Saturday, March 21, 2009

സദാ 'ചാരം'

മുമ്പു കേട്ടിട്ടുള്ള ഒരു കഥയാണ്‌.

പിതാവിന്റെ ബലിയിടുന്ന ഒരു പുത്രന്‍. ബലിയ്ക്കുള്ള തയ്യറെടുപ്പുകളെല്ലാം പൂര്‍ത്തിയായി.

പെട്ടെന്നു അദ്ദേഹം വിളിച്ചു ചോദിക്കുന്നു. "പൂച്ചയെവിടെ"?

ആ വീട്ടില്‍ പൂച്ചയില്ല. എന്തു ചെയ്യും? കൂട്ടുകാരന്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്‌ ദൂരെ ഒരു വീട്ടില്‍ പൂച്ചയുണ്ടെന്ന്‌. അതിനെ കൊണ്ടു വരാമെന്നേറ്റിരുന്നതും ആണ്‌. പക്ഷെ ഇതുവരെ എത്തിയില്ല.

വേഗം വേറേ ആളെ വിട്ടു ആ പൂച്ചയെ വരുത്തിച്ചു. കൊണ്ടു വന പാടെ അതിനെ ഒരു കുട്ടയ്ക്കടിയില്‍ അടച്ചിട്ടു.

ബലികര്‍മ്മങ്ങള്‍ എല്ലാം ഭംഗിയായി നടത്തി. പൂച്ചയെ തിരികെ അതിന്റെ വീട്ടിലും എത്തിച്ചു.

കര്‍മ്മങ്ങള്‍ക്കെത്തിയിരുന്ന വൃദ്ധനായ ഒരു അതിഥിയ്ക്ക്‌ ഈ പൂച്ച പുരാണം മനസ്സിലായില്ല അദ്ദേഹം ചോദിച്ചു

" എന്തിനാ പൂച്ചയെ കൊണ്ടു വന്നത്‌?"

വീട്ടുകാരന്‍ "അതേയ്‌, അച്ഛന്‍ മുമ്പ്‌ ബലിയിടുമ്പോഴൊക്കെ പൂച്ചയെ പിടിച്ച്‌ കുട്ടയ്ക്കടിയില്‍ ഇടാന്‍ പറയുമായിരുനു. ഞാനാണ്‌ അതു ചെയ്തിരുന്നത്‌. എന്തു ചെയ്യാം ഇപ്പോള്‍ വീട്ടില്‍ പൂച്ചയില്ലാതായിപ്പോയി.?

അതിഥി " എടോ തന്റെ അച്ഛന്‍ തന്റെ വീട്ടിലെ പൂച്ചയെ പിടിച്ചു കുട്ടയ്ക്കടിയില്‍ ഇടുന്നത്‌ എന്തിനാണെന്നു അറിയില്ലേ? കഷ്ടം. ബലിയ്ക്കുള്ള ചോറും പാലുമൊന്നും അതു വന്ന്‌ തിന്നും കുടിച്ചും നശിപ്പിക്കാതിരിക്കാന്‍ ചെയ്ത കാര്യം താന്‍ ഇങ്ങനെ ആണോ മനസ്സിലാക്കിയത്‌?"

നമ്മുടെ നാട്ടില്‍ നടമാടുന്ന സദാ 'ചാരങ്ങള്‍" കാണുമ്പോള്‍ ഇതൊക്കെ കുറച്ചു കൂടി വിപുലമായതേ ഉള്ളു എന്നു തോന്നുന്നു.

5 comments:

  1. സദാ ‘ ചാരം. ആ’ ചാരം.
    എല്ലാം ചാരങ്ങളാണെന്നോ.? ഹഹാ..

    ഇതു നല്ല വി’ചാരം ആയി മാഷേ..

    ReplyDelete
  2. വേണു ജീ,
    പണ്ടൊരു തമാശയായി കേട്ടതാണ്‌- "സദാചാരം" വാക്യത്തില്‍ പ്രയോഗിക്കുവാന്‍ പരീക്ഷയ്ക്കുള്ള ചോദ്യം, ഒരു കുട്ടിയുടെ ഉത്തരം -" ഞങ്ങളുടെ വീട്ടിലെ പട്ടി സദാ'ചാര'ത്തിലാണ്‌ കിടക്കുന്നത്‌.

    ഒരു തവണ കേട്ട തമാശ രണ്ടാമതു കേള്‍ക്കുമ്പോള്‍ വളിപ്പായി പോകും അല്ലേ?

    ReplyDelete