Sunday, February 15, 2009

ഇപ്പൊള്‍ മുഴക്കോലായോ?

കുറച്ചു നാള്‍ തെരക്കു കാരണം പല ബ്ലോഗുകളും വായിക്കുവാന്‍ നേരം കിട്ടിയിരുന്നില്ല.

അതിന്റെ ഒരു പ്രശ്നം ഇവിടെ സ്ഥാനാര്‍ത്ഥിയുടെ വിശദീകരണത്തിലും പറ്റിയോ എന്നു സംശയം.

സൂരജിന്റെ പോസ്റ്റില്‍ കണ്ട ചില കാര്യങ്ങള്‍ ദാ താഴെ

"കമന്റ് നമ്പ്ര 3.


പണിക്കര്‍ മാഷിന്റെ ഈ കമന്റിനുള്ള മറുപടി.





എഴുത്തിന്റെ കുഴപ്പമൊന്നുമല്ല, സയന്‍സെന്ന് പറഞ്ഞ് മാഷ് ഇവിടെ എഴുതിവച്ചതത്രയും ബാലരമ സാധനമായിരുന്നു. അത് തന്നെ കാര്യം.

ഇനി ഈ അവസാനം പറഞ്ഞതിനെ കുറിച്ച്.

മാഷ് അവസാനം പറഞ്ഞതിന്റെ ചുരുക്കം:



“ ആദിയില്‍ ദ്രവ്യം ഉണ്ടായി എന്ന് വയ്ക്കുക - അതിന്‌ സ്വയം പരിണമിക്കുവാന്‍ സാധിക്കുമോ?
ഇല്ല - കാരണം പരിണമിക്കണം എങ്കില്‍ അതിനുള്ള നിയമങ്ങള്‍ , നിയന്ത്രണങ്ങള്‍ വേണം. ആ നിയമങ്ങള്‍ അഥവാ ബോധം ആണ് ആദ്യം ഉണ്ടാവുക. എന്നാല്‍ മാത്രമേ ദ്രവ്യം ഉണ്ടാകൂ. ആദിയില്‍ ഉണ്ടായിരുന്ന ആ ബോധം/നിയമം - അതാണ് പരമാത്മാവ്.”


ഇതല്ലേ ?

ഇതിനെ പിടിച്ച് സയന്‍സില്‍ കെട്ടണ്ട. ഇത് ശങ്കരന്‍ കളിച്ച ഒരു ‘തര്‍ക്കം’ മാത്രം. അത് വ്യാവഹാരികലോജിക്ക് വച്ച് പോലും നില്‍ക്കില്ല. സയന്‍സിന്റെ വെളിച്ചത്തിലാ കട്ടെ ഒട്ടും അടിസ്ഥാനവുമില്ല.

വിശദീകരിച്ച് ബ്ലോഗിലെഴുതാനൊന്നും പറ്റില്ല. അത്രയ്ക്ക് കോമ്പ്ലിക്കേറ്റഡ് ആണ്. അതിനുള്ള പാങ്ങ് പൂച്ചയായ അടിയനില്ലതാനും. യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കുന്ന സംഗതികള്‍ മുതല്‍ക്കുണ്ടേ. ചില പ്രാഥമിക കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടാം. ( അതും അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുത് എന്ന് മുന്നറിയിപ്പ്. കാരണം ഇത് ലളിതവല്‍ക്കരിക്കപ്പെട്ട ഒരു വേര്‍ഷന്‍ ആണ്)

a) ആദിയില്‍ “ഒന്നുമില്ലായ്ക” അഥവാ ശൂന്യതയില്‍ നിന്ന് തന്നെ പ്രപഞ്ചമത്രയും ഉണ്ടാകാം എന്ന് സ്റ്റാന്‍ഡാഡ് കോസ്മോളജിക്കല്‍ മോഡലില്‍ നിന്ന് ഉരുത്തിരിക്കാവുന്ന ഗണിതക്രിയകള്‍ പറഞ്ഞുതരും (ഈയുള്ളവന്റെ ആദ്യ കമന്റില്‍ പറഞ്ഞ കാര്യം നോക്കുക) കൂടുതലറിയാന്‍ ബിഗ് ബാംഗിനെ കുറിച്ചുള്ള ബാലരമാവിവരമല്ലാത്ത നല്ല പുസ്തകങ്ങള്‍ വായിക്കുക. ലിങ്ക് തന്നാല്‍ എടുക്കൂല എന്നാണല്ലൊ കല്പന."


അവസാന പാരഗ്രാഫില്‍ കൊടുത്ത ബോള്‍ഡായ വാക്കുകള്‍ കാണിക്കുന്ന 'ശൂന്യത' ഉണ്ടായത്‌ എവിടെ നിന്നാണു പോലും?

അതൊക്കെ നിങ്ങള്‍ കാണിച്ചു തരുന്ന പുസ്തകത്തില്‍ ഉള്ളത്‌ വായിച്ചിട്ട്‌ അതുപോലെ വിശ്വസിച്ചാല്‍ ശരിയാകും അല്ലേ?

ഈ വിശ്വാസത്തിന്റെ ഒരു കാര്യമേ!!!!
എന്റെ പോത്തിങ്കാലപ്പാ

പിന്നെ ലോ ലവടെ ദെ ഇങ്ങനെ ചില വരികള്‍ കാണുന്നു


"എന്റെ യുക്തികള്‍ സീക്വന്‍സായി ഇവിടെ നിരത്താം :

1. ശാസ്ത്രം എന്നത് പ്രപഞ്ചത്തെയും പ്രകൃതിയേയും അറിയാനുള്ള മനുഷ്യനിര്‍മ്മിതമായ ഒരു ഉപാധിയല്ല മറിച്ച് പ്രകൃതിയുടെ (പ്രപഞ്ചത്തിന്റെ എന്നു വായിക്കുക) നിയമങ്ങളുടെ (Laws of Nature)ആകത്തുക തന്നെയാണ്.

2. ഈ നിയമങ്ങളെ അറിയാനും അളക്കാനും, അവയുടെ ഇഫക്റ്റ് മനസ്സിലാക്കാനുമുള്ള ഒരു ഭാഷ ഗണിത (mathematics)വും.

3. മനുഷ്യയുക്തിയെന്നത് ഈ ഗണിതത്തെയും ശാസ്ത്രത്തെയും അറിയാനുള്ള തലച്ചോറിന്റെ capacity യാണ്. അതു പ്രപഞ്ചത്തിന്റെ തീരെച്ചെറിയ ഒരു ഭാഗമായ ഭൂമിയിലെ ജൈവപരിണാമത്തെ ആശ്രയിച്ചാണ് വികസിച്ചിട്ടുള്ളത് എന്നതിനാല്‍ത്തന്നെ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെയെല്ലാം ഇഫക്റ്റ് അതിന്മേല്‍ ഉണ്ടാ‍ായിക്കൊള്ളണമെന്നില്ല.

4. Ultimate reality = പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സത്ത (fabric of the universe) എന്നു വ്യാഖ്യാനിച്ചാല്‍, ശാസ്ത്രം = പ്രകൃതിനിയമങ്ങള്‍ = ultimate reality എന്നു വരും. (പോയിന്റ്-1ല്‍ നിന്നും)"



എന്തൊക്കെയാണാവോ പോത്തിങ്കാലപ്പാ, സൂരജിനെ കാത്തോളണെ

ഈ വാക്കുകള്‍ അടിയന്‍ പറഞ്ഞപ്പോള്‍ അടിയനു കിട്ടിയ മറുപടികള്‍ കാണണ്ടേ?

"ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....

sooraj replies"എന്നാല്‍ പോസ്റ്റില്‍ ‘ബോധ’ത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെ :


ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ്‌ പരമാത്മാവ്‌ എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്‌....
ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത്‌ അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം....


എന്നുവച്ചാല്‍ ‘പദാര്‍ത്ഥ’ത്തിന്റെ അന്തിമമായ രൂപം അതിന്റെ “properties നിശ്ചയിക്കുന്ന law(s)“ ആണെന്ന്.

ഒരു ഹൈപ്പോതെറ്റിക്കല്‍ Grand Unified Equation-ല്‍ നിന്ന് (അനുഭവവേദ്യമായ) പ്രപഞ്ചത്തിന്റെ എല്ലാ നിയമങ്ങളെയും ഉരുത്തിരിക്കാനുള്ള ശ്രമം ഇപ്പോള്‍ ബ്രേന്‍ തിയറിയിലും സ്ട്രിംഗ് തിയറിയുടെ പലവിധ രൂപങ്ങളിലുമായി പുരോഗമിച്ചു വരുന്നു. ഇന്ന് നാമറിയുന്ന, അളക്കുന്ന, തിയറികളില്‍ ഉപയോഗിച്ചു വരുന്ന, ഡിറൈവ് ചെയ്യുന്ന, എല്ലാ ഇക്വേഷനുകളും വിശാലമായ ഒരു അടിസ്ഥാന തിയറിയില്‍ നിന്നും ഉരുത്തിരിക്കാനാണ് ഈ പറയുന്ന “ഏകീകൃത പ്രപഞ്ചനിയമ സമീകരണം” ഉദ്യമിക്കുന്നത്.

മാഷ് (അര്‍ത്ഥമറിയാതെ) അസ്ഥാനത്ത് ക്വോട്ടിക്കൊണ്ടിരിക്കുന്ന ക്വാണ്ടം ഭൗതികത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഒരു എക്സ്പെരിമെന്റല്‍ ഫ്രെയിം വര്‍ക്കില്‍ ദ്രവ്യത്തിന്റെ/ഊര്‍ജ്ജത്തിന്റെ പെരുമാറ്റം സ്റ്റാറ്റിസ്റ്റിക്കലായി നിര്‍ണ്ണയിക്കുന്നവ മാത്രമാണ് അതിലെ ഗണിതരൂപത്തിലെ 'നിയമങ്ങള്‍ '. ആ നിയമങ്ങള്‍ ചേര്‍ത്തു വച്ചാല്‍ വസ്തുവാകില്ല. വസ്തുവിന്റെ ഉള്ളിലോ പുറത്തോ ആ നിയമങ്ങള്‍ ഇരിക്കുന്നു എന്നും അതു വച്ചു പറയാനാവില്ല.

മാഷ് പറയുന്നത് വസ്തുവിന്റെ ആത്യന്തിക രൂപം എന്നത് തന്നെ ഫിസിക്കല്‍ നിയമങ്ങള്‍ ആണെന്നും.

ഈ ലോജിക്ക് വച്ച് നോക്കിയാല്‍ ഇലക്ട്രോണ്‍ എന്നത് ആത്യന്തികമായി (പണിക്കര്‍മാഷിന്റെ ഭാഷയില്‍ :"വിഭജിച്ചു വിഭജിച്ച്" ചെന്നാല്‍ ) അതു കുറേ 'നിയമങ്ങള്‍ ' (ഇക്വേഷന്‍സ്) ആയി ചുരുക്കാമെന്ന് ! അല്ലെങ്കില്‍ 'നീളം' എന്ന ഫിസിക്കല്‍ പ്രോപ്പര്‍ട്ടി കൂട്ടിവച്ചാല്‍ മുഴക്കോലാകുമെന്ന് !

അങ്ങന്യാ ?"


ഇപ്പൊള്‍ മുഴക്കോലായോ? ആ ആര്‍ക്കറിയാം

7 comments:

  1. സെലക്ടീവ് ക്വോട്ടിംഗിന്റെ ഉസ്താദിനു ഒരു സാഷ്ടാംഗ പ്രണാമം.

    കൂടുതല്‍ എഴുതാന്‍ ടൈമില്ല. “സ്ഥാനാര്‍ത്ഥി -1”ന്റെ “ഠും പൊട്ടിത്തെറി” സ്റ്റുപ്പിഡിറ്റിയില്‍ തന്നെ
    “നാപൃഷ്ഠഃ കസ്യചിത്‌ ബ്രൂയാത്‌
    നചാന്യായേന പൃഛതഃ
    വിജാനന്നപി മേധാവീ
    ജളവല്ലോകമാകരേത്”
    എന്നതിന്റെ പൊരുള് കിടപ്പുണ്ട്. അത് മനസിലായത് ഇപ്പോഴാണെന്ന് മാത്രം..താങ്ക്സ് ;)))

    ReplyDelete
  2. മാഷെ ഒരു കാര്യം പറഞ്ഞാല്‍ പരിഭവിക്കരുത്...
    ഇന്ത്യന്‍ മിത്തോളജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളെയോ അറിവിനേയോ പുരോഗതിയേയോ ആരും കുറ്റം പറയും എന്നു തോന്നുന്നില്ല. ആര്യന്മാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവേശിക്കുന്ന സമയത്ത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ചിരിക്കുന്ന സംസ്കാരം അതു തന്നെയാവണം.

    പുരാണങ്ങളെ സയന്‍സുമായി കൂട്ടിക്കുഴക്കാന്‍ ശ്രമിക്കുമ്പോഴാണ് "കാര്യം വിഷമസ്സിതി" ആവുന്നത്. മനുഷ്യനെ സംബന്ധിച്ചേടത്തോളം അറിവ് എന്ന സംഗതി ഒരു ഇങ്ക്രിമെന്റിംഗ് എന്‍‌ടിറ്റി ആകുന്നു. എല്ലാം പണ്ടു മുതലേ നമുക്കറിയാമാറ്റിരുന്നു എന്നു പറഞ്ഞുകളയുമ്പോളാണ് എതിര്‍പ്പുകള്‍ (ന്യായമായ) ഉണ്ടാവുന്നത്.

    ബിംഗ്‌ ബാംഗ് ആന്‍ഡ് ഭഗവദ്ഗീത എന്നും ടാവോ ഓഫ് ഫിസിക്സ് എന്നും ഒക്കെ പറഞ്ഞ് കണ്ടുപിടിക്കപ്പെട്ടെ സംഗതികളെ ഈസ്റ്റേണ്‍ ഫിലോസഗിയുമായി കൂട്ടിക്കുഴക്കാന്‍ ശ്രമിക്കുന്നത് മിതമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ "വേസ്റ്റ് ഓഫ് റ്റൈം" ആണ്.

    ഒരു "ജാതി"യില്‍ പ്പെട്ടവര്‍ക്കു മാത്രം അറിവ് നേടാന്‍ അവകാശം ഉണ്ടാവുകയും -കര്‍ണന്റേയും പരശുരാമന്റേയും ഉദാഹരണം എടുത്തുകാട്ടേണ്ട ആവശ്യം ഇല്ല എന്നു കരുതട്ടെ.. അതില്‍ തന്നെ ഒരു ലിംഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാവുകയും , ചെയ്തിടത്ത് നിന്നുമാണ് നമ്മൂടെ നാട്ടില്‍ അറിവിന്റെ വര്‍ദ്ധനവിന് തടസ്സം നേരിട്ടു തുടങ്ങിയത്.

    ഫ്യൂഡലിസം ഒരു മാതിരി എല്ലായിടത്തും നിലനിന്നിരുന്നു എന്നിരിക്കെ, യൂറോപ്പ് ഇരുണ്ട കാലഘട്ടത്തില്‍ നിന്നും ഉണരുകയും , അതേ സമയം നമ്മള്‍ പഴയ ജാതിവ്യവസ്ഥിതിയില്‍ ചുരുങ്ങിപ്പോവുകയും ചെയ്തു. ഒരു പക്ഷേ മുഗള്‍ അധിനിവേശം കൂടെ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ നാടിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമായേനെ...

    ഏതിനും Early Bird catches the worm എന്നത് കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ പുതുതായി വന്ന വ്യവസായവല്‍ക്കരണവും സയന്റിഫിക് പുരോഗതിയും സാങ്കേതികവിദ്യയും അവരുടെ സാമ്രാജ്യത്വതാല്പര്യങ്ങള്‍ക്കായി ഉപയോഗിച്ചു. കുറേയേറെക്കാലം നമ്മളും അടിമകള്‍ ആയിരുന്നില്ലേ?

    ഇനിയെങ്കിലും ഇപ്പോള്‍ ഉള്ള ജനാധിപത്യപരമായ സ്വാതന്ത്രം നമ്മുടെ നാടിന്റെ പുരോഗതിയ്ക്കും മറ്റുമായി വിനിയോഗിക്കുക അല്ലേ ബുദ്ധി? പഴയ കാര്യങ്ങള്‍ പറഞ്ഞിരിക്കാതെ, അത് ഏറെയും ചരിത്രപാഠപുസ്തകങ്ങളിലേക്ക് മാറ്റി വെച്ച് സയന്‍സിനെ അതിന്റെ വഴിക്കു വിടുന്നതല്ലേ നല്ലത്?

    ഒരു സ്പോര്‍ട്സ്മാന്‍/സ്പോര്‍ട്സ്‌വുമണ്‍(ഭാഷയില്‍ നിന്നും ലിംഗവ്യത്യാസം ടോട്ടോചാന്‍ പറഞ്ഞതുപോലെ നമുക്കു മായ്ക്കണം) സ്പിരിറ്റില്‍ എടുക്കുമല്ലോ?

    ReplyDelete
  3. ശ്രീഹരി നീണ്ട കമന്റു വായിച്ചു. നന്ദി . കാര്യം എഴുതുമ്പോള്‍ പരിഭവിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട്‌ പരിഭവം ഒട്ടുമില്ല

    പക്ഷെ ഞാന്‍ എഴുതുന്ന പോസ്റ്റുകളില്‍ ഉള്ള സന്ദേശം എന്താണെന്നാലോചിച്ചു നോക്കിയിട്ടുണ്ടോ എന്നറിയില്ല. ഏതായാലും , ജാതിചിന്ത കൊണ്ടുവരണം എന്നോ, ശാസ്ത്രം മാറ്റി വച്ച്‌ മന്ത്രവാദം നടത്തണം എന്നോ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്നെങ്കിലും വ്യക്തമാണെന്നു തോന്നുന്നു. - വിശ്വാമിത്രന്റെ കഥ ഒരു തുടരനായി എഴുതിയിരുന്നത്‌ കണ്ടുകാണും എന്നു വിശ്വസിക്കട്ടെ, ഇല്ലെങ്കില്‍ ഒന്നു നോക്കുക

    ഞാന്‍ പഠിച്ച കാര്യങ്ങളില്‍ ചിലവ പങ്കു വയ്ക്കുന്നു എന്നേ ഉള്ളു.

    ഉദാഹരണത്തിന്‌ ദാ ഈ പോസ്റ്റ്‌ നോക്കുക- രസം എന്ന വസ്തു ആയുര്‍വേദത്തില്‍ എങ്ങനെ അണ്‌ ഉണ്ടാക്കിയിരുന്നത്‌ ? ആധുനിക ശാസ്ത്രത്തിന്റെ യാതൊരു സഹായവും ഇല്ലാതെ തന്നെ അതവര്‍ക്കറിയാമായിരുന്നു. അതുപോലെ മറ്റു പലതും.

    അതു പുതിയവര്‍ പഠിക്കണം എന്നു നിര്‍ബന്ധിക്കുകയല്ല - അങ്ങനെ ഉള്ള അറിവുകള്‍ ചരിത്രത്തില്‍ മാത്രമായി ഒതുക്കേണ്ട കാര്യമില്ല താനും.

    ReplyDelete
  4. "സെലക്ടീവ് ക്വോട്ടിംഗിന്റെ ഉസ്താദിനു ഒരു സാഷ്ടാംഗ പ്രണാമം"

    സൂരജേ ഇനിയിപ്പോള്‍ അങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞോ അതാ നല്ലത്‌. എന്റെ പോസ്റ്റ്‌ മുഴുവനും ഇവിടെ തന്നെ ഉണ്ട്‌. വായിക്കുന്നവര്‍ക്കറിയാം കമന്റു മുഴുവനും ഉണ്ടൊ അതോ സെലക്റ്റിവാണൊ എന്നൊക്കെ

    ReplyDelete
  5. പോസ്റ്റ് ഇതുമായി ബന്ധമുണ്ടെന്ന് തോന്നുന്നു :)

    ReplyDelete
  6. പ്രിയ തറവാടിജീ,

    ഇത്‌ സൂരജ്‌ തനി തറ രാഷ്ട്രീയരീതി കാണിച്ചതല്ലേ.

    അല്ലാതെ ശാസ്ത്രമോ മതമോ ഒന്നുമല്ലല്ലൊ.

    എന്തൊക്കെയോ ചിന്താവൈകല്യത്തിന്റെ പേരില്‍ ഞാനെഴുതുന്ന എല്ലാറ്റിനേയും വിമര്‍ശിക്കണം എന്നൊരു പിടിവാശി. അതല്ലെ ആ ചുവന്ന നിറത്തില്‍ കൊടുത്ത ആശയവൈരുദ്ധ്യം നിറഞ്ഞ വരികള്‍. അതോ ഇനി ഇതാണൊ വൈരുദ്ധ്യാത്മകഭൗതികം? ആവോ

    ReplyDelete