Saturday, February 14, 2009

പ്രപഞ്ചോല്‍പത്തി - വോടിംഗ്‌

ഏതായാലും ബൂലോഗത്തില്‍ പലയിടങ്ങളിലായി വോടിംഗ്‌ നടക്കുന്ന കാലമല്ലെ എന്നാല്‍ ഇവിടെയും ഒന്നു ഇരിക്കട്ടെ.

നിങ്ങളുടെ വിലയേറിയ വോട്‌ ഈ മൂന്നു സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക്‌ കൊടുക്കുക

വിഷയം പ്രപഞ്ചോല്‍പത്തി

സ്ഥാനാര്‍ത്ഥി ഒന്ന് -

ഠും എന്നു പൊട്ടി ഉണ്ടായി. ഠും എന്നു പൊട്ടുന്നത്‌ എന്താണ്‌ എന്നു ചോദിക്കരുത്‌, കാരണം പൊട്ടുന്നതിനു മുമ്പ്‌ ഒന്നും ഇല്ലായിരുന്നു, പൊട്ടുന്നതോടു കൂടി ആണ്‌ എല്ലാം ഉണ്ടാകാന്‍ തുടങ്ങുന്നത്‌. അപ്പോള്‍ ഒരു ആദി ഉണ്ട്‌ ആ ആദിയില്‍ ഒന്നും ഇല്ലായിരുന്നു. പൊട്ടി , എല്ലാം ഉണ്ടായി

സ്ഥാനാര്‍ത്ഥി രണ്ട്‌ -

ദൈവം ഉണ്ടാക്കി. ദൈവം എന്ന ദൈവം മുകളില്‍ ഇരിക്കുന്നു. അവന്‍ എല്ലാം ഉണ്ടാക്കുന്നു. അവന്‍ എന്തില്‍ നിന്നും ഉണ്ടായി എന്നു ചോദിക്കരുത്‌, കാരണം അവന്‍ എന്നും ഉള്ളവനാണ്‌. അപ്പോള്‍ ദൈവത്തിന്‌ പ്രപഞ്ചം ഉണ്ടാക്കുന്നതിന്‌ വേണ്ട വസ്തു ദൈവത്തോടൊപ്പം തന്നെ ഉണ്ടായതാണൊ എന്നു ചോദിക്കരുത്‌ കാരണം എങ്കില്‍ അത്‌ ആരുണ്ടാക്കി എന്നതു ഉത്തരമില്ലാത്തതാകും.

സ്ഥാനാര്‍ത്ഥി മൂന്ന്‌ -

ഈ പ്രപഞ്ചം എന്നത്‌ ആദിയും അന്തവും ഇല്ലാതെ ഒരു Vicious Cycle പോലെ ചാക്രികമായി വര്‍ത്തിക്കുന്ന ഒരു പ്രതിഭാസമാണ്‌. അത്‌ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല അതുകൊണ്ടു തന്നെ അത്‌ ഉണ്ടായതല്ല. അത്‌ ഉണ്ടായതല്ല അതുകൊണ്ടു തന്നെ അത്‌ ഇല്ലാതെ ആകുന്നും ഇല്ല. ഇതിനെ ചാക്രികസ്വഭാവം നിയന്ത്രിക്കുന്നത്‌ ഇതിന്റെ തന്നെ നിയമങ്ങളാണ്‌. ആ നിയമങ്ങളെ മൊത്തം ക്രോഡീകരിക്കുവാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ഒരു നിയാമക intelligence മാത്രമേ ശാശ്വതമായുള്ളു

പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തവര്‍ക്ക്‌ എന്തെങ്കിലും ഒരു പണി ആയും , ധാരാളം പണിയുള്ളവര്‍ക്ക്‌ ഒരു വിശ്രമവിനോദമായും, മറ്റുള്ളവരെ ചൊറിയണം എന്നുള്ളവര്‍ക്ക്‌ ഒരു ചൊറിച്ചിലുപാധിയായും, അതി ബുദ്ധിമാന്മാര്‍ക്ക്‌ ഒരു വിശകലനാവസരമായും ഒക്കെ ഉപയോഗപ്പെടുത്താവുന്ന് ഈ സുവര്‍ണ്ണാവസരം പാഴാക്കാതെ എല്ലാവരും വോട്‌ ചെയ്യുക SMS അയക്കേണ്ട

29 comments:

  1. പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തവര്‍ക്ക്‌ എന്തെങ്കിലും ഒരു പണി ആയും , ധാരാളം പണിയുള്ളവര്‍ക്ക്‌ ഒരു വിശ്രമവിനോദമായും, മറ്റുള്ളവരെ ചൊറിയണം എന്നുള്ളവര്‍ക്ക്‌ ഒരു ചൊറിച്ചിലുപാധിയായും, അതി ബുദ്ധിമാന്മാര്‍ക്ക്‌ ഒരു വിശകലനാവസരമായും ഒക്കെ ഉപയോഗപ്പെടുത്താവുന്ന് ഈ സുവര്‍ണ്ണാവസരം പാഴാക്കാതെ എല്ലാവരും വോട്‌ ചെയ്യുക SMS അയക്കേണ്ട

    ReplyDelete
  2. പ്രത്യേകിച്ചൊരു പണിയും ഇല്ലാത്തതുകൊണ്ട് അടിയന്റെ വോട്ടാവട്ടെ ആദ്യം.

    മൈ വോട്ട് ഗോസ് റ്റു :

    സ്ഥാനാര്‍ത്ഥി രണ്ട്‌ -

    ദൈവം ഉണ്ടാക്കി. ദൈവം എന്ന ദൈവം മുകളില്‍ ഇരിക്കുന്നു. അവന്‍ എല്ലാം ഉണ്ടാക്കുന്നു. അവന്‍ എന്തില്‍ നിന്നും ഉണ്ടായി എന്നു ചോദിക്കരുത്‌, കാരണം അവന്‍ എന്നും ഉള്ളവനാണ്‌. അപ്പോള്‍ ദൈവത്തിന്‌ പ്രപഞ്ചം ഉണ്ടാക്കുന്നതിന്‌ വേണ്ട വസ്തു ദൈവത്തോടൊപ്പം തന്നെ ഉണ്ടായതാണൊ എന്നു ചോദിക്കരുത്‌ കാരണം എങ്കില്‍ അത്‌ ആരുണ്ടാക്കി എന്നതു ഉത്തരമില്ലാത്തതാകും.

    ReplyDelete
  3. മാഷെ ഒരു സ്വതന്ത്രന്‍ കൂടി മത്സരിച്ചോട്ടെ?

    1)ലോകം ഉണ്ടായിട്ടേയില്ല ഉണ്ടായിട്ടേയില്ലാത്ത ഒന്നിന്റെ ഉത്ഭവം/തിരോഭവം തിരക്കുന്നതില്‍ എന്തു കാര്യം?
    2)ഇക്കാണുന്നതൊക്കെ വെറും സ്വപ്നം മാത്രം ഉറക്കത്തില്‍ എല്ലാവരും കാണുന്നതു പോലെ.
    3)ജീവിതം എന്ന ഉറക്കം കഴിഞ്ഞ് ഉണരുമ്പോള്‍ മാത്രമേ ആസ്വപ്നത്തിന്റെ ദൈര്‍ഘ്യം ആര്‍ക്കും മനസ്സിലാവുകയുള്ളു.
    :)

    ReplyDelete
  4. സ്ഥാനാര്‍‌‌‌‌ത്ഥി രണ്ടും സ്ഥാനാര്‍‌‌ത്ഥി മൂന്നും തമ്മിലെന്താണ് വ്യത്യാസം?

    ReplyDelete
  5. സൂരജ്‌,

    വോട്‌ ചെയ്തിട്ടങ്ങു പോയാല്‍ എളുപ്പമായി അല്ലേ.

    ചിലപ്പോള്‍ ചോദ്യം വരും ആ ദൈവം ഇതൊക്കെ ഉണ്ടാക്കുന്നതിനു മുമ്പ്‌ എന്തിന്റെ 'മുകളില്‍' ആണിരുന്നതെന്നോ, ഒക്കെ. ഉത്തരം കൂടി തയ്യാറാക്കി വച്ചോ.

    കാവലാന്‍ ജി, സ്വതന്ത്രന്‍ മൂന്നാമനില്‍ ഒളിച്ചിരിക്കുന്നില്ലേ? :)

    കുതിരവട്ടന്‍ ജി, രണ്ടാമന്‍ പ്രപഞ്ചത്തില്‍ നിന്നു വേറിട്ട ഒരു പ്രതിഭാസമാണ്‌ - കുശവന്‍ മണ്ണുപയോഗിച്ചു കുടം ഉണ്ടാക്കുന്നതു പോലെ , എന്നാല്‍ മൂന്നാമത്തവന്‍ അങ്ങനെ അല്ല അവന്‍ തന്നെ ആണ്‌ പ്രപഞ്ചവും

    ReplyDelete
  6. എന്റ്റെ വോട്ട് സ്ഥാനാര്‍ത്ഥി മൂന്നിന്

    ReplyDelete
  7. രണ്ടും മൂന്നും ഒന്നു തന്നെയാൺ പണിക്കർ മാഷേ :-) ഒന്നായി കാണണോ രണ്ടായിക്കാണണോ പലതായിക്കാണണോ എന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.

    ReplyDelete
  8. കുതിരവട്ടന്‍ ജി,
    അവിടെയല്ലേ വോട്ടിന്റെ കളി.
    വോട്ട്‌ എവിടെ വീഴുന്നു എന്നാണ്‌ നോക്കേണ്ടത്‌!

    രണ്ടിടത്തും കുത്തിയാല്‍,അസാധുവാകും

    കേട്ടിട്ടില്ലെ "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ -" പണ്ടെ ക്കണക്കു കുപ്പി നിറയെ പോരണെ എന്നു പ്രാര്‍ത്ഥിക്കേണ്ടി വന്നത്‌

    ReplyDelete
  9. അദിയും അന്തവും ഇല്ലാത്ത ഒരു വല്യ പ്രപഞ്ചത്തിനെ നിയന്ത്രിക്കുന്ന ഒരു ശക്തി നമ്മള്‍ കാണുന്ന ഈ കുഞ്ഞു പ്രപഞ്ചത്തിനെ ഠേ ന്നു ഉണ്ടാക്കി. ഈ കുഞ്ഞു പ്രപഞ്ചത്തിനെ പറ്റി പഠിച്ചു പഠിച്ചു എന്നേലും ആ വല്യ പ്രപഞ്ചതിനേം പറ്റി ആരെന്കിലും അറിയുമായിരിക്കും

    എന്തായാലും എന്റെ വോട്ട് രണ്ടാമത്തെ അഭിപ്രായത്തിനു ആണ്.

    (കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായെന്നു കണ്ടു പിടിക്കാന്‍ ഇതുവരെ പറ്റിട്ടില്ല, പിന്നെയാ :) അതോ ഇനി അത് കണ്ടു പിടിച്ചോ :-? )

    ReplyDelete
  10. പണിക്കര്‍ മാഷേ,

    ചിലപ്പോള്‍ ചോദ്യം വരും ആ ദൈവം ഇതൊക്കെ ഉണ്ടാക്കുന്നതിനു മുമ്പ്‌ എന്തിന്റെ 'മുകളില്‍' ആണിരുന്നതെന്നോ, ഒക്കെ. ഉത്തരം കൂടി തയ്യാറാക്കി വച്ചോ

    അയ്യടാ... പിന്നേ...ചോദിക്കാനിങ്ങ് വന്നേരെ... ഉത്തരം പറയാന്‍ സൌകര്യമില്ലേലോ ? :))

    പ്രിയാ,

    കോഴി-മുട്ട സമസ്യ ഇതു വരെ കിട്ടിയില്ലേ ? കമ്പ്യൂട്ടറുണ്ടായാ പോര ;))

    പക്ഷികുലത്തിനു മുമ്പേ മത്സ്യ,ഉരഗ, ഉഭയജീവികള്‍ മുട്ടയിട്ട് തുടങ്ങീട്ടുണ്ട്...

    ReplyDelete
  11. :P കോഴിയാണോ കോയിമുട്ടയാണോ ആദ്യംന്നാണെന്കിലോ സൂരജേ?

    ReplyDelete
  12. ന്നാലും മുട്ട തന്ന്യാ ഫസ്റ്റ് ! (വിശകലിക്കാനൊന്നും പറയല്ല്, ബയങ്കര ബിസിയാ)

    ReplyDelete
  13. കള്ളവോട്ട് ചെയ്യരുത്. തിരിച്ചറിയൽ കാർഡ് ഉള്ളവർക്കു മാത്രം പ്രവേശനം.

    ഈ പറയുന്നതൊന്നും ശരിയല്ല. എല്ലാം മായയാണ്. ഇക്കാണുന്ന പ്രപഞ്ചവും നിങ്ങളും ഞാനും എല്ലാം. അത് അറിയണമെങ്കിൽ തോന്ന്യാശ്രമം വരെ ഒന്നു പോയി അടിച്ചു പൂക്കുറ്റി ആയാൽ മാത്രം മതി.

    ReplyDelete
  14. പ്രപഞ്ചം മുഴുവനും ഈശ്വരമയമല്ലേ?
    അതിനാൽ പ്രപഞ്ചവും ഈശ്വരനും ഒരുമിച്ചുണ്ടായി എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം
    എന്റെ വോട്ട് മൂന്നാമന്

    ReplyDelete
  15. "കോഴി-മുട്ട സമസ്യ ഇതു വരെ കിട്ടിയില്ലേ ? കമ്പ്യൂട്ടറുണ്ടായാ പോര ;))

    പക്ഷികുലത്തിനു മുമ്പേ മത്സ്യ,ഉരഗ, ഉഭയജീവികള്‍ മുട്ടയിട്ട് തുടങ്ങീട്ടുണ്ട്..."


    സൂരജേ അപ്പൊ മല്‍സ്യമുട്ടയില്‍ നിന്നാണൊ കോഴിയുണ്ടായത്‌? :))
    ഞാന്‍ ഓടി

    ReplyDelete
  16. പണിക്കര്‍ മാഷേ,

    കോഴീടെ സ്പെസിഫിക് കേസില്‍ കോഴിമുട്ട തന്നെയാണു ഫസ്റ്റ് എന്ന് പ്രിയാ ജീക്ക് കൊടുത്ത മറുപടി കാണാത്തതല്ല എന്ന് വിചാരിക്കട്ടെ ;)

    speciation കുറിച്ച് ചിലര് നല്ല പ്രായത്തില്‍ പഠിക്കാത്തതിനു അടിയനെന്തിന് കീബോഡിലടിച്ചടിച്ച് വിരലു കളയണം ?
    അന്വേഷിപ്പിന്‍ കണ്ടെത്തും :)))

    ReplyDelete
  17. സൂരജ്‌ സ്മെയിലി കണ്ടില്ലായിരുന്നൊ, ഞാന്‍ ഓടി എന്നു കൂടി എഴുതിയത്‌ അതു വ്യക്തമായിക്കൊട്ടെ എന്നു കരുതിയായിരുന്നേ. എന്നിട്ടും തെറ്റിദ്ധരിച്ചോ

    ReplyDelete
  18. “ഓടരുതമ്മാവാ ആളറിയാം” എന്നത് ഒരു പഴയ സ്മൈലിപ്പടത്തിന്റെ പേരല്യോ ;)))

    നോ “തെറ്റിദ്ധാരണൈസേഷന്‍”സ്

    ReplyDelete
  19. സൂരജ്‌
    ശരിക്കുള്ള തെറ്റിദ്ധാരണൈസേഷന്‍സ്‌ ഇവിടെ കിടക്കുന്നു.

    പിന്നെ ഒരു ബുദ്ധിവ്യായാമം ദേ ഇവിടെയും.
    ഏതായാലും പഠിക്കുകയല്ലേ ഇടയ്ക്കിടയ്ക്ക്‌ ഇതും കൂടി നോക്ക്‌

    ReplyDelete
  20. ന്നാലും ന്റെ പണിക്കര് മാഷെ. ങ്ങള്‍ ജ്ജാതി ബോട്ടിംഗും തോടങ്ങ്യോ. ഇക്കാലത്ത് പ്പങ്ങന്യാ എല്ലാ ജാതി ശരീം തെറ്റും തീരുമാനിക്കണതും ബോട്ടീങ്ങിലൂട്യാണ്. ഭൂരി പക്ഷം പറീണതാ ശരി. ഇതൂന്നും അങ്ങനാ ബോട്ടിങ്ങിലൂടെ തീരുമാനിക്കാന്‍ ബരട്ടെ... ഞമ്മളിതീന്ന് വിട്ട് നിക്ക്വാ :) മമ്മുട്ടി പറീന്നത് വിട്ട് നിന്നാ താക്കോലില്ലാത്തവനെ പോലാന്നാ . ന്നാലും മ്മളിതീന്ന് വിട്ട് നിക്കാന്‍ തീരുമാണ്‍ച്ച്ക്കുണൂ.

    ReplyDelete
  21. ചിന്തകന്‍ ജി, ഇവിടെ ഇപ്പൊ ആകെ രണ്ട്‌ വോട്ടേ നേരെ വീണുള്ളു. ഒന്ന്‌ കള്ള്‌ വോട്ടാണ്‌, അങ്ങനെ ആകെ മൂന്ന്‌. ഞാനും വിട്ടു നില്‍ക്കുകയാണ്‌ :))

    ReplyDelete
  22. ഒരു ചെറിയ തിരുത്ത്‌ കൊടുക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.
    ഒന്നാം നമ്പര്‍ സ്ഥാനാര്‍ത്ഥിയുടെ credentials അല്‍പം തിരുത്തുന്നു.
    ഇവിടെ വായിച്ചപ്പോല്‍
    കിട്ടിയ അറിവാണേ - നമുക്ക്‌ ബാലരമ നിലവാരമല്ലേ ഉള്ളു - അതുകൊണ്ട്‌ ഇതാ യൂണീവേര്‍സിറ്റി വക

    ഠും എന്നു പൊട്ടുന്നതിനു മുമ്പ്‌ ശൂന്യത - അഥവാ ഒന്നുമില്ലായ്ക ഉണ്ടായിരുന്നു. അവിടെ ആണ്‌ പൊട്ടിയത്‌ , നേരത്തെ ഒന്നുമില്ലായിരുന്നു എന്നെഴിതിയത്‌ മറന്നേക്കുമല്ലൊ. ആ ഒന്നുമില്ലായ്ക അഥവാ ശൂന്യത എങ്ങനെ ഉണ്ടായി എന്നു ചോദിക്കരുത്‌ ഞാന്‍ പറയൂല

    ReplyDelete
  23. കാര്‍ക്ക് വോട്ടു ലിസ്റ്റില്‍ പേരില്ലല്ലോ- അതിനാല്‍ ഞങ്ങള്‍ വലിയ വായില്‍ അഫിപ്രായങ്ങള്‍ പറയുകയേ ഉള്ളൂ- ഇലക്ഷന്‍ ഫണ്ട് പിരിക്കാന്‍ വേണേല്‍ പോര്-

    ReplyDelete
  24. NRI-കാര്‍ക്ക് വോട്ടു ലിസ്റ്റില്‍ പേരില്ലല്ലോ- അതിനാല്‍ ഞങ്ങള്‍ വലിയ വായില്‍ അഫിപ്രായങ്ങള്‍ പറയുകയേ ഉള്ളൂ- ഇലക്ഷന്‍ ഫണ്ട് പിരിക്കാന്‍ വേണേല്‍ പോര്-

    ReplyDelete
  25. ഹെറിറ്റേജ്,സ്ഥാനര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍..വേഷം ..പ്രശ്നമയി..
    ഏതായാലും .അസാധുവാക്കാതെ,മൂന്നാമത്തെ..സനാതന്‍..പണിക്കര്‍ക്കിട്ടു
    കു.കുത്തു..കുത്തുന്നു.(വെളിവൊണ്ടാകാന്‍..ഇല്ലാ..സമയമില്ല)

    ReplyDelete
  26. വോട്ടിട്ട് തീരുമാനിക്കേണ്ട ഒന്നായി ദൈവത്തെ കാണാനും പ്രയാസമുണ്ട്- ജനാധിപത്യ ദൈവമോ പടച്ചോനെ-

    ReplyDelete
  27. അതിപ്പൊ അങ്ങനായിപോയില്ലെ?

    ബുദ്ധിയുള്ള ഒരുത്തന്‍ തീയില്‍ തൊടരുത്‌ എന്നും അതിനെതിരെ ബുദ്ധിയില്ലാത്ത ആയിരം കഴുതകള്‍ തീ കൊണ്ട്‌ കുളിച്ചോ എന്നും പറഞ്ഞാല്‍ -- തീകൊണ്ട്‌ കുളിയ്ക്കലാകും ശരി ങാ അതാ ശരി അതാ ബൂരിപക്ഷം.
    അപ്പൊ വോട്ടിംഗ്‌ തുടരട്ടെ

    ReplyDelete