മന:ശരീരയോസ്താപഃ പരസ്പരമഭിവ്രജേത്
ആധാരാധേയഭാവേന തപ്താജ്യഘടയോരിവ"
മനസ്സും ശരീരവും , ആധാരം ആധേയം എന്നിവ പോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുനു - ഒരു പാത്രത്തില്‍ ഒഴിച്ചു വച്ചിരിക്കുന്ന നെയ്യും പാത്രവും പോലെ. പാത്രം ചൂടായാല്‍ നെയ്യും ചൂടാകും, നെയ്യ് ചൂടാണെങ്കില്‍ പാത്രവും ചൂടാകും. എന്നുദാഹരണം.
ഭയം ഉണ്ടായാല്‍ വയറിളക്കം , പനി ഇവ വരുന്നതും , മനഃപ്രയാസം ഉള്ളവര്‍ ശരീരം ക്ഷീണിക്കുക , ദഹനക്കുറവുണ്ടാകുക എന്നിവയ്ക്കടിമപ്പെടുന്നതും ഇവ മാനസികവികാരങ്ങള്‍ ശരീരത്തെ ബാധിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍.
അതേപോലെ തന്നെ രോഗാവസ്ഥയില്‍ ഉത്സാഹം ഇല്ലാതാകുന്നത് മറിച്ചുള്ളതും.
ജനിച്ച ഉടനുള്ള ഒരു സാധാരണ ശരീരം വളരുന്നത് ആഹാരം കഴിക്കുന്നതുകൊണ്ടാണ്. വേണ്ട ആഹാരപദാര്‍ത്ഥങ്ങള്‍ വേണ്ട അളവില്‍ വേണ്ട സമയത്ത് ലഭിച്ചുകൊണ്ടിരുന്നാല്‍, വളര്‍ച്ചയും വേണ്ട രീതിയില്‍ നടക്കും എന്നനുമാനിക്കാം- മറ്റു തടസ്സങ്ങള്‍ ഇല്ല എങ്കില്‍.
എന്നാല്‍ നാം ആഹാരം കഴിക്കുന്നത് ഇക്കാര്യം നോക്കിയാണൊ?
നിശ്ചയമായും പറയാം - അല്ല
നമുക്ക് രുചി ആണ് വലുത്.
നാം രുചിക്കു പിന്നാലെ പായുന്നു. രുചിയുള്ള ആഹാരം എപ്പോല്‍ കിട്ടിയാലും നാം കഴിക്കും.
വയറ്റിനുള്ളില്‍ പകുതി ദഹിച്ച ഒരു ആഹാരപദാര്‍ത്ഥമുള്ളപ്പോള്‍ അതിലേക്ക് പുതിയതായി ഒരു വസ്തു ഇട്ടു കൊടുത്താല്‍ - മൊത്തം ദഹനപ്രക്രിയ തകരാറിലാകും, അതുകൊണ്ട് സാധാരണഗതിയില്‍ ഒരാഹാരം കഴിച്ചു കഴിഞ്ഞാല്‍ രണ്ടര മൂന്നു മണിക്കൂര്‍ നേരം മറ്റൊന്നും കഴിക്കാതിരിക്കുന്നതാണ് ശരീരത്തിനു നല്ലത്. എന്നാല്‍ നാം അതിനു തയ്യാറാണോ? അങ്ങനെ ശീലിക്കാറുണ്ടൊ?
ഛര്‍ദ്ദിയും വയറിളക്കവുമായി വരുന്ന കുട്ടികളില്‍ ഒരു വലിയ ശതമാനം പേരും ഇപ്രകാരം സമയം തെറ്റി ഉള്ള ആഹാരത്തിനടിമകളാണെന്ന് അനുഭവം.
മറ്റൊന്ന് രുചി ഉണ്ടാക്കുവാനായി നാം ഉപയോഗിക്കുന്ന മസാലകള്‍, വറുത്തപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ.
ആഹാരം കഴിക്കുന്നത് വിശപ്പു മാറ്റുവാനായിരിക്കണം. വിശപ്പു കുറയുമ്പോള്‍ രുചി തന്നെ കുറയും- (അതു ശരീരത്തിന്റെ സ്വയം നിയന്ത്രണത്തിന്റെ ഭാഗമായ പ്രക്രിയ ആണ്).
അപ്പോള്‍ നാം എന്തു ചെയ്യും? രുചി വര്‍ദ്ധിപ്പിക്കും - കൃത്രിമമായി. എന്നിട്ട് അടിച്ചു കേറ്റും മൂക്കറ്റം.
അവസാനം ഞങ്ങളുടെ അടൂത്തെത്തും.
വെറുതേ അല്ല നാക്കിന് "രസന" എനു പേര് വന്നത്`
അതുകൊണ്ട് ഒന്നു ശ്രദ്ധിക്കുക അവനെ സ്വല്‍പം കൂടൂതല്‍ നിയന്ത്രിക്കുക. -- എങ്ങനെ --
സ്വഭാവികമായ ആഹാരം അവന്‍ മതി എന്നു സൂചിപ്പിക്കുമ്പോള്‍ തന്നെ മതിയാക്കുക - കൃത്രിമമായി അവനെ ഉത്തേജിപ്പിക്കാതിരിക്കുക.
ഇന്നത്തെ ലോകത്തില്‍ കാണുന്ന ധാരാളം കഠിന രോഗങ്ങള്‍ക്കും ഉള്ള ഒരു പ്രധാന കാരണം ആഹാരരീതിയിലുള്ള ക്രമക്കേടുകള്‍ ആണ്. അത് നിയന്ത്രിച്ചാല്‍ കുറെ ഒക്കെ രക്ഷപ്പെടാന്‍ സാധിക്കും.
അതുകൊണ്ടായിരിക്കും ഭര്‍തൃഹരി എഴുതിയത്-
"മല്‍സ്യം ആ ഒരൊറ്റ ഇന്ദ്രിയത്തിന്റെ പ്രേരണയില്‍ പെട്ടല്ലേ ജീവന്‍ തുലയ്ക്കുന്നത്" എന്ന്
നാക്കിന് മറ്റൊരു ജോലി കൂടി ഉണ്ട്.
വര്‍ത്തമാനം പറയല്‍.
ഒരു പഴഞ്ചൊല്ലുണ്ട്
" നാക്കില്‍ കൂടിയാണ് അപകടം വരുന്നത്"
നേരത്തെ എഴുതിയ അപകടം മാത്രമല്ല - കെട്ട വര്‍ത്തമാനം പറഞ്ഞാല്‍ അതിലും വലിയ അപകടം ഉടനെ തന്നെ ലഭിച്ചേക്കാം.
ചാണക്യന്‍ പറഞ്ഞിട്ടുണ്ട്
"ഒരുകൊല്ലം മൗനം പാലിച്ചാല്‍ മോക്ഷം ലഭിക്കും" എന്ന് .
സാക്ഷാല്‍ ജീവിതം അവസാനിച്ച് മോക്ഷം ഒന്നും ലഭിച്ചില്ലെങ്കിലും, മൗനം വളരെ അധികം ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെ ആണെന്നതില്‍ സംശയമില്ല.
മുഴുവന്‍ മൗനം വേണമെന്നില്ല - പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ വളരെ ആലോചിച്ച് വേണ്ട കാര്യങ്ങള്‍ മാത്രം , വേണ്ടീടത്ത് മാത്രം , വേണ്ടത്ര മാത്രം പറഞ്ഞാല്‍ മനഃസുഖം ഉണ്ടാകും -
അപ്പോള്‍ വേണു ജി പറഞ്ഞ നാക്കു തന്നെ ആണ് എന്റെ അഭിപ്രായത്തില്‍ നിയത്രണത്തിനു വിധേയമാക്കേണ്ട ആദ്യത്തെ ഇന്ദ്രിയം
Wednesday, February 11, 2009
Subscribe to:
Post Comments (Atom)
അപ്പോള്‍ വേണു ജി പറഞ്ഞ നാക്കു തന്നെ ആണ് എന്റെ അഭിപ്രായത്തില്‍ നിയന്ത്രണത്തിനു വിധേയമാക്കേണ്ട ആദ്യത്തെ ഇന്ദ്രിയം
ReplyDeleteവചീപകോപം രൿഖേയ്യ വാചായ സംവുതോ സിയാ
ReplyDeleteവചീദുച്ചരിതം ഹിത്വാ വാചായ സുചരിതം ചരേ
അതായത്
വചഃപ്രകോപം രക്ഷേൽ വാചാ സംവൃതഃ സ്യാൽ
വചോദുശ്ചരിതം ഹിത്വാ വാചാ സുചരിതം ചരേൽ
എന്നുവെച്ചാൽ
ദുർവ്വാദങ്ങളെ പുറപ്പെടുവിക്കാതെ നാവിനെ അടക്കിവെക്കണമെന്നും വാക്ക്സംബന്ധമായ പാപങ്ങളൊഴിച്ച് നല്ല വാക്കുകൾ പറയണമെന്നും.
എന്നാണ് ബുദ്ധൻ പറഞ്ഞത്. (ഇത് ഞാനിപ്പോഴേ കണ്ടുള്ളൂ. പുസ്തകത്തിൽ. കുറച്ചുനേരത്തേ കാണേണ്ടതായിരുന്നു. ;))
സു,
ReplyDeleteപേടിപ്പിച്ചുകളഞ്ഞു കേട്ടൊ. വചീപകോപം എന്നും സിയ എന്നും ഒക്കെ കേട്ടപ്പോള്‍ ആദ്യം പേടിച്ചു പോയി. അര്‍ത്ഥം കൂടി എഴുതിയിരുന്നില്ലെങ്കില്‍ നിശ്ചയമായും കരഞ്ഞുപോയേനെ.
ബുദ്ധന്റെ ഈ വാക്കുകള്‍ മുമ്പ് കേട്ടിരുന്നില്ല. നന്ദി.
:) പുസ്തകം ഷെല്‍ഫില്‍ അടുക്കി വയ്ക്കുന്ന തെരക്കില്‍ പെട്ടു പോയിരുന്നു അല്ലേ?:)
അത് ധർമ്മപദം എന്ന പുസ്തകത്തിലുള്ളതാണ്. ശ്രീബുദ്ധന്റെ ധർമ്മോപദേശങ്ങൾ.
ReplyDeleteപാലി ആണ് ആദ്യം. പിന്നെ അതിന്റെ സംസ്കൃതം. പിന്നെ അർത്ഥവും കൊടുത്തിരിക്കുന്നു.
തർജ്ജമ - തേലപ്പുറത്ത് നാരായണനമ്പി.
ഞാൻ പഠിച്ചിട്ടൊന്നുമില്ല. പുസ്തകം നോക്കി എഴുതിയതാണ്. ഇടയ്ക്ക് നോക്കാറുണ്ട്. നാവിന്റെ കാര്യം വായിച്ചപ്പോൾ അങ്ങനെയൊന്ന് കണ്ടതായി ഓർത്തു. ഇവിടെ എഴുതിയിടാമെന്നു തോന്നി.
:)
അഹിതമായതും അസമയത്തും കഴിക്കരുതെന്നും. അഹിതമായതൊന്നും പറയരുതെന്നും ഉള്ളത് രണ്ടു തരത്തിലല്ലെ എടുക്കേണ്ടത്. ആദ്യത്തേത് ശരീരത്തിനെയും രണ്ടാമത്തേത് ശരീരത്തിനെയും മനസ്സിനെയും ബാധിക്കും. ഇവിടെ ‘രസ’ മാണോ പ്രാധാന്യം.
ReplyDeleteഇന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒരെണ്ണത്തെ ആദ്യം നിയന്ത്രിക്കണം എങ്കില്‍ ഏതിനെ ആയിരിക്കണം എന്ന മുമ്പിലത്തെ പോസ്റ്റിലത്തെ ചോദ്യത്തിനുത്തരമായി എഴുതിയ പോസ്റ്റാണല്ലൊ പാര്‍ത്ഥന്‍ ജി ഇത്.
ReplyDelete