദൃക്‌സാക്ഷികളാണ് . സിനിമ കഴിഞ്ഞ അര്‍ദ്ധരാത്രിയിലല്ല- നല്ല പകല്‍ സമയത്ത് ഒരു പ്രാവശ്യമല്ല പലപ്രാവശ്യം. മറ്റൊരാളുടെ കയ്യിലല്ല എന്റെ സ്വന്തം കയ്യിലെടൂത്ത് വച്ച് വരെ
അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഒരു തര്‍ക്കം അല്ല ഉദ്ദേശിക്കുന്നത് എന്ന് This is only a statement of what I had seen that day ഏതെങ്കിലും ഒരു കാലത്ത് ആര്‍ക്കെങ്കിലും ഇതിന് ഒരു വിശദീകരണം നല്‍കുവാന്‍ ആകുന്നെങ്കില്‍ അതുവരെ കിടക്കട്ടെ എന്നു വിചാരിച്ച് ഈ പോസ്റ്റ് അതിന് ഡെഡികേറ്റ് ചെയ്യുന്നു.
അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഒരു തര്‍ക്കം അല്ല ഉദ്ദേശിക്കുന്നത് എന്ന് This is only a statement of what I had seen that day ഏതെങ്കിലും ഒരു കാലത്ത് ആര്‍ക്കെങ്കിലും ഇതിന് ഒരു വിശദീകരണം നല്‍കുവാന്‍ ആകുന്നെങ്കില്‍ അതുവരെ കിടക്കട്ടെ എന്നു വിചാരിച്ച് ഈ പോസ്റ്റ് അതിന് ഡെഡികേറ്റ് ചെയ്യുന്നു.
ReplyDeleteഇതെനിക്കിഷ്ടപ്പെട്ടു.
അനില്‍: സൂരജ് പറഞ്ഞ ഈ വാക്കുകള്‍ ഇന്ത്യാഹെരിറ്റേജിന്റെ വാക്ക് നിനക്ക് ഇഷ്ടപ്പെട്ടതിനേക്കാളും എനിക്കിഷ്ടായി. ഈ പാലുകുടി നിന്റെ മാലകറങ്ങള്‍ പോസ്റ്റില്‍ നിന്നും ഉത്ഭവിച്ചുണ്ടായതാ, ഇനി ഉമേഷ്(ഗുരു)വിന്റെ കാള ചുവന്ന തുണികണ്ടാല്‍ ചാടുമോ എന്ന പോസ്റ്റും ഉടനുണ്ടാവും.
ReplyDelete“പിന്നെ, ഒരു സ്വകാര്യം : ദൈവത്തിനു ഏറ്റവും പ്രിയം നിരീശ്വരന്മാരെയത്രെ. “എനിക്കൊരു കോലുമിഠായി തരണേ” എന്ന മട്ടിൽ കാലത്തെഴുന്നേറ്റ് നിലവിളി തുടങ്ങാത്ത ഏക വർഗ്ഗം അതാണല്ലൊ. ‘നിന്റെ ഇഷ്ടം പോലെ’ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പറയാൻ പറ്റുന്ന ഒരേയൊരു കൂട്ടം :))“ -സൂരജ്
സ്മിതം,
ReplyDeleteഎനിക്കിഷ്ടമായി.
ഒരു ഓഫ്ഫ്
കാളയും ചുകപ്പു കളരും പ്രതിപാദിക്കുന്ന പോസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയാണു ഞാന്‍.
എന്റീശ്വരാ
ReplyDeleteനിന്റിഷ്ടം പോലെ നിന്റിഷ്ടം പോലെ നിന്റിഷ്ടം പോലെ
അരുടെയാ ഇഷ്ടം?
എനിക്ക്! സ്മിതം പറഞ്ഞ വാക്കുകളും ഒരുപാട്` ഇഷ്ടമായി.
അപ്പോ ഈശ്വരവിശ്വാസി എന്നു പറഞ്ഞാല്‍ കോലുമുട്ടായി ചോയിക്കെന്ന ആളാ അല്ലിയോ
നിന്റിഷ്ടം എന്നു പറഞ്ഞത് ഈശ്വരന്റെ എന്നര്‍ത്ഥത്തില്‍ അരെങ്കിലും ക്വോട് ചെയ്യുന്നതിന് മുമ്പേ തിരുത്തിക്കോ ഇല്ലെങ്കില്‍ ആരെങ്കിലും റെഫറന്‍സാക്കിക്കളേം\
പണിയ്ക്കർസാറേ, ‘മാന്തല്’ശീലായീ അല്ലേ?
ReplyDeleteഞാനും വാങ്ങീ ഒരെണ്ണം,അവിടെ മൂർത്തീടെ ബ്ലോഗിൽ:))
ഈ പോസ്റ്റ് എന്തായാലും നല്ലതു തന്നെ....
ReplyDeleteഅന്ധമായി വിശ്വസിക്കാതെ അതിനെ ഒരു കാരണം തേടാനുള്ള ശ്രമം പ്രോത്സാഹനീയം തന്നെ...
മനുഷ്യ ബുദ്ധിക്കും ശക്തിക്കും അതീതമായ പലതിനേയും പ്രാചീനമനുഷ്യൻ ആരാധിച്ചു പോന്നു. ഇന്ന് ജ്ഞാനമണ്ടലം വിസ്തൃതമായപ്പോൾ പലതിനേയും അവൻ തന്നെ തിരുത്തുകയും ഉണ്ടായി...ഇനിയും അനേകം കാര്യങ്ങൾ അവന്റെ പരിതിക്ക് അപ്പുറം ഉണ്ട്, അത് സാവധാനം കാലം കണ്ടെത്തുമായിരിക്കും... ഇത് നിരീശ്വരവാദത്തിനല്ല മറിച്ച് അന്തവിശ്വാസത്തിൽനിന്നും മുക്തമായ ഈശ്വര വിശ്വാസത്തിന് ഉപോൽബലകം ആവുകയും ചെയ്യും.. ചെയ്യണം
PIN പറഞ്ഞ കാര്യം ഒന്നു കൂടി ആവര്‍ത്തിക്കട്ടെ!
ReplyDelete“അന്ധ വിശ്വാസത്തില്‍ നിന്നും മുക്തമായ ഈശരവിശ്വാസം വളരാന്‍ ഇതു പോലുള്ള അവസരങ്ങളും, അനുഭവങ്ങളും ചര്‍ച്ചകളും ഇടവരുത്തട്ടെ എന്നു ഞാനും പ്രത്യാശിക്കുന്നു”
പ്രപഞ്ചത്തില്‍ എന്തെങ്കിലും സംഭവിക്കണമെങ്കില്‍ അതിനു ഒരു കാരണം വേണം. കാറ്റ് ഊതാനും, ഇടി വെട്ടാനും, എന്നു വേണ്ട ഒരു അസുഖംവരാന്‍ വരെ ഒരു കാരണം വേണം. ജന്മനാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കുവരെ ശാസ്ത്രത്തിന്റെ പിന്‍ബലമുള്ള ഒരു കാരണം ഉണ്ട് എന്നു ചിന്തിച്ചാല്‍ മനസ്സിലാവും. അതേ പോലെ ഇവിടെ “ഗണപതി യുടെ പാല്‍ കുടിക്കും” തീര്‍ച്ചയായും ഒരു കാരണം കാണും.
പരസ്യം പതിയ്ക്കുന്നത് മോശമാണെന്നറിയാഞ്ഞിട്ടല്ല, എന്നാലും ലോകത്തിനു മുഴുവൻ പ്രയോജനപ്പെടുന്ന ഒരു സാധനം അടിയൻ കണ്ടേത്തിയ സ്ഥിതിക്ക അതൊന്നു അറിയിക്കാതെ പോകുന്നതെങ്ങനെ. പ്രത്യേകിച്ച് അന്ധവിശ്വാസം പോലും സയന്റിഫിക് ആയിരിക്കണമെന്ന് ഇത്രയും പേര് പറയുമ്പം.
ReplyDeleteഇ പോസ്റ്റ് നോക്കൂ.. മെയിലയചു ഓഡറ് പ്ലേയിസ് ചെയ്യൂ..ധന്യരാകൂ... പോത്തുങ്കാലന്റെ അനുഗ്രഹം ഉണ്ടാവട്ടെ !
സൂരജ്
ReplyDeleteഇക്കാണിക്കുന്ന വികൃതികളൊക്കെ മനസ്സിലാകും , കാരണം അത് കാണുന്നതിനു മുമ്പ് ഉള്ള എന്റെ അവസ്ഥ ഞാന്‍ എഴുതിയത് വായിച്ചിരിക്കുമല്ലൊ. അതുകൊണ്ട് അതിനെ കുറിച്ച് ഒന്നും പ്രത്യേകിച്ച് എഴുതുന്നില്ല.
പിന്നെ പഠിക്കുന്ന കാലമല്ലെ
ഇമോഷന്‍ കൂടിക്കോട്ടെ മോഷന്‍ കൂടാതെ നോക്കിയാല്‍ മതി :):)