Thursday, March 26, 2009

മാംസാഹാരം, മതം, ഭക്തി

പണ്ടു കേട്ട ഒരു കഥ.

ഒരു വ്യവസായി തന്റെ യാത്രയ്ക്കിടയില്‍ ഒരു കൊടും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. കാടിന്റെ വളരെ വളരെ ഉള്ളില്‍ ഒരിടത്ത്‌ എത്തിയപ്പോള്‍ അവിടെ ഒരുമരച്ചുവട്ടില്‍ കിടന്നുറങ്ങുന്ന ഒരാളെ കണ്ടു. അദ്ദേഹം വാഹനം അവിടെ നിര്‍ത്തി, ഉറങ്ങുന്ന ആളെ വിളിച്ചുണര്‍ത്തി-
" ഹേയ്‌ താങ്കള്‍ ആരാണ്‌, ഇവിടെ എന്തു ചെയ്യുന്നു?"

അയാള്‍- " ഞാന്‍ ഇവിടെ കിടന്നുറങ്ങുന്നു അല്ലാതെന്ത്‌"

വ്യവസായി " നിങ്ങള്‍ക്കു നല്ല ആരോഗ്യമുണ്ടല്ലൊ , നിങ്ങള്‍ക്ക്‌ നാട്ടില്‍ വന്നു പല്ല പണിയും ചെയ്തു ജീവിച്ചു കൂടെ?"

അയാള്‍ " അതെന്തിന്‌"?

വ്യവസായി " നല്ല പോലെ പണിചെയ്താല്‍ നല്ല പോലെ കാശുണ്ടാക്കാം"

അയാള്‍ " നല്ല പോലെ കാശുണ്ടാക്കി എന്നു കരുതുക എന്നിട്ട്‌?

വുവസായി " കാശുണ്ടാക്കിയാല്‍ എന്നെ പോലെ ബിസിനസ്സൊക്കെ ചെയ്ത്‌ പിന്നെയും കാശുണ്ടാക്കാം"

അയാള്‍ " പിന്നെയും ഒരുപാട്‌ കാശുണ്ടാക്കി എന്നിട്ട്‌?"

വ്യവസായി " നല്ല മാളിക പണിഞ്ഞ്‌ അവിടെ കിടന്നുറങ്ങാം, അല്ലാതെ ഈ കാട്ടില്‍ കിടക്കണൊ"

അയാള്‍ " സുഹൃത്തേ അവസാനം വെറുതേ കിടന്നുറങ്ങാനാണെങ്കില്‍ - അതു തന്നെ അല്ലേ ഈ ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ഞാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്‌? തന്നെയുമല്ല ആ മാളികയില്‍ കിടന്നാല്‍ ഉറങ്ങുന്നവര്‍ വളരെ കുറവായിരിക്കും ശരിയല്ലേ?

ഇതൊരു കഥ മാത്രം.

പക്ഷെ ജീവിതത്തിന്റെ വളരെ വലിയ ഒരു തത്വത്തെ വെളിപ്പെടുത്തുന്നു.

മതം, ഭക്തി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ കണ്ട ചില പ്രതിവാദങ്ങള്‍ക്ക്‌ ഉപോല്‍ബലകമായ വാദവും ഈ വ്യവസായിയുടെ തരം വീക്ഷണമാണ്‌.

ഒരു ജീവിയുടെ ഏറ്റവും പ്രഥമമായ ആവശ്യം ഭക്ഷണം. ജീവിയ്ക്കാനുള്ള ഭക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അടുത്ത്‌ ആവശ്യം വരുന്നത്‌ വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവ. അതിനു ശേഷം തന്റെ കുടുംബം അതിനെ പോറ്റാനും പാലിക്കാനും ഉള്ള വഴി.

ഇതെല്ലാം നിറവേറികഴിഞ്ഞാല്‍ തന്റെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്ഥിതി.

ഇതും കഴിഞ്ഞാല്‍ വേണ്ടത്‌ ഭക്തി. അതും കഴിഞ്ഞ്‌ മതം.

ഈ ക്രമത്തിലല്ല ഇതുണ്ടാകുന്നത്‌ എങ്കില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായി.

അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റികഴിഞ്ഞ്‌ തന്റെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയോ, തന്റെ കയ്യില്‍ നീക്കിയിരിപ്പുള്ള ധനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗമായോ ഭക്തിയും മതവും എന്നുപയോഗിക്കപ്പെടുന്നുവോ അപ്പോള്‍ അവ ഭക്തിയും മതവും അല്ലാതായിത്തീരുന്നു.

തന്റെ കുടൂംബം പോറ്റാനുള്ള വഴി വരെ ഏകദേശം മൃഗങ്ങളും മനുഷ്യനും തുല്ല്യരാണ്‌.

എന്നാല്‍ അതിലുപരിയായി മനുഷ്യന്‍ തന്റെ സമൂഹത്തെ കുറിച്ചു ബോധവാനാകുന്നതോടൂ കൂടി മൃഗത്തില്‍ നിന്നും അല്‍പം മുകളിലാകുന്നു.

അതിനും മുകളില്‍, തന്റെ സത്തയെ അന്വേഷിക്കുന്ന ബുദ്ധി എന്നുദിക്കുന്നുവോ അന്നവന്‍ ഭക്തനാകുന്നു.
- അല്ലാതെ അമ്പലത്തില്‍ പോയി "എനിക്കു നാളെ ലോട്ടറി അടിക്കണേ" എന്നു പ്രാര്‍ത്ഥിക്കുന്നതല്ല ഭക്തി.

ഭക്തിയുടെ സൈദ്ധാന്തികവശമാണ്‌ മതം. അതിനെ ആണ്‌ 'തത്വശാസ്ത്രം' എന്നു വ്യവഹരിക്കുന്നത്‌ - തത്‌ = അത്‌, ത്വം = നീ

അതു നീ തന്നെ ആകുന്നു എന്നു വെളിപ്പെടുത്തുന്ന ശാസ്ത്രം.
ഹൈന്ദവതത്വശാസ്ത്രത്തില്‍ വിശ്വാമിത്രന്റെ കഥ (വിശ്വത്തിന്‌ അമിത്രനായവന്‍) നേരത്തെ എഴുതിയത്‌ വായിച്ചിരിക്കുമല്ലൊ.

തന്റെ തപസ്സിനവസാനം പാരണ വീടുവാന്‍ വച്ചിരുന്ന വസ്തു പോലും ദാനമായി നല്‍കുന്ന അവസ്ഥ - താന്‍ എന്നോ തന്റെ ജീവന്‍ എന്നോ ഉള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കാത്ത നിലയിലെത്തുവാന്‍ ശ്രമിക്കുന്ന കഥ.

ഇത്തരത്തിലുള്ള ഒരു തത്വശാസ്ത്രത്തിന്റെ ഭാഗമായി മാംസാഹാരം കഴിക്കുന്നതിനെ പറ്റി പറയുമ്പോള്‍ ഞാനെഴുതും - non- vegetarian food will make your thinking carnivorous--" മറ്റൊരു ജീവനെ കുരുതി കൊടുത്തും തന്റെ ജീവന്‍ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ചിലര്‍ക്ക്‌, തന്റെ ആഹാരം ദാനം നല്‍കി താന്‍ നശിച്ചാലും മറ്റൊരു ജീവന്‍ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നത്‌ മനസ്സിലാവുകയില്ല - അത്‌ അവരുടെ കുറ്റമല്ല.

ആ വാചകത്തിനു മുമ്പ്‌ ഞാന്‍ വേറൊരു വാചകം കൂടി എഴുതിയിരുന്നു - "try to avoid no-veg diet if possible" എന്ന്‌ "if possible" എന്നു വച്ചാല്‍ കഴിയുമെങ്കില്‍ എന്നു മലയാളം. 'കഴിയുമെങ്കില്‍ മാംസാഹാരം ഒഴിവാക്കണം' എന്നു പറഞ്ഞാല്‍ ഒരിക്കലും മാംസാഹാരം കഴിക്കരുത്‌ എന്നല്ല അര്‍ത്ഥം.

മറ്റ്‌ ആഹാരങ്ങള്‍ ലഭ്യമാണെങ്കില്‍, അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെടാനാകുമെങ്കില്‍, അതു നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ പര്യാപ്തമാണെങ്കില്‍ എന്നീ ഉപാധികള്‍ അവിടെ ഉണ്ട്‌. ഈ ഉപാധികളെല്ലാം പൂരിതമാകുമ്പോഴും നിങ്ങള്‍ മാംസാഹാരം കഴിക്കണം എന്നു നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, അതു നിങ്ങളുടെ മാനസിക നിലയെ സൂചിപ്പിക്കുനത്‌ ഇപ്രകാരമാണ്‌- ഏത്‌ - മുമ്പു പറഞ്ഞ - മറ്റൊരു ജീവിതത്തെ ബലികഴിച്ചും തന്റെ ജീവിതം സുഖമയമാക്കണം എന്ന തരം. അത്‌ ഭൗതികവാദത്തില്‍ നല്ലതായിരിക്കാം പക്ഷെ ആദ്ധ്യാത്മികതയില്‍ നല്ലതല്ല.

'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന ഒരു പഴഞ്ചൊല്ലുണ്ട്‌. അതിന്‍ പ്രകാരം തിന്നാന്‍ വേണ്ടി കൊല്ലാം എന്നു വാദിക്കുന്നതും കേട്ടിട്ടുണ്ട്‌.

ഇവിടെയും മേല്‍പറഞ്ഞ പ്രകാരം, മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍, തന്റെ ജീവിതം നിലനിര്‍ത്തുന്നതിന്‌ ആഹാരമായി അപ്പോള്‍ ആ ഒരു വഴിയേ ഉള്ളു എങ്കില്‍ അതു ശരിയാണ്‌, പക്ഷെ മറ്റു വഴികള്‍ ആഹാരസമ്പാദനത്തിനുണ്ടെങ്കില്‍ കൊന്ന പാപം തീരില്ല.

ഇത്രയും വായിച്ചു കഴിഞ്ഞെങ്കില്‍ മുകളില്‍ പറഞ്ഞ ഈ വാചകങ്ങള്‍ ഒന്നു കൂടി വായിക്കുക -

"അതിനും മുകളില്‍, തന്റെ സത്തയെ അന്വേഷിക്കുന്ന ബുദ്ധി എന്നുദിക്കുന്നുവോ അന്നവന്‍ ഭക്തനാകുന്നു.
- അല്ലാതെ അമ്പലത്തില്‍ പോയി "എനിക്കു നാളെ ലോട്ടറി അടിക്കണേ" എന്നു പ്രാര്‍ത്ഥിക്കുന്നതല്ല ഭക്തി.

ഭക്തിയുടെ സൈദ്ധാന്തികവശമാണ്‌ മതം."

ഈ നിലവാരത്തില്‍ ചിന്തിക്കുന്നവര്‍ക്കുള്ള കാര്യങ്ങളാണ്‌ ഇപ്പറഞ്ഞത്‌.

73 comments:

  1. non- vegetarian food will make your thinking carnivorous--" മറ്റൊരു ജീവനെ കുരുതി കൊടുത്തും തന്റെ ജീവന്‍ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ചിലര്‍ക്ക്‌, തന്റെ ആഹാരം ദാനം നല്‍കി താന്‍ നശിച്ചാലും മറ്റൊരു ജീവന്‍ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നത്‌ മനസ്സിലാവുകയില്ല - അത്‌ അവരുടെ കുറ്റമല്ല.

    ആ വാചകത്തിനു മുമ്പ്‌ ഞാന്‍ വേറൊരു വാചകം കൂടി എഴുതിയിരുന്നു - "try to avoid no-veg diet if possible" എന്ന്‌ "if possible" എന്നു വച്ചാല്‍ കഴിയുമെങ്കില്‍ എന്നു മലയാളം. 'കഴിയുമെങ്കില്‍ മാംസാഹാരം ഒഴിവാക്കണം' എന്നു പറഞ്ഞാല്‍ ഒരിക്കലും മാംസാഹാരം കഴിക്കരുത്‌ എന്നല്ല അര്‍ത്ഥം.

    ReplyDelete
  2. /മറ്റൊരു ജീവനെ കുരുതി കൊടുത്തും തന്റെ ജീവന്‍ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ചിലര്‍ക്ക്‌, തന്റെ ആഹാരം ദാനം നല്‍കി താന്‍ നശിച്ചാലും മറ്റൊരു ജീവന്‍ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നത്‌ മനസ്സിലാവുകയില്ല - അത്‌ അവരുടെ കുറ്റമല്ല./

    പ്രിയ ഇന്‍ഡ്യാഹെറിറ്റേജ്,
    മറ്റൊരു ജീവനെ കുരുതികൊടുക്കാതെ നിലനില്‍ക്കാന്‍ തല്‍ക്കലം മനുഷ്യര്‍ അടക്കം ഉള്ള ജന്തുക്കള്‍ ബുദ്ധിമുട്ടാണ്. കാരണം സസ്യങ്ങള്‍ക്കും ജീവനും വേദനയും ഒക്കെ ഉണ്ടെന്നതു തന്നെ. വിശദവിവരത്തിന് സൂരജിന്റെ പോസ്റ്റില്‍ ഇട്ട കമന്റുകള്‍ ഇവിടെ
    സൂക്ഷിച്ചിട്ടുണ്ട്. സമയമുള്ളപ്പോള്‍ വായിക്കുക.

    /കഴിയുമെങ്കില്‍ മാംസാഹാരം ഒഴിവാക്കണം/

    അതിന് ഒരു വാലിഡ് റീസണ്‍ പറഞ്ഞു തന്നാല്‍ കഴിയില്ലെങ്കില്പ്പോലും കഴിക്കാതിരിക്കാം. പക്ഷേ റീസണ്‍ വാലിഡ് ആവേണം. ജീവന്‍ അപഹരിക്കുന്നതും വേദനയും പറഞ്ഞിട്ട് കാര്യമില്ല. കാരണം സസ്യങ്ങള്‍ക്കും അതു രണ്ടും ഉണ്ടെന്നത് തന്നെ കാരണം. അതിനെക്കുറിച്ച് മുകളിലെ ലിങ്കില്‍ വിശദമായി പറഞ്ഞിട്ടൂണ്ട്.

    ReplyDelete
  3. ശ്രീഹരീ
    മാങ്ങയുടെ ജീവന്‍, പരമ്പര നിലനിര്‍ത്തുന്നതിനുള്ളത്‌ അതിന്റെ വിത്തിലാണുള്ളത്‌. പുറമെ ഉള്ള മാംസളമായഭാഗം ജന്തുക്കള്‍ക്കാഹാരമായി പ്രകൃതി നിശ്ചയിച്ചത്‌. അതിനെകൊല്ലാതെയും ജന്തുക്കള്‍ക്ക്‌ അത്‌ ആഹരിക്കാം.

    ReplyDelete
  4. എനിക്കൊരു സംശയം. എല്ലാ മനുഷ്യരും മാംസാഹാരം ഒഴിവാക്കുകയും സസ്യാഹാരം മാത്രം കഴിക്കുകയും ചെയ്‌താല്‍ മനുഷ്യ വംശത്തിനാവശ്യമായ ആഹാരം ഇവിടെ ഉണ്ടാവുമോ?

    ReplyDelete
  5. പണിക്കര്‍ മാഷിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. ജീവികളെ കൊല്ലരുത്, തിന്നരുത് എന്നൊരു പോസ്റ്റ് മുമ്പ് ശ്രേയസ്സില്‍ ഇട്ടിരുന്നു.

    അഹിംസയും സാത്വിക സ്വഭാവവും വേണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് സസ്യാഹാരം നല്ലതാണ്; മറ്റുള്ളവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ, ആര്‍ക്കും ഒരു എതിര്‍പ്പുമില്ല, തര്‍ക്കവുമില്ല, വാഗ്വാദത്തിനുമില്ല! :-)

    ReplyDelete
    Replies
    1. ജീവനുള്ള ചെടിയിൽ നിന്ന് അതിന്റെ അരുമ സന്താനമായ വെണ്ടക്ക അരിഞ്ഞു തിന്നുന്നതും ഒരു കണക്കിന് പാപം തന്നെയായി വരും

      Delete
  6. ചാത്തങ്കേരിയിലെ കുട്ടിച്ചാത്തന്‍ പോസ്റ്റ്‌ വായിച്ചില്ല എന്നു തോന്നുന്നു. അതിനു മുമ്പേ കമന്റിയതാണ്‌ അല്ലേ?

    ശ്രീഹരിയും അതു തന്നെയാണ്‌ ചെയ്തത്‌.

    ഇനി മുതല്‍ ദയവു ചെയ്ത്‌ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്‌ വായിക്കുക. അതിനെ പറ്റി കമന്റുക

    ReplyDelete
  7. "മാങ്ങയുടെ ജീവന്‍, പരമ്പര നിലനിര്‍ത്തുന്നതിനുള്ളത്‌ അതിന്റെ വിത്തിലാണുള്ളത്‌. പുറമെ ഉള്ള മാംസളമായഭാഗം ജന്തുക്കള്‍ക്കാഹാരമായി പ്രകൃതി നിശ്ചയിച്ചത്‌. അതിനെകൊല്ലാതെയും ജന്തുക്കള്‍ക്ക്‌ അത്‌ ആഹരിക്കാം."

    അപ്പൊ അരിയും, ഗോതമ്പുമൊക്കെ...?

    ReplyDelete
    Replies
    1. അരിയും ഗോതമ്പുമൊക്കെ കിളികള്‍ക്കുള്ളതാണ്. :)

      Delete
  8. ഹിറ്റ്ലര്‍ സസ്യാഹാരിയായിരുന്നു എന്നു് കേട്ടിട്ടുണ്ടു്. വാജ്പേയിയെ കുറിച്ചും ഇതുതന്നെ കേട്ടിരിക്കുന്നു. സ്വന്തം ജീവന്‍ നശിച്ചാലും വേണ്ടില്ല മറ്റൊരാളുടെ ജീവിതം രക്ഷിക്കപ്പെടണം എന്നു് ചിന്തിക്കാന്‍ സസ്യമാത്രമായ ആഹാരരീതി ഇവരെ സഹായിച്ചുവെന്നു് കരുതട്ടെ?

    ReplyDelete
  9. സസ്യങ്ങൾക്കു ജീവനുണ്ട്.
    അവയെ തിന്നുന്നുണ്ട്.
    അതുകൊണ്ട്,
    ജീവനുള്ള മൃഗങ്ങളെ കൊന്നു തിന്നാം.
    പയ്യ് മൃഗമാണ്.
    പയ്യിനെ കൊന്നു തിന്നാം.
    അരുതെന്നു കരുതുന്നത് അശാസ്ത്രീയമാണ്, പിന്തിരിപ്പത്തരമാണ്, വർഗ്ഗീയമാണ്, ബീജേപ്പിയാണ്.
    ഇതാണു സർ ഇന്നത്തെ ന്യായം.
    ഇവരോട് തർക്കിച്ചിട്ട് കാര്യമില്ല്ല.
    അഥവാ, മാംസാഹാരം കഴിക്കുന്നതു മോശമാണ് എന്നു ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരനായ ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചു എന്നിരിക്കട്ടെ;അയാൾ സത്യസന്ധമായി (!) അതു പറഞ്ഞു എന്നിരിക്കട്ടെ; അയാളെ പാറ്ടി (മടങ്ങർളിയെപ്പോലെ)പുറത്ത്താക്ക്കിയില്ല എന്നുമിരീക്കട്ടെ..എന്നാൽ‌പ്പോലും എന്തായിരിക്കും, ഇത്രകാലം മാംസം ആഹരിച്ച ഇവരുടെയൊക്കെ കോമ്പ്ലെക്സ്?
    അതുകൊണ്ട്, ഇർ-റിവെർസിബ് ൾ ആയ കാര്യങ്ങൾ ചെയ്തവരെ അതോർമ്മിപ്പിച്ചു വിഷമിപ്പിക്കാതിരിക്കുക എന്നത് ഒരു നയമാക്കാം. അതേ സമയം ഞാൻ, എനിക്കു ‘വേണ്ടപ്പെട്ടവരോട്’ എന്തു ചെയ്യരുതെന്നു പറയാം.
    ഗോവധനിരോധത്തിനു പ്രതിജ്ഞാബദ്ധമായ ആറെസ്സെസ്സ്കാർ പോലും കേരളത്തിൽ ഈ കാര്യത്തെ സമീപിക്കുന്നതു എത്ര നയത്തോടെയാണെന്നോ? കൃസ്റ്റ്യൻ-മുസ്ലീം--മർക്സീസ്റ്റ് ബാധ കാരണം എത്രയോ ഹിന്ദുക്കൾ ഗോമാംസം കഴിക്കുന്നവരായി മാറിയിട്ടുണ്ട്..ആറെസ്സെസ്സിലുള്ള എത്രയോ പേർ, കേരളബ്രാഞ്ചിൽ,ഗോമാംസം കഴിക്ക്കുന്ന്നവരായിട്ടുണ്ട്. അവർക്കു മനസികവിഷമമുണ്ടാവും എന്നു മനസ്സിലാക്കിയ അവരുടെ സസ്യാഹാരി നേതാക്ക്ന്മാർ വളരെ മയത്തിൽ പറഞ്ഞുമനസ്സിലാക്കി,(ശാഖയിലൂടെ)ഇൻഫ്ലുവെൻസ് ചെയ്ത് ശേഷമെ ഗോമാതാവിനെ സംരക്ഷ്ഹിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നു പറയാറുള്ളൂ.ആദ്യം തന്നെ ഇക്കാര്യം പറഞ്ഞാൽ, ഇതുവരെ ഗോമാംസംകഴിച്ചു ശീലിച്ചവർക്കു കോമ്പ്ലെക്സായാലോ എന്നു ശൃണുവായി ചിന്തിക്കാൻ അവരുടെ പച്ചക്കറിനേതാക്കൾക്കാവുന്നു.
    അപ്പോൾപ്പിന്നെ അതു പറഞ്ഞുകഴിഞ്ഞാൽ‌പ്പിന്നെ അവർക്കു ഗിൽറ്റ് ഫീലിങ് ഉണ്ടാവില്ലേ എന്നാവാം.ഇല്ല.കാരണം അപ്പോഴേക്ക്കും, തങ്ങളെ ഗോമാംസം കഴിപ്പിച്ചത് കൃസ്ത്യൻ-മുസ്ലീം-മാർക്സിസ്റ്റ് ആശയങ്ങളൂടെ സ്വാധീനമാണ്, സ്വാദല്ല എന്ന് അവർക്കു ബോധ്യപ്പെട്ടിരിക്കും.
    എന്തായാലും സർ, താങ്കളുടെ സദുദ്ദേശ്യപരമായ എഴുത്തിനു നന്ദി.
    ചെറുപ്പത്ത്തിൽ എന്റെ ക്ലാസിലെ കുട്ടികൾ ഉള്ളിസാംബാർ, ഉള്ളി സാംബാർ എന്നൊക്കെ പറയുന്നതു കേട്ട് ഞാനൊരിക്കൽ അമ്മയോട് ഉള്ളിസാംബാർ വെക്കാനാവശ്യപ്പെട്ടു.അതു ഇവിടെ പതിവില്ലെന്നമ്മ.പതിവില്ലാത്ത ആ സങ്ഗതിയെപ്പറ്റി ഞാൻ മുത്തച്ഛനോടാരാഞ്ഞു.മുട്ടയും, മത്സ്യവുമൊക്കെ പോഷകാഹാരമാണെന്നു ടീച്ചർ പറഞ്ഞിട്ടുണ്ടെന്നുകൂടി ഞാൻ മുത്തച്ഛനോടു പറഞ്ഞു; അവസാനം മുത്തച്ഛൻ പറഞ്ഞു.
    “എലി, അസ്സലാ കഴിക്കാൻ; ആർക്ക്? പൂച്ചക്ക്.”
    കുറേക്കാലം കഴിഞ്ഞാണ് എന്തുകൊണ്ടാണ് ബ്രഹ്മചര്യം ശീലിക്കുന്നവർ ഉള്ളി കഴിവതൂമൊഴിവാക്ക്കുന്നത്, കൂണിനെ സസ്യമായി കണക്കാക്കാത്തതെന്തുകൊണ്ട് ജന്തുകോശവും സസ്യകോശവും തമ്മിൽ വ്യത്യാസമെന്താണ് എന്നൊക്കെ ആലോചിക്കാനും കുറച്ചൊക്കെ മനസ്സിലാകാനും തുടങ്ങിയത്.
    അതു മനസ്സിലാകുന്നതു വരെ മാംസംകഴിച്ചുകൊണ്ടേയിരിക്ക്കും എന്നു ശാഠ്യം പിടിക്കാതിരുന്നത് എന്റെ ഭാഗ്യം എന്നേ കരുതുന്നുള്ളൂ.

    ReplyDelete
  10. വിശാഖ്‌ ശങ്കര്‍,

    പോസ്റ്റ്‌ ഒന്നു വിശദമായി വായിച്ചിട്ട്‌ കമന്റ്‌ ഒന്നു കൂടി നോക്കുമോ?

    "മറ്റ്‌ ആഹാരങ്ങള്‍ ലഭ്യമാണെങ്കില്‍, അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെടാനാകുമെങ്കില്‍, അതു നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ പര്യാപ്തമാണെങ്കില്‍ എന്നീ ഉപാധികള്‍ അവിടെ ഉണ്ട്‌. ഈ ഉപാധികളെല്ലാം പൂരിതമാകുമ്പോഴും നിങ്ങള്‍ മാംസാഹാരം കഴിക്കണം എന്നു നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍,"

    ഇങ്ങനെ ഒരു വാചകം അതിലുണ്ട്‌ ആ ഭാഗം ഒന്നു ശ്രദ്ധിച്ചു വായിക്കുക.

    സെബിന്‍- വിശ്വാമിത്രനു തുല്യരായിരുന്നു ഹിറ്റ്‌ലറും വാജ്‌പയിയും എന്നൊക്കെ എന്റെ പോസ്റ്റിലുണ്ടായിരുന്നോ ? ഞാന്‍ കണ്ടില്ലല്ലൊ. ഞാന്‍ ബോംബെയ്ക്കു വരുമ്പോള്‍ കാണാം എന്നുദ്ദേശിച്ച്‌ അന്നു മെയില്‍ ചെയ്തപ്പോള്‍ അവിടെ ഉണ്ടാവില്ല എന്നു പറഞ്ഞതും ഒക്കെ ഇങ്ങനെ എന്തെങ്കിലും മനസ്സില്‍ വച്ചായിരുന്നോ

    കഷ്ടം

    ReplyDelete
  11. ഹിന്ദുമതത്തിലെ ദൈവങ്ങൾ ഇറങ്ങിവന്ന് ‘ഇനിമുതൽ എല്ലാവരും പച്ചക്കറിമാത്രമെ കഴിക്കാൻ പാടുള്ളൂ’ എന്ന് പ്രഖ്യാപിച്ചിട്ടൊന്നും ഇല്ല. ചില പരോപകാരികളായ ജന്മങ്ങൾ അവരുടെ ജീവിതരീതിയനുസരിച്ച്‌ കുറച്ചു മനുഷ്യ-പക്ഷിമൃഗാദി സ്നേഹം കൂടിയപ്പോൾ അതിനെയൊന്നും കൊന്നുതിന്നുന്നത് മാനസികമായി ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. നമുക്കും അത്തരം വികാരങ്ങൾ ഉണ്ടാവുന്ന കാലത്ത് ചിലപ്പോൾ ആ ചിന്ത വന്നുകൂടെന്നില്ല. അതുവരെ നമുക്ക് എല്ലാറ്റിനേ കൊന്നു തിന്നാം. അതുപോലെ തന്നെ അതു തിന്നാത്തവരെയും അവരുടെ പാട്ടിനു വിടാം.

    ഭക്ഷണ രീതികളെക്കുറിച്ച് ഇതൊക്കെ വായിച്ചപ്പോൾ എന്റെ പൊട്ടബുദ്ധിയ്ക്ക് ഇന്റർനെറ്റ് ഒന്നു തപ്പാൻ തോന്നി. അത് അതിലും പുലിവാലായി. അതൊക്കെ വായിക്കാനുള്ള സമയവും ഇല്ല. എങ്കിലും ചിലത് കണ്ണിൽ പെട്ടു. ഒരു മതത്തിലും ജീവികളെ കൊന്നു തിന്നണം എന്നു നിർബ്ബന്ധം പറയുന്നില്ലത്രെ. ഇവിടെ വായിച്ചു നോക്കൂ.

    ഹിറ്റ്ലർ മാംസാഹാരിയായ ക്രൂരനായിരുന്നു എന്നു പറയുന്നപോലെ, ഇതാ ഇങ്ങനെ ചിലതും കാണുന്നു.
    Albert Einstein, Da Vinci, Pythagoras, Ramanujan and other noted mathematicians were vegetarian. Da Vinci was a fruitarian.
    വിശദമായി ഇവിടെ വായിക്കുക.
    ഇതൊക്കെ നെറ്റിൽ പരന്നു കിടക്കുമ്പോൾ, നമ്മൾ ഏതാ വിശ്വസിക്കുക. സൂരജ് പറയുന്നതാണോ, ശ്രീഹരി പറയുന്നതാണോ, ശ്രീ@ശ്രേയസ് പറയുന്നതാണോ ശരി. ആകെ ഒരു കൺഫ്യൂഷൻ.
    എന്തായാലും ചില കാര്യങ്ങൾ ശരിയാണ് എന്നു വിശ്വസിക്കാതെ തരമില്ല. മാംസാഹാരം കഴിച്ചാലുണ്ടാകുന്ന അത്ര വിഷമങ്ങളോ, അസുഖങ്ങളോ സസ്യാഹാരം കഴിക്കുമ്പോൾ ഉണ്ടാകുന്നില്ല. മാംസാഹാരം സ്ഥിരമാക്കുമ്പോൾ ചിലവ് കൂടും, സസ്യാഹരം കൂടുതൽ കഴിക്കുകയാണെങ്കിൽ ചിലവു കുറയ്ക്കാം. (ഈ പറഞ്ഞതിന് ഒരു ശാസ്ത്രീയ അടിത്തറയും ഇല്ല.) സസ്യാഹാരത്തിൽ ഫൈബർ ധാരാളം ഉണ്ട്. അത് വേണ്ട എന്ന് ആധുനികർ പറയുന്നും ഇല്ല. മാംസാഹാരത്തിൽ വിറ്റാമിൻ സി. ഇല്ലെന്നു പറയുന്നു. അത് ധാരാളം മനുഷ്യന് ആവശ്യവും ഉണ്ട്.

    സസ്യാഹാരം മാത്രം കഴിച്ചാൽ ഭക്ഷണക്ഷാ‍മം ഉണ്ടാവില്ലെ. അരിയും ഗോതമ്പും കഴിച്ചാൽ അതിന്റെ വംശം നശിക്കില്ലെ എന്നൊക്കെയുള്ള കസർത്തുക്കൾ വായിക്കുമ്പോൾ.. എന്തരോ ഏതോ ....

    ReplyDelete
  12. എന്റെ കമന്റില്‍ ബോംബെയും വ്യക്തിബന്ധവും ഒന്നും ഇല്ലായിരുന്നല്ലോ. ചെറിയൊരു സംശയം മാത്രമല്ലേ ചോദിച്ചുള്ളൂ? മാംസാഹാരം തിന്നാല്‍ സ്വഭാവവും കാര്‍ണിവോറസ് ആകുമെന്നു് പറയുമ്പോള്‍ സസ്യാഹാരികളായ കൊടുംകുറ്റവാളികളെ കണ്ടില്ലെന്നു് നടിക്കണമോ? ആഹാരമല്ല ഒരാളെ മനുഷ്യവംശത്തിനു തന്നെ അസ്വീകാര്യരായ ക്രൂരത മുറ്റിയ വക്തിയാക്കുന്നത്. അതു് അവനവന്‍ രൂപീകരിക്കുന്ന നിലപാടുകളും പ്രത്യയശാസ്ത്രങ്ങളുമാണു്. പച്ചക്കറി മാത്രം കഴിക്കുന്ന രാഖി സാവന്ത് ബോളിവുഡില്‍ കെട്ടുന്ന വേഷം കണ്ടു് അതു് അവരുടെ സസ്യാഹാരം മൂലം കൈവരിച്ച സ്വഭാവമാണെന്നു് പറഞ്ഞാല്‍ അതില്‍ എത്രമാത്രം അവാസ്തവമുണ്ടോ അത്രമാത്രം അവാസ്തവം പണിക്കര്‍ സാര്‍ പറയുന്നതിലും ഉണ്ടു്.

    ReplyDelete
  13. സെബിനേ,

    മനുഷ്യന്റെ സംസ്കാരം ഒരു നിലവാരത്തിലെത്തിച്ചേര്‍ന്നതിനു ശേഷമേ ഇതുപോലെ ഉള്ള ചിന്താഗതികള്‍ ആലോചിക്കേണ്ടതുള്ളു എന്നു ഞാന്‍ പോസ്റ്റില്‍ എഴുതിയതു വായിച്ചുവോ?

    വിശ്വാമിത്രന്റെ കഥ ഞാന്‍ എഴുതിയിരുന്നത്‌ ആദ്യം ഒന്നു വായിക്കുക. അതു മനസ്സിലാക്കാന്‍ സാധിക്കുന്നവര്‍ക്കുള്ളതാണ്‌ ഇതിലെ ഇതിവൃത്തം. അല്ലാത്തവര്‍ വെറുതേ തര്‍ക്കിക്കണമെന്നില്ല.

    സ്വഭാവത്തെ സ്വാധീനിക്കുവാന്‍ ആഹാരത്തിനു കഴിയില്ല എന്നു സെബിന്‍ വിശ്വസിക്കുന്നു എങ്കില്‍ എനിക്കൊരു വിരോധവുമില്ല കേട്ടൊ.

    നല്ല കള്ളു ഒരു മൂന്നു കുപ്പി മോന്തിയിട്ട്‌ ചുറ്റും കാണുന്ന വസ്തുക്കളെ ഒന്നു വിലയിരുത്തി നോക്കുക. ചിലപ്പോള്‍ ചിലതൊക്കെ മനസ്സിലാകും. പെട്ടെന്നു മനസ്സിലാക്കാന്‍ പറ്റുന്ന ഒരുദാഹരണം പറഞ്ഞു എന്നെ ഉള്ളു കേട്ടോ.

    ReplyDelete
  14. /മാങ്ങയുടെ ജീവന്‍, പരമ്പര നിലനിര്‍ത്തുന്നതിനുള്ളത്‌ അതിന്റെ വിത്തിലാണുള്ളത്‌. പുറമെ ഉള്ള മാംസളമായഭാഗം ജന്തുക്കള്‍ക്കാഹാരമായി പ്രകൃതി നിശ്ചയിച്ചത്‌. അതിനെകൊല്ലാതെയും ജന്തുക്കള്‍ക്ക്‌ അത്‌ ആഹരിക്കാം/

    ആദ്യം ഇട്ട ലിങ്കില്‍ പോസ്റ്റ് മാഷ് വായിച്ചിരുന്നെങ്കില്‍ മാഷ് ഇങ്ങനെ ഒരു സെല്‍ഫ് ഗോള്‍ അടിക്കില്ലായിരുന്നു.

    എന്തെങ്കിലും ആവട്ടെ

    "non- vegetarian food will make your thinking carnivorous"

    ഇതിന്റെ അടിസ്ഥാനം എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്. മറുപടി പ്രതീക്ഷിക്കുന്നില്ല. കാരണം അതിന് അടിസ്ഥാനമില്ല എന്ന് തന്നേ....
    (സംഗതി കൊള്ളാം... ഒരു ഗാന്ധിയന്‍ ആവാന്‍ എളുപ്പവഴി ഒരു ഗാന്ധിയനെ പിടിച്ചു തിന്നാല്‍ മതി... കൊള്ളാം കൊള്ളാം)
    /നല്ല കള്ളു ഒരു മൂന്നു കുപ്പി മോന്തിയിട്ട്‌ ചുറ്റും കാണുന്ന വസ്തുക്കളെ ഒന്നു വിലയിരുത്തി നോക്കുക. ചിലപ്പോള്‍ ചിലതൊക്കെ മനസ്സിലാകും. പെട്ടെന്നു മനസ്സിലാക്കാന്‍ പറ്റുന്ന ഒരുദാഹരണം പറഞ്ഞു എന്നെ ഉള്ളു കേട്ടോ./

    കള്ള് തലച്ചോറിനെ ബാധിക്കുന്നതിന് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട് അതേ പൊളെ എങ്ങിനെയാണ് മാംസാഹാരം തലച്ചോറിനെ ബാധിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്.

    അറ്റ് ലീസ്റ്റ് മാംസഭക്ഷണം കഴിച്ച് 90% അധികം പേര്‍ (പോട്ടെ ഒരു അന്‍പത് ശതമാനം) ക്രൂരന്മാര്‍ ആയതിന് ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ എവിഡന്‍സ്?

    ബ്ലോഗ് വായിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അടിസ്ഥാനശാസ്ത്രം എങ്കിലും അറിയാം എന്നിരിക്കെ എന്തിനാ ഇങ്ങനെ സ്വയം പരിഹാസ്യനാവുന്ന തരത്തില്‍ ഉള്ള അഭിപ്രായപ്രകടനങ്ങള്‍ എന്ന് പിടികിട്ടുന്നില്ല... മാഷിനോടുള്ള സേഹം കൊണ്ട് പറയുന്നതാ...

    സമയം ഉള്ളപ്പോള്‍ താഴെ ഉള്ള പോസ്റ്റ് വായിക്കുമല്ലോ.

    ജീവന്‍-ആഹാരം-ഊര്‍ജ്ജം-കോസ്മോളജി

    ReplyDelete
  15. chithraguthan said :
    "മുട്ടയും, മത്സ്യവുമൊക്കെ പോഷകാഹാരമാണെന്നു ടീച്ചർ പറഞ്ഞിട്ടുണ്ടെന്നുകൂടി ഞാൻ മുത്തച്ഛനോടു പറഞ്ഞു; അവസാനം മുത്തച്ഛൻ പറഞ്ഞു.
    “എലി, അസ്സലാ കഴിക്കാൻ; ആർക്ക്? പൂച്ചക്ക്.”


    ha ha ha :)

    ReplyDelete
  16. ശ്രീഹരി എന്നെ സ്നേഹിച്ചു വിഷമിപ്പിക്കാതെ.

    ഞാന്‍ എഴുതിയ വിശ്വാമിത്രന്റെ കഥ ഒന്നു വായിക്കുക. അതിനു ശേഷം ഈ പോസ്റ്റ്‌ വായിക്കുക- മനസ്സിലായല്ലൊ - അതില്‍ എഴുതിയിരിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക സാധിച്ചാല്‍ വീണ്ടും കമന്റുക.

    അല്ലാതെ ഇതുപോലെയുള്ള വിവരക്കേടുകള്‍ ഇനിയും എഴുന്നള്ളിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും

    ReplyDelete
  17. /അല്ലാതെ ഇതുപോലെയുള്ള വിവരക്കേടുകള്‍ ഇനിയും എഴുന്നള്ളിക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും/

    ശരി ശരി ആയിക്കോട്ടെ... ഇവിടെ പറയുന്ന ഫീകര സംഭവങ്ങള്‍ മനസിലാക്കാനുള്ള വിവരം എനിക്കില്ലാതെ പോയതെന്റെ ഭാഗ്യം....

    കളരിപരമ്പരദൈവങ്ങളേ.. ഇമ്മാതിരി വിവരം എനിക്കൊരുകാലത്തും തരല്ലേ....

    ReplyDelete
  18. സ്വഭാവശുദ്ധി വളരെയധികം നേടിയ ഒരാള്‍ക്ക്‌, അതു പൂര്‍ണ്ണമാകുന്നതിനു മുമ്പ്‌-, അതിനെ വീണ്ടും നാശപ്പെടുത്താന്‍ സഹായിച്ചേക്കാവുന്ന ഒരു ഘടകം എന്ന നിലയിലാണ്‌ മാംസാഹാരത്തെ കുറിച്ച്‌ എഴുതിയിരിക്കുന്നത്‌. അല്ലാതെ അതു വായിച്ചിട്ട്‌ ഇന്നുച്ചയ്ക്ക്‌ ഒരു കോഴിക്കറി കഴിച്ചയാള്‍ വൈകുന്നേരം ചെന്ന്‌ പച്ച കോഴിയെ പിടിച്ചു തിന്നും എന്നല്ല അതിനര്‍ത്ഥം

    ഇതു മനസ്സിലാക്കാന്‍ വലിയ ബുദ്ധി ഒന്നും വേണമെന്നില്ല - സ്വതന്ത്രമായി ചിന്തിക്കുവാന്‍ സാധിക്കുന്ന, ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്ത ഒരു ബുദ്ധി മതി.

    ReplyDelete
  19. മറ്റ്‌ ആഹാരങ്ങള്‍ ലഭ്യമാണെങ്കില്‍, അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെടാനാകുമെങ്കില്‍, അതു നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ പര്യാപ്തമാണെങ്കില്‍ എന്നീ ഉപാധികള്‍ അവിടെ ഉണ്ട്‌. ഈ ഉപാധികളെല്ലാം പൂരിതമാകുമ്പോഴും നിങ്ങള്‍ മാംസാഹാരം കഴിക്കണം എന്നു നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, അതു നിങ്ങളുടെ മാനസിക നിലയെ സൂചിപ്പിക്കുനത്‌ ഇപ്രകാരമാണ്‌- ഏത്‌ - മുമ്പു പറഞ്ഞ - മറ്റൊരു ജീവിതത്തെ ബലികഴിച്ചും തന്റെ ജീവിതം സുഖമയമാക്കണം എന്ന തരം. അത്‌ ഭൗതികവാദത്തില്‍ നല്ലതായിരിക്കാം പക്ഷെ ആദ്ധ്യാത്മികതയില്‍ നല്ലതല്ല."

    ശ്രീഹരീ,

    മുകളില്‍ കൊടുത്തത്‌ എന്റെ പോസ്റ്റിലെ ഒരു വാചകമാണ്‌
    ഇതു പോലും വായിക്കാതെ വാചകക്കസര്‍ത്തു കാണിക്കുന്നത്‌ എന്തിനാണു പോലും?

    ReplyDelete
  20. പ്രിയ ഇന്‍ഡ്യാഹെറിറ്റേജ്,

    അത് വായിച്ചത് കൊണ്ടാണ് കമന്റ് ഇട്ടതും
    "മറ്റൊരു ജീവിതത്തെ ബലികഴിച്ചും തന്റെ ജീവിതം സുഖമയമാക്കണം എന്ന തരം. അത്‌ ഭൗതികവാദത്തില്‍ നല്ലതായിരിക്കാം പക്ഷെ ആദ്ധ്യാത്മികതയില്‍ നല്ലതല്ല.""

    അപ്പോ സസ്യങ്ങള്‍ക്ക് ജീവനില്ലേ? മാങ്ങ പോലുള്ള പഴങ്ങള്‍ മാത്രം കഴിച്ച് മനുഷ്യശരീരത്തിനാവശ്യമായ പോഷകാഹാരങ്ങള്‍ എല്ലാം കിട്ടുമോ? മാഷ് തന്നെ പറ...

    കാര്‍ബോ ഹൈഡ്രേട്സ് എവിടുന്ന് വരും? പ്രൊട്ടീന്‍? വിറ്റാമിനുകള്‍?
    ഇലവര്‍ഗങ്ങല്‍, പയറുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍ ഇവയൊക്കെ കഴിക്കാതെ എങ്ങിനെ പോഷകാഹാരക്കുറവ് പരിഹരിക്കും... ( സാധാരണക്കാരന്‍)...

    ഇതൊക്കെ കഴിക്കുമ്പോഴും ഹിംസ തന്നെയല്ലേ ചെയ്യുന്നത്?

    ഇതൊക്കെ നേരത്തെ തന്നിട്ടുള്ള ലിങ്കില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. വായിച്ചിട്ടില്ല എന്നു മനസിലായി...

    ഒന്നു കൂടി ടൈപ് ചെയ്യാന്‍ ഞാന്‍ എന്തിനു മുതിരണം?

    ReplyDelete
  21. ശ്രീഹരീ,

    അതിനാണെ ഞാന്‍ വിശ്വാമിത്രന്റെ കഥ ഒരു തുടരനായി എഴുതിയതു കൂടി വായിക്കാന്‍ പറഞ്ഞത്‌ . അതു വായിച്ചില്ല എന്നെനിക്കും മനസ്സിലായി

    ReplyDelete
  22. പ്രിയ ഇന്‍‌ഡ്യഹെറിറ്റേജ്,
    ബുദ്ധി അല്പം കുറവാണ്. വിശ്വാമിത്രകഥയൊക്കെ നേരത്തെ തന്നെ അറിയാവുന്നതാണ്.

    "അപ്പോ സസ്യങ്ങള്‍ക്ക് ജീവനില്ലേ? മാങ്ങ പോലുള്ള പഴങ്ങള്‍ മാത്രം കഴിച്ച് മനുഷ്യശരീരത്തിനാവശ്യമായ പോഷകാഹാരങ്ങള്‍ എല്ലാം കിട്ടുമോ? മാഷ് തന്നെ പറ...

    കാര്‍ബോ ഹൈഡ്രേട്സ് എവിടുന്ന് വരും? പ്രൊട്ടീന്‍? വിറ്റാമിനുകള്‍?
    ഇലവര്‍ഗങ്ങല്‍, പയറുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍ ഇവയൊക്കെ കഴിക്കാതെ എങ്ങിനെ പോഷകാഹാരക്കുറവ് പരിഹരിക്കും... ( സാധാരണക്കാരന്‍)...

    ഇതൊക്കെ കഴിക്കുമ്പോഴും ഹിംസ തന്നെയല്ലേ ചെയ്യുന്നത്?"

    ഇതിനുത്തരം വിശ്വാമിത്ര പോസ്റ്റില്‍ എവിടെയാണുള്ളത് എന്നൊന്നു കാട്ടിത്തന്ന് സഹായിക്കുക!

    ReplyDelete
  23. "തന്റെ തപസ്സിനവസാനം പാരണ വീടുവാന്‍ വച്ചിരുന്ന വസ്തു പോലും ദാനമായി നല്‍കുന്ന അവസ്ഥ - താന്‍ എന്നോ തന്റെ ജീവന്‍ എന്നോ ഉള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കാത്ത നിലയിലെത്തുവാന്‍ ശ്രമിക്കുന്ന കഥ.

    ഇത്തരത്തിലുള്ള ഒരു തത്വശാസ്ത്രത്തിന്റെ ഭാഗമായി മാംസാഹാരം കഴിക്കുന്നതിനെ പറ്റി പറയുമ്പോള്‍ ഞാനെഴുതും - non- vegetarian food will make your thinking carnivorous--" മറ്റൊരു ജീവനെ കുരുതി കൊടുത്തും തന്റെ ജീവന്‍ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ചിലര്‍ക്ക്‌, തന്റെ ആഹാരം ദാനം നല്‍കി താന്‍ നശിച്ചാലും മറ്റൊരു ജീവന്‍ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നത്‌ മനസ്സിലാവുകയില്ല - അത്‌ അവരുടെ കുറ്റമല്ല.
    "

    ശ്രീഹരീ,

    മുകളില്‍പറഞ്ഞ വരികള്‍ വായിച്ചുവോ?

    ReplyDelete
  24. സസ്യാഹാരം കഴിയ്ക്കണെമെന്നു പറയുന്നതിനെയും മാംസാഹാരം വര്‍ജ്ജിയ്ക്കണമെന്നു പറയുന്നതിനെയും പ്രതിലോമകരമായി കാണുന്നവര്‍ക്ക് ഇതു മനസിലാകണമെന്നില്ല. എനിയ്ക്കു മാംസാഹാരം വേണം സസ്യാ‍ഹാരം ആര്‍ക്കു വേണം, കഴിവതും മാംസാഹാരം കഴിയ്ക്കണം, മീനോ ഇറച്ചിയോ ഇല്ലാതെ ചോറിറങ്ങില്ല എന്നിക്കെ കരുതുന്നവര്‍ക്കും ഇതു മനസിലാകണമെന്നില്ല.

    സസ്യാഹാരം കഴിയ്ക്കണം, മാംസം വര്‍ജ്ജിയ്ക്കണം എന്നു കരുതുന്നതില്‍ ഒരു ശരിയുണ്ട്. എന്നതുകൊണ്ട് മാംസാഹാരം കഴിയ്ക്കുന്നതു തെറ്റ് എന്നു വരുന്നുമില്ല. ഇതു ശാസ്ത്രീയ വിശദീകരണമോ സ്റ്റാറ്റിസ്റ്റിക്സോ അല്ല തത്വശാസ്ത്രമാണ്, അതിലൊരു യുക്തിയുണ്ട്. അതിനെ ആ നിലയ്ക്കു കാണുന്നതാണു നല്ലത്. (ഞാന്‍ മാംസം കഴിയ്ക്കില്ല എന്നു പ്രതിജ്ഞയെടുത്തിട്ടൊന്നുമില്ല, എടുക്കാനുദ്ദ്യേശിയ്ക്കുന്നുമില്ല.)

    പിന്നെ സെബിനുമായുള്ള വ്യതിബന്ധം പറഞ്ഞതിനോട് എനിയ്ക്കും യോജിപ്പില്ല.

    ReplyDelete
  25. പ്രിയ ജോജൂ,

    ഇതിനു മുമ്പും സെബിന്റെ ധാരാളം കമന്റുകള്‍ വായിച്ചിട്ടുണ്ട്‌ എന്റെ ബ്ലോഗിലും മറ്റു പലയിടത്തും. എല്ലാം വസ്തുനിഷ്ഠമായ കമന്റുകള്‍ എന്നേ തോന്നിയിരുന്നുള്ളു.

    ആ ഒരു ബഹുമാനം കൊണ്ടായിരുന്നു ഞാന്‍ ബോംബെയില്‍ പോകുന്ന വിവരത്തിനു മെയില്‍ ചെയ്തത്‌

    പക്ഷെ ഇവിടെ വാജ്‌പൈ തുടങ്ങിയവരെ കുറിച്ചുള്ള ചീപ്‌ അഭിപ്രായപ്രകടനം നടത്തി - മറ്റു ചില രാഷ്ട്രീയചുവരെഴുത്തുകാര്‍ പിന്തുടരുന്ന പാതയില്‍ എത്തിയ പോലെയു:ള്ള കമന്റു കണ്ടപ്പോള്‍ തോന്നിയതാണ്‌.

    ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലൊ. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആളല്ല. പലതിനേയും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ആദര്‍ശം പ്രസംഗിക്കാന്‍ എല്ലാവരും നല്ലതാണെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ കീശവീര്‍പ്പിക്കല്‍ മാത്രമാണ്‌ "എല്ലാവരുടെയും ലക്ഷ്യം".

    പക്ഷെ ഇതുപോലെൂള്ള കമന്റുകള്‍ കാണൂമ്പോള്‍ സത്യമായും ഒരു ഭയം മനസ്സില്‍ ഉണ്ടാകുന്നുണ്ട്‌. ഹിന്ദു ഹൈന്ദവം എന്ന വാക്കുകള്‍ ഞാനുപയോഗിക്കുന്നതാണോ ഇവരുടെ പ്രശ്നം?

    എന്താ ഞാന്‍ ഹിന്ദുവാണ്‌ എന്നു പറയുവാന്‍ പാടില്ലേ?

    ReplyDelete
  26. പണിക്കരേട്ടാ,

    എല്ലാവരും ഇന്നതു പോലെ പെരുമാറണമെന്നോ ഇന്നരീതിയില്‍ ചിന്തിയ്ക്കണമെന്നോ കരുതാനാവില്ലല്ലോ. ബഹുജനം പലവിധം. ഒരാളുപറയുന്നതിന്റെ ഉദ്യേശം മനസിലാകാത്തവരുണ്ടാവും, മനസിലാകരുത് എന്നു തീരുമാനമെടുക്കുന്നവരും ഉണ്ടാവും.

    അവനവനു ശരിയെന്നു തോന്നുന്നതു ചെയ്യുക, കുറെയൊക്കെ കണ്ടില്ല കേട്ടില്ല എന്നു വയ്ക്കുക.

    വിഷ്ണുനാരായണന്‍ നമ്പൂതിരിയുമായുള്ള അഭിമുഖം കാണാനിടയായി. ഒരേസമയം തന്നെ ഒരു കൂട്ടര്‍ അദ്ദേഹത്തെ വര്‍ഗ്ഗീയവാദിയായും മറുപക്ഷം അദ്ദേഹത്തെ ഇടതുപക്ഷക്കാരനായും ചിത്രീകരിച്ചു.

    ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ചു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മതേതരവീക്ഷണം വളരെ സങ്കുചിതമാണ്‌. അതും ഒരു കാരണമാവും.

    വിട്ടുകള!

    ReplyDelete
  27. Writing from a cafe. So excuse for not writing in Malayalam. If I am correct, the series of posts about veg and non-veg diets began from Suraj's post. Devan and Kaliyambi followed suit. So yours' was probably a response to those posts.

    I have read all those posts. I haven't commented even a word in support of those posts. It seemed that they were reasoning to us. We were able to decipher things from those posts.

    Here too, I am not questioning once choice to be carnivorous or herbivorous. As a matter of fact, I don't like meat much and I try to avoid it most of the times. That is something related to my taste buds. On the other hand, I eat fish a lot. But by mere chance, I am following a vegan diet for the past 3-4 months. For sure, I am drinking tea with added milk. But no egg, no meat, no fish. I do not think, there is an abnormality in what I am doing. Those were not a must have for me. At the same time, I don't consider eating non-veg as bad habit. I have not classified it right or wrong.

    But when you pronounced that eating meat will make your thinking carnivorous, you were proclaiming that, everyone who eats meat are carnivorous in his or her deeds. That was what triggered my response. If that was true, then being a vegan should have been the opposite which is not happening.

    Quoting Hitler and Vajpayee in same paragraph might have made you angry. But for me, Vajpayee, however good he was in his personal life was a moron in his political self. Otherwise he might not have lead the most offensive movement against humanity, India has ever witnessed. I am not just naming the party, as BJP alone is not the movement. Vajpayee was the mask of a greater (in negation) movement than the party itself. That is what my political understanding states to me. And as is evident, he too is vegan. No need to quote Hitler anymore. And as I said again, Rakhi Savant is vegan. So their vegetarianism does not absolve them from their crimes or vices. (Don’t read that Rakhi is a criminal. I do not hold such an argument.)

    You have replied me with the example of toddy. Toddy too is veg. I do not know a non vegetarian alcoholic beverage. There might be. But AFAIK, all these are extracted from flora. Poppy is not meat. So is Ganja.

    So I think, I have raised a valid question to which you have not replied directly. Even your response to Joju is that, my comment was political and not to the merit. You are right in the spirit that my question was political. That does not mean that it is party politics.

    YES, I was involved in party politics. And I vote politically. Is that a criterion for branding? Then branding alone will be there, No questions and No answers.

    I haven’t once before came here and branded you. Even now, I am least interested in branding anyone. Wherever, I indulged in debates, I did it consciously. Here, what I want is clear reasoning.

    May I state it again? I am not against once choice of food. I love yummy vegetarian food. But what I am trying to convey is that, eating veg alone would not make one, a saint and by eating meat, one would not be a psychopath. If you can contradict to what I am saying, I am ready to accept it with open hands. Otherwise, please excuse me. I am not against you. But I am against your position.

    ReplyDelete
  28. പ്രിയ സെബിന്‍,

    ഞാന്‍ എഴുതുന്ന ബ്ലോഗ്‌ അക്ഷരശാസ്ത്രം- അനശ്വരമായ ശാസ്ത്രം എന്നു ഞാന്‍ വിചാരിക്കുന്ന - (ഞാന്‍ വിചാരിക്കുന്ന എന്നത്‌ ഒന്നു കൂടി ഉറപ്പിക്കുന്നു) ഒരു തത്വശാസ്ത്രം വിവരിക്കുന്നതാണ്‌

    അതിലെ ഒരു പോസ്റ്റില്‍, ഞാന്‍ പണ്ട്‌ മറ്റൊരു ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം കൊടുത്തതില്‍ ഉണ്ടായിരുന്ന ഒരു വാചകമായിരുന്നു "try to avoid non-vegetarian diet if possible" എന്നത്‌. അതിനെ ചൊല്ലി സൂരജ്‌ കുറെ ഏറെ എഴുതി.
    അതൊന്നും അപ്പോള്‍ സെബിന്‍ വായിച്ചിട്ടില്ല എന്നു തന്നെ കരുതട്ടെ

    (അല്ലാതെ സെബിന്‍ പറഞ്ഞതു പോലെ സൂരജു തുടങ്ങിയത്‌ സ്വന്തം അഭിപ്രായം ആദ്യമായി പറയാനല്ല, എന്റെ വാചകത്തിനെതിരായിട്ടായിരുന്നു.)

    പക്ഷെ അന്നൊന്നും അതിനു ഞാന്‍ മറുപടി കൊടുത്തില്ല - കാരണം ഞാന്‍ പറയുന്നത്‌ മനസ്സിലാകണം എങ്കില്‍, ആദ്യം വേണ്ടത്‌ അതു മനസ്സിലാക്കണം എന്ന ആഗ്രഹമാണ്‌.

    കഠോപനിഷത്തും, അതിനെ തുടര്‍ന്ന്‌ വിശ്വാമിത്രന്റെ കഥയും എന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. അതും സെബിന്‍ വായിച്ചിട്ടില്ല എന്നു കരുതട്ടെ.

    എങ്കില്‍ ഇതും വായിച്ചിട്ട്‌ കാര്യമില്ല.

    വീണ്ടും പോസ്റ്റിലെ തന്നെ ഒരു വാചകം എഴുതാം.
    "തന്റെ തപസ്സിനവസാനം പാരണ വീടുവാന്‍ വച്ചിരുന്ന വസ്തു പോലും ദാനമായി നല്‍കുന്ന അവസ്ഥ - താന്‍ എന്നോ തന്റെ ജീവന്‍ എന്നോ ഉള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കാത്ത നിലയിലെത്തുവാന്‍ ശ്രമിക്കുന്ന കഥ.

    ഇത്തരത്തിലുള്ള ഒരു തത്വശാസ്ത്രത്തിന്റെ ഭാഗമായി മാംസാഹാരം കഴിക്കുന്നതിനെ പറ്റി പറയുമ്പോള്‍ ഞാനെഴുതും - non- vegetarian food will make your thinking carnivorous--" മറ്റൊരു ജീവനെ കുരുതി കൊടുത്തും തന്റെ ജീവന്‍ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ചിലര്‍ക്ക്‌, തന്റെ ആഹാരം ദാനം നല്‍കി താന്‍ നശിച്ചാലും മറ്റൊരു ജീവന്‍ രക്ഷപ്പെടണം എന്നാഗ്രഹിക്കുന്നത്‌ മനസ്സിലാവുകയില്ല - അത്‌ അവരുടെ കുറ്റമല്ല."
    ഇതു വായിച്ചു കഴിഞ്ഞിട്ടും മുന്‍ ചോദ്യങ്ങള്‍ വീണ്ടും ചോദിക്കാനാണെങ്കില്‍ വീണ്ടും വീണ്ടും എന്റെ ബ്ലോഗ്‌ ആദിമുതല്‍ വായിക്കുക എന്നു മാത്രമേ പറയാനുള്ളു. നല്ലതു വരട്ടെ

    ReplyDelete
  29. I was confused as I thought this to be a standalone post. Would read all those posts and comeback.

    ReplyDelete
  30. ഇന്‍ഡ്യഹെറിറ്റേജ്,

    മുകളില്‍ പറഞ്ഞ വരികള്‍ വായിച്ചു. വീണ്ടും വീണ്ടും ഒരേ കാര്യം പറയുക എന്നല്ലാതെ മാഷിന് ചോദ്യങ്ങള്‍ക്ക് നേരെ ഉത്തരം തരാന്‍ കഴിയില്ല എന്ന് മനസിലായി... താന്‍ എന്നോ തന്റെ ജീവന്‍ എന്നോ ഉള്ള അവസ്ഥയെ കുറിച്ചു ചിന്തിക്കാത്ത നിലയിലെത്തുവാന്‍ കഴിയണമെങ്കില്‍ "non- vegetarian food will make your thinking carnivorous--" " തുടങ്ങിയ അര്‍ത്ഥമില്ലാത്ത സ്റ്റേറ്റ്മെന്റ്സ് കൂടെ ഒഴിവാക്കാന്‍ സാധിക്കണം...

    സാത്വികര്‍ എന്നവകാശപ്പെടുന്ന ചിലര്‍ക്കാണ് ( ഒറിജിനല്‍ അല്ല) താനെന്ന ഭാവം ഏറ്റവും കൂടുതല്‍ എന്നു നന്നായി മനസിലാവുന്നുണ്ട്. ഒരര്‍ഥത്തില്‍ ഒരു തരം ആത്മ ആനന്ദം തന്നെയാണത്‌. വെജിറ്റേറിയനിസത്തിലൂടെ താന്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നു ചിന്തിക്കുന്നു എന്നങ്ങ് മനസില്‍ തോന്നിപ്പോവുന്നു...


    മാഷ് പറയുന്ന ആദ്ധ്യാത്മികജീവിതവും സ്വഭാവശുദ്ധിയും ഒക്കെ ഉണ്ടാവാന്‍ ആദ്യം സ്വം എന്ന ബോധം മാറി തികച്ചും ബ്ലാങ്ക് ആയ മനസു വരണം... ആത്മീയജീവിതം നയിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ പ്രതിബന്ധവും അത് തന്നെയാണ്. ആത്മീയജീവിതം നയിക്കുന്നതിലൂടെ തന്റെ ജിവിതം മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നു എന്ന ബോധം വരുന്നു.. തനിക്കു മനസിലായ എന്തോ പ്രപഞ്ചരഹസ്യം മനസിലാക്കന്‍ മറ്റുള്ളവര്‍ക്ക് കഴിയില്ല എന്നു തോന്നിപ്പോവുന്നു.. അതവരുടെ കുറ്റമല്ല... അവരുടെ അറിവില്ലായ്മ ആണെന്ന് ഒക്കെ അങ്ങ് ധരിക്കുന്നു... അതോടെ ആത്മീയതയും അവിടെ അവസാനിക്കുന്നു...

    ഇവിടെയാണ് നിത്യചൈതന്യയതിയെപ്പോലുള്ള യഥാര്‍ത്ഥ ആത്മീയ ആചാര്യന്മാരോട് ബഹുമാനം ഇരട്ടിക്കുന്നത്..

    ReplyDelete
  31. ശ്രീഹരീ,

    ഞാന്‍ വെജിറ്റേറിയന്‍ ആണെന്നും , ആദ്ധ്യാത്മികജീവിതം നയിക്കുന്നവനാണെന്നും തോന്നാവുന്ന ചില വാചകങ്ങള്‍ എഴുതി കാണുന്നു.

    ചിരിപ്പിക്കല്ലേ

    ReplyDelete
  32. മുകളിലെ കമന്റിന്റെ അര്‍ത്ഥം താങ്കള്‍ വെജിറ്ററിയന്‍ അല്ലാ എന്നാണെങ്കില്‍,
    താങ്കളുടെ ഇപ്പോഴത്തെ ചിന്തകള്‍ കാര്‍ണിവോറസ് ആണോ?

    കണക്കെടുപ്പ് താങ്കളില്‍ നിന്നും തന്നെ തുടങ്ങാം...
    ഒരു യെസ് ഓര്‍ നോ മറുപടി പ്രതീക്ഷിക്കുന്നു...

    ReplyDelete
  33. ശ്രീഹരീ,

    അതേ എന്നു പറഞ്ഞാല്‍ മതിയോ.

    കണക്കെടുപ്പു കഴിയുമ്പോള്‍ ഫലം കൂടി പറയണേ
    പോസ്റ്റിലെ ആശയത്തെ വികലമാക്കാന്‍ പണ്ട്‌ സൂരജായിരുന്നു ഈ തൊഴില്‍ ചെയ്തിരുന്നത്‌ . ഇപ്പോള്‍ അങ്ങേര്‍ നിര്‍ത്തി. തുടരാന്‍ ഏതായാലും ഒരാളെ കണ്ടതു നന്നായി.

    ""മറ്റ്‌ ആഹാരങ്ങള്‍ ലഭ്യമാണെങ്കില്‍, അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെടാനാകുമെങ്കില്‍, അതു നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങളെ നിറവേറ്റാന്‍ പര്യാപ്തമാണെങ്കില്‍ എന്നീ ഉപാധികള്‍ അവിടെ ഉണ്ട്‌. ഈ ഉപാധികളെല്ലാം പൂരിതമാകുമ്പോഴും നിങ്ങള്‍ മാംസാഹാരം കഴിക്കണം എന്നു നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍,"

    പോസ്റ്റില്‍ കണ്ട ഈ വാചകം എങ്കിലും ഒരു തവണ എങ്കിലും ഒന്നു വായിക്കണെ- എന്നിട്ട്‌ അതിന്റെ മുന്‍പും പിന്‍പും ഉള്ള ഓരോ വാചകങ്ങള്‍ കൂടി വായിക്കണേ - അര്‍ത്ഥം മനസ്സിലായില്ലെങ്കില്‍ ചോദിക്കണേ

    ReplyDelete
  34. അത് വായിച്ചതിനുള്ള ചോദ്യങ്ങളൊക്കെ മുകളില്‍ കിടപ്പുണ്ടല്ലോ
    ""അപ്പോ സസ്യങ്ങള്‍ക്ക് ജീവനില്ലേ? മാങ്ങ പോലുള്ള പഴങ്ങള്‍ മാത്രം കഴിച്ച് മനുഷ്യശരീരത്തിനാവശ്യമായ പോഷകാഹാരങ്ങള്‍ എല്ലാം കിട്ടുമോ? മാഷ് തന്നെ പറ...

    കാര്‍ബോ ഹൈഡ്രേട്സ് എവിടുന്ന് വരും? പ്രൊട്ടീന്‍? വിറ്റാമിനുകള്‍?
    ഇലവര്‍ഗങ്ങല്‍, പയറുവര്‍ഗങ്ങള്‍, കിഴങ്ങുകള്‍ ഇവയൊക്കെ കഴിക്കാതെ എങ്ങിനെ പോഷകാഹാരക്കുറവ് പരിഹരിക്കും... ( സാധാരണക്കാരന്‍)...

    ഇതൊക്കെ കഴിക്കുമ്പോഴും ഹിംസ തന്നെയല്ലേ ചെയ്യുന്നത്?"
    "
    ഇത് വായിച്ചേ അത് വായിച്ചേ എന്നും പറഞ്ഞ് വീണ്ടും ഒരേ സ്റ്റേറ്റ്മെന്റ്സ് നടത്താതെ മാഷ്‌ ഏതെങ്കിലും ഒരു ചോദ്യത്തിന് വ്യ്കതമായി ഉത്തരം നല്‍കാമോ?

    പിന്നെ തുടരാന്‍ ആളേ നൊക്ക്ക്കി ഇരിക്കയായിരുന്നോ? സൂരജ് എന്തിനാ നിര്‍ത്തിയേന്ന് പിടികിട്ടി... റേഡിയോ പോലെയല്ലേ... ഇങ്ങൊട്ട് പറയുകയേ ഉള്ളൂ.. അങ്ങൊട്ട് ചോദിക്കുന്ന ചോദ്യത്തിനുത്തരങ്ങളില്ല... നമ്മള്‍ ടൈപ്പ് ചെയ്യുന്ന എഫര്‍‌ട്ട് മിച്ചം...

    നമ്മളും ദേ തോറ്റ് പിന്മാറുന്നു.... ശാസ്ത്രം തോറ്റു മാഷ്‌ ജയിച്ചു... ശംഭോ മഹാദേവ...

    ReplyDelete
  35. അയ്യോ ശ്രീഹരീ, പോവല്ലെ, അയ്യോ ശ്രീഹരീ, പോവല്ലെ
    ശ്രീനിവാസന്‍ സ്റ്റയില്‍

    ശ്രീഹരീ- മനുഷ്യമനസ്സിന്റെ പടിപടിയായുള്ള ഉയര്‍ച്ചയുടെ ഓരോരോ ഘട്ടത്തില്‍ ഭക്തിയും മതവും എവിടെ ഉദിക്കണം, എങ്ങനെ ആയിരിക്കണം എന്നും എഴുതിയിരുന്നു . വായിച്ചുവോ?

    രണ്ടു വരികള്‍ ക്വോട്‌ ചെയ്യാം -

    അതല്ലാതെ ഭൗതികത ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ എഴുതിയതിന്‌ പ്രസക്തിയും ഇല്ലാതെ ആകുന്നു - അതു വ്യക്തമായി " ഭൗതികതയില്‍ അതു നല്ലതായിരിക്കാം " എന്ന വാചകം വായിച്ചപ്പോള്‍ മനസ്സിലായില്ലയോ അതൊ മനസ്സിലായില്ലെന്നു ഭാവിക്കുകയാണോ

    അപ്പൊ ബൈ
    അല്ല പോവല്ലേ

    ആദ്ധ്യാത്മികത ചര്‍ച്ച ചെയ്യുമ്പോള്‍ ഉത്തരം എഴുതുവാന്‍ ശ്രമിക്കാം, അല്ലാതെ നിങ്ങളുടെ കോമാളി വാദങ്ങള്‍ക്കു മറുപടി പറയാത്തത്‌ എന്തുകൊണ്ടാണെന്നു ഇനിയും മനസ്സിലായില്ലെങ്കില്‍

    പോത്തിങ്കാലപ്പാ ഞാന്‍ എന്തു ചെയ്യും?

    അല്ല വിശ്വാമിത്രന്റെ കഥയൊക്കെ നേരത്തെ അറിയാമെന്നു എഴുതി കണ്ടൂ.
    ഞാന്‍ എഴുതിയതു വായിച്ചുവോ?

    ReplyDelete
  36. മാഷെ,

    സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്നതു ശരിയാണെങ്കില്‍ മനുഷ്യനു (മനുഷ്യനു മാത്രമല്ല, മറ്റെല്ലാ ജീവികള്‍ക്കും ഇതു ബാധകമാണു)ഹത്യ ചെയ്യാതെ ജീവിക്കാന്‍ കഴിയില്ല എന്നു വരുന്നു.

    മാങ്ങയുടെ ഉദാഹരണം ഭാഗികമായ ഉത്തരം മാത്രമാണ്. അരി ഗോതമ്പു പയറു വര്‍ഗ്ഗങ്ങള്‍ ഇവയോ? മാഷെന്താ നേരെ ചൊവ്വെ ഉത്തരം പറയാത്തത്? കം ടു ദ പോയിന്റ്. കാടും പടര്‍പ്പും കയറാതിരിക്കൂ മാഷെ.

    ReplyDelete
  37. ആവനാഴി ജി,

    'താന്‍' എന്നും 'തന്റെ ജീവന്‍' എന്നും ഉള്ള ചിന്ത ഭൗതികജീവിതത്തിന്റെ കാതല്‍.
    ആ ഓരോ താനും ജീവിച്ചിരിക്കണം എന്നത്‌ പ്രപഞ്ചനിലനില്‍പ്പിന്റെ ആവശ്യം.

    എന്നാല്‍ താന്‍ എന്നത്‌ സര്‍വവ്യാപിയായ ഒരു ശാശ്വതസത്യത്തിന്റെ ഭാഗം മാത്രമാണെന്നും, ആ ശാശ്വതസത്യം അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരു തത്വമാണെന്നും പറയുന്നതാണ്‌ തത്വശാസ്ത്രം.

    അതിനെ സാക്ഷാല്‍കരിക്കുവാന്‍ ശ്രമിച്ച വിശ്വാമിത്രന്‍ അവസാനം തനിക്കു തപസ്സിനവസാനം കഴിക്കുവാന്‍ വച്ചിരുന്ന ഭക്ഷണം പോലും ഭിക്ഷുവിനു കൊടുത്തു എന്നു വിശ്വാമിത്രകഥ.

    ഇതു പഠിച്ചപ്പോള്‍ ഇങ്ങനെ ഒരു സംഭവവും സാധ്യമായിരിക്കാം എന്നെന്റെ തോന്നല്‍.

    അതെഴുതുന്ന ഉടനെ, ഞാന്‍ വിശ്വാമിത്രനായി, എനിക്കാഹാരംവേണ്ട എന്നൊന്നും ഇതിനര്‍ത്ഥമില്ല.

    ആ വിശ്വാമിത്രന്‍ കാമം ക്രോധം തുടങ്ങി മനുഷ്യസഹജമായ ഓരോരോ മാനസികവികാരങ്ങളും ഒഴിവാക്കുന്ന കഥയായിരുന്നു വിശദമായി മുമ്പെഴുതിയിരുന്നത്‌. അങ്ങനെ ഒരു ശ്രമം നടത്തുന്ന സാധകന്‌ തന്റെ യാത്രയില്‍ തടസ്സം ഉണ്ടാക്കിയേക്കാവുന്ന ഒരു ഘടകം മാംസഭക്ഷണം.


    വ്യക്തമായിരിക്കും എന്നു കരുതുന്നു.

    ഇതുള്ളില്‍ വച്ചു കൊണ്ട്‌ ഈ പോസ്റ്റ്‌ ഒന്നു കൂടി വിശദമായി വായിക്കുമല്ലൊ.
    അഭിപ്രായത്തിനു നന്ദി

    ReplyDelete
  38. (ഒരു സാധാരണക്കാരനായ ഈയുള്ളവന്‍റെ അഭിപ്രായം രേഖപ്പെടുത്തിക്കൊള്ളട്ടെ. ശാസ്ത്രവിവരങ്ങള്‍ ഒന്നും തന്നെയില്ല ഈ അഭിപ്രായത്തില്‍. ക്ഷമിക്കൂ)

    സസ്യങ്ങള്‍ക്കും ജീവന്‍ ഉണ്ട് എന്ന് ആധുനികശാസ്ത്രം പറയുന്നു, ശരി. ചിലപ്പോള്‍ നമ്മള്‍ കാണുന്ന ഈ ഭൂമിക്കും അതിലെ ഓരോ കല്ലിനും മുള്ളിനും ഒക്കെ അതുപോലെ എന്തെങ്കിലും ഒക്കെ ഉണ്ട് എന്ന് നാളെ കണ്ടുപിടിക്കപ്പെട്ടെക്കാം. 'ആധുനികശാസ്ത്രം' അങ്ങനെ ഓരോ നിഗമനങ്ങളില്‍ എത്തിക്കൊള്ളട്ടെ, അങ്ങനെ കൂടതല്‍ പ്രപഞ്ചരഹസ്യങ്ങള്‍ പുറത്തുവരട്ടെ.

    ഒരു മൃഗത്തെ, അത് പശുവോ പന്നിയോ കാളയോ പോത്തോ പട്ടിയോ ആയിക്കൊള്ളട്ടെ, നമ്മള്‍ കൊല്ലുമ്പോള്‍ അതിന്‍റെ മരണവേദന മൂലമുള്ള പിടച്ചില്‍ നാം കാണുന്നുണ്ടല്ലോ. ആ മൃഗത്തിന് പകരം നമ്മളെയാണ്‌ ഇങ്ങനെ വെട്ടിമുറിക്കുന്നതെങ്കില്‍ നമുക്കെന്തു തോന്നും എന്ന് നാം അപ്പോള്‍ ചിന്തിക്കുന്നു. പ്രാണന്‍ പോകുന്ന ഒരു മൃഗത്തിന്‍റെ / മനുഷ്യന്‍റെ ഫീലിംഗ്സ് നമുക്ക് മനസ്സിലാക്കാന്‍ കഴിയും, കാരണം മനുഷ്യരും മൃഗങ്ങളും ഒരേ ഗണത്തില്‍ (Animal Kingdom) പെടുന്നു എന്നതായിരിക്കാം (പ്രൂഫ് ഉണ്ടോ എന്നൊന്നും അറിയില്ല, സോറി.)

    അതായത്, സാധാരണ മനുഷ്യരായ നമുക്ക് നേരിട്ട് അനുഭവിക്കാവുന്ന ഒരു വേദനയാണ് ഇത്. മറ്റു മൃഗങ്ങളുടെയും മരണവേദനയുടെ വികാരം നേരിട്ട് മനസ്സിലാക്കാനുള്ള ഒരു കഴിവും അതിനാല്‍ പ്രകൃത്യാ തന്നെ നമുക്കുണ്ട് എന്നാണല്ലോ. അതിനാലാണ് നമുക്ക് മൃഗങ്ങളുടെ വേദനയും പിടച്ചിലും രക്തവും ഒക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നതും അവയെ കൊല്ലാതിരിക്കാന്‍ ശ്രമിക്കുന്നതും.

    നമുക്ക് മറ്റു മൃഗങ്ങളെ തിന്നാമെങ്കില്‍ മറ്റു മനുഷ്യരെ തിന്നുന്നതിലും അത്രയ്ക്ക് വലിയ പ്രശ്നം തോന്നേണ്ട കാര്യമില്ലല്ലോ. പക്ഷെ, നാം അങ്ങനെ ചെയ്യാറില്ല.

    വീട് വയ്ക്കാനായി ഒരു മരച്ചില്ല വെട്ടുമ്പോഴോ കഴിക്കാനായി കുറച്ചു നെല്‍ വിത്ത് ഉപയോഗിക്കുമ്പോഴോ ആ മരത്തിന്‍റെ / നെല്ലിന്‍റെ വേദനയോ പിടച്ചിലോ നമുക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍, അതറിയാനുള്ള സംവേദനശക്തി നമുക്ക് പ്രകൃത്യായില്ല. മാത്രവുമല്ല, കൂടുതല്‍ സസ്യാഹാരവും ആ സസ്യത്തെ മൊത്തമായി നശിപ്പിക്കുന്നില്ല. ഇത്തരം വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ സസ്യാഹാരം കഴിക്കുമ്പോള്‍ നമുക്ക് ഒരു ഹിംസ നടത്തിയ ഫീലിംഗ്സ് ഉണ്ടാകാറില്ല എന്നതാണ് സത്യം.

    എന്ത് പറഞ്ഞാലും ഏറ്റവും അവസാനം വന്നു നില്‍ക്കേണ്ടത് നമ്മുടെ മനസ്സില്‍ ത്തന്നെ. ഒരു മൃഗത്തെ കൊല്ലുമ്പോള്‍, അല്ലെങ്കില്‍ മാംസാഹാരം കഴിച്ചുകൊണ്ട് കൊല്ലലിനെ നാം പിന്തുണയ്ക്കുമ്പോള്‍ നമുക്ക് അതില്‍ ഒരു വികാരവും തോന്നുന്നില്ലെങ്കില്‍, അവര്‍ക്ക് എന്താഹാരവും കഴിക്കാം. പക്ഷേ, നമുക്ക് ആഹാരം ആവാന്‍ വേണ്ടി മറ്റൊരു ജീവി പിടഞ്ഞുമരിക്കുന്നത് നഗ്നനേത്രം കൊണ്ട് കാണുമ്പോള്‍, ഒരു സാത്വികന് മാംസാഹാരം വര്‍ജ്ജിക്കാന്‍ തോന്നും, അത്രമാത്രം.

    ReplyDelete
  39. കല്ലിലും മുള്ളിലും ഒക്കെ ഉണ്ട് ശ്രേയസ് ജീ... അതിന് നാളെ വരെ കാക്കണ്ട...

    എല്ലാം ബ്രഹ്മമയമെന്ന് അല്ലെങ്കില്‍ എല്ലാം ബ്രഹ്മത്തിന്റെ പല രൂപങ്ങള്‍ എന്ന് അങ്ങ് അറിയുന്നില്ലയോ?

    ReplyDelete
  40. ശ്രേയസ്‌ , ശ്രീ

    പൂവങ്കോഴിയുടെ സംസര്‍ഗ്ഗമില്ലാതെ ബ്രോയിലര്‍ കോഴികള്‍ ഇടുന്ന മുട്ടയില്‍ ജീവനുണ്ടോ?

    ആ മുട്ട കഴിക്കാമോ?
    :)

    ReplyDelete
  41. @ശ്രീ ശ്രീഹരി,
    "എല്ലാം ബ്രഹ്മമയമെന്ന് അല്ലെങ്കില്‍ എല്ലാം ബ്രഹ്മത്തിന്റെ പല രൂപങ്ങള്‍ എന്ന് അങ്ങ് അറിയുന്നില്ലയോ?"

    താങ്കള്‍ പറഞ്ഞ ബ്രഹ്മം എന്ന എന്തോ ഒന്ന് ഉണ്ടെന്നോ ഇല്ലെന്നോ നമ്മുടെ ആധുനികശാസ്ത്രം തെളിയിക്കട്ടെ, അതുവരെ ഈയുള്ളവനെ വെറുതെ വിട്ടേയ്ക്കൂ പ്രിയ ഹരി.

    അവിടെ വേനല്‍ മഴയൊക്കെ ഉണ്ടോ? ഇവിടെ 35 ഡിഗ്രീ സെല്‍ഷ്യസ് ഉണ്ട്.

    ReplyDelete
  42. "പൂവങ്കോഴിയുടെ സംസര്‍ഗ്ഗമില്ലാതെ ബ്രോയിലര്‍ കോഴികള്‍ ഇടുന്ന മുട്ടയില്‍ ജീവനുണ്ടോ? ആ മുട്ട കഴിക്കാമോ? :-)"

    മാഷേ, ഈയുള്ളവന്‍ കോഴിപുരാണം വായിച്ചിട്ടില്ല, എന്നെങ്കിലും സമയം കിട്ടിയാല്‍ നോക്കിയിട്ട് പറയാം. :-) സമയം കിട്ടിയാല്‍ ഒരു വ്യാഖ്യാനം ശ്രേയസ്സില്‍ എഴുതുകയും ചെയ്യാം! ഹോ, എഴുതാന്‍ എന്തൊക്കെ വിഷയങ്ങളാ!

    ReplyDelete
  43. ഇനി ശ്രീ (ശ്രീഹരി) പറയുമായിരിക്കും
    രണ്ടു പേരും ശ്രീ ആയാലത്തെ ഒരു കുഴപ്പമേ

    ReplyDelete
  44. ദേ പ്രോട്ടീനും ഫാറ്റും ഒക്കെ ഒക്കെ
    കിട്ടുമോ പയര്‍ തിന്നില്ലെങ്കില്‍ പയറിനകത്തെ ജീവനോടുള്ള സ്നേഹം കണ്ടപ്പോള്‍ ചോദിച്ചു പോയതാണേ പൂവനില്ലാത്ത മുട്ടയുടെകാര്യം.

    ചൂട്‌ 35 ല്‍ നിന്നും അല്‍പം കുറയ്ക്കാമെന്നും കരുതി :).

    ReplyDelete
  45. ഞാന്‍ ഒരു മിശ്രബുക്ക് ആണ്.. സസ്യാഹാരം മാത്രം കഴിച്ചു എനിക്കു ശരീരത്തിന്റെ അവശ്യങ്ങല്‍ നിറവേറ്റാന്‍ സാധിക്കുമെങ്കില്‍ പോലും .. ഞാന്‍ ചെയ്യുന്നത് തെറ്റാണോ?? Is that up to me? then no scope for a discussion..

    ReplyDelete
  46. പ്രിയ ജെ കെ ജീ, അവനവന്റെ ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ആചരിക്കുന്നതൊന്നും തെറ്റ്‌ ആകില്ല.

    അതിനപ്പുറത്തുള്ള മാനങ്ങള്‍ വരുമ്പോഴാണ്‌ കൂടൂതല്‍ വിശദീകരിക്കേണ്ടി വരുന്നത്‌.

    എന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ വേണ്ടി ഒരു കോഴിയെ കൊല്ലുന്നു എന്നു വിചാരിക്കുക.

    കോഴിയ്ക്ക്‌ ഏതായാലും സന്തോഷകരമായ ഒരനുഭവം ആയിരിക്കില്ല അത്‌.

    കൊല്ലപ്പെടുന്ന നേരത്ത്‌ അതിനുണ്ടാകുന്ന വിഷമം അതു കരഞ്ഞ്‌ കൊണ്ട്‌ പ്രകടിപ്പിക്കുന്നും ഉണ്ട്‌.

    'ശാസ്ത്രീയമായി' തെളിയിക്കപ്പെടാന്‍ സാധിക്കുകയില്ലെങ്കിലും

    ആ കോഴിയെ കൊല്ലുന്നതിനു പ്രേരിപ്പിച്ച ശക്തി - അഥവാ ഊര്‍ജ്ജം എന്റെ ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കില്‍ കോഴിയുടെ മരണത്തിലുണ്ടാകുന്ന ദുഃഖവും അതുമായി ബന്ധപ്പെട്ടതല്ലെ? അവ തമ്മില്‍ എന്തെങ്കിലും interaction ഉണ്ടാകുന്നെങ്കില്‍ അത്‌ എന്റെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കും?

    വളരെ subtle ആയിട്ടുള്ള ഈവക ചിന്താഗതികള്‍ ആണ്‌ തത്വശാസ്ത്രത്തില്‍ നോക്കുന്നത്‌.

    അപ്പോള്‍ മറ്റൊരു ജീവിയെ ദുഃഖിപ്പിക്കാതെ - (ശ്രീ ശ്രേയസ്സ്‌ പറഞ്ഞതു പോലെ കടലയുടെ ദുഃഖം കാണുവാന്‍ സാധിക്കാത്തതു കൊണ്ട്‌ അവ ദുഃഖിക്കുന്നില്ല എന്നു വിചാരിക്കാം അല്ലേ) നമുക്കു സന്തോഷിക്കുവാന്‍ അവസരം ഉണ്ടെങ്കില്‍ ഞാന്‍ അതു തിരഞ്ഞെടുക്കും അത്രയെ ഉള്ളു.

    അഥവാ എന്റെ ജീവന്‍ നിലനിര്‍ത്തുവാന്‍ ആ കോഴി മാത്രമെ ഉള്ളു എങ്കില്‍ ഈ വാദം നിലനില്‍ക്കില്ല - കോഴിയെ തിന്നുക തന്നെ

    ReplyDelete
  47. [ഹിറ്റ്ലർ മാംസാഹാരിയായ ക്രൂരനായിരുന്നു എന്നു പറയുന്നപോലെ,] (ഹിറ്റ്ലർ സസ്യാഹാരിയായ ക്രൂരനായിരുന്നു - എന്നു തിരുത്തി വായിക്കുക. ഈ കമന്റിലെ തെറ്റ് ഇപ്പഴാ കണ്ണിൽ പെട്ടത്.)

    പൊതുവായ ഒരു കാര്യം കൂടി പറഞ്ഞോട്ടെ.

    carnivorous = ജീവികളെ പച്ചക്ക് കൊന്നു തിന്നുന്ന ജീവി വർഗ്ഗം.
    mind / thinking become carnivorous - എന്നു വച്ചാൽ, മനസ്സ് ഡ്രാക്കുളയെപ്പോലെ കോമ്പല്ലു പുറത്തുകാട്ടി, രക്ഷസനെപ്പോലെ തലയിൽ കൊമ്പു വെച്ച്, ഡ്രാഗണെപ്പോലെ നീണ്ട നഖവും കാട്ടി തീനീട്ടി തുപ്പി ആക്രമിക്കാൻ വരുന്ന ഒരു ഭീകരരൂപം ആയി മാറും നമ്മുടെ മനസ്സും ചിന്തയും. ഓടിക്കോളിൻ, എങ്ങനെയെങ്കിലും രക്ഷപ്പെടൂ - അല്ലെങ്കിൽ ഈ carnivorous mind എല്ലാവരെയും കൊന്നു തിന്നും.

    ഒരു ആലങ്കാരികപ്രയോഗമെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവുന്ന ഒരു വാക്കിൽ പിടിച്ചാണ് ഈ വിലകുറഞ്ഞ കസർത്തുക്കൾ കാണിക്കുന്നത്.

    ReplyDelete
  48. മാങ്ങ പോലുള്ള പഴങ്ങള്‍ മാത്രം കഴിച്ച് മനുഷ്യശരീരത്തിനാവശ്യമായ പോഷകാഹാരങ്ങള്‍ എല്ലാം കിട്ടുമോ?
    -----------------
    10-15 കൊല്ലം മുമ്പ് വായിച്ചിട്ടുള്ള ഓർമ്മയിൽ നിന്നും ഒരു കാര്യം പറയട്ടെ. ശാസ്ത്രീയത ഇല്ലെന്നും പറഞ്ഞ് കല്ലെറിയല്ലെ. കേരള-കർണ്ണാടക അതിർത്തിയിലുള്ള ഒരു ചെറിയ ആശ്രമത്തിലെ അന്തേവാസികളുടെ ഒരു ദിവസത്തെ ഭക്ഷണം ഒരു നാളികേരം ആണെന്നു വായിച്ചിരുന്നു. വടകര സിദ്ധാശ്രമത്തിലെ അന്തേവാസികളുടെ ഭക്ഷണം, ചോറും ചെറുപയറും മാത്രം ചേർത്തു വേവിച്ച മിശ്രിതമാണ്. വിറ്റാമിന്റെ കുറവുകൊണ്ട് മരണമൊന്നും ഉണ്ടായതായി അവിടെനിന്നും റിപ്പോറ്ട്ട് ചെയ്തു കണ്ടിട്ടില്ല.
    ഒരിക്കൽ ഒരു ഫാസ്റ്റിംഗിന്റെ ഭാഗമായി ഈയുള്ളവനും 5 ദിവസം തുടർച്ചയായി രണ്ട് ഇളനീരിന്റെ വെള്ളം മാത്രം ഒരു ദിവസത്തെ ഭക്ഷണമായി കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് അവശതയൊന്നും അനുഭവപ്പെട്ടിട്ടില്ല. ഇപ്പോൾ കൊളസ്റ്റ്രോൾ കുറച്ചു കൂടുതലുള്ളതുകൊണ്ട് മാംസം , ഷെല്ല്, മുട്ട, നട്ട് തുടങ്ങിയവ ഒഴിവാക്കാനാണ് ആധുനികം കുറിപ്പടി തന്നിട്ടുള്ളത്.

    ReplyDelete
  49. പ്രിയ ശ്രേയസ് ജീ,

    ലീവ് എലോണ്‍ സയന്‍സ്...

    തങ്ങളുടെ കര്‍മം ചെയ്യുക ഒറൊ മനുഷ്യന്റെയും ധര്‍മം എന്ന് ഗീത പറയുന്നു. ഇവിടെ പഴങ്ങളും പുല്ലും കഴിക്കുമ്പോഴേ സാത്വികജീവിതം നയിക്കുന്നവനാകൂ എന്നില്ല.. എല്ലാം കല്ലും മരവും പുവും കായും പക്ഷികളും മൃഗങ്ങളും മനുഷ്യരും എല്ലാം ബ്രഹ്മത്തിന്റെ പല രൂപങ്ങള്‍ മാത്രം...

    താങ്കള്‍ പറയുന്നു...

    "ഒരു മൃഗത്തെ, അത് പശുവോ പന്നിയോ കാളയോ പോത്തോ പട്ടിയോ ആയിക്കൊള്ളട്ടെ, നമ്മള്‍ കൊല്ലുമ്പോള്‍ അതിന്‍റെ മരണവേദന മൂലമുള്ള പിടച്ചില്‍ നാം കാണുന്നുണ്ടല്ലോ. ആ മൃഗത്തിന് പകരം നമ്മളെയാണ്‌ ഇങ്ങനെ വെട്ടിമുറിക്കുന്നതെങ്കില്‍ നമുക്കെന്തു തോന്നും എന്ന് നാം അപ്പോള്‍ ചിന്തിക്കുന്നു. "

    ശ്രേയസ് ജീ,
    പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയുന്നത് മാത്രമല്ലല്ലോ വേദന.... സാത്വികത ആരംഭിക്കുന്നത് തന്നെ ഇന്ദിയങ്ങള്‍ സൃഷ്ടിക്കുന്ന മായക്കഴ്ചകള്‍ക്ക് പുറത്തെത്തുമ്പോഴാണ്. ആത്യന്തികമായി എല്ലാം ബ്രഹ്മം തന്നെയാണ്. എല്ലാം ബ്രഹ്മത്തിന്റെ ഇന്ദ്രിയഗോചരങ്ങളായ പല രൂപങ്ങള്‍ മാത്രം. എന്നാല്‍ ബ്രഹ്മം ഇന്‍ ഇറ്റ്സ് എസ്സന്‍സ് എന്താണ്? താങ്കള്‍ തന്നെ പലപ്പൊഴും പറയാറുള്ള പോലെ നിര്‍‌ഗുണവും നിരാകാരവും....

    കര്‍മ്മഫലത്തെക്കുറിച്ച് ചിന്തിക്കാതെ കര്‍മം ചെയ്യുക മനുഷ്യാധര്‍മം...

    പച്ചക്കറികളും പഴങ്ങളും മാത്രം കഴിക്കുന്ന് സന്യാസിയും, കൃഷി ചെയ്യുന്ന കര്‍ഷകനും മീന്‍ പിടിക്കുന്ന മുക്കുവനും, അറവുകാരും എല്ലാം ഒരേ പോലെ സാത്വികര്‍. തങ്ങളുടെ കര്‍മം യഥാവിധി അനുഷ്ഠിക്കുന്നവര്‍ എല്ലാം തന്നെ മുന്നില്‍ ഒന്നാണെന്ന് ഭഗവാന്‍ തന്നെ പറയുന്നു...

    പരബ്രഹ്മത്തിനു മുന്‍പില്‍ എന്ത് വെജിറ്റേറിയന്‍.. നോണ്‍ വെജിറ്റേറിയന്‍? ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി പ്രകൃതിദത്ത ഭക്ഷ്യശൃംഖലയെ പിന്തുടരുന്ന ആരും സാത്വികന്‍ തന്നെ...

    സംശയം ഉണ്ടെങ്കില്‍ പാര്‍ത്ഥന്‍ ജീയുടെ ഈ കമന്റ് വായിക്കാം...

    നമ്മള്‍ സ്കൂട്ട് ആവുകയായി.... എല്ലവര്‍ക്കും നന്ദി...

    പാര്‍‌ത്ഥന്‍ ജീ,
    വാചകകസര്‍ത്തുകള്‍ നടത്തിയികുന്നതാരാണെന്ന് നിഷ്പക്ഷമായി ചിന്തിച്ചാലും...

    ReplyDelete
  50. ശ്രീഹരി ,

    എല്ലാം ബ്രഹ്മം എന്നറിയാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു വിശ്വാമിത്രന്‍.

    അദ്ദേഹത്തിന്റെ കഥ ഞാന്‍ എഴുതിയത്‌ വായിക്കാന്‍ പറഞ്ഞാല്‍ ഇനിയും പിണങ്ങുമോ?

    "ആ അവസ്ഥയിലെത്തുന്നതിനു വേണ്ടി ശ്രമിക്കുന്നവരെ തടസപ്പെടുത്തുന്ന " -- ഒന്നു കൂടിവായിക്കുക "ആ അവസ്ഥയിലെത്തുന്നതിനു വേണ്ടി ശ്രമിക്കുന്നവരെ തടസപ്പെടുത്തുന്ന "
    ഇനി വേണമെങ്കില്‍ പലതവണ വായിക്കുക

    --താണ്‌ ഈ പോസ്റ്റിലെ വിഷയം. അല്ലാതെ എത്തിയവര്‍ക്കുള്ളതല്ല.

    ഈ പോസ്റ്റും വേണമെങ്കില്‍ വായിച്ചു നോക്കാം.

    പിന്നെ താങ്കള്‍ തന്ന താങ്കളുടെ ലിങ്കും വായിച്ചു. എല്ലാം ഇംഗ്ലീഷില്‍ പറഞ്ഞാലേ ശരിയാകൂ അല്ലേ അതു നേരത്തെ അറിയില്ലായിരുന്നു.

    'ബ്രഹ്മം' എന്ന വാക്ക്‌ മറ്റുള്ളവരെ വിമര്‍ശിക്കാന്‍ ഉപയോഗിക്കണം , അവനവന്റെ പോസ്റ്റാകുമ്പോള്‍ അത്‌ 'singularity' ആകണം.

    യുക്തിവാദം പറയുമ്പോള്‍ എന്തും ചോദിച്ചു ചോദിച്ച്‌ വ്യക്തമാക്കണം -
    നമ്മള്‍ പറയുമ്പോള്‍ അങ്ങനെ ഒരു ചോദ്യം പ്രസക്തമല്ല എന്നു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ചോദിക്കരുത്‌

    അയ്യോ ഞാന്‍ വാചകക്കസര്‍ത്തു നടത്തുകയാണൊ പോലും. വായിക്കുന്നവര്‍ എല്ലാം വിഢികളല്ല അതും കൂടി ഇടയ്ക്ക്‌ ഓര്‍ക്കുന്നത്‌ നല്ലതാണ്‌

    നല്ലതു വരട്ടെ

    ReplyDelete
  51. മാഷേ,
    തുടക്കം മുതല്‍ താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കയാണ്. ഒരു പക്ഷേ ഞാന്‍ താങ്കളേയും...

    അങ്ങിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയായ രീതിയിലോ മാഷിനെ വിഷമിപ്പിക്കുന്ന രീതിയിലോ എന്തെങ്കിലും പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ നിര്‍‌വ്യാജം രേഖപ്പെടുത്തുകയാണ്.

    മാഷ് ഇംഗ്ലീഷില്‍ പറഞ്ഞ സ്റ്റേറ്റ്മെന്റ് ഞാന്‍ തെറ്റിദ്ധരിച്ചതാവാം.. ഏതിനും വിശ്വാമിത്രന്‍ തിരിച്ചറിയാന്‍ ശ്രമിച്ച ബ്രഹ്മത്തിനും വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വേര്‍തിരിവുണ്ടാകുമോ? എനിക്ക് സംശയമാണ്.

    പ്രശ്നത്തെ ആദ്ധ്യത്മികതയിലൂന്നി തന്നെയാണ് ആദ്യമായി നേരിട്ടത്. വിശ്വാസമായില്ലെങ്കില്‍ പാര്‍ത്ഥന്‍‌ ജീയുടെ പോസ്റ്റില്‍ ഇട്ട ഈ കമന്റ് ഒന്നു വായിച്ച് നോക്കൂ.

    പക്ഷേ അത് കൂടുതല്‍ തെറ്റിദ്ധാരണയാണ് ഉണ്ടാക്കുന്നതെന്ന് തോന്നിയതിനാലാണ് സയന്‍സിന്റെ വഴിയിലൂടെ പിന്നീട് എക്സ്പ്ലയിന്‍ ചെയ്തത്...

    ഭാരതീയ തത്വചിന്തയുടെ മോശമല്ലാത്ത ഒരാരധകന്‍ ആണു ഞാനും. പക്ഷേ സയന്‍സും വിശ്വാസവും തത്വചിന്തയും ഒക്കെ കൂട്ടികൂഴക്കുന്ന ഏര്‍പ്പാട് വരുമ്പോഴാണ് പ്രശ്നം എന്ന് മാഷിന്റെ പോസ്റ്റില്‍ മുന്‍പ് ഒരു കമന്റായി ഇട്ടിരുന്നു... ...
    ---------------
    quote :-
    "ബിംഗ്‌ ബാംഗ് ആന്‍ഡ് ഭഗവദ്ഗീത എന്നും ടാവോ ഓഫ് ഫിസിക്സ് എന്നും ഒക്കെ പറഞ്ഞ് കണ്ടുപിടിക്കപ്പെട്ടെ സംഗതികളെ ഈസ്റ്റേണ്‍ ഫിലോസഗിയുമായി കൂട്ടിക്കുഴക്കാന്‍ ശ്രമിക്കുന്നത് മിതമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ "വേസ്റ്റ് ഓഫ് റ്റൈം" ആണ്.
    "
    --------------

    പിന്നെ രണ്ടാമത്തെ കാര്യം. ഇംഗ്ലീഷ് എനിക്ക് വളരെ കുറച്ചറിയുന ഭാഷയാണ്. ഇംഗ്ലീഷിലോ സംസ്കൃതത്തിലോ അറബിയിലോ എന്തെങ്കിലും പറഞ്ഞാല്‍ അതു മഹത്തരം ആകും എന്ന് വിശ്വസിക്കാത്ത ഒരാളാണ് ഞാന്‍. എനിക്കു മലയാളത്തില്‍ മാത്രം ആശയവിനിമയം നടത്താന്‍ ആണ് ഇഷ്ടം

    Singularity പോലെ ചില വാക്കുകളേയും അതേ പോലെ സയന്‍സിലെ ചില നിര്‍‌വചനങ്ങളേയും മലയാളീകരിക്കാന്‍ ഉള്ള ഭാഷാപാടവം ഇല്ലാത്തത് കൊണ്ടും വല്ലവിധേനയും അത് ചെയ്താലും വായിക്കുന്നാര്‍ക്ക് അത് മനസിലാവേണം എന്നില്ല എന്നുള്ളതു കൊണ്ടും പലയിടത്തും ഇംഗ്ലീഷ് ഉപയോഗിക്കേണ്ടി വരാറുണ്ട്. അത്ര മാത്രം.

    പിന്നെ
    Singularity യേയും ബ്രഹ്മത്തേയും ഒന്നായി തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷ. മാറ്റര്‍ ന്റെ എനര്‍ജി അവസ്ഥയെയോ മറ്റുമായി ബ്രഹ്മത്തെ നിര്‍ബന്ധമാണെങ്കില്‍ താരതമ്യപ്പെടുത്താം . ഊര്‍ജ്ജത്തെക്കുറിച്ചുള്ള പോസ്റ്റില്‍ അവസാനം നാമെല്ലാം ഊര്‍ജ്ജത്തിന്റെ ഒരു രൂപം മാത്രമാണ് എന്നു പറഞ്ഞതിന്റെ അവസാനം "അഹം ബ്രഹമാസ്മി" എന്ന് പറഞ്ഞത് ശ്രദ്ധിച്ചുകാണുമല്ലോ.(ഇത്തരം താരതമ്യങ്ങള്‍ അതിന്റെ ഫിസിക്കല്‍ മീനിംഗില്‍ തൃപ്തം അല്ല ഒരിക്കലും. ഒരു ഫിലോസഫി എന്ന രീതിയില്‍ മാത്രം)

    Singularity മറ്റൊരു സംഗതിയാണ്. തത്ക്കാലം അത് മാത്തമറ്റിക്സിന്റെ ഭാഷയില്‍ പറയാന്‍ മാത്രമേ എനിക്കറിയാവൂ ( എന്റെ പരിമിതി മാത്രമാണത്).... താങ്കള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ സന്തോഷമേയുള്ളൂ...

    ആശയവിനിമയത്തിനിടയില്‍ വന്ന തെറ്റിദ്ധാരണകള്‍ക്ക് ഉള്ളില്‍ത്തട്ടി മാപ്പു പറയുന്നു...

    സസ്നേഹം,
    ഹരി

    ReplyDelete
  52. ഒന്നു കൂടെ വിശ്വാമിത്രന്റെ കഥ താങ്കളെഴുതിയതും അല്ലാതെ നേരത്തെയും വായിച്ചിട്ടുണ്ട്. വായിച്ചില്ല എന്ന മുന്‍‌വിധി മാറ്റുമല്ലോ.. വിശ്വാമിത്രന്‍ ബ്രഹ്മജ്ഞാനം നേടിയതും സസ്യാഹാരം ചിന്തകളെ കാര്‍ണിവോറസ് ആക്കുമെന്ന സ്റ്റേറ്റ്മെന്റും തമ്മില്‍ സത്യത്തില്‍ എന്താണ് കണക്ഷന്‍ എന്നി പിടികിട്ടിയില്ല...

    വെജിറ്റേറിയനിസം ഒക്കെ പുരോഹിത വര്‍ഗം സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി പിന്നീട് വ്യാഖ്യാനിച്ചുണ്ടാക്കിയതല്ലേ മാഷേ? ഭാരതീയ റ്റത്വചിന്തയുടെ എസ്സന്‍സില്‍ വെജ്-നോണ്‍‌വെജ് ഡിസ്ക്രിമിനേഷന്‍ ഉണ്ടായിരുന്നുവെന്ന് മനസിലാക്കിയേടത്തോളം തോന്നുന്നില്ല...

    ReplyDelete
  53. പ്രിയ ശ്രീഹരി,

    താങ്കള്‍ പറയുന്നു "ലീവ് എലോണ്‍ സയന്‍സ്..." എന്ന്. എന്നിട്ട് ഈ സയന്‍സ് വച്ച് തന്നെ വീണ്ടും സംസാരിക്കുന്നു. anyway, let us leave alone science.

    ഈയുള്ളവന് ഇത്തരം കാര്യങ്ങളില്‍ അറിവൊന്നുമില്ല. വായിച്ചും ശ്രവിച്ചും സ്വയം മനസ്സിലാക്കിയതിനെ താഴെ എഴുതാന്‍ ശ്രമിക്കാം. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

    നിര്‍ഗ്ഗുണം എന്ന് പറയുമ്പോള്‍ മൂന്നു ഗുണങ്ങളും ഇല്ലാത്തത് എന്നര്‍ത്ഥം. അതായത് തമോഗുണം, രജോഗുണം, സത്വഗുണം എന്നീ മൂന്നു ഗുണങ്ങളും പിന്‍തള്ളി കടന്നു ചെന്നാലേ അവിടെയെത്തൂ എന്നര്‍ത്ഥം. പക്ഷേ, അതിനു സ്റ്റെപ്പുകള്‍ ഓരോന്നായി കയറണം. അതിനുള്ള ഒരു പടിയാണ് തമോ രജോ ഗുണങ്ങള്‍ കുറച്ചു സത്വഗുണം കൂട്ടുക എന്നത്. അതില്‍ നമ്മുടെ മനസ്സുറയ്ക്കുമ്പോള്‍ ത്രിഗുണങ്ങള്‍ക്കും അതീതമായ, അതായത് മായയ്ക്കും അതീതമായ, ആ മാനസികനിലയില്‍ നാം എത്തും, അപ്പോള്‍ ബ്രഹ്മം / ആത്മാവ് എന്നത് സാക്ഷാത്കരിക്കാന്‍ കഴിയുന്നു.

    അതാവുന്നതുവരെ, നാം സാധാരണ മനുഷ്യരാണ്. അതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യന്‍റെ വികാരങ്ങള്‍ എന്ന് കമന്റില്‍ പലയിടത്തും പറഞ്ഞിട്ടുള്ളത്. 'അഹം ബ്രഹ്മാസ്മി' എന്ന് എപ്പോഴും പറഞ്ഞു നടന്നാല്‍ മാത്രം അതാവില്ലല്ലോ. (ഞാന്‍ ഡോക്ടര്‍ ആണ് എന്ന് പറഞ്ഞു നടന്നാല്‍ ഡോക്ടര്‍ ആവില്ല, അതിനു വര്‍ഷങ്ങളോളം പഠിക്കണം. എന്നാലും നല്ലൊരു ഡോക്ടര്‍ ആയി പേരെടുക്കാന്‍ പിന്നെയും ധാരാളം വര്‍ഷങ്ങള്‍ പ്രാക്ടീസ് ചെയ്യണം. അതുപോലെ തന്നെയാണ് ഇതും എന്ന് കരുതാം.)

    സസ്യാഹാരി ആവുന്നത് പരബ്രഹ്മത്തെ പേടിച്ചല്ല! അവനവന്‍റെ മനസ്സിനെ തന്നെയാണ് പേടിക്കാനുള്ളത്‌. മനസ്സാണ് കള്ളന്‍. ആ മനസ്സിനെ നിയന്ത്രിച്ചു കടിഞ്ഞാണ്‍ അവനവനില്‍ എത്തിക്കുവാനുള്ള ശ്രമമാണ് ഇതെല്ലാം. അതിനുള്ള ഒരു സ്റ്റെപ്പാണ് ഈ സാത്വികതയും മറ്റും. ബ്രഹ്മജ്ഞാനം അഥവാ ആത്മജ്ഞാനം എന്ന അവസ്ഥ എത്തിക്കഴിഞ്ഞാല്‍ സാത്വികതയും ഇല്ല എന്നര്‍ത്ഥം.

    അതിനാല്‍ സ്വയം തോന്നുന്നവര്‍ സസ്യാഹാരം കഴിക്കട്ടെ. മാംസാഹാരം വേണമെന്നുള്ളവര്‍ അതും കഴിക്കട്ടെ. ബ്രഹ്മത്തെ സാക്ഷാത്കരിച്ചവര്‍ ഇഷ്ടമുള്ളതൊക്കെ ചെയ്യട്ടെ. ഈയുള്ളവന്‍ രാവിലെ ചായ കുടിക്കട്ടെ.

    ReplyDelete
  54. ശ്രീഹരീ,

    പഞ്ചഭൂതം എന്നു കേട്ടാല്‍ കുട്ടിച്ചാത്തനെ പോലെയുള്ള ഭൂതസങ്കല്‍പ്പങ്ങള്‍ മനസ്സില്‍ വരും എന്നതു കൊണ്ട്‌ അതിനെ സാധാരണക്കാര്‍ക്കു മനസ്സിലാകുവാന്‍ വേണ്ടി ഈയുള്ളവന്‍ ഒരിക്കല്‍ ഒരു ഹൈഡ്രജന്‍ ആറ്റത്തിനെ ഉദാഹരിച്ചു.

    ഊര്‍ജ്ജത്തിന്റെ പലഭാവങ്ങള്‍ എങ്ങനെ ആറ്റത്തിനെ ഉണ്ടാക്കുന്നുവോ അതുപോലെ ഭൂതങ്ങള്‍ കൊണ്ടും സങ്കല്‍പ്പിക്കാം എന്നു സൂചിപ്പിക്കുവാന്‍ വേണ്ടി.

    താങ്കള്‍ ഗുരുവായി കരുതുന്ന സൂരജ്‌ അതിനു നേരെ എഴുതിയിരിക്കുന്നത്‌ വായിച്ചു പഠിച്ച്‌ വേണമെങ്കില്‍ നിര്‍വൃതി കൊള്ളാം. എന്റെ ബ്ലോഗില്‍ തന്നെ ഉണ്ട്‌.

    അതുപോലെ തന്നെ അഗ്നി, പരിണാമം ഇവ ഭാരതീയശാസ്ത്രത്തില്‍ എങ്ങനെ വരുന്നു എന്നു കാണിക്കുവാന്‍ ക്വാണ്ടം, പരിണാമം എന്ന പേരില്‍ ഒരു പോസ്റ്റിട്ടിരുന്നു

    ഇവയിലൊന്നും ആധുനികശാസ്ത്രത്തിലെ കാര്യങ്ങളല്ല ഞാന്‍ പ്രതിപാദിച്ചത്‌- ഇന്നത്തെ നിലയില്‍ വിദ്യാഭ്യാസം ലഭിച്ച , ഭാരതീയ തത്വശാസ്ത്രം അറിയാത്തവര്‍ക്ക്‌ മന്‍സ്സിലാകുവാന്‍ വേണ്ടി അവര്‍ പാഠശാലകളില്‍ പഠിച്ച terminology കള്‍ ഉപയോഗിച്ചേ ഉള്ളു എന്നു വ്യക്തമാക്കിയിരുന്നു.

    അതിനെതിരെയും വന്നു സൂരജിന്റെയും കൂട്ടരുടെയും കുറെ കമന്റുകള്‍ . ( ഒന്നു പറയാം കേട്ടോ - എതിര്‍ക്കുമെങ്കിലും കാര്യം മനസ്സിലാകുമ്പോള്‍ ബാബു മാത്രം വെളിപ്പെടുത്തി- മതം ഞാന്‍ അതില്‍ സൂചിപ്പിക്കുന്നതു മാത്രമെ അദ്ദേഹത്തിന്‌ അംഗീകരിക്കാന്‍ സാധിക്കാത്തതായുള്ളു - അഭിപ്രായം ഞങ്ങളുടെ രണ്ടു പേരുടെയും ഒന്നു തന്നെ ആണെന്ന്‌)
    ആദ്യമൊക്കെ ഞാന്‍ എല്ലാം തമാശയായി മാത്രമേ എടുത്തിരുന്നുള്ളു. പക്ഷെ പിന്നീട്‌ അവര്‍ തന്നെ എഴുതിയ പോസ്റ്റിലെ ഒരു വാചകം കണ്ടപ്പോഴല്ലെ കളി പുരിഞ്ചത്‌- ഇന്ത്യാഹെറിറ്റേജ്‌ എഴുതുന്നതിനെ വിമര്‍ശിക്കാന്‍ മാത്രം രാപകലില്ലാതെ ചിലര്‍ പാടുപെടുന്നെന്ന്‌ -

    ഒടുക്കം സൂരജിന്റെ പോസ്റ്റില്‍ പോയപ്പോള്‍ കാണുന്നതോ - വേണ്ട വായിച്ചു നോക്ക്‌
    ഞാന്‍ ദേ "ഇപ്പോള്‍ മുഴക്കോലായോ" എന്ന പോസ്റ്റില്‍ ലിങ്ക്‌ കൊടുത്തിട്ടും ഉണ്ട്‌.

    ഇതുപോലെ നാണം കെട്ടവര്‍ എഴുതുന്നതു കാണുമ്പോള്‍ - ചൂടൂവെള്ളത്തില്‍ വീണ പൂച്ച എന്ത്‌ ചെയ്യുമെന്നാ കേട്ടിട്ടുള്ളത്‌ :)
    :)

    Sreyas - chaaya kuTiykkaan njangaLe viLikkunnillE

    ReplyDelete
  55. മാഷെ,

    ലക്ഷ്യം ആണ് പ്രധാനം. മാഷുടെ ലക്ഷ്യം തത്വശാസ്ത്രത്തിലെ terminology കള്‍ എല്ലാവര്‍ക്കും അറിയാവുന്ന ഉദാഹരണങ്ങള്‍ കൊണ്ട് വ്യക്തമാക്കുകയായിരുന്നെങ്കില്‍ അതിനെ ആരെങ്കിലും എതിര്‍ക്കും എന്ന് തോന്നുന്നില്ല.

    എനിക്കും പല പോസ്റ്റുകളും വായിച്ചപ്പോള്‍ ടെര്‍മിനോളജിവിശദീകരിക്കാന്‍ എന്നതിനേക്കാള്‍ യെക്കാള്‍ "അതു താനല്ലയോ ഇത്" എന്ന പ്രയോഗമായാണ് തോന്നിയത്. എന്നാല്‍ ഇപ്പോള്‍ മാഷ് അങ്ങനെ അല്ല എന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങിനെയാവട്ടെ.

    തെറ്റിദ്ധാരണകള്‍ കുറക്കുന്ന രീതിയില്‍ എഴുതിക്കൂടേ? കാരണം ഇവിടെ കുറേ പേര്‍ വേദിക്‌ മാത്തമറ്റിക്സ് എന്നൊക്കെ പറഞ്ഞ് ഫ്രാഡ് വേലകള്‍ ഇറക്കാറുണ്ട് (ഈ ലേഖനം വായിച്ചു നോക്കുക ..

    അതു കാരണം ഇത്തരം ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഒന്നു കൂടെ വ്യക്തമായി എഴുതിയില്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതല്‍ ആണ്. അത് മാഷിന്റേയോ വായിക്കുന്നവരുടേയോ കുറ്റം അല്ല. ഫ്രാഡുകള്‍ ഇല്ലാത്ത ഏരിയ ഇല്ലല്ലോ...( പലരേയും ബൂലോഗത്തും കാണാം).

    മാഷ് എളുപ്പം മനസിലാക്കുന്ന അനലോജികളുമായി ഭാരതീയ തത്വചിന്തകള്‍ എഴുതുകയാണെങ്കില്‍ വായനക്കാരനായി ഞാനുമുണ്ടാകും...

    ReplyDelete
  56. OT :- സം‌വാദങ്ങള്‍ വ്യക്തിപരമായി എടുക്കരുതെന്നപേക്ഷ. ഇതൊരു ആശയപരമായ വിയോജിപ്പ് മാത്രമായെ എടുക്കാവൂ

    ReplyDelete
  57. OT: "Sreyas - chaaya kuTiykkaan njangaLe viLikkunnillE"

    മാഷേ,
    സര്‍വ്വം ബ്രഹ്മം; അതിനാല്‍ ചായയും ബ്രഹ്മം. അതായത് ചായയ്ക്കും ജീവന്‍ ഉണ്ട് എന്ന് ആധുനികശാസ്ത്രം ഇന്നലെ രാത്രി 10:54-ന് കണ്ടുപിടിച്ചു. അതിനാല്‍ ചായ കുടിക്കാന്‍ എല്ലാവരെയും വിളിക്കണോ വേണ്ടയോ എന്നൊരു കണ്‍ഫ്യൂഷന്‍! അതൊക്കെ ബ്രഹ്മം ആണോ ചിലരുടെ ഭ്രമം ആണോ എന്നും കണ്‍ഫ്യൂഷന്‍! ആകെ കണ്‍ഫ്യൂഷന്‍! കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ ...

    ReplyDelete
  58. ശ്രേയസ് ജീ ചായയില്‍ പഞ്ചസാര ഇടാറില്ലല്ലോ അല്ലേ... എല്ലിന്‍പൊടി ഉപയോഗിച്ചാണ് നിറം വരുത്തുന്നത്. ശര്‍ക്കരച്ചായ ആണ് ഉത്തമം...

    ReplyDelete
  59. ശ്രീ ശ്രീ ഹരി,
    പ്രകൃതിജന്യമായ പഞ്ചസാരയും ശര്‍ക്കയും അല്ല ഉപയോഗിക്കുന്നത്, ആധുനികശാസ്ത്രം കണ്ടുപിടിച്ച Saccharin എന്ന artificial sweetener ആണ് ഈയുള്ളവന്‍ ഉപയോഗിക്കുന്നത്. അതിനു ജീവനും ഇല്ല, ഒരിക്കലും ഈയുള്ളവന്‍റെ ജീവന് ഹാനികരവും അല്ല. അതിനാല്‍ സാത്വികവുമാണ് സാക്കറിന്‍, അങ്ങനെയല്ലേ? :-)

    പിന്നെ ചില വിവരദോഷികള്‍ പറയും അത് carcinogen ആണെന്ന്. സര്‍വ്വം ബ്രഹ്മം, പിന്നെ എന്ത് carcinogen! അല്ലേ?

    - ശ്രീ

    ReplyDelete
  60. ശ്രേയസ് ജീ,
    തര്‍ക്കം നടക്കുന്നുണ്ട്.. തല്‍ക്കാലം Saccharin ഡേഞ്ചറസ് അല്ല എന്ന് സീലു കുത്തിയിട്ടൂണ്ട്. ധൈര്യമായി ചായ കുടിക്കുക... പാലും കൂടി ഒന്നു ശ്രദ്ധിച്ചോണേ...

    ReplyDelete
  61. അതായത് ശ്രീഹരി പറഞ്ഞു വന്നത്, സക്കറിയ, അല്ല, സാക്കറിന്‍ അപകടകാരിയാണ് എന്ന് തല്‍ക്കാലം തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ സാക്കറിന്‍ ഉപയോഗിക്കുക; നാളെ അങ്ങനെ തെളിയിക്കപ്പെടാന്‍ സാദ്ധ്യതയും ഉണ്ട്, അങ്ങനെയല്ലേ?

    പണ്ട് പ്ലൂട്ടോ ഗ്രഹം ആണെന്നും നമ്മള്‍ തന്നെയല്ലേ മുദ്ര കുത്തിയത്? നമ്മുടെ കേരളത്തിലെ കേരം അഥവാ തേങ്ങാ പോലും ഇങ്ങനെ കൊളസ്ട്രോള്‍ വിവാദത്തില്‍ അല്ലേ, ഇതുവരെ ഉറപ്പായിട്ടു ഒരുമയോടെ ആധുനികശാസ്ത്രം ഒന്നും പറഞ്ഞു കേട്ടിട്ടില്ല. അതുപോലെ ഇനി എന്തെല്ലാം നാം കേള്‍ക്കാനിരിക്കുന്നു.

    എന്തായാലും ചായ ഒഴിവാക്കുന്നതാണ് ബുദ്ധി നിക്കോട്ടിന്‍ എന്തിനാ വെറുതെ വലിച്ചു കയറ്റുന്നത്.

    ReplyDelete
  62. ശ്രീഹരിയുടെ കമന്റിൽ എന്നെ ലിങ്കു ചെയ്തതുകൊണ്ട് ഒരു കാര്യം കൂടി പറഞ്ഞിട്ടുപോകാം എന്നു കരുതി.
    ഞാൻ പകർത്തിയ ലേഖനത്തിന്റെ ഭാഗം - ജീവികളുടെ നിലനില്പിന് ചൈതന്യമുള്ള വസ്തുക്കൾ തന്നെ ആഹാരമാവണം എന്നാണ് പറയുന്നത്. ഉണക്കപ്പുല്ലു തിന്നാൽ ഒരു ജീവിവർഗ്ഗവും നിലനിൽക്കില്ല എന്ന്‌ എന്റെ ഭാഷ്യം.
    ഗീതയിൽ മൂന്നു ഗുണങ്ങളുള്ള ഭക്ഷണങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അതിൽ ഒരിടത്തും സസ്യാഹാരമെന്നോ മാംസാഹാരമെന്നോ തരംതിരിച്ചു കണ്ടിട്ടില്ല. പക്ഷെ അതിൽ പറയുന്ന ഗുണങ്ങളുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ അതാതു ഗുണങ്ങളോടു ബന്ധപ്പെട്ട ശീലങ്ങളുള്ളവരായിരിക്കും എന്നു പറയുന്നു. എന്നു വച്ച് സാത്വികഭക്ഷണം കഴിക്കുന്നവർക്കു മാത്രമെ ബുദ്ധിയുള്ളൂ എന്നോ, അവർക്കു മാത്രമെ ഞ്ജാനം ഉണ്ടാവുകയുള്ളൂ എന്നോ ഒന്നും ഇവിടെ പറഞ്ഞിട്ടും ഇല്ല. മാംസാഹാരപ്രിയർക്ക് കൊന്നു തിന്നുന്നതിൽ സാധാരണ കുറ്റബോധം ഉണ്ടാവില്ല. അതുപോലെ സസ്യാഹാരം താല്പര്യമുള്ളവർക്ക് അത് കുറെ കാലം ശീലിച്ചതിനുശേഷം, ഏതെങ്കിലും ജീവിയെ കൊന്നു തിന്നുന്നതിൽ സന്തോഷം തോന്നുമോ അതോ വിഷമം തോന്നുമോ എന്ന് സ്വയം പരീക്ഷിക്കാവുന്നതാണ്. ഇതിൽ തന്നെ മിശ്രഭുക്കുകളായ പലരും ഏതെങ്കിലും ജീവിയെ കൊല്ലാൻ മനസ്സനുവദിക്കാത്തവരായിരിക്കും.

    ReplyDelete
  63. പര്‍ത്ഥന്‍ ജി

    ഉണക്കപ്പുല്ലിനെ കുറിച്ചുള്ള അഭിപ്രായത്തില്‍ എനിക്കൊരു അല്‍പം വ്യത്യാസമുണ്ട്‌- അതില്‍ ജലം ഇല്ല ന്നുള്ളതു ശരി, പക്ഷെ അതു തിന്ന്‌ വെള്ളവും കുടിച്ചാല്‍ പശു ജീവിക്കും

    അതല്ലെ പശുവിന്‌ വയ്ക്കോല്‍ കൊടുക്കുന്നത്‌

    ReplyDelete
  64. "എനിക്കും പല പോസ്റ്റുകളും വായിച്ചപ്പോള്‍ ടെര്‍മിനോളജിവിശദീകരിക്കാന്‍ എന്നതിനേക്കാള്‍ യെക്കാള്‍ "അതു താനല്ലയോ ഇത്" എന്ന പ്രയോഗമായാണ് തോന്നിയത്."

    ശ്രീഹരി, എവിടെയാണ്‌ തോന്നിച്ചത്‌ എന്നു ചൂണ്ടികാണിച്ചിരുന്നെങ്കില്‍ വിശദീകരിക്കാന്‍ ശ്രമിക്കാമായിരുന്നു.

    വേദിക്‌ മാത്‌ മാറ്റിക്സ്‌ നെ സൂചിപ്പിച്ചു കണ്ടു.

    ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത്‌ അത്ഭുതപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു ഈ പൈ എന്ന സാധനം. അതു കണ്ടുപിടിച്ചില്ലായിരുന്നു എങ്കില്‍ നം വൃത്തത്തെന്‍ കൊണ്ട്‌ കറങ്ങി പോയേനെയല്ലൊ എന്നൊക്കെ ചിന്തിച്ച്‌ പാശ്ചാത്യരെ ബഹുമാനത്തോടു കൂടി സ്തുതിച്ചിട്ടുണ്ട്‌

    പക്ഷെ പില്‍ക്കാലത്ത്‌ സംസ്കൃതം പഠിക്കാന്‍ ഇടവന്നപ്പോള്‍ ഈ പൈ ഒന്നും ഇല്ലാതെ അഞ്ചു വിധത്തില്‍ വൃത്തത്തിന്റെ വിസ്തീര്‍ണ്ണം കാണാനുള്ള വേലകള്‍ പഠിച്ചപ്പോള്‍, - പിന്നീട്‌` അതിനെ തിരികെ പ്രയോഗിച്ചു പൈയുടെ മൂല്യം അളക്കാന്‍ നോക്കി അത്‌ വളരെയധികം കൃത്യത കൂടുതല്‍ തരുന്നതാണെന്നൊക്കെ കണ്ടപ്പോള്‍,

    ശുല്‍ബസൂത്രം പഠിച്ചപ്പോള്‍,

    സ്കൂളില്‍ പൈതഗോറസ്‌ തിയറം എന്ന പേരില്‍ പാശ്ചാത്യന്റേതായി പഠിപ്പിച്ച സാധനം പഠിച്ചപ്പോള്‍

    സുഹൃത്തെ

    എനിക്കെന്റെ നാടിനെ കുറിച്ച്‌ അഭിമാനം തോന്നിയത്‌ തെറ്റാണോ?

    പിന്നെ ഇന്നൊന്നു പറഞ്ഞിട്ട്‌ നാളെ അതുവേറൊന്നാണെന്നു പറയേണ്ടി വരുന്ന ആധുനികശാസ്ത്രത്തോട്‌` ശ്രീഹരി ഉദ്ദേശിച്ച രീതിയില്‍ ഒന്നിനെയും താരതമ്യപ്പെടുത്തുവാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല

    ReplyDelete
  65. വിശ്വാമിത്ര കഥയുടെ ഒരു പാഠഭേദം ഇങ്ങനെ. ഈ കഥയെക്കുറിച്ചും അറിവുള്ളവര്‍ പറഞ്ഞുതരുമല്ലോ. ഈ പാഠഭേദവും പോസ്റ്റുമായി നേരിട്ടു് ബന്ധമില്ലെന്നു് പ്രത്യേകം പറയട്ടെ. അറിയാന്‍ വേണ്ടി മാത്രം ചോദിക്കുന്നതു്.

    ReplyDelete
  66. പോസ്റ്റ് ഇഷ്ടപ്പെട്ടു.

    ചക്ക മൊളോഷ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് അറിവുള്ളവര്‍ പറഞ്ഞു തരുമല്ലോ. ചക്കയും ഈ പോസ്റ്റും തമ്മില്‍‌‌ നേരിട്ട് ബന്ധമൊന്നുമില്ലെന്ന് പ്രത്യേകം പറയട്ടെ. അറിയാന്‍ വേണ്ടി മാത്രം ചോദിക്കുന്നതു്.

    ReplyDelete
  67. ശരീര ഘടനയില്‍ മനുഷന്‍ സസ്യഭുക്കാണ്


    ശരീര ഘടന- മാംസഭുക്ക്

    1. കുടലിന്റെ നീളം - ഉടലിന്റെ മൂന്നിരട്ടി
    2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- കുടലില്‍ ആഹാരം അധിക നേരം കിടക്കുന്നില്ല.
    3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ് - 6%
    4. താടിയെല്ല്- മുകളിലേക്കും താഴേക്കും മാത്രം ചലിപ്പിക്കാം.
    5. പല്ലുകള്‍- കടിച്ചു കീറാന്‍ പറ്റിയ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍
    6. നഖങ്ങള്‍- കൂര്‍ത് മൂര്‍ച്ചയുള്ളതും, അകത്തേക്ക് വലിക്കാവുന്നവയും.
    7. വെള്ളം കുടിക്കുന്ന വിധം- നാക്ക് കൊണ്ട് നക്കി കുടിക്കുന്നു.
    8. ഉറങ്ങുന്ന സമയം- പകല്‍.
    9. ജനിക്കുമ്പോള്‍- 4-5 ദിവസം കണ്ണടഞ്ഞിരിക്കും.
    10. കണ്ണിന്റെ കാഴ്ച- രാത്രിയിലും കാഴ്ചയുണ്ട്.
    11. ഭക്ഷണ രീതി- വിഴുങ്ങുന്നു.
    12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നു


    സസ്യഭുക്ക്, മനുഷ്യന്‍

    1. കുടലിന്റെ നീളം- ഉടലിന്‍റെ 21 ഇരട്ടി. ഉടലിന്‍റെ 12 ഇരട്ടി (കുരങ്ങിനും ഇതുതന്നെ)
    2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- ആഹാരം ഏറെ നേരം കിടന്നു പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കുന്ന സംവിധാനമാനുള്ളത്
    3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ്- 1.16%
    4. താടിയെല്ല്- മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ചലിപ്പിക്കാം.
    5. പല്ലുകള്‍- കടിക്കാനും ചവച്ചരക്കാനും പറ്റിയ പല്ലുകള്‍.
    6. നഖങ്ങള്‍- പരന്നു ചലിപ്പിക്കാന്‍ പറ്റാത്ത പല്ലുകള്‍.
    7. വെള്ളം കുടിക്കുന്ന വിധം- ചുണ്ടുകള്‍ കൊണ്ട് വലിച്ചു കുടിക്കുന്നു.
    8. ഉറങ്ങുന്ന സമയം- രാത്രിയില്‍
    9. ജനിക്കുമ്പോള്‍- കണ്ണുകള്‍ തുറന്നിരിക്കും.
    10. കണ്ണിന്റെ കാഴ്ച- രാത്രിയില്‍ കാഴ്ചയില്ല.
    11. ഭക്ഷണ രീതി- ചവച്ചരച്ചു കഴിക്കുന്നു.
    12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഉണ്ട്.

    ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം മനുഷ്യന്‍ സസ്യഭുക്ക് ആണ് എന്ന്.

    അവലംബം- പ്രകൃതി ജീവന ചിന്തകള്‍ - ആചാര്യന്‍ ശ്രീ.C.R.R വര്‍മ്മ

    ReplyDelete
  68. ശരീര ഘടനയില്‍ മനുഷന്‍ സസ്യഭുക്കാണ്


    ശരീര ഘടന- മാംസഭുക്ക്

    1. കുടലിന്റെ നീളം - ഉടലിന്റെ മൂന്നിരട്ടി
    2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- കുടലില്‍ ആഹാരം അധിക നേരം കിടക്കുന്നില്ല.
    3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ് - 6%
    4. താടിയെല്ല്- മുകളിലേക്കും താഴേക്കും മാത്രം ചലിപ്പിക്കാം.
    5. പല്ലുകള്‍- കടിച്ചു കീറാന്‍ പറ്റിയ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍
    6. നഖങ്ങള്‍- കൂര്‍ത് മൂര്‍ച്ചയുള്ളതും, അകത്തേക്ക് വലിക്കാവുന്നവയും.
    7. വെള്ളം കുടിക്കുന്ന വിധം- നാക്ക് കൊണ്ട് നക്കി കുടിക്കുന്നു.
    8. ഉറങ്ങുന്ന സമയം- പകല്‍.
    9. ജനിക്കുമ്പോള്‍- 4-5 ദിവസം കണ്ണടഞ്ഞിരിക്കും.
    10. കണ്ണിന്റെ കാഴ്ച- രാത്രിയിലും കാഴ്ചയുണ്ട്.
    11. ഭക്ഷണ രീതി- വിഴുങ്ങുന്നു.
    12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നു


    സസ്യഭുക്ക്, മനുഷ്യന്‍

    1. കുടലിന്റെ നീളം- ഉടലിന്‍റെ 21 ഇരട്ടി. ഉടലിന്‍റെ 12 ഇരട്ടി (കുരങ്ങിനും ഇതുതന്നെ)
    2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- ആഹാരം ഏറെ നേരം കിടന്നു പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കുന്ന സംവിധാനമാനുള്ളത്
    3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ്- 1.16%
    4. താടിയെല്ല്- മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ചലിപ്പിക്കാം.
    5. പല്ലുകള്‍- കടിക്കാനും ചവച്ചരക്കാനും പറ്റിയ പല്ലുകള്‍.
    6. നഖങ്ങള്‍- പരന്നു ചലിപ്പിക്കാന്‍ പറ്റാത്ത പല്ലുകള്‍.
    7. വെള്ളം കുടിക്കുന്ന വിധം- ചുണ്ടുകള്‍ കൊണ്ട് വലിച്ചു കുടിക്കുന്നു.
    8. ഉറങ്ങുന്ന സമയം- രാത്രിയില്‍
    9. ജനിക്കുമ്പോള്‍- കണ്ണുകള്‍ തുറന്നിരിക്കും.
    10. കണ്ണിന്റെ കാഴ്ച- രാത്രിയില്‍ കാഴ്ചയില്ല.
    11. ഭക്ഷണ രീതി- ചവച്ചരച്ചു കഴിക്കുന്നു.
    12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഉണ്ട്.

    ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം മനുഷ്യന്‍ സസ്യഭുക്ക് ആണ് എന്ന്.

    അവലംബം- പ്രകൃതി ജീവന ചിന്തകള്‍ - ആചാര്യന്‍ ശ്രീ.C.R.R വര്‍മ്മ
    Posted by . at 9:03 PM 0 co

    ReplyDelete
  69. Very useful information by heritage...hats off

    ReplyDelete
  70. Very useful information by heritage...hats off

    ReplyDelete