സദാചാരം -- മുമ്പിലത്തെ പോസ്റ്റ് വായിച്ചല്ലൊ അല്ലേ
"കിം കര്‍മ്മ കിമകര്‍മ്മേതി
കവയോപ്യത്ര മോഹിതാഃ"
ഭഗവത്‌ഗീതയിലെ ഒരു ശ്ലോകത്തിന്റെ ഭാഗമാണ്. എന്താണ് ചെയ്യേണ്ടവ എന്തൊക്കെയാണ് ചെയ്യരുതാത്തവ ഇവയെ കുറിച്ച് തീര്‍ച്ചയില്ലാതെ കവികള്‍ പോലും വിഷമിക്കുന്നു -
(ഹ ഹ ഹ ബ്ലോഗിലെ കവികളല്ല കേട്ടൊ അവര്‍ക്കറിയാം കൃത്യമായിട്ടറിയാം. ചിലതൊക്കെ വായിക്കുമ്പോള്‍ തോന്നുന്നില്ലെ? )
ഇന്നതൊക്കെ ചെയ്യണം ഇന്നതൊന്നും ചെയ്യരുത് എന്നു അറത്തു മുറിച്ചു പറയുവാന്‍ സാധിക്കുമോ?
പറ്റില്ല എന്നാണ് ഹൈന്ദവതത്വശാസ്ത്രം പറയുന്നത്. ഇന്നത് പുണ്യം , അവയൊക്കെ ചെയ്യുക, ഇന്നതൊക്കെ പാപം - അവയൊന്നും ചെയ്യരുത് എന്നിങ്ങനെ പറയുക സാധ്യമല്ല.
കാരണം - "കര്‍മ്മം" എന്നത് പുണ്യവുമല്ല പാപവുമല്ല. ഏതു സാഹചര്യത്തില്‍ അനുഷ്ഠിക്കപ്പെടുന്നുവോ , എന്തുമനോഭാവത്തോടു കൂടി അനുഷ്ഠിക്കപ്പെടുന്നുവോ അതിനനുസരിച്ചിരിക്കും കര്‍മ്മത്തിന്റെ നിര്‍വചനം.
അതുകൊണ്ടല്ലേ "ഇപ്പോള്‍ മുഴക്കോലായോ" എന്ന പോസ്റ്റ് എനിക്കിടേണ്ടി വന്നത്- വായിച്ചില്ലേ സൂരജിന്റെ രണ്ടു ലേഖനങളും? ഇല്ലെന്‍കില്‍ ഉടനെ തന്നെ പോയി വായിക്കണെ നല്ല തമാശകളാണ്.
കൂട്‌തല്‍{ ദാ ഇവിടെ ഉണ്ട്.
എന്താണ് ചെയ്യേണ്ട കര്‍മ്മങ്ങള്‍ , എന്ന്
മഹാഭാരതത്തില്‍ വിദുരരോട് ചോദിക്കുമ്പോല്‍ വിദുരരോട് ചോദിക്കുമ്പോള്‍ അദ്ദേഹം കൊടുക്കുന്ന മറുപടി ഇതാണ്
" ദിവസേനൈവ തത് കുര്യാത്
യേന രാത്രൗ സുഖം വസേത്
യാവജ്ജീവേത തത് കുര്യാത്
യേനാമുത്ര സുഖം ഭവേത്"
പകല്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം ? രാത്രി സുഖമായി ഉറങ്ങാന്‍ സാധിക്കുന്നവയായിരിക്കണം.
മറ്റുള്ളവര്‍ക്കു പാരപണിയുന്ന പണി ചെയ്താല്‍ രാത്രി ഉറങ്ങുവാന്‍ കഴിയില്ല എന്ന് വിദുരര്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു അല്ലേ?
ജീവനുള്ളിടത്തോളം ചെയ്യുന്ന കാര്യങ്ങള്‍ പരലോകജീവിതം സുഖകരമാക്കുന്നവയായിരിക്കണം.
ഇതൊക്കെ ഓരോരുത്തരും മനസ്സിലാക്കി അനുഷ്ഠിച്ചിരുന്നെങ്കില്‍ അവരവരുടെ ജീവിതം മാത്രമല്ല ഈ ലോകം മുഴുവന്‍ സുഖമുള്ളതായിരുന്നേനേ
Saturday, March 21, 2009
Subscribe to:
Post Comments (Atom)
ഇതൊക്കെ ഓരോരുത്തരും മനസ്സിലാക്കി അനുഷ്ഠിച്ചിരുന്നെങ്കില്‍ അവരവരുടെ ജീവിതം മാത്രമല്ല ഈ ലോകം മുഴുവന്‍ സുഖമുള്ളതായിരുന്നേനേ
ReplyDelete'മാര്‍ഗ്ഗമല്ല ലക്ഷ്യമായിരിക്കണം പ്രധാനം'
ReplyDeleteഎന്ന ഗീതാ തത്വത്തൊടെന്നും എനിക്ക് വിയോജിപ്പാണുള്ളത് ,
അതില്‍ നിന്നും വിഭിന്നമല്ല ഈ തത്വവുമെന്നും തോന്നുന്നു (അല്ലെ?)
മനോഭാവമല്ല , ഫലമായിരിക്കണം കര്‍മ്മത്തെ വിലയിരുത്താനുള്ള അടിസ്ഥാനം എന്നാണെന്‍റ്റെ മതം.
മറ്റൊന്ന്,
കര്‍മ്മം നല്ലതു ചീത്തയുമില്ലേ? ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഞാന്‍ തെറ്റായാണ് പോസ്റ്റ് മനസ്സിലാക്കിയെങ്കില്‍! :)
This comment has been removed by the author.
ReplyDeleteപ്രിയ തറവാടി ജീ,
ReplyDeleteഅതില്‍ എന്റെ ഒരു പോസ്റ്റിന്റെ ലിങ്ക് കൊടുത്തിരുന്നു - കര്‍മ്മത്തിന്റെ ഉദാഹരണങ്ങള്‍ കൊടുത്തത്. വായിച്ചിരിക്കും എന്നു കരുതട്ടെ
പകല്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം ? രാത്രി സുഖമായി ഉറങ്ങാന്‍ സാധിക്കുന്നവയായിരിക്കണം.
ReplyDeleteഅക്ഷരാര്ത്ഥത്തില്‍ വായിച്ചാല്‍ മുകളിലെ പ്രസ്താവനയില്‍ യോജിപ്പില്ല.
രാത്രി ഉറങ്ങാന്‍ സാധിപ്പിക്കാത്ത നല്ല ചില പ്രവൃത്തികളില്‍ നിന്നും, അപ്പോള്‍ ഉറക്കത്തിനു വേണ്ടി ഒഴിഞ്ഞു നില്ക്കേണ്ടി വരും. ആ നല്ല പ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന പ്രവണതകളെ (ഉറക്കത്തിനു വേണ്ടിയോ, സ്വന്തം സമാധാനത്തിനു വേണ്ടിയോ) ഉപേക്ഷിക്കുന്നത്..
യോജിക്കുന്നില്ല.
അപ്പോള്‍ മാഷു തന്നെ പറഞ്ഞ ഒരു വാചകം ഓര്‍മ്മ വരുന്നു.“ഇങ്ങനെ ഒക്കെ കൊണ്ടാണ് ഭൂമിയില്‍ മഴ പെയ്യുന്നത്. അല്ലെങ്കില്‍ എന്നേ ഇതൊക്കെ തീര്‍ന്നേനേ.“
മാഷെഴുതിയ വരികള്‍ക്കുള്ളിലെ അര്‍ത്ഥം ശരിക്കും ഉള്‍ക്കൊള്ളുന്നു.:)
വേണു ജീ, ഹ ഹ ഹ രാത്രി ഉറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ - അതായത് ആ പ്രവൃത്തി ചെയ്യുന്നതുകൊണ്ട്, ഉറങ്ങാനുള്ള സമയം ലഭിക്കാത്തതിനാല്‍ ഉറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ - ആ പ്രവൃത്തി ചെയ്യരുത് എന്നാണൊ അതിനര്‍ത്ഥമാക്കിയത്?
ReplyDeleteആ നല്ല കാര്യം ചെയ്യാതിരുന്നാല്‍ ഉറങ്ങാനുള്ള സമയം ലഭിക്കും എന്നും ?
അല്ല എന്നറിയാം - തമാശ ആസ്വദിച്ചിരിക്കുന്നു. അല്ല എന്നെ പറഞ്ഞാല്‍ മതി - ആ എഴുത്തഛന്റെ ശ്ലോകം വികടമായി ആരോ വ്യാഖ്യാനിച്ചത് ക്വോട്ടിയപ്പോള്‍, അല്ലെങ്കില്‍
തീവണ്ടിപുരാണം ക്വോട്ടിയപ്പോള്‍
അല്ലെങ്കില്‍ ഇതു ക്വോട്ടിയപ്പൊഴൊ,
അതുമല്ലെങ്കില്‍ ഇതു ക്വോട്ടിയപ്പൊഴൊ എങ്കിലും ഇങ്ങനെ വരും എന്ന് ഞാന്‍ ഓര്‍ക്കണമായിരുന്നു അല്ലെ