Saturday, May 30, 2009

ഉദ്ധരേദാത്മനാത്മാനം

കൂതറ അവലോകനത്തില്‍ നടക്കുന്ന ഒരു ചര്‍ച്ചയില്‍ ചാര്‍വാകന്‍ എന്ന ബ്ലോഗര്‍ ചോദിച്ച ഒരു ചോദ്യം കണ്ടു.
"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്ന വരിയുടെ മുന്‍പിലുള്ള മൂന്നു വരികള്‍ എന്താണ്‌ എന്ന്‌

ഹിന്ദുക്കള്‍ ഒളിപ്പിച്ച്‌ വയ്ക്കുന്നതാണ്‌ ആവരികള്‍ എന്ന്‌ അര്‍ത്ഥം വരുന്ന ഒരു വാചകവും
"ചാര്‍വാകന്‍ said...
സത കുറെചോദ്യങ്ങള്‍ വിട്ടു.അക്കമിട്ടുമറുപടിപറയണം പോലും .എന്നെയങ്ങു തോല്പിച്ചോ.ഞാനൊരുചോദ്യം വിട്ടിട്ട് ഇതുവരേ കിട്ടിയില്ല.(സതയുടെ-പോസ്റ്റില്‍)ഇതാണാചോദ്യം ..ലോകാസമസ്തോ; സുഖനേഭവന്ദു; ഇതിനുമുകളില്‍ മൂന്നുവരികൂടിയുണ്ട്,അതെന്താണന്നാണ്-മുട്ടിമുട്ടിന്‍ സനാതനികള്‍ എടുത്തലക്കുന്ന വരി.ബാക്കി മാറ്റിപിടിക്കും .
"


ആ വരികള്‍ ഇവയാണ്‌

" സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന (ധര്‍മ്മേണ) മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

പ്രജകള്‍ സുഖമുള്ളവരാകട്ടെ
രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ
ഗോക്കള്‍ക്കും ബ്രഹ്മണന്മാര്‍ക്കും മംഗളം ഭവിക്കട്ടെ
ലോകം മുഴുവന്‍ സുഖമുള്ളതായിത്തീരട്ടെ

ഇതാണ്‌ ആശ്ലോകത്തിന്റെ അര്‍ത്ഥം

ഇതില്‍ എന്താണ്‌ ഒളിക്കാനുള്ളത്‌ എന്നു മനസ്സിലാകുന്നില്ല.

ഇതോടു ചേര്‍ത്തു പറയുന്ന വേറൊരു ശ്ലോകം കൂടി ഉണ്ട്‌

" സര്‍വേപി സുഖിനഃ സന്തു
സര്‍വേ സന്തു നിരാമയാഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത്‌ ദുഃഖഭാക്‌ ഭവേത്‌"

എല്ലാവരും സുഖമുള്ളവരാകട്ടെ
എല്ലവരും രോഗമില്ലാത്തവരാകട്ടെ
എല്ലവരും കാണുന്നതെല്ലാം നല്ലതുമാത്രമാകട്ടെ
യാതൊരുത്തര്‍ക്കും ഒരിക്കലും ദുഃഖം ഉണ്ടാകാതിരിക്കട്ടെ

ബ്രാഹ്മണന്‍ എന്ന പദം എന്ത്‌ അര്‍ത്ഥത്തിലായിരുന്നിരിക്കാം അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിരുന്നത്‌ എന്നത്‌ വിശ്വാമിത്രകഥയില്‍ ഞാന്‍ മുമ്പ്‌ എഴുതിയിരുന്നു.

അതിനെയും ചാതുര്‍വര്‍ണ്ണ്യത്തെയും എല്ലാം അപചയംവരുത്തി, സമൂഹത്തെ ദുഷിപ്പിക്കുന്ന രീതിയില്‍ ചിലര്‍ ആക്കി വച്ചിരുന്നു എന്നത്‌ തര്‍ക്കമില്ലാത്ത സംഗതിയാണ്‌.

എന്നാല്‍ ഇന്നത്തെ കേരളത്തില്‍ വീണ്ടും വീണ്ടും അതു പറയുന്നതിന്റെ പ്രസക്തിയാണ്‌ മനസ്സിലാകാത്തത്‌.

ജന്മം കൊണ്ടാണ്‌ ബ്രാഹ്മണനാകുന്നത്‌ എന്നു മുതല്‍ തുടങ്ങി അതൊക്കെ നടപ്പിലാക്കിയവരില്‍ ഭൂരിഭാഗവും ഇന്നു അഷ്ടിക്കു പോലും വകയില്ലാതെ കഴിഞ്ഞു കൂടൂന്നു.

അപ്പോള്‍ ബ്രാഹ്മണ്യം ബ്രാഹ്മണ്യം എന്നു പറഞ്ഞ്‌ എന്താണ്‌ നേടാന്‍ ഉള്ളത്‌?

അനുഭവത്തില്‍ നോക്കിയാല്‍ വെറുപ്പും വൈരാഗ്യവും ഒക്കെ വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ വീണ്ടും തമ്മില്‍ തമ്മില്‍ അകറ്റാം എന്ന ഒരേ ഒരു ഫലം മാത്രമല്ലേ അതു കൊണ്ടുണ്ടാകൂ

ഒരുദാഹരണം എന്റെ ജീവിതത്തില്‍ നിന്നു തന്നെ പറയാം.

ഞാന്‍ മെഡിസിനു പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരായിരുന്നു ചങ്ങാതിമാര്‍ - ഒന്ന്‌ വേലന്‍ സമുദായത്തില്‍ പെട്ട ആള്‍, ഒന്നു പുലയസമുദായത്തില്‍ പെട്ട ഒരാള്‍ ഒന്നു നായര്‍ സമുദായത്തില്‍ പെട്ടയാള്‍ (ഞാന്‍)

ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചിരുന്ന്‌ എന്റെ അമ്മ വിളമ്പിതന്ന ചോറ്‌ പലവട്ടം ഉണ്ടിട്ടുണ്ട്‌, പുലയസമുദായത്തില്‍ പെട്ട ആളുടെ അമ്മ വിളമ്പി തന്ന കപ്പയും മീങ്കറിയും അവിടെ ചാണകം മെഴുകിയ നിലത്തിരുന്ന്‌ ഞങ്ങള്‍ മൂന്നു പേരും പലപ്രാവശ്യം കഴിച്ചിട്ടുണ്ട്‌.

എന്നാല്‍ ഫൈനല്‍ ഈയര്‍ ആയപ്പോള്‍ കുറച്ചു ദിവസം ഈ പുലയസമുദായത്തില്‍ പെട്ട സുഹൃത്ത്‌ പുലയര്‍ മഹാസഭയുടെ കൂടെ പോയി. തിരികെ വന്ന അദ്ദേഹം എന്നോട്‌ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു " നിന്നോടൊന്നും ഒരു കൂട്ടും ഇല്ല ഇനി, നീ എന്നോട്‌ മിണ്ടുകയും വേണ്ട നീയൊക്കെ സവര്‍ണ്ണനാണ്‌ " എന്ന്‌

ആ വിവരക്കേടും വച്ചു കൊണ്ട്‌ കുറേ നാള്‍ അയാള്‍ നടന്നു. പക്ഷെ എന്തോ ദൈവാധീനം, പിന്നീട്‌ മാപ്പു പറഞ്ഞ്‌ വീണ്ടും കൂട്ടുകാരനായി. എനിക്കന്നും ഇന്നും അയാള്‍ എന്റെ സുഹൃത്തു മാത്രം, അവിടേ സവര്‍ണ്ണനും അവര്‍ണ്ണനും ഒന്നും ഇല്ല.

ഒരു പക്ഷെ വിദ്യാഭ്യാസം ഉള്ളവനായതു കൊണ്ട്‌ അയാള്‍ക്ക്‌ , തനിക്കു പറ്റിയ വിഡ്ഢിത്തം പെട്ടെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞതാകാം, പക്ഷെ അല്ലാത്ത ഒരു ജനതയെ എക്കാലത്തേയ്ക്കും വെറുപ്പിക്കുവാനല്ലേ ഇതുപോലെ ഉള്ള പ്രവര്‍ത്തങ്ങള്‍ക്കു കഴിയൂ.

അതേ ഞങ്ങള്‍ തമ്മില്‍ അടിച്ചാലല്ല്ലേ കുറുക്കനെ പോലെ നിങ്ങള്‍ക്കു ചോര കുടിക്കാന്‍ പറ്റൂ അല്ലേ?

ഏതു തത്വശാസ്ത്രം ആയാലും, ഒരുവന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനായിരിക്കണം അതു പ്രവര്‍ത്തിക്കേണ്ടത്‌.

അല്ലാതെ താന്‍ അധഃകൃതനാണ്‌ അധഃകൃതനാണ്‌ എന്നുരുവിട്ടുകൊണ്ടിരിക്കുന്ന ഒരു തത്വശാസ്ത്രം ജനത്തെ പുരോഗതിയിലേക്കല്ല അധോഗതിയിലേക്കായിരിക്കും നയിക്കുക.

ഭഗവത്‌ ഗീതയില്‍ പറയുന്ന ഒരു ശ്ലോകം കൂടി കുറിച്ചു കൊണ്ട്‌ നിര്‍ത്താം
"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്‌"

12 comments:

  1. ഏതു തത്വശാസ്ത്രം ആയാലും, ഒരുവന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനായിരിക്കണം അതു പ്രവര്‍ത്തിക്കേണ്ടത്‌.

    അല്ലാതെ താന്‍ അധഃകൃതനാണ്‌ അധഃകൃതനാണ്‌ എന്നുരുവിട്ടുകൊണ്ടിരിക്കുന്ന ഒരു തത്വശാസ്ത്രം ജനത്തെ പുരോഗതിയിലേക്കല്ല അധോഗതിയിലേക്കായിരിക്കും നയിക്കുക.

    ഭഗവത്‌ ഗീതയില്‍ പറയുന്ന ഒരു ശ്ലോകം കൂടി കുറിച്ചു കൊണ്ട്‌ നിര്‍ത്താം
    "ഉദ്ധരേദാത്മനാത്മാനം
    നാത്മാനമവസാദയേത്‌"

    ReplyDelete
    Replies
    1. നമസ്തേ സർ : സമൂഹത്തിൽ താഴ്ന്ന ജീവിത നിലവാരത്തിൽ ജീവിക്കുന്ന അഷ്ടിക്ക് വകയില്ലാത്ത പാവം ജന്മങ്ങളെ കൈപിടിച്ച് ഉയർത്തി കൊണ്ടുവരണം. പക്ഷെ ഇവിടെ നടക്കുന്നത് ഒരു പ്രത്യേക രീതിയിലുള്ള അല്ലെങ്കിൽ സ്ഥാനങ്ങൾക്കും സർക്കാർ ജോലി നേടിയെടുക്കുന്നതിനും വേണ്ടിയുള്ള സംവരണമാണ്. അതിനു വേണ്ടി മാത്രം ജാതി പറഞ്ഞാൽ കുഴപ്പമില്ലാത്ത അവസ്ഥ. ഈ രീതി മാറണം. സാറ് അവസാന ഉദ്ദരിണിയിൽ പറഞ്ഞതിന്റെ വ്യാഖ്യാനം കൂടി തന്നിരുന്നെങ്കിൽ കൂടുതൽ വ്യക്തത വരുമായിരുന്നു. എന്നേപ്പോലുള്ളവർക്ക് ആഴത്തിൽ മനസ്സിലാക്കാനും കഴിയും. നന്ദി.

      Delete
  2. ഹൊ!ഇതാണല്ലേ കാര്യം.ഈ തലക്കെട്ടു കണ്ട് ഞെട്ടി വന്നതാ.
    പണിക്കർ സാറിന്റെ ഓരോ തമാശകൾ.

    ReplyDelete
  3. സുഹൃത്തേ,

    ചാര്‍വാകന്‍ സ്വന്തം ലോകത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഉത്തരം കൊടുത്താലും വിശേഷം ഇല്ല. കാരണം ഞാന്‍ കണ്ടതാണ് ലോകം എന്ന് വിശ്വസിക്കുന്ന മണ്ടൂകമായി തുടരാന്‍ തന്നെ ഇഷ്ടപ്പെടുന്നു.
    പക്ഷെ, നമ്മള്‍ പ്രതികരിച്ചേ തീരൂ.. കാരണം ഇത്തരം മണ്ടത്തരം ഒക്കെ വായിച്ചു അവനവന്റെ സംസ്കാരത്തെ തെറ്റിദ്ധരിക്കാന്‍ അനുവദിച്ചു കൂടാ..

    ReplyDelete
  4. ..ഞങ്ങള്‍ തമ്മില്‍ അടിച്ചാലല്ലേ കുറുക്കനേപ്പോലെ നിങ്ങള്ക്ക് ചോര കുടിക്കാന്‍ ആവു..
    എന്ന ചോദ്യം എത്ര ബാലിശമാണ്...
    നമ്മളെല്ലാം മനുഷ്യരല്ലേ..?
    എന്തിനാണ് നിങ്ങളും ഞങ്ങളും എന്ന് കള്ളി തിരിക്കുന്നത്..??

    ReplyDelete
  5. " hAnLLaLaTh said...
    ..ഞങ്ങള്‍ തമ്മില്‍ അടിച്ചാലല്ലേ കുറുക്കനേപ്പോലെ നിങ്ങള്ക്ക് ചോര കുടിക്കാന്‍ ആവു..
    എന്ന ചോദ്യം എത്ര ബാലിശമാണ്...
    നമ്മളെല്ലാം മനുഷ്യരല്ലേ..?
    എന്തിനാണ് നിങ്ങളും ഞങ്ങളും എന്ന് കള്ളി തിരിക്കുന്നത്..??

    "
    ഒരുമിച്ച്‌ ഇരുന്ന്‌ ഊണു കഴിച്ചു വളര്‍ന്ന ഞങ്ങളെ ഞാനും നീയും ആക്കിയത്‌ ഞാനോ, മതമോ ജാതിയോ ഒന്നും അല്ല- - അദ്ദേഹം പോയ ആ പ്രസ്ഥാനമായിരുന്നു ഹാന്‍ലല്ലത്തേ ശരിക്കു വായിച്ചില്ലേ?

    ReplyDelete
  6. മാഷെ,
    ഇന്ന് ജാതിയും മതവും നിലനിർത്തി അതിൽ നിന്നും (വോട്ടുബാങ്കിൽ നിന്നും) അധികാരം അനർഹമായി പിടിച്ചെടുക്കാൻ, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ട്രിക്കും കുറച്ചു ഗുണ്ടായിസവും മതി.

    hAnLLaLaTh :
    ഞങ്ങളും - നിങ്ങളും എന്നു പറയുന്നത് നീയോ ഞാനോ അല്ല. അതിന്റെ രൂപം ഇങ്ങനെയാണ്.
    എന്റെ പോസ്റ്റിലെ ഒരു ഭാഗം ആണിത്.

    (ഏതു വിഷയത്തിൽ ‘മമത്വം‘ വന്നാലും അതൊരു മതമായി മാറും. മതമുള്ള കാലത്തോളം സംഘർഷമാണ്‌. സഹോദരങ്ങളെ തമ്മിൽ തല്ലിക്കുന്ന, കൊല്ലിക്കുന്ന എല്ലാ ഏർപ്പാടുകളേയും നമ്മൾ മതത്തിന്റെ അതേ ദൃഷ്ടിയിൽ നോക്കിക്കാണണം. ഐഡിയോളജി പഠിച്ചിട്ടല്ല ആരും സഹോദരങ്ങളുടെ കഴുത്തറുക്കാൻ പോകുന്നത്‌. നേതാവ്‌ ആഹ്വാനം ചെയ്തിട്ടാണ്‌. അങ്ങനെയുള്ളതെല്ലാം മതമാണ്‌.)

    ReplyDelete
  7. സ്വസ്തിഃ പ്രജാഭ്യഃ പരിപാലയന്താം
    ധര്‍മ്മേണ (ന്യായേന) മാര്‍ഗ്ഗേണ മഹീം മഹീശാഃ
    ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

    ഇതിലെ "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്നതിനു മുന്നിലുള്ള മൂന്നു വരികളുടെ അര്‍ത്ഥം മുമ്പ്‌ ഞാന്‍ ഇവിടെ കൊടുത്തിട്ടുണ്ടായിരുന്നു.

    കൂതറ അവലോകനത്തില്‍ ഈ വരികള്‍ക്ക്‌ എന്നും സംശയമാണ്‌

    ReplyDelete
  8. ഞാന്‍ മെഡിസിനു പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരായിരുന്നു ചങ്ങാതിമാര്‍ - ഒന്ന്‌ വേലന്‍ സമുദായത്തില്‍ പെട്ട ആള്‍, ഒന്നു പുലയസമുദായത്തില്‍ പെട്ട ഒരാള്‍ ഒന്നു നായര്‍ സമുദായത്തില്‍ പെട്ടയാള്‍ (ഞാന്‍)

    ഇന്ത്യാ ഹെറിറ്റേജ് ഇതുതന്നയാണ്, താങ്കളെപോലെ ഒരാള്‍ നായര്‍ എന്ന് ബ്രാക്കറ്റില്‍ അടിച്ചില്ലങ്കില്‍ വേലനന്നോ പുലയനന്നോ തെറ്റിധരിച്ചുപോയാലോ അല്ലേ? താങ്കളുടെ മനസ്സിലും ഇന്നും ഉറച്ചുകിടന്നു ജാതി ചിന്ത. പുലയനെയും വേലനയും ഒക്കെ ഇന്നും ജാതിയുടെ പേരില്‍ വേര്‍തിരിക്കപ്പെടുന്നതിന്റെയും നായരന്നും നമ്പൂതിരിയന്നും പറയുന്നതില്‍ ഊറ്റം കൊള്ളുന്നതിന്റെയും പതിഫലനം തന്നെയല്ലേ താങ്കളുടെ ഈ ബ്രാക്കറ്റിലെ നായര്‍ പ്രയോഗം. ഇന്നും നിങ്ങളുടെ മനസ്സില്‍ ഇതൊക്കെയുള്ളപ്പോള്‍ അന്നു നിങ്ങളുടെ സുഹ്യത്ത് വന്ന് " നിന്നോടൊന്നും ഒരു കൂട്ടും ഇല്ല ഇനി, നീ എന്നോട്‌ മിണ്ടുകയും വേണ്ട നീയൊക്കെ സവര്‍ണ്ണനാണ്‌ " എന്ന് പറഞ്ഞുവങ്കില്‍ അത് എന്തുകൊണ്ടായിരുന്നിരിക്കാം എന്നു ഊഹിക്കാന്‍ കഴിയും.

    ReplyDelete
  9. പ്രശാന്ത്‌

    വിവരക്കേട്‌ പറയുന്നതിനു മുമ്പ്‌ ആ പോസ്റ്റ്‌ ഒന്നു കൂടി വായിക്കുക - അവസാനം അയാള്‍ തന്നെ വന്നു എന്നോടു മാപ്പും പറഞ്ഞിട്ടുണ്ട്‌.

    ഇനി തെളിവും ചോദിച്ചു കൊണ്ടുവരണം

    ഇതൊന്നും നിങ്ങളെ പോലെ ചിന്തിക്കുന്നവര്‍ക്കു വേണ്ടി അല്ല എഴുതുന്നത്‌ നിങ്ങളെ പോലെയുള്ളവര്‍ ഇതും ഇതിനപ്പുറവും എഴുതും എന്നു കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടതാണ്‌.

    അതുകൊണ്ട്‌ ഇനി വിളമ്പാന്‍ പോകുന്ന വിഡ്ഢിത്തങ്ങള്‍ക്ക്‌ മറൂപടി കാക്കല്ലെ. അതു വായിക്കുന്ന സാധാരണക്കാര്‍ക്ക്‌ മനസ്സിലായിക്കൊള്ളും

    ReplyDelete
  10. അയാള്‍ മാപ്പുപറഞ്ഞതോ പറയാത്തതോ അല്ല ഞാന്‍ പറഞ്ഞത്. അനാവശ്യമായ സ്ഥലത്ത് ബ്രാക്കറ്റില്‍ കുത്തിതിരുകിയ നായര്‍ പ്രയോഗം കണ്ടു ചോദിച്ചുവന്നു മാത്രം. പിന്നെ നിങ്ങള്‍ തെറ്റിധരിച്ചിരിക്കുന്നു നന്നായി, ഞാന്‍ ഇന്നോളം സവര്‍ണ്ണനന്നും അവര്‍ണ്ണന്നും ഒരാളയും വേര്‍തിരിച്ചിട്ടില്ല. ആരുടേയും ജാതിയും മതവും ചോദിക്കാറുമില്ലാ. അവര്‍ണ്ണനന്നും സവര്‍ണ്ണനന്നും എനിക്ക് രണ്ടുഭേദവുമില്ല.വാക്കിലൂടയല്ല ജീവിതം കൊണ്ടാണ് എന്റെ മാതാപിതാക്കള്‍ ഞങ്ങള്‍ മക്കളിലേക്ക് അത് പകര്‍ന്നു തന്നത്.

    "അതു വായിക്കുന്ന സാധാരണക്കാര്‍ക്ക്‌ മനസ്സിലായിക്കൊള്ളും"

    ഇതിനുള്ള മറുപടി നിങ്ങളുടെ പോസ്റ്റില്‍ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്.

    "ഒരു പക്ഷെ വിദ്യാഭ്യാസം ഉള്ളവനായതു കൊണ്ട്‌ അയാള്‍ക്ക്‌ , തനിക്കു പറ്റിയ വിഡ്ഢിത്തം പെട്ടെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞതാകാം". സാധാരണക്കാരനെ ഇത്ര മുടന്ത് ന്യായങ്ങള്‍ പറഞ്ഞ് കബളിപ്പിക്കാം. വായനക്കാരന്‍ വെറും വിഡ്ഡിയല്ല എന്ന് മനസ്സിലാക്കുക. ഏറ്റവും കുറഞ്ഞത് അക്ഷരം കൂട്ടിവായിക്കാന്‍ എങ്കിലും പഠിച്ചവനഅയിരിക്കും. അവന്റെ അഭിപ്രായങ്ങള്‍ ഇഷ്ടമില്ലാത്തതാകുമ്പോള്‍ നിങ്ങള്‍ക്ക് വിഡ്ഡിത്തമായിരിക്കും.

    അഭിപ്രായങ്ങളെ വിവരകേടായി കാണുന്നത് നിങ്ങളൂടെ അപാരജ്ഞാനത്തിലൂടെ കൈവന്ന വിവേകവും വിശാലതയും പക്വതയുമാണ്. എനിക്ക അത്ര പക്വത വന്നിട്ടില്ല സുഹ്യത്തേ.

    ReplyDelete
  11. ""പുലയനെയും വേലനയും ഒക്കെ ഇന്നും ജാതിയുടെ പേരില്‍ വേര്‍തിരിക്കപ്പെടുന്നതിന്റെയും നായരന്നും നമ്പൂതിരിയന്നും പറയുന്നതില്‍ ഊറ്റം കൊള്ളുന്നതിന്റെയും പതിഫലനം തന്നെയല്ലേ താങ്കളുടെ ഈ ബ്രാക്കറ്റിലെ നായര്‍ പ്രയോഗം. "

    "നായര്‍ എന്നൊ നമ്പൂരി എന്നും പറഞ്ഞ്‌ ഊറ്റം കൊള്ളും" പോലും

    എന്റെ അച്ഛന്‍ നായരായിരുന്നതു കൊണ്ട്‌ എന്റെ പേരിനറ്റത്ത്‌ നായര്‍ എന്ന ഒരു വാലു കിട്ടി.

    മറിച്ച്‌ എന്റെ അച്ഛന്‍ പുലയന്‍ ആയിരുന്നു എങ്കില്‍ പുലയന്‍ എന്ന വാലു കിട്ടിയേനേ . എന്തായാലും എന്റെ അച്ഛനെ ആണ്‌ ഞാന്‍ ബഹുമാനിക്കുന്നത്‌. അച്ഛനില്‍ ബഹുമാനമുള്ളിടത്തോളം എനിക്കു ഞാന്‍ ജാതിയില്‍ ചെറുതെന്നോ വലുതെന്നൊ ഉള്ള വ്യത്യാസം തോന്നുകയില്ല. അതു തോന്നാത്തതു കൊണ്ടാണ്‌ ഞങ്ങള്‍ മൂന്നു പേരും ആത്മാര്‍ത്ഥ സുഹൃത്തുക്കളായത്‌ അതിനെ പാരവയ്ക്കുന്ന പ്രവൃത്തി രാഷ്ട്രീയം കളിക്കുന്ന ചെറ്റകളാണ്‌ ചെയ്തത്‌.

    അല്ലാതെ സ്വന്തം അച്ഛന്‍ ഒരു നായരൊ നമ്പൂരിയൊ ആയില്ലല്ലൊ എന്നു മറ്റുള്ളവരൊക്കെ വിഷമിക്കുന്നതുപോലെ തോന്നുമല്ലൊ താങ്കളുടെ എഴുത്തു വായിച്ചാല്‍. അതോ ഇനി ഊറ്റം കൊള്ളും എന്നെഴുതിയപ്പോള്‍ താങ്കള്‍ക്കും അങ്ങനെ തോന്നുന്നുണ്ടോ പോലും?

    കഷ്ടം. വിദ്യാഭ്യാസം മാത്രം പോരാ സുഹൃത്തെ അല്‍പം വിവേകവും കൂടി വേണം.

    ReplyDelete